ആത്മിക : ഭാഗം 5

Share with your friends

എഴുത്തുകാരി: ശിവ നന്ദ

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അമ്മുവിന് ആകെയൊരു വെപ്രാളം ആയിരുന്നു.കിച്ചനെ കാണാൻ പോകണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തിൽ എത്താൻ അവൾക്ക് കഴിഞ്ഞില്ല.അതും ദേവൂനെ അറിയിക്കാതെ ചെല്ലാൻ പറഞ്ഞത് എന്തിനാകും എന്നായിരുന്നു അവളുടെ ചിന്ത.ചായ തിളച്ച് തൂകി അടുപ്പിൽ മുഴുവൻ ആയതും അമ്മായിടെ വക നല്ല വാക്കുകൾ കുറേ കേട്ടു. വീണ്ടും അതുപോലെ അബദ്ധങ്ങൾ സംഭവിച്ചപ്പോൾ ഒടുവിൽ കിച്ചനെ കാണാമെന്ന് തന്നെ അവൾ ഉറപ്പിച്ചു.അതോടെ ടെൻഷൻ കുറയുമല്ലോ. “നീയിത് എങ്ങോട്ടാ അമ്മു??” മുടി മെടഞ്ഞിടുന്നതിനിടയിൽ ആണ് ദേവു റൂമിലേക്ക് വരുന്നത്. “അത് പിന്നേ…ഞാനൊന്ന് അമ്പലത്തിൽ പോയിട്ട് വരാം”

“വൈകിട്ട് നമുക്ക് ഒരുമിച്ച് പോകാം അമ്മൂസേ..” “ഇല്ല ദേവു..എനിക്കിപ്പോൾ പോകാൻ തോന്നുന്നു..ഞാൻ പോയിട്ട് പെട്ടെന്ന് വരാം” “മ്മ്മ് എന്നാൽ നീ പൊയ്ക്കോ” ദേവുവിനോട് പറഞ്ഞിട്ട് അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹർഷൻ ബൈക്കിൽ എങ്ങോട്ടോ പോകുന്നത് കണ്ടു. അതൊരു ആശ്വാസം ആയിട്ട് അവൾക്ക് തോന്നി. അല്ലെങ്കിൽ രാവിലെ തന്നെ എന്തെങ്കിലും വൃത്തികേടും പറഞ്ഞ് വന്നേനെ. അമ്മു ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുമ്പോഴാണ് കിച്ചൻ വന്നത്.അവൾ വന്നതിന്റെ സന്തോഷം അവന്റെ മുഖത്ത് പ്രകടമായിരുന്നു.കഴുത്തിലെ മാലയിൽ കൊരുത്തിട്ടിരിക്കുന്ന മഹാവിഷ്ണുവിന്റെ ലോക്കറ്റിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ ശ്രീകോവിലിലേക്ക് നോക്കി നിന്നു.

അമ്മുവിന് വേണ്ടിയുള്ള പ്രാർത്ഥന മാത്രമായിരുന്നു അവന്റെ നാവിൽ. പ്രാർത്ഥിച്ചു കഴിഞ്ഞ് രണ്ടുപേരും പുറത്തേക്ക് ഇറങ്ങി.കിച്ചൻ പറയാൻ പോകുന്ന കാര്യം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് അമ്മു. “കിച്ചേട്ടാ…” “ഉം…” “എനിക്ക് പെട്ടെന്ന് പോകണം ഏട്ടാ..എന്താ പറയാൻ ഉള്ളതെന്ന് വെച്ചാൽ..” “ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധയോടെ കേൾക്കണം..” എന്തെന്ന അർത്ഥത്തിൽ അവൾ അവനെ നോക്കി. “ജോലി സംബന്ധമായിട്ട് കഴിഞ്ഞ ആഴ്ച ഞാൻ ഹൈദരാബാദ് പോയിരുന്നു.അവിടെ വെച്ച് ഞാൻ ഹർഷനെ കണ്ടു” ആ പേര് കേട്ടതും അവളിൽ ഒരു വിറയൽ ഉണ്ടായി.അത് അവൻ അറിയാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു. “ദേവുവിൽ നിന്ന് ഞാൻ അറിഞ്ഞിട്ടുള്ള ഹർഷനെ അല്ല അവിടെ കണ്ടത്.

രൂപത്തിലും ഭാവത്തിലും ഒന്നും ദേവുവിന്റെ നല്ലവനായ ഏട്ടനായിട്ട് എനിക്ക് തോന്നിയില്ല.അതുകൊണ്ട് തന്നെ അവനെ കുറിച്ച് ഞാൻ അന്വേഷിച്ചു.മയക്കുമരുന്ന് ആണ് അവരുടെ മെയിൻ.അത് കൂടാതെ…വേറെയും ചില കാര്യങ്ങൾ അറിഞ്ഞു…പക്ഷെ അത് അമ്മുവിനോട് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.” ഹർഷനെ കുറിച്ച് ഇത്രയും കേട്ടിട്ടും നിർവികാരതയോടെ ഇരിക്കുന്ന അമ്മുവിനെ അവൻ അത്ഭുതത്തോടെ നോക്കി.താൻ സംശയിച്ചത് പോലെ അവൻ ഇവളെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. “അമ്മു…അവൻ നിന്നോട്….” “കിച്ചേട്ടൻ ഇത് എന്നെ അറിയിക്കാൻ കാരണം??” “അവന്റെ ടാർഗറ്റ് നീയായത് കൊണ്ട്” അവന്റെ വാക്കുകൾക്ക് ഞെട്ടലോടെ അവൾ ആൽത്തറയിലേക്ക് ഇരുന്നു.

തന്നോട് അയാൾക് തോന്നിയത് ഒരു ഭ്രമം ആയിട്ടാണ് കരുതിയത്.പക്ഷെ കിച്ചേട്ടൻ ഇങ്ങനെ പറയണമെങ്കിൽ അതിലും വലിയൊരു ചതിക്കുഴി അയാൾ തനിക്കായി ഒരുക്കിയിട്ടുണ്ട്.. “അവൻ എന്റെ ദേവൂന്റെ ഏട്ടൻ അല്ലേ..നാളെ എന്റെ അളിയൻ ആകേണ്ടവൻ.അതുകൊണ്ട് എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്ന് തോന്നി.അങ്ങനെയാണ് ഞാൻ അവനെ ഫോള്ളോ ചെയ്തത്.ഒരു ക്ലബ്ബിൽ ഇരുന്ന് അവൻ നിന്റെ ഫോട്ടോ അവന്റെ ഫ്രണ്ട്‌സിനെ കാണിക്കുന്നത് ഞാൻ കണ്ടതാ.അന്ന് അവൻ പറഞ്ഞയാ വാക്കുകൾ….” ആ ദിവസം ഓർത്തതും കിച്ചന്റെ മുഖം വലിഞ്ഞുമുറുകി..മുഷ്ടിചുരുട്ടി ദേഷ്യം അവൻ നിയന്ത്രിച്ചു.

“കിച്ചേട്ടാ…” “അതേ മോളെ..അവനെ നീ പേടിക്കണം..അവൻ ഉള്ളിടത്തോളം ആ വീട്ടിൽ നീ സുരക്ഷിതയല്ല” “അറിയാം ഏട്ടാ..അയാൾക്ക് ഇപ്പോൾ എങ്ങനെയും എന്നെ കീഴ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശമേയുള്ളൂ.അതിന് ഒന്ന് രണ്ട് തവണ അയാൾ ശ്രമിക്കുകയും ചെയ്തു…” “അമ്മു..മോളെ നീ..നിനക്ക് ദേവുവിനോട് പറഞ്ഞൂടെ” “കിച്ചേട്ടൻ എന്താ ഈ കാര്യം ദേവുവിനെ അറിയിക്കാഞ്ഞത്?” “ഞാൻ തിരികെ വന്ന അന്ന് തന്നെ ദേവുവിനോട് എല്ലാം പറയാൻ തീരുമാനിച്ചത..പക്ഷെ അവൾക് ഏട്ടനെന്ന് വെച്ചാൽ ജീവനാണ്..ഹർഷൻ നീ വിചാരിച്ച ആളല്ലെന്ന് പറഞ്ഞതും അവൾ കലിതുള്ളി എഴുന്നേറ്റ് പോയി.കുറേ ശ്രമിച്ചെങ്കിലും അവൾ ഒന്നും കേൾക്കാൻ നിന്നില്ല.

അത്രക്ക് ജീവനാ അവൾക് ഏട്ടനെന്ന് വെച്ചാൽ.ഒരുപക്ഷെ ഞാൻ പറഞ്ഞാലും അവൾ അത് വിശ്വസിക്കണമെന്നില്ല.ചിലപ്പോൾ അത് ഞങ്ങളുടെ ബന്ധത്തെ തന്നെ ബാധിച്ചെന്ന് വരും” “ഇത് തന്നെയാ ഏട്ടാ എന്റെയും പ്രശ്നം..ഈ ലോകത്ത് എനിക്ക് സ്വന്തമെന്ന് പറയാൻ എന്റെ ദേവു മാത്രമേയുള്ളു.ഹർഷേട്ടനെ കുറിച്ച് ഞാൻ മോശമായിട്ട് പറയുന്നത് അവൾ വിശ്വസിച്ചില്ലെങ്കിൽ അവളെയും എനിക്ക് നഷ്ടമാകും.” പറയുന്നതിനോടൊപ്പം തന്നെ കരയുന്ന അമ്മുവിനെ കണ്ടതും കിച്ചൻ വല്ലാതായി.. “മോളെ…നീ ഇങ്ങനെ കരയുന്നത് കാണാൻ വേണ്ടിയല്ല ഞാൻ പറഞ്ഞത്.ദേവു പറഞ്ഞ് പറഞ്ഞ് അവളുടെ ഈ അമ്മൂസ് എന്റെയും സ്വന്തം ആയി..എന്റെ കുഞ്ഞനിയത്തി..നിന്നെ അവൻ ഒന്നും ചെയ്യില്ല.നീ ധൈര്യമായിട്ട് ഇരിക്ക്.”

“എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല കിച്ചേട്ടാ..ആ വീട് വിട്ട് മറ്റൊരു ലോകം എനിക്ക് ഇല്ല.മാറ്റെവിടേക്കെങ്കിലും പോയാലും അയാൾ എന്നെ പിന്തുടർന്ന് എത്തും.പിന്നേ മുന്നിലുള്ളത് മരണം മാത്രമാണ്” അത് പറയുമ്പോഴുള്ള അവളുടെ കണ്ണിലെ തിളക്കം കിച്ചനിൽ പേടി നിറച്ചു. “നീ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കല്ലേ അമ്മു.അവനെ നീ സൂക്ഷിക്കണം..എപ്പോഴും നിന്റെ ചുറ്റിലും ഒരു ശ്രദ്ധ വേണം.അത് പറയാൻ വേണ്ടിയാ ഞാൻ വന്നത്.പിന്നെ നിനക്ക് സ്വന്തമെന്ന് പറയാൻ ദേവു മാത്രമല്ല ഇപ്പോൾ ഈ ഏട്ടനും ഉണ്ട്.നിന്റെ രക്ഷക്ക് വേണ്ടി എന്നെ കൊണ്ട് പറ്റുന്നത് എന്തും ഞാൻ ചെയ്യും” താനിപ്പോൾ അനുഭവിക്കുന്ന വേദന മനസിലാക്കുന്ന ഒരാളെ കിട്ടിയ ആശ്വാസമായിരുന്നു അമ്മുവിന്.

ഹർഷന് തന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന വിശ്വാസം ഇപ്പോൾ അവൾക് ഉണ്ട്.തന്നെ സംരക്ഷിക്കാൻ കിച്ചേട്ടൻ ഉള്ളത് പോലെ..കിച്ചേട്ടൻ മാത്രമല്ല..മറ്റാരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ..അവൾ ശ്രീകോവിലിലേക്ക് നോക്കി.അവിടെ പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണവിഗ്രഹം ആ വിശ്വാസം ഊട്ടിയുറപ്പിച്ചു. “അമ്മൂസേ ഞാൻ എന്നാൽ പോട്ടെ..ദേ എന്റെ ഫ്രണ്ട് വന്നു” കിച്ചൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ അമ്മു നോക്കി.അവിടെ ബൈക്കിൽ ഇരിക്കുന്നവന്റെ കഴുത്തിലെ പൊൻകുരിശിലേക്കാണ് അവളുടെ നോട്ടം ആദ്യം പതിഞ്ഞത്.ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് മുഖം അവൾ കണ്ടില്ല.എങ്കിലും ഒരു പുഞ്ചിരി അവൾ അവനായി സമ്മാനിച്ചു..ഹെൽമെറ്റിനുള്ളിലൂടെ ആ കണ്ണുകൾ തന്നെ നോക്കുന്നുണ്ടെന്ന് അറിയാതെ…. ===

“അവളോട് എല്ലാം പറഞ്ഞോടാ കിച്ചു?” “മ്മ്മ് പറഞ്ഞ് ആൽബി..പാവം അവൾ ഒത്തിരി അനുഭവിക്കുന്നുണ്ട്” “ഇവൾക്ക് ആരാ ‘ആത്മിക’ എന്ന് പേരിട്ടത്? ” “എന്താടാ??” “ആത്മിക ഒക്കെ പവർഫുൾ നെയിം അല്ലേ.ഇവളെ പോലത്തെ തൊട്ടാവാടിക്ക് ഒന്നും ആ പേര് ചേരില്ല” “അവളെ നീ അങ്ങനെ അങ്ങ് താഴ്ത്തികെട്ടണ്ട..IAS മോഹിച്ച പെണ്ണാ.അതിനുള്ള ബുദ്ധിയും കഴിവും അവൾക്ക് ഉണ്ടായിരുന്നു.പക്ഷെ സാഹചര്യം അവളെ ഇങ്ങനെ ആക്കി” കിച്ചന്റെ വാക്കുകൾ ആൽബിയിൽ ഒരേ സമയം ഞെട്ടലും അത്ഭുതവും ഉണ്ടാക്കി.എന്തൊക്കെയോ ആലോചിച്ച് നടന്നുപോകുന്നവളെ അവൻ കണ്ണാടിയിൽ കൂടി നോക്കി..അവൾക്കായി ഒരു പുഞ്ചിരി അവന്റെ ചൊടികളിൽ വിരിഞ്ഞു. ===

കിച്ചനെ ഓഫീസിൽ ആകിയിട്ട് നേരെ വീട്ടിലേക്ക് വന്നതാണ് ആൽബി.അകത്തേക്ക് കയറിയപ്പോൾ തന്നെ കേട്ടു അടുക്കളയിൽ നിന്നും കലപില വർത്തമാനം.ചെന്ന് നോക്കിയപ്പോൾ കത്രീനാമ്മയോട് ഓരോന്നും പറഞ്ഞ് അവർ തിരുങ്ങി വെച്ച തേങ്ങാപ്പീര വായിലേക്ക് വെക്കുന്ന ടീനയെ കണ്ടതും ആൽബിയ്ക്ക് ചിരി വന്നു. “നീ ഇന്ന് ഓഫീസിൽ പോയില്ലേടി??” “ഹാ എത്തിയോ കൊച്ചുമുതലാളി..നാണമുണ്ടോടാ എന്നോട് ഇങ്ങനെ ചോദിക്കാൻ” അതിന് മറുപടി പറയാതെ അവനും അവളുടെ അടുത്തായി ഇരുന്നുകൊണ്ട് തേങ്ങ വാരി തിന്നാൻ തുടങ്ങി. “അതേ..രണ്ടുപേരും ഒന്ന് പോയെ..ഞാൻ തോരന് വേണ്ടി എടുത്തുവെച്ചതാ രണ്ടുംകൂടി തിന്ന് തീർക്കുന്നത്”

“ഓഹോ അപ്പോൾ മോനേ കണ്ടപ്പോൾ ഞാൻ ഔട്ട്‌..ഞാൻ പോകുവാ..എനിക്കേ എന്റെ അമ്മച്ചി നല്ല പുട്ടും കടലയും ഉണ്ടാക്കി വെച്ചിട്ടുണ്ട്” “അങ്ങനെ അങ്ങ് പോകാതെ എന്റെ ടീനു കൊച്ചേ” അവൻ കൈയിൽ പിടിച്ച് നിർത്തിയതും കുറുമ്പൊടെ അവൾ അവനെ നോക്കി.പിന്നെ രണ്ട് പേരുംകൂടി അവന്റെ റൂമിലേക്ക് പോയി. “നീ ഇന്ന് ലീവ് ആണോ ടീനു??” “വല്ലപ്പോഴും ഒരു റസ്റ്റ്‌ വേണ്ടേ മോനേ.ഇന്ന് ഓഫീസിൽ പ്രത്യേകിച്ച് പ്രോഗ്രാംസ് ഒന്നും ഇല്ല.അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നു.” “മ്മ്മ്..നിന്നെയൊക്കെ വിശ്വസിച്ച ഞാൻ അങ്ങോട്ട് വരാത്തത്” “അയ്യടാ..അല്ലാതെ മോന് ഇങ്ങനെ ഫ്രീ ആയിട്ട് നടക്കാൻ വേണ്ടി അല്ല അല്ലേ…

സത്യം പറയാലോ..നിന്റെ ഇളയപ്പന്റെ മോനാണ് ജെറി എങ്കിലും ഉത്തരവാദിത്തതിന്റെ കാര്യത്തിൽ അവൻ തന്നെയാ കളരിയ്ക്കൽ വീട്ടിലെ നല്ല ഒന്നാംതരം അച്ചായൻ” “ആണോടി…അപ്പോൾ ഞാൻ ആരായിട്ടാ നിനക്ക് തോന്നുന്നത്?” ഷിർട്ടിന്റെ സ്ലീവ് മടക്കിക്കൊണ്ട് അവൻ ചോദിച്ചതും അവൾ കുറച്ച് പിന്നിലേക്ക് നീങ്ങി. “നീ…നീ..കളരിയ്ക്കലെ…” “മ്മ്മ് പറ..കളരിയ്ക്കലെ..??” “കളരിയ്ക്കലെ..നല്ല അസ്സൽ താന്തോന്നി…” പറഞ്ഞതും അവൾ മുറിയിൽ നിന്നിറങ്ങി ഓടിയതും ഒരുമിച്ചായിരുന്നു. “ഡീ കോപ്പേ..നീ എവിടേക്ക് ഓടിയാലും അവസാനം ഈ ആൽബിയുടെ അടുത്ത് തന്നെ എത്തും..കേട്ടോ..” അവൾ പോയ വഴിയേ നോക്കിയത് പറയുമ്പോഴും അവന്റെ കണ്ണിൽ ആ കുറുമ്പുണ്ടായിരുന്നു. ====

രാത്രിയിൽ ആൽബിയും ടീനയും അവന്റെ വീടിന്റെ ടെറസിൽ ഇരിക്കുമ്പോഴാണ് കിച്ചൻ എത്തിയത്. “നീ വരുമെന്ന് പറഞ്ഞതോണ്ടാ ഞാൻ വീട്ടിൽ പോകാതിരുന്നത്.കുറേ നാളായില്ലേ നമ്മൾ എല്ലാവരും ഇവിടെ കൂടിയിട്ട്” “അത് ടീനു പറഞ്ഞത് ശെരിയാട്ടോ..ജെറി കൂടി വേണമായിരുന്നു” “പാവം ആ ജെറി ഇങ്ങനെ കഷ്ടപ്പെടുന്നത് നീ ഒരുത്തൻ കാരണം അല്ലേടാ ആൽബി?.” “നീയും ഇവളെ പോലെ സംസാരിക്കല്ലെ കിച്ചു.അവനോട് ഓഫീസിലെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഞാൻ പറഞ്ഞിട്ടില്ല.എന്റെ മനസ്സ് അറിയാവുന്നത് കൊണ്ട് അവനായിട്ട് തീരുമാനിച്ചത.”

“അത് കൊണ്ട് എന്നും ഇതുപോലെ അങ്ങ് പോകാനാണോ നിന്റെ പ്ലാൻ” “അല്ലടാ..കുറച്ച് നാള് ഇതുപോലെ ഒരു ടെൻഷനും ഇല്ലാതെ നടക്കണം.എന്നിട്ട് ഞാൻ വരും..കളരിയ്ക്കൽ ഗ്രൂപ്പ്സിന്റെ അമരക്കാരൻ ആയിട്ട്.അതുവരെ ഇവളും ജെറിയും കമ്പനി ബാക്കി വെച്ചാൽ ഭാഗ്യം…” ആൽബി അത് പറഞ്ഞതും ടീന മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു.കിച്ചന് അത് കണ്ടു ചിരി വന്നെങ്കിലും അവൻ അത് അടക്കി.അല്ലെങ്കിൽ അവളുടെ കയ്യിൽ നിന്നും നല്ലത് കിട്ടുമെന്ന് അവന് അറിയാം.അവളുടെ പിണക്കം മാറ്റാൻ ആൽബിയെ കൊണ്ട് മാത്രമേ പറ്റുള്ളൂന്ന് അറിയാവുന്നത് കൊണ്ട് കിച്ചൻ ആൽബിയെ ഒന്ന് നോക്കി.

കാര്യം മനസിലായത് പോലെ ആൽബി കണ്ണടച്ച് ഒന്ന് കാണിച്ചു…എന്നിട്ട് ആകാശത്ത് വിരിഞ്ഞ കുഞ്ഞുനക്ഷത്രങ്ങളെ നോക്കി അവൻ പാടി.. “………………………………. ……………………………….. ആയിരം കൺകളാൽ ആ മുഖം കാണുവാൻ… ആയിരം കൈകളാൽ മെയ്യോട് ചേർക്കുവാൻ… നിന്നെ ഞാൻ കാത്തുനിൽപ്പൂ…. നിന്നെ ഞാൻ…കാത്തുനിൽപ്പൂ…. ഹൃദയസഖീ….സ്നേഹമയീ……” അവന്റെ പാട്ട് കേട്ടതും ടീനയുടെ പിണക്കം മാറി അവൾ അവന്റെ തോളിലേക്ക് ചാരി ബാക്കി പാട്ടും കേട്ടിരുന്നു. 💞💞💞💞💞💞💞💞💞💞💞💞 ഇതേസമയം ദേവുവിന്റെ ഫോണിൽ പ്ലേ ചെയ്തിരുന്ന പാട്ടിലെ അവസാനവരികൾ കേട്ട് അമ്മു ഉറക്കത്തിലേക്ക് വീണിരുന്നു. “ഹൃദയസഖീ….സ്നേഹമയീ…. ആത്മസഖീ….അനുരാഗമയീ…. എന്തിനു നിൻ നൊമ്പരം ഇനിയും…. എന്തിനു നിൻ നോവുകൾ ഇനിയും…. എന്നും നിൻ തുണയായി നിഴലായി…. നിൻ അരികിൽ ഞാനുണ്ടല്ലോ…. ……………………………………….”….. (തുടരും )

ആത്മിക: : ഭാഗം 4

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-