അഞ്ജലി: ഭാഗം 13

Share with your friends

എഴുത്തുകാരി: പാർവ്വതി പിള്ള

ഉണ്ണിക്കുട്ടന്റെ രണ്ടാം പിറന്നാൾ ആണ് ഇന്ന്. ഗ്രാൻഡ് ആയി ആഘോഷിക്കാനാണ് അനന്തന്റെ തീരുമാനം. വലിയ രീതിയിൽ തന്നെ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. നാളെ വെളുപ്പിന് ബിസിനസിന്റെ ആവശ്യത്തിനായി അനന്തൻ മുംബൈയിലേക്ക് പോവുകയാണ്. ഒരു മാസത്തേക്കാണ് പോകുന്നത്. അഞ്ജലി ജീവിതത്തിലേക്ക് വന്നതിനു ശേഷം ആദ്യമായാണ് വീട്ടിൽനിന്നും ഇത്രയും ദിവസം മാറി നിൽക്കുന്നത്. ഉണ്ണിക്കുട്ടനെ വിട്ടുപിരിയുന്ന കാര്യം ഓർക്കുമ്പോൾ ആകെ സങ്കടമാണ്. ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടാണ്. ഇല്ലെങ്കിൽ അനന്തൻ പോവില്ലായിരുന്നു. പാർട്ടിക്കിടയിൽ ഉണ്ണിക്കുട്ടൻ തന്നെയായിരുന്നു താരം. എല്ലായിടത്തും ഓടിനടന്ന് അവൻ കുസൃതികൾ കാണിച്ചുകൊണ്ടിരുന്നു.

എന്തൊക്കെ കുസൃതികൾ കാണിച്ചു കൊണ്ട് നടന്നാലും ഒരു പത്ത് തവണ അനന്തനരികിൽ ഓടിയെത്തുമായിരുന്നു അവൻ. അച്ഛ എന്നു വിളിച്ച് കൈ ഉയർത്തി നിൽക്കുന്ന അവനെ വാരിയെടുത്ത് ഇരുകവിളിലും തെരുതെരെ ഉമ്മകൾ കൊണ്ട് മൂടി അനന്തൻ. പാർട്ടി ഒക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ 12 മണി കഴിഞ്ഞിരുന്നു . അനന്തന്റെ തോളിൽ ഉറങ്ങിക്കിടന്നിരുന്ന ഉണ്ണിക്കുട്ടനെ എടുത്തു ബെഡിലേക്ക് കിടത്തി അഞ്ജലി. പിന്നെ അവനെ ഉണർത്താതെ കുഞ്ഞുടുപ്പുകൾ ഊരിയെടുത്തു. വെള്ളം തൊട്ട് ചെറുതായി മേൽ തുടച്ചപ്പോൾ ഉറക്കം തടസ്സപ്പെട്ടതിന്റെ നീരസം ആ കുഞ്ഞു മുഖത്ത് കാണാൻ ഉണ്ടായിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങി വന്ന അനന്തൻ അവന്റെ മുഖം കണ്ട് പുഞ്ചിരിയോടെ അവനെ ചേർത്തുപിടിച്ചു.

അച്ഛന്റെ ചൂടുപറ്റി കുഞ്ഞുവിരൽ നുണഞ്ഞുകൊണ്ട് അവൻ വീണ്ടും ഉറക്കത്തിലേക്ക് വീണു…… ഫ്രഷായി വന്നു കിടന്ന അഞ്ജലിക്ക് അരികിലേക്ക് അനന്തൻ നീങ്ങി കിടന്നു. അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി വെച്ചു. അവൾ അവന്റെ മുടികൾക്കിടയിലൂടെ വിരലോടിച്ചു. കുറച്ച് നേരം അങ്ങനെ കിട്ടുന്നതിന് ശേഷം അനന്തൻ മുഖം ഉയർത്തി അഞ്ജലിയെ നോക്കി. പിന്നെ ഉയർന്നുവന്ന് അവളുടെ നെറുകയിൽ ചുംബിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ ഓടി നടന്നു. അവന്റെ മുഖം അവളുടെ കഴുത്തിന് അടിയിലേക്ക് അമർന്നപ്പോൾ അവളുടെ ഉടൽ ഒന്നാകെ വെട്ടി വിറച്ചു. കുറ്റിരോമങ്ങൾ നിറഞ്ഞ താടി അവളെ ഒന്നാകെ ഇക്കിളിപ്പെടുത്തി. അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നു. ഉയർന്ന് വന്ന കിതപ്പോടെ അവളിലേക്ക് അലിഞ്ഞു ചേർന്ന അനന്തൻ മതിവരാത്ത പോലെ അവളെ വീണ്ടും വീണ്ടും ഇറുകെ പുണർന്നു.

വാഷ്റൂമിലേക്ക് പോകാനായി തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് അനന്തൻ ചോദിച്ചു. നീ ഇതൊക്കെ വാരികെട്ടി എവിടേക്കാ അഞ്ജലി. അവൾ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. അവളെ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു അനന്തൻ. നീ ഇപ്പോൾ ഫ്രഷ് ആവാൻ പോയാൽ ഇനിയും പോകേണ്ടി വരും അതുകൊണ്ട് കുറച്ചു കഴിഞ്ഞ് പോയാൽ മതി. ഒരു കള്ളച്ചിരിയോടെ അനന്തൻ പറഞ്ഞത് കേട്ട് അഞ്ജലി അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി. കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് വീണ്ടും അവളുടെ മുകളിലേക്ക് അമർന്ന അവൻ ബെഡിൽ കിടന്ന ഷീറ്റ് എടുത്തു അവരുടെ മുകളിലെക്കിട്ടു. നിമിഷ നേരത്തിനുള്ളിൽ ഗൗരവത്തിൽ കിടന്ന അഞ്ജലിയുടെ അടക്കി ചിരികൾ അതിനുള്ളിൽ നിന്നും കേട്ടു.

വീണ്ടും വീണ്ടും തന്റെ പെണ്ണിലേക്ക് അലിഞ്ഞുചേർന്ന അനന്തൻ തളർച്ചയോടെ അവളുടെ അണിവയറിൽ മുഖം പൂഴ്ത്തി കിടന്നു. വീണ്ടും അവന്റെ ചുണ്ടുകളും കൈകളും അവളിൽ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ അഞ്ജലി അവനെ തടഞ്ഞു ഞാൻ ക്ഷീണിച്ചു അനന്തേട്ടാ. അവൻ മുഖമുയർത്തി അവളുടെ മുഖത്തേക്ക് നോക്കി. ഇനി എന്നാ പെണ്ണേ. അതുവരെ എനിക്ക് പിടിച്ചു നിൽക്കണ്ടേ. അവൾ അവന്റെ തോളിൽ മൃദുവായി തല്ലി. ഈ അനന്തേട്ടന്റെ ഒരു കാര്യം. ദേ പെണ്ണേ ഇപ്പോൾ സമയം എന്തായി എന്ന് അറിയുമോ. എനിക്ക് വെളുപ്പിനെ പോകേണ്ടതാ. നീ ഒന്ന് ഇങ്ങോട്ടു വന്നേ. അവൻ വീണ്ടും അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. രാവിലെ ഏഴ് മണിക്കായിരുന്നു അനന്തന്റെ ഫ്ലൈറ്റ്.

നാല് മണി ആയപ്പോൾ വീട്ടിൽ നിന്നും അനന്തൻ ഇറങ്ങി. അവൻ അഞ്ജലിയെ ചേർത്ത് പിടിച്ച് അവളുടെ കവിളിൽ തന്റെ കവിൾ ചേർത്ത് വെച്ച് കുറെ നേരം അനങ്ങാതെ നിന്നു. പിന്നെ അത്യധികം പ്രണയത്തോടെ അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ ചേർത്തു. സുഖമായി ഉറങ്ങി കിടക്കുന്ന ഉണ്ണിക്കുട്ടന്റെ കവിളിലമർത്തിചുംബിച്ചു. അവന്റെ ആ കുഞ്ഞു മുഖത്തേക്ക് നോക്കുന്തോറും അനന്തന് പോകാനേ തോന്നുന്നുണ്ടായിരുന്നില്ല.. അനന്തന്റെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ അഞ്ജലി വാതിലിൽ നോക്കിനിന്നു. തന്നിൽ നിന്നും തന്റെ ഹൃദയം വേർപെടുന്ന പോലെ. ഇതേവരെ ഇങ്ങനെയൊരു അകൽച്ച ഉണ്ടായിട്ടില്ല. നെഞ്ചിനുള്ളിൽ എന്തോ ഒരു സങ്കടം തിങ്ങിക്കൂടുന്നു. തിരികെ വീടിനുള്ളിലേക്ക് കയറിയപ്പോൾ ആകെ ഒരു ശൂന്യത പോലെ. മെല്ലെ റൂമിലേക്ക് കയറി.

അനന്തന്റെ മണം അവിടമാകെ നിറഞ്ഞു നിൽക്കുന്ന പോലെ.ഉണ്ണിക്കുട്ടനെ ചേർത്തുപിടിച്ച് കിടന്നു. അവന്റെ മുഖത്തേക്ക് നോക്കി. കുഞ്ഞി പാൽ വിരൽ നുകർന്നു കൊണ്ടാണ് കിടക്കുന്നത്. അവൾ വാൽസല്യത്തോടെ അവനെ ചേർത്തുപിടിച്ചു.അനന്തേട്ടന്റെ മണമാണ് അവന്.. രാവിലെ ഉറക്കമുണർന്ന ഉണ്ണിക്കുട്ടൻ കട്ടിലിൽ നിന്നും ഊർന്നിറങ്ങി. അവന്റെ കണ്ണുകൾ നാലുപാടും അച്ചയെ തിരഞ്ഞു. മ്മേ.. അച്ച… ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും അനന്തന് വല്ലാത്ത ഒരു ശൂന്യതയായിരുന്നു. എത്രയും പെട്ടെന്ന് ഒന്ന് തിരിച്ചു ചെന്നിരുന്നെങ്കിൽ. തന്റെ പ്രാണനാണ് അവർ രണ്ടുപേരും. അവർ അടുത്ത് ഇല്ലാതെ വല്ലാത്ത ഒരു ശാസംമുട്ടൽ ആണ്. അവൻ ദീർഘനിശ്വാസത്തോടെ കണ്ണുകൾ ഇറുകെ അടച്ചു.

ഹോട്ടൽ താജിലാണ് അവന് റൂം ബുക്ക് ചെയ്തിരുന്നത്. റൂമിൽ ചെന്ന് കയറിയ ഉടൻ തന്നെ അനന്തൻ വീഡിയോ കോളിൽ ഉണ്ണിക്കുട്ടനോടും അഞ്ജലിയോടും സംസാരിച്ചതിന് ശേഷമാണ് ഫ്രഷ് ആകാനായി കയറിയത്. അന്ന് രാത്രി ഉണ്ണിക്കുട്ടൻ ഒരുപാട് കരഞ്ഞാണ് ഉറങ്ങിയത്. ഒടുവിൽ അഞ്ജലി അനന്തനെ ഫോൺ ചെയ്തു. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി അച്ഛയെ വിളിച്ചു കരയുന്ന ഉണ്ണിക്കുട്ടനെ ആശ്വസിപ്പിക്കാൻ അഞ്ജലി ഒരുപാട് പ്രയാസപ്പെട്ടു. അനന്തന് ആകെ സങ്കടം തോന്നി. എല്ലാം ഇട്ടെറിഞ്ഞ് പോയാലോ എന്ന് ഒരുവേള അവൻ ചിന്തിച്ചു. അത് മുൻകൂട്ടി മനസ്സിലാക്കിയത് പോലെ അഞ്ജലി പറഞ്ഞു. ഒരുപാട് കാലത്തെ അധ്വാനം അല്ലേ അനന്തേട്ടാ. കൈവിട്ടു കളയാൻ എളുപ്പമാണ്.

പോയ കാര്യം എല്ലാം സാധിച്ചിട്ടുണ്ട് വന്നാൽമതി. അവൾ അവനെ ആശ്വസിപ്പിച്ചു. ഇന്നേക്ക് അനന്തൻ പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു എപ്പോഴും വിളിക്കും ഉണ്ണിക്കുട്ടനോട്‌ വാതോരാതെ സംസാരിക്കും.. അവിടെനിന്നും അവനു വേണ്ടി ഒരുപാട് ടോയ്സ് വാങ്ങി കൂട്ടിയിട്ടുണ്ട് അനന്തൻ. ഫോണിലൂടെ ഒക്കെയും അവനെ കാണിക്കുമ്പോൾ അത് വാങ്ങാനായി അവൻ കൈനീട്ടും. കിട്ടില്ല എന്നറിയുമ്പോൾ കുഞ്ഞി ചുണ്ടു പിളർത്തി കരയും. അഞ്ജലിയുടെ ദേഷ്യത്തോടെയുള്ള നോട്ടം കാണുമ്പോൾ അനന്തൻ ചിരിയോടെ പെട്ടെന്ന് എല്ലാം മാറ്റി വയ്ക്കും. രാവിലെ മുതൽ അനന്തന്റെ കോൾ വെയിറ്റ് ചെയ്തിരിക്കുകയാണ് അഞ്ജലി. ഇന്ന് ഷെട്ടിയുമായി ഫൈനൽ ഡിസ്കഷൻ ആണ്.

രാവിലെ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു. ഉണ്ണിക്കുട്ടനും ഇന്ന് വല്ലാതെ വാശിയായിരുന്നു അച്ഛനെ കാണാത്തതിനാൽ. ഇപ്പോൾ തന്നെ സമയം 10 മണി കഴിഞ്ഞിരിക്കുന്നു. മീറ്റിങ്ങിന് ഇടയിൽ അങ്ങോട്ട് വിളിച്ച് സംസാരിക്കുന്നത് അനന്തേട്ടന് ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ടാണ് ഇത്രയും നേരം വിളിക്കാതിരുന്നത്. ഇനിയും കാത്തിരിക്കാൻ വയ്യ. മനസ്സിൽ ആകെ ഒരു അങ്കലാപ്പ്. അവൾ വേഗം ഫോണെടുത്ത് അനന്തന്റെ നമ്പർ ഡയൽ ചെയ്തു. റിങ്ങ് ചെയ്ത് കട്ട് ആവുന്നത് അല്ലാതെ മറുവശത്തു നിന്നും യാതൊരു അനക്കവും ഉണ്ടായില്ല. അഞ്ജലിയുടെ ശരീരത്തിൽ ആകെ ഒരു വിറയൽ വന്നു കൂടി.

ഈശ്വരാ സമയം ഇത്രയും ആയല്ലോ അനന്തേട്ടൻ എവിടെ പോയി. മീറ്റിംഗ് ആറുമണിക്ക് തന്നെ കഴിയും എന്നാണല്ലോ പറഞ്ഞത്. അവൾക്ക് എന്തെന്നില്ലാത്ത ഒരു ഭയം മനസ്സിൽ കടന്നു കൂടി. ആരെയാണ് ഒന്ന് വിളിക്കുക. പെട്ടെന്ന് എന്തോ ആലോചിച്ചു കൊണ്ട് അവൾ വേഗം മൂർത്തി സാറിന്റെ നമ്പർ ഡയൽ ചെയ്തു. വിവരം പറഞ്ഞപ്പോൾ മൂർത്തി സാർ പറഞ്ഞത് അനന്തൻ സാർ തിരക്കിൽ ആയതു കൊണ്ടാകും മോളെ ഫോൺ എടുക്കാത്തത്. വിഷമിക്കാതെ. തിരക്ക് കഴിയുമ്പോൾ സാർ ഇങ്ങോട്ട് വിളിച്ചോളും. ഞാൻ നോക്കട്ടെ ഷെട്ടിയുടെ നമ്പർ കിട്ടുമോ എന്ന്. മൂർത്തി സാർ അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഫോൺ വെച്ചു. അഞ്ജലി തന്റെ താലിയിൽ തെരുകെ പിടിച്ചു. ഈശ്വരാ എന്റെ അനന്തേട്ടന് ഒന്നും വരുത്തരുതേ…..

അനന്തേട്ടൻ ഒരു തവണ ഒന്ന് വിളിച്ചിരുന്നെങ്കിൽ. അവൾക്ക് വല്ലാത്ത ആഗ്രഹം തോന്നി.. ഒരു വിധത്തിലാണ് അഞ്ജലി നേരം വെളുപ്പിച്ചത്. രാത്രി മുഴുവൻ അനന്തനെ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവൾ. രാവിലെ എഴുന്നേറ്റ് വെപ്രാളത്തോടെ അവൾ ദേവമ്മയുടെ അടുത്തേക്ക് ചെന്നു. ഉറങ്ങാതെ കൺപോളകൾ തടിച്ചു കണ്ണുകൾ ചുവന്നിരിക്കുന്നു. അവളെ കണ്ട ദേവമ്മ അമ്പരപ്പോടെ ചോദിച്ചു. എന്താ മോളെ. എന്തുപറ്റി. അവൾ ഒരു പൊട്ടി കരച്ചിലോടെ ദേവമ്മയുടെ തോളിലേക്ക് ചാഞ്ഞു. അനന്തേട്ടൻ ഇന്നലെ വിളിച്ചതേ ഇല്ല ദേവമ്മേ. ഞാൻ രാത്രി മുഴുവൻ അങ്ങോട്ട് വിളിക്കുകയായിരുന്നു. എനിക്ക് എന്തോ പേടി തോന്നുന്നു. അവർ അവളെ ഞെട്ടലോടെ നോക്കി.

വെളിയിൽ ഏതോ വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ടു കൊണ്ടാണ് രണ്ടാളും വെളിയിലേക്ക് ഇറങ്ങി ചെന്നത്. മൂർത്തി സാറാണ്. മറയ്ക്കാൻ നോക്കുന്നുണ്ട് എങ്കിലും മുഖത്തെ പരിഭ്രമം അഞ്ജലിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. എന്താ അങ്കിളേ. എന്തെങ്കിലും പ്രശ്നമുണ്ടോ. മൂർത്തി സാർ എന്ത് പറയണമെന്നറിയാതെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി. മോളെ അത്.. അനന്തൻ സാറിന് ഒരു ആക്സിഡന്റ്. പേടിക്കാനൊന്നുമില്ല മോളേ. അഞ്ജലിക്ക് ചെവിയിലൂടെ ഒരു മൂളൽ പോലെ തോന്നി. ചെവി കൊട്ടിയടച്ച പോലെ. അവൾ കേട്ടത് വിശ്വസിക്കാനാവാതെ സ്തംഭിച്ചുനിന്നു. നാക്ക് താണുപോയ പോലെ. നിൽക്കുന്നിടത്ത് നിന്നും ഉരുകി ഒലിച്ചു ശൂന്യമായ പോലെ. അടർന്നു വീഴാൻ മടിച്ചെന്നപോലെ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ വന്നു നിറഞ്ഞു നിന്നു….തുടരും…..

അഞ്ജലി: ഭാഗം 12

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-