എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 16

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

നിവിനെ കണ്ടതും ശീതൾ ഒന്ന് പുഞ്ചിരിച്ചു, ഹൃദയം തുറന്ന്, ‘ നിവിനും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു, “ഹായ് ശീതൾ, താൻ എന്താ ഇവിടെ? നിവിൻ ചോദിച്ചു “ഞാൻ ബാംഗ്ലൂരിൽ നിന്നും വന്നതാണ് വീട്ടിലേക്ക് പോകാൻ, വെക്കേഷൻ ആണ്, അവൾ മറുപടി പറഞ്ഞു. ” നിവിൻ ചേട്ടൻ എന്താ ഇവിടെ? അവൾ ചോദിച്ചു, ” എൻറെ ഒരു ഫ്രണ്ടിനെ കൊണ്ടുവിടാൻ ആയി വന്നതാണ്, ” എന്നിട്ട് ഫ്രണ്ട് എവിടെ? അവൾ ചോദിച്ചു, ” പോയി, അവൾ അവനെ തന്നെ നോക്കുകയായിരുന്നു, അവന്റെ സൗന്ദര്യം അവളെ വല്ലാതെ ആകർഷിച്ചിരുന്നു, അവനെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി,

” ശീതൾ എങ്ങനെ പോകും? അച്ഛൻ വരുമോ, അവളുടെ ചിന്തകളെ കീറി മുറിച്ചു അവൻ ചോദിച്ചു, “ഇല്ല ചേട്ടാ ഇത് ഒരു സർപ്രൈസ് വിസിറ്റ് ആണ്, പപ്പയോടു വരുന്ന കാര്യം പോലും ഞാൻ പറഞ്ഞിട്ടില്ല, ഇനി ഇവിടുന്ന് ഓട്ടോ വല്ലതും പിടിച്ച് പോണം, ” ഈ സമയത്ത് ഓട്ടോ ഒക്കെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും, ” ചേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെ ഒന്ന് വീട്ടിൽ ആക്കി തരുമോ? പെട്ടെന്ന് ശീതൾ അങ്ങനെ ചോദിച്ചപ്പോൾ നിവിൻ വല്ലാതായി, എങ്ങനെയാണ് അവളോട് പറ്റില്ല എന്ന് പറയുന്നത്, ആദ്യമായി അവൾ ഒരു സഹായം ചോദിച്ചതാണ്,മാർക്കോസ് അങ്കിൾ പപ്പയുടെ അടുത്ത സുഹൃത്ത് ആണ്, പറ്റില്ല എന്ന് പറഞ്ഞാൽ മോശം ആണ്, “ശീതൾ ആദ്യമായി ഒരു സഹായം ചോദിച്ചതല്ലേ,

പറ്റില്ല എന്ന് എങ്ങനെയാ പറയുക, നിവിൻ അത് പറഞ്ഞതും ശീതലിനു വലിയ സന്തോഷമായി, അവൾ ഒരുപാട് ആഗ്രഹിച്ചത് ആയിരുന്നു ഇങ്ങനെ ഒരു നിമിഷം, നിവിനോടൊപ്പം ഇരിക്കുമ്പോൾ പരമാവധി അവനോട് ചേർന്നിരിക്കാൻ ആണ് ശീതൾ ശ്രമിച്ചത്, എന്തോ അവളുടെ ആ പ്രവർത്തി നിവിന് ഇഷ്ടമായില്ല, പല്ലവി പോലും അത്രയും തന്നോട് ചേർന്നിരുന്നിട്ടില്ല, ഒരുവേള അവളെ വീട്ടിൽ കൊണ്ടുവിടാൻ സമ്മതിച്ചത് തെറ്റായിപ്പോയെന്ന് അവനു തോന്നി, ശീതളിൻറെ വീടിന് മുൻപിൽ കൊണ്ടു നിവിൻ വണ്ടി നിർത്തിയതിനുശേഷം പറഞ്ഞു, “ഇനി തന്നെ പോകാമല്ലോ “ചേട്ടൻ കയറുന്നില്ല, ഒരു കപ്പ് കാപ്പി കുടിക്കാം “വേണ്ടടോ? മറ്റൊരിക്കൽ ആവാം, എനിക്ക് നല്ല ക്ഷീണമുണ്ട്,

ഇന്നലെ വൈകിട്ട് മുഴുവൻ കൂട്ടുകാരൻറെ കൂടെ ഇരിക്കുകയായിരുന്നു, നന്നായി ഒന്നുറങ്ങണം, മറുപടിക്ക് കാത്തു നിൽക്കാതെ വണ്ടിയോടിച്ചു പോയി, അവൻറെ ആ പ്രവർത്തിയിൽ ശീതളിന് വിഷമം തോന്നിയെങ്കിലും ആ യാത്ര അവൾ നന്നായി ആസ്വദിച്ചു, നിവിൻ പോകുന്നത് നോക്കി കുറേനേരം ശീതൽ നിന്നു, അതോടൊപ്പം അവൾ മനസ്സിൽ മറ്റൊരു തീരുമാനം എടുക്കുകയും ചെയ്തു, മറ്റാർക്കും അവനെ വിട്ടു കൊടുക്കില്ല, അവനെ തനിക്ക് സ്വന്തമാക്കണം, ആ സൗന്ദര്യം തന്നെ വല്ലാതെ ആകർഷിച്ചു , നിവിനെ എന്തുവന്നാലും തനിക്ക് നേടി തരണമെന്ന് തന്നെ പപ്പയോട് പറയണമെന്ന് ശീതൾ തീരുമാനിച്ചു , ബസ്സിൽ ഇരിക്കുമ്പോൾ ഒന്നും പല്ലവിക് ഉറക്കം വന്നില്ല, അവളുടെ മനസ്സിൽ കഴിഞ്ഞു പോയ നിമിഷങ്ങൾ ആയിരുന്നു,

ചില നല്ല നിമിഷങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു , താൻ എത്രത്തോളം ആഗ്രഹിച്ചതാണ് ഈ നിമിഷങ്ങൾ എന്ന് അവൾ മനസ്സിൽ ഓർത്തു , അവളുടെ മനസ്സിനെ തൊട്ട് അറിഞ്ഞത് പോലെ സ്റ്റീരിയോയിൽ നിന്നും ഗാനം ഉണർന്നു , “ഇനി ആർക്കും ആരോടും ഇത്രമേൽ തോന്നാത്തത് എന്തൊ അതാണെൻ പ്രിയനോട് എനിക്ക് ഉള്ളത് എന്തോ ഇനി ആർക്കും ആരോടും ഇത്രമേൽ തോന്നാത്തത് എല്ലാം അതാണെൻ പ്രിയനോട് എനിക്ക് ഉള്ളത് എല്ലാം ഇനി ആർക്കും ആരോടും തോന്നാത്ത സ്നേഹം ആണെൻ പ്രിയനോട് എനിക്ക് ഉള്ള സ്നേഹം, ഇനി ആർക്കും ആരോടും തോന്നാത്ത രാഗം ആണെൻ പ്രിയനോട് എനിക്കുള്ള അനുരാഗം ” പല്ലവി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു,

തൃശ്ശൂർ സ്റ്റാൻഡിൽ വണ്ടി ഇറങ്ങുമ്പോൾ ദൂരെ നിന്ന് തന്നെ അവൾ കണ്ടിരുന്നു തന്നെ കാത്തുനിൽക്കുന്ന മോഹനനെ, അടുത്തേക്ക് ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു, അച്ഛനു ചോദിക്കാനുണ്ടായിരുന്നത് മുഴുവൻ നിവിനെക്കുറിച്ച് ആയിരുന്നു, നിവിന്റെ സ്വഭാവവും പെരുമാറ്റവും ഒട്ടും മോശമല്ലാത്ത രീതിയിൽ ആയിരുന്നു എന്ന് അച്ഛനോട്‌ പറഞ്ഞു, അച്ഛന് ഒരുപാട് സമാധാനം ആയെന്ന് മുഖം കണ്ടപ്പോൾ തോന്നി , “അല്ലെങ്കിലും അവൻ മാത്യുവിന്റെ മകൻ അല്ലേ, എന്റെ കണ്മുന്നിൽ വളർന്ന കൊച്ചല്ലേ, കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് അച്ഛൻ ഉറപ്പായിരുന്നു, എങ്കിലും ഒറ്റയ്ക്ക് മോളെ അവിടെ നിർത്തേണ്ടിയിരുന്നില്ല എന്ന് അച്ഛന് പിനീട് തോന്നി, “അച്ഛൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല,

നിവിൻ നല്ല ചെറുപ്പക്കാരനാണ്, കുറെ നേരം ഞങ്ങൾ സംസാരിച്ചു, ഒരുമിച്ച് ആഹാരം കഴിച്ചു,എന്നേ വണ്ടിയിൽ കയറ്റി വിട്ടതിന് ശേഷമാണ് നിവിൻ പോയത് , അയാളുടെ മുഖം തെളിഞ്ഞു, വീട്ടിലേക്ക് ചെന്നു കയറിയതും പല്ലവിക്ക് ഒരു പ്രതേക സന്തോഷം തോന്നി, മോഹൻ വീട് എല്ലാം വൃത്തിയായി ഇട്ടിട്ടുണ്ടായിരുന്നു , “എനിക്ക് നല്ല വിശപ്പുണ്ട്, അച്ഛൻ വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ? അച്ഛനുണ്ടാക്കിയ ആഹാരം കഴിച്ചിട്ട് ഒരുപാട് നാളായി, “നീ വരുന്നതുകൊണ്ട് നല്ല നെയ്യ് പുഴുക്കും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട് , നിനക്ക് അത് ഒരുപാട് ഇഷ്ടം അല്ലേ , “പറഞ്ഞപ്പോൾ തന്നെ കൊതി വരുന്നു,

പല്ലവി വേഗം അടുക്കളയിലേക്ക് ഓടി , അവിടെ മൂടി വച്ചിരുന്ന കാച്ചിൽ പുഴുക്കിൽ നെയ്യ് ഒഴിച്ച് ശേഷം എരിവുള്ള കാന്താരിചമ്മന്തിയും അതിന് മുകളിൽ ഒഴിച്ച് അവൾ കഴിച്ചു, “ഹായ് നല്ല ടേസ്റ്റ്, മോഹൻ സാറിന്റെ കൈപ്പുണ്യം അതുപോലെ ഉണ്ട് അയാൾ ചിരിച്ചു അവളുടെ മറുപടി കേട്ട്, ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ നേരെ തന്റെ റൂമിലേക്ക് ചെന്നു, ഫോൺ എടുത്തു നിവിനെ വിളിച്ചു, വീട്ടിൽ ചെന്നതും നിവിൻ കയറി കിടന്ന് നന്നായി ഉറങ്ങി, പല്ലവിയുടെ ഫോൺ കെട്ടാണ് ഉണർന്നത്, അവൾ വീട്ടിൽ എത്തി എന്ന് കേട്ടപ്പോൾ അവനു സമാധാനം ആയി, ഫോൺ വച്ചു കഴിഞ്ഞപ്പോൾ ഫോണിൽ ശീതളിന്റെ ഒരു മെസ്സേജ് ഉണ്ടാരുന്നു, അവൻ അതിന് മറുപടി കൊടുക്കാതെ കുളിക്കാൻ ആയി പോയി, •••

ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങിയത് ആയിരുന്നു മാത്യു, ശേഷം അയാൾ വണ്ടി എടുത്തു സ്വർഗ്ഗമെന്ന ഓർഫനേജിലേക്ക് യാത്രതിരിച്ചു , അവിടെ എത്തിയതും അയാൾ വണ്ടിയിൽ നിന്നും എപ്പോഴും താൻ കണ്ടു വരാറുള്ളത് പോലെ കുറെ ചോക്ലേറ്റ്സും സ്വീറ്റ്സും എടുത്തു, ഒപ്പം രണ്ടുമൂന്ന് ടെക്സ്റ്റൈൽ കവറും , അയാളെ കണ്ടതും കുട്ടികളെല്ലാം ഒരുപോലെ ഓടിവന്നു , അതിൽ അയാൾ ഒരു കുട്ടിയുടെ കയ്യിൽ കവറുകളും, സ്വീറ്റസും ചോക്ലേറ്റും, ഏൽപ്പിച്ചു , “എല്ലാവർക്കും ഉള്ള സമ്മാനങ്ങൾ എല്ലാം ഇതിലുണ്ട്, നിങ്ങൾക്കെല്ലാവർക്കും ഉള്ള ഡ്രസ്സുകളും അയാൾ പറഞ്ഞു , ശേഷം കവറിൽ നിന്നും ഒന്ന് രണ്ട് ടെക്സ്റ്റൈൽ കവറും, രണ്ടു പാക്കറ്റുകളും എടുത്തു ,

അയാളെ കണ്ടതും മദർ സുപ്പീരിയർ അവിടേക്ക് വന്നു , “മാത്യു വന്നാൽ കുട്ടികൾക്ക് ഇവിടെ ഉത്സവമാണ് , അതിനു മറുപടിയായി അയാൾ ഒന്ന് പുഞ്ചിരിച്ചു , അയാളുടെ കണ്ണുകൾ അവിടെയൊക്കെ പരത്തുന്നത് കണ്ട് മദർ പറഞ്ഞു , “ഡയാന മോൾ പഠിക്കുകയാണ് പരീക്ഷ അല്ലേ വരുന്നത് അതിൻറെ തിരക്കിലാണ് ഞാനിപ്പോൾ വിളിക്കാം , അയാൾ വിസിറ്റേഴ്സിനു ഉള്ള റൂമിൽ ഇരുന്നു, അപ്പോഴേക്കും കതകിനു പിന്നിലായി ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു, “മോളെ പഠിക്കുന്നതിന് ഇടയ്ക്ക് ഞാൻ വന്നു ബുദ്ധിമുട്ടിച്ചോ , അവളുടെ തലമുടി ഇഴകളിൽ വാത്സല്യപൂർവ്വം തലോടി കൊണ്ട് അയാൾ ചോദിച്ചു , “ഇല്ല പപ്പാ, പപ്പാ അല്ലാതെ ആരാണ് എന്നേ കാണാൻ ഉള്ളത്,

അവൾ അത് പറഞ്ഞതും അയാൾക്ക് സങ്കടം തോന്നി, “ഞാൻ ഉണ്ടല്ലോ എന്റെ മോൾക്ക്, നിനക്ക് കുറച്ചു ഡ്രെസ്സും പിന്നെ നിനക്ക് ഇഷ്ടം ഉള്ള ചോക്ലേറ്റും സ്വീറ്റ്സും ഒക്കെ ആണ്, അയാൾ അതെല്ലാം അവൾക്ക് നേരെ നീട്ടി, അവൾ സന്തോഷത്തോടെ അത് വാങ്ങി,. “കഴിഞ്ഞ ആഴ്ച തിരക്ക് ആരുന്നു അതാരുന്നു പപ്പാ വരാഞ്ഞത്, “എനിക്ക് തോന്നിയിരുന്നു, അയാൾ കുറേ നേരം അവളോട്‌ സംസാരിച്ചു, പിന്നെ അവളെ പുറത്തേക്ക് കൊണ്ടുപോയി ഇഷ്ട്ടം ഉള്ളത് ഒക്കെ വാങ്ങി കൊടുത്തു, •••

മാത്യു വീട്ടിലേക്ക് ചെല്ലുമ്പോൾ വീടിന് മുൻപിൽ ഒരു കാർ കിടപ്പുണ്ടായിരുന്നു, ഒറ്റനോട്ടത്തിൽ തന്നെ ആ കാർ ഡേവിഡിന്റെ ആണ് എന്ന് അയാൾക്ക് മനസ്സിലായി , മാത്യൂസിന്റെ അനുജനാണ് ഡേവിഡ് , അയാളുടെ ഭാര്യ കാനഡയിൽ നഴ്സ് ആണ്, അതിനാൽ രണ്ടുപേരും അവിടെ സെറ്റിലാണ് ,മക്കൾ ഇല്ല, ഡേവിഡ് എന്നാണ് നാട്ടിൽ വന്നതെന്നു താൻ അറിഞ്ഞിരുന്നില്ല മാത്യൂസ് മനസ്സിൽ വിചാരിച്ചു , അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു ലീനയും ആയി സംസാരിക്കുന്ന ട്രീസയെ, “നിങ്ങൾ എന്നാണ് ലീനെ നാട്ടിലെത്തിയത്, ഞങ്ങളാരും അറിഞ്ഞില്ലല്ലോ മാത്യുവിന്റെ സ്വരം കേട്ടു ലീനയും ട്രീസയും അവിടേക്ക് നോക്കി ,

“ഞങ്ങൾ ഇന്നലെ വൈകിട്ടത്തെ ഫ്ലൈറ്റ് ആണ് ഇച്ചായ വന്നത്, ആരോടും വിളിച്ച് പറഞ്ഞില്ല, ഇന്നലെ എയർപോർട്ടിന് അടുത്ത് തന്നെ ഒരു ഹോട്ടലിൽ റൂമെടുത്തു , രാവിലെ ക്ഷീണമെല്ലാം മാറി കുളിച്ചു റെഡിയായി നേരെ ഇങ്ങോട്ട് പോന്നു, “എന്നിട്ട് അവൻ എവിടെ ഡേവിഡ് , മാത്യൂസ് തിരക്കി , “ദേ അകത്തു കരിമീൻ വാഴയിലയിൽ ഫ്രൈ ചെയ്യുവാ, ഞങ്ങളെ രണ്ട്പേരെയും അടുക്കളയിൽ നിന്ന് ഇറക്കി വിട്ടു, ട്രീസ പറഞ്ഞു, “ആഹാ അവൻ പണി തുടങ്ങിയോ, ഡേവിഡ് അകത്തേക്ക് ചെന്നു, അവിടെ തോർത്ത്‌ ഒക്കെ തലയിൽ കെട്ടി കലശലായ പാചകത്തിൽ ആണ് കക്ഷി, “എടാ നീ ഒന്ന് വിളിച്ചില്ലല്ലോ മാത്യു ഡേവിഡിനെ കെട്ടിപിടിച്ചു പറഞ്ഞു, “എനിക്ക് എന്റെ ഇച്ചായന്റെ വീട്ടിൽ വരാൻ നേരത്തെ വിളിച്ചു പറയണോ,

“അയ്യോ വേണ്ടായേ ഞാൻ ചുമ്മാ പറഞ്ഞതാ, “ഞാനും ലീനയും ലീവ് കഴിയും വരെ ഇവിടെ ഉണ്ട് കേട്ടോ, “ആയിക്കോട്ടെ, ഞാൻ ഒന്ന് കുളിച്ചു വരാം,. . “ഓക്കേ, വൈകുന്നേരം ഡേവിഡ് വന്നതിനാൽ എല്ലാരും ഹാപ്പി ആരുന്നു, പക്ഷെ നിവിന് മാത്രം സന്തോഷിക്കാൻ കഴിഞ്ഞില്ല, പല്ലവിയുടെ ഓർമ ആരുന്നു അവന്റെ മനസ്സിൽ, “ഇനി ഇവന്റെ കേട്ട് കൂടി കഴിഞ്ഞിട്ടു വേണം ഞങ്ങൾക്ക് പോകാൻ ഡേവിഡ് നിവിനെ നോക്കി പറഞ്ഞു, “അയ്യോ ഞാൻ കുഞ്ഞല്ലേ നിവിൻ ചിരിച്ചു പറഞ്ഞു, “ഉവ്വ് ട്രീസ അവനെ നോക്കി പറഞ്ഞു, “കുഞ്ഞിന് കുറച്ചു കുസൃതി ഒക്കെ ഉണ്ട് നിത പറഞ്ഞു “അതെന്നാടാ നിവിമോനെ ഇവരൊക്കെ ഇങ്ങനെ പറയുന്നത് ഡേവിഡ് പറഞ്ഞു “എനിക്ക് അറിയില്ല കൊച്ചപ്പ,

അവൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു, എല്ലാരും കിടന്ന് കഴിഞ്ഞു ഒരു സ്കോച്ച് കുപ്പിയും ആയി മാത്യുവും ഡേവിഡും ഇരുന്നു, “എന്താ ഇച്ചായന്റെ മുഖം വല്ലാതെ ഇരിക്കുന്നത്, ഞാൻ വന്നപ്പോൾ തൊട്ട് ശ്രേദ്ധിക്കുന്നു ഡേവിഡ് ചോദിച്ചു, “ഞാൻ ഇന്ന് ഡയാന മോളെ കാണാൻ പോയിരുന്നു, ഡേവിഡിന്റെ മുഖം മാറി “എന്നിട്ട്, “അവൾക്ക് 20 വയസായി, ഇനി ഇവിടെ കൊണ്ട് നിർത്താൻ ആണ് മദർ പറയുന്നത്, അങ്ങനെ ആണല്ലോ കരാർ, “ശെരിയാ, ചേട്ടത്തി ഇത് വരെ ഒന്നും അറിഞ്ഞില്ലല്ലോ, “ഇല്ല, എങ്ങനെ എങ്കിലും അവൾ എല്ലാം അറിഞ്ഞാൽ എന്റെ കുടുംബം തകരും, എന്റെ മക്കൾ എന്നേ എങ്ങനെ ആരിക്കും കാണുന്നത്, എന്റെ ട്രീസ സഹിക്കുമോ,

“അയ്യേ എന്താ ഇച്ചായാ ഇത് നമ്മുക്ക് ആലോചിച്ചു ഒരു വഴി ഉണ്ടാക്കാം, ഡേവിഡ് പറഞ്ഞു, പല്ലവി പോയിട്ട് ഒരു ദിവസം ആയതേയുള്ളൂ, എങ്കിലും അവൾ അടുത്തില്ല എന്നോർത്തപ്പോൾ നിവിന് വല്ലാത്ത സങ്കടം തോന്നി, എന്തോ ഒരു ശൂന്യത തന്നെ വലയം ചെയ്യുന്നതായി അവനു തോന്നി , കാണണമെന്നു തോന്നിയാൽ ഒന്ന് പോയി കാണാനുള്ള ദൂരത്തിൽ അവളുണ്ട് എന്നതായിരുന്നു അവൻറെ ആശ്വാസം , ഒരു വിളിപ്പാടകലെ അവൾ ഇല്ല എന്നുള്ള സത്യം അവനെ വേദനിപ്പിച്ചു , “സ്വീറ്റി ബാഡിലി ഐ മിസ്സ് യു , അതും പറഞ്ഞ് തലയിണയിൽ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്ത് അവൻ അത് ചേർത്തു കിടന്നു ,

പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴും അവന് ഉന്മേഷം ഒന്നും തോന്നിയില്ല, ഓഫീസിൽ ചെന്നപ്പോഴും അങ്ങനെതന്നെയായിരുന്നു, വിഷ്ണുവും ഹർഷയും മൂഡ് മാറ്റാനായി പുറത്തൊക്കെ കൊണ്ടുപോയെങ്കിലും അവന് ഒരു സന്തോഷവും തോന്നിയില്ല , പല്ലവിയെ കാണാൻ അവന്റെ ഹൃദയം തുടിച്ചു, ഈ ചെറിയ വിരഹം പോലും തനിക്ക് താങ്ങാൻ കഴിയില്ല എന്ന് അവൻ ഓർത്തു, രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു പല്ലവി , ചിക്കൻ കറിയും ചപ്പാത്തിയും ആയിരുന്നു , കറിക്കുള്ള സവാള അരിഞ്ഞു കൊണ്ട് പല്ലവിയുടെ അരികിൽ തന്നെ മോഹൻ ഉണ്ടായിരുന്നു, കോളേജിലെ വിശേഷങ്ങളും കുസൃതികളും ഒക്കെ മോഹനോട് പങ്കുവയ്ക്കുന്നത് ഇടയ്ക്ക് പല്ലവിയുടെ ഫോൺ അടിച്ചത് ,

ഡിസ്പ്ലേയിൽ നിവിൻറെ പേര് തെളിഞ്ഞതും പല്ലവി ഫോൺ കട്ടാക്കി, ശേഷം പിന്നീട് തിരികെ വിളിക്കാമെന്ന് മെസ്സേജ് അയച്ചു , നാളെ രാവിലെ നിവിന്റെ കാര്യം മോഹനോട് പറയണമെന്ന് അവൾ തീരുമാനിച്ചിരുന്നു , ഫോൺ വീണ്ടും അടിച്ചു, “ആരാ മോളെ, മോഹൻ ചോദിച്ചു, “അത് എൻറെ കോളേജിലെ മിസ്സ് ആണ് അച്ഛാ, എന്തെങ്കിലും അത്യാവശ്യ കാര്യം ആയിരിക്കും, ഞാൻ ഒന്ന് നോക്കിയിട്ട് വരാം, എന്തോ അത്യാവശ്യ കാര്യമാണ് എന്ന് പല്ലവിക്കു മനസ്സിലായി, അവൾ ഫോൺ എടുത്ത് അല്പം മാറി നിന്നു, ” ഹലോ “നീ എന്തെടുക്കുവാ, “ചപ്പാത്തി ഉണ്ടാകുവാ, എന്താ നിവിൻ, “വെറുതെ എനിക്ക് തൃശൂരിൽ വരെ വരണ്ട ആവിശ്യം ഉണ്ട് നാളെ, ഓഫീസിലെ കാര്യത്തിനാണ്,

നിങ്ങൾടെ വീട് പഴയ ആ സ്ഥലത്തു തന്നെ അല്ലേ, “അതെ നിവിൻ വരുമോ “ഉം, ചപ്പാത്തി ഉണ്ടാക്കിയോ “ഇല്ല, ഉണ്ടാകാൻ പോവാ “നീ എത്ര എണ്ണം കഴിക്കും, “ഇതെന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ, “പറയടി “ഞാൻ ഒരു 3എണ്ണം, “അങ്കിളോ? “അച്ഛൻ 4 “ഞാനും 4, അപ്പോൾ 11 എണ്ണം ഉണ്ടാക്കിക്കോ “നിവിൻ എന്തൊക്കെ ആണ് പറയുന്നത്, ” എന്നെ ഈ തണുപ്പത്ത് നിർത്തണമെന്ന് നിനക്ക് ഉദ്ദേശമില്ലങ്കിൽ കതക് തുറക്ക്, ഞാനിപ്പോൾ കോളിംഗ് ബെൽ അമർത്താൻ പോവാ, നിവിൻ പറഞ്ഞത് കേട്ട് പല്ലവി ഞെട്ടി, “നിവിൻ ഇപ്പോൾ എവിടെയാണ് , “നിൻറെ വീടിനു മുൻപിൽ ഉടനെ കാളിങ് ബെൽ അമർന്നു.. …തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 15

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-