ശ്രീദേവി: ഭാഗം 27

Share with your friends

എഴുത്തുകാരി: അശ്വതി കാർത്തിക

ഇറങ്ങുന്നതിനു മുൻപ് രണ്ടാളും അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി… നന്നായി വരും…… അവർ പോകുന്നതും നോക്കി ദേവിയും രാധുവും അവിടെ തന്നെ നിന്നു… 🌹🌹🌹🌹🌹🌹 രാധുവും ദേവിയും ഇന്നും കൂടെ ഷോപ്പിൽ ജോലിക്ക് ഉള്ളൂ…. എല്ലാവരോടും യാത്ര പറഞ്ഞു സ്നേഹം പങ്കിട്ടും അവർ ഉച്ചകഴിഞ്ഞ് ഷോപ്പിൽ നിന്നും ഇറങ്ങി…. കൊണ്ടുപോകാനുള്ള അത്യാവശ്യം സാധനങ്ങളൊക്കെ മേടിച്ചിട്ട് രാധു അവളുടെ വീട്ടിലേക്കും ദേവി അമ്മയോട് യാത്ര പറയാനും ആയിപോയി…. 🌹🌹🌹🌹🌹🌹

വീട്ടിൽ ചെന്നപ്പോഴേ ഉമ്മറത്ത് അമ്മ ഇരിക്കുന്നത് കണ്ടു….. അമ്മയ്ക്ക് സ്വന്തം കാര്യങ്ങളൊക്കെ സ്വയം ചെയ്യാൻ ആയതുകൊണ്ട് വീട്ടിൽ ഹോം നേഴ്സ് ഇല്ല…. പുറം പണിക്കും അത്യാവശ്യം സഹായത്തിന് ഒക്കെ ഒരു സ്ത്രീ വന്നു പോകും…… അമ്മേ… ഞാൻ ഇന്നാള് പറഞ്ഞില്ലേ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കാൻ പോവുകയാണെന്ന്… രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ അതിന്റെ ക്ലാസ്സ് തുടങ്ങും നാളെ ഞാനും രാധുവും കൂടി അവിടേക്ക് പോവുകയാണ്….. അഭിയേട്ടൻ അവിടെ ഹേമന്ദിന്റെ സഹായത്തോടെ ഞങ്ങൾക്ക് താമസിക്കാൻ ഒരു ഫ്ലാറ്റ് ഒക്കെ ശരിയാക്കിയിട്ടുണ്ട്….. അഭി ഏട്ടനും അവിടെ തന്നെയാണല്ലോ…. #അമ്മ ::: എല്ലാം തീരുമാനിച്ചിട്ട് പിന്നെ എന്തിനാ എന്റെ അടുത്ത് വന്ന് പറയാൻ നിൽക്കുന്നത്….

നിന്റെ കാര്യങ്ങളൊക്കെ നീ സ്വയം ആണല്ലോ തീരുമാനിക്കുന്നത്…. ഇപ്പൊ എവിടെ നിന്നോ ഒരു അഭിയും വന്നിട്ടുണ്ട്…. അവൻ ജീവിതകാലം മുഴുവൻ നിന്നെ ഒപ്പമുണ്ടാകും എന്ന് നീ വിശ്വസിക്കുന്നുണ്ടോ….. കാര്യം കണ്ടിട്ട് നിന്നെ ഉപേക്ഷിച്ച് പോവില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത്…. #ദേവി ::: അമ്മ ചോദിച്ചതിന് അർത്ഥം ഒക്കെ എനിക്ക് മനസ്സിലായി…. രണ്ടുമൂന്ന് മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണം നടത്താനാണ് തീരുമാനം… #അമ്മ ::: കല്യാണമോ ആരും തീരുമാനിച്ചു ഇവിടെ നിന്റെ അച്ഛനുമമ്മയും ജീവനോടെ ഉള്ളപ്പോൾ നീ സ്വയം എല്ലാം തീരുമാനിക്കുകയാണോ…. #ദേവി ::: (ചിരിച്ചു കൊണ്ട് ) അച്ഛനും അമ്മയും….. സത്യത്തിൽ എനിക്ക് ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്…..

പിന്നെ എന്റെ കാര്യം ഒന്നും ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ചത് അല്ല എനിക്ക് ജന്മം നൽകിയ എന്റെ സ്വന്തം അച്ഛൻ അദ്ദേഹമാണ് തീരുമാനിച്ചത്…. ഇവിടെ വന്ന് അമ്മയുടെ അഭിപ്രായം ചോദിക്കണം എന്ന് അവരൊക്കെ പറഞ്ഞത് ആണ്…. ഞാനാണ് അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞത്…. #അമ്മ ::: സ്വന്തം അച്ഛനാണത്രെ ഇത്രയും നാൾ ഇല്ലാത്ത ബന്ധങ്ങൾ ഒക്കെ ഇപ്പൊ എവിടുന്ന് പൊട്ടി വന്നു നിനക്ക്….. #ദേവി ::: ദൈവത്തെ ഓർത്ത് എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്…. ചിലപ്പോൾ അമ്മയാണെന്ന് ഉള്ള സ്ഥാനം മറന്ന് ഞാൻ പലതും പറഞ്ഞു പോകും… പിന്നെ അച്ഛനും മകളും തമ്മിലുള്ള ബന്ധം ഇന്നലെ പൊട്ടിമുളച്ച ഒന്നുമല്ല…..

അത് ഇല്ലാതാക്കിയത് ആരാണെന്ന് വ്യക്തമായി അറിയാമല്ലോ നിങ്ങൾ നിങ്ങളുടെ സുഖം മാത്രം തേടി പോയപ്പോൾ മക്കൾ എന്ന നിലയ്ക്ക് എന്റെ അവകാശവും അച്ഛൻ എന്ന നിലയ്ക്കുള്ള അച്ഛന്റെ അവകാശവും കണ്ടില്ല….. ആരുടെയും വേദന കണ്ടില്ല… സ്വന്തം സന്തോഷം മാത്രം നോക്കി….. കൂടുതൽ ഒന്നും പറയാൻ എനിക്ക് താല്പര്യം ഇല്ല കല്യാണത്തിന് ക്ഷണിക്കും… പരിചയക്കാരെ പോലെ വേണമെങ്കിൽ വന്ന് കല്യാണം കൂടാം….. #അമ്മ ::: വേണമെങ്കിൽ വന്ന് കല്യാണം കൂടാമെന്ന് നീ എന്തൊക്കെയാണ് പറയുന്നത്……. ഞാൻ നിന്നെ പ്രസവിച്ച അമ്മയാണ്…. #ദേവി ::: ആയിരിക്കാം അല്ല എന്നൊന്നും ഞാൻ പറയുന്നില്ല ഇത് ഞാൻ നിങ്ങൾക്ക് തരുന്ന ശിക്ഷയാണ്….

ഒരു മകൾ എന്ന നിലയ്ക്ക് എന്നോട് കാണിച്ച നെറികേടിന് ഇത്രയുമെങ്കിലും ഞാൻ നിങ്ങളോട് തിരിച്ചു ചെയ്തില്ലെങ്കിൽ എനിക്ക് മരണം വരെ ഒരു മനസ്സമാധാനം ഉണ്ടാവില്ല….. ഞാൻ ഇറങ്ങും വരുമ്പോൾ നിങ്ങടെ ഭർത്താവിനോടു കൂടി പറഞ്ഞേക്കു…. ഇടയ്ക്ക് ഒന്ന് സ്വയം ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും സ്വർഗ്ഗം പോലെയുള്ള ഒരു ജീവിതം തട്ടി കളഞ്ഞിട്ട് നിങ്ങൾ ഇന്ന് എന്ത് നേടിയെന്ന്….. തിരിഞ്ഞു നോക്കാതെ യാത്ര പോലും പറയാതെ പോകുമ്പോൾ ദേവിക്ക് ഉറപ്പായിരുന്നു പുറകിലിരുന്ന അമ്മ കരയുകയായിരിക്കും എന്ന്…. എത്ര കരഞ്ഞാലും എന്നോട് എന്റെ അച്ഛനോട് ചെയ്ത തെറ്റിന് മാപ്പ് ആവില്ല…. ഇനിയും ഏറെ ജന്മങ്ങൾ നിങ്ങൾക്ക് കരഞ്ഞു തീർക്കേണ്ടി വരും….. 🌹🌹🌹🌹🌹🌹

ഇന്ന് ആണ് രാധു വും ദേവിയും പോകുന്നത്…. രാധു രാവിലെ എണീറ്റ് അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ പോയി പ്രാർത്ഥിച്ചു…. അവർ റെഡി ആയപ്പോഴേക്കും അഭിയും ഹേമന്തും എത്തി… കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും മഹിയും കൂടെ വന്നു…. രാധു വീട് പൂട്ടി താക്കോൽ അടുത്ത വീട്ടിലെ ചേച്ചിയേ ഏൽപ്പിച്ചു.. രാധുവും ദേവിയും അച്ചന്റെയും മഹിയുടെയും ഒപ്പം അവരുടെ കാറിലും ഹേമന്തും അഭിയും അവരുടെ പുറകിൽ വേറെ ഒരു കാറിലും… പത്തു മണിയോടെ അവർ ഫ്ലാറ്റിൽ എത്തി….. അവിടുന്ന് ഒരു 10മിനിറ്റ് നടക്കാൻ ഒള്ളൂ ഇവർ പഠിക്കുന്ന സ്ഥലത്തേക്ക്… ബെൽ അടിച്ചപ്പോൾ ഒരു അൻപതു വയസ്സ് തോന്നിക്കുന്ന സ്ത്രീ ആണ് വാതിൽ തുറന്നത്…..

സുഖം അല്ലെ അന്നമ്മ ചേടത്തി…. അഭി ചോദിച്ചു… സുഖം കുഞ്ഞേ…. നിങ്ങൾ രാവിലെ വരും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ നേരത്തെ ഇങ്ങു പൊന്നു….. നിങ്ങൾ വരുമ്പോഴേക്കും ഭക്ഷണം ഒക്കെ ആക്കാം എന്ന് വിചാരിച്ചു…. #അഭി ::: അപ്പഴേ ഇത് ആരാണ് ന്ന് മനസ്സിലായില്ല ന്ന് അറിയാം…. ഇതാണ് അന്നമ്മ ചേടത്തി…. നമ്മുടെ സ്വന്തം ആളാണ്…. ഇവർ ഒറ്റക്ക് അല്ലെ ഒള്ളൂ… അപ്പൊ രാത്രി ഒക്കെ ഒരു കൂട്ടിനു ആളായി….. പിന്നെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചേടത്തി നോക്കും…. അഭി എല്ലാരേം പരിചയപെടുത്തി കൊടുത്തു…. ചേടത്തി രാധു വിനേം ദേവിയെയും കൂട്ടി അകത്തേക്ക് പോയി….. #അച്ഛൻ ::: അവർ തന്നെ രാത്രി ഒക്കെ ഇവിടെ….. #അഭി ::: അച്ഛൻ പേടിക്കണ്ട….

അച്ഛൻ വിചാരിക്കുന്ന പോലെ വെറും സാധു സ്ത്രീ ഒന്നും അല്ല അന്നമ്മ ചേടത്തി….. പഴയ പോലീസ് കാരി ആണ്… പിന്നേ സ്വന്തം മകളെ നശിപ്പിച്ചു കൊന്ന ഒരുത്തനെ ഒറ്റ വെട്ടിനു കൊന്ന ഒരു അമ്മയും ആണ്… #അച്ഛൻ :::ഈശ്വര….. #അഭി :::അച്ഛൻ പേടിക്കണ്ട എനിക്ക് നേരത്തെ അറിയുന്ന കുടുബം ആണ് ഇവരുടേത്…. ശിക്ഷ കഴിഞ്ഞത് മുതൽ എന്റെ ഒപ്പം ആയിരുന്നു ചേടത്തി…. ദേവിക്ക് ഒക്കെ ഒരു കൂട്ടവും എന്ന് വിചാരിച്ചു ഞാൻ ഇവിടേക്ക് മാറ്റിയത് ആണ്…. #മഹി ::: ന്നലും അഭി…. #അഭി ::: ആരും പേടിക്കണ്ട ന്നെ…. സ്വന്തം മക്കളെ പോലെ ചേടത്തി ഇവരെ നോക്കും…. അത്രക് ഉറപ്പ് ഉളളത് കൊണ്ടല്ലേ ഞാൻ ഇതിന് നിന്നത്…. എന്നെ വിശ്വാസം ഇല്ലേ ആർക്കും… പിന്നേ ആരും ഒന്നും മിണ്ടിയില്ല…..

ചേടത്തി എല്ലാവർക്കും ചായ കൊണ്ട് കൊടുത്തു…. അവരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റത്തിൽ നിന്നും എല്ലാവരുടേം പേടി ഒക്കെ മാറി…. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ആണ് രാധുവും ദേവിയും പഠിക്കാൻ പോകുന്നത്…. ഒരു വർഷത്തെ കോഴ്സ്…. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു രണ്ടര വരെ ക്ലാസ്സ്‌… അവരെ അവിടെ കൊണ്ട് ചേർത്ത് അത്യാവശ്യം സാധനങ്ങൾ ഒക്കെ വാങ്ങി കൊടുത്തു തിരിച്ചു ഫ്ലാറ്റിൽ കൊണ്ട് ചെന്നു ആക്കി എല്ലാവരും തിരിച്ചു പോയി….. രണ്ട് റൂമും അടുക്കളയും ഒരു ഹാളും ആണ് ആ ഫ്ലാറ്റിനു…. ഒരു റൂമിൽ ചേടത്തിയും ഒരെണ്ണത്തിൽ അവരും സാധനങ്ങൾ ഒക്കെ അടുക്കി വച്ചു…

രാത്രി ഒരുമിച്ചു ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു…. ഒരു ജോലിക്കാരി എന്നതിൽ ഉപരി ഒരു അമ്മയുടെ സ്ഥാനം രണ്ടാളും ചെടത്തിക്ക് കൊടുത്തു…. ❣️🌹❣️🌹❣️🌹 ഇന്ന് ഫസ്റ്റ് ക്ലാസ് ആണ് രണ്ടാൾക്കും… ആദ്യത്തെ ദിവസം ആയതു കൊണ്ട് അഭിയും മഹിയും കൂടെ ആണ് കൊണ്ട് വിട്ടത്…. മഹി പിന്നെ അവിടെ നിന്നും അവന്റെ ജോലി സ്ഥലത്തേക്ക് പോയി… തിരിച്ചു വരാൻ ഉള്ള വഴി ഒക്കെ പറഞ്ഞു കൊടുത്തു അഭിയും പോയി……..തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 26

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-