ശ്രീദേവി: ഭാഗം 26

Share with your friends

എഴുത്തുകാരി: അശ്വതി കാർത്തിക

നിനക്ക് യോഗ്യതയുണ്ടോ എന്ന് നിശ്ചയിക്കേണ്ടത് ഞങ്ങൾ അല്ലേ മോളേ…. അത് ഉള്ളതുകൊണ്ടാണല്ലോ നിന്നെ എന്റെ മകളായി സ്വീകരിക്കാൻ ഞാൻ തയ്യാറായത്… അച്ഛനും അമ്മയും മരിച്ചു പോയത് ഒരു കുറ്റമാണോ… നിനക്ക് ഇതൊന്നും അല്ലാതെ വേറെ എതിർപ്പ് ഒന്നും ഇല്ലല്ലോ… രാധ കരഞ്ഞുകൊണ്ട് വല്ല്യമ്മയെ കെട്ടിപ്പിടിച്ചു… 🌹❣️🌹❣️🌹❣️ അമ്മയ്ക്കറിയാം എന്റെ കുട്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്… ബന്ധങ്ങളുടെ വില നന്നായി അറിയാവുന്ന ആളാണ് മോൾ എന്ന്… മോൾക്ക് അറിയാമല്ലോ എല്ലാവരും ഒരുമിച്ച് ഒന്നുമല്ല താമസമെങ്കിലും, ഏതൊരാവശ്യത്തിനും ഏതൊരു ആഘോഷത്തിനും എല്ലാവരും ഒരുമിച്ചു കൂടും….

മഹി മോനു ആണെങ്കിൽ എല്ലാവരും ഒരുമിച്ച് എപ്പോഴും വേണം… അങ്ങനെയുള്ള ഈ വീട്ടിലേക്ക് ദേവിയുടെ അമ്മയുടെ സ്വഭാവം പോലെയുള്ള ആരെങ്കിലും ആണ് വരുന്നത് എങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.. എന്റെ ചേട്ടന്റെ അവസ്ഥ തന്നെയാവും എന്റെ മോനും…. ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു എന്നു വച്ച് കല്യാണം കഴിഞ്ഞ് അടുക്കളപ്പണി ഒക്കെ ആയി എന്നും ഇവിടെ തന്നെ കഴിയണം അങ്ങനെയൊന്നുമല്ല കേട്ടോ…. മോൾക്ക് മുൻപോട്ട് പഠിക്കണമെങ്കിൽ പഠിക്കാം… അതല്ല ജോലി ആണ് ഇഷ്ടം എങ്കിൽ അത് ചെയ്യാം….അവന്റെ ഒപ്പം പോണമെങ്കിൽ പോവാം മോളുടെ ഇഷ്ടങ്ങൾക്ക് ഇവിടെ അച്ഛനും അമ്മയും ആരും ഇതിരില്ല. ഒരൊറ്റ കാര്യത്തിലെ അമ്മയ്ക്ക് നിർബന്ധമുള്ളൂ….

മരുമകൾ ആയിട്ടല്ല എന്റെ മകളായി തന്നെ വേണം ഇവിടേക്ക് വലതുകാൽ വച്ച് കേറാൻ…. നിന്നെപ്പോലെ ഒരു കുട്ടിയെ എന്റെ മോന് ഇഷ്ടമാകും എന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു…..എങ്കിലും ഇപ്പോഴത്തെ കാലമല്ലേ അവന്റെ അഭിപ്രായം അമ്മ ചോദിച്ചു… അവനു എതിരോന്നുമില്ല…. പിന്നെ അഭി… അഭിമോൻ സ്വന്തം ചോര അല്ലെങ്കിൽ കൂടി നിന്നെ സ്വന്തം പെങ്ങൾ ആയാണ് കാണുന്നത് എന്ന് അമ്മയ്ക്കറിയാം അവനോടു വിളിച്ചു ചോദിച്ചു അവനും എതിർപ്പൊന്നുമില്ല…. മോളുടെ അഭിപ്രായമാണ് അമ്മയ്ക്ക് അറിയേണ്ടത്….. #രാധു ::: ഞാൻ എന്താണെന്ന് പറയുക.. പറയാൻ എനിക്ക് വാക്കുകൾ ഒന്നുമില്ല…

എന്നെപ്പോലൊരാളെ ഈ വീട്ടിലേക്ക് മകളായി സ്വീകരിക്കാൻ കാണിച്ച അമ്മയുടെ മനസ്സുണ്ടല്ലോ ഈ സ്നേഹം ഉണ്ടല്ലോ ഇതൊക്കെ അനുഭവിക്കാനും വേണ്ടിയിട്ടുള്ള എന്ത് പുണ്യമാണ് ഞാൻ ചെയ്തത് എന്ന് മാത്രമേ എനിക്ക് അറിയാത്തത് ഉള്ളൂ… എന്റെ അമ്മയുടെയും അച്ഛന്റെ യും ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നു ഉണ്ടാവും അല്ലേ… ആരുമില്ലാത്ത അവരുടെ മകൾക്ക് ഇങ്ങനെയൊരു ഭാഗ്യം കൈവന്നത് ഓർത്ത്…. ആരുമില്ല ആരുമില്ല എന്നിങ്ങനെ പറയാതെ മോളെ…. അച്ഛൻ പറഞ്ഞിട്ടില്ലേ ദേവിയെ പോലെ തന്നെ നിന്നെയും കണ്ടിട്ടുള്ളൂ എന്ന്… അത് വിശ്വാസം വരാത്തത് കൊണ്ടാണോ നീ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ആരുമില്ല ആരുമില്ല എന്ന് പറയുന്നത്…

അങ്ങനെയല്ല ഞാൻ അറിയാതെ പറഞ്ഞു പോയതാ ഇനി അങ്ങനെ ഞാൻ പറയില്ല…. സത്യായിട്ടും പറയില്ല ഇത് അച്ഛനു തരുന്ന വാക്കാണ്….. #മഹിടെ_അച്ഛൻ :::: അപ്പോ അതിനൊരു തീരുമാനമായി…. മഹി മോനോട് വിളിച്ചു പറയട്ടെ…. #ദേവി ::: വേണ്ട വല്ലിച്ച വല്യമ്മ ഇതൊക്കെ പറഞ്ഞു കഴിഞ്ഞാൽ അഭിപ്രായം എന്താണെന്ന് വിളിച്ചു പറയണം എന്ന് ഇവിടെ ഒരാളോട് ഉത്തരവിട്ടിട്ടാണ് മഹിയേട്ടൻ പോയിരിക്കുന്നത്…. നമ്പർ ഒക്കെ കൊടുത്തിട്ടുണ്ട് നമ്മളൊക്കെ അറിയാൻ വൈകി എന്നേയുള്ളൂ…. രാധു ദേവിയുടെ കയ്യിൽ പിടിച്ചു നുള്ളി… കണ്ടോ അപ്പോഴേക്കും അവൾക് നാണം ആയി….. പോടി അതും പറഞ്ഞ് രാധു റൂമിലേക്ക് പോയി….. ❣️🌹❣️🌹❣️

കുറെ നേരം ആയി ഫോണും കൈയിൽ പിടിച്ചു ഇരിക്കുക ആണ് രാധു…. മഹിയെ വിളിക്കാൻ ഒന്ന് രണ്ടു തവണ ഡയൽ ചെയ്തെങ്കിലും എന്തോ പേടി…. പിന്നെ രണ്ടും കൽപ്പിച്ച് വിളിച്ചു… ഹലോ….. മഹിയുടെ ശബ്ദം…. ആകപ്പാടെ വിറക്കുന്ന പോലെ തോന്നുന്നു… #മഹി ::: ഹലോ….. നീയെന്താ മിണ്ടാതെ ഇരിക്കുന്നേ….. കിടന്നു വിറക്കണ്ട പെണ്ണെ ഞാൻ ഇതിനകത്തു കൂടെ ഇറങ്ങി നിന്നെ വന്ന് പിടിച്ചു തിന്നാൻ ഒന്നും പോണില്ല….. കേൾക്കുന്നില്ലേ നീ…. #രാധു ::: മം….. #മഹി ::: എന്ത് ചോദിച്ചാലും കും കും എന്ന് പറഞ്ഞ് മൂളുന്നത് നല്ല സ്വഭാവം അല്ല….എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്…….. #രാധു :::: എനിക്ക് കുഴപ്പമൊന്നുമില്ല അത് പറയാം വിളിച്ചതാ….. #മഹി ::: ഹാ…..

നിനക്ക് കുഴപ്പമൊന്നുമില്ല ഞാൻ നിന്നെ കണ്ടതല്ലേ പോകുന്നതിനു മുന്നേ….. അത് വിളിച്ചുപറഞ്ഞത് എന്തിനാ…. #രാധു :::: അതല്ല…. #മഹി :::: പിന്നെ…. #രാധു :::: പിന്നെ പോണെനു മുന്നേ ഒരു കാര്യം പറഞ്ഞില്ലേ…. അറിഞ്ഞിട്ട് എന്നോട് വിളിക്കാൻ പറഞ്ഞില്ലേ….. #മഹി ::: കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറയൂ…. #രാധു ::: കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാ…. ഇഷ്ടക്കേട് ഒന്നുമില്ലെന്ന്…. അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ് അവൾ കോള് കട്ടാക്കി അതുകഴിഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവിടെ വച്ചു…… ❣️🌹🌹❣️🌹❣️ രാധുവും ദേവിയും തിരിച്ചു പോവുക ആണ് ഇന്ന്… എല്ലാവർക്കും ഭയങ്കര സങ്കടമാണ്…. അഭിയുടെ യും മഹിയുടെ യും സൗകര്യം കൂടെ നോക്കി ആറുമാസത്തിനുശേഷം രണ്ടാളുടെയും വിവാഹം ഒരുമിച്ച് നടത്താമെന്ന് ഏകദേശം ഒരു ധാരണയിലെത്തി….. ഇടയ്ക്കുള്ള ഫോൺ വിളികളിലൂടെ മഹിയും രാധുവും കൂടുതൽ അടുത്തു… പഴയ പോലുള്ള പേടിയൊന്നും ഇപ്പോൾ അവൾക്കില്ല…. മഹിയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിൽ നിന്നും താൻ അവന് യോജിച്ചതല്ല എന്നുള്ള ചിന്ത ഒക്കെ ഇപ്പോൾ മാറി… എല്ലാവരുടേം സ്നേഹത്തിൽ മുങ്ങി പഴയതിലും സന്തോഷം ആയി മുൻപോട്ട് പോകുന്നു രാധു ഇപ്പൊ….. ദേവിയുടെ വീട്ടിൽ പറയുക എന്നത് ഒരു പ്രശ്നം തന്നെ ആയിരുന്നു…

അവർ എങ്ങനെ പ്രതികരിക്കും എന്ന് ഒരു പിടിയും ഇല്ല… എന്തുവന്നാലും അച്ഛനോട് ഒരിക്കലും ഒരു ആവശ്യത്തിനുവേണ്ടി അമ്മയുടെ മുന്നിൽ ചെന്ന് നിൽക്കണ്ട എന്ന് ദേവി തീർത്തും പറഞ്ഞു…. ഇത് ഞാൻ തന്നെ ശരിയാക്കി കൊള്ളാം… ആരും അതോർത്ത് പേടിക്കണ്ട….. ഹേമന്ദിന്റെ സഹായത്തോടെ അഭി ദേവിയേയും രാധുവിനെയും ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ചേർത്തു…. പഠിത്തത്തിൽ എന്റെ ചിലവുകളൊക്കെ സ്വയം ചെയ്തോളാം എന്ന് പറഞ്ഞെങ്കിലും ദേവിയുടെ അച്ഛൻ അത് സമ്മതിച്ചില്ല….. രണ്ടാളും എന്റെ മക്കൾ ആണ് അപ്പോൾ അവരുടെ പഠനത്തിന്റെ ചിലവുകൾ ഞാൻതന്നെ നോക്കിക്കോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഗം….

ചെറുതിലെ എന്റെ മകൾ ആഗ്രഹിച്ചതൊന്നും അവർക്ക് നേടിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല… അതിന് ദൈവമായിട്ട് തന്ന ഒരു അവസരമാണിത്…. ഒരു മകൾക്ക് പകരം എനിക്ക് രണ്ട് പെൺ മക്കളെ ദൈവം തന്നു…… ഇനി അവർക്ക് വേണ്ടുന്നത് എല്ലാം ഞാൻ ചെയ്തോളാം ന്നു പറയുന്ന അച്ഛനോട് എതിർത്തു ഒന്നും പറയാൻ അഭിക്ക് ആയില്ല… നാട്ടിൽ ചെന്നിട്ടും ദേവി കൂടുതലും രാധു വിന്റെ ഒപ്പം തന്നെ ആയിരുന്നു….ഇടയ്ക്കു വീട്ടിൽ പോയി വരും.. ക്ലാസ്സ്‌ തുടങ്ങാൻ രണ്ട് മാസം കൂടെ ഉള്ളത് കൊണ്ട് അത്‌ വരെ ജോലിക്ക് പോകാം എന്ന് അവർ തീരുമാനിച്ചു…. രാധു വിന്റെ വീട്ടിൽ നില്ക്കുന്നത് ദേവി യുടെ വീട്ടിൽ ഭയങ്കര പ്രശ്നം ആയി തുടങ്ങി…..

അച്ചനെ കാണാൻ പോയത് ഒന്നും അവിടെ ഇഷ്ടം ആയില്ല.. കാണുമ്പോ ഒക്കെ അതിന്റെ പേരിൽ ബഹളം ആയി… ഇപ്പൊ ആണേ അവൾ വീട്ടിലേക്ക് കാശും കൊടുക്കുന്നില്ല… എല്ലാം കൊണ്ടും രാഘവന് അവളോട് ദേഷ്യം ആണ്… അഭി യേ പേടിച്ചു ഒന്നും ചെയ്യാതെ ഇരിക്കുക ആണ്…. ഹേമന്ത് നും അച്ഛനും അവർ ഷോപ്പിൽ നിന്നും പോകുന്നതിൽ വിഷമം ഉണ്ടെങ്കിലിം അവരുടെ നല്ല ഭാവിക്ക് വേണ്ടി ആണല്ലോ എന്നോർത്തു സന്തോഷം ആയി…. വൈകിട്ട് ജോലി കഴിഞ്ഞു രണ്ടാളും രാധു വിന്റെ വീട്ടിൽ കാപ്പി ഒക്കെ കുടിച്ചു ഇരിക്കുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത് കണ്ടത്…. ഇതാരാണ് ഈ നേരത്ത് അതും കാറിലൊക്കെ….. ദേവി അതും ചോദിച്ച് രാധുവിനെ നോക്കി…..

ഞാനെങ്ങനെ അറിയാനാ നിന്റെ ഒപ്പം അല്ലേ ഞാനും ഇരിക്കുന്നെ….. രണ്ടാളും മുറ്റത്തേക്ക് ഇറങ്ങി ചെന്നു… #ദേവി ::: ഹേമന്ദിന്റെ കാറാണ് ഇവനെന്താ ഈ നേരത്തു…. ഹേമന്ത് നൊപ്പം കാറിൽ നിന്നും ഇറങ്ങുന്ന അവന്റെ അമ്മയെയും അച്ഛനെയും കണ്ടപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി….. രാധുവും ദേവിയും കൂടെ രണ്ടാളെയും സ്വീകരിച്ചു ഇരുത്തി…. ഹേമന്ത് ന്റെ അമ്മയ്ക്ക് നടക്കാൻ ഒക്കെ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് രണ്ടുപേരും കൂടെ അമ്മയെ അകത്തു കൊണ്ടിരുത്തി…. ഞാൻ ചായ എടുക്കാം രാധു അടുക്കളയിലേക്ക് പോവാൻ തുടങ്ങി…. ചായ ഒന്നും വേണ്ട ഞങ്ങൾ കുടിച്ചിട്ട് ഇറങ്ങിയത്… ഓരോ ഗ്ലാസ് വെള്ളം എടുത്തോ അത് മതി…. രാധു അകത്തുപോയി എല്ലാവർക്കും നാരങ്ങാവെള്ളവും കഴിക്കാൻ സ്നാക്സ് എടുത്തു കൊണ്ടുവന്നു….

അപ്പൊ നാളെ കൂടെ നിങ്ങൾ അവിടെ ഒള്ളു അല്ലെ….. ഹേമന്ത് ന്റെ അച്ഛൻ… #ദേവി ::: അതെ സാർ… അടുത്ത ആഴ്ച മുതൽ ക്ലാസ്സ്‌ തുടങ്ങും….. ഇപ്പോൾ ഞാൻ നിങ്ങളുടെ മുതലാളി ഒന്നുമല്ല സാർ എന്നൊന്നും വിളിക്കേണ്ട അങ്കിൾ ന്ന് വിളിച്ചാൽ മതി…. പിന്നെ നിങ്ങൾ എങ്ങനെയാണ് പോയി വരുവോ നല്ല ദൂരമില്ലേ… അങ്ങോട്ടു ഇങ്ങോട്ടും കൂടി ഒന്നരമണിക്കൂർ ഒക്കെ യാത്ര ചെയ്യുക എന്ന് വെച്ചാൽ നല്ല പാടല്ലേ…. #ദേവി ::: ഹോസ്റ്റൽ നോക്കാം എന്ന് പറഞ്ഞു അച്ഛൻ…. #ഹേമന്ത് ::: ഹോസ്റ്റൽ ഒന്നും അല്ല നിങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒക്കെ അവിടെ പെട്ടെന്ന് ശരിയാകും… ഞാനത് അഭിയോടും മഹിയോടും വിളിച്ചു പറഞ്ഞിട്ടുണ്ട്…. നിന്റെ അച്ഛനോട് സംസാരിച്ചിട്ട് അതിനെപ്പറ്റി നിങ്ങളോട് പറഞ്ഞോളും…. ഇതൊക്കെ എപ്പോ സംഭവിച്ചു എന്ന ഭാവത്തിൽ രണ്ടാളും ഹേമന്ദി നെ നോക്കി…. അതൊക്കെയുണ്ട്…. അവൻ രണ്ടാളേം നോക്കി പറഞ്ഞു…. അവിടെ ചെന്നിട്ട് നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട…. ഇവന് അവിടെ കുറെ പരിചയക്കാർ ഒക്കെ ഉണ്ടാവും അതുകൊണ്ട് വലിയ പേടിക്കാനൊന്നുമില്ല… പിന്നെ അഭി ഉണ്ടല്ലോ… ഞാൻ ആളെ കണ്ടിട്ടില്ല… ഇവൻ പറഞ്ഞു അറിയാം… എന്തായാലും രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാൽ കല്യാണം ഉണ്ടല്ലോ അപ്പോൾ കാണാം….. കുറച്ചുനേരം കൂടി അവരോടൊപ്പം സംസാരിച്ചിട്ട് ആണ് അവർ പോവാൻ ഇറങ്ങിയത്…. ഹേമന്ത് ആ കവർ ഒക്കെ എടുത്തു അമ്മക്ക് കൊടുക്ക്….ഇറങ്ങാൻ നേരം അവന്റ അച്ഛൻ പറഞ്ഞു…. ഹേമന്ത്‌ കാറിൽ നിന്നും കുറച്ചു കവറുകൾ എടുത്തുകൊണ്ടുവന്ന് അവന്റെ അമ്മയുടെ കയ്യിൽ കൊടുത്തു….

ഇങ്ങോട്ട് വരു രണ്ടാളും…. അമ്മയ്ക്ക് അങ്ങനെ ഇപ്പോഴും യാത്ര ചെയ്യാനൊന്നും പറ്റില്ല അതുകൊണ്ടാണ് വരാതെ ഇരുന്നത്… ഇത് പിന്നെ നിങ്ങൾ രണ്ടാളും പഠിക്കാൻ ഒക്കെ പോവുകയാണെന്ന് പറഞ്ഞപ്പോൾ കാണാൻ ഒരു ആഗ്രഹം…. ഒരുപാട് സന്തോഷമുണ്ട് മക്കളെ നിങ്ങളെ ആലോചിച്ച്…..അഭിമാനം തോന്നുന്നു….. പെൺകുട്ടികൾ ആയ ഇങ്ങനെ വേണം ഒരിടത്തും തോറ്റു പിന്മാറരുത്…. പഠിച്ച ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ… ദാ ഇത് രണ്ടാൾക്കും കുറച്ചു ഡ്രസ്സ് ആണ്…. പുതിയ സ്ഥലത്ത് പഠിക്കാനും പോവുമ്പോൾ ആവശ്യം വരുമല്ലോ… അമ്മ രണ്ടാളുടെയും കയ്യിൽ കുറച്ചു കവറുകൾ വച്ചുകൊടുത്തു….

ഇതിനൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കാൻ അല്ലെ രണ്ടാളും വരുന്നത്….. ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഞാനാ കേട്ടല്ലോ…. ദേവിയും രാധുവും എന്തോ പറയാൻ വന്നപ്പോഴേക്കും ഇടയ്ക്ക് കയറി ഹേമന്ത് പറഞ്ഞു…. ഇറങ്ങുന്നതിനു മുൻപ് രണ്ടാളും അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി… നന്നായി വരും…… അവർ പോകുന്നതും നോക്കി ദേവിയും രാധുവും അവിടെ തന്നെ നിന്നു…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 25

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-