അലെയ്പായുദേ: ഭാഗം 6

Share with your friends

എഴുത്തുകാരി: നിരഞ്ജന R.N

ഇല്ലെടാ………. അങ്ങെനെ എന്നെയും എന്റെ സാമ്രാജ്യത്തെയും തകർത്തുകൊണ്ട് അവൻ ജീവിക്കില്ല….. !!ജീവിക്കാൻ സമ്മതിക്കില്ല ഞാൻ……………… മുറിവുമായി കണ്മുന്നിൽ നിൽക്കുന്നവനെ ചവിട്ടിതെറിപ്പിച്ചുകൊണ്ട് ആ കൈകൾ ഭിത്തിയിലേക്ക് ആഞ്ഞിടിച്ചു………….. ആ കണ്ണിലെ രക്തച്ചുവപ്പ് അവന്റെ മനസ്സിലെ ക്രൗര്യത്തെ പ്രകടമാക്കുന്നത് അറിഞ്ഞുകൊണ്ട് എട്ട് വയസ്സുകാരൻ മകനെയും കൊണ്ട് അയാളുടെ ഭാര്യ അകത്തേക്ക് നടന്നു…………………. വിശ്വനാഥന്റെ സപ്തതിയാണ് നാളെ………… എല്ലാംതവണയും പോലെ, ഈ വിശേഷദിനവും അവർ ഒത്തുചേരുകയാണ് ആദിശൈലത്തിൽ…… അല്ലുവിന്റെ സ്വപ്നത്തിലേതുപോലെ തന്നെ,,, ഓരോ മക്കളും മാതാപിതാക്കളെക്കാൾ വലുതായിരിക്കുന്നു………

കുട്ടികളിൽ മൂത്തവൻ അഖിലിന്റെ മകൻ അക്കു എന്ന അഖിലേന്ദ്……. രാജ്യം കാക്കുന്ന പട്ടാളക്കാരൻ………………… ! കൂട്ടത്തിലെ രണ്ടാമൻ നമ്മുടെ ഡോക്ടർ ദമ്പതികളുടെ ഡോക്ടർ മോൻ തന്നെ, അഭിധവ് !!! ചെറുപ്രായത്തിൽ തന്നെ പേരുകേട്ട കാർഡിയോളജിസ്റ്റ്……. ! ഒന്നാവാൻ താമസിച്ചെങ്കിലും ആദ്യം നറുക്കുവീണ രുദ്രദേവയുടെ പ്രണയദീപ്തം അവരുടെ മകൻ ദേവരുദ്ര്…. !!അച്ഛന്റെ തനിപ്പകർപ്പ്……… അമ്മയുടെ ശാന്തതയെ നെഞ്ചിലേറ്റിയവൻ… സർവ്വോപരി കുടുംബത്തിലെ അടുത്ത ഐപിഎസ്കാരൻ………….. ഐപി എസ് ട്രെയിനിങ് പോകാനായി കാത്തിരിക്കുകയാണ്…….. മാസങ്ങളുടെ വ്യത്യാസമാണ് ദിവിയും ആയുഷും തമ്മിൽ…………

ആഷിയുടെ കുറുമ്പ് അതേപോലെ തന്നെ കിട്ടിയ അയോഗിന്റെ നല്ലനടപ്പിന് പേരുകേട്ട പുത്രൻ… !!!പഠിച്ച കോളേജിൽ തന്നെ ഇപ്പോൾ ഗസ്റ്റ് ലക്ച്ചറർ……… എന്തോ അത് എങ്ങെനെ സംഭവിച്ചു എന്ന് ഇപ്പോഴും അയോഗിന് സംശയമാണ്.. അത്രയ്ക്കുണ്ട് മോന്റെ വീരചരിതം…… !!!!!! ഇരട്ടകളായ പരട്ടകളുടെ അച്ഛനമ്മമാരാണ് ജോയലും ജാൻവിയും…പപ്പയെപ്പോലെ തന്നെ സരസനാണ് ജെവി….. ജിയ ആണെങ്കിൽ അമ്മയെപ്പോലെ മുൻശുണ്ഠിക്കാരിയും……. രണ്ടും എൻറോൾ ചെയ്തിറങ്ങിയ അസ്സൽ വക്കീലന്മാരാണ്………. ആലിമോൾക്ക് ശേഷം കുടുംബത്തിൽ വന്നത് ലെച്ചുവാണ്, ധ്യാനിന്റെ മകൾ.. അവൾക്ക് ഇളയതായി ഒരു കുഞ്ഞ് കൂടി വരേണ്ടതായിരുന്നു.. പക്ഷെ, അതിനെ ദൈവം തന്നെ നാലാംമാസം തിരിച്ചെടുത്തു…………..

ആലി ഇപ്പോൾ ഒരു ന്യൂസ്‌ സെന്ററിൽ ട്രെയിനിയാണ്… ലെച്ചു ബിടെക് നാലാംവർഷ വിദ്യാർത്ഥിനിയും… നാളത്തേക്കുള്ള തിരക്കുകൾ ഒരുവിധം ഒഴിഞ്ഞപ്പോൾ എല്ലാവരും കൂടി ഉമ്മറത്ത് കൂടി… പതുവുപോലെ രുദ്രന്റെ തോളിൽ ചാഞ്ഞ് ശ്രീ ഇരുന്നപ്പോൾ ജിയ ചാഞ്ഞത് ആയുവിന്റെ തോളിലായിരിന്നു….. എത്ര വഴക്കിട്ടാലും ഒടുവിൽ അവളെത്തുക അവന്റെ മുന്നിലായിരിക്കും.. ജെവിനേക്കാൾ അവൾക്ക് പ്രിയം ആയു ആയിരിന്നു……… രുദ്രച്ഛാ…………. പെട്ടെന്നുള്ള ആലിമോളുടെ വിളികേട്ട് എല്ലാവരും അവളെ നോക്കി………………. അപ്പോഴും രുദ്രന്റെ തോളിൽ ചാഞ്ഞിരുന്ന ശ്രീ മാത്രം ഞെട്ടിയില്ല…….. എന്താ ആലിമോളെ??????? സ്നേഹത്തേക്കാളേറെ വാത്സല്യത്തോടെ അവനവളെ നോക്കി…..

എനിക്ക് രുദ്രച്ഛന്റെ ലവ് സ്റ്റോറി പറഞ്ഞുതരുവോ??????? കൊഞ്ചലോടെ അവൾ ചോദിച്ചതുകേട്ട് അവളെ നോക്കിയിരുന്ന മുഖങ്ങളെല്ലാം ആർത്ത് ആർത്ത് ചിരിച്ചു……. !! അത് കണ്ടതും അവളുടെമുഖം കൂർത്തു…. എന്റെ ആലി……. ഓർമവെച്ച നാൾമുതൽ കേൾക്കാൻ തുടങ്ങിയതല്ലിയോ ഈ കഥകളൊക്കെ……. ഇവരുടെയൊക്കെ പ്രണയകഥ കേട്ട് അന്തംവിട്ടിരുന്നിട്ടുണ്ട് ഞാൻ 😇 ജെവി അത് പറയുമ്പോൾ ജോയിച്ചന്റെ കൈ അവന്റെ തലയിൽ മെല്ലെ തട്ടി… പപ്പാ…. എന്താടാ കൊരങ്ങാ…….. അവൻ വിളിച്ച അതേ ടോണിൽ ജോയലിന്റെമറുപടി വന്നതും ജെവി ഒന്നും മിണ്ടാതെ കൊഞ്ഞനം കുത്തി….. ജെവി….. ജാൻവിയുടെ കാർക്കശ്യം നിറഞ്ഞ ശബ്ദം ഉയർന്നതും അവന്റെ മുഖം താണ്…..

എന്തിനാടി നീ ഇങ്ങെനെ വാ വെക്കുന്നത്???? ധ്യാനിന്റെ തലോടൽ ജെവിയുടെ മുടിയിഴയിൽ വീണതും അവൻ അമ്മാവനോട് ചേർന്നിരുന്നു………………… ശ്… ശ്…. എല്ലാരും മിണ്ടാതിരിക്ക്.. ഞാൻ പറഞ്ഞ കാര്യത്തിലേക്ക് വാ എല്ലാരും……… ജെവിയിലേക്ക് തിരിഞ്ഞ എല്ലാവരുടെയും ശ്രദ്ധ ആലി തന്നിലേക്ക് നീട്ടി……… എന്റെയും ദേവുവിന്റെയും കഥ നിങ്ങൾക്കൊക്കെ അറിയാവുന്നത് തന്നെയല്ലേ മോളെ… ഇനിയിപ്പോ അതിൽ കൂടുതൽ എന്താ???????? ഇന്നും തന്റെ വാമഭാഗമായ ദേവുവിലേക്ക് നോട്ടം പാളിവീണതും അവന്റെ ചിരികോണിൽ എവിടെയോ ഒരു പുഞ്ചിരി തെന്നിമാറി……… ഹോ… എല്ലാം ഇന്നലെ കഴിഞ്ഞപോലെ.. എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ…… ഒടുവിൽ ആദ്യം ലോട്ടറി അടിച്ചതും ഇവന് തന്നെ…………….

സമയോചിതമായ കോമഡി അടിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പിള്ളേര് തങ്ങളേക്കാൾ വളർന്നവരാണ് എന്ന ബോധം അയോഗിന് വന്നത് അല്ലുവിന്റെ കൈ തോളിൽ വീണപ്പോഴാ……………….. എന്തോന്നെടെ? അത് ഞാൻ പെട്ടെന്ന്……… അളിഞ്ഞചിരിയോടെ എല്ലാരേയും നോക്കി ആയോഗിനെ നോക്കികണ്ണ് കൂർപ്പിക്കുന്ന അല്ലുവിനരികിൽ നിന്നും ആലി രുദ്രന്റെ മുന്നിലേക്ക് വന്നിരുന്നു….. രുദ്രച്ഛ….. ഞാൻ…. ഞാൻ ഉദ്ദേശിച്ചത് ദേവുഅമ്മയുടെ കാര്യമല്ല….. സാധിവല്യമ്മയുടെ കാര്യമാ………………… അവളുടെ നാവിൽ നിന്നും വീണ ആ പേര് ഒരുനിമിഷം എല്ലാരേയും ഞെട്ടിച്ചു…. ആ ഞെട്ടലിന്റെ ആധിക്യം ഏറ്റവും കൂടുതൽ നിറഞ്ഞത് ശ്രീയിലായിരിന്നു….. രുദ്രന്റെ തോളിൽ ചാഞ്ഞിരുന്നവൾ പെട്ടെന്ന് തലയുയർത്തി ആലിയെ നോക്കി, ശേഷം രുദ്രനെയും……………….

എന്തോ ആലിയിൽ നിറഞ്ഞിരുന്ന തെളിമയ്ക്ക് തന്റെ കൂടെപ്പിറപ്പിന്റെ ഛായയുണ്ടെന്ന് ആ പെണ്ണിനൊരുപക്ഷേ തോന്നിയതാകാം……… അലിയുടെ ചോദ്യം കേട്ട രുദ്രൻ ഉള്ളിൽ ഒരു പിടയലോടെ നോക്കിയത് ദേവുവിനെയാണ്……. ആ കണ്ണുകളിൽ നിറയുന്ന ഭാവമാറ്റം എന്തോ അവന് അപരിചിതമായിരുന്നു …….. അടുത്ത ജന്മം തിരികെ ഒരാവകാശവും പറയാതെ നൽകാം എന്നൊരു വാക്ക് സാധികയ്ക്ക് നൽകിയിരുന്നുവെങ്കിലും മനസ്സുകൊണ്ട് ഇനിയുള്ള ജന്മങ്ങളിലെല്ലാം രുദ്രന്റെ നല്ലപാതിയാകാൻ പ്രാർത്ഥിച്ചിരുന്ന ആമനസ്സ് ഈ ചോദ്യത്തിലൂടെ വീണ്ടും നീറിത്തുടങ്ങിയിരിന്നു……. ഒരുപക്ഷെ, സന്തോഷകരമായ ദാമ്പത്യജീവിതത്തിനിടയ്ക്ക് സാധിക എന്ന പേരവൾ മറന്നുപോയിരിക്കണം….. ഒരു പെണ്ണിന്റെ സ്വാർത്ഥമനസ്സിന്റെ ലോലമാറ്റങ്ങൾ………………… ആലി…………

രുദ്രന്റെ നെഞ്ചിലെ ആ ഭാരം മനസ്സിലാക്കികൊണ്ടാകാം അല്ലുവിന്റെ കാർക്കശ്യം നിറഞ്ഞ സ്വരം ആലിമോൾക്ക് നേരെ തിരിഞ്ഞു…. അച്ഛാ.. അത്…… വേണ്ടാ.. അല്ലു.. മോളെ ഒന്നും പറയണ്ടാ…… എന്തോ പറയാനൊരുങ്ങിയ അല്ലുവിനെ തടഞ്ഞുകൊണ്ട് രുദ്രൻ ആലിയുടെ നെറുകയിൽ തലോടി…….. എനിക്കറിയാം സാധി………. ഈ ചോദ്യം നിനക്ക് വേണ്ടിയാണ് ഉയർന്നതെന്ന്………… ഇന്നും സാധികയുടെ സാമീപ്യം തിരിച്ചറിയാൻ ഈ രുദ്രന് കഴിയുമെന്നത് മറന്നോ പെണ്ണെ നീ……. ആലിമോളുടെ വളർച്ചയിൽ എല്ലാം നിറഞ്ഞുനിന്ന നീ എന്ന സാന്നിധ്യത്തെ ഇന്നിതാ ഈ നിമിഷവും ഞാനറിയുന്നുണ്ട്…….. ഈ ജന്മത്തിന്റെ ഉദ്ദേശ്യവും മനസ്സിലാക്കാവുന്നതേയുള്ളൂ……

ഒരിക്കൽ ഇല്ലാതായ ജീവിതം നിനക്ക് വീണ്ടുമുണ്ടാകും…..അലെയ്ദയിലൂടെ സാധിക തേടുന്ന രുദ്രന്റെ പ്രണയത്തെ അതിന്റെ പൂർണ്ണതയോടെ എന്റെ മകനിലൂടെ നീ അനുഭവിക്കും……. ഉള്ളാലെ അത് പറയുമ്പോൾ ആ മനസ്സ് മനസ്സിലായതുപോലെ ശ്രീയുടെ കൈകൾ രുദ്രന്റെ കൈകളിൽ മുറുകി….. ഇതേസമയം അലിയുടെ മിഴികൾ തിളങ്ങുകയായിരുന്നു………….. മെല്ലെ അവൻ തന്റെ മനസ്സെന്ന പട്ടത്തിന്റെ നൂൽ അഴിച്ചു… കാലങ്ങൾക്ക് പിന്നിലേക്ക് അവ പാറിപോകവേ,, ആദിശൈലം കാതോർത്തു ഒരിക്കലും കേട്ടിട്ടില്ലാത്ത അപൂർണ്ണമായ ഒരു പ്രണയകഥയ്ക്കായ്………. ഇടുക്കിയിലെ ഒരുൾഗ്രാമത്തിലെ തേയിലകമ്പിനിയിലെ ജോലിക്കാരെന്നതിലുപരി ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു പരമേശ്വരനും പ്രതാപനും…. സാധികയുടെയും രുദ്രന്റെയും അച്ഛന്മാർ….

വീടുകൾ പോലെ ആ മനസ്സുകൾ തമ്മിലും അതിരുഭേദങ്ങളില്ലായിരുന്നു……..പ്രതാപൻ തന്റെ മൂത്തമകന് രുദ്രപ്രതാപ് എന്ന് പേരിട്ടപ്പോൾ മാസങ്ങൾ വ്യത്യസത്തിലുണ്ടായ തന്റെ മകൾക്ക് പരമേശ്വരനിട്ട പേര് സാധിക എന്നായിരുന്നു……. സാക്ഷാൽ ഉമാമഹേശ്വരരുടെ നാമങ്ങൾ…. !!പേരുപോലെ തന്നെ അവരോന്നിക്കണം എന്ന് തന്നെയായിരുന്നു ആ അച്ഛനമ്മമാരുടെ ആഗ്രഹവും………. വളരും തോറും കുഞ്ഞ് രുദ്രനും സാധിയും തങ്ങളുടെ ഉള്ളിലെ പസൗഹൃദത്തെ പ്രണയത്തിന്റെ തൂലികയിൽ ചാലിച്ചിരുന്നു…………………………പക്ഷെ അപ്പോഴും ആ മനസ്സുകൾ തമ്മിൽ അത് തുറന്ന് പറഞ്ഞിരുന്നില്ല…..

സ്കൂളിൽ രുദ്രന് കിട്ടുന്ന തല്ലിൽ കണ്ണ് നിറച്ചത് സാധിയായിരുന്നു…മാസത്തിൽ വിരുന്നെത്തുന്ന ചുവന്ന അക്കങ്ങളിൽ വയറിൽ അമർത്തി പിടിച്ചു കരയുന്ന സാധികയെ നോവലോടെ നോക്കിനില്ക്കുംമ്പോഴെല്ലാം അവന്റെ കുഞ്ഞിക്കണ്ണുകളും നിറഞ്ഞു തൂവി………. രുക്കുവേട്ടന് ഇഷ്ടാണോ എന്റെ ചേച്ചിയെ????? കുന്നിൻപുറത്ത് പതിവുപോലെ കളിചിരിയായി ഇരുന്ന സമയം അവന്റെ കൈകളിൽ തലചായ്ച്ചുകൊണ്ട് വാമിക ചോദിച്ചതുകേട്ട് രണ്ടാളും തറഞ്ഞുനിന്നു…… എന്താ മിണ്ടാത്തെ… ഇഷ്ടാണോ….??? തലപൊക്കികൊണ്ടവൾ രണ്ടാളെയും നോക്കി…… അന്നുവരെ തുറന്ന് പറഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് പരസ്പരം ജീവനുതുല്യം സ്‌നേഹിക്കുന്ന ആ മനസ്സുകൾ ഒരുവേള കണ്ണുകളാൽ സംസാരിക്കാൻ വെമ്പൽ പൂണ്ടു…..

ഏട്ടാ…… ആമി……. പറയ്….. ആണോ….???????? അത് ആമി….. എനിക്ക്………. അവന്റെ മറുപടിയ്ക്കായ് ആമിയെക്കാൾ അക്ഷമയോടെ കാത്തിരുന്നത് സാധികയായിരുന്നു……… അതേ… ആമി………ഓർമവെച്ച നാൾമുതൽ എന്തിനും എന്റെ കൂടെയുണ്ടായിരുന്ന നിന്റെ കൂടെപ്പിറപ്പിനോട് എനിക്ക് ഇഷ്ടമാണ്…. ആ ഇഷ്ടം എന്റെ ഈ പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ തോന്നിയതല്ല…..അസ്തമിക്കുന്ന സൂര്യന്റെ ഈ ചുവപ്പുരാശിപോലെ അത് സത്യമുള്ളതാണ്… പലപ്പോഴും അവളോട് തുറന്ന് പറയാൻ ശ്രമിച്ചു.. പക്ഷെ…… ആ കണ്ണിന്റെ വശ്യതയിൽ വീണുപോകുകയാണ് ഞാൻ…… സാധികയോടായ് മാത്രം പറയേണ്ടിയിരുന്ന കാര്യം ഇന്ന് എന്റെ അനിയത്തികുട്ടിയുടെ കൂടി മുൻപിൽ വെച്ച് പറയുവാ……….

അവിശ്വസനീയതയോടെ നിൽക്കുന്ന സധികയുടെ മുൻപിലേക്ക് ചെന്ന് നിന്ന് ആ കൈകൾ അവൻ കവർന്നു……….. ഇഷ്ടമാണ് ഒരുപാട്……. കളികൂട്ടുകാരിയെ പ്രണയിക്കാൻ തുടങ്ങിയതെന്നാണെന്ന് അറിയില്ല.. പക്ഷെ, തുടങ്ങിയ നാൾമുതൽ നിന്റെ ഈ സാമീപ്യം എന്നിലുണർത്തുന്ന മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ അറിയില്ലനിക്ക് ……….ഐ ലവ് യൂ സാധി…… പതിനാറ് വയസ്സുകാരന്റെ കുട്ടിത്തം നിറഞ്ഞ ഭാവത്തേക്കാൾ രുദ്രന്റെ മുഖം പക്വതയിലാഴ്ന്നിരുന്നു ആ നിമിഷം… കേൾക്കാൻ കൊതിച്ചവാക്കുകൾ കെട്ട സന്തോഷമായതുകൊണ്ടാകാം,, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി………….

ഒരക്ഷരം മിണ്ടാൻകഴിയാതെ, ഒഴുകിത്തുടങ്ങിയ കണ്ണീരിനെ ഒഴുകാൻ അനുവദിച്ചുകൊണ്ട് അവൾ തലയാട്ടി…………………. …. സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെ രണ്ടാളും പരസ്പരം നോക്കിയതും ആ മിഴികോണിൽ പ്രണയാർദ്രഭാവങ്ങൾ നിഴലിക്കാൻ തുടങ്ങി………… പിന്നീടങ്ങോട്ട് ആ നാട് അറിയുകയായിരുന്നു.,,, രുദ്രസാധികയുടെ പ്രണയത്തെ…… അവർക്ക് കൂട്ടായി വാമികയെന്ന അനിയത്തികുട്ടിയും……….. പിണക്കങ്ങളിൽ മുഖം വീർത്തുകെട്ടി കുന്നിൻപുറത്ത് വന്ന് മാറിനിൽക്കുന്ന സാധികേനെ ആമിയുടെ സഹായത്തോടെ ചിരിപ്പിക്കുമ്പോൾ അവന്റെ കൈകളിലെ പൊതിയിൽ അവൾക്കായിയുള്ള കുപ്പിവളകൾ ഉണ്ടാകും…… അങ്ങെനെ അങ്ങെനെ അവർ പ്രണയിച്ചു….

അല്ല,,,,,, ജീവിച്ചു…… ആ ജീവിതത്തിനിടയിൽ എപ്പോഴോ കരിനിഴൽ ബാധിച്ചത് അവരറിഞ്ഞത് വളരെ വൈകിയായിരുന്നു….. അപ്പോഴേക്കും പെണ്ണിന് സ്വന്തമായതെല്ലാം കവർന്നെടുത്ത് ആ ക്രൂരൻ ആ ജീവനപഹരിച്ചിരുന്നു…………………………. ആരൊക്കെയോ പറഞ്ഞറിഞ്ഞ് ഒരു ഭ്രാന്തനെ പോലെ രാവിലെ ആ ഫാക്ടറിയിലേക്കോടി……….അവിടെ എത്തുമ്പോൾ ആ മൃതദേഹങ്ങളെ പോലീസ് ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു………. അച്ഛനും അമ്മയ്ക്കും ശേഷം മൂന്നാമതായി ഒരു സ്ട്രെക്ചറിൽ ജീവനറ്റ ഒരു മുഖം കണ്ടപ്പോൾ തന്നെ തളർന്നു പോയി അവൻ…………….. ചിരിയുടെയും കുസൃതിയോടെയും മാത്രം കണ്ടിരുന്ന പ്രാണനെ മുഖം മുഴുവൻ വിരലുകളാൽ മുറിവേറ്റ് കണ്ട നിമിഷം ശ്വാസം പോലും നിലയ്ക്കുമെന്ന് തോന്നിപോയി അവന്…………….

മരവിച്ച അവസ്ഥയിലും അവൻ നോക്കിയത് അവനെന്നും പ്രിയപ്പെട്ടതായിരുന്ന അവളുടെ പദസരത്തിലേക്കായിരുന്നു…….ആ കാലിലെ പൊട്ടിയ പാദസരം കാൺകെ കാൺകെ അവന്റെ കണ്ണിൽ ഇരുട്ട് മൂടി…………. പിന്നീട് കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്….മനസ്സ് മുഴുവൻ സാധികയുടെ ജീവനറ്റ മുഖവും പേറി ആരോടും മിണ്ടാതെ കുറച്ച് ദിവസങ്ങൾ… അതിനുള്ളിൽ തന്നെ ആ മേനോൻ അവിടുന്ന് രക്ഷപ്പെട്ടിരുന്നു……. അങ്ങെനെ, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങവേ അവിചാരിതമായിയാണ് ആ ഹോസ്പിറ്റലിലെ അവരുടെ ബോഡി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെയും അന്നത്തെ ആ കേസിന്റെ ഇൻചാർജ് ഉണ്ടായിരുന്ന ഓഫീസർ വിശ്വനാഥന്റെയും സംസാരം അവൻ കേട്ടത്…..

അതിലൂടെ സാധികയ്ക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരത അറിഞ്ഞതും ആാാ കൗമാരക്കാരനിൽ പകയുടെ കനലെരിഞ്ഞു………………………… ഒരു ഉറുമ്പ് കടിച്ചാൽ പോലും കണ്ണ് നിറയുന്ന ആ പെണ്ണ് സഹിക്കേണ്ടിവന്ന വേദന ഓർത്തതും അവന്റെ ചങ്ക് തകർന്നു.. കൂടെ അവന്റെ കുഞ്ഞിപ്പെങ്ങളുടെ ശരീരം പോലും അയാൾ വെറുതെ വിട്ടില്ലെന്നും കൂടി അറിഞ്ഞതോടെ രുദ്രൻ സംഹാരരുദ്രനാകാൻ തുടങ്ങി…………. വാമിക ജീവനോടെയുണ്ടെന്ന് അറിഞ്ഞതോടെ അവൻ കുറച്ച് ശാന്തനായി.. എങ്കിലും അവന്റെ ഉള്ളിലെ കനൽ കെട്ടടങ്ങിയിരുന്നില്ല………….. അയാളെയും ഇതുപോലെ വേദന അറിയിച്ച് ഇല്ലാതാക്കാൻ അവൻ വെറിപൂണ്ടു.. പക്ഷെ, ആയുസ്സിന്റെ ബലം കൊണ്ടായിരിക്കാം അയാൾ അതിന് മുൻപേ ആ നാട് വിട്ടു….

ആവുന്നത്ര അവൻ അന്വേഷിച്ചു, പക്ഷെ, ഒരു കൗമാരക്കാരന് അന്വേഷിക്കുന്നതിലും പരിധിയുണ്ടല്ലോ, ഒടുവിൽ ആ അന്വേഷണത്തിനൊരു ഇടവേള നല്കികൊണ്ടവൻ പഠിത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി… അപ്പോഴും മനസ്സിൽ നെരിപ്പോടായി സാധികയും വാമികയും എരിഞ്ഞുകൊണ്ടിരുന്നു…അച്ഛന്റെയും അമ്മയുടെയും മരണശേഷമാണ് സിവിൽസർവീസിലേക്ക് അവൻ കടന്നത്, ലക്ഷ്യം മൂന്നായിരുന്നു, ഒന്ന് അയാളെ കണ്ടെത്തുക രണ്ട് അയാളെ മുച്ചോട് നശിപ്പിക്കുക…. മൂന്ന് അവന്റെ പെങ്ങളെ കണ്ടെത്തുക………….ആ മൂന്ന് ലക്ഷ്യങ്ങൾ സിവിൽസർവീസ് എന്ന കടമ്പ മറികടക്കാനുള്ള അവന്റെ ഊർജ്ജമായി മാറി …………ട്രെയിനിങ് കഴിഞ്ഞ് ആദ്യത്തെ രണ്ട് വർഷം പോസ്റ്റിങ് ഡെൽഹിയിലായിരുന്നുവെങ്കിലും അവിടെ നിന്നുകൊണ്ട് അവൻ അവന്റെ രണ്ട് ലക്ഷ്യങ്ങൾ സാധിച്ചു….

മൂന്നാമത്തെ ലക്ഷ്യത്തിനായി ചുവടിറപ്പിക്കുമ്പോഴാണ് വാമിക എന്ന ശ്രാവണിയും അതിനായിയുള്ള തയ്യാറെടുപ്പിലാണെന്ന് അവൻ അറിയുന്നത്…… പിന്നീട് നടന്നതൊക്കെ നിങ്ങൾക്കും അറിയാവുന്നതൊക്കെയാണ്………… ജീവിതം തകർത്തവരെ ഇല്ലാതാക്കാൻ ഞങ്ങൾ ചെയ്തതൊക്കെ…. അതിലേറെ എന്റെ ആമി അനുഭവിച്ചതൊക്കെ………….. എല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോൾ രുദ്രന്റെ കൈകൾ അവന്റെ ആമിയെ പൊതിഞ്ഞുപിടിച്ചിരുന്നു……. ഒരിക്കൽ കൂടി പിള്ളേരുടെ മനസ്സുകളിൽ വാമിക എന്ന ശ്രാവണി നിറഞ്ഞുനിന്നു………………. അല്ലുവിന്റെ കണ്ണിൽ തന്റെ നല്ലപാതിയോട് ബഹുമാനം തോന്നിയപ്പോൾ ആയോഗിന്റെ മനം വിതുമ്പിയത് തന്റെ അച്ഛന്റെ ക്രൂരതയോർത്തായിരുന്നു……………… ഡു യൂ മിസ്സ്‌ സാധിക?????????????

പൊടുന്നനെ കേട്ട ആ ചോദ്യത്തിനുത്തരം പറയാൻ ഒന്ന് ചിന്തിക്കേണ്ടി വന്നിരുന്നു രുദ്രന്……………. പുഞ്ചിരിയോടെ അവൻ അലിയുടെ കവിളിൽ തട്ടി,,,,,,,,,,,, രുദ്രന്റെ ആത്മാവ് അന്നും ഇന്നും ഇനി എന്നും സാധികയിൽ തന്നെയാണ്…………. പക്ഷെ ആ ആത്മാവ് ജീവിക്കുന്ന ഈ ശരീരത്തിലെ ഓരോ അണുവിലും നിന്റെ ദേവുഅമ്മയാണ് നിറഞ്ഞുനിൽക്കുന്നത്…. എന്നിൽ നിന്നകന്നാൽ മാത്രമല്ലെ സാധിയെ എനിക്ക് മിസ്സ്‌ ചെയ്യേണ്ടുള്ളൂ???????? ഇന്നും അവളെന്റെ അരികിലുണ്ട്………… അത് പറയുമ്പോൾ രുദ്രനിൽ തെളിഞ്ഞ ഭാവമാറ്റം ശ്രീയിലും നിഴലിച്ച നിമിഷം ചെറുപുഞ്ചിരിയോടെ ആലി രുദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

ഇതേ സമയം കൈയ്ക്ക് പറ്റിയ ചെറിയ മുറിവിൽ മരുന്ന് വെക്കുകയാണ് അവൻ……………….. ഡെറ്റോളിന്റെ നീറ്റലിൽ ആ കണ്ണുകൾ ഇറുകെയടഞ്ഞു……………… പേഴ്സിൽ നിന്നെടുത്ത ഫോട്ടോയിലേക്ക് നോക്കിനിൽക്കേ ആ കണ്ണുകളിൽ കുസൃതി വിടർന്നു…….. അയാം വെയ്റ്റിംഗ് ഫോർ യൂ ഡിയർ…… ! ചിരികോണിൽ വിരിഞ്ഞ പുഞ്ചിരിയോടെ ആാാ കാപ്പികണ്ണ് അവന്റെ പെണ്ണിനെ നെഞ്ചോട് ചേർത്തു…….. 💖💖 (തുടരും )

അലെയ്പായുദേ: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-