മധുരനൊമ്പരം…..🍒🍒 : ഭാഗം 18

മധുരനൊമ്പരം…..🍒🍒 : ഭാഗം 18

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അന്ന് തിരികെ പോകുന്നതുവരെ ആളോട് മിണ്ടാതെ കഴിച്ചുകൂട്ടുക എന്നത് വലിയൊരു ഉദ്യമം തന്നെ ആയിരുന്നു……. അവസാനം പ്രാക്ടീസ് എല്ലാം കഴിഞ്ഞ് പോകാനായി സോഫിയുടെ അടുത്ത് നിൽക്കുമ്പോഴാണ് റീന പെട്ടെന്ന് കയ്യിൽ കൊണ്ടുവന്ന് ഒരു ചാവി തന്നത്…… “ഫാദർ ഇവിടെയില്ല……. ഒരു ധ്യാനത്തിന് പോയിരിക്കുകയാണ്….. നീ വരും എന്ന് വിചാരിച്ചാണ് ലൈബ്രറി തുറന്നിട്ടത്…… നിനക്ക് വേണ്ടങ്കിൽ അതങ്ങ് അടച്ചേക്കു…… പൂട്ടിയിട്ടത് താക്കോൽ മേടയിൽ കൊണ്ടുവന്നു വച്ചാൽ മതി….. അത്‌ പറഞ്ഞു റീന എൻറെ കയ്യിൽ താക്കോൽ തന്നിട്ട് പോയപ്പോൾ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ലൈബ്രറി ലക്ഷ്യമാക്കി നടന്നിരുന്നു………

അതിനകത്തേക്ക് കയറിയപ്പോഴാണ് ഒരു പുസ്തകം കൂടി എടുത്തിട്ട് അടക്കാം എന്ന് കരുതിയത്…… അതിനായി റാക്കിൽ തിരിഞ്ഞപ്പോഴേക്കും പിന്നിൽ നിന്നും ഒരു കൈകൾ വന്ന് ശക്തമായി തന്നെ വലിച്ചു അടുപ്പിച്ചു……… ആ സാമീപ്യം ഞാൻ അറിഞ്ഞിരുന്നു…… എന്നിട്ടും മുഖമുയർത്തി നോക്കിയില്ല………. അവസാനം തന്റെ താടി തുമ്പിൽ ആ ചൂണ്ടുവിരൽ ഉയർത്തി ആൾ തൻറെ മുഖത്തേക്ക് നോക്കി…….. തൊട്ടരികിൽ ആളിന്റെ മുഖം കണ്ടപ്പോൾ പെട്ടെന്ന് വെപ്രാളവും പരിഭ്രമവും ഒക്കെ വീണ്ടും വന്നു നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു…..,… “എന്തേ മുഖം ഇങ്ങനെ പരിഭവത്തിൽ…… കാതോരം ആർദ്രമായി ആ സ്വരം കേട്ടപ്പോൾ ഞാൻ അറിയാതെ ആ മുഖത്തേക്ക് നോക്കിയിരുന്നു……..

അപ്പോൾ ഞാൻപോലുമറിയാതെ എൻറെ കണ്ണിൽ നിന്നും നീർമുത്തുകൾ താഴേക്ക് വീഴാൻ തുടങ്ങിയിരുന്നു…… പെട്ടെന്ന് കണ്ടിട്ടാവണം ആളിന്റെ കണ്ണിലും ഒരു വേദന……. “എനിക്ക് ആരോടും ഒരു പരിഭവവും ഇല്ല……!! ആ മുഖത്തേക്ക് നോക്കാതെ മറ്റെവിടെയോ നോക്കി അവൾ പറഞ്ഞിരുന്നു……. “പിന്നെ കണ്ണുകൾ നിറഞ്ഞതോ…..? ” എൻറെ കണ്ണുകൾ ഒന്നും നിറഞ്ഞില്ല…… ” റീന എൻറെ അടുത്ത് വന്നിരുന്നതും സംസാരിച്ചതും ഒക്കെയല്ലേ കാരണം…… അപ്പോ എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് അറിയാം പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നത്….. മനസ്സിൽ ഓർത്തു….. ” അവൾ അടുത്ത് വന്നിരുന്നാൽ എനിക്കെന്താ……. സംസാരിച്ചാൽ എനിക്കെന്താ….. ” പിന്നെന്തിനാ കണ്ണ് നിറഞ്ഞത്……..

അത് കണ്ണിൽ എന്തോ പൊടി പോയതാ…….. ” സത്യം……? മറ്റെവിടെയോ ദൃഷ്ടിയൂന്നി നിന്നവളെ ബലമായി തൻറെ മുഖത്തേക്ക് വലിച്ചു അടിപ്പിച്ചു നോക്കി ആണ് അവൻ ചോദിച്ചത്….. ആ നിമിഷം അവൻ അത് ചോദിച്ചപ്പോൾ എതിർക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല…… ” എനിക്കിഷ്ടമല്ല……! മറ്റാരും അങ്ങനെ അരികിൽ ഇരിക്കുന്നത് ഒന്നും…… ” അപ്പോൾ എൻറെ കാശിതുമ്പകക്ക് അത്യാവശ്യം കുശുമ്പ് ഒക്കെ ഉണ്ട് അല്ലേ…… “അത് എല്ലാർക്കും ഉണ്ടാവില്ലേ, മനുഷ്യനല്ലേ……? “റീന ഒരു ചെറിയ കുട്ടിയല്ലേ……. എൻറെ അരികിൽ ഇരുന്നു…… ഞാൻ അത്ര കാര്യമായി എടുത്തിട്ടില്ല….. അവൾ ഒരു ചെറിയ കുട്ടിയല്ലേ…… അതൊക്കെ അങ്ങനെ കണക്കിലെടുത്താൽ പോരെ……. “അത്ര ചെറിയ കുട്ടി ഒന്നും അല്ല…….

അതല്ല അവൾ ചെറിയ കുട്ടി ആണെങ്കിൽ ഞാനും ചെറിയകുട്ടി തന്നെയാണ്……. ഞങ്ങൾ രണ്ടാളും ഒരേ പ്രായം….. അങ്ങനെ നോക്കുമ്പോൾ ഞാൻ ചെറിയ കുട്ടിയല്ലേ….. “ആണോ…..? എങ്കിൽ അത് അറിഞ്ഞിട്ട് ബാക്കി കാര്യം……!! തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു അവൻ …… “വിട്ടേ….!! ആരേലും കാണും…. “കണ്ടാലേ കുഴപ്പം ഉള്ളൂ….. കുസൃതിയായി അവൻ ചോദിച്ചു….. വാക്കുകളുടെ അകമ്പടി ഇല്ലാതെ അവൾ ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെ കണ്ണുകളിൽ മിന്നി നിൽക്കുന്ന പ്രണയം മാത്രം മതിയാരുന്നു എല്ലാ തർക്കങ്ങളും മാറി അവന്റെ നെഞ്ചിൽ ചേർന്ന് നില്കാൻ അവൾക്ക്…… നെറുകയിൽ ഏറ്റ ഒരു നനുത്ത സ്പർശം അവളിലെ പരിഭവം മായിക്കാൻ കഴിവുള്ളത് ആയിരുന്നു….. അവളുടെ മിഴിയിണകൾ നാണത്തിന്റെ ജതി മൂളി തുടങ്ങി……

അവളുടെ കുഞ്ഞു മുഖം കൈയ്യിൽ എടുത്തു ആ കവിളിൽ തന്റെ മുദ്ര പതിപ്പിച്ചു അവൻ…… മെല്ലെ ആ ചുണ്ടുകളിൽ തൻറെ അധരങ്ങളിൽ ഒരു നനുത്ത സ്പർശം നൽകിയപ്പോൾ പുളഞ്ഞു പോയിരുന്നു അവൾ……… ആദ്യാനുരാഗമുദ്രണം ആദ്യമായി അറിഞ്ഞ നിമിഷം താൻ അറിയാത്ത പ്രണയത്തിന്റെ പല വികാരങ്ങളും തൻറെ ശരീരത്തെ വലയും ചെയ്യുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…….. പിടക്കുന്ന ആ കണ്ണുകളിൽ നിന്നും അവളുടെ ഉള്ളിൽ ഉടലെടുത്ത പരിഭ്രമം മനസ്സിലാക്കാൻ കഴിയുന്ന ഉണ്ടായിരുന്നു അവന്….. അവളുടെ ഉള്ളിൽ നുരഞ്ഞ് പൊങ്ങിയ പ്രണയത്തിൻറെ അനുഭൂതിയും…….

അവന് മനസ്സിലാക്കാൻ കഴിയുന്ന ഉണ്ടായിരുന്നു……….. അത് അവനെ വീണ്ടും മറ്റൊരു ഉന്മാദ അവസ്ഥയിൽ ആയിരുന്നു കൊണ്ടുചെന്നെത്തിച്ചത്……….. ആവേശപൂർവ്വം അവളുടെ അധരങ്ങളെ വീണ്ടും അവൻ സ്വന്തമാക്കുമ്പോൾ ആ നിമിഷം അവളുടെ ശക്തി കുറഞ്ഞു പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു……. ഒരു നിമിഷം ഹൃദയമിടിപ്പുകൾ പോലും നിന്നു പോയത് പോലെ അവൾക്ക് തോന്നി……. അവസാനം അവളുടെ പ്രണയം മധുരം നുകർന്ന് അവളിൽ നിന്നും അവനകന്നു മാറുമ്പോൾ അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൻറെ നെഞ്ചിൽ തന്നെ അവൾ മുഖം മുളപ്പിച്ചു…….. അവളെ അല്പം ബലമായി തന്നെ തന്നെ ഉയർത്തി അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് അവൻ ചിരിയോടെ അവളെ നോക്കിക്കൊണ്ട് ചോദിച്ചു……. ”

എന്തേ ക്ഷീണിച്ചു പോയോ……? നാണത്തിൻറെ സർവ്വ ഭാവങ്ങളും ആ നിമിഷം അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു……. ചെഞ്ചുണ്ട് ചുവന്ന് തുടങ്ങിയിരിക്കുന്നത് കണ്ടപ്പോൾ അവനിലെ കാമുകനിൽ വീണ്ടും പല വികാരങ്ങളും ഉണരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു……. ” അത്ര ചെറിയ കുട്ടി ഒന്നും അല്ലാട്ടോ….. തമാശയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ വീണ്ടും ആ പെണ്ണിൻറെ മുഖത്ത് കുങ്കുമ ചുവപ്പ് അലങ്കാരം തീർക്കാൻ തുടങ്ങിയ നിമിഷം അവൻ അവളെ നെഞ്ചോട് ചേർത്തിരുന്നു…….. ഇപ്രാവശ്യം എതിർപ്പുകൾ ഒന്നുമില്ലാതെ അവളുടെ കൈ അവനെ പുണർന്നു തുടങ്ങിയിരുന്നു…… അവൻറെ നെഞ്ചിൽ ചേർന്ന് ആ ഹൃദയതാളത്തിന്റെ അരികിൽ നിൽക്കുമ്പോൾ അവർക്ക് ചുറ്റും മറ്റാരുമില്ല എന്ന് അവൾക്ക് തോന്നിയിരുന്നു…….

അവളുടെ രാജകുമാരനും അവളും മാത്രം…….. ” ഇനി ഒന്നൂടെ ഒന്ന് വിളിച്ചേ……. ആർദ്രമായി അവളുടെ കാതോരം അവൻ പറഞ്ഞപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി…… “ഉച്ചയ്ക്ക് ഫോൺ വിളിച്ചപ്പോൾ എന്നെ ഒരു പേര് വിളിച്ചില്ലേ……? അതുപോലെ ഒന്ന് വിളിക്കാൻ…… ഞാൻ ഒന്ന് കേൾക്കട്ടെ……!! നാണത്താൽ അവൾ ഇല്ല എന്ന രീതിയിൽ നിഷേധാർത്ഥത്തിൽ തലയാട്ടി…… അവളുടെ നാണം ഒന്നു മാറ്റാൻ വേണ്ടി ആ കവിളുകളിൽ കൂടി സ്നേഹ മുദ്രണം ചാർത്തി കെഞ്ചും പോലെ അവൻ ഒരിക്കൽ കൂടി പറഞ്ഞു…… ” ഒന്നൂടെ വിളിക്ക് മോളെ…..!! ” ജോജിച്ചായാ……!! മറ്റെങ്ങൊ നോക്കി അവൾ വിളിച്ചപ്പോൾ അവനും ചിരി വരുന്നുണ്ടായിരുന്നു………

“എൻറെ മുഖത്തേക്ക് നോക്കി വിളിക്കടി കൊച്ചേ…… അവസാനം അവളെ ബലമായി തന്റെ മുഖത്തിന് നേരെ നോക്കി പിടിച്ചുകൊണ്ട് അവൻ അത് പറഞ്ഞപ്പോൾ അവൾ നാണിച്ചു തുടങ്ങിയിരുന്നു……. എങ്കിലും പ്രണയാർദ്രമായ് മുഖം മാത്രമായിരുന്നു ആ നിമിഷം അവളുടെ കണ്മുന്നിൽ…… മറ്റെല്ലാം അവളുടെ മുന്നിൽ നിന്നും മാഞ്ഞു പോയിരുന്നു……. ആ നിമിഷം തന്റെ പ്രിയപ്പെട്ടവനും അവൻറെ സന്തോഷവും മാത്രമായിരുന്നു അവളുടെ കണ്മുന്നിൽ നിറഞ്ഞുനിന്നിരുന്നത്…….. അതുകൊണ്ടുതന്നെ അവന്റെ മുഖത്തേക്ക് നോക്കി അവൾ വിളിച്ചു….. ” ജോജിച്ചായ……… പ്രണയത്തിൻറെ എല്ലാ തീവ്രതയും ആ വെളിയിൽ ഉണ്ടായിരുന്നു……. അവനോടുള്ള പ്രണയവും അവനിൽ നിന്നും ലഭിക്കേണ്ട പ്രണയവുമെല്ലാം അവൾ ആ ഒരു വിളിയിൽ തന്നെ ഒതുക്കി….. ”

എന്നോട് പിണങ്ങി പൂവാണെന്ന് എനിക്ക് മനസ്സിലായിരുന്നു……. അതുകൊണ്ടാണ് റീനയുടെ കയ്യിൽ താക്കോൽ കൊടുത്തു വിട്ടത്….. ഇവിടെ വരുമ്പോൾ ഒറ്റയ്ക്കായിരിക്കുമെന്ന് എനിക്കറിയാം…… എന്റെ പെണ്ണിനെ ഒറ്റയ്ക്ക് കാണണ്ടെ….. ഇപ്പോൾ വിഷമങ്ങൾ ഒക്കെ മാറിപ്പോയോ….? ആ മുഖം അങ്ങനെ വീർത്തിരിക്കുന്നത് കാണുന്നത് എനിക്കിഷ്ടമല്ല കേട്ടോ……. നീ സങ്കടപ്പെടുമ്പോൾ നിറയുന്നത് എൻറെ കണ്ണാണ്….. നിൻറെ വേദന നീറ്റുന്നത് എൻറെ നെഞ്ച് ആണ്…… 🎶ഇവളെന്റെ മാത്രം സ്നേഹസുഗന്ധം അകന്നാലും അകലാത്ത മഴനിലാവു്🎶

അവളുടെ കാതോരം അവൻ പാടി…. ” എല്ലാവരും അഭിനന്ദിച്ചു, താൻ മാത്രം ഒന്നും പറഞ്ഞില്ല…..!! എങ്ങനെ ഇരുന്നു പാട്ട്…. ” എനിക്കുവേണ്ടി പാടുന്നതു പോലെ തോന്നി…….. ” വേറെ ആർക്കുവേണ്ടി ആണ് ഞാൻ പാടുന്നത്, എൻറെ സ്വരവും ലയവും ശ്രുതിയും താളവും എല്ലാം നീ മാത്രമല്ലേ……. നീ ഇല്ലായ്മയിൽ ഞാൻ ഒന്നുമല്ല……. എൻറെ മരുഭൂമിയിലെ നീരുറവ….. അവളുടെ മുഖം വിടർന്നു…. ” സമയം ഒരുപാടായി….. ഞാൻ പോട്ടെ….. അച്ഛൻ വരാറായി….. “എങ്ങും വിടാതെ ചേർത്ത് നിർത്തണം എന്ന് ഉണ്ട്….. പക്ഷെ ഇപ്പോൾ പറ്റില്ലല്ലോ….. ചെറിയ ഒരു യാത്ര പറച്ചിൽ പോലും സഹിക്കാൻ കഴിയുന്നില്ല മോളെ……. അന്ന് എൻറെ സ്നേഹം എൻറെ ഉള്ളിൽ മാത്രമായിരുന്നു……

ഇന്ന് നിൻറെ കണ്ണുകളിൽ അത് കാണുമ്പോൾ ഞാൻ പൂർണ്ണനായ പോലെ തോന്നുന്നു…….. അതുകൊണ്ട് ഒരു ചെറിയ അകൽച്ച പോലും എനിക്ക് സഹിക്കാൻ കഴിയുന്നില്ല…… “എനിക്കും….!! ആളോട് യാത്രപറഞ്ഞ് ഓടിപ്പിടിച്ച് എത്തുമ്പോൾ സോഫി കാത്തുനിൽക്കുന്നുണ്ടായിരുന്നു, സംശയത്തോടെ അവൾ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തേക്ക് എന്ത് എന്ന രീതിയിൽ താനും നോക്കിയിരുന്നു……. ” നീ പുസ്തകം എടുക്കാൻ വേണ്ടി തന്നെ പോയതല്ലേ…..? കയ്യിൽ പുസ്തകം ഒന്നും കാണുന്നില്ല….. അർത്ഥം വെച്ച് അവൾ എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോഴാണ് അബദ്ധം ഞാനും ഓർത്തത്….. ഇതുവരെ പുസ്തകം എടുത്തിട്ടില്ല… ” ഞാൻ ലൈബ്രറി അടയ്ക്കാൻ പോയതാണ് എന്നല്ലേ നിന്നോട് പറഞ്ഞത്…..

“അങ്ങനെയല്ല നീ പറഞ്ഞത്, ലൈബ്രറി അടച്ചതിനു ശേഷം പുസ്തകവും എടുത്തിട്ടേ വരൂ എന്നാണ്….. കുറച്ചു സമയം ഇവിടെ ജോജി സാറിനെ കാണുന്നുണ്ടായിരുന്നില്ല….. ഏകദേശം കാര്യങ്ങളുടെ കിടപ്പ് ഒക്കെ എനിക്ക് മനസ്സിലായി…… ഒന്നും ഇല്ല എങ്കിലും ഈ പ്രേമത്തിൽ നിന്നെക്കാളും ഒന്ന് രണ്ട് വർഷം എക്സ്പീരിയൻസ് കൂടുതൽ എനിക്ക് ഉണ്ടേ…… തമാശ പറഞ്ഞ് തന്നെ ചൂഴ്ന്നുനോക്കി നിൽക്കുന്നവളെ ഒന്ന് തുറിച്ചുനോക്കി ശേഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….. ” മോളെ നിൻറെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, ഏകദേശം എന്തായിരിക്കും നടന്നിട്ടുള്ളതെന്ന്, പിന്നെ നീ എൻറെ കൂട്ടുകാരി ആയതുകൊണ്ട് മാത്രം ഞാൻ തുറന്നു പറയുന്നില്ല……

ഇനി എന്തൊക്കെ കാണണം എൻറെ കർത്താവേ…. സ്വയം പറഞ്ഞു കൊണ്ട് അവൾ നടന്നു പോകുമ്പോൾ എനിക്കും ഒരു അല്പം ചിരിയും നാണവും ഒക്കെ വരുന്നുണ്ടായിരുന്നു…. വീട്ടിലേക്ക് ചെന്നതും കുളിയൊക്കെ കഴിഞ്ഞ് ചായകുടിയും നാമം ജപവും ഒക്കെ കഴിഞ്ഞതിനുശേഷം ഞാൻ പഠിക്കാനായി ഇരുന്നപ്പോഴാണ്….. അച്ഛൻറെ ഒച്ച കേട്ടത്, അതിനോടൊപ്പം പരിചയമുള്ള ഏറ്റവും പ്രിയവും ഉള്ള ഒരു ശബ്ദവും കേട്ടു…… നിമി നേരം കൊണ്ട് എനിക്ക് ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ സാധിച്ചിരുന്നു……. പെട്ടെന്ന് ഒരു ഓട്ടമായിരുന്നു ഉമ്മറത്തേക്ക്……. പ്രതീക്ഷ തെറ്റിയില്ല ആൾ തന്നെയായിരുന്നു അത്……

എൻറെ കിതച്ചുകൊണ്ട് ഉള്ള വരവ് കണ്ടപ്പോൾ തന്നെ ആൾക്ക് മനസ്സിലായി ഞാൻ ആളിന്റെ ശബ്ദം കേട്ട് വന്നതാണ് എന്ന്…….. കണ്ണുകൾ ചിമ്മി പതിവ് നൽകാനുള്ള ഒരു പുഞ്ചിരി എനിക്കായി തന്നിരുന്നു അപ്പോഴേക്കും….. അമ്മ ലൈം ജ്യൂസുമായി വന്നിരുന്നു….. ” നിങ്ങളുടെ ട്രൂപ്പിൽ അല്ലേ മോളെ ജോജി സാർ പാടുന്നത്…… നീയെന്താ പരിചയം ഇല്ലാത്ത പോലെ നിൽക്കുന്നത്…… പെട്ടെന്ന് അച്ഛൻ ചോദിച്ചപ്പോൾ ഞാൻ ആളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു…… ഒന്നുമറിയാത്തതുപോലെ ആളും എന്നെ നോക്കി തിരിച്ച് ഒന്ന് ചിരിച്ചു കാണിച്ചു….. “അല്ല ദേവി!! ഞാൻ പറയായിരുന്നു അന്നത്തെ ആശുപത്രി സംഭവത്തിനുശേഷം ഞാൻ ജോജിയെ ഒന്ന് കണ്ടില്ലല്ലോ…..

ഒരു നന്ദി പറയണം എന്ന് കരുതി…… ഞാൻ കുറെ ദിവസമായി വിചാരിക്കുന്നു…… ഞാൻ അവിടെ വരുമ്പോൾ ഒന്നും താൻ അവിടെ ഉണ്ടാവില്ല…… കുറേനേരം കാത്തിരുന്നു….. “ഞാൻ പലപ്പോഴും മേടയിൽ ആയിരിക്കും….. തിരികെ വരുമ്പോഴേക്കും 9 മണി ആകും….. ഇന്നിപ്പോൾ ഫാദറിന് എന്തൊ ഒരു അത്യാവശ്യം ഉണ്ടായിരുന്നു……. അതുകൊണ്ട് ഞാൻ നേരത്തെ ഇറങ്ങിയത്…… “അത്‌ കൊണ്ടല്ലേ ഇന്ന് പിടിച്ച പിടിയാലേ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത്….. ഇന്ന് ഇവിടുന്നു ഭക്ഷണം കഴിക്കാം.. ” അയ്യോ അതൊന്നും വേണ്ട സാറേ…… എനിക്ക് അത്യാവശ്യം പാചകമൊക്കെ അറിയാവുന്ന കൂട്ടത്തിലാണ്….. ” എടോ ഇതൊരു ക്ഷണമായി കരുതിയാൽ മതി…… താൻ ഇവിടെ വന്നിട്ട് ഇത്ര കാലത്തിനിടയിൽ ഇങ്ങോട്ട് ഒന്നും വന്നിട്ടില്ലല്ലോ…..

ഒന്നുമല്ലെങ്കിലും ഒരു അപകടത്തിൽ എൻറെ ഭാര്യക്കും മോൾക്കും ഒരു സഹായം ചെയ്ത ആൾ അല്ലേ താൻ…… ” നമ്മളൊക്കെ മനുഷ്യരല്ലേ….. ആർക്ക് ആരെ കൊണ്ടാണ് എപ്പോൾ ഗുണം ഉണ്ടാവുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ……. അതുമാത്രമല്ല അമ്മമാർ വിഷമിക്കുന്നത് കണ്ടാൽ എനിക്ക് സങ്കടം വരും…… എനിക്ക് അമ്മയില്ല….. അത് പറഞ്ഞപ്പോൾ ആളുടെ സ്വരം ഇടറി……. ” ഈ സാർ വിളി ഒഴിവാക്കണം…… അത് തനിക്ക് ഒട്ടും ചേരുന്നില്ല….. വേണമെങ്കിൽ രവീന്ദ്രൻ ചേട്ടന് വിളിച്ചോളൂ….. ” സാർ എന്ന് വിളിക്കുന്നത് ഒരു ബഹുമാനം കൊണ്ടാണ്….. അത്‌ അങ്ങനെ തന്നെ നിൽക്കട്ടെ….. രവീന്ദ്രൻ ചേട്ടൻ വിളിക്കുമ്പോൾ ചിലപ്പോ ആ ബഹുമാനം പോയാലോ ” ജോജി ആളൊരു രസികൻ തന്നെയാണ്….

എനിക്ക് രണ്ടു മക്കളാ… “അറിയാം ഒരാളെ ഞാൻ കവലയിൽ വച്ച് കാണാറുണ്ട്…. ചെറിയ സൗഹൃദമുണ്ട്…. കാണുമ്പോഴൊക്കെ പുഞ്ചിരിക്കാറുണ്ട്….. ഇവിടെ ഇല്ലേ….? ” അയ്യോ അവനെ ഇവിടെ കാണാൻ പറ്റില്ല…. വലിയ നേതാവല്ലേ….. അവനെ കാണണമെങ്കിൽ തിരുവനന്തപുരത്തു അവരുടെ പാർട്ടി ഓഫീസിൽ ഒക്കെ പോണം…… ഇങ്ങോട്ട് അധിക വരവില്ല അഥവാ വന്നാലും രാത്രി 2:00 കഴിയും….. അച്ഛൻ അത് പറഞ്ഞപ്പോൾ അമ്മ അച്ഛനെ തുറിച്ചൊന്നു നോക്കുന്നുണ്ടായിരുന്നു….. “നീ നോക്കി പേടിപ്പിക്കണ്ട…… ഈ നാട്ടുകാർക്ക് എല്ലാം അറിയാവുന്ന കാര്യമാണ്…… പിന്നെ ജോജി പുതിയ ആൾ ആയതുകൊണ്ട് ആണ്…. അറിഞ്ഞില്ലെങ്കിൽ ഞാനായിട്ട് പറഞ്ഞുകൊടുക്കുന്നു എന്നെ ഉള്ളൂ…..

പിന്നീട് മോൾ….. അറിയാലോ അനുരാധ….. ഇവളാണ് എൻറെ പ്രതീക്ഷ….. എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഇന്നോളം അവൾ ചെയ്തിട്ടില്ല…. ഇനി ചെയ്യുകയില്ല….. അച്ഛൻ അത് പറഞ്ഞപ്പോൾ രണ്ടു പേരുടെയും മുഖത്ത് ഒരു ഞെട്ടൽ വന്നിരുന്നു…… ഒപ്പം ഒരു ഭാവവ്യത്യാസവും…. എൻറെ ചങ്കിൽ ആരോ കത്തി കുത്തി ഇറക്കുന്നത് പോലെയാണ് ആ നിമിഷം എനിക്ക് തോന്നിയത്….. അച്ഛന് എന്നോടുള്ള വിശ്വാസം ഒക്കെ തകരാൻ തുടങ്ങുകയാണ് ല്ലോ എന്ന് ഓർത്തപ്പോൾ ഒരു നിമിഷം എനിക്ക് വേദന തോന്നിയിരുന്നു…….(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 17

Share this story