കവചം: ഭാഗം 4

കവചം: ഭാഗം 4

എഴുത്തുകാരി: പ്രാണാ അഗ്നി

റിഥഹാനൊപ്പം ക്ലാസ്സ്റൂമിലേക്ക് നടക്കുബോൾ അഗ്നി കണ്ടു തന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്ന കുറെയേറേ കണ്ണുകളെ .പക്ഷേ റിഥഹാൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ലാ ചെവിയിൽ തിരുകിയ എയർപോടിലൂടെ പാട്ടുകളും കേട്ട് ഫോണിൽ തോണ്ടി തോണ്ടി ആണ് നടപ്പു . “ഓഹ് …ഗോഡ് ……”അവന്റെ ഓരോ ആക്ഷനും കണ്ടു ആകാശത്തേക്ക് ദൈവത്തെ നോക്കി പറഞ്ഞു കൊണ്ട് അവന്റ ഒപ്പം തന്നെ അവളും നടന്നു . “ചേച്ചികുട്ടി തനിക്കു പാട്ടുകൾ ഇഷ്ടം ആണോ …….”നടക്കുന്നതിന്റ ഇടയിൽ അവളുടെ മുഖത്ത് പോലും നോൽക്കാതെ ഫോണിൽ നോക്കി കൊണ്ട് അവൻ ചോദിച്ചു .

ചോദിച്ചതിന് മറുപടി ഒന്നും കിട്ടാതായപ്പോൾ തലയുയർത്തി അവളെ നോക്കിയപ്പോൾ കണ്ടു കണ്ണുമിഴിച്ചു അവനെ തന്നെ നോക്കി നിൽക്കുന്ന അഗ്നിയെ “എന്താ ഇഷ്ട്ടം അല്ലേ ……….” നടപ്പു നിർത്തി അവളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് അവൻ ചോദിച്ചു “ഞാൻ അങ്ങനെ പാട്ടുകൾ ഒന്നും കേട്ടിട്ടില്ലാ ………” “അലൻ വോക്കറിനെ അറിയുമോ മാഷ്‌മെലോ അറിയുമോ …….” പിരികം ഉയർത്തി അവൻ ചോദിച്ചു “ഇതു ഒക്കെ ആരാണ് ……”കൈകൾ പിണച്ചു കെട്ടി അവനെ നോക്കി അവൾ ഗൗരവത്തോടെ തന്നെ ചോദിച്ചു . “എന്റെ ചേച്ചി കുട്ടി തന്നെ ഉണ്ടല്ലോ ………”എന്നു പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് നടന്നു .

അവളുടെ ചെവിയിൽ തിരിക്കിയിരുന്ന എയർപോടൂരി കൈയിലേക്ക് വെച്ച് കൊടുത്തു .എന്നിട്ടു തന്റെ ചെവിയിലെ എയർപോട് എടുത്തു ബനിയനിൽ ഒന്ന് തൂത്തു എന്നിട്ടു അവളുടെ ചെവിയിലേക്ക് തിരുകി . നിഷ്കളങ്കമായ അവന്റെ ഓരോ പ്രവർത്തിയും അവൾ കൗതുകത്തോടെ നോക്കി നിന്നു .എന്തോ അവളുടെ ഹൃദയത്തിൽ ഇന്നുവരെ തോന്നാത്ത ഒരു വാത്സല്യം വന്നു നിറഞ്ഞു .പക്ഷേ ഒരിക്കലും മുഖം മനസ്സിന്റെ കണ്ണാടി ആവാൻ അവൾ അനുവദിച്ചിരുന്നില്ലാ .ഗൗരവം ഒട്ടും ചോരാതെ തന്നെ അവൾ അവിടെ നിന്നു . “കേട്ടിട്ടു പറ എങ്ങനെ ഉണ്ടെന്ന് ………..” അവന്റെ ഫോണിൽ കുറച്ചു നേരം എന്തോ സ്ലൈയ്ഡ് ചെയ്തു എന്നിട്ടു അവളോട് പറഞ്ഞു . “ഈ ….മലയാളം പാട്ടാണോ ……

ഈ കണ്ട സായിപ്പമാരെല്ലാം പാടിയത് ……..” “എന്റെ ഈശ്വരാ …….ഇതിനെ ഞാൻ എന്താ ചെയ്യുക ……..”അവൻ അറിയാതെ തലയ്ക്കു അടിച്ചു പോയി . അവന്റെ പ്രവർത്തി കണ്ട് അവളുടെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞു .അവൾ അത് വിദക്തമായി മറച്ചു. “ഇതു ഞാൻ പാടിയത് ആണ് …എങ്ങാനെ ഉണ്ട് …….” അത്ഭുതത്തോടെ അവനെ ഒന്ന് നോക്കിയിട്ട് അവൾ ആ പാട്ടു ശ്രദ്ധിക്കുവാന്‍ തുടങ്ങി . വീണ്ടും കേൾക്കേ അവൾക്ക് ഒരുപാട് ഇഷ്ടമായി അവന്റെ ശബ്ദവും പാട്ടും . കണ്ണുകൾ വിടർത്തി ചുണ്ടുകൾ കൂർപ്പിച്ചു കൈകൊണ്ടു സൂപ്പർ എന്ന് കാണിച്ചു അവൾ . “താങ്ക് യൂ …….”സ്റ്റൈയ്ലിൽ ഒരു കാൽ പുറകോട്ടു ആക്കി കൈകൊണ്ട് ബൗ ചെയ്തു കുനിഞ്ഞു കൊണ്ട് അവൻ പറഞ്ഞു .

എത്ര ചിരി മറക്കുവാൻ ശ്രെമിച്ചിട്ടും അവന്റ പ്രവൃത്തിയിൽ അവളുടെ ചുണ്ടുകളിൽ ചിരി നിറഞ്ഞു . എയർപോട് ഊരി അവന്റ കൈയിൽ കൊടുത്തു . “നടക്കു അങ്ങോട്ട് ….ബെൽ അടിക്കാറായി ആയി …….”അത്രയും പറഞ്ഞു അവൾ മുൻപോട്ടു നടന്നു .അവളുടെ ഒപ്പം അവനും . ക്ലാസ്സിൽ എത്തിയതും എല്ലാവരും അവരെ വളഞ്ഞു . “ആരാ R. R. ഇതു ……” “ഡാഡിയുടെ കസിന്റെ മകൾ ആണ് അഗ്നി രാജ്പൂത് ……” അവളുടെ ഗൗരവം നിറഞ്ഞ മുഖഭാവം കണ്ടു ആരും തന്നെ അവളോടു സംസാരിക്കാന്‍ കൂട്ടാക്കിയില്ല .എല്ലാവരും അവളെ ഒന്ന് നോക്കിയിട്ടു അവരവരുടെ സീറ്റിലേക്ക് പോയി ഇരുന്നു .

ബെൽ അടിച്ചതും അവളും റിഥഹാന്റെ ഒപ്പം പോയി ഇരുന്നു .ക്ലാസ്സിൽ ഇരിക്കുയാണെങ്കിൽ അവളുടെ നോട്ടം മുഴുവൻ ചുറ്റുപാടും ആയിരുന്നു . മുക്കും മൂലയും പോലും വിടാതെ അവളുടെ കണ്ണുകൾ പാഞ്ഞു . അവളുടെ ചിന്ത മുഴുവൻ എവിടുന്നൊക്കെ ആളുകൾക്ക് ആ ക്ലാസ് റൂമിലേക്ക് കടക്കാം .അവനെ വീക്ഷിക്കാൻ പറ്റിയ സ്ഥലങ്ങൾ അങ്ങനെ പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നു പോയി . “റിഥഹാൻ ……….”എന്ന് വിളിച്ചു സൈഡിലേക്ക് തിരിഞ്ഞു നോക്കിയ അവൾ ഒന്ന് ഞെട്ടി .അവൻ ഇരുന്നിടം ശൂന്യം ആയിരുന്നു .അവൾ പരിഭവത്തോടെ ചുറ്റുപാടും നോക്കി .അവനെ അവിടെ ഒന്നും കാണുവാൻ കഴിഞ്ഞില്ലാ .

അവൾ ദേശ്യത്തോടെ ഇരുന്നിടത്തു നിന്നും എഴുനേറ്റു മുൻപോട്ടു നടന്നു . “എന്താ ……..’ക്ലാസ്സിന്റെ മുൻപിലേക്ക് നടന്നു വരുന്ന അഗ്നിയെ കണ്ടു കൊണ്ട് സാർ ചോദിച്ചു . “സാർ വാഷ്‌റൂം …….”അത്രയും പറഞ്ഞു അയാളുടെ മറുപടിക്കു പോലും കാത്തു നില്കാതെ അവൾ പുറത്തേക്കു കടന്നു . പെട്ടെന്ന് കൈയിൽ കെട്ടിയ സ്മാര്‍ട്ട് വാച്ചിൽ ഒന്ന് ടാപ്പ് ചെയ്തു . “ഔട്ട് ഓഫ് സിയിറ്റ് ……….ലൊക്കേഷൻ ………ഉം ………” കോൾ കണക്ട് ആയതും അവൾ പറഞ്ഞു തുടങ്ങി . “ബാസ്കറ്റ്ബാൾ കോർട്ട് ……..”ഇത്രയും പറഞ്ഞു കോൾ ഡിസ്കണക്ട ആയി ദേശ്യത്തിൽ അവൾ മുൻപോട്ടു നടന്നു .

ബാസ്കറ്റ്ബോള്‍ കോർട്ടിന്റെ അടുത്ത് എത്തിയപ്പോൾ കണ്ടു മൂളിപ്പാട്ടും പാടി കാലും ആട്ടി ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന റിഥഹാനെ അവൾ ദേശ്യത്തോടെ ഒന്നും മിണ്ടാതെ അവനിൽ നിന്നും കുറച്ചു മാറി ആ മരച്ചുവട്ടിൽ തന്നെ ഇരുന്നു . “ദേശ്യം ആണോ ………”മറുപടി ഒന്നും കൊടുക്കാതെ അവൾ ദേശ്യത്തോടെ അവനെ ഒന്ന് നോക്കി . “ഓഹ് …..ഫയർ ……..”അവളുടെ നോട്ടം കണ്ടു അവൻ കുസൃതിയോടെ പറഞ്ഞു . “ചേച്ചികുട്ടിയേ ………”കൊഞ്ചലോടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു . “ചേച്ചികുട്ടി ….എഡോ ……..”അവൾ ഒന്നും മിണ്ടാതെ ഗൗരവത്തിൽ ഇരിക്കുന്നത് കണ്ടു അവളുടെ തോളിലൂടെ കൈയ്യിട്ടു ഒന്നും കൂടി വിളിച്ചു .

“മരിക്കാൻ പോകുന്നവൻ പഠിച്ചിട്ടു എന്ത് എടുക്കാനാടോ …..കുറച്ചു സമയമേ ഉള്ളു ജീവിതം അത് എന്ജോയ് ചെയ്യാം .അല്ലാതെ തന്നെ പോലെ മസ്സിലും പിടിചിരുന്നിട്ട് എന്ത് കാര്യം ……….”ദുഖം നിഴലിച്ച സംസാരം ആയിരുന്നെങ്കിലും തമാശ രൂപേണ അവൻ പറഞ്ഞു നിർത്തി അവൾ തീപാറുന്ന കണ്ണുകളോടെ അവനെ ഒന്ന് നോക്കിയിട്ടു അവൻ ചുറ്റിപിടിച്ച കൈ വലിച്ചു എടുത്തു ദേഷ്യത്തോടെ എറിഞ്ഞു . “പിണങ്ങാൻ വേണ്ടി പറഞ്ഞതല്ലാ…… സത്യം അല്ലേ ഞാൻ പറഞ്ഞത് .ഏതു നിമിഷവും മരണം പ്രതീക്ഷിച്ചുള്ള ജീവിതമല്ലേ എന്റെ ……..”കുറുമ്പുകൾ കാണിച്ച നടക്കുന്ന റിഥഹാനിൽ നിന്നും വിത്യസ്തൻ ആണ് തന്റെ മുമ്പില്‍ ഇപ്പോള്‍ നിൽക്കുന്നവൻ എന്ന് അവൾക്കു തോന്നി .

“എന്റെ ശ്വാസം നിലച്ചു കഴിഞ്ഞേ എത്ര വല്യ കൊലകൊമ്പൻ ആണെങ്കിലും നിന്റെ ദേഹത്ത് തൊടുകയുള്ളു .അതുവെരെയും ഒരു പോറൽ പോലും ഉണ്ടാകാതെ എന്റെ ജീവൻ കൊടുത്തു ഞാൻ സംരക്ഷിക്കും …….”എന്തോ അത്രയും പറഞ്ഞു വന്നപ്പോളേക്കും അവളുടെ കണ്ണിൽ ഈറനണിഞ്ഞു . അവളുടെ കൈ അറിയാതെ കണ്ണിലേക്കു പാഞ്ഞു .കണ്ണിലെ നീർതിളക്കം കണ്ടു അത് കൈകൊണ്ടു ഒപ്പി എടുത്ത് അവൾ വിരലിൽ നോക്കി . “ആദ്യമായി ആണ് തനിക്കു ഇങ്ങാനെ ഒരു അനുഭവം .അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഹൃദയംമുറിപ്പെട്ടത് പോലെ .കുറച്ചു നേരം കൊണ്ട് അവൻ തൻറെ ആരെല്ലാമോ ആയോ ……. നോ…… അഗ്നി ആരോടും അട്ടച്ച്മെന്റ്റ് പാടില്ല ….”

അവൾ മനസിൽ പറഞ്ഞു പഠിപ്പിച്ചു വീണ്ടും ഗൗരവത്തിൽ നിന്നു . “അപ്പോൾ നമ്മൾ രണ്ടാളും മരണം കാത്ത് കഴിയുന്ന ആളുകൾ ആണ് .ഇന്നിതൊട്ടു നമുക്ക് ഒരുമിച്ചു അടിച്ച പോളികാം……. “അവളുടെ ഷോള്ഡറില് പിടിച്ച രണ്ടു കുലുക്കി കുലുക്കി കൊണ്ട് അവൻ പറഞ്ഞതും .അവൾ അറിയാതെ തലയ്ക്കു അടിച്ചു പോയി . ആരൊക്കയോ തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു കൊണ്ട് ആണ് രണ്ടു പേരുടേയു സംസാരം നിന്നതു . “ബഡ്‍ഡീസ് ……..” “റിഥൂ …….ആരാണിതു ……”അതിൽ ഒരു പെൺകുട്ടി അഗ്നിയെ നോക്കികൊണ്ട്‌ റിഥഹാനോടു ചോദിച്ചു . “ഡാഡിയുടെ കസിൻ സിസിന്റെ മോളാണ് അഗ്നി രാജ്പൂത് ……” “അപ്പോൾ മുറപ്പെണ്ണ് ആണ് എല്ലേ ……”അതിൽ ഒരു കുറുമ്പന്റെ കമന്റ് ഉടനെ തന്നെ എത്തി .

അഗ്നി അവനെ ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി . “പക്ഷേ എന്റെ ചേച്ചികുട്ടി ആണ് ……”റിഥു ചിരിയോടെ പറഞ്ഞു . “അപ്പോൾ ഏട്ടന്റെ ആവും എല്ലേ ദി ഗ്രേറ്റ് ദേവാൻശിഷ് രാജ്പൂത്തിന്റെ മുറപ്പെണ്ണ് അഗ്നി രാജ്പൂത് …….”നാടക്കീയമായി അതില്‍ ഒരാൾ പറഞ്ഞപ്പോളേക്കും എല്ലാവരും ചേർന്ന് അവിടെ ഒരു കൂട്ടച്ചിരിയായി . “ചേച്ചികുട്ടിക്കു സമ്മതം ആണെങ്കിൽ നമുക്ക് ഏട്ടത്തിയമ്മ ആക്കാം ……”കുസൃതി ചിരിയോടെ അവളെ നോക്കി കണ്ണുകൾ അടച്ചു കാണിച്ചു റിഥു പറഞ്ഞതും ദേശ്യത്തോടെ അവനെ ഒന്ന് നോക്കി അഗ്നി . “ഹായ് ചേച്ചി ഞാൻ ……..” “അഞ്ചൽ ർ വാരിയർ .രാജേഷ് വാര്യരുടേയും പാർവതി വാര്യരുടേയും മൂത്ത മകൾ .അച്ഛൻ ബിസിനസ്സ് ചെയുന്നു .അമ്മ ഹൗസ് വൈഫ് .

ഒരു സഹോദരൻ റ്റെന്തിൽ പഠിക്കുന്നു . സ്ഥിരമായി എന്തെങ്കിലും എവിടേലും വെച്ച് മറക്കും .മിക്കവാറും കാറിന്റെ കീ ആണ് മറക്കാറു. ഇന്നും അത് മറന്നു സോ അരമണിക്കൂര്‍ ലേറ്റ് ആയി ……”തന്റെ വാച്ചിലേക്ക് നോക്കി അവൾ അത്രയും പറഞ്ഞതും അവിടെ നിന്നവരത്രയും അത്ഭുതത്തോടെ അവളെ നോക്കി “എന്താ മത്തായിച്ച വായും പൊളിച്ചു നില്ക്കുന്നത് .മാത്യു മത്തായി ഡോക്ടർ ജോൺ മത്തായിയുടേയും ഡോക്ടർ മേരി മത്തായിയുടേയും ഒരേ ഒരു സന്തതി .കുടുംബ പാരമ്പര്യം നിലനിർത്താൻ മെഡിസിന് എൻട്രൻസ് കോച്ചിങ്ങിനു കൊണ്ട് വിട്ടിടത്തു നിന്ന് ഒളിച്ചോടിയ മഹാൻ …..”ഇത്രയും അഗ്നി പറഞ്ഞപ്പോളേക്കും അവിടെ വീണ്ടും കൂട്ടച്ചിരിപൊട്ടി.

“ഞാൻ പറഞ്ഞത് എല്ലാം ശെരി അല്ലെ ഒമർ അബ്ദുള്ള ……..” “അയ്യോ നാറ്റിക്കല്ലേ ചേച്ചി …….”എന്നു പറഞ്ഞു കൊണ്ട് ഒമർ ഓടി വന്നു അഗ്നിയുടെ കൈയിൽ പിടിച്ചു .അവൾ ചിരിയോടെ അവരെ നോക്കി നിന്നു . “എന്നാലും ചേച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം …..”ഒന്നും മനസ്സിലാവാതെ അഞ്ചൽ നഖം കടിച്ചു കൊണ്ട് ആലോചിക്കുന്നത് പോലെ നിന്നു . “ഈ മഹാപാപി പറഞ്ഞു കൊടുത്തത് ആവും “റിഥഹാനെ നോക്കി ഒമർ പറഞ്ഞു . “പോടാ …….ഞാൻ ഒന്നും പറഞ്ഞു കൊടുത്തിട്ടില്ല …….” “അപ്പോൾ പിന്നെ ആരാ ……..”മത്തായിച്ചനും വായും പൊളിച്ചു നിന്നും കൊണ്ട് ചോദിച്ചു . “ഏട്ടൻ തന്നെ ……ചേച്ചി അപ്പോൾ ഏട്ടന്റെ ലൗവർ ആണ് എല്ലേ ….ശെരിക്കും ഏട്ടന്റെ മുറപ്പെണ്ണ് ………”അഞ്ചൽ എന്തോ വല്യ കാര്യം കണ്ടു പിടിച്ചത് പോലെ പറഞ്ഞതും .

അതു കേട്ടതും റിഥഹാൻ തലയും കുത്തി കിടന്നു ചിരിക്കുവാൻ തുടങ്ങി അഗ്നി അവനെ നോക്കി ഒന്ന് കണ്ണുരുട്ടിയതും സ്വിച്ച് ഇട്ടതു പോലെ ചിരി നിന്നു . “ചേച്ചി എന്താ ഇപ്പോൾ ഞങ്ങടെ ഒപ്പം വന്നു ജോയിൻ ചെയ്തത് ….”ഒമർ സംശയം എന്നോണം ചോദിച്ചു . അവൾ അതിന് മറുപടി പറയുന്നതിന് മുൻപ് റിഥു പറഞ്ഞു തുടങ്ങി . “ചേച്ചികുട്ടി മൗണ്ടൻ ക്ലൈമ്പർ ആണ് .ഹിമാലയം കയറി കഴിഞ്ഞു ഇനി മൗണ്ട് എവറസ്റ്റ് ആണ് ലക്‌ഷ്യം .കണ്ടില്ലേ മുഖത്തു പാടുകളൊക്കെ “അവളുടെ ഓരോ മുറിവുകളും ചൂണ്ടി കാണിച്ചു റിഥു കഥ തുടർന്നു.ഇവൻ എന്താ ഇനി പറഞ്ഞു ഒപ്പിക്കാൻ പോകുന്നത് എന്ന് അറിയാന്‍ അഗ്നിയും അവൻ പറയുന്നത് കേൾക്കാനായി നിന്നു .

“ഇന്ത്യ മുഴുവ സഞ്ചരിച്ചു അവസാനം ഹിമാലയത്തിൽ എത്തി അതും കീഴടക്കി വന്നപ്പോൾ കുറേ വർഷം പഠിക്കാന്‍ പറ്റിയില്ലാ .ഇനി ഡിഗ്രി എങ്കിലും കമ്പ്ലീറ്റ് ആക്കിയിട്ടു എവെറെസ്റ്റ് കീഴടക്കാൻ പോയാല്‍ മതി എന്ന് വീട്ടുകാർ പറഞ്ഞു അതാ ……നമ്മുടെ ഒപ്പം ജോയിൻ ചെയ്തതു “അവന്റെ വീരസാഹസിക കഥ പറച്ചിൽ കേട്ട് അവക്കൂ ചിരി വന്നവെങ്കിൽ എല്ലാം വിശ്വസിച്ചു തന്നെ ആരാധനയോടെ നോക്കുന്ന കണ്ണുകൾ കണ്ടു ഇതൊക്കെ എന്ത് എന്ന് രീതിയിൽ നിൽക്കുവാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു .

ഇത്രയും നാളും താന്‍ അനുഭവിക്കാത്ത എന്തൊക്കയോ സന്തോഷം അവളിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു .താൻ ഒരു മിഷനും ആയിട്ടു ആണ് വന്നത് ആരും ആയി പേർസണൽ കമ്മിറ്റ്മെന്റ്സൊ അറ്റാച്മെന്റോ പാടില്ല എന്ന് അവൾ പല തവണ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .എന്നിട്ടും അവൾ പോലും അറിയാതെ അവളും അവരില്‍ ഒരാളായി മാറുകയായിരുന്നു …..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 3

Share this story