മധുരനൊമ്പരം…..🍒🍒 : ഭാഗം 19

മധുരനൊമ്പരം…..🍒🍒 : ഭാഗം 19

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അച്ഛന് എന്നോടുള്ള വിശ്വാസം ഒക്കെ തകരാൻ തുടങ്ങുകയാണ് ല്ലോ എന്ന് ഓർത്തപ്പോൾ ഒരു നിമിഷം എനിക്ക് വേദന തോന്നിയിരുന്നു…. “ജോജി ഇപ്പോൾ വിസിറ്റിംഗ് പൊസിഷനിൽ ആണ് നിൽക്കുന്നത് അല്ലേ……? “അതെ…!! ഒരു വർഷത്തേക്ക് ഉള്ളൂ….. ” ടെസ്റ്റുകൾ ഒക്കെ എഴുതുന്നില്ലേ…… ” എല്ലാ ടെസ്റ്റുകളും എഴുതുന്നുണ്ട്….. നെറ്റും സെറ്റും എല്ലാം പാസായത് ആണ്….. പക്ഷേ നല്ല ജോലി കിട്ടാൻ അല്പം പ്രയാസം ആണല്ലോ….. “ഇതിനു മുൻപ് ജോജി എവിടെയായിരുന്നു ജോലി….. ” ഞാൻ ബാംഗ്ലൂരിൽ ഒരു കമ്പ്യൂട്ടർ കമ്പനിയിൽ ആയിരുന്നു വർക്ക് ചെയ്തുകൊണ്ടിരുന്നത്…….

“ജോജി കമ്പ്യൂട്ടർ പഠിച്ചിട്ടുണ്ടോ…..? ” എല്ലാം പഠിച്ചിട്ടുണ്ട്…!! സോഫ്റ്റ്‌വെയറും പഠിച്ചിട്ടുണ്ട്….. ” കമ്പ്യൂട്ടർ വർക്കും മാഷും തമ്മിൽ എന്തോ പൊരുത്തകേട്…. കമ്പ്യൂട്ടർ ജോലി ചെയ്തിരുന്ന ഒരാൾ മലയാളം മാഷായി വരിക എന്നു പറയുമ്പോൾ….. ഒരുമാതിരി അലുവയും മത്തി യും പോലെ…. “ഞാൻ അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ഈ വേക്കൻസി അറിഞ്ഞത്…… ഈ നാട്ടിൽ ജോലി ചെയ്യണം എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു….. പിന്നെ ഫദർ ഇവിടെ ഉള്ളതുകൊണ്ട്, അങ്ങനെയാണ് ഈ നാട്ടിലേക്ക് വരുന്നത്….. ” അപ്പോൾ കുട്ടനാടിന്റെ സൗന്ദര്യം അറിഞ്ഞു ഈ നാട്ടിലേക്ക് വന്നതാണ് അല്ലേ……

“കുട്ടനാടിന്റെ സൗന്ദര്യം മാത്രമല്ല മറ്റൊരു കാര്യം കൂടി ഈ നാട്ടിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നുണ്ടായിരുന്നു….. ജോജി അത് പറഞ്ഞപ്പോൾ ശക്തമായി അനുരാധ ഞെട്ടിപ്പോയിരുന്നു …… പെട്ടെന്ന് അവളുടെ ശരീരത്തിൽ ഒരു മിന്നൽ പാഞ്ഞതുപോലെ അവൾക്ക് തോന്നി…… അവൾ പെട്ടെന്ന് നിസ്സഹായതയോടെ അവന്റെ മുഖത്തേക്ക് നോക്കി…… ആ മുഖത്ത് ഒരു കുസൃതി ചിരി മിന്നിമറഞ്ഞത് ആയി അവൾക്ക് തോന്നിയിരുന്നു……. ” എനിക്ക് കരിമീൻ വളരെ ഇഷ്ടമാണ്….!! അപ്പൊൾ കുട്ടനാട് ആകുമ്പോൾ അത് സുലഭമായി കിട്ടുന്ന ഒരു സ്ഥലം ആണല്ലോ…… ”

അത്‌ കൊള്ളാം…!! “ജോജിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ…… വീട്ടിൽ ആരൊക്കെയുണ്ട്….? അമ്മയുടെ വകയായിരുന്നു ചോദ്യം…… “അങ്ങനെ കാത്തിരിക്കാൻ ഒന്നും അധികം ആരും ഇല്ല….. അമ്മയും അച്ഛനും കുട്ടിക്കാലത്ത് തന്നെ മരിച്ചു പോയതാ….. പിന്നെ ഒരു സഹോദരി ഉണ്ട്….. അവൾ ഹോസ്റ്റലിൽ നിൽക്കാണ്….. ” അപ്പോൾ ജോജി ഒരു ഒറ്റത്തടി ആണ്….. അച്ഛൻ പറഞ്ഞപ്പോൾ അതിന് ഒരു മറുപടി ചിരി മാത്രമായിരുന്നു….. ” ഇനിയിപ്പോ കരിമീൻ ഉണ്ടാക്കി തരാൻ ആരെയെങ്കിലും കുട്ടനാട്ടിൽ നിന്ന് തന്നെ കണ്ടുപിടിച്ചോ ജോജി….. നമ്മളൊക്കെ ഉണ്ടല്ലോ….. കല്യാണം നടത്തിയിട്ട് പോയാൽ മതി…….. ”

നല്ലൊരു ജോലി ആകട്ടെ….. കണ്ടുപിടിക്കാം…. അതു പറഞ്ഞ ആൾ എൻറെ മുഖത്തേക്ക് നോക്കിയപ്പോൾ എൻറെ മുഖത്തും ഒരു നക്ഷത്രത്തിളക്കം ആള് കാണുന്നുണ്ടായിരുന്നു…… ” ഏതായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ജോജിയെ ആഹാരം കഴിക്കാതെ വിടുന്നില്ല…. “അയ്യോ വേണ്ട സാർ…..!! ഞാൻ പറഞ്ഞില്ലേ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാകും…. ” ബുദ്ധിമുട്ട് സഹിക്കാൻ ഞങ്ങൾ തയ്യാറാണ്…. ദേവി ചോറു വിളമ്പ്…. ” പിന്നെ ജോജി, ഇടയ്ക്ക് ഇറങ്ങണം, ഞാൻ വൈകുന്നേരമാണ് വരുന്നത്…. സത്യം പറഞ്ഞാൽ എനിക്ക് ഇവിടെ വലിയ കമ്പനി എന്ന് പറയാൻ അമ്പല കമ്മറ്റിക്കാർ മാത്രമേ ഉള്ളൂ……

അടുത്തുതന്നെ ഇങ്ങനെയൊരു യങ് മാൻ ഉണ്ടെങ്കിൽ അത് നല്ലതല്ലേ……. അച്ഛൻ ആളോട് സംസാരിച്ചുകൊണ്ടിരുന്നു….. അപ്പോൾ തന്നെ അമ്മ ചോറ് വിളമ്പാൻ ആയി പോയപ്പോൾ ഞാനും അമ്മയുടെ ഒപ്പം ചോറ് വിളമ്പാൻ ആയി ചെന്നിരുന്നു…… ഭക്ഷണം ഓരോന്നും എടുത്ത് വയ്ക്കുമ്പോഴും ഓരോ കറികൾ പാത്രത്തിൽ ആകുമ്പോഴും പതിവിലും ഒരു ഉത്സാഹം എനിക്കുണ്ട് എന്ന് തോന്നിയിരുന്നു….. പ്രിയപ്പെട്ടവന് വേണ്ടി വിളമ്പുമ്പോൾ ഒരു പ്രത്യേക സന്തോഷം മനസ്സിൽ നിറയുന്നത് പോലെ…… കുറേ സമയത്തെ സംസാരത്തിനൊടുവിൽ അച്ഛനും ആളും കൂടി നടന്നു വരുന്നത് കണ്ടപ്പോൾ എൻറെ ഹൃദയം നിറഞ്ഞിരുന്നു…….

എന്നും ഈ സ്നേഹം ഇതുപോലെ നിലനിന്നിരുന്നെങ്കിൽ എന്ന് അറിയാതെ ഞാൻ പ്രാർത്ഥിച്ചിരുന്നു…… ഭക്ഷണം കഴിക്കുന്നതിനിടയിൽ പെട്ടെന്ന് ലാൻഡ് ഫോൺ ശബ്ദിച്ചു ഇരുന്നു…… ഉടനെ അച്ഛൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അവിടേക്ക് പോയിരുന്നു……. അമ്മയാണെങ്കിൽ ഡൈനിങ് അമ്മയാണെങ്കിൽ അടുക്കളയിൽ എന്തോ എടുക്കാൻ പോയിരിക്കുകയാണ്…… ഞാനും ആളും മാത്രമേ ആ നിമിഷം അവിടെ ഉണ്ടായിരുന്നുള്ളൂ….. പെട്ടെന്ന് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ആൾ എൻറെ കയ്യിൽ പിടിച്ചു…… “ഇനി എന്നെ എല്ലാ ദിവസവും ഒരുനേരമെങ്കിലും വിളിക്കണം…. എനിക്ക് ഈ ശബ്ദം കേൾക്കാതെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി……

അവളുടെ മുഖത്തേക്ക് നോക്കി പ്രണയ വായ്പോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പ്രണയം നിറഞ്ഞുനിന്നിരുന്നു… എങ്കിലും അവൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു….. പെട്ടെന്ന് അച്ഛൻ ഹാളിൽ നിന്ന് കയറി വരുന്നത് കണ്ടപ്പോൾ അവൾ പിടി വീടുവയ്ക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവൻ അതിന് സമ്മതിച്ചിരുന്നില്ല…… അവൾക്ക് ഒരു ഭയം തോന്നാതിരുന്നില്ല അവൾ പെട്ടെന്ന് അവൻറെ അരികിലേക്ക് നീങ്ങി നിന്ന് അവന് വിളമ്പുന്നത് പോലെ ചെയ്തിരുന്നു……. അവനാണെങ്കിൽ അപ്പോഴും അവളുടെ കയ്യിൽ തന്നെ മുറുക്കി പിടിച്ചിരിക്കുകയാണ്…… കൈകൾ രണ്ടുപേരുടെയും താഴെ ആയതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ അച്ഛന് അത് കാണാൻ കഴിയില്ലായിരുന്നു……

ആഹാരം കഴിക്കുന്നതിന് ഇടയിലും അവനിൽ ഒരു കുസൃതി ചിരി മിന്നി മായുന്നത് അവൾ കണ്ടു….. നിസ്സഹായതയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…… ചെറിയൊരു ചിരിയോടെ ഉമ്മ നൽകുന്നതുപോലെ ആംഗ്യം കാണിച്ചശേഷം അവൻ മെല്ലെ അവളുടെ കൈവിട്ടിരുന്നു……. അച്ഛൻ വന്നതിനുശേഷം വീണ്ടും സംസാരം മുറുകിയപ്പോഴും ഇടയ്ക്കിടെ അവന്റെ കണ്ണുകൾ ഏറെ പ്രണയത്തോടെ അവളെ തേടി ആർത്തിയോടെ വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു…… പ്രണയം പുറത്തേക്ക് വെമ്പി നിൽക്കുന്നത് രണ്ടുപേർക്കും മനസ്സിലാക്കുന്നുണ്ടായിരുന്നു…….

ആ സാമീപ്യം പോലും അവരിൽ ഉണർത്തുന്ന സന്തോഷം എത്രവലുതാണെന്ന് ആ നിമിഷം രണ്ടാളും പരസ്പരം അറിയുകയായിരുന്നു…… ഏതോ ജന്മാന്തര ബന്ധം പോലെ തങ്ങളില് കോരുത്തുപോയ ആത്മ ബന്ധത്തെക്കുറിച്ച് രണ്ടുപേരും ആ നിമിഷം ഓർക്കുകയായിരുന്നു…….. പ്രണയത്തിനപ്പുറം ഏതോ ജന്മ ബന്ധം പോലെ രണ്ടുപേരും….. ജീവശ്വാസം പോലും അവൾ ആയതുപോലെ അവന് തോന്നിയിരുന്നു…… ഒരു പുതുമഴയിലും മണ്ണിൽ വീണലിഞ്ഞു പോകാത്ത വിധത്തിൽ ഒരു പൂവായി അവൾ ഹൃദയത്തിൽ വേര് ഉറപ്പിച്ചു എന്ന് അവൻ ഓർത്തു……. അവൻ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ, പ്രണയത്തിൻറെതായ ഒരു വേദന അവളുടെ മുഖത്ത് വിരിഞ്ഞത് അവൻ കണ്ടിരുന്നു…..

ചെറുതാണെങ്കിലും ഈ കാത്തിരിപ്പ് നൽകുന്ന വിരഹം വേദന ആണ്….. നാളെ വൈകുന്നേരം വരെ ഒന്ന് കാണാൻ വേണ്ടിയുള്ള ഈ കാത്തിരിപ്പ് പോലും നൽകുന്നത് യുഗങ്ങളുടെ വിരഹമാണ്……. പ്രണയികൾക്ക് മാത്രം മനസ്സിലാകുന്ന പ്രണയത്തിൻറെ മനോഹരം ആയ ഭാഷ…. തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ അവൻറെ മനസ്സും വയറും ഒരുപോലെ നിറഞ്ഞിരുന്നു…… പ്രിയപ്പെട്ടവളുടെ കൈകൾ കൊണ്ട് വിളമ്പി തന്ന ഭക്ഷണത്തിന് രുചിയുടെ അപ്പുറം ഒന്നും അവന് വേണ്ടിയിരുന്നില്ല…….. ജ്വലിച്ചു നിൽക്കുകയാണ് അവളുടെ പ്രണയം……. തൻറെ ഇല്ലായ്മകളുടെ ഒക്കെ ഉണ്മ് അവളാണ്……. അവളാണ് തൻറെ പ്രണയം…..

അവൾ മാത്രമാണ് തൻറെ ജീവശ്വാസം….. തന്നെ മത്തു പിടിപ്പിക്കുന്ന പ്രണയത്തിൻറെ ലഹരി…… ഓരോ ഉദയസ്ഥാമനങ്ങളും തനിക്കുവേണ്ടി അണയുന്നത് തന്നെ അവളുടെ പ്രണയത്തിനു വേണ്ടി ആണെന്ന് അവനു തോന്നിയിരുന്നു…….. അവളെ മാത്രം സ്വപ്നം കണ്ട് അവളുടെ പ്രണയത്തിൽ മുങ്ങി അന്ന് നിദ്രയെ പുൽകി അവൻ…… 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 പിറ്റേന്ന് കോളേജിലേക്ക് പോയപ്പോൾ വഴിയിൽ അവളെ കാത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു……. ആളെ കണ്ടപ്പോൾ തന്നെ സോഫി അവളോട് പറഞ്ഞു….. ” നിന്നെ കാണാൻ വേണ്ടി തന്നെയുള്ള വരവാണ്……!! രാഹുലിനെ കണ്ടപ്പോൾ ഒരു നിമിഷം അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു…… പലവട്ടം ഇഷ്ടമല്ല എന്ന് പറഞ്ഞതാണ് എന്നാലും അവൻ പിന്നാലെ തന്നെ കൂടിയിട്ടുണ്ട്…….

ഇതിൽ കൂടുതൽ എങ്ങനെയാണ് അവനെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് തനിക്കും അറിയില്ല എന്നുള്ള ഒരു അവസ്ഥയിൽ ആയിരുന്നു അവളും…… അരികിലേക്ക് നടന്നു…. അവളെ പ്രതീക്ഷിച്ചതുപോലെ അവൻ അവളുടെ അരികിലേക്ക് പതിവ് പുഞ്ചിരിയുമായി വന്ന് നിൽക്കുന്നുണ്ടായിരുന്നു…… പക്ഷേ എന്തുകൊണ്ടോ ഒരു പുഞ്ചിരിപോലും അവന് തിരികെ നൽകാൻ അവളുടെ മനസ്സ് അനുവദിച്ചില്ല……. മനസ്സ് മുഴുവൻ കവർന്ന ഒരാൾ മനസ്സിൽ മായാതെ കുടിയിരുത്തിയിരിക്കുന്നവൾക്ക് മറ്റൊരു പുരുഷനെ എങ്ങനെയാണ് ഒരു പുഞ്ചിരിയോടെ പോലും നോക്കാൻ സാധിക്കുന്നത് എന്ന അവസ്ഥയിൽ ആയിരുന്നു……. ” ഞാൻ നാളെ ജോയിൻ ചെയ്യുകയാണ്…… ചെന്നൈയിലാണ്…..

ഓഫീസിലേക്ക് പോകുന്നതിനു മുൻപ് ഒന്നു വന്ന് തന്നെ കാണണമെന്ന് തോന്നി…… എനിക്ക് യാത്രപറയാൻ മറ്റാരുമില്ല……!! പലവട്ടം ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും….. താൻ ഒരിക്കൽ പോലും തിരിച്ച് ഇഷ്ടമാണെന്ന് ഒരു മറുപടി തന്നിട്ടില്ല….. കാത്തിരിക്കണം എന്ന് പറയാനുള്ള അവകാശം ഉണ്ടോ എന്ന് അറിയില്ല…… എങ്കിലും എൻറെ മനസ്സിൽ ഉണ്ടാകും….. തന്നോട് യാത്രപറയാതെ ഞാൻ എങ്ങനെയാണ് പോകുന്നത്…… പോകുന്നതിനു മുൻപ് തന്നെ ഒന്ന് കാണണമെന്ന് തോന്നി….. രേണു അടക്കം എല്ലാവരും പറഞ്ഞു അതിനി ആവശ്യമില്ലെന്ന്…… പക്ഷേ എനിക്ക് കാണാതിരിക്കാൻ പറ്റില്ലല്ലോ…..

“രാഹുൽ ഏട്ടനോട് ഞാൻ പലവട്ടം പറഞ്ഞു…….. എനിക്ക് എന്നും രാഹുൽ ചേട്ടൻ എൻറെ കൂട്ടുകാരിയുടെ സഹോദരൻ ആണ്…… എൻറെ അനന്തു ചേട്ടനെ പോലെ…… അതിനപ്പുറം ഒരിക്കലും മറ്റൊരു കണ്ണിൽ എനിക്ക് രാഹുലിനെ കാണാൻ കഴിയില്ല…… എൻറെ മനസ്സിൽ മറ്റൊരു അവകാശിയുമുണ്ട് രാഹുൽ ചേട്ടാ…….!! ഇനി രാഹുൽ ഏട്ടൻ എന്നെ മനസ്സിൽ കൊണ്ടു നടക്കരുത്….. മറ്റൊരാളുടെ സ്വന്തമായ ഒരാളെ മനസ്സിൽ കൊണ്ടുനടക്കുന്നത് പോലും തെറ്റാണ്…… ഒരിക്കൽപോലും ഞാൻ രാഹുൽ ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല…… ഇനി ഒരിക്കലും അങ്ങനെ കാണാൻ എനിക്ക് കഴിയില്ല….. രണ്ടുപേർക്കും ഒരുപോലെ തോന്നുമ്പോൾ അല്ലേ രാഹുൽ ചേട്ടാ അത് പ്രണയം ആകുന്നത്….. അവൻറെ മുഖത്ത് സന്തോഷം കേട്ടടങ്ങി അവിടെ ആശങ്കകൾ നിറയുന്നതും ഒക്കെ അവൾ കണ്ടിരുന്നു…..

അവൾക്കും നേരിയ വേദന തോന്നിയിരുന്നു….. പക്ഷെ അല്പം വേദന ഉണ്ടായാലും പതിയെ എങ്കിലും അവൻ ഇത് മറക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് തോന്നിയിരുന്നു….. “അനുവിൻറെ മനസ്സിന് മറ്റൊരു അവകാശി ഉണ്ടായിട്ടുണ്ടെന്ന് ഞാനറിഞ്ഞില്ല……. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും വരില്ലായിരുന്നു……!! പിന്നെ അനു പറഞ്ഞതിൽ ഒരു കാര്യം ശരിയല്ല……!! രണ്ടുപേർക്കും തോന്നുമ്പോഴാണ് അത് പ്രണയം ആകുന്നത് എന്ന്….. രണ്ടുപേർക്കും തോന്നുമ്പോൾ ഒരു പ്രണയ സാക്ഷാത്കാരം മാത്രമാണ്…… ഒരാൾക്ക് മാത്രമായി പ്രണയിക്കാം….. തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കാതെ എത്രയോ ആളുകൾ സ്നേഹിക്കുന്നുണ്ട്……. എനിക്ക് മനസ്സിൽ പതിഞ്ഞു രൂപമാണ് അനുവിന്റെ….. പക്ഷേ അനു എന്നെ തിരിച്ച് സ്നേഹിക്കണം എന്ന് ഞാൻ ഒരിക്കലും വാശി പിടിക്കുന്നില്ല……..

പക്ഷേ ഞാൻ അനുവിനെ സ്നേഹിക്കാൻ പാടില്ല എന്ന് വാശി പിടിക്കാൻ കഴിയില്ല……. ഒരാൾക്ക് ദേഷ്യം ഉണ്ടെങ്കിൽ അവരോട് പറയാൻ പറ്റുമോ പരിഭവം കാണിക്കരുതെന്ന്…… അതുപോലെ തന്നെയാണ് സ്നേഹവും…….. തിരിച്ചു കിട്ടണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ല…… പക്ഷേ സ്നേഹിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല…… പക്ഷേ ഞാനൊരിക്കലും അനുവിന്റെ ജീവിതത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എൻറെ സ്നേഹംകൊണ്ട്…… അനുവിന് ഒരിക്കലും ഒരു വേദനയും ഉണ്ടാവില്ല…… എന്ത് സഹായത്തിനും എപ്പോൾ വേണമെങ്കിലും അനുവിന് വേണ്ടി ഞാനുണ്ടാകും……

അനു പറഞ്ഞത് പോലെ അനന്തുവിൻറെ സ്ഥാനത്ത് എങ്കിലും അനുവിന് എന്നെ കാണാൻ കഴിയുന്നുണ്ടെങ്കിൽ അതും വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്……. എന്താണെങ്കിലും അനുവിന്റെ മനസ്സിൽ ഇടം നേടിയ ആ ഭാഗ്യവാന് എല്ലാവിധ ഭാവുകങ്ങളും ഞാൻ നേരുന്നു ഉണ്ട്….. ഏതായാലും ഞാൻ പോവാണ്…… ഇനി ഉടനെ ഒന്നും ലീവ് കിട്ടില്ല……. അതുകൊണ്ട് കാണാൻ വേണ്ടി തീരുമാനിച്ചത്……. നാട്ടിൽ വരുമ്പോൾ ഞാൻ വന്ന് കാണും……. അതുകൊണ്ട് അനുവിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ……. അങ്ങനെ ചോദിക്കുന്നവനൊട് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു……. ഇനിയും കൂടുതൽ താൻ അവനെ വേദനിക്കുന്നത് ശരിയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു……. ”

എനിക്ക് എന്ത് ബുദ്ധിമുട്ട്….?രാഹുൽ ചേട്ടൻ പറഞ്ഞതുപോലെ എൻറെ അനന്തുവേട്ടന്റെ സ്ഥാനത്ത് രാഹുലിനെ കാണാൻ കഴിയുമെങ്കിൽ എന്നെ വന്ന് കാണുന്നതുകൊണ്ട് എനിക്ക് എന്ത് വിഷമം….. മറ്റൊരു കണ്ണിലൂടെ ഒരിക്കലും രാഹുൽ ഏട്ടൻ എന്നെ നോക്കരുത് എന്ന് മാത്രം എനിക്ക് ആഗ്രഹം….. “ശരിഡോ……. ഞാൻ പോട്ടെ ആദ്യം തന്നെ കണ്ടപ്പോൾ ഉള്ള തെളിച്ചം അവൻറെ മുഖത്ത് ഇല്ല എന്നത് അനു ശ്രദ്ധിച്ചിരുന്നു……. അവൾക്കും ഒരു നേരിയ വേദന തോന്നാതിരുന്നില്ല…… പക്ഷേ ഒരിക്കലും തനിക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു…… എന്തുകൊണ്ടോ മനസ്സിൽ ഒരു വേദന ഉടലെടുത്തിരുന്നു…… 🥀🥀🥀

വൈകുന്നേരം വീട്ടിലേക്ക് ചെല്ലുമ്പോൾ അനന്തു ചേട്ടൻറെ വണ്ടി മുറ്റത്ത് ഇരിക്കുന്നത് കണ്ടിരുന്നു……. വീട്ടിലുണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു…… കുളിച്ചൊരുങ്ങി നേരെ പള്ളിയിലേക്ക് പോകാനായിരുന്നു അവൾ തീരുമാനിച്ചിരുന്നത്….. ആളെ കാണാഞ്ഞ് ഒരു സമാധാനം ലഭിക്കുന്നില്ല എന്ന് അവൾ ഓർത്തു…… രാഹുൽ ഏട്ടൻറെ കാര്യം ആളിനോട് പറയണം എന്ന് തീരുമാനിച്ചിരുന്നു……. ഫോൺ വിളിക്കാനായി ചേന്നപ്പോൾ ഇന്ന് ബൂത്ത് അരികിൽ വീടിനടുത്തുള്ള ഒരു ആന്റി ഉണ്ടായിരുന്നു, അതുകൊണ്ട് സംസാരിക്കാൻ കഴിയാതെ വിഷമിച്ചു ആയിരുന്നു പോന്നത്……

വൈകുന്നേരം കാണുമ്പോൾ ആളോട് സംസാരിക്കാം എന്നുള്ള സമാധാനത്തിൽ ആയിരുന്നു നിന്നിരുന്നത്…… പെട്ടെന്ന് തന്നെ ഭംഗിയായി ഒരുങ്ങി പള്ളിയിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ്, അമ്മ കയ്യിൽ ഒരു ബോക്സ് കൊണ്ട് തന്നിട്ട് പറയുന്നത്…… ” മോളെ ഇത് കുറച്ചു കരിമീൻ ആണ്….. നീ ഏതായാലും പള്ളിയിൽ പോവല്ലേ…… ഇത് ആ വീട്ടിലെ മാഷിന് കൊടുത്തേക്ക്….. ഇന്നലെ പറയുന്നത് കേട്ടില്ലേ കരിമീൻ ഒരുപാട് ഇഷ്ടമാണെന്ന്…… ഉച്ചയ്ക്ക് ഇത്തിരി കിട്ടിയപ്പോൾ ഞാൻ ഇത്തിരി എടുത്ത് വറുത്തു…… അച്ഛനും അമ്മയും ഇല്ലാത്തതല്ലേ……. നമ്മൾ കൊടുക്കുമ്പോൾ ഒരു സന്തോഷം…..

അമ്മ അത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു, സന്തോഷം തോന്നിയിരുന്നു ആളെ ഒന്ന് അടുത്ത് കാണാൻ ഇതിലും നല്ല അവസരം ഇല്ല എന്ന് തോന്നിയിരുന്നു…… അമ്മയുടെ കൈയ്യിൽ ചെന്ന് അത് വാങ്ങാൻ തുടങ്ങിയപ്പോഴേക്കും അനന്ദു അത്‌ കയ്യിൽ വാങ്ങിയിരുന്നു…… “ഞാൻ കൊടുത്തോളാം….!! നീ അവിടെ നിൽക്ക്….. എന്നിട്ടു ഞാൻ നിന്നെ പള്ളിയിൽ കൊണ്ടു വിടാം….. പെട്ടെന്ന് തന്നെ അവളുടെ മുഖം മങ്ങിയിരുന്നു…… അത് അനന്തു ശ്രദ്ധിക്കുകയും ചെയ്തിരുന്നു……. ” നീ അകത്തുപോയി എൻറെ വണ്ടിയുടെ താക്കോൽ എടുത്തോണ്ട് വാ…. അവളെ അവിടെ നിന്നും മാറ്റാനായി അവന് അങ്ങനെ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് ഓടിയിരുന്നു…..

അവൾ അകത്തേക്ക് പോയതും ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു…. ” അമ്മ എന്തൊക്കെയാ ഈ പറയുന്നത്….. അവൾ പ്രായം തികഞ്ഞ ഒരു പെണ്ണല്ലേ….. അവളെയാണ് ഒരു പുരുഷൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മീനും കൊടുത്തുവിടുന്നത്……. ” എടാ ആ കുട്ടി അങ്ങനെ മോശക്കാരൻ ഒന്നുമല്ല….. ഇവിടെ വന്നതല്ലേ…. ഞങ്ങളൊക്കെ കണ്ടതല്ലേ…. ” എൻറെ അമ്മ മോശക്കാരൻ ആണോ അല്ലയോ എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ…… നമ്മുടെ മുൻപിലുള്ള മുഖം ആയിരിക്കില്ല മറ്റൊരിക്കൽ….. ഒന്നുമില്ലെങ്കിലും ഒരു പെൺകുട്ടിയുടെ അമ്മ അല്ലേ…..? കുറച്ചുകൂടി ഒന്ന് ശ്രദ്ധിക്കണം…… മോശക്കാരൻ ആണെങ്കിലും അല്ലെങ്കിലും നമ്മളായിട്ട് ഒരു സാഹചര്യങ്ങളും ഒരുക്കി കൊടുക്കരുത്……

രണ്ടുപേരും പ്രായം തികഞ്ഞ ആൾക്കാരാണ്….. അയാൾ ആണെങ്കിൽ വിവാഹം പോലും കഴിച്ചിട്ടില്ല….. അങ്ങനെയുള്ള ഒരിടത്തേക്ക് അനുവിനെ തന്നെ വിടാൻ അമ്മ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്….. പെട്ടെന്ന് അവൻ ഉത്തരവാദിത്വമുള്ള ഒരു ആങ്ങള ആയപ്പോൾ ശ്രീദേവിക്ക് അത്ഭുതം തോന്നിയിരുന്നു….. അവനിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി അവർ പ്രതീക്ഷിച്ചിരുന്നില്ല….. അപ്പോഴേക്കും അനു കീയുമായി വന്നിരുന്നു…. അവന്റെ കയ്യിലേക്ക് കൊടുത്തതും അവൻ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി….. പെട്ടന്ന് വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയവൻ പെട്ടെന്ന് തന്നെ തിരികെ വന്നപ്പോൾ അമ്മയും മകളും പരസ്പരം ഒന്നുമറിയാതെ നോക്കി……

ഒരു പക്ഷെ ആള് വന്നിട്ടുണ്ടാവില്ല എന്നായിരുന്നു അവൾ ചിന്തിച്ചത്….. പക്ഷേ ക്ലോക്കിലേക്ക് സമയം നോക്കിയപ്പോൾ 5 30 ആയിരിക്കുന്നു….. ഇതിനോടകം ആള് വരേണ്ടതാണ് എന്ന് അവൾക്ക് അറിയാമായിരുന്നു…… ” എന്തുപറ്റി നീ കൊടുത്തില്ലേ….? അവന്റെ കൈയിലെ പാത്രം കണ്ടു ശ്രീദേവി ചോദിച്ചു…. “ആഹ്….. കൊടുത്തില്ല അയാൾ അവിടെ ഇല്ലായിരുന്നു…. അയാൾക്ക് എന്തോ ആക്സിഡൻറ് പറ്റിയെന്ന്….. അടുത്തുള്ള ആളു പറഞ്ഞു….. ഹോസ്പിറ്റല് ആണത്രേ…..!! മുഴുവൻ കേട്ട് ഇല്ലായിരുന്നു…. അനുപമയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നിയിരുന്നു….. ഹൃദയത്തിലേക്ക് ഒരു വാൾ ഇറക്കുന്നത് പോലെ…….(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 18

Share this story