മധുരനൊമ്പരം…..🍒🍒 : ഭാഗം 17

മധുരനൊമ്പരം…..🍒🍒 : ഭാഗം 17

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“അനു……..!! “കാത്തിരിക്കുന്നത് ഞാൻ മാത്രമാണ് രാഹുൽ ചേട്ടാ….. അന്നും ഇന്നും പ്രണയിച്ചിട്ടുള്ളതും ഞാൻ മാത്രം ആണെന്ന് തോന്നുന്നു…… ആളു നോക്കുമ്പോൾ ഞാനൊരു പൊട്ടി പെണ്ണല്ലേ….. അറബിക്കഥകളിൽ നിന്നും സങ്കൽപ്പത്തിലേക്ക് വരുന്ന രാജകുമാരനെ കാത്തിരിക്കുന്ന ഒരു പൊട്ടി പെണ്ണ്……!! ആദ്യം ആരാണ് എന്താണ് എന്ന് പറയാതെ ഒരു കത്ത് തന്നു പോയി…… പിന്നീട് ആൾ നേരിട്ട് വന്നു….. അങ്ങനെ ആൾക്ക് ഇഷ്ടം തോന്നുമ്പോൾ മാത്രം വരാനും ഉപേക്ഷിച്ചു പോകാനും മാത്രം വിലകുറഞ്ഞ ഒരു വസ്തുവാണ് ഞാൻ…….!! എന്നെ കല്യാണം കഴിച്ചു കഴിഞ്ഞു കുറച്ചു കാലം കഴിയുമ്പോൾ എന്നെ വേണ്ടെന്നു തോന്നിയാൽ അപ്പോഴും എന്നെ ഉപേക്ഷിച്ചിട്ട് പോവില്ലേ……?

” അങ്ങനെ ഒന്നും നീ ചിന്തിക്കേണ്ട…..! പതിവ്രത ആയ സീതയെ കാട്ടിൽ ഉപേക്ഷിച്ച രാമൻ പോലും പ്രജകളുടെ ജല്പനങ്ങൾ കെട്ട് ആയിരുന്നു….. പക്ഷെ മനസ്സിൽ ഉപേക്ഷിക്കാൻ കഴിഞ്ഞോ….? പ്രജകൾക്ക് വേണ്ടി തന്റെ യശസ്സ് ഉയർത്തി നിന്നപ്പോഴും,മനസാക്ഷിയോട് നീതി പുലർത്താൻ കഴിഞ്ഞില്ല….. ദൈവം മനുഷ്യൻ ആയി അവതരിച്ചപ്പോൾ പോലും ഇങ്ങനെ ഒക്കെ സംഭവിച്ചു……. നമ്മൾ വിശ്വസിക്കുന്ന ഒന്നും ആയിരിക്കില്ല സത്യമെങ്കിലൊ…..? ആരെയും വിധിക്കാൻ നമ്മൾ ആരും അല്ല…..! മറ്റുള്ളവരുടെ മനസ്സിൽ നമ്മൾ അറിയാത്ത എന്തെല്ലാം വിഷമങ്ങൾ ഉണ്ടാകും……. ഒരുപക്ഷേ അത്‌ നമുക്ക് മനസിലാക്കാൻ സാധിക്കാതെ പോകുന്ന നിമിഷങ്ങളാണ് കൂടുതലും……

അങ്ങനെ എന്തെങ്കിലും ഒരു പ്രശ്നത്തിലാണ് ഒരുപക്ഷേ ജോജി എന്ന് നമുക്ക് അറിയാൻ സാധിക്കില്ലല്ലോ……. ഒരിക്കലും അയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയില്ല……. അതറിയാതെ ഒരിക്കലും നമുക്ക് അയാളെ വിധിക്കാനും കഴിയില്ല……. 5 വർഷങ്ങൾക്കിടയിൽ എന്തെല്ലാം അയാളുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകാം…… ഉണ്ടാകാം എന്നല്ല സംഭവിച്ചിട്ടുണ്ട്…….. ആറു വർഷങ്ങൾ നിന്നിലും നിൻറെ പ്രണയത്തിലും കാലം എന്തെങ്കിലും മാറ്റം വരുത്തിയോ…..? അപ്പോൾ നിൻറെ ഹൃദയത്തിൽ ചേർത്ത് ആ മനസ്സിലും ഒരു മാറ്റങ്ങളും കോറിയിടാൻ ഈ കാലങ്ങൾക്ക് കഴിയില്ല…….

ഒരിക്കലും കാലത്തിന്റെ ദൈർഖ്യം അല്ല അനു പ്രണയത്തിൻറെ അളവുകോൽ…… അഞ്ചുവർഷം കാത്തിരിക്കുന്നതും അഞ്ചു നിമിഷം കാത്തിരിക്കുന്നതും കാത്തിരിപ്പ് തന്നെയാണ്……. ചെറുതാണെങ്കിലും കാത്തിരിപ്പ് നൽകുന്ന വേദനയും സന്തോഷവും അത് പ്രണയത്തിൻറെ ഒരു മനോഹരമായ ഭാവം തന്നെയാണല്ലോ…….. ഒരിക്കലും എന്നിലേക്ക് വരില്ല എന്ന് അറിഞ്ഞിട്ടും നിനക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നില്ല…..? അവൻ അത് പറഞ്ഞപ്പോൾ അറിയാതെ അവന്റെ കണ്ണുകൾ ചുവന്നു….. ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കാൻ അനുവിന് സാധിച്ചില്ല….. പിന്നീട് മറ്റെവിടെയോ ദൃഷ്ടിയൂന്നി അവൾ പറഞ്ഞു…… “ആ കാത്തിരിപ്പ് വേണ്ട രാഹുൽ ചേട്ടാ……..

ഞാൻ പ്രണയം കൊണ്ട് മുറിവേറ്റവൾ ആണ്….. എൻറെ പ്രണയം മുഴുവൻ അത് ഞാൻ കൊടുത്തു പോയി….. ഇപ്പോൾ രാഹുൽ ഏട്ടൻറെ മുൻപിൽ നിൽക്കുന്ന അനുരാധ വെറും ജീവച്ഛവമായി ശരീരം മാത്രമാണ്…… എൻറെ മനസ്സ് ആറു വർഷങ്ങൾക്ക് മുൻപേ മരിച്ചു കഴിഞ്ഞു….. അതിനീയും ഉയർത്തെഴുന്നേൽക്കാൻ ഞാൻ ആഗ്രഹിക്കുന്ന ആളിന്റെ ഒരു കരസ്പർശം എങ്കിലും അല്ലെങ്കിൽ ഒരു സാമിപ്യം എങ്കിലും അരികിൽ ഉണ്ടാവണം…… പലർക്കും പ്രണയം പല അർത്ഥത്തിലാണ്….. ചിലർക്ക് നഷ്ടപ്പെട്ടുപോയ പ്രണയം മറക്കാൻ കാലങ്ങൾ എടുക്കും…… ചിലർക്ക് പ്രണയത്തിൽ തന്നെ ജീവിക്കാൻ ആയിരിക്കും ഇഷ്ടം…… പക്ഷേ എൻറെ പ്രണയം മറക്കാൻ എനിക്ക് കഴിയില്ല…..

ഒരു “മധുര നൊമ്പരമായി” എൻറെ മനസ്സിൽ എന്നുമുണ്ടാകും….. “എൻറെ ഈ ഒരു കാത്തിരിപ്പ് വ്യർത്ഥമാണ് എന്നും നീ ഒരിക്കലും എന്നിലേക്ക് വരില്ലെന്ന് എനിക്കറിയാം…… പക്ഷെ ഒരു പ്രതീക്ഷയാണ്……!! നീ പറഞ്ഞതുപോലെ എന്നെങ്കിലും ഒരിക്കൽ ജോജി വരുമ്പോൾ അവനോടൊപ്പം മറ്റാരെങ്കിലും അവകാശിയായി ഉണ്ടെങ്കിൽ….. നിന്നെ ഒറ്റയ്ക്ക് ആകാതെ ചേർത്തുപിടിക്കാൻ വേണ്ടിയുള്ള ഒരു പ്രതീക്ഷ…… ജീവിതത്തിൽ ഒറ്റയ്ക്കായി പോയി എന്ന് നിനക്ക് ഒരിക്കലും തോന്നാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉള്ളതുകൊണ്ട്……. പക്ഷെ നിങ്ങൾ ഒന്നാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്…..

“മറ്റൊരു അവകാശി യോടൊപ്പം ആണ് ഇനി ഒരിക്കൽ ഞാൻ ആ ആ മുഖം കാണുന്നത് എങ്കിൽ പിന്നീട് ഭൂലോകത്തിൽ അനുരാധ ജീവിച്ചിരിക്കും എന്ന് തോന്നുന്നുണ്ടോ……? മറ്റൊരു വിവാഹം കഴിക്കാൻ ആയിരുന്നെങ്കിൽ അത് എന്നേ ആകാമായിരുന്നു……. എൻറെ കഴുത്തിൽ ഒരു താലി വീഴുന്ന ഉണ്ടെങ്കിൽ അത് ചാർത്തുന്ന കൈകൾ ജോജിച്ചായന്റെ മാത്രം ആകണം എന്ന് ആഗ്രഹിച്ച ആൾ ആണ് ഞാൻ …… അങ്ങനെയല്ലെങ്കിൽ അതെന്നും ഒഴിഞ്ഞു കിടക്കും……. ” എനിക്ക് നിന്നെ മനസ്സിലാകുന്നില്ല…… നീ പറയുന്ന രീതിയും നിൻറെ ചിന്താഗതികളും ഒന്നും എനിക്ക് മനസ്സിലാകുന്നില്ല….. ഒന്നു മാത്രം എനിക്കറിയാം….. നീ അയാളെ ഇപ്പോഴും ഭ്രാന്തമായി സ്നേഹിക്കുന്നു….. ” ആയിരിക്കും…..!! പക്ഷെ മോഹങ്ങളോ സ്വപ്‌നങ്ങളോ ഒന്നും ഇല്ല….. ഒരു പ്രതീക്ഷയും എന്നിൽ അവിശേഷിക്കുന്നില്ല……!!

രാഹുലിന് എന്ത് പറഞ്ഞു അവളെ അശ്വസിപ്പിക്കണം എന്ന് അറിയില്ലാരുന്നു….. അന്ന് വൈകുന്നേരം തിരികെ ചെന്ന് ഷവറിനു മുൻപിൽ നിൽക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഒരു കുളിർ ആവശ്യമായിരുന്നു എന്ന് അനുവിന് തോന്നിയിരുന്നു……. ശരീരത്തിലേക്ക് വീഴുന്ന വെള്ളം മനസ്സിലെപ്പോഴും ആളുന്ന തീ അണയ്ക്കാൻ കഴിയുന്നതല്ല എന്ന് അവൾക്ക് തീർച്ചയായിരുന്നു…… കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ റിയ കണ്ണാടിയിൽ നോക്കി മുഖത്ത് എന്തൊക്കെയോ ചായങ്ങൾ പൂശുക യാണ്……. ഒരുനിമിഷം അത് കണ്ടപ്പോൾ വീണ്ടും ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു…… 🌼🌼🌼

അന്ന് കോളേജിൽ നിന്നും വന്നതിനുശേഷം ഒരുങ്ങി പോകുവാൻ ഒരു പ്രത്യേക താല്പര്യം ആയിരുന്നു എന്ന് അനു ഓർത്തു………. പതിവിനു വിപരീതമായി അന്ന് ഒരു നല്ല ചുരിദാർ ആണ് പള്ളിയിലേക്ക് പോകാനായി തിരഞ്ഞെടുത്തത്…….. മജന്തയും കടുംനീലയും ചേർന്ന് നിറത്തിലുള്ള ചുരിദാർ അണിഞ്ഞതിനുശേഷം കയ്യിൽ തൊങ്ങലുകൾ പതിപ്പിച്ച വളകൾ…… അതിനോടൊപ്പം തന്നെ ഒരു നീലനിറത്തിലുള്ള പൊട്ടും നെറ്റിയിൽ ചാർത്തി…… പിന്നെ ജോജിക്ക് എന്നും പ്രിയപ്പെട്ട മഞ്ഞൾപ്രസാദം…… ശേഷം വാലിട്ടു നല്ല ഭംഗിയായി കണ്ണുകൾ എഴുതി……

പിന്നി മേടഞ്ഞിട്ട മുടി മുന്നിലേക്കിട്ടു സ്വയമൊരു വിലയിരുത്തൽ നടത്തി……. ശേഷം കണ്ണാടിയിൽ ഒരിക്കൽ കൂടി നോക്കിയപ്പോൾ കുരു വന്ന ഭാഗം ശൂന്യമായി കിടന്നിരുന്നു….. ഒരാൾ തന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു…… സ്നേഹം തന്നോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എത്തിയ കുരു മറ്റെവിടെയോ പോയിരിക്കുന്നു…… അത്‌ അവശേഷിപ്പിച്ച ചെറിയ ഒരു കറുത്ത പാട് കാണാം….. അതൊഴിച്ചാൽ ബാക്കി ഭംഗിയായി തന്നെ ഒരുങ്ങിയിട്ടുണ്ട്…… ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഭംഗിയായി ഒക്കെ ഒരുങ്ങുന്നത്…… സാധാരണ പിറന്നാളിന് പോകുമ്പോഴും മറ്റോ ആണ് അതിഗംഭീരമായി ഒരുങ്ങാറുള്ളത്……

അല്ലാതെ ആണെങ്കിൽ ഒരു പൊട്ട് ഒരു ഭസ്മക്കുറി, കൺമഷി അതിനപ്പുറം ഒന്നും ഉണ്ടാകാറില്ല……. ഇപ്പോൾ ഒരുങ്ങാൻ ഒരു വല്ലാത്ത ആവേശമാണ്….. കാണാൻ ഒരാൾ ഉള്ളതുകൊണ്ട്……. പ്രിയപ്പെട്ടവൻ കാണുമ്പോൾ മനോഹരി ആയിരിക്കാൻ അവൾക്ക് ഒരു പ്രത്യേക താല്പര്യം ആയിരുന്നു…….. റെഡിയായി താഴേക്ക് വരുമ്പോൾ അമ്മ അവിടെ ഇരുന്ന് വൈകുന്നേരത്തേക്ക് ഉള്ള ചപ്പാത്തിക്ക് വേണ്ടി മാവ് ariyiku കുഴയ്ക്കുക ആണ്…. തന്നെ കണ്ടതും അമ്മ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു….. “നീ എവിടേക്കാ….. ” ഞാൻ പ്രാക്ടീസിന് പോവാ….. അമ്മയോട് പറഞ്ഞിരുന്നില്ലെ, അല്പം വൈകും…..

കുറേനേരം പ്രാക്ടീസ് ഉണ്ട്….. ” അതിനാണോ നീ ഇത്രയും ഒരുങ്ങി പോകുന്നത്….. “ഇത് അത്ര മാത്രം ഒരുങ്ങീട്ടൊന്നും ഇല്ല….. ” കണ്ടാൽ എവിടെയോ കല്യാണത്തിന് പോകുന്ന മാതിരി ഉണ്ട്….. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്…… അപ്പോഴേക്കും അവളെ രക്ഷിക്കാൻ എന്നവണ്ണം സോഫിയുടെ വണ്ടി ഹോൺ മുഴക്കാൻ തുടങ്ങിയിരുന്നു….. പെട്ടെന്ന് തന്നെ അമ്മയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങിച്ചെന്നു….. അമ്മ സോഫിയോട് ചോദിച്ചു…. “നീ കാപ്പി കുടിക്കാൻ വരുന്നില്ലേ…. “കാപ്പി കുടിച്ചിട്ട് വന്നതാ ആന്റി….. വേഗം പോണം പ്രാക്ടീസ് തുടങ്ങിയിട്ടുണ്ടാവും….. നാളെ കാണാം…..!!

അതും പറഞ്ഞ് അവൾ വണ്ടിയിലേക്ക് കയറുമ്പോൾ പതിവിലും വണ്ടിക്ക് വേഗത കുറവാണ് എന്ന് അവൾക്ക് തോന്നിയിരുന്നു…… മനസ്സ് ഇപ്പോൾ അവിടെ എത്താൻ തിടുക്കം കാട്ടുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു…… വണ്ടി വെച്ചതിനുശേഷം ഹാളിലേക്ക് ഓടി അടുക്കുമ്പോൾ പോലും കണ്ണുകൾ പരതുകയായിരുന്നു പ്രിയപ്പെട്ടവനെ കാണാൻ വേണ്ടി…….. പക്ഷേ ആഗ്രഹിച്ചവനെ മാത്രം കാണാൻ സാധിച്ചില്ല…… അവസാനം വിഷമത്തോടെ താഴ്ന്ന മുഖത്തോടെ നിന്നപ്പോൾ തന്നെ സോഫി അപ്പോൾ പിന്നിൽ നിന്നും വന്ന് പതുക്കെ ചോദിച്ചു….. ” ആൾ സ്കൂൾ വിട്ടു വന്ന് റെഡിയായി ഇങ്ങോട്ട് വരണ്ടേ….

നീ കുറച്ച് സമയം കൊടുക്കു…. ഇനി നീ കെട്ടിയൊരുക്കി വന്നിട്ട് ലാസ്റ്റ് ആളിന് വരാതിരിക്കുമൊ…..? ഹൃദയത്തിലേക്ക് കഠാര കുത്തിയിറക്കുന്ന പോലെയായിരുന്നു അവളുടെ വാക്കുകൾ….. അവളുടെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കുമ്പോഴും അവൾ പറഞ്ഞതുപോലെ സംഭവിക്കുമോ എന്ന ഭയമായിരുന്നു അനുവിന്റെ ഉള്ളിൽ…… ” ഒന്ന് പോടീ……!! എന്നോട് ഉറപ്പു പറഞ്ഞത് ആണ് ഇന്ന് വരും എന്ന്…… പരിഭവത്തോടെ പറയുന്നവളുടെ മുഖത്ത് വിരിയുന്ന പല ഭാവങ്ങൾ നോക്കി കാണുകയായിരുന്നു ആ നിമിഷം സോഫി…… “നിനക്ക് അപ്പോൾ ഇത്രയൊക്കെ ഒരുങ്ങാൻ അറിയാമായിരുന്നു അല്ലേ……

കാണാൻ ആളുണ്ടെങ്കിൽ നീ ഒരുങ്ങും അപ്പൊൾ…. തമാശയായി സോഫി പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു….. വീണ്ടും പ്രാക്ടീസിന്റെ തിരക്കുകളിൽ ഓരോരുത്തരും നിൽക്കുമ്പോഴും, ഓരോരുത്തർ കൂട്ടംകൂടി നിൽക്കുന്ന ഭാഗങ്ങളിലെല്ലാം തൻറെ പ്രിയപ്പെട്ടവനെ തേടി അവളുടെ നേത്രങ്ങൾ ദ്രുത വേഗം പായുന്നുണ്ടായിരുന്നു….. പെട്ടെന്നാണ് റീന അവിടേക്ക് നിന്ന എല്ലാവരെയും കൈകൊട്ടി വിളിച്ചു കൊണ്ട് ഒരു കാര്യം പറയാൻ തുടങ്ങിയത്…… ” എല്ലാവരും ഒന്ന് കേട്ടേ ആദ്യമായി നമ്മൾ ഒരു പുതിയ ശബ്ദം കേൾക്കാൻ തുടങ്ങുകയാണ്…..

ആ വാക്കുകൾക്ക് ചെവി ഓർക്കുമ്പോഴും കണ്ണുകൾ മറ്റെവിടെയോ ആയിരുന്നു ചലിച്ചു കൊണ്ടിരുന്നത്….. ” ഇന്ന് നമ്മുടെ ഗ്രൂപ്പിൽ പുതിയൊരാൾ ആണ് പാട്ട് പാടാൻ പോകുന്നത് ഇത്രനാളും കവിതകളും മറ്റും എഴുതി നമുക്ക് സപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന നമ്മുടെ ബെഞ്ചമിൻ ഫാ‌ദറിന്റെ പ്രിയപ്പെട്ട ഒരാൾ…. അത് കേട്ടപ്പോൾ പെട്ടെന്ന് മിഴികൾ റീനയുടെ അരികിലേക്ക് പാഞ്ഞു……. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം….. മറ്റാരുമല്ല നമ്മുടെ ജോജി സാർ…… സാർ ഒരു പാട്ട് പാടി ഒരു കൈ നോക്കാൻ പോവുകയാണ്…… റീന പറഞ്ഞപ്പോൾ പിന്നിലേക്ക് നോക്കിയപ്പോഴാണ് ആള് ചിരിയോടെ നിൽക്കുന്നത് കണ്ടത്……..

പെട്ടെന്ന് തന്നെ കണ്ണിൽ പരിഭവം ഒളിപ്പിച്ച നിൽക്കുന്നുണ്ടായിരുന്നവളിലേക്ക് അവന്റെ നോട്ടം പോയി…. ” എങ്കിൽ സാറെ നല്ലൊരു പാട്ടു പാടുന്നെ….. പുറകിൽ നിന്നും എബി വിളിച്ചു പറയുന്നുണ്ട്…. ” അത് സാറേ നല്ലൊരു അടിച്ചുപൊളി പാട്ടു പാടിയാൽ മതി, വെറുതെ ഡിവോഷണൽ ഒന്നും പാടണ്ട…. എബിയുടെ സംസാരത്തിന് കൂട്ടുകാരൻ ആൽബിയും ബാക്കിയായി പറഞ്ഞു….. അപ്പോഴേക്കും ചിരിയോടെ ആള് പറയാൻ തുടങ്ങി…. ” ശരി എങ്കിൽ ഒരു സിനിമ പാട്ട് തന്നെ പടിയേക്കാം…. തന്റെ മുഖത്തേക്ക് നോക്കി ആയിരുന്നു അത് പറഞ്ഞത്…… ” എല്ലാവർക്കും ഇഷ്ടം പ്രണയത്തെക്കുറിച്ച് ഉള്ള പാട്ട് കേൾക്കുന്നത് ആയിരിക്കുമല്ലോ, അപ്പോൾ അങ്ങനെതന്നെ ഒരു പാട്ടുപാടാം……

ആൾ പറഞ്ഞപ്പോഴേക്കും എല്ലാവരും കൈയ്യടിച്ച് ആളിനെ പ്രോത്സാഹിപ്പിച്ചിരുന്നു…. പിന്നീട് പതുക്കെ ആൾ പാടാൻ തുടങ്ങി….. ഞാനും ആ സ്വരമാധുര്യം കേൾക്കാനായി കാതോർത്തു നിന്നു….. 🎶എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില്‍ നൂറു നൂറ് കനവുണ്ട് എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട്🎶 എൻറെ കണ്ണുകളിലേക്ക് നോക്കി ആയിരുന്നു പാടിയത്….. 🎶അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം കൈകളില്‍ കിലുകിലെ കാറ്റിന്‍ തരിവള കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍ കവിളില്‍ നാണത്തിന്‍ കുടമുല്ലപ്പൂമണം അവന്റെ സ്വന്തം മനസ്സിന്റെ മന്ത്രം മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ്🎶 ഒരു നിമിഷം പ്രണയം എൻറെ മിഴികളും നിറഞ്ഞു പോയിരുന്നു….. 🎶 അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍ കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല് കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ് ഇവളെന്റെ മാത്രം സ്നേഹസുഗന്ധം അകന്നാലും അകലാത്ത മഴനിലാവു്🎶

പാട്ട് കഴിഞ്ഞ് ഇറങ്ങിയതും എല്ലാവരും ആളിനെ അനുമോദിക്കാൻ തുടങ്ങി…… സോഫി എൻറെ അരികിലേക്ക് വന്നു . . “എന്നാ ഫീലിൽ ആണ് ആൾ പാടിയത്….. ശരിക്കും നമ്മൾ സ്നേഹിച്ചു പോകും….. നിന്നെ കുറ്റം പറയാൻ പറ്റില്ല….. ഗ്ലാമർ മാത്രമല്ല അതിനു പറ്റിയ നല്ല സൂപ്പർ വോയിസ് ഉണ്ട്….. സോഫി എന്നെയും പിടിച്ച് ആളിന്റെ അരികിലേക്ക് ചെന്നപ്പോഴേക്കും അവളുടെ കണ്ണുകൾ ആളിനെ അരികിലിരുന്ന് പ്രോത്സാഹിപ്പിക്കുകയാണ് റീനയിൽ ആയിരുന്നു…. ” ശരിക്കും ഭയങ്കര ഫീലിംഗ് ആയിരുന്നു ഇച്ചായ…… ഈ പാട്ട് പലരും പാടി കേട്ടിട്ടുണ്ട് പക്ഷേ യേശുദാസിനു ശേഷം ഈ പാട്ട് ഇത്രയും മനോഹരമായി പാടി കേൾക്കുന്നത് ജോജിച്ചായൻ പാടുപ്പോൾ ആണ് ….

റീന ആളുടെ കൈയിൽ തട്ടിയാണ് അത് പറഞ്ഞത്….. പെട്ടെന്ന് എൻറെ ഇടനെഞ്ചിൽ എന്തോ ഒരു വേദന തോന്നിയിരുന്നു…… ഞാൻ കൂർപ്പിച്ച ആളെ ഒന്ന് നോക്കിയിരുന്നു…. ചെറുചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു ആൾ…. ” അത്രയ്ക്കൊന്നും ഇല്ല റീന…. അങ്ങനെ അങ്ങു പോക്കല്ലേ….. ചിരിയോടെ റീനയുടെ മുഖത്തേക്ക് നോക്കി ആള് പറഞ്ഞപ്പോഴും പ്രതീക്ഷയോടെ എൻറെ മുഖത്തേക്ക് ആയിരുന്നു നോക്കിയത്….. ഞാൻ എന്തെങ്കിലും പറയുമോ എന്നറിയാനായി…… എന്തെങ്കിലുമൊക്കെ പറഞ്ഞ് അഭിനന്ദിക്കണമെന്ന് മനസ്സിലുണ്ടായിരുന്നു, എങ്കിൽ പോലും റീനയുടെ സാമിപ്യം തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു…… ഞാൻ നോക്കിയപ്പോൾ ഇപ്പോഴും അവളുടെ കൈ ആളുടെ തോളിൽ തന്നെയാണ്……

കണ്ടപ്പോൾ വല്ലാത്ത ഒരു ഹൃദയവേദന തോന്നിയിരുന്നു….. പിന്നീട് അധികസമയം അവിടെ നിൽക്കാൻ തോന്നിയില്ല…… അതുകൊണ്ട് തന്നെ അവിടെ നിന്നും അല്പം മാറി വന്നിരുന്നു….. ഇതിനിടയിൽ സോഫിയും എബിയുമായി തകൃതിയായ സംസാരമാണ്……. ആൾ എൻറെ അരികിലേക്ക് നടന്നു വരാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ആളോട് എന്ത് സംസാരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു….. അത് മനസ്സിലാക്കി എന്നവണ്ണം ഞാൻ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് പെട്ടെന്ന് സോഫിയുടെ അരികിലേക്ക് ചെന്നു……

അത് കണ്ടപ്പോൾ തന്നെ താൻ ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്ന് ആൾക്ക് മനസ്സിലായിരുന്നു….. ഇതെല്ലാം പ്രണയത്തിൻറെ സ്വാർത്ഥമായ കുറുമ്പുകൾ ആണെന്ന് തനിക്ക് അറിയാമെങ്കിൽ പോലും തൻറെ പ്രിയപ്പെട്ടവന്റെ അവകാശം മറ്റൊരുത്തിയിൽ ഉണ്ടാകുന്നത് ആർക്കാണ് സഹിക്കുക………..(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 16

Share this story