അഞ്ജലി: ഭാഗം 12

അഞ്ജലി: ഭാഗം 12

എഴുത്തുകാരി: പാർവ്വതി പിള്ള

അഞ്ജലിയേയും കുഞ്ഞിനേയും കൂട്ടി വീട്ടിൽ എത്തിയതിനുശേഷം അനന്തൻ ആകെ സന്തോഷവാനായിരുന്നു. ആർഭാടമായി തന്നെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടത്തി. അനന്തപത്മനാഭന്റെ മകന് അനന്തനാരായണൻ എന്ന പേര് നൽകി. വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് അവനെ വിളിച്ചു. അവന്റെ കരച്ചിലും ചിരിയുമൊക്കെയായി ദിവസം കടന്നുപോകുന്നത് അറിയുന്നതേയില്ലായിരുന്നു. രാത്രിയിൽ അനന്തന്റെ നെഞ്ചിൽ ചായ്ച്ചു കിടത്തിയായിരുന്നുഅവനെഉറക്കിയിരുന്നത്. ഒരു ദിവസം പോലും അനന്തന് മകനെ വിട്ടുനിൽക്കുന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

എത്ര ഉറക്കം ആണെങ്കിലും അനന്തന്റെ ശബ്ദം കേൾക്കുമ്പോൾ ഞെട്ടിയുണർന്ന് ഒരു ചിരിയോടെ അവന്റെ തോളിലേക്ക് ചായുമായിരുന്നു. ആറുമാസം ആയപ്പോൾ ഉണ്ണിക്കുട്ടന് കുഞ്ഞരിപ്പല്ലുകൾ കിളിർത്തു തുടങ്ങി. മാമം കുടിക്കുമ്പോൾ അഞ്ജലിക്ക് നല്ലരീതിയിൽ കടി കിട്ടാനും തുടങ്ങി. വേദനയോടെ അഞ്ജലി അവനെ വഴക്കു പറയുമ്പോൾ മാമം പറ്റിയിരിക്കുന്ന കുഞ്ഞു ചുണ്ടുകൾ പിളർത്തി വിങ്ങിവിങ്ങികരഞ്ഞു . പെട്ടെന്നുതന്നെ അനന്തൻ അവനെ വാരിയെടുത്തു. കുഞ്ഞി കുമ്പയിൽ മുഖം ഇട്ടുരസി അവനെ ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചു. നിർത്താതെ ഉറക്കെയുള്ള കുഞ്ഞു ചിരി അവിടമാകെ മുഴങ്ങിക്കേട്ടു.

ചിരിക്കുന്നതിനിടയിൽ മോണ അരയ്ക്കുമ്പോൾ അനന്തന്റെ വിരൽ പിടിച്ചു വെച്ച് അമർത്തി കടിച്ചു. എടാ കള്ള കുട്ടാ നല്ല വേദനയുണ്ടല്ലോ. വെറുതെയാണോ എന്റെ പെണ്ണ് കിടന്നു ദേഷ്യപ്പെട്ടത്. അനന്തൻ അഞ്ജലിയെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു. അവൾ അനന്തനെ നോക്കി കണ്ണുരുട്ടി കാണിച്ചു. ഇപ്പോഴെങ്കിലും അനന്തേട്ടന് ബോധ്യം ആയല്ലോ. കുഞ്ഞിനെ ഞാൻ വഴക്ക് പറയുന്നു എന്ന് പറഞ്ഞ് അല്ലായിരുന്നോ പരാതി മുഴുവൻ. പോട്ടെടീ ഭാര്യേ . രാത്രിയിൽ ഉണ്ണിക്കുട്ടനെ ഉറക്കി ബെഡിലേക്ക് കിടത്തി അഞ്ജലി. ഫ്രഷ് ആകാനായി വാഷ് റൂമിലേക്ക് കയറി. അനന്തൻ ഷോപ്പിലെ കണക്കുകളൊക്കെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അഞ്ജലി ഫ്രഷായി വെളിയിലേക്കിറങ്ങി വന്ന് അനന്തന്റെ അരികിലേക്ക് ഇരുന്നു. കിടക്കാറായില്ലേ അനന്തേട്ടാ. ദേ കഴിഞ്ഞു.

അവൻ പെട്ടെന്ന് തന്നെ ലാപ്ടോപ്പ് അടച്ചു വെച്ചു കൊണ്ട് ബെഡിലേക്ക് വന്നിരുന്നു. ഉണ്ണിക്കുട്ടന്റെ അരികിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് അവന്റെ നെറ്റിയിൽ മൃദുവായി മുത്തി . പിന്നെ അവനെ എടുത്ത് ബേബി കോട്ടിലേക്ക് കിടത്തി. പതിവില്ലാതെ കുഞ്ഞിനെ ബെഡിൽ നിന്നും എടുക്കുന്നത് കണ്ടു അഞ്ജലി അമ്പരപ്പോടെ അനന്തന്റെ മുഖത്തേക്ക് നോക്കി.. കൊച്ചു ചെറുക്കൻ വന്നതിനുശേഷം ഞാൻ എന്റെ പെണ്ണിനെ കാര്യമായിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല. എത്ര നാളായി എന്നറിയാമോ. നിനക്ക് ഇത് വല്ലതും അറിയണോ. അഞ്ജലിയുടെ കവിളിൽ ചുവപ്പുരാശി പടരുന്നത് നോക്കി അവൻ ഇരുന്നു.

ഡെലിവറി കഴിഞ്ഞപ്പോൾ ഒന്ന് കൂടെ ആകെ കൊഴുത്തിട്ടുണ്ടല്ലോ എന്റെ പെണ്ണ്. അവൻ അവളുടെ ചുണ്ടിൽ കൂടി വിരലുകൾ ഓടിച്ചു. മുഖം മെല്ലെ അവളിലേക്കടുപ്പിച്ചു. തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകളെ പൊതിഞ്ഞു പിടിച്ചു. അവരുടെ ലോകത്തിൽ അവളിലേക്ക് മാത്രമായി അലിഞ്ഞു ചേരുകയായിരുന്നു അനന്തൻ. ഉണ്ണിക്കുട്ടൻ പിച്ചവെച്ചു നടക്കാൻ തുടങ്ങിയതോടെ മുകളിലത്തെ നിലയിൽ നിന്നും അനന്തനും അഞ്ജലിയും താഴെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. കുറുമ്പ് കാണിക്കാൻ മുൻപന്തിയിലായിരുന്നു ഉണ്ണിക്കുട്ടൻ. കണ്ണു തപ്പിയാൽ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങും.

അവൻ പിച്ചവെച്ച് നടക്കാൻ തുടങ്ങിയപ്പോൾ അനന്തന്റെ ആഗ്രഹപ്രകാരം നിറയെ മണികളുള്ള പാദസരം വാങ്ങി ആ കുഞ്ഞിക്കാലിൽ അണിയിച്ചു. കുഞ്ഞു പാദസരം കിലുക്കി അവൻ ആ വീടാകെ ഓടിനടന്നു. അവന്റെ ഓരോ ദിവസത്തെയും കുസൃതിയും കളിചിരികളും ഒക്കെ വീഡിയോയിൽ പകർത്തി വയ്ക്കുന്നത് അനന്തന് ഒരു ഹോബി ആയിരുന്നു. ഒപ്പം തന്നെ അഞ്ജലി ഉണ്ണിക്കുട്ടനെ ഉറക്കുന്നതും കുളിപ്പിക്കുന്നതും മാമൂട്ടിക്കുന്നതും ഒക്കെ അനന്തൻ എടുത്തുവെച്ചു. അനന്തേട്ടന് ഒരു പണിയും ഇല്ലേ എന്ന അഞ്ജലിയുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിക്കും പിന്നെ പറയും ഇതൊക്കെ പിന്നീട് കാണാൻ കിട്ടുന്ന കാര്യങ്ങൾ ആണോ. കുറെനാൾ കഴിയുമ്പോൾ ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസമല്ലേ.

ഓരോ ദിവസം കഴിയുന്തോറും കുരുത്തക്കേടിന്റെ ആശാൻ ആയി മാറി ഉണ്ണിക്കുട്ടൻ.അതിന് ഒത്താശ നൽകുന്നതാകട്ടെ അനന്തനും. ആൾക്ക് മറ്റെല്ലാ കാര്യങ്ങളും ഓക്കെയാണ്. കുളിക്കുന്നത് ഒഴികെ. എണ്ണ തേച്ചു നിർത്തി കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാണ്. അഞ്ജലിയെ അവിടെ മുഴുവൻ ഓടിക്കും. എവിടെയെങ്കിലും ഒക്കെ കയറി ഒളിച്ചിരിക്കും. ഒടുവിൽ ക്ഷീണിച്ചു അഞ്ജലി നടുവിന് കൈ കൊടുത്തു നിൽക്കുമ്പോൾ ഒളിച്ചിരിക്കുന്നിടത്ത് തന്നെ ഇരുന്ന് പൊട്ടിച്ചിരിക്കും. എല്ലാ ഞായറാഴ്ചകളിലും ഉണ്ണികുട്ടന്റെ സകലകാര്യങ്ങളും അനന്തനാണ് നോക്കുന്നത്.

അന്ന് അച്ഛനും മോനും കൂടി ഒരു കുളി ഉണ്ട്. അഞ്ജലി പറയുന്നത് ഒരു ഒന്നൊന്നര കുളി എന്നാണ്. അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ചു ബാത്ത് ടബ്ബിലെ സോപ്പ്പത എടുത്തു അങ്ങോട്ടുമിങ്ങോട്ടും വാരിയെറിഞ്ഞു ആകെ ആഘോഷമാണ് രണ്ടാളും. ബാത്റൂമിന് വെളിയിൽ നിന്നും രണ്ടാളെയും രൂക്ഷമായി നോക്കുന്ന അഞ്ജലിയെ കണ്ടുകൊണ്ടാണ് ദേവമ്മ കിച്ചണിൽ നിന്നും അവിടേക്ക് വന്നത്. അവർ ചിരിയോടെ അഞ്ജലിയെ നോക്കി. അനന്തൻ കുഞ്ഞിന് ഇങ്ങനെ ഒരു ദിവസം വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല മോളെ. എല്ലാം മോളുടെ നന്മ കൊണ്ടാണ്. അഞ്ജലി നിറഞ്ഞ ചിരിയോടെ അവരെ നോക്കി നിന്നു…തുടരും…..

അഞ്ജലി: ഭാഗം 11

Share this story