അലെയ്പായുദേ: ഭാഗം 4

അലെയ്പായുദേ: ഭാഗം 4

എഴുത്തുകാരി: നിരഞ്ജന R.N

ആലി……..മോളെ……………… പെട്ടെന്ന് അവൻ ചാടിയെണീറ്റു…………. എന്താ.. എന്താ പറ്റിയെ????? അവളുടെ വിരലുകൾ ലൈറ്റ് സ്വിച്ചിലേക്ക് നീണ്ടതും അവൻ തന്റെ വരണ്ടതൊണ്ടയെ ശമിപ്പിക്കാനായ് വെള്ളം അന്വേഷിക്കുകയായിരുന്നു……….. ലൈറ്റ് ഇട്ട്, അഴിഞ്ഞുകിടന്ന മുടി, കെട്ടി അവളവനെ നോക്കി ….. പരവേശത്തോടെ കുടിക്കുന്ന വെള്ളം ഒരു ചാലുകണക്കെ അവന്റെ കഴുത്തിലേക്ക് ഒലിച്ചിറങ്ങുന്നത് കാണവേ, അവൾക്ക് മനസിലായി കണ്ടത് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്തവയാണെന്ന്…………. ഏട്ടാ…… ജഗ്ഗ് മേശമേൽ വെച്ചുകൊണ്ട് തിരിഞ്ഞ അവന്റെ മുഖത്തെ കൈകുമ്പിളിലെടുത്തുകൊണ്ട് അവൾ വിളിച്ചു….. എന്ത് പറ്റി പെട്ടെന്ന്..??? എന്തേലും ദുസ്വപ്നം കണ്ടോ????

അവളുടെ ആ ചോദ്യത്തിന് അവന്റെ കണ്ണിലെ പിടയൽ മാത്രം മതിയായിരുന്നു മറുപടിയേകാൻ…. താൻ കണ്ടതൊക്കെ ഒരു മിന്നായം പോലെ ഓർത്തെടുക്കാൻ ശ്രമിക്കവേ അവൻ കണ്ണുകൾ ഇറുകെ പൂട്ടി……… ആലിമോള്……. അവന്റെ വിറയാർന്ന അധരം അവളെയാണ് ആദ്യം തിരഞ്ഞത്……… അവൾ നല്ല ഉറക്കത്തിലായിരിക്കും………. ഞാൻ,, ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം……. ആവലാതിയോടെ അവൻ കട്ടിലിൽ നിന്നും പിടഞ്ഞെഴുന്നേറ്റു……… അഴിയാറായ മുണ്ട് നേരെയുടുത്ത് വാതിൽ തുറന്നവൻ നേരെകാണുന്ന റൂമിലേക്ക് നടന്നു.. പിന്നാലെ അവളും……. ചാരിയിട്ട വാതില് തുറന്ന് അകത്തേക്ക് കടന്നു.. പിന്നാലെ വന്നവളുടെ വിരൽ സ്വിച്ചിലേക്ക് നീങ്ങവേ, അവൻ അവളെ തടഞ്ഞു………

ഉറങ്ങിക്കിടക്കുന്ന ആലിമോൾക്കരുകിൽ അവനിരുന്നു………. ഫാനിന്റെ കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കി, ആ നെറുകയിൽ തലോടിക്കൊണ്ട് ആ കവിളിലേക്ക് അവൻ മുത്തി………………….. മോളെ ഉണർത്താതെ വാ ഏട്ടാ…. പിന്നിൽ നിന്ന് അവൾ പറഞ്ഞത് കേട്ട് മെല്ലെ അവൻ എണീറ്റു……. പിന്തിരിഞ്ഞുനടക്കാൻ തുനിഞ്ഞതും പെട്ടെന്ന് ആ കൈകളിൽ ഒരു പിടിവീണു…… എന്താണ് ഭാര്യയും ഭർത്താവും കൂടി ഈ നട്ടപാതിരായ്ക്ക്……. പുഞ്ചിരിയോടെ കണ്ണ് ചിമ്മിക്കൊണ്ട് ആലിയുടെ ചോദ്യം കേട്ട്, ഒന്നുമില്ല മോള് കിടന്നോ എന്നും പറഞ്ഞ് ആ നെറുകയിൽ ഒരിക്കൽ കൂടി അധരത്താൽ മുദ്രണം ചാർത്തികൊണ്ട് അവൻ ആ മുറിയിൽ നിന്നിറങ്ങി………

തിരികെ റൂമിലേക്ക് ചെന്ന്, ബെഡിലേക്ക് ചായവെ… ആ മാറിലേക്ക് പതിയെ അവളും ചേർന്നു …… എന്നോട് പറയാൻ പാടില്ലേ??????? തെല്ല് പരിഭവത്തോടെയുള്ള ആ ചോദ്യത്തിന് അവന്റെ കരവലയമാണ് അവൾക്ക് മറുപടി നൽകിയത്… തന്നിലേക്ക് അവളെ ചേർത്ത് പിടിച്ച് അവന്റെ വിരലുകളാൽ ദിനവും ചുവപ്പ് പടരുന്ന സീമന്തരേഖയിൽ ആ അധരം വിറയലോടെ പതിഞ്ഞു……… എന്ത് പറയണമെന്ന് അറിയില്ല എനിക്ക്… ആ സ്വപ്നം… അത് അത്രത്തോളം എന്നെ ഭയപ്പെടുത്തി………… വീണ്ടും ആ കണ്ണുകളിൽ ഭീതി അറിയവേ അവൾ അവന്റെ മാറിലേക്ക് കൈചേർത്തു…… ശ്രാവണി കൂടെയുള്ളപ്പോൾ കണ്ണേട്ടന് ഭീതിയോ?…….. ശ്രീ……. കണ്ണേട്ടാ…………. ആ ശബ്ദങ്ങൾ ഒന്നിടറി…………..

ഞാൻ…. ഞാൻ ആ ദിവസം വീണ്ടും സ്വപ്നം കണ്ടു….. രുദ്രന് വേണ്ടി നമ്മൾ പോയ ആ ദിവസം…………………………….. അവനത് പറഞ്ഞതും മെല്ലെ അവളുടെ ഓർമകൾ ആ ദിവസത്തേക്കെത്തി………………. അന്ന് രക്തം വാർന്ന് കിടന്നപ്പോഴും കൈകൾ കോർത്തുപിടിച്ചിരുന്നു അവർ….. ആ വഴി വന്ന ആരൊക്കെയോ ചേർന്ന് അവരെ ആശുപത്രിയിലെത്തിച്ചു………. തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ രണ്ടാൾക്കും ബോധം നഷ്ടപ്പെട്ടിരുന്നു……….. ഐസിയു വിന് പുറത്ത് ഒരു കുടുംബം മുഴുവൻ അവർക്കായി പ്രാർത്ഥിക്കുമ്പോൾ ഇതൊന്നുമറിയാതെ അമ്മയും അച്ഛനും വരുന്നതും കാത്ത് ദേവുവിന്റെ മടിയിൽ കണ്ണും നട്ടിരിക്കുകയായിരുന്നു അവരുടെ പൊന്നോമന മോൾ ആലി…….

ഒടുവിൽ നോഹോപ്‌ എന്ന് പറഞ്ഞ് ഡോക്ടർമാർ പോലും കൈവെടിഞ്ഞപ്പോൾ തകർന്നുപോയിരുന്നു അവർ……………. താൻ കാരണമാണല്ലോ എന്ന ചിന്തയോടൊപ്പം കുഞ്ഞ് ആലിയുടെ എന്തിനെന്നറിയാതെ നിറഞ്ഞ കണ്ണുകളും രുദ്രന്റെ മനസ്സും തലച്ചോറും മരവിപ്പിച്ച നിമിഷം അവന്റെ കാലുകൾ അനിയന്ത്രിതമായി പുറത്തേക്ക് ചലിച്ചു…….. കാർ ഡ്രൈവ് ചെയ്യുമ്പോൾ പരമാവധി സ്പീഡ് തന്നെ അവനെടുത്തു………….. താൻ സ്നേഹിച്ചവരെല്ലാം തന്നിൽ നിന്നകലുന്ന വിധിയെ ഇനിയും വിളയാടാൻ അനുവദിക്കില്ല എന്ന തീരുമാനത്തോടെ….. എന്തിനാ… എന്തിനാ എല്ലാരേയും എന്നിൽ നിന്നകറ്റുന്നേ …….

ആദ്യം എന്റെ സാധി……….. സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും എന്നിൽ നിന്നകന്നുപോയവൾ.. പിന്നാലെ എന്റെ കുടുംബവും… എല്ലാത്തിൽ നിന്നും കരകയറിയപ്പോഴേക്കും എന്റെ അല്ലുവിനെയും ആമിയെയും………. എന്റെ ആലിമോൾ…. അവൾ ഇനി……….. എല്ലാം വീണ്ടും വീണ്ടും ഓർക്കവേ,, ഓപ്പോസിറ്റ് വരുന്ന ട്രക്കിലേക്ക് വണ്ടി ഓടിച്ചുകയറ്റാൻ അവന്റെ മനസ്സ് വെമ്പി…… ഗിയർ ചെയ്ഞ്ച് ചെയ്തതും ആാാ കണ്ണുകൾ ഇറുകെയടഞ്ഞു………….. സ്റ്റിയറിങ്ങിൽ കൈ അമർന്ന് തന്നെയിരുന്നു…….. പെട്ടെന്ന്, നാസികത്തുമ്പിലേക്ക് ഇരച്ചെത്തിയ ചന്ദനഗന്ധം അവനെ ഞെട്ടിച്ചു………….. രുദ്രേട്ടാ…… തനിക്കെന്നും പ്രിയങ്കരമായ ആാാ വിളി കേൾക്കവേ, അവൻ കണ്ണുകൾ തുറന്നു……………..

കൈകൾ മറ്റാരുടെയോ പ്രേരണപോലെ സൈഡിലേക്ക് തിരിഞ്ഞു………………. ഒഴിഞ്ഞകാടുപിടിച്ച സ്ഥലത്തേക്ക് വണ്ടി ഇടിച്ചുകയറി നിന്നതും ശക്തിയോടെ അവന്റെ കൈ സ്റ്റീയറിങ്ങിലേക്ക് ആഞ്ഞിടിച്ചു……. ആഹ്ഹ……………………… അവൻ മെല്ലെ കണ്ണ് തുറന്നു………… സാധി………… എന്താ രുദ്രേട്ടാ ഇത്………… തനിക്ക് ചുറ്റും പടർന്ന പുകമറയിൽ നിന്ന് ശബ്ദം കേട്ടതും അവൻ പൊട്ടിക്കരഞ്ഞുപോയി…………. എന്തിനാ സാധി…. എല്ലാരും എന്നെ വിട്ട്…… ബാക്കി പറയാൻ കഴിയാതെ അവന്റെ ശബ്ദം ഇടറി………. അതറിഞ്ഞുകൊണ്ട് തന്നെ അവളുടെ കൈകൾ അവന്റെ തലമുടിയിലൂടെ പാഞ്ഞു………….. മെല്ലെ പുഞ്ചിരി തൂകി, അവൾ ആ കാതോരം ചുണ്ടുകൾ ചേർത്തു…… ഒന്നുമാർക്കും നഷ്ടപ്പെടില്ല ഏട്ടാ…..

അങ്ങെനെ ആയുസ്സെത്താതെ ഒടുങ്ങേണ്ടവളല്ല എന്റെ ആമി……………… സാധി……… തിരികെ പോ ഏട്ടാ…. അവിടെ ഏട്ടനെ കാത്ത്നിൽക്കുന്നവരെ പോയി കാണ്…………………………. അവളുടെ വാക്കുകൾ അവനിലൊരുതരം ആശ്വാസം പകർന്നു…… തിരികെ ആശുപത്രിയിലേക്ക് വണ്ടി പായിക്കുമ്പോൾ കാതുകൾ നല്ല വാർത്തയ്ക്കായി കാതോർത്തിരുന്നു…….. ഐസിയുവിന് മുന്നിൽ കൂടിനിന്നവരെ വകഞ്ഞുമാറ്റുമ്പോൾ ആരുടെയൊക്കെയോ നിലവിളി ശബ്ദം അവൻ കേട്ടു……… അരുതാത്തത് സംഭവിച്ചുവോ എന്ന ഭയത്തിൽ അവന്റെ കൈകൾ തളർന്നുതുടങ്ങിയിരുന്നു…………… ഒടുവിൽ,മുന്നിലെത്തിയപ്പോൾ കണ്ടു, വെള്ളപുതപ്പിച്ച ഒരു മൃതദേഹത്തെയും അതിനെ പുണർന്നുകൊണ്ട് അലറിക്കരയുന്ന ഒരു സ്ത്രീയെയും…….

എന്തോ ആ നിമിഷം തിളച്ചുപൊന്തിയ ലാവ അലിഞ്ഞില്ലാതായതായി അവന് തോന്നി…….. പെട്ടെന്ന് തോളിൽ ഒരു കൈ വീണതറിഞ്ഞ് അവൻ തിരിഞ്ഞുനോക്കി… അയോഗേ,,,,, എന്റെ ആമിയും അല്ലുവും….. നീ വാ………. കരഞ്ഞുകൊണ്ട് അവനോട് അവരെപ്പറ്റി തിരക്കിയപ്പോൾ ആ കൈകൾ അവനെ ചേർത്ത് പിടിച്ച് മറ്റൊരിടത്തേക്ക് നടന്നു…. ഐസിയു വിന്റെ മറ്റൊരു വാതിലിന് മുന്നിൽ അവർ വന്നുനിന്നു……… ഡാ ഇവിടെ….. അകത്തേക്ക് ചെല്ല്…. തോളിൽ തട്ടികൊണ്ട് രുദ്രനെ അയോഗ് അകത്തേക്ക് തള്ളിവിട്ടു…. മൂന്ന് വാതിലുകൾ തുറന്ന് അകത്തേക്ക് കടന്ന അവന്റെ മുന്നിൽ രണ്ട് ബെഡുകൾ…. അവയിൽ ദേഹമാസകലം മുറിവുകളുമായി തന്റെ പ്രിയപ്പെട്ടവർ…. !!!

കണ്ണുതുറന്ന് അടുക്കലേക്ക് ചെറുതായി അനങ്ങുന്ന വിരലുകളാൽ വിളിക്കുന്ന അല്ലുവിനരികെ ഓടിഅണയുമ്പോൾ കാണുന്നത് ഒരുവേള സ്വപ്നമാണോ എന്നുപോലും രുദ്രൻ അമ്പരന്നു……….. അല്ലു………. നിറഞ്ഞുതൂകിയ കണ്ണുകളാൽ ഇടറിയ ശബ്ദത്തോടെ അവന്റെ വിളി ഒരു ഞരങ്ങലോടെ അല്ലു കേട്ടു………… എന്തിനാടാ കോപ്പേ……… എനിക്ക് വേണ്ടി….. പരിഭവവും വേദനയും നിറഞ്ഞ ശബ്ദം ശ്രീയെയും കൂടി ഉണർത്തിയിരുന്നു…… മോളെ.. ആമി….. അവന്റെ തണുത്ത വിരലുകൾ തലപ്പാവ് പോലെ കെട്ടിവെച്ചിരിക്കുന്ന അവളുടെ തലയിൽ തലോടലായി പാഞ്ഞു……………… പതിയെ ആ ചുണ്ടിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി വിടർന്നു… മെല്ലെ അതവളിലേക്കും എത്തി………..

ദിവസങ്ങൾ കഴിയവേ,, അവർ സുഖം പ്രാപിച്ചുതുടങ്ങി………വേറെയാരെയും അടുത്ത് നിൽക്കാൻ സമ്മതിക്കാതെ ആൺകുട്ടികൾ തന്നെ മാറിമാറി അവരോടൊപ്പം നിന്നു… ഇടയ്ക്കിടയ്ക്ക് ആലിമോളുമായി നന്ദിനിയോ ജാൻവിയോ ആഷിയോ വരും………… മെല്ലെ മെല്ലെ അവർ പഴയ ജീവിതത്തിലേക്ക് തിരിഞ്ഞു… ആശുപത്രിയിൽനിന്നും വീട്ടിലേക്കും പിന്നീട് ജോലിക്കും പോയി തുടങ്ങി…… ആ സംഭവങ്ങളെല്ലാം കഴിഞ്ഞ് വർഷങ്ങൾ കടന്നുപോയി….. അന്നത്തെ മൂന്നുവയസ്സുകാരി ഇന്നമ്മയുടെ തനി പകർപ്പായ ഇരുപത്തിരണ്ട് കാരിയാണ്…… പതിയെ ഓർമകൾ അവളിലേക്ക് തന്നെ ചുരുങ്ങി….. കഴിഞ്ഞുപോയത് അത്രമേൽ പേടിപ്പിക്കുന്നതാണോ ഏട്ടാ????

അവന്റെ വിറയാർന്ന മാറിന്റെ ചൂടറിഞ്ഞ് കിടന്നുകൊണ്ട് അവൾ ചോദിച്ചു….. ഞാൻ കണ്ടതൊന്നും കഴിഞ്ഞുപോയതല്ല പെണ്ണെ……..നമ്മുടെ മരണവും അതിന് ശേഷമുള്ള നമ്മുടെ മോളുടെ ജീവിതവും അവളുടെ വളർച്ചയും ഒടുവിൽ….. ഒടുവിൽ നമ്മുടെ കുഞ്ഞ് എന്റെ കിച്ചു മോളെ പോലെ… കടലിന്റെ അലയടിയിൽ…… ഏട്ടാ……… ബാക്കി പറയാൻ തുനിഞ്ഞ അവന്റെ ചുണ്ടുകൾക്ക് മേൽ അവളുടെ കൈ ബന്ധനം തീർത്തു……… നിറഞ്ഞുതൂകാൻ കാത്തുനിൽക്കുന്ന ആ മിഴികൾ അവന്റെ മിഴിയുമായി കോർത്തു… കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ മിഴികളുടെ വശ്യത അവനിൽ നിന്ന് നഷ്ടമായിട്ടില്ലാ……. വേണ്ടെട്ടാ….ഇനിഒന്നും പറയേണ്ട……… ശ്രീ………… എങ്ങെനെ കഴിഞ്ഞു കണ്ണേട്ടാ നിങ്ങൾക്ക് ഇങ്ങെനെ സ്വപ്നം കാണാൻ……..

മരണത്തിൽ പോലും നമ്മൾ ഒന്നിച്ചാകുമെന്നത് പകല് പോലെ സത്യം തന്നെയാണ്…. ഈ കുങ്കുമം മാഞ്ഞിട്ട് ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല………..മരണമെന്ന കോമാളിയെ ഈ നിമിഷം വേണമെങ്കിലും പുൽകാൻ ഞാൻ തയ്യാറുമാണ്… പക്ഷെ…… പക്ഷെ…… നമ്മുടെ മോള്……………… എന്നെപോലെ, അവൾക്കും ജന്മം നൽകിയവരെ നഷ്ടപ്പെട്ട ഒരവസ്ഥ ഉണ്ടാക്കിയെന്ന് സ്വപ്നത്തിൽ പോലും കരുതല്ലേ ഏട്ടാ……………….നമ്മളില്ലെങ്കിലും നമ്മുടെ മോളെ പൊന്നുപോലെ നോക്കാൻ മത്സരിക്കുന്ന ഒരുപാട് പേരുണ്ടാകും അവൾക്ക് ചുറ്റും… പക്ഷേ, അവർക്കാർക്കും ഒരിക്കലും അച്ഛനും അമ്മയും ആകാൻ കഴിയില്ലല്ലോ………

അവളുടെ വാക്കുകൾ കേൾക്കവേ അങ്ങെനെയൊരു അശുഭകരമായ സ്വപ്നം എന്തിന് താൻ കണ്ടു എന്ന ചിന്തയായിരുന്നു അവന്റെ മനസ്സാകെ…………………….. …ഇനി അതൊന്നും ഓർക്കേണ്ട ഏട്ടാ………. കഴിഞ്ഞതത്രയും സ്വപ്നമായി തന്നെ കഴിയട്ടെ……….ഈ അലോകും അവന്റെ ശ്രാവണിയുമില്ലാതെ ആദിശൈലം പൂർണ്ണമാകുമെന്ന് തോന്നുന്നുണ്ടോ കണ്ണേട്ടന്???? അങ്ങെനെ ആദിശൈലം പൂർണ്ണമായാലും നമ്മുടെ ആലിമോൾടെ ജീവിതത്തിൽ മറ്റാരേക്കാളും നമുക്ക് തന്നെയല്ലേ സ്ഥാനം….. ശ്രീയുടെ വാക്കുകൾ അവനേകിയ ശീതത്വം ആ മനസ്സിന് നനുത്ത സ്പർശമായി തീർന്നു…….. ഒരുമിച്ച് മരിക്കാൻ വിധിക്കപ്പെട്ട അപൂർവം ജന്മങ്ങളേയുണ്ടാകൂ… അങ്ങെനെയൊന്നാകാനാ നമുക്കും വിധി.. അത് പക്ഷെ, ഇങ്ങെനെ എല്ലാരേയും വിഷമിപ്പിച്ചുകൊണ്ടല്ല,,….

നമ്മൾ ജീവിക്കും ഇനിയും നമ്മുടെ ആലിയുടെ ഉൾപ്പെടെ എല്ലാം കുട്ട്യോളുടെയും ജീവിതം കണ്ടുകൊണ്ട്…. !!!!!!!!!! അവനെ ഇറുകെപ്പുണർന്ന് ശ്രീ പറഞ്ഞത് ഓർക്കവേ അവന്റെ നെഞ്ചിലേക്ക് പാഞ്ഞെത്തിയത് ദിവിയുടെ മുഖമാണ്…… ശ്രീ……… ഒരു കാര്യമുണ്ട്… എന്താ എന്നർത്ഥത്തിൽ അവളവനെ നോക്കിയതും അവൻ ആ മൂക്കുത്തിയിൽ ചെറുതായി തട്ടികൊണ്ട് പറയാൻ തുടങ്ങി….. കണ്ടത് ദുസ്വപ്നമാണെങ്കിലും അതിൽ രസകരമായ മറ്റുചിലത് കൂടിയുണ്ടായിരുന്നു…… നമ്മുടെ മോള് അടുത്ത ദേവിയായി നിന്നെപ്പോലെ ശോഭയോടെ ആാാ അമ്പലനടയിൽ…. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ !!!!…. അവന്റെ കണ്ണുകൾ അത്ഭുതതോടെ വിടരുന്നത് അറിഞ്ഞ് അവളിൽ പുഞ്ചിരി വിരിഞ്ഞു…. പിന്നെ… നിനക്കറിയുവോ നമ്മളെ പോലെ തന്നെ ആലിമോളും ദിവിയും…..

നമ്മൾ സമ്മാനിച്ചതെന്നപോലെ അവരുടെ കഴുത്തിലും അതേ രുദ്രാക്ഷവും ലോക്കറ്റും………. പിന്നെ… നമ്മളെപ്പോലെ പറയാതെ അവരും…. പ്രണയിക്കുന്നു ല്ലേ…. അവിടെയും അവൻ പറയാൻ വന്നതിനെ തടഞ്ഞുകൊണ്ട് അവൾ സംസാരിച്ചു…. അതേ.. അതെങ്ങെനെ നിനക്ക്???? അവൻ സംശയത്തോടെ ചോദിച്ചത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു…………. പറ ശ്രീ… നിനക്ക് എങ്ങെനെ…….. അതേ……………,,, ഈ പെങ്കുട്യോൾക്ക് അച്ഛന്മാരോടാ പ്രിയമെന്ന് എത്രപറഞ്ഞാലും ആ മനസ്സ് മറ്റാരേക്കാളും അറിയുന്നത് അമ്മമാർക്കാ………….. ശ്രീ……. അതേ, കണ്ണേട്ടാ……. ആലിമോൾക്ക് ദിവിമോനോട് ഇഷ്ടമുണ്ട്… അതവളുടെ ആ നോട്ടത്തിൽ നിന്നും സംസാരത്തിൽ നിന്നും പണ്ടേ എനിക്ക് മനസ്സിലായതാ….. ആഹാ… അപ്പോൾ രുദ്രൻ പറഞ്ഞതിലും കാര്യമില്ലാതില്ല….. എന്ത് കാര്യം???? അവൻ പറഞ്ഞിരുന്നു,

ദിവിയ്ക്ക് എന്തോ ആലിമോളോട് മറ്റുള്ളവരോടൊന്നും ഇല്ലാത്ത എന്തോ ഒന്നുണ്ടെന്ന്……… ഹഹഹഹ… അപ്പോൾ രണ്ടും കൂടി മറ്റൊരു പ്രണയകാവ്യം രചിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ….. ചിരിയോടെ അവൾ പറഞ്ഞത് കേട്ട് അവനും ചിരിച്ചു….. പിള്ളേർ രചിക്കട്ടെടി………. നമ്മുടെ പ്രണയം കണ്ടവർ ഇനി അവരുടെ കൂടെ കാണട്ടെ…. അലെയ്ദയുടെയും അവളുടെ സ്വന്തം ദേവേട്ടന്റെയും…………….. !!!! പുഞ്ചിരിയോടെ അവൾ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി…….. അവളെയും ചേർത്ത് പിടിച്‌ച് മയക്കത്തിലേക്ക് വീഴവേ, അവന്റെ ഹൃദയം നിറയെ ഒരു പ്രാർത്ഥനയായിരുന്നു…….. കണ്ട സ്വപ്നത്തിലേതുപോലെ ഒന്നും സംഭവിക്കരുതേ എന്ന്….. ഒന്നിച്ചുള്ള മരണം സംഭവിച്ചാലും തങ്ങൾക്ക് പ്രിയപ്പെട്ട ആർക്കും ഒരാപത്തും ഉണ്ടാകരുതേ എന്ന്……………. (തുടരും )

അലെയ്പായുദേ: ഭാഗം 3

Share this story