ശ്രീദേവി: ഭാഗം 28

ശ്രീദേവി: ഭാഗം 28

എഴുത്തുകാരി: അശ്വതി കാർത്തിക

ആദ്യത്തെ ദിവസം ആയതു കൊണ്ട് അഭിയും മഹിയും കൂടെ ആണ് കൊണ്ട് വിട്ടത്…. മഹി പിന്നെ അവിടെ നിന്നും അവന്റെ ജോലി സ്ഥലത്തേക്ക് പോയി… തിരിച്ചു വരാൻ ഉള്ള വഴി ഒക്കെ പറഞ്ഞു കൊടുത്തു അഭിയും പോയി… 🌹❣🌹❣ രണ്ടാൾക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു… പരിചയം ഇല്ലാത്ത സ്ഥലം… അറിയാത്ത ആൾക്കാർ…. ഒരുപാട് നാളുകൾ ക്കു ശേഷം പഠിക്കാൻ ഉള്ള വരവ്…. അങ്ങനെ എല്ലാം കൊണ്ടും രണ്ടാളും വിറച്ചു ആണ് ക്ലാസ്സിൽ പോയത്….. മുപ്പതു പേരാണ് അവരുടെ ബാച്ചിൽ ഉണ്ടായിരുന്നത്…..

കൂടുതലും അവരുടെ ഒക്കെ പ്രായം ഉള്ള വിദ്യാർത്ഥികൾ…. എല്ലാം പെൺകുട്ടികൾ ആയിരുന്നു…. വൈകിട്ട് ഉള്ള ബാച്ചിൽ ആണത്രെ ആൺകുട്ടികൾ…. ആദ്യം ഉണ്ടായ പേടി ഒക്കെ കുറച്ചു സമയം മാത്രം നിന്നൊള്ളു…. എല്ലാവരും നല്ല അടിപൊളി… വിവാഹം കഴിഞ്ഞവരും മക്കൾ ഉള്ളവരും ഒക്കെ അതിൽ പെടും…. അധ്യാപകരും നല്ല കമ്പനി…. എല്ലാം കൊണ്ടും നല്ല അന്തരീക്ഷം….. എല്ലാവരും പെട്ടന്ന് തന്നെ കൂട്ടായി…. ആദ്യത്തെ ദിവസം ആയതു കൊണ്ട് വലിയ ക്ലാസ്സ്‌ ഒന്നും ഉണ്ടായില്ല…. ഉച്ചക്ക് ക്ലാസ് കഴിഞ്ഞു എല്ലാവരും പോയി….. ❣❣🌹❣❣🌹❣❣🌹

കഴിക്കാൻ എന്നാ ഒള്ളത് അന്ന കൊച്ചേ…… ചെന്ന പാടെ രണ്ടും കൂടെ അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു….. അന്നമ്മ ചേടത്തി കാര്യമായ പാചകത്തിൽ ആയിരുന്നു…. ഉയ്യോ ന്റെ അമ്മേ…. ഇത് എത്ര കറികൾ ആണ്….. പാത്രങ്ങളെല്ലാം തുറന്നുനോക്കി രാധു തലയിൽ കൈ വെച്ച് പറഞ്ഞു….. ഇതു കുറെ ഉണ്ടല്ലോ ചേടത്തി….. ഇത്രയും കറികളൊക്കെ വയ്ക്കണോ…..ഒന്നോ രണ്ടോ വച്ചിട്ട് അവിടെ എവിടേലും ഇരുന്നാ പോരാരുന്നോ…. #ചേടത്തി ::: പള്ളി പോയേച്ചും വന്നപ്പോൾ മീൻ കാരനെ കണ്ടു…. നല്ല പച്ച മീൻ….ഒരു കിലോ മേടിച്ചു…. കുറച്ചു കറി വച്ചു ബാക്കി ദേ വറക്കുന്നു…. കഴിഞ്ഞ ദിവസം എങ്ങാണ്ട് അഭി മോൻ കൊണ്ടു വച്ചത് ആണ് ഫ്രിഡ്ജിൽ പച്ചക്കറികൾ…..

അത് അവിടെ ഇരുന്നു എന്നെ ചീത്ത വിളിക്കാൻ തുടങ്ങി…. അപ്പൊ അതെല്ലാം കൂടെ എടുത്തു കറി വച്ചു…. നിസ്സാരമായി പറയുന്ന ചേടത്തി യേ നോക്കി രണ്ടാളും ചിരിച്ചു….. #ചേടത്തി ::: മക്കൾ രണ്ടും മീനൊക്കെ കഴിക്കില്ലേ….. കഴിക്കും… അങ്ങനെ നിർബന്ധം ഒന്നും ഇല്ല…. വീട്ടിൽ കൂടുതലും പച്ചക്കറി ആണ്…. ചേടത്തി അതൊന്നും നോക്കണ്ട ഇഷ്ടം ഉള്ളത് വച്ചോ…. ഞങ്ങൾ കഴിച്ചോളാം…. ഇപ്പോ നല്ല വിശപ്പുണ്ട്……ബാ ഇരിക്കാം…. മൂന്നാളും കൂടി ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്….. അപാര രുചി ആണ് കേട്ടോ ഭക്ഷണതിനൊക്കെ….. ഇക്കണക്കിന് ആണ് മിക്കവാറും ഞങ്ങൾ രണ്ടാളും വണ്ണം വെച്ചു ഗുണ്ടു മണികളെ പോലെ ആകും….. #ചേടത്തി ::: കല്യാണം ഒക്കെ അല്ലേ വരുന്നേ രണ്ടാളും ഭക്ഷണം ഒക്കെ കഴിച്ചു നല്ല ഭംഗിയായി ആയിരിക്കണം….

ആരു കണ്ടാലും കുറ്റം ഒന്നും പറയരുത്…. എന്ന ഇഷ്ടം എന്നുവച്ച് പറഞ്ഞാൽ മതി…..അതൊക്കെ ഞാൻ ഉണ്ടാക്കി തന്നോളാം …… രണ്ടാളും നന്നായിട്ട് പഠിച്ച് നല്ല ജോലി ഒക്കെ നേടി ജീവിക്കുന്നത് കണ്ടാൽ മതി…… പരസ്പരം കളിചിരികളും ക്ലാസും ആയി അവരുടെ ജീവിതം മുൻപോട്ടു പോയി….. അഭിയും മഹിം അച്ഛനും ഒക്കെ ഇടയ്ക്ക് വന്ന് പോയി…. ഹേമന്തിന് വരാൻ പറ്റില്ല എങ്കിലും മിക്ക ദിവസവും വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിക്കും….. ഒരു മാസം കഴിഞ്ഞു ഇപ്പോൾ ഇവിടെ വന്നിട്ട്….. ക്ലാസ് ഒക്കെ നല്ല രീതിയിൽ പോകുന്നു…. ദേവിക്കും രാധുവിനും ചേട്ടത്തിയുമായി വല്ലാത്തൊരു ആത്മബന്ധം തന്നെ രൂപപ്പെട്ടു…. ചേട്ടത്തി അവർക്ക് അമ്മയായും അവർ ചേടത്തിക്ക് മക്കളായും തന്നെ അവിടെ ജീവിച്ചു ……. ❣🌹🌹🌹🌹🌹❣

ക്ലാസ് ഒക്കെ കഴിഞ്ഞ് രണ്ടാളും വർത്തമാനം ഒക്കെ പറഞ്ഞ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ അവിടെ ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ടായിരുന്നു…. നോക്കിയപ്പോൾ അച്ഛൻ ലക്ഷ്മി അമ്മ ചെറിയച്ഛൻ ചെറിയമ്മ വല്യച്ചൻ വല്യമ്മ എല്ലാരും ഉണ്ട്…. ദേവി ഓടി ചെന്നു…. ഇതെന്താ പെട്ടെന്ന് എല്ലാവരും കൂടി വിളിച്ചപ്പോൾ പറഞ്ഞു ഒന്നുമില്ലല്ലോ…. #ലക്ഷ്മിയമ്മ ::: ഒരു വിശേഷം ഉണ്ടെന്ന് കൂട്ടിക്കോളൂ…. #ദേവി ::: ന്ത്‌ വിശേഷം….. #ചെറിയമ്മ ::: നിങ്ങളുടെ കല്യാണം അല്ലാതെ ഇവിടിപ്പോ എന്താ വിശേഷം….. #അച്ഛൻ ::: കഴിഞ്ഞദിവസം അച്ഛൻ ജോത്സ്യനെ കണ്ടിരുന്നു… നാലാളുടെ ജാതകം നോക്കി…..

പൊരുത്തക്കേട് ഒന്നുമില്ല….. അടുത്ത മാസം ഇരുപതാം തീയതിക്ക് ശേഷം നല്ല ഒന്നു രണ്ട് മുഹൂർത്തം ഉണ്ട്….. അത് ഏതെങ്കിലും ഒന്ന് തീരുമാനിക്കാം എന്ന് വിചാരിച്ചു….. മഹി ക്കും അഭിക്കും എതിർ അഭിപ്രായം ഒന്നുമില്ല….. വലിയ ആഘോഷം ഒന്നും ആക്കി വേണ്ട എന്നാണ് രണ്ടാൾക്കും അഭിപ്രായം….. ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ വച്ച് താലികെട്ട്…. അത്യാവശ്യം ബന്ധുക്കളൊക്കെ കൂട്ടി ഉച്ചയ്ക്ക് ഒരു സദ്യ…. ആർഭാടം ഒക്കെ ഒഴിവാക്കി ആ പൈസ ഏതെങ്കിലും പാവങ്ങൾക്ക് ഏൽപ്പിക്കാം എന്നാണ് അവർക്ക് രണ്ടാൾക്കും…. നിങ്ങളുടെ കൂടെ അഭിപ്രായം അറിഞ്ഞിട്ട് ആവാം എന്ന് വിചാരിച്ചു….. അച്ഛൻ രാധു വിന്റെ അടുത്ത് ചെന്നു നിന്ന്…. അച്ഛൻ അങ്ങനെയൊരു തീരുമാനം എടുത്തത് മോൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോ…. #രാധു ::: എന്തിനാ അച്ഛാ വിഷമം….

എനിക്ക് അങ്ങനെ ആർഭാടമായി വിവാഹം നടത്തണം അങ്ങനെ ആഗ്രഹം ഒന്നുമില്ല…. അവര് പറഞ്ഞതുപോലെ നമ്മൾ കുറെ കാശ് മുടക്കി ആർഭാടമായി കല്യാണം നടത്തിയിട്ട് എന്ത് കാര്യം…. അത് ശരിയായില്ല ഇത് ശരിയായില്ല എന്നൊക്കെ പറഞ്ഞു കുറെ പേര് കുറ്റവും കുറവും പറഞ്ഞു പോകും… അതിലും ഒക്കെ എത്രയോ നല്ലതാണ് പാവപ്പെട്ട ആർക്കെങ്കിലും ആ പണം ഉപയോഗിക്കപ്പെട്ടാൽ… അവരുടെയൊക്കെ പ്രാർത്ഥന എന്നും നമ്മുടെ ഉണ്ടാവില്ലേ അതിലും വലിയ ഒരു അനുഗ്രഹം ജീവിതത്തിൽ കിട്ടാനുണ്ടോ അച്ഛാ….. അച്ഛൻ തീരുമാനിച്ച പോലെ തന്നെ മതി എനിക്ക് ഒരു എതിർപ്പുമില്ല….. #അച്ചൻ ::: ദേവീക്കോ…. #ദേവി ::: എനിക്കും അങ്ങനെ തന്നെ അച്ഛാ ആ പണം വേറെ ആർക്കെങ്കിലും ഉപകാരപ്പെട്ട അതല്ലേ നല്ലത് നമുക്ക് സന്തോഷം……

അങ്ങനെ തന്നെ തീരുമാനിക്കാം….. #രാധു ::: അച്ഛാ ഒരു മിനിറ്റ്….. ഞാൻ ഇപ്പൊ വരാം… രാധു അവളുടെ റൂമിലേക്ക്‌ പോയി. തിരിച്ചു വന്നത് കയ്യിൽ ചെറിയൊരു കവറും ആയിട്ടാണ്…. അച്ഛാ ഇത് എന്റെ അച്ഛന്റെ വീതം കിട്ടിയ സ്ഥലം വിറ്റ് എന്റെ പേരിൽ അമ്മ ബാങ്ക് ക്യാഷ് ഇട്ടതിന്റെ രേഖകളാണ്…. പിന്നേ വീട് ഇരിക്കുന്ന സ്ഥലം അതിന്റേതും…… അസുഖം വന്ന് ഏറെ ബുദ്ധിമുട്ടും അമ്മ ഇത് എടുക്കാൻ തീരെ സമ്മതിച്ചില്ല…. അച്ഛന്റെ പേരിൽ എനിക്ക് സൂക്ഷിച്ചു വയ്ക്കാൻ ഉള്ള ഏക സമ്പാദ്യം ഇതാ അതുകൊണ്ടായിരിക്കും അങ്ങനെ ചെയ്തത്….. കല്യാണത്തിന് ഒക്കെ ഒരുപാട് കാശ് ചെലവ് ഉള്ളതല്ലേ ഇത് അച്ഛൻ കയ്യിൽ വച്ചോ…… #അച്ഛൻ ::: ദൈവം സഹായിച്ച് നിങ്ങളുടെ രണ്ടാളുടെയും കല്യാണം വലിയ കുഴപ്പമില്ലാതെ നടത്താൻ ഉള്ളത് അച്ഛന്റെ കയ്യിൽ ഉണ്ട്….

ഇത് പിന്നെ നിന്റെ അമ്മ നിധി പോലെ സൂക്ഷിച്ചു നിനക്ക് വേണ്ടി കരുതിവെച്ചത് അല്ലേ…. ഇത് എന്റെ മോള് തന്നെ സൂക്ഷിക്കണം… കല്യാണമൊക്കെ കഴിഞ്ഞ് മഹി ആയിട്ട് ആലോചിച്ച് പിന്നെ എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ ചെയ്തോ…. നാളെ ഒരിക്കൽ നിനക്ക് സ്വന്തമായി ഒരു വീടു വയ്ക്കുമ്പോഴോ അല്ലെങ്കിൽ മക്കളുടെ ഒക്കെ ആവശ്യം വരുമ്പോൾ ഒക്കെ ഇത് ഉപകാരപ്പെടും…. ഇത് എന്റെ മോളു തന്നെ സൂക്ഷിച്ചാൽ മതി….. രാധു അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട്…. ഈ സ്നേഹത്തിനും കരുതലിനും ഒക്കെ എന്താണ് അച്ഛാ ഞാൻ തിരിച്ചു തരുക… ബാധ്യത ആകുമോ എന്ന് പേടിച്ച് സ്വന്തക്കാർ പോലും തിരിഞ്ഞു നോക്കാറില്ല…. അപ്പോഴാണ് നിങ്ങൾ ഇവിടെ എന്നെ എങ്ങനെ സ്നേഹിച്ചു കൊള്ളുന്നത്…. #അച്ഛൻ ::: എനിക്ക് ഒന്നും വേണ്ട…

എന്റെ മക്കൾ സന്തോഷമായി കുടുംബ ജീവിതം നയിക്കുന്നത് കണ്ടാൽ മതി….അച്ഛനു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനവും അതാണ് …. #ചേടത്തി ::: കരഞ്ഞ് അതൊക്കെ മതി ഒക്കെ പറഞ്ഞു തീർന്നില്ലേ ഇനി എല്ലാവരും വന്ന് ഭക്ഷണം കഴിക്കാൻ നോക്കു…. (ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചു പോവാൻ നിൽക്കുന്നു )…. #വല്യമ്മ ::: 22ന് ഒരു മുഹൂർത്തം ഉണ്ട് എന്നല്ലേ പറഞ്ഞത്…. അന്നായാൽ നിങ്ങൾക്ക് വല്ല കുഴപ്പവും ഉണ്ടോ #ദേവി ::: ഇല്ല കുഴപ്പമൊന്നുമില്ല #വല്യമ്മ ::: സ്വർണ്ണം ഒക്കെ എടുക്കാൻ അടുത്ത ആഴ്ച തന്നെ വരാം…. മഹിക്കും അപ്പോൾ ലീവ് കിട്ടും… അഭിക്ക് പിന്നെ എന്നാ ആയാലും കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്….. സാരിയും പിന്നെ നിങ്ങൾക്ക് ആവശ്യമുള്ള ഡ്രസ്സ് ഒക്കെ ഹേമന്ത്‌ ഇവിടെ എത്തിക്കാം എന്ന് പറഞ്ഞത്….

ഇവിടെത്തന്നെ ഏതെങ്കിലും ഷോപ്പിൽ തയ്ക്കാൻ കൊടുത്താൽ മതി…. ക്ലാസ് കട്ട് ചെയ്ത് ഇനി നിങ്ങൾ അവിടേക്ക് വരണ്ട ആവശ്യം ഒന്നും ഇല്ല…. ഇപ്പോ അധികം ക്ലാസ് ഒന്നും കളയണ്ട…… കല്യാണത്തിന് ശേഷം എന്നായാലും കുറച്ച് ലീവ് എടുക്കേണ്ടി വരുമല്ലോ…. അതൊക്കെ നിങ്ങൾ പഠിക്കുന്ന സ്ഥലത്ത് പറഞ്ഞിട്ടില്ലേ….. #രാധു ::: ഉവ്വ്‌…. അത് അഭിയേട്ടൻ അന്ന് തന്നെ പറഞ്ഞിരുന്നു….. #അച്ഛൻ ::: അപ്പൊ ശരി എന്നാ ഇനി യാത്രയില്ല…… ഞങ്ങൾ എത്തിയിട്ട് വിളിക്കാം…… ❣🌹❣🌹❣ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് കിടക്കുകയാണ് ദേവിയും രാധുവും….. #രാധു ::: എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചത് അല്ലേ….. ശരിക്കും സിനിമയിലൊക്കെ കാണുന്നതുപോലെ……

ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു…. അച്ഛന്റെയും അമ്മയുടെയും വീട്ടുകാരൊക്കെ ഇപ്പോൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല…. രക്തബന്ധം പോലുമല്ലാത്ത കുറേപ്പേർ എനിക്കുചുറ്റും എന്ന സ്വന്തക്കാർ ആയി….. എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന അത് മാത്രമാണ്….. #ദേവി ::: നീ പറഞ്ഞത് ശരിയാണ് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് എനിക്ക്….. അന്ന് ആ മനുഷ്യന്റെ നാവിൽ നിന്നും അബദ്ധത്തിൽ കൂടെ അറിഞ്ഞതാണ് ഞാൻ അയാളുടെ മകൾ അല്ല എന്നുള്ളത്…. അച്ഛനെ തേടിപ്പിടിച്ചു പോയാലും എന്നെ സ്വീകരിക്കുമോ എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു….. പക്ഷേ എന്റെ അച്ഛൻ എന്നെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു….. ഇപ്പോഴും എനിക്ക് അത്ഭുതമാണ് എന്തിന് എന്റെ അമ്മ അച്ഛനെ ഉപേക്ഷിച്ച് ആ മനുഷ്യന്റെ ഒപ്പം പോയി എന്നുള്ളത്…….

പിന്നെ ഒന്ന് ആലോചിക്കുമ്പോൾ അത് നന്നായി എന്തോന്നു…… അതുകൊണ്ടാണ് അച്ഛന് ഇത്രയും നല്ലൊരു കുടുംബജീവിതം കിട്ടിയത്….. എന്റെ അമ്മ ഭാര്യയായി തുടർന്നിരുന്നു എങ്കിൽ ഇന്ന് അങ്ങനെയൊന്നും ആവില്ലായിരുന്നു…. അത് ആലോചിക്കുമ്പോൾ ദൈവത്തിനോട് നന്ദി പറയാൻ തോന്നും…… മഹി യേട്ടൻ വിളിച്ചില്ലേ ഇന്ന്… #രാധു ::: വിളിച്ചിരുന്നു അടുത്താഴ്ച സ്വർണം ഒക്കെ എടുക്കാൻ പോവാൻ ആയിട്ട് വരാം എന്ന് പറഞ്ഞത്… അഭിയേട്ടൻ വരില്ലേ…. #ദേവി ::: മിക്കവാറും സാധ്യതയില്ല ആൾക്ക് എന്തൊക്കെയോ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞു…. പോലീസ് ഒക്കെ അല്ലേ നമുക്ക് അങ്ങനെ നിർബന്ധം പിടിക്കാൻ പറ്റുമോ എപ്പോഴാ അവർക്ക് ഓരോ തിരക്കുകൾ ഒക്കെ വരുക എന്ന് ആർക്കറിയാം….. കല്യാണത്തിന്റെ അന്ന് ആൾക്ക് ഒഴിവുണ്ടായാൽ മതിയായിരുന്നു ഈശ്വരാ…..

ദേവി നെഞ്ചത്ത് കൈ വെച്ച് പ്രാർത്ഥിക്കുന്ന പോലെ കാണിച്ചു….. കിടക്കാം നാളെ ക്ലാസ്സ്‌ ഇല്ലേ….. #രാധു ::: ഹാ….. യ്യോ നി ഉറങ്ങിയോ…… #ദേവി ::: ഇല്ല…..എന്നാടി….. #രാധു :::: ഹേമന്ത് വിളിച്ചിരുന്നു…… നി അപ്പോൾ കുളിരുന്നു ഞാൻ പിന്നെ പറയാൻ മറന്നുപോയി…. സാരി നോക്കാൻ പോവാൻ ആയിട്ട് നമ്മളോട് എന്നാണെന്ന് വച്ച വിളിക്കാൻ…… ആള് വന്ന് നമ്മളെ കൂട്ടിക്കൊണ്ടു പോകാം….. പിന്നെ സാരി ഒക്കെ നോക്കിയിട്ട് തിരിച്ചു ഇവിടെ കൊണ്ട് വിടാ ന്നു….. #ദേവി :::: ആ…. ഞാൻ രാവിലെ അവനെ വിളിച്ചോളാം…. ഇനി ഒന്നും പറയാനില്ലല്ലോ ഞാൻ കിടക്കാൻ പോവാ എനിക്ക് ഉറക്കം വരുന്നുണ്ട്….. ദേവി തലവഴി പുതപ്പുമൂടി കിടന്നു

…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 27

Share this story