അവന്തിക: ഭാഗം 5

Share with your friends

എഴുത്തുകാരി: വാസുകി വസു

ഒരുപാട് പ്രാവശ്യം അച്ഛൻ എല്ലാവർക്കും മുമ്പിൽ നാണം കെട്ടിട്ടുണ്ട്.ഇതുകൂടി ഈ വൃദ്ധനു താങ്ങാൻ കഴിയില്ല.അച്ഛന്റെ പൊന്നുമോൾ അനുസരിക്കണം.ആദ്യമായാണ് ഞാൻ എന്റെ ഒരു ഇഷ്ടത്തിന് നിർബന്ധിക്കുന്നത്” തൊഴുകൈകളോടെ എനിക്ക് മുമ്പിൽ നിന്നിരുന്ന അച്ഛനെ എതിർക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിലുപരി ജിത്തേട്ടനെ ഭർത്താവായി ഉൾക്കൊളളാനും.പൊട്ടിക്കരച്ചിലോടെ ഞാൻ അച്ഛന്റെ ചുമലിലേക്ക് ചാഞ്ഞു. . വൃദ്ധനയനങ്ങൾ പൊള്ളിയടർന്ന് എന്റെ മുഖത്തേക്കിറ്റ് വീണത് എന്നെ പൊള്ളിച്ചു കൊണ്ടിരുന്നു. “അച്ഛൻ വിഷമിക്കണ്ട.പറയുന്നതെന്തും ഞാൻ അനുസരിക്കാം” “അച്ഛന് വേറൊരു ഗതിയുമില്ലാത്തതിനാലാണ്.

പൊന്നുമോൾ ക്ഷമിക്കണം” “അരുത് അച്ഛാ എന്നോട് യാചിക്കരുത്” മനസ് ആർത്തിരിമ്പി കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചിട്ടും അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എല്ലാം ചേച്ചി വരുത്തി വെച്ച ഫലം അനുഭവിക്കാതെ കഴിയില്ല.ഒരുവാക്കവൾ പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ അച്ഛനത് നടത്തി കൊടുത്തേനം. സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു.കരഞ്ഞ് എന്റെ കൺപോളകൾ തടിച്ചു വീർത്തു.വീട്ടിൽ വന്നവരെല്ലാം സഹതാപത്തോടെയാണ് എതിരേറ്റത്.അത് തന്നെ ഏറ്റവും വലിയ കൂരമ്പുകളായി ഹൃദയത്തിൽ തറഞ്ഞു കയറി. “എന്തൊരു ഇരുപ്പാ കുട്ടി ഇരിക്കണത്.സമയം ഇങ്ങടുത്തൂലോ” എല്ലാവരും നിർബന്ധിച്ചതോടെ മനസില്ലാ മനസോടെ ഞാൻ ഒരുങ്ങി.

സ്കൈബ്ലൂവിൽ തീർത്ത പ്രിന്റ് സാരി ഉടുത്തു.മുടിയിൽ നിറയെ മുല്ലപ്പൂവിനാൽ അലങ്കരിച്ചു.നിതംബം മറയുവോളമുളള കേശഭാരം ഒതുക്കി വെച്ചു.ഒരുക്കാനും അണിയിക്കാനും ബ്യൂട്ടീഷൻ ഉണ്ടായിരുന്നു. രാവിലെ അച്ഛൻ പരിചയത്തിലുളള സ്വർണ്ണക്കട ഉടമയിൽ നിന്ന് സ്വർണ്ണം കടം വാങ്ങിക്കൊണ്ട് വന്നിരുന്നു. “ഇതെടുത്ത് ധരിക്ക്” എന്റെ കയ്യിലേക്ക് സ്വർണ്ണം വെച്ച് തരുമ്പോൾ മിഴികളൊന്ന് പിടിച്ചു. ബ്യൂട്ടീഷന്റെ സഹായത്താൽ സ്വർണ്ണവും അണിഞ്ഞ് നവവധുവായി ഞാൻ ഒരുങ്ങി. “സമയമായി ഇറങ്ങിക്കോളൂ” ആരോ വിളിച്ചു പറഞ്ഞു. ഞാൻ യാന്ത്രികമായി കാൽപ്പാദങ്ങൾ എടുത്ത് വെച്ചു.അച്ഛനും ഗുരുജനങ്ങൾക്കും ദക്ഷിണ നൽകി കതിർമണ്ഡപത്തിലേക്ക് വലതുകാൽ വെച്ചുകയറി.

എല്ലാവർക്കും മുമ്പിൽ ഒന്ന് തൊഴുതിട്ട് ഞാൻ ഇരുന്നു. ജിത്തേട്ടനെ ഞാൻ ശ്രദ്ധിച്ചതേയില്ല.ഞാൻ തല കുനിച്ചിരുന്നു… “മുഹൂർത്തം ആകുന്നു.നാദസ്വരം മുഴങ്ങട്ടെ” കർമ്മി ആവശ്യപ്പെട്ടതോടെ മേളക്കാർ നാദസ്വരം മുഴക്കി.ആ സമയം നെഞ്ചിടിപ്പോടെ ഞാനിരുന്നു.. “താലി ചാർത്താൻ സമയമായി” ഞാൻ തല കുനിച്ചതും ജിത്തേട്ടൻ താലിയെന്റെ കഴുത്തിൽ അണിഞ്ഞു.നെഞ്ചിലൂടെയൊരു കൊള്ളീമീൻ പാഞ്ഞു കയറി. എല്ലാം യാന്ത്രികമായിരുന്നു.ആരോ കൈപിടിച്ച് ചെയ്യിക്കുന്നത് പോലെ.പരസ്പരം മാല ചാർത്തി കഴിഞ്ഞു മണ്ഡപത്തിനു വലം വെച്ചിറങ്ങി.

എന്റെയും ജിത്തേട്ടന്റെയും കരങ്ങൾ തമ്മിൽ കൂട്ടിച്ചേർത്ത സമയം അച്ഛന്റെ കൈകൾ വിറച്ച് കണ്ണുനീർ തുള്ളി അതിലേക്കിറ്റു വീണു.ഉള്ളിൽ എന്റെ അച്ഛൻ കരയുകയാണ്.എന്റെ മനസാകെ നീറി. കല്യാണ പുടവയും വാങ്ങി മാറ്റി ധരിച്ച് വന്നു.ക്ഷണിക്കപ്പെട്ടവർക്ക് മുമ്പിൽ ഒരുപാവയായി ഞാൻ അഭിനയിച്ചു. ജിത്തേട്ടന്റെ വീട്ടിലേക്ക് ഇറങ്ങുന്ന സമയത്ത് എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അച്ഛനെ കെട്ടിപ്പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു.അതുവരെ അടക്കിപ്പിടിച്ച സങ്കടങ്ങൾ വർഷമേഘങ്ങളായി മാറി.അച്ഛന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.വിതുമ്പുന്ന അച്ഛനെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ മതിയാകാതെ വന്നു.

“സമയം കഴിയാറായി ഇറങ്ങിക്കോളൂ” കാറിലേക്ക് കയറിയ ഞാൻ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി.ജനിച്ചു വളർന്ന വീട്, ഞങ്ങൾക്കായി ജീവിച്ച അച്ഛൻ എല്ലാം കണ്ണിൽ നിന്ന് മറഞ്ഞു.കാറിലിരുന്ന് കരഞ്ഞ എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ജിത്തേട്ടൻ ശ്രമിച്ചില്ല.കഴിവതും മുട്ടാതെയുളള അദ്ദേഹത്തിന്റെ അകൽച്ച ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അമ്മായിയമ്മ കൊളുത്തി തന്ന നിലവിളക്കും വാങ്ങി ഞാൻ മറ്റൊരു വീടിന്റെ പടി കയറി. “ഇനിയിതാണ് മോളുടെ വീട്.എന്നെ അമ്മയായി കരുതിയാൽ മതി.ഇവിടെയുളളവരെല്ലാം നിനക്ക് വേണ്ടപ്പെട്ടവരാണ്’ മാനസികമായി തളർന്നയെനിക്ക് അമ്മയുടെ വാക്കുകൾ അമൃത് പോലെ ആയിരുന്നു.

ഒരു പുനർജ്ജന്മം.ചടങ്ങുകൾ എല്ലാം കഴിഞ്ഞു അമ്മ ചൂണ്ടിക്കാണിച്ചു തന്ന റൂമിലേക്ക് കയറി. ‘ഇതാണ്‌ ജിത്തിന്റെ മുറി.അല്ല നിങ്ങളുടെ മുറി.ഇഷ്ടങ്ങളും പരിഭവങ്ങക്കും പങ്കുവെക്കേണ്ടയിടം.കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതം ആരംഭിക്കുക” അമ്മ നൽകിയ ഉപദേശത്തിനു ഞാൻ തലകുലുക്കി. “മോള് ഡ്രസ് മാറ്റിയൊന്ന് ഫ്രഷാക്.ക്ഷീണമൊക്കെ മാറട്ടെ.തുണികൾ അലമാരയിലുണ്ട്” അമ്മ ഓരോന്നും എടുത്തു കാണിച്ചു. ഓരോന്നും പറഞ്ഞു തന്നു… മാറ്റി ധരിക്കാനുളള തുണിയുമെടുത്ത് ഞാൻ ബാത്ത് റൂമിൽ കയറി. ഷവറിനു കീഴിൽ നിൽക്കുമ്പോൾ ഞാൻ ഓർത്തു.നീറ്റുന്ന മനസിനെ ഏത് തണുപ്പിനാണ് മാറ്റാൻ കഴിയുക..

വന്നവരെല്ലാം പതിയെ മടങ്ങി തുടങ്ങി. ഓരോത്തരും സഹതാപം പ്രകടിപ്പിച്ചു മടങ്ങുമ്പോൾ ഞാൻ അഗ്നിയിൽ വെന്തെരിഞ്ഞു. രാത്രി വളരെ വൈകിയാണ് ജിത്തേട്ടൻ മുറിയിലേക്ക് കയറി വന്നത്.ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം പന്ത്രണ്ട് ആകാറായി.ഇടറുന്ന പാദങ്ങളോടെ ആൾ മുറിയിലേക്ക് വന്നതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. “സോറി ഫ്രണ്ട്സ് എല്ലാം ഇപ്പോഴാണു മടങ്ങിയത്” വായ് തുറന്നപ്പോൾ മദ്യത്തിന്റെ മണം മുറിയിൽ പരന്നു.എനിക്ക് പെട്ടെന്ന് ഓക്കാനം വന്നു.ഓടി വാഷ് ബേസനിൽ ചെന്ന് ചർദ്ദിച്ചു.തിരികെ വന്ന ഞാൻ ജിത്തേട്ടൻ കൂർക്കം വലിച്ച് ഉറങ്ങുന്നു.

ഒന്നും മിണ്ടാതെ പായെടുത്ത് നിലത്ത് വിരിച്ച് കിടന്നു.അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.കണ്ണീർ വാർത്തു കിടന്നു. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഞാൻ അടുക്കളയിൽ കയറി. എന്നെ കണ്ടതും അമ്മ ഒരുഗ്ലാസ് ചായ എന്റെ കയ്യിൽ തന്നു. “അവന് കൊണ്ട് കൊടുത്തിട്ട് വാ” ചായയുമായി ഞാൻ മുറിയിൽ ചെന്നു.ആൾ ഉണർന്നിരുന്നില്ല.വിളിച്ചു ഉണർത്താൻ ശ്രമിച്ചതും ചീറ്റപ്പുലിയായി എനിക്ക് നേരെ ചീറ്റി.. “ആവശ്യമില്ലാതെ എന്റെ കാര്യങ്ങളിൽ ഇടപെടരുത്” ഞെട്ടിയകന്ന ഞാൻ വിശ്വാസം വരാതെ ജിത്തേട്ടനെ നോക്കി. “നിന്റെ ചേച്ചി ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ മാത്രമാണ് നിന്നെ വിവാഹം കഴിച്ചത്.

നിന്നെ കാണുമ്പോൾ എനിക്ക് അനിയത്തി ആയിട്ടാ തോന്നുന്നത്.എല്ലാം മറക്കാനാ കുടുച്ചിട്ട് വന്നതും.എനിക്ക് കഴിയില്ല നിന്നെ ഭാര്യയായി കാണാൻ” “എനിക്കും ജിത്തേട്ടനെ ഏട്ടനായാണു കാണാൻ കഴിഞ്ഞത്.എന്നിട്ടും എല്ലാം മറന്ന് പതിയെ ഉൾക്കൊളളാൻ ശ്രമിക്കുമ്പോഴും കൂടുതൽ കൊത്തിപ്പറിക്കുകയാണല്ലേ” അങ്ങനെ ചോദിക്കാന്‍ മനസ് കൊതിച്ചു കഴിഞ്ഞില്ല.ഏട്ടനായി കണ്ടയാളെ ഭർത്താവായി കാണാൻ ഉള്ള് നീറ്റുകയാണ്.അതിനായി കുറച്ചു സമയം ആവശ്യമാണ്. അങ്ങനെ കരുതുമ്പോഴാണു ഈ കടുത്ത അവഗണന.

“എങ്കിൽ ഒരുവാക്ക് പറയാരുന്നില്ലേ.പിന്നെന്തിനാ ഏട്ടാ എന്നെ വിവാഹം കഴിച്ചത്” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.ചോദിച്ചു പോയി.അതിനു ലഭിച്ച മറുപടി ആണ് എനിക്ക് ഷോക്ക് നൽകിയത്. “താൽക്കാലികമായി എനിക്ക് നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ.കുറച്ചു നാൾ കഴിഞ്ഞു പതിയെ നിന്നെ ഒഴിവാക്കും.എന്നെയും കുടുംബത്തെയും അപമാനിച്ച നിന്റെ വീട്ടുകാരോട് എനിക്ക് ഇങ്ങനെ എങ്കിലും പകരം വീട്ടണം” പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഹൃദയം പൊട്ടിത്തകർന്ന് ഞാൻ നിലവിളിച്ചു.അത്രക്കും വലിയ മുറിവുകളാണ് ജിത്തേട്ടന്റെ വാക്കുകൾ മനസിൽ ഏൽപ്പിച്ചത്…… (തുടരും)

അവന്തിക: ഭാഗം 4

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-