നുപൂരം: ഭാഗം 9

നുപൂരം: ഭാഗം 9

എഴുത്തുകാരി: ശിവ നന്ദ

ഒരു നിമിഷം എന്റെ ആദിയേട്ടനെ ഞാൻ ഒന്ന് സ്മരിച്ചു…ആവശ്യമില്ലാത്തത് ഒക്കെ കൊച്ചിനെ പഠിപ്പിച്ച് വെച്ചേക്കുവാ… “എന്ന് തൊട്ട് തുടങ്ങി ഈ കള്ളകളി? ” “എ..എന്താ..ഏട്ടത്തി???” “അച്ചോടാ…ഞാൻ ചോദിച്ചത് എന്റെ പൊന്നുമോൾക് മനസ്സിലായില്ലേ?? എങ്കിൽ വ്യക്തമായിട്ട് ചോദിക്കാം..നീയും ആദിയും തമ്മിൽ….” “അയ്യോ ഏട്ടത്തി പതുക്കെ..ഞാൻ എല്ലാം പറയാം..” അങ്ങനെ നിവൃത്തി ഇല്ലാതെ ഞങ്ങളുടെ സൗഹൃദവും അകൽച്ചയും പ്രണയവും എല്ലാം ഏട്ടത്തിയോട് പറഞ്ഞു.. “ഇത്രയും നാളും ഇതൊക്കെ ആരെയും അറിയിക്കാതെ കൊണ്ട് നടന്നല്ലോ..സമ്മതിച്ചിരിക്കുന്നു..

അപ്പോൾ എന്താ രണ്ടുപേരുടെയും ഉദ്ദേശം..ഇതിനിയും നീട്ടികൊണ്ട് പോകാൻ ആണോ?” “കുറച്ച്‌ നാളും കൂടി ഇങ്ങനെ പോകട്ടെ ഏട്ടത്തി…ആദിയേട്ടന്റെ ജോലി ഒക്കെ ശെരിയായിട്ട് വീട്ടിൽ പറയാം..” “അച്ചു..ഉടനെ നിങ്ങളുടെ കല്യാണം വേണമെന്ന് അല്ല ഞാൻ പറഞ്ഞത്…എല്ലാവരും ആയിട്ട് സംസാരിച്ച് ഇത് ഉറപ്പിച് വെക്കുന്നതല്ലേ നല്ലത്.” “അതെന്താ ഏട്ടത്തി അങ്ങനെ പറഞ്ഞത്?” “അത് മോളെ..ബാലമ്മാമയും അമ്മായിയും വന്നിരിക്കുന്നത് അമ്മൂസിന്റെ ചോറൂണിനു വേണ്ടി മാത്രം അല്ല…” “പിന്നെ??” “അത്..നന്ദയ്ക്ക് വേണ്ടി ആദിയെ ആലോചിക്കാനും കൂടിയ..ചോറൂണിനു കുടുംബക്കാർ എല്ലാം വരുമ്പോൾ official ആയിട്ട് പ്രൊപ്പോസ് ചെയ്യാനാണ് തീരുമാനം..”

ഏടത്തിയുടെ വാക്കുകൾ കൂരമ്പുപോലെ എന്റെ ഹൃദയത്തിൽ വന്ന് തറയ്ക്കുന്നത് പോലെ തോന്നി..എല്ലാം കൈവിട്ട് പോകുന്നത് പോലെ… “മോളെ..നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല..എന്തായാലും ആദിയോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്.എങ്കിലും സ്വന്തം ആങ്ങളയുടെ മകളെ മരുമകൾ ആയി കിട്ടാൻ അല്ലേ ആ മനസ് ആഗ്രഹിക്കു..പോരാത്തതിന് ഇന്നീ കാണുന്ന ജീവിതം ഉണ്ടായതും ബാലമ്മാമ ഉണ്ടായിരുന്നത് കൊണ്ടല്ലേ..ആ ഒരു കടപ്പാട് അമ്മയ്ക്ക് ഉണ്ടാകും..” “ഏട്ടത്തി…ഞാൻ ഇനി എന്താ ചെയ്യേണ്ടത്? ഒരുപാട് കരഞ്ഞതാ എന്റെ ആദിയേട്ടന് വേണ്ടി..

ഒടുവിൽ നഷ്ട്ടപെട്ടു എന്ന് മനസ്സിനെ ബോധ്യപെടുത്തിയപ്പോൾ കണ്ണൻ ആയിട്ട് എനിക്ക് തിരികെ തന്നതാ ആ സ്നേഹം..അതിനി നഷ്ട്ടപെടുത്താൻ പറ്റില്ല എനിക്ക്.” “നീ വിഷമിക്കാതെ അച്ചു…ഞാൻ ഒരു മുൻകരുതൽ തന്നൂന്നെ ഉള്ളു..പിന്നെ നിങ്ങളുടെ ബന്ധം ആരൊക്കെ എതിർത്താലും ഞാനും വിഷ്ണു ഏട്ടനും നിങ്ങളോടൊപ്പം കാണുംട്ടോ” “വിച്ചുവേട്ടൻ…??” “അതേടാ..വിച്ചുവേട്ടന് നിങ്ങളുടെ പ്രണയം ഒന്നും അറിയില്ല.confirm ചെയ്തിട്ട് പറയാമെന്നു കരുതി ഞാൻ.എങ്കിലും നന്ദയുടെ പ്രൊപോസൽ വന്നപ്പോൾ ഏട്ടൻ എന്നോട് പറഞ്ഞു, അദിയ്ക്ക് ചേരുന്നത് അച്ചു ആണെന്ന്.

പക്ഷെ നിങ്ങൾക്കിടയിൽ സൗഹൃദം മാത്രമേ ഉള്ളുന്നു കരുതിയ ഏട്ടൻ ഒന്നിലും ഇടപെടാത്തത്.” “അല്ല ഏട്ടത്തി..ഞങ്ങളുടെ കാര്യം ഏട്ടത്തി എങ്ങനെയാ അറിഞ്ഞത്? ” “അവനോട് പറയണം നിന്റെ ഫോട്ടോയും നോക്കി ഒറ്റക്കിരുന്നു സംസാരിക്കുമ്പോൾ ആ വാതിൽ ഒന്ന് അടയ്ക്കാൻ..” ഏടത്തിയുടെ സംസാരം കേട്ട് ചിരിച്ചുവെങ്കിലും എന്റെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല..പേടിച്ചത് തന്നെ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..കുറേ തവണ ആദിയേട്ടനെ വിളിച്ചു..പക്ഷെ കിട്ടിയില്ല….ടെൻഷൻ കൂടുന്നത് അല്ലാതെ കുറയുന്നില്ല..എല്ലാം വെട്ടിത്തുറന്ന് എല്ലാവരോടും പറഞ്ഞാലൊന്നു വരെ ചിന്തിച്ചു..എന്തായാലും നാളെ ആദിയേട്ടൻ എത്തും..അത് കഴിഞ്ഞ് എത്രയും പെട്ടെന്ന് ഇത് എല്ലാവരെയും അറിയിക്കണം…

അങ്ങനെ ഒരു ദിവസത്തെ ബാംഗ്ലൂർ യാത്രയ്ക്ക് ശേഷം തിരികെ എത്തി..ഫോണിന് എന്തോ കംപ്ലയിന്റ്..അത് കൊണ്ട് അച്ചുവിനെ വിളിക്കാൻ പറ്റിയില്ല.കാ‍ന്താരി ഇപ്പൊ അതിന്റെ പേരിൽ പിണങ്ങി ഇരിക്കുവായിരിക്കും..എത്രയൊക്കെ കുറുമ്പ് കാണിച്ചാലും അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ലെന്ന് ഒറ്റ ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കി… “ആദി..നീയിത് എന്ത് ആലോചിച്ചിരിക്കുവാ.ദേ സ്റ്റേഷൻ എത്തി” “ഓ കണ്ടടി..നീയാ ബാഗൊക്കെ എടുത്തോ.” “ഞാൻ ഒറ്റക്കോ..വന്ന് സഹായിക്കട” “അല്ലടി ഒരു സംശയം നീ അവിടെ സ്ഥിരതാമസത്തിനു വരുവാണോ..പെട്ടിയും കിടക്കയും എല്ലാം ഉണ്ടല്ലോ..”

“ഹാ..ചിലപ്പോൾ സ്ഥിരതാമസം ആക്കേണ്ടി വന്നാലോ..” “അച്ചോടി..അപ്പോ നിന്റെ മലേഷ്യക്കാരൻ എന്ത് ചെയ്യും” “അവൻ പോയാൽ നീ എന്നെ കെട്ടിയാൽ മതിയട..” “അയ്യോ അത് പറ്റില്ല..എന്നെ കാത്ത് ഒരാൾ ഇരിപ്പുണ്ട്” “ഹോ എന്റെ പൊന്നെ ഞാൻ ഒന്നും പറഞ്ഞില്ലേ..അല്ലെങ്കിൽ ഇപ്പൊ തുടങ്ങും കാമുകിയെ വർണിക്കാൻ..എനിക്ക് എന്റെ ചെക്കൻ തന്നെ ധാരാളം..പക്ഷെ ഞാൻ പറഞ്ഞതൊക്കെ നിനക്ക് ഓർമ ഉണ്ടല്ലോ..” “ഉണ്ടടി..നിങ്ങളുടെ കാര്യം ബാലമ്മാമയെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു” “ഉം…എങ്കിൽ നടന്നോ… ……..

“നിന്റെയും ആദിയുടെയും കാര്യം ഞാൻ ബാലേട്ടനോട് സംസാരിച്ചു..ഏട്ടൻ അത് സുഭദ്രയോട് സൂചിപ്പിച്ചിട്ടുണ്ട്.ആദിയുടെ ഇഷ്ടം ചോദിക്കട്ടെന്ന പറഞ്ഞത്..ഇനി അവസാനം അവനു താല്പര്യം ഇല്ലെന്ന് എങ്ങാനും പറയുമോ??” “ഇല്ല അമ്മേ..ആദി ഒരിക്കലും അങ്ങനെ പറയില്ല..പറയാൻ ഞാൻ സമ്മതിക്കില്ല..ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിട്ടേ ഞാൻ ഇനി ബാംഗ്ലൂർക്ക് തിരികെ പോകുന്നുള്ളൂ.” “ഇനി അവനു വല്ല പ്രേമവും ഉണ്ടെങ്കിലോ??” “അമ്മയ്ക്ക് അറിയാലോ എന്നെ..ഒരു കുഴപ്പവും ഇല്ലാതെ ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടാൻ വേണ്ടിയാ അച്ഛൻ മുഖേന ഒരു പ്രൊപോസൽ ഞാൻ പ്ലാൻ ചെയ്തത്. അതും വിജയിച്ചില്ലെങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയാം” …….

“എന്റെ അച്ചു ഞാൻ പറയുന്നത് ഒന്ന് കേൾക്കടി.” “ആദിയേട്ടൻ പറഞ്ഞോ എന്റെ ചെവിക്ക് ഒരു കുഴപ്പവും ഇല്ല” “ശെരിയാ കുഴപ്പം നിന്റെ ചെവിക്കല്ലലോ…” “വഴക്കിടാൻ വേണ്ടിയാണോ ആദിയേട്ടൻ കാണണം എന്ന് പറഞ്ഞത്” “എന്റെ പെണ്ണിനെ കാണാൻ തോന്നിയത് കൊണ്ട വരാൻ പറഞ്ഞത്.പക്ഷെ അവൾ വഴക്കിടാനാണ് വരുന്നതെന്ന് ഞാൻ അറിഞ്ഞോ” “ഓ ഇപ്പൊ കുറ്റം എനിക്ക് ആയി അല്ലേ…എത്ര വെട്ടം ഞാൻ വിളിച്ചുന്നു അറിയോ?? “എടി അതല്ലേ ഞാൻ പറഞ്ഞത് എന്റെ ഫോൺ കംപ്ലയിന്റ് ആയിരുന്നെന്ന്.” ആദിയേട്ടൻ എന്താ ഫോൺ ഇല്ലാത്ത നാട്ടിൽ ആണോ പോയത്.അല്ലെങ്കിൽ കൂടെ ഒരുത്തി ഉണ്ടായിരുന്നല്ലോ…

അതോ അവളുടെ ഫോണും കംപ്ലയിന്റ് ആയോ?” “അച്ചു ഇപ്പോൾ എന്താ നിന്റെ പ്രശ്നം? എന്നെ വിളിച്ചിട്ട് കിട്ടാഞ്ഞതോ അതോ എന്റെ കൂടെ നന്ദ വന്നതോ??” “രണ്ടും!!” “സത്യമായിട്ടും എനിക്ക് ദേഷ്യം വരുന്നുണ്ടേ അച്ചു..നീ എന്തറിഞ്ഞിട്ട അവളെ ഇങ്ങനെ വെറുക്കുന്നത്? ” “എനിക്ക് ആരോടും ഒരു വെറുപ്പും ഇല്ല” “നിന്റെ ഈ സ്വഭാവമാ എനിക്ക് ഇഷ്ടപെടാത്തത്..കൂടുതൽ ഡയലോഗ് അടിച്ചാലേ ഞാൻ അവളെ പോയി അങ്ങ് കെട്ടും” പെണ്ണിനെ ഒന്ന് വാശികയറ്റാനാ അങ്ങനെ പറഞ്ഞത്.പക്ഷെ അത് കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ഓടി പോയപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു..ഇവൾക്ക് ഇതെന്താ പറ്റിയത്??”… (തുടരും )

നുപൂരം: ഭാഗം 8

Share this story