എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 13

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വാതിൽക്കൽ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് രണ്ടുപേർക്കും ശ്വാസം വീണു “നീയായിരുന്നോ പേടിച്ചുപോയി, നിവിൻ പറഞ്ഞു “പേടിച്ചു പോകാനും മാത്രം നീ എന്താ ഇവിടെ ചെയ്തുകൊണ്ടിരുന്നത്, വിഷ്ണു അവനെ നോക്കി കളിയാക്കി പറഞ്ഞു, പല്ലവിക്ക് ചമ്മൽ തോന്നി, വിഷ്ണു നടന്ന പല്ലവിയുടെ അരികിലേക്ക് വന്നു കൈകൾ നീട്ടി പറഞ്ഞു, “ഹലോ ഞാൻ വിഷ്ണു അറിയാം എന്ന് വിചാരിക്കുന്നു, വിചാരിക്കുന്നില്ല അറിയാം, നമ്മൾ മാളിൽ വെച്ച് കണ്ടതാ, പിന്നെ ഫോണിൽ എന്നെ അറിയാം എന്ന് പറഞ്ഞിരുന്നല്ലോ ഇവനോട്, “അറിയാം, അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു, “അയ്യോടാ ഇതെന്തുപറ്റി കാറ്റ് പോയ ബലൂൺ പോലെ, ഫോണിലൂടെ സംസാരിക്കുമ്പോൾ ഭയങ്കര പുലിയാണല്ലോ, വിഷ്ണുവിൻറെ സംസാരം കേട്ട് പല്ലവിക്ക് ചിരി വന്നു,

“അല്ല അത് ഇരിക്കട്ടെ ,ഇവിടെ ഈ റൂമിൽ ,അതെങ്ങനെ സംഭവിച്ചു, ഇനി ഞാൻ അറിയാതെ നിങ്ങളുടെ കല്യാണം കഴിഞ്ഞോ? വിഷ്ണു അമ്പരപ്പിൽ നിവിനെ നോക്കി, “ആ കഴിഞ്ഞു, ഇന്നലെ രാത്രി ഞാൻ അവളെ വിളിച്ചു കൊണ്ടുവന്നു, ഇന്ന് രജിസ്റ്റർ മാരേജ് ആണ്, തക്കസമയത്ത് തന്നെ നീ വന്നല്ലോ, നിവിൻ പറഞ്ഞു, “നിങ്ങളെ സംസാരിച്ചിരിക്കാൻ താഴേക്ക് പോവുകയാണ്, പല്ലവിക്ക് അവിടെ നിന്നും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു, പലവി പോയി കഴിഞ്ഞതും വിഷ്ണു നിവിൻറെ അടുത്തേക്ക് വന്ന് അവന്റെ തോളിൽ ഇടിച്ചു കൊണ്ട് പറഞ്ഞു, “എടാ കള്ള ബടുവാ നീ പാവം പോലെ ഇരുന്നിട്ട്, ഞാൻ കണ്ടു നീ ഇവിടെ ഉമ്മ വെച്ച് കളിക്കുന്നത്, നിവിൻ ചമ്മിയ മുഖത്തോടെ അവനെ ഒന്നു ചിരിച്ചു കാണിച്ചു,

“ആദ്യമായിട്ട് ഒരു പ്രേമം ഉണ്ടായത് അല്ലേടാ, “പക്ഷേ ആദ്യമായിട്ട് ആയതു പോലെ അല്ലായിരുന്നല്ലോ നിൻറെ പ്രകടനം, “പോടാ, പല്ലവി താഴേക്ക് വരുമ്പോൾ നീത അവളെ കാത്തുനിൽപ്പുണ്ടായിരുന്നു, “എന്താടി പോയിട്ട് കുറെ നേരമായല്ലോ, നിത സംശയത്തിൽ അവളെ നോക്കി, “അത് പിന്നെ നിൻറെ ചേട്ടൻ ഉണരണ്ടേ, എത്ര പ്രാവശ്യം വിളിച്ചിട്ടാണ് ഉണർന്നത്, “ഇപ്പൊ തൽക്കാലം നീ പറയുന്നത് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ, ചേട്ടൻ ആയിപ്പോയി അതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ വയ്യല്ലോ, കുറേനേങ്ങൾക്ക് ശേഷം വിഷ്ണുവിന് ഒപ്പം നിവിനും കുളികഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്നു, അപ്പോഴേക്കും ട്രീസയും എത്തിച്ചേർന്നിരുന്നു,

തലയുടെ പുറകെ ഓരോ കാരണങ്ങൾ പറഞ്ഞ് നിവിൻ നടന്നു, അറിയാതെ അവന്റെ കണ്ണുകൾ ഇടയ്ക്ക് പല്ലവിയുടെ നേർക്ക് നീളുന്നത് ട്രീസ കാണുന്നുണ്ടായിരുന്നു, വീട്ടിലേക്ക് കയറിവന്ന മാത്യു കാണുന്നത് വീട്ടിൽ നിൽക്കുന്ന പല്ലവിയാണ്, അവളെ കണ്ടതും അയാൾക്ക് ഒരുപാട് സന്തോഷമായി, കുറെ നേരം കുശലാന്വേഷണങ്ങൾക്ക് ശേഷം അയാൾ മുറിയിൽ പോയി കുളിച്ച് തിരികെ വന്നു, എല്ലാവരും ഒരുമിച്ചിരുന്ന് ആയിരുന്നു ഭക്ഷണം കഴിച്ചത്, അപ്പോഴെല്ലാം നിവിൻറെ കണ്ണുകൾ പല്ലവിയുടെ നേർക്കായിരുന്നു അത് ട്രീസ ശ്രദ്ധിക്കുകയും ചെയ്തു, നിവിന് അടുത്തായിരുന്നു പല്ലവി ഇരുന്നത്, നീതയാണ് അങ്ങനെയൊരു സൗകര്യമൊരുക്കിയത്,

ആരും കാണാതെ ഇടയ്ക്ക് നിവിൻ ഡൈനിങ് ടേബിൾ അടിയിൽ കൂടി നിതയുടെ കൈകളിൽ ചേർത്ത് പിടിച്ചിരുന്നു, ഇടയ്ക്കെപ്പോഴോ വിഷ്ണു അത് കണ്ടിരുന്നു, “എന്തുവാടാ ഇത്, നീ കഴിക്കുന്ന സമയത്ത് പോലും നീ അതിനെ വെറുതെ വിടില്ലേ, നിവിന് മാത്രം കേൾക്കാൻ പാകത്തിൽ പതുക്കെ വിഷ്ണു ചോദിച്ചു, “എൻറെ വീട്, എൻറെ പെണ്ണ്, അവളുടെ കയ്യ് നീ മര്യാദയ്ക്ക് ഇരുന്നു കഴിക്കാൻ നോക്ക്, അവനെ ദഹിപ്പിച്ച് ഒന്നുനോക്കി നിവിൻ പറഞ്ഞു, “ഓഹോ അങ്ങനെയാണല്ലേ ഇപ്പൊ ശരിയാക്കിത്തരാം, “ഈ വനിതാ മതിൽ ഒക്കെ പോകുമ്പോൾ എല്ലാവരും കൈകോർത്തുപിടിച്ച് ആയിരിക്കും നടക്കുന്നത്, വിഷ്ണു ഉറക്കെ ചോദിച്ചു, “അതെന്താ ഇപ്പൊ പെട്ടെന്ന് വെളിപാട് കിട്ടിയതുപോലെ നീ വനിതാ മതിലിനെ പറ്റി ഓർത്തത്, ട്രീസ ചോദിച്ചു, നിതക്ക് കാര്യം മനസ്സിലായിരുന്നു,

പല്ലവി അപ്പോൾ തന്നെ നിവിൻറെ കൈ വിട്ടു , നിവിൻ വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് വിഷ്ണു അത് പറഞ്ഞത്, പെട്ടെന്ന് അത് കേട്ടപ്പോൾ അപ്പോൾ നിവിന്റെ മണ്ടയിൽ വെള്ളം കയറി, “ഈ വനിതാ മതിലിൽ കൈകോർത്തു പിടിച്ചു നടക്കുന്നതിനെപ്പറ്റി നിൻറെ അഭിപ്രായം എന്താണ് നിവിനേ, അവൻറെ തലയിൽ തട്ടിക്കൊണ്ടു വിഷ്ണു ചോദിച്ചു, “വളരെ നല്ല അഭിപ്രായമാണ് , ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു, അത് കണ്ട് നിതയും പല്ലവിയും അറിയാതെ ചിരിച്ചു പോയി, “അല്ല ശരിക്കും നിങ്ങൾ എന്തൊക്കെയാ പറയുന്നത്, ഒന്നും മനസ്സിലാകാതെ മാത്യു ചോദിച്ചു, “അതൊന്നും പറഞ്ഞാൽ ഇപ്പോൾ അങ്കിളിന് മനസ്സിലാവില്ല, വിഷ്ണു പറഞ്ഞു. “ഞങ്ങളും നിങ്ങളുടെ പ്രായം കഴിഞ്ഞു വന്നതല്ലേ കുറച്ചൊക്കെ മനസ്സിലാകും, ട്രീസ നിവിന്റെ മുഖത്തുനോക്കി പറഞ്ഞു,

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ പട്ടി, നിവിൻ വിഷ്ണുവിനോട് പറഞ്ഞു, കുറെനേരം അവിടെ ഇരുന്ന് എല്ലാവരോടും നന്നായി സംസാരിച്ച് തമാശകളും മറ്റും പറഞ്ഞതിന് ശേഷമാണ് പല്ലവി തിരികെ പോകാൻ ഇറങ്ങിയത്, ആ കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ അവൾ ആ വീട്ടിലെ ഒരു അംഗമായി കഴിഞ്ഞിരുന്നു, “അല്ല എങ്ങനെ പോകും , നിവിൻ എല്ലാവരും കേൾക്കെ ഉറക്കെ ചോദിച്ചു, “അവള് വണ്ടിയില് വന്നത്, ചേട്ടനെ കൊണ്ട് വിടാൻ ആയിരുന്നോ, തമാശ രൂപത്തിൽ നിത ചോദിച്ചു, നിവിൻ അവളെ സൂക്ഷിച്ചുനോക്കി ട്രീസ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, “നിന്നോട് ആരാടീ വണ്ടി കൊണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞത് , നിവിൻ പല്ലവി മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു,

പല്ലവി ചിരിയോടെ അവനെ നോക്കി, അവൾ പോയി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ശൂന്യത നിവിനെ വലയം ചെയ്തു, അവളോടൊപ്പമുള്ളപ്പോൾ താൻ ഒരുപാട് സന്തോഷവാനാണ് എന്ന് അവൻ ഓർത്തു, ഇത്രകാലവും അവൾ എന്തിനാണ് തന്നിൽനിന്ന് അകന്നത് എന്നോർത്ത് നിവിന് സങ്കടം തോന്നി, അവളെ സ്നേഹിക്കാൻ ആയി അവളുടെ സ്നേഹം അനുഭവിക്കാനായി അവൻറെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു, നിവിനും പലർക്കും വേണ്ടി ഒരുപാട് സായാഹ്നങ്ങളും ഈ പുലരികളും വിടർന്നു, പല്ലവി വിഷ്ണുവും ഹരിത യുമായി നല്ല കമ്പനിയായി, എന്നും രാവിലെ ഇപ്പോൾ നാല് പേരും ഒന്നിച്ച് ഷട്ടിൽ കളിക്കാൻ പോകുന്നത്, ചില ദിവസങ്ങളിൽ ഒപ്പം നീതയും കൂടാറുണ്ട്,

പൊതുവേ ഉറക്കം വളരെ ഇഷ്ടമുള്ള ആളായതു കൊണ്ടും, അത് നഷ്ടപ്പെടുത്താൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടും നിതാ പലപ്പോഴും അതിൽ നിന്നും ഒഴിഞ്ഞു നിൽക്കും, അങ്ങനെയിരിക്കെയാണ് വിഷ്ണുവിൻറെ വീടിൻറെ ഹൗസ് ഫാമിംഗ് വന്നത്, അവന്റെ ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു അത്, അതിലുമുപരി അവൻറെ സ്വന്തം വിയർപ്പും കൊണ്ട് അവൻ പണിതത് ആയിരുന്നു അത്, അന്നത്തെ ദിവസം നിവിന് പ്രിയപ്പെട്ട സെറ്റ് സാരി ഉടുക്കാം എന്നു പല്ലവി തീരുമാനിച്ചു, അവൾ വൈകുന്നേരം നിവിനെ വിളിച്ചു, “നിവിൻ നാളെ വന്നു എന്നേ പിക് ചെയ്യാമോ ഫങ്ക്ഷന് പോകാൻ, “പിന്നില്ലാതെ, നമ്മൾ സ്നേഹിച്ചു തുടങ്ങിയ ശേഷം ഞാൻ ഏറ്റവും കൂടുതൽ ശപിച്ചത് നിന്റെ വണ്ടിയെ ആണ്,

“അതെന്താ, “സാധാരണ ഏതൊരു പ്രണയത്തിലും ഉള്ളതാണ് കാമുകന്റെ വണ്ടിയുടെ പിറകിൽ അവനെ ചേർന്ന് കെട്ടിപ്പിടിച്ച് പോകുന്ന കാമുകി, ഇടയ്ക്ക് ഒരു ബ്രേക്ക് ഒക്കെ ഇട്ട് തന്നോട് ചേർക്കുന്ന കാമുകൻ, എൻറെ ആ സ്വപ്നങ്ങൾ എല്ലാം നിൻറെ ശകടം പൂർണ്ണമായിട്ടും തുലച്ചു കളഞ്ഞു, “എങ്കിൽ ആ വിഷമം നാളെ തീരും, “ഒരു ദിവസമെങ്കിൽ ഒരു ദിവസം, “പോടാ മിഠായിചെറുക്കാ “ഡി…..ഡി…. വേണ്ട പിറ്റേന്ന് രാവിലെ തന്നെ പല്ലവി പറഞ്ഞതുപോലെ അവൾ വരാറുള്ള ബസ്റ്റോപ്പിൽ നിവിൻ അവളെ കാത്തു നിന്നു, ഒരു ഓട്ടോയിൽ നിന്നും അവൾ വന്ന് ഇറങ്ങി, അവളെ കണ്ടതും അവൻറെ മനസ്സ് നിറഞ്ഞു, അവൻ അവളെ തന്നെ നോക്കി നിന്നു പോയി, ഗോൾഡൻ കളർ കരയുള്ള സെറ്റ് സാരിയും പച്ച ഹാൻഡ് വർക്ക് ബ്ലൗസും ആയിരുന്നു അവളുടെ വേഷം,

കാതുകളിൽ വലിയ രണ്ട് ജഗതി കമ്മലുകൾ, അതേ പാറ്റേണിലുള്ള നെക്കലേസ്, രണ്ട് കൈകളിലും നിറയെ വളകൾ പച്ചയും ഗോൾഡൻ കളർ വളയും ഇടകലർത്തി ഇട്ടിരിക്കുന്നു, മുടിയിൽ നിറയെ മുല്ലപ്പൂക്കൾ, മൊത്തത്തിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ ഉള്ള സൗന്ദര്യം അവൾക്ക് ഉണ്ടായിരുന്നു, വിഷ്ണുവിൻറെ വീട്ടിലേക്ക് നിവിന് ഒപ്പം ബൈക്കിൽ അവനെ ചേർന്ന് ഇരുന്നാണ് പല്ലവി പോയത്, അവൾ അവനെ ചേർന്നിരിക്കും തോറും കാറ്റിൽ അവളുടെ മുടിയിഴകൾ അവൻറെ മുഖത്തെ വലംവെച്ചു, അവളുടെ ശരീരത്തിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ടായിരുന്നു, അവളുടെ തല മുടിയിലെ മുല്ലപ്പൂക്കളുടെ ഗന്ധം അവനെ വല്ലാതെ ആകർഷിച്ചു,

വിഷ്ണുവിൻറെ വീട്ടിലേക്ക് നീവിനോടൊപ്പം കയറിച്ചെല്ലുമ്പോൾ എല്ലാവരുടെയും ശ്രദ്ധ പല്ലവിയിൽ തന്നെയായിരുന്നു, അവളെ കണ്ടതും ഹർഷ ഓടിവന്ന് അവളുടെ കയ്യിൽ പിടിച്ചു, “സുന്ദരി ആയിരിക്കുന്നല്ലോ, ഹർഷ അവളെ കൂട്ടി അകത്തേക്ക് കൊണ്ടുപോയി, “മാതു ഞാൻ പോയി വീട്ടിലെ എല്ലാവരെയും പിക് ചെയ്തുകൊണ്ട് ഉടനെ വരാം, നിവിൻ അവളോട് പറഞ്ഞിട്ട് ഇറങ്ങി, അവൻ തിരികെ വന്നപ്പോൾ നിതയും ട്രീസയും മാത്യൂവും ഒപ്പം ഉണ്ടാരുന്നു, അവൾ അവനെ നോക്കി, വീതിയുള്ള ഗോൾഡ് കസവു മുണ്ടും, തന്റെ ബ്ലൗസ്സിന് ചേരുന്ന പച്ച ഷർട്ടും ആണ് അവന്റെ വേഷം,

അവന്റെ നെഞ്ചിലെ രോമങ്ങൾക്ക് ഇടയിൽ കൂടെ കാണുന്ന സ്വര്ണ്ണമാലയും അതിലെ പിണ്ടികുരിശും അവനെ ഒന്നുടെ സുന്ദരൻ ആക്കി, അവന്റെ വെളുത്ത ശരീരത്തിൽ പറ്റി കിടക്കുന്ന കറുത്തചരട് കൊന്ത, കട്ടിയുള്ള മീശ താടിക്ക് താഴെ കുറച്ചു മീശ, അവന്റെ മുഖത്തേക്ക് നോക്കിയതും കണ്ണെടുക്കാൻ അവൾക്ക് തോന്നിയില്ല, പല്ലവിയെ കണ്ടു ട്രീസ സന്തോഷത്തോടെ അടുത്തേക്ക് ചെന്നു, “ആഹാ മോളും ഉണ്ടാരുന്നോ? “ഉണ്ടാരുന്നു ട്രീസഅമ്മേ “മോൾക്ക് എങ്ങനെ വിഷ്ണുവിനെ പരിചയം, ട്രീസയുടെ ആ ചോദ്യത്തിൽ പല്ലവി ഒന്ന് ഞെട്ടി, എന്ത് മറുപടി പറയും എന്ന് ഓർത്തു,

“അത് പിന്നെ വിഷ്ണു ചേട്ടന്റെ ഫിയൻസി എന്റെ ഫ്രണ്ട് ആണ് ട്രീസമ്മേ, “ഹർഷ മോളോ “അതെ എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും ട്രീസയെ അംബിക വന്നു കൂട്ടികൊണ്ട് പോയി, തത്കാലം രക്ഷപെട്ടു എന്ന് അവൾ ഓർത്തു, പലപ്പോഴും നിവിനും പല്ലവിയും കണ്ണുകളിൽ കൂടെ പ്രണയിച്ചു, പെട്ടന്ന് അവളുടെ ശരീരത്തിൽ എന്തോ കുത്തി അവൾക്ക് വേദന എടുത്തു, അവൾ ഹർഷയോടെ ചോദിച്ചു ഒരു റൂമിലേക്ക് പോയി, അവളെ കാണാതെ തിരക്കി നിവിൻ റൂമിൽ എത്തി, അവൻ ചെല്ലുമ്പോൾ കണ്ണാടിക്ക് മുമ്പിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആയിരുന്നു പല്ലവി, “എന്നാടി അവിടെ പരുപാടി നടക്കുമ്പോൾ നീ ഇവിടെ വന്നു സൗന്ദര്യം നോക്കുവാനോ,

“നിവിൻ എന്റെ സാരീയിൽ കുത്തിയ സേഫ്റ്റിപിൻ പുറത്ത് കുത്തി കൊള്ളുന്നു, വല്ലാത്ത ഡിസ്റ്റർബെൻസ് ആണ്, എനിക്കാണ് എങ്കിൽ കൈ എത്തില്ല ഒരുപാട് താഴെ ആണ് പിന് കുത്തിയിരിക്കുന്നത്, “എങ്ങനെ കുത്തി? “ആന്റി കുത്തി തന്നതാ, നിവിൻ ഒന്ന് പോയി നിതയെയോ ഹർഷയെയോ ഒന്ന് പറഞ്ഞു വിടാമോ? ഇതൊന്ന് നോക്കാൻ, “ഞാൻ നോക്കാം “അയ്യേ വേണ്ട, “അതെന്താ? “നിവിൻ നോക്കണ്ട എനിക്ക് നാണം ആണ്, “എങ്കിൽ പിന്നെ ഞാൻ നോക്കിട്ട് തന്നെ കാര്യം “വേണ്ട നിവിൻ അവൾ പുറകിലേക്ക് നടന്നു, അവൻ മീശ ഒന്ന് പിരിച്ചു അവളുടെ അടുത്തേക്ക് നടന്നു, അവൾ ഭിത്തിയിൽ തട്ടി നിന്നു, അവൻ അവളുടെ അരികിലേക്ക് ചെന്നു, അവളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു, അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് അടിച്ചു. രണ്ടുപേരുടെയും ഹൃദയതാളം ഉയർന്നു,…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 12

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-