നുപൂരം: ഭാഗം 8

നുപൂരം: ഭാഗം 8

എഴുത്തുകാരി: ശിവ നന്ദ

“അപ്പോ അർച്ചന…ഞാൻ അറിയാത്ത ഇങ്ങനൊരു കളി ഇവിടെ നടക്കുന്നുണ്ടായിരുന്നു അല്ലേ..ഒരു സംശയം ഉണ്ടായിരുന്നു…എല്ലാം ഇട്ടെറിഞ്ഞ് അവൻ നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോഴേ എനിക്ക് തോന്നി..അവനു പ്രിയപ്പെട്ടത് എന്തോ ഇവിടെ ഉണ്ടെന്ന്…അത് ശ്രീയാണെന്ന ഞാൻ കരുതിയത്..പക്ഷെ ആദിക്കൊരു പ്രണയം…അത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.അത് കൊണ്ട് ഒന്ന് നീ മനസ്സിലാക്കിക്കോ…നേരുത്തേ ഞാൻ പറഞ്ഞതൊന്നും തമാശയല്ല…ആദി..അവൻ എന്റെതാ..ആഗ്രഹിച്ചതെല്ലാം നേടിയെടുത്തിട്ടേയുള്ളു ഞാൻ.അതിന് ഏതറ്റം വരെയും ഈ പ്രിയനന്ദ പോകും…തടസ്സം നിന്നാൽ…….” ***

“അവൾ ഇത്രയും show കാണിച്ച് നിന്നെ വെല്ലുവിളിച്ചപ്പോൾ നീ ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് നിന്നോ അച്ചു?? നിനക്ക് അപ്പോൾ തന്നെ ഞങ്ങളോട് പറയാമായിരുന്നില്ലേ… ” “ഞാൻ ഇത് അപ്പോൾ തന്നെ ആദിയേട്ടനോട് പറഞ്ഞതാ ശ്രീയേട്ടാ…ആദ്യം ഒന്നും വിശ്വസിച്ചില്ലെങ്കിലും എന്റെ പേടി ഒക്കെ കണ്ടപ്പോൾ ആദിയേട്ടൻ അവളോട് ഇതിനെ കുറിച് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു എനിക്ക് ആദിയേട്ടനിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് അവൾ നോക്കിയത് ആണെന്ന്..ആദിയേട്ടനെ ഒരിക്കലും അവൾ ആഗ്രഹിച്ചിട്ടില്ലെന്ന്.മാത്രമല്ല അവൾക് വേറെ ഒരാളെ ഇഷ്ടമാണെന്ന്.

അതും പറഞ്ഞ് അവൾ ഒരു പയ്യന്റെ ഫോട്ടോയും കാണിച്ചു.സത്യം പറഞ്ഞാൽ അവളുടെ പെരുമാറ്റം കണ്ടപ്പോൾ ഒരുനിമിഷം എനിക്ക് തെറ്റ് പറ്റിയതാണോന്ന് വരെ ഞാൻ സംശയിച്ചു.അത്രക്ക് അഭിനയം ആയിരുന്നു.അപ്പോൾ പിന്നെ ആദിയേട്ടന്റെ കാര്യം പറയണോ..ഏട്ടന് അവളെ പൂർണ വിശ്വാസം ആണ്…” “അവന്റെ ആ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്തേണ്ട കടമ നിനക്ക് ഉണ്ടായിരുന്നു അച്ചു..പക്ഷെ ഇപ്പൊ ഒരുപാട് വൈകി പോയി..അന്നേ ആയിരുന്നെങ്കിൽ എങ്ങനെയെങ്കിലും അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു…” “ഞാൻ എന്ത് ചെയ്യണമായിരുന്നു ശ്രീയേട്ടാ..അവളുടെ തനി സ്വഭാവം ആദിയേട്ടനെ ബോധ്യപ്പെടുത്താൻ എന്റെ കയ്യിൽ തെളിവൊന്നും ഇല്ല.

പിന്നെ അവളുടെ അത്രയും തന്റേടം എനിക്ക് ഇല്ല.അതുപോലെ ചിന്തിക്കാനും എനിക്ക് അറിയില്ല..” “ആ..എങ്കിൽ നീ ഇവിടിരുന്ന് കരയത്തതെ ഉള്ളു.അവൾ അവനെയും കൊണ്ടങ്ങു പോകും.” “ദേ ശ്രീയേട്ടാ..വേണ്ടാട്ടോ…എന്റെ ആദിയേട്ടനെ എനിക്ക് അറിയാം..അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് പോകുന്നവൻ അല്ല എന്റെ ഏട്ടൻ” “എങ്കിൽ പിന്നെ എന്തിനാടി രാവിലെ തന്നെ ഇങ്ങോട്ട് വന്നത്?? ” “അത് പിന്നെ..ആ പ്രിയ എന്തോ മനസ്സിൽ കണ്ടിട്ടാ ഇപ്പൊ ആദിയേട്ടനെ അങ്ങോട്ട് വിളിച്ചിരിക്കുന്നത്.അവളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട്..അതാ എന്റെ പേടി” “ഹ്മ്മ്…പെട്ടെന്ന് ചെന്ന് അവനോട് ബാംഗ്ലൂർക്ക് പോകണ്ടെന്ന് പറഞ്ഞാൽ അവൻ കാര്യം അന്വേഷിക്കും.

ഇനി അഥവാ നമ്മൾ പറയുന്നത് അവൻ കേട്ടാൽ തന്നെയും ഈ യാത്ര വേണ്ടെന്ന് വെച്ചാൽ വീട്ടുകാരുടെ ചോദ്യങ്ങൾക് അവൻ ഉത്തരം പറയേണ്ടി വരും..” “പിന്നെ നമ്മൾ എന്ത് ചെയ്യും ശ്രീയേട്ടാ…?? ” “തത്കാലം ഒന്നും ചെയ്യാനില്ല.എന്തായാലും അവൻ പോയിട്ട് വരട്ടെ.അവളുടെ സാനിധ്യത്തിൽ തന്നെ ഈ പ്രശ്നം solve ചെയ്യുന്നത നല്ലത്.2വർഷം അവൾ അടങ്ങിയിരുന്നിട്ടുണ്ടെങ്കിൽ ഈ വരവിൽ അവൾ എന്തോ തീരുമാനിച്ചിട്ടുണ്ട്..എന്തായാലും നീ പേടിക്കാതെ.ഞാൻ ഇല്ലേ കൂടെ…” ***

ബാംഗ്ലൂർ എത്തിയെന്നും പറഞ്ഞ് ആദിയേട്ടൻ രാവിലെ വിളിച്ചിരുന്നു.അങ്ങോട്ട് ഒന്നും ചോദിക്കാൻ തോന്നിയില്ല.എത്രയും വേഗം ആദിയേട്ടൻ ഇങ്ങ് എത്തിയാൽ മതിയെന്ന ചിന്ത..എന്തായാലും വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല.അതുകൊണ്ട് നേരെ ആദിയേട്ടന്റെ വീട്ടിലേക്ക് ചെന്നു.ഉമ്മറത്ത് തന്നെ എല്ലാവരും ഉണ്ടായിരുന്നു.സുഭദ്രാമ്മയും ദിവ്യേട്ടത്തിയും പ്രിയയുടെ അമ്മയും പിന്നെ ഞങ്ങളുടെ അമ്മൂസും.. “അച്ചുന്റെ കാര്യം ഇപ്പോൾ പറഞ്ഞതെ ഉള്ളു..അപ്പോഴേക്കും എത്തിയല്ലോ കാ‍ന്താരി..” “ആഹാ..എന്നെ കുറിച് എന്താ ഏട്ടത്തി പറഞ്ഞത്?? ” “വേറെ എന്താ..ഈ പെണ്ണിനെ കെട്ടിച്ചു വിടണ്ടേന്ന്..” “എന്റെ പോന്ന് ഏട്ടത്തി…വീട്ടിൽ അമ്മയോ സമാധാനം തരുന്നില്ല..

നിങ്ങളും കൂടി എന്റെ അമ്മയുടെ കൂടെ ചേരല്ലേ..” “അമ്മമാരുടെ നെഞ്ചിലെ തീ നിങ്ങൾക്ക് മനസ്സിലാകില്ല..അതിന് ഞങ്ങളുടെ സ്ഥാനത് നാളെ നിങ്ങൾ എത്തണം” “മനസ്സിലാകാഞ്ഞിട്ടല്ല സുഭദ്രാമ്മേ…എനിക്ക് ഒരു ഡാൻസ് സ്കൂൾ തുടങ്ങണമെന്ന് ഉണ്ട്..അതിൽ ഒരു തീരുമാനം ആയിട്ട് മതി കല്യാണം.” “ഓ…ഇപ്പോഴത്തെ പിള്ളേരുടെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം സുഭദ്രേ..നമ്മളോട് പറയും പഠിക്കണം ജോലി വാങ്ങണം എന്നൊക്കെ..വല്ലവന്റെയും കൂടെ പോകുമ്പോൾ ആയിരിക്കും നമ്മൾ അറിയുന്നത് അതായിരുന്നു ഇവറ്റകളുടെ പഠിത്തം എന്ന്” ഹോ…നിങ്ങളുടെ മോൾടെ സ്വഭാവം അല്ല എനിക്ക്..എന്ന് പറയണമെന്ന് ഉണ്ടായിരുന്നു…

പിന്നെ പ്രിയയെ പോലെ തന്നെ അവളുടെ അമ്മയോടും വാദിച്ച് ജയിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങ് ക്ഷമിച്ചു…പെട്ടന്നാണ് നിശബ്ദതയെ ഭേദിച്ച് കൊണ്ട് അമ്മൂസിന്റെ കൊഞ്ചിയുള്ള ആ വിളി വന്നത്: “കുഞ്ഞമ്മേ…..” ഒരു നിമിഷം എല്ലാവരുടെയും നോട്ടം എന്റെ മുഖത്തേക്കായി…പ്രത്യേകിച്ച് പ്രിയയുടെ അമ്മയുടെ…ഞാനാണെങ്കിലോ ‘എന്റെ പുക കണ്ടേ നീ അടങ്ങു’ എന്നാ ഭാവത്തിൽ അമ്മൂസിനെയും നോക്കി. “കുഞ്ഞമ്മയോ…മോളെന്തിനാ ഇവളെ കുഞ്ഞമ്മാന്നു വിളിക്കുന്നത്?? ” ഈ തള്ള വിടാൻ ഉദ്ദേശമില്ല.. “അത് ഞാനാ അമ്മായി മോളെ പഠിപ്പിച്ചത്, അച്ചുവിനെ കുഞ്ഞമ്മാന്നു വിളിക്കണമെന്ന്…

വിഷ്ണു ഏട്ടന്റെ അനിയത്തിയായിട്ട ഞാൻ ഇവളെ ആദ്യമായിട്ട് കാണുന്നത്.കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്നപ്പോൾ മുതൽ എട്ടത്തീന്നും പറഞ്ഞ് എന്റെ പിന്നാലെ നടന്നപ്പോൾ ഒരു അനിയത്തികുട്ടിയുടെ സ്നേഹം ഞാൻ അറിഞ്ഞു..” ദിവ്യെട്ടത്തിയുടെ വാക്കുകൾ സുഭദ്രാമ്മയെ സന്തോഷിപ്പിച്ചെങ്കിലും മറ്റൊരാൾക്കു അത് അത്ര ദഹിച്ചില്ല.എങ്കിലും കൂടുതൽ ഒന്നും പറയാതെ അവർ എന്നെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി.പുറകെ സുഭദ്രാമ്മയും..ഞാൻ അമ്മൂസിനെ എടുത്ത് കൊഞ്ചിക്കുമ്പോൾ ആണ് ദിവ്യെട്ടത്തി പറയുന്നത്: “നിന്നെ കുഞ്ഞമ്മ എന്ന് വിളിക്കാൻ അമ്മൂസിനെ പഠിപ്പിച്ചത് ഞാൻ അല്ല..അവളുടെ കൊച്ചച്ചൻ തന്നെയാ…!!!”… (തുടരും )

നുപൂരം: ഭാഗം 7

Share this story