കള്ളനസ്രാണി : ഭാഗം 4

കള്ളനസ്രാണി : ഭാഗം 4

എഴുത്തുകാരി: അഭിരാമി

” നീയെന്നതാ ആനീ ഈ ആലോചിച്ചുകൂട്ടുന്നത് ???? ” എവിടെയൊ പോയിട്ട് തിരികെ വരുമ്പോൾ എന്തൊക്കെയൊ ചിന്തിച്ചുകൊണ്ട് ഡൈനിങ്ങ് ഹാളിൽ ഇരുന്നിരുന്ന ആനിയെക്കണ്ട് സാമൂവൽ ചോദിച്ചു. അയാളുടെ സ്വരം കേട്ടതും അവർ വേഗമെണീറ്റു. ” ഒന്നുല്ലിച്ചായാ….. ഞാൻ വെറുതെ പിള്ളേരുടെ കാര്യമോർക്കുവായിരുന്നു…. ” ” അവർക്കിപ്പോ എന്നതാ കുഴപ്പം ??? ” മറ്റൊരു കസേര നീക്കിയിട്ടിരുന്ന് മുഖത്തെ വിയർപ്പൊപ്പിക്കൊണ്ട് സാമൂവൽ ചോദിച്ചു. ” അവര് തമ്മിലത്ര രസത്തിലൊന്നുമല്ലെന്ന് തോന്നുന്നു….. ” ” ഹാ നീയിതെന്നതാ ആനീ ഈ പറയുന്നത് ??? അവന്റെ ഇഷ്ടതിനല്ലേ ആ കൊച്ചിനെ കെട്ടിച്ചുകൊടുത്തത്…..

എന്നിട്ടിപ്പോ അവളോടുമവന് രസമില്ലേ ??? ” സാമൂവൽ ചോദിക്കുന്നത് കേട്ട് ആനി വിഷമത്തോടെ അയാളെ നോക്കി. ” അല്ല ഇപ്പോ എന്നതാ പ്രശ്നം ??? ” ” പ്രത്യക്ഷത്തിൽ പ്രശ്നമൊന്നുമില്ല ഇച്ചായാ….. പക്ഷേ അവർക്കിടയിൽ എന്തൊക്കെയൊ പ്രശ്നങ്ങളുണ്ട്. ജെസ്സി മോളാണെങ്കിൽ അവനോട് അധികമടുപ്പമൊന്നുമില്ലാത്ത പോലാ പെരുമാറുന്നത്. അവനാണെങ്കിലും മാറ്റമൊന്നുമില്ല. പഴയത് പോലെ തന്നെ തോന്നുമ്പോ പോണു തോന്നുമ്പോ വരുന്നു. ആ പെങ്കൊച്ചാന്നെങ്കിൽ നേരത്തിന് തീറ്റേം കുടീം പോലുമില്ല. ” ആനി പറയുന്നതൊക്കെ കേട്ട് മറുപടിയൊന്നും പറയാതെ ഇരിക്കുകയായിരുന്നു സാമൂവൽ.

ക്രിസ്റ്റിയുടെ ഈ പോക്ക് എങ്ങോട്ടാണെന്ന ചോദ്യമായിരുന്നു അപ്പോൾ അയാളുടെ ഉള്ളിലും. അപ്പോഴാണ് ജെസ്സി അങ്ങോട്ട് വന്നത്. ” ആഹാ പപ്പാ വന്നാരുന്നോ…. ഞാൻ ചായ കൊണ്ടുവരാം പപ്പേ… മമ്മിക്ക് വേണോ ???? ” അവരുടെ അരികിലേക്ക് വന്നുകൊണ്ട് അവൾ ചോദിച്ചു. ” വേണ്ട മോളെ…… ” ഒരു പുഞ്ചിരിയോടെ ആനി പറഞ്ഞു. പിന്നീടവിടെ നിൽക്കാതെ ജെസ്സി നേരെ കിച്ചണിലേക്ക് നടന്നു. അവളുടെയാ പോക്ക് നോക്കിയിരുന്ന് ആനി നെടുവീർപ്പിട്ടു. ” നമ്മളോടുള്ള പക തീർക്കാനാണോ ഇച്ചായാ അവനീപെങ്കൊച്ചിനേം കെട്ടി ഇങ്ങോട്ട് കൊണ്ടുവന്നത് ??? ”

” ഏയ് അങ്ങനൊന്നുമല്ലെഡോ താൻ വെഷമിക്കാതെ….. ” ആനിയുടെ ചോദ്യം കേട്ട് അവരുടെ തോളിലൊന്ന് തട്ടി അയാൾ പതിയെ പറഞ്ഞു. ” ഇത്രയും വർഷങ്ങൾ നീണ്ട പക വച്ചുപുലർത്താൻ മാത്രം വല്യ തെറ്റാണോ ഇച്ചായാ നമ്മളവനോട് ചെയ്തോ ??? ” ചോദിക്കുമ്പോൾ ആനിയുടെ സ്വരമിടറി കണ്ണുകൾ നിറഞ്ഞിരുന്നു. അപ്പോഴേക്കും ജെസ്സി ചായയുമായി അങ്ങോട്ടേക്ക് വന്നു. ” ആനീ ദേ മോള് വരുന്നു നീ കണ്ണ് തുടച്ചേ…… ” അവളെക്കണ്ടതും ആനിയെ തട്ടിവിളിച്ചുകൊണ്ട് സാമൂവൽ പറഞ്ഞു. ആനി വേഗത്തിൽ സാരിത്തുമ്പുകൊണ്ട് മിഴികളമർത്തിത്തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു.

അപ്പോഴേക്കും ജെസ്സി ചായ കൊണ്ടുവന്ന് ടേബിളിലേക്ക് വച്ചു. ” അവനെവിടെപ്പോയതാ മോളെ ???? ” ചായ കയ്യിലെടുത്തൊന്ന് മൊത്തിക്കൊണ്ട് സാമൂവൽ ചോദിച്ചു. ” അത്….. അതുപിന്നെ പപ്പേ…. ” ” എന്നാ മോളേ അവൻ നിന്നോടൊന്നും പറയാറില്ലേ ??? ” അവളിലെ പതർച്ച കണ്ടതും അയാൾ ചോദിച്ചു. ” ഏയ് അതല്ല പപ്പേ…. ഞാൻ…. ഞാൻ പെട്ടന്നോർത്തില്ല….. ആരെയോ കാണാനുണ്ടെന്ന് പറഞ്ഞിരുന്നു….. ” അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് വിക്കി വിക്കി പറഞ്ഞു. അതുകേട്ട് സാമുവലും ആനിയും പരസ്പരം നോക്കി. ജെസ്സി വേഗത്തിൽ അവിടെ നിന്നും മുകളിലേക്ക് പോയി. അവൾ ധൃതിയിൽ മുകളിലേക്ക് ഓടിക്കേറുമ്പോഴായിരുന്നു എതിരെവന്ന ആരെയൊ ചെന്നിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ അവൾ പിന്നിലേക്കാഞ്ഞ് വീഴാൻ പോയെങ്കിലും അയാളുടെ കയ്യവളെ വീഴാതെ താങ്ങിപ്പിടിച്ചു. ” ഹാ എങ്ങോട്ടാ ചേട്ടത്തീ ഈ പാഞ്ഞോടുന്നത് ??? ” ആ ചോദ്യം കേട്ടാണ് ജെസ്സി കണ്ണുകൾ മിഴിച്ചവനെ നോക്കിയത്. ഒരു ചിരിയോടെ തന്നെ നോക്കി നിൽക്കുകയായിരുന്ന മെൽവിനെ കണ്ടതും അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവന്റെ കൈകളപ്പോഴും തന്റെ ഇടുപ്പിൽ മുറുകിയിരിക്കുകയാണെന്ന ബോധമവൾക്ക് വന്നത്. അതോർമവന്നതും അവൾ വേഗത്തിൽ അവന്റെ കയ്യിൽ നിന്നും പിടഞ്ഞുമാറി. ” സോറി…. ഞാൻ പെട്ടന്ന് കേറി വന്നപ്പോ കണ്ടില്ല….. ” വല്ലാത്തൊരു ജാള്യതയോടെ അവൾ പറഞ്ഞു. ” ഓഹ് അതൊന്നും സാരമില്ല ചേട്ടത്തീ ഞാനല്ലേ……”

അവൻ പറഞ്ഞത് കേട്ട് ജെസ്സിയൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് വീണ്ടും മുകളിലേക്ക് നടക്കാനൊരുങ്ങി. ” ചേട്ടത്തീ….” അവന്റെ വിളി കേട്ട് മുന്നോട്ട് നടക്കാനൊരുങ്ങിയ അവൾ തിരിഞ്ഞുനിന്നവനെ നോക്കി. ” അല്ല അതുപിന്നെ….ചേട്ടത്തിക്കെന്നാങ്കിലും വെഷമമൊണ്ടോ ??? ” അവന്റെ ചോദ്യം കേട്ട് പുരികം ചുളിച്ച് ചോദ്യഭാവത്തിൽ അവളവനെ നോക്കി. ” അല്ല ഞാൻ വന്നയന്ന് മുതൽ ശ്രദ്ധിക്കുവാ ചേട്ടത്തിയുടെ മുഖത്തെപ്പോഴുമൊരു വാട്ടമാ…. അതുകൊണ്ട് ചോദിച്ചതാ….. ” ” ഏയ് അങ്ങനെയൊന്നുമില്ല മെൽവിൻ…. ” അവൾ പറഞ്ഞൊഴിയാൻ ശ്രമിച്ചു. അതുകണ്ട് അവൻ വീണ്ടും ചിരിച്ചു. ”

ചേട്ടത്തി വെറുതെ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട….എനിക്കറിയാം നിങ്ങൾ തമ്മിൽ അത്ര നല്ല കണ്ടിഷനിലൊന്നുമല്ലെന്ന്…..” ” മെൽവിൻ ചെല്ല് എനിക്ക് കുറച്ചുപണിയുണ്ട്….” അവൻ പറഞ്ഞുവന്നതിനെ മുഴുമിപ്പിക്കാനനുവധിക്കാതെ പറഞ്ഞിട്ട് അവൾ വേഗത്തിൽ മുകളിലേക്ക് പോയി. അതുകണ്ട് മെൽവിന്റെ മുഖമൊന്ന് മങ്ങിയെങ്കിലും അവനവളുടെ പോക്ക് നോക്കി നിന്നിട്ട് പതിയെ താഴേക്ക് ഇറങ്ങിപ്പോയി. 💥💥💥💥💥💥💥💥💥💥💥💥💥💥💥 ” അല്ലെടാ ഉവ്വേ കെട്ട് കഴിഞ്ഞ് കിളിപോലൊരു പെങ്കൊച്ചിനെ വീട്ടിൽ കൊണ്ടിരുത്തിയിട്ടും നീയെന്നാത്തിനാ പാതിരാത്രി ഈ ആറ്റുമട്ടയ്ക്ക് വന്നിരിക്കുന്നത് ??? നീ വീട്ടിൽ പോന്നില്ലേ ?????? ”

രാത്രിയേറെ വൈകിയും ആറ്റിറമ്പിലെ തങ്ങളുടെ സ്ഥിരം താവളമായ പാറക്കൂട്ടത്തിന് മുകളിൽ ഇരിക്കുമ്പോൾ ക്രിസ്റ്റിയോടായി കൂട്ടുകാരിലൊരുവൻ ചോദിച്ചു. പക്ഷേ അവനിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല. അവനപ്പോഴും നിലാവെളിച്ചത്തിൽ ഓളം വെട്ടിക്കൊണ്ടിരുന്ന പുഴയിലേക്ക് നോക്കിയിരുന്ന് കയ്യിലെ എരിയുന്ന സിഗരറ്റ് ആഞ്ഞുവലിച്ചു. ” എന്താടാ നീ പോന്നില്ലേ ??? ” ക്രിസ്റ്റിയിൽ നിന്നും മറുപടിയൊന്നുമില്ലെന്ന് കണ്ടതും അവൻ വീണ്ടും ചോദിച്ചു. ” എടാ നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ഉപദേശിക്കാൻ നിക്കരുതെന്ന്…. ” പറഞ്ഞതും മുന്നിലിരുന്ന മദ്യകുപ്പികളും മറ്റും ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് എണീറ്റ ക്രിസ്റ്റി തന്റെ വണ്ടിക്കരികിലേക്ക് നടന്നു. ”

ഇവനിതെന്നാത്തിനാ എന്റെ മെക്കിട്ട് കേറുന്നത് അതിന് ഞാനിപ്പോ എന്നാ ചെയ്തു ???? ” ” എടാ കോപ്പേ അവനുമാപ്പെണ്ണും തമ്മിലത്ര രസത്തിലൊന്നുമല്ല. അതിനിടയിൽ കേറി സുഖാന്വേഷണം നടത്താൻ നിന്നോടാര് പറഞ്ഞു ??? ” എന്തോ പോയ അണ്ണാനെപ്പോലെ ഇരിക്കുന്ന അവനോടായി മറ്റൊരുത്തൻ പറഞ്ഞു. ” ആഹാ അതുശരി അപ്പോ അതാണല്ലേ കാര്യം….. ചുമ്മാതല്ല അവനിത്ര കലിപ്പ്. അല്ലെങ്കിൽ പിന്നെ അവളെപ്പോലൊരു വെടിക്കെട്ട്‌ പീസിനെ വീട്ടിൽ കൊണ്ടിരുത്തീട്ട് അവനല്ലാതെ ആരെങ്കിലും ഈ നേരത്തീ പാറപ്പുറത്ത് വന്നിരിക്കുമോ ??? ” ” എടാ നീയിതെന്തൊക്കെയാ ഈ പറയുന്നത് ??? കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം അല്ലാതെ ഇമ്മാതിരി….. ”

” നീയൊന്ന് ചുമ്മാതിരി സിബി….. നീ കണ്ടിട്ടില്ലേ ഇവന്റെ പെണ്ണിനെ ??? ഹോ എന്റളിയാ എന്നാ ഒരു ഐറ്റമാടാ അവൾ….. ആ അവൾ കിടക്കയിലുണ്ടായിട്ടും ഇവനീ പാറപ്പുറത്തിരിക്കാനാ യോഗം….. ” പറഞ്ഞുതീരും മുന്നേ പിന്നിൽ നിന്നും ആരുടെയോ ചവിട്ടേറ്റ് അവൻ മുന്നോട്ട് മൂക്കുകുത്തി വീണു. ” ക്രിസ്റ്റീ ഡാ വേണ്ടഡാ…..വിട്ടേക്ക്. അവനെങ്ങാണ്ട് കള്ള് മൂത്തപ്പോ ഏതാണ്ടോ പറഞ്ഞതാ….. ” പറഞ്ഞുകൊണ്ട് സിബിയവനെ വട്ടം പിടിച്ചുവെങ്കിലും നിലത്തുവീണുകിടന്നവനിട്ടൊന്ന് കൂടി കൊടുത്തിട്ടെ ക്രിസ്റ്റി പിന്തിരിഞ്ഞുള്ളു. ” മേലിൽ നിന്റെ ചിന്തകളിൽ പോലും എന്റെ പെണ്ണിന്റെ രൂപം തെളിഞ്ഞേക്കരുത്….

അങ്ങനെ ഉണ്ടായാൽ അറിയാല്ലോ നിനക്ക് ക്രിസ്റ്റിയേ ??? ഞങ്ങടെ ഏതേലും റബ്ബർ തോട്ടത്തിൽ നിനക്കുള്ള തെമ്മാടിക്കുഴി ഞാനങ്ങൊരുക്കും. ” പറഞ്ഞിട്ട് അവൻ ദേഷ്യത്തിലവിടെ നിന്നും പോയി. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ക്രിസ്റ്റി വീട്ടിലെത്തുമ്പോൾ എല്ലാവരും കിടന്നിരുന്നു. ചാരിയിരുന്ന വാതിൽ തുറന്ന് അവനകത്ത് കയറി നേരെ മുകളിലേക്ക് ചെന്നു. അപ്പോഴേക്കും ജെസ്സി ഗാഡനിദ്രയിലായി കഴിഞ്ഞിരുന്നു. വാതിൽക്കൽ നിന്നവളെയൊന്ന് നോക്കിയിട്ട് അവൻ പതിയെ വാതിലടച്ച് കുറ്റിയിട്ടിട്ട് പതിയെ വന്ന് അവൾക്കരികിലേക്ക് കിടന്നു. പെട്ടന്നായിരുന്നു മലർന്നുകിടന്നിരുന്ന അവൾ അവനുനേരെ ചരിഞ്ഞുവന്ന് അവന്റെ തോളിലേക്ക് മുഖം ചേർത്തു കിടന്നത്.

ആദ്യമൊന്നമ്പരന്നുവെങ്കിലും പതിയെ ഒരു പുഞ്ചിരിയോടെ അവനവളെ ചേർത്തുപിടിച്ചുകൊണ്ട് നിദ്രയിലേക്ക് വഴുതിവീണു. ദിവസങ്ങളതിവേഗം കടന്നുപോയി. ഇതിനിടയിൽ കല്യാണത്തിന് ശേഷം പതിവുള്ള വിരുന്നുപോക്കൊക്കെ കഴിഞ്ഞിരുന്നു. എങ്കിലും ക്രിസ്റ്റിയോടുള്ള ജെസ്സിയുടെ മനോഭാവത്തിന് മാത്രം മാറ്റമൊന്നുമുണ്ടായിരുന്നില്ല. അവനും അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന രീതി തന്നെയായിരുന്നു. എല്ലാം കാണുന്നും അറിയുന്നുമുണ്ടായിരുന്നുവെങ്കിലും എല്ലാത്തിനും മുന്നിൽ മൗനമായി നിൽക്കാനേ സാമുവലിനും ആനിക്കും കഴിയുമായിരുന്നുള്ളു. 💥💥💥

അന്നൊരു ഞായറാഴ്ചയായിരുന്നു. വൈകുന്നേരം ചെറിയൊരു മഴ പെയ്ത് തോർന്നിട്ടെയുണ്ടായിരുന്നുള്ളു. രാവിലെപോയ ക്രിസ്റ്റിയേ തിരികെ കാണാഞ്ഞത് കൊണ്ടുതന്നെ ആനിയും ജെസ്സിയും ഇടയ്ക്കിടെ പുറത്തേക്ക് നോക്കിനോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് മുറ്റത്തേക്കൊരു പോലിസ് ജീപ്പ് കയറി വന്നത്. അതിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് കയറിയ രണ്ട് പോലീസുകാരെ കണ്ടതും ആനിയും ജെസ്സിയും ഇരുന്നിടത്തുനിന്നും വേഗമെണീറ്റു. ” ക്രിസ്റ്റിയില്ലേ ??? ” ” ഇല്ല സാറേ കാലത്തേ പോയതാ….. ” അയാൾ ചോദിച്ചത് ജെസ്സിയേ നോക്കിയാണെങ്കിലും മറുപടി പറഞ്ഞത് ആനിയായിരുന്നു.

” ആഹ് അത് സാരമില്ല ഞങ്ങള് കണ്ടുപിടിച്ചോളാം….. ” ” എന്താ സാറേ…..എന്നതാ ഉണ്ടായത് ???? ” ചോദിക്കുമ്പോൾ വല്ലാത്തൊരാധി പ്രകടമായിരുന്നു ആനിയിൽ. ” അപ്പോ ഈ നാട് മൊത്തമറിഞ്ഞിട്ടും നിങ്ങള് മാത്രമൊന്നുമറിഞ്ഞില്ലേ ??? അവൻ തല്ലിതരിപ്പണമാക്കി ഒരുത്തനെ ആശുപത്രിയിൽ കൊണ്ടിട്ടിട്ടുണ്ട്. കിട്ടിയത് വച്ച് നോക്കുമ്പോ അവൻ തട്ടിപ്പോകാനാ ചാൻസ്. ആഹ് നിങ്ങളൊക്കെ അവന്റെയാരാ ???? ” ” ഞാൻ…. ഞാനവന്റെ അമ്മയാ…. ഇത് ഭാര്യ…. ” ” മ്മ്ഹ് എന്തായാലും അമ്മേം ഭാര്യേം കൂടെ മുട്ടിപ്പായൊന്ന് പ്രാർഥിച്ചോ അവനെ ബാക്കി കിട്ടാൻ…. ” പറഞ്ഞിട്ട് അയാളും ഒപ്പം വന്ന പോലീസുകാരനും കൂടി പുറത്തേക്ക് ഇറങ്ങിപ്പോയി.

” എന്റെ കർത്താവെ ഇവനിതെന്നാ ഭവിച്ചാ….. ” അവർ പോയതും വിതുമ്പിക്കരഞ്ഞുകൊണ്ട് ആനി പ്രാർഥനമുറിയിലേക്ക് പോയി. ജെസ്സിയാണെങ്കിൽ ഒരു തളർച്ചയോടെ പിന്നിലെ ഭിത്തിയിലേക്ക് ചാഞ്ഞുനിന്നു. സ്വയമറിയാതെ അവളുടെ മിഴികൾ പൊട്ടിയൊഴുകുന്നുണ്ടായിരുന്നു അപ്പോൾ.

കള്ളനസ്രാണി : ഭാഗം 3

Share this story