മധുരനൊമ്പരം…..🍒🍒 : ഭാഗം 20

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” അയ്യോ എന്നിട്ട് എന്തെങ്കിലും പറ്റിയോ…..? വിവരം വല്ലതും നീ അറിഞ്ഞോ……? അമ്മ ചോദിക്കുമ്പോൾ ബാക്കി വിവരങ്ങൾ അറിയാനുള്ള ആകാംക്ഷ എന്നിലും പടർന്നിരുന്നു…… ” കൂടുതൽ ഒന്നും അറിഞ്ഞില്ല….. ഇന്ന് ഉച്ചയ്ക്ക് ഞാൻ കണ്ടായിരുന്നു…. ഹോസ്പിറ്റലിൽ ആണെന്ന് മാത്രമേ അറിഞ്ഞുള്ളൂ…… കൂടുതലാണോ കുറവാണോ എന്നൊന്നും അറിഞ്ഞില്ല……. ഞാൻ ഒന്ന് തിരക്കട്ടെ…. “ശ്ശോ നല്ല പയ്യനായിരുന്നു…..!! ” നല്ല പയ്യനായിരുന്നു എന്ന് പറയാൻ അത്രമാത്രം ഒന്നും അയാൾക്ക് സംഭവിച്ചിട്ട് ഉണ്ടാവില്ല…… വണ്ടി ഇടിച്ചതെയുള്ളൂ എന്ന് പറയുന്നത് കേട്ടു…… അമ്മയുടെ വർത്തമാനം കേട്ടാൽ തോന്നും അയാൾക്ക് കാര്യമായി എന്തോ സംഭവിച്ചു എന്ന്…… അങ്ങനെയൊന്നും ഉണ്ടായിട്ടുണ്ടാവില്ല അമ്മേ…..

അവര് രണ്ടുപേരും വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നു ഉണ്ടെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോ ആണ് എന്ന് അവൾക്ക് തോന്നിയിരുന്നു…… മനസ്സ് പൂർണമായും നിശ്ചലമായി പോയി എന്ന് അവൾക്ക് തോന്നി…… പ്രിയപ്പെട്ടവന് ഒരു നോവ് പറ്റുന്നത് പോലും ഇഷ്ടപ്പെടാത്ത ഒരു മനസ്സാണ് തന്റെ എന്ന് അവൾക്ക് അറിയാമായിരുന്നു…… ഏറെ മോഹത്തോടെ കൂടി അവനെ കാണാൻ വേണ്ടി ഇറങ്ങിയതാണ്….. ആ സമയമാണ് മനസ്സിൽ ഏറ്റവും വേദന ഉണ്ടാക്കുന്ന വിവരം…… കൂടുതൽ വിവരം എങ്ങനെ അറിയും.? ആരോട് ചോദിക്കും എന്നൊന്നും അവൾക്ക് അറിയുമായിരുന്നില്ല….. ” നീ പെട്ടെന്ന് വരാൻ നോക്ക്…. ഞാൻ നിന്നെ പള്ളിയിൽ വിടാം….. ഏട്ടൻ പറഞ്ഞപ്പോഴാണ് ബോധത്തിലേക്ക് തിരികെ വന്നത്…. ” ഇല്ലെട്ടാ ഞാൻ……ഞാനിന്ന്….. പള്ളിയിലേക്ക് പോകുന്നില്ല…… ഒരു തലവേദന പോലെ…….

പെട്ടെന്ന് ഒരു അസ്വസ്ഥത…..!! എന്തോ പോകാൻ തോന്നുന്നില്ല…..!! അത് പറഞ്ഞ് കൂടുതലൊന്നും സംസാരിക്കാൻ കഴിയാത്തത് പോലെ നേരെ മുറിയിലേക്ക് ചെന്നു…… മുറിയിലേക്ക് ചെന്നതും കതകടച്ച് കട്ടിലിലേക്ക് ചാഞ്ഞു പോയിരുന്നു….. കണ്ണുകൾ തോരാതെ എത്ര നേരം പെയ്തു എന്ന് അവൾക്ക് തന്നെ തിട്ടം ഇല്ലായിരുന്നു…… ഓരോ ഹൃദമിടിപ്പും ഇപ്പോൾ അവൻ ആണല്ലോ….. പ്രണയത്തിന്റെ മനോഹര വസന്തം തന്നിൽ വിരിച്ചവൻ….. ഒന്നുമാത്രം അറിയാം ആ മനസ്സ്, ആ മുഖം ഒന്നു വേദനിക്കുന്നത് പോലും തനിക്ക് സഹിക്കില്ല……. ചേട്ടൻ പറഞ്ഞത് പോലെ ഒരു പക്ഷേ കാര്യമായി ഒന്നും ഉണ്ടായിരിക്കില്ല…… എങ്കിലും ഇനി ഒന്ന് കാണാതെ ആ സാമീപ്യം അറിയാതെ തളർന്ന മനസ്സിന് ഒരു സ്വസ്ഥത ഉണ്ടാകില്ല എന്ന് അവൾക്ക് അറിയാമായിരുന്നു…….

മനസ്സ് വല്ലാതെ പിരിമുറുക്കത്തിൽ ആണ്……… പേരറിയാത്ത ഈശ്വരന്മാരോടെ പോലും ആ നിമിഷം അവൾ പ്രാർത്ഥിക്കുകയായിരുന്നു, പ്രിയപ്പെട്ടവന് ഒന്നും സംഭവിക്കരുതെന്ന്…… അവനെ പറ്റി ഒന്നും അറിയാതെ ആ നിമിഷം അവളുടെ ഹൃദയം വല്ലാതെ വേദനിച്ചിരുന്നു…… കുറേസമയം മുറിയിൽ നിന്നും പുറത്തിറങ്ങാതെ ലൈറ്റ് ഓഫാക്കി അവളിരുന്നു….. കൂരിരുട്ടിന്റെ മറ പറ്റിയുള്ള അവളുടെ ഇരുപ്പ് പോലും അവളുടെ വേദന മറയ്ക്കാൻ ഉള്ള മാർഗം ആയിരുന്നു….. ആ ഇരുട്ടിൻറെ കറുപ്പ് പോലെ അവളുടെ മനസ്സും ആ നിമിഷം ശൂന്യമായിരുന്നു……. മനസ്സിൽ വെളിച്ചം പകർന്നവൻ ഏത് അവസ്ഥയിലാണ് എന്ന് അറിയാത്ത ഒരു അവസ്ഥ…….. പ്രാണന്റെ പ്രാണൻ ആയവന്റെ അവസ്ഥ അറിയാതെ ഉള്ളം അപ്പോഴും ഹൃദയം പൊട്ടി കേഴുക ആയിരുന്നു…..

അച്ഛൻ വന്നു എന്നുള്ള ശബ്ദം കേട്ട നിമിഷമാണ് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനായി തുടങ്ങിയത്…….. ഇറങ്ങുന്നതിനു മുൻപ് കണ്ണാടിയുടെ മുന്നിൽ മുഖമൊന്നു ശ്രദ്ധിച്ചപ്പോഴാണ് കരഞ്ഞ പാടുകളുടെ അവശേഷിപ്പുകൾ മുഖത്ത് ഉണ്ട് എന്ന് മനസ്സിലാക്കിയത്…… മൂക്കുകൾ ചുവന്നു തുടങ്ങി……… കൂടുതൽ സംശയം ആർക്കും നൽകേണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ ബാത്റൂമിൽ പോയി വൃത്തിയായി മുഖമൊന്നു കഴുകി……. അതിനുശേഷം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അച്ഛൻ എന്തെങ്കിലും വിവരം അറിഞ്ഞിട്ട് ഉണ്ടാവണമെന്ന് പ്രാർത്ഥനയും ആ ഒരു പ്രതീക്ഷയും ആയിരുന്നു മനസ്സിൽ നിന്നിരുന്നത്…….. ചെല്ലുമ്പോൾ തന്നെ കേൾക്കാമായിരുന്നു ഏട്ടൻ പറഞ്ഞ കാര്യം അച്ഛനോട് പറയുന്ന അമ്മയുടെ ശബ്ദം…….

അതിൽനിന്നുതന്നെ അച്ഛൻ ഒന്നും മനസ്സിലായിട്ടില്ല എന്നും അച്ഛൻ വിവരം അറിഞ്ഞിട്ടില്ല എന്നും വ്യക്തമായി……. അതോടെ ആ പ്രതീക്ഷയും അറ്റു പോയിരുന്നു……… ഇനി എങ്ങനെയാണ് അറിയുന്നത് എന്ന ഒരു മറുചോദ്യം അവളുടെ മനസ്സിൽ ശേഷിച്ചു…….. കുറച്ചു സമയങ്ങൾക്ക് ശേഷം ഉമ്മറത്തെ സംസാരം മറ്റ് സംസാരങ്ങൾക്ക് വഴിമാറിയപ്പോൾ ഇനിയും അറിയാതിരുന്നാൽ തനിക്ക് സഹിക്കാൻ കഴിയില്ല എന്ന് തോന്നിയ നിമിഷം……. ലാൻഡ്ഫോണിന്റെ അടുത്തേക്ക് ചെന്നു…… മനസ്സിൽ മനപാഠമാക്കിവച്ചിരുന്ന അക്കങ്ങൾ ഡയൽ ചെയ്തു…… മറുവശത്തു നിന്നും സ്വിച്ച് ഓഫ് എന്ന് മറുപടി കേട്ടപ്പോൾ അതുവരെയുണ്ടായിരുന്ന സമാധാനം കൂടി പോയത് അവൾ അറിഞ്ഞിരുന്നു………

പിന്നീട് പെട്ടെന്ന് തന്നെ ഫോണിൽ സോഫിയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു……. ഒന്ന് രണ്ട് ബല്ലിനുശേഷം സോഫിയുടെ അമ്മയാണ് ഫോൺ എടുത്തത്….. “മമ്മി ഞാനാണ് അനു …… ഇടറിയ ശബ്ദം ആയിരുന്നു ആ നിമിഷം അവൾക്ക് എന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു….. “എന്താ മോളെ….!! സ്നേഹത്തോടെ അവളുടെ മമ്മി ചോദിച്ചപ്പോൾ ആ സ്നേഹത്തിനു മറുപടി പറയാൻ തക്ക മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് ഓർക്കുകയായിരുന്നു അനു…. സോഫിയുടെ കയ്യിൽ കൊടുക്കുമൊ മമ്മി….. അത്രയും എങ്ങനെയോ ചോദിച്ചു….. മമ്മി സോഫിയെ വിളിക്കുന്നതും കയ്യിൽ ഫോൺ എത്തുന്നത് ഒക്കെ അറിയുന്നുണ്ടായിരുന്നു….. “ഹലോ അനൂ….. ഇന്ന് വൈകിട്ട് അമ്മയുടെ ആങ്ങളമാർ ഇവിടെ വന്നിട്ടുണ്ടായിരുന്നു…….

അതുകൊണ്ടാണ് ഞാൻ പള്ളിയിൽ വരാഞ്ഞത്….. സോറി…..!! നീ എന്നെ കുറെ നേരം വെയിറ്റ് ചെയ്തിട്ടുണ്ടാവില്ലേ……. പിന്നെ എങ്ങനെ പോയി……!! ഒറ്റശ്വാസത്തിൽ അവൾ ചോദിക്കുന്നതിന് എങ്ങനെ മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു……. പെട്ടെന്ന് ഒരു എങ്ങലടീയാണ് സോഫി കേട്ടത്…… “അനു……. നീ കരയുവാനോ…..? എന്തിനാ കരയുന്നത്…….? അപ്പുറത്തുനിന്നും സോഫി ചോദിച്ചപ്പോൾ ഏങ്ങലടിയുടെ അകമ്പടിയോടെ ഒരുവിധത്തിൽ ചിലമ്പിച്ച ശബ്ദത്തിൽ എങ്ങനെയൊക്കെയോ അറിഞ്ഞ കാര്യങ്ങൾ അനു പറഞ്ഞിരുന്നു…….. “അയ്യോ……!!ഇന്ന് പള്ളിയിൽ പോകാഞ്ഞതുകൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല……..

നീ വിഷമിക്കാതെ……!! പേടിക്കാൻ ഒന്നും ഉണ്ടാവില്ല, നീ ഒന്ന് വിളിക്കാൻ വയ്യായിരുന്നൊ…..? “ഞാൻ വിളിച്ചു..!! ഫോൺ സ്വിച്ച് ഓഫ് ആണ്……. എനിക്ക് ഒരു സമാധാനവുമില്ല സോഫി……. എന്താണെന്ന് അറിയാഞ്ഞിട്ട് എനിക്ക് എന്തോ പോലെ……. ” വിഷമിക്കാതിരിക്ക്….! എങ്ങനെയുണ്ടെന്ന് നിനക്ക് അറിയണം, അത്രയല്ലേ ഉള്ളൂ….. ഞാൻ എബിയെ ഒന്ന് വിളിച്ചു ചോദിക്കട്ടെ….. എന്തെങ്കിലും ചിലപ്പോൾ അവൻ അറിയാൻ കഴിഞ്ഞാലോ…. ഞാൻ എബിയെ വിളിച്ചിട്ട് നിന്നെ വിളിക്കാം…… നീ വിഷമിക്കാതെ ഇരിക്ക്… സോഫി അത് പറഞ്ഞു കഴിഞ്ഞപ്പോൾ അനുവിന് ഒരു ആശ്വാസം തോന്നിയിരുന്നു…… അല്ലെങ്കിലും സോഫി അങ്ങനെയാണ് ഉത്തരമില്ലാത്ത തന്റെ ചോദ്യങ്ങൾക്കൊക്കെ പലപ്പോഴും ആശ്വാസം പകരുന്നത് അവളാണ്……..

കുറച്ചുസമയം പിന്നീടങ്ങോട്ട് ഒരു കാത്തിരിപ്പായിരുന്നു….. സോഫി വിളിക്കുന്നത് നോക്കിയുള്ള കാത്തിരിപ്പ്….. അമ്മ അകത്തേക്ക് കയറി പോയത് കണ്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയിരുന്നു…… ” അനു നിൻറെ മുഖം ചുവന്നിരിക്കുന്നത് എന്താ….? അമ്മ ചോദിച്ചു…. “എനിക്ക് വയ്യ അമ്മേ…. തലവേദന…!! ” ആണോ…. അമ്മ കാപ്പി ഇടാം…. അമ്മ മുടിയിൽ തലോടി ചോദിച്ചപ്പോഴാണ് ഈ വീട്ടിൽ നിന്നാണ് താൻ ഇത്രയും കരഞ്ഞത് എന്നും ഉമ്മറത്ത് അച്ഛനുമമ്മയും ഉണ്ടെന്നകാര്യം താൻ ഓർത്തിട്ട് പോലും ഇല്ല എന്നും അവൾ ഓർത്തത്…… ഈ സമയമത്രയും അവൻറെ മുഖം മാത്രമായിരുന്നു മനസ്സിൽ….. മറ്റു കാര്യങ്ങളൊന്നും തന്നെ അലട്ടുന്നില്ല എന്ന് ഓർത്തു….. പെട്ടെന്ന് ഫോൺ അടിച്ചപ്പോൾ വല്ലാത്ത ദൃതിയിൽ ഓടി ഫോൺ എടുത്തിരുന്നു….

“സോഫി ആണ്…. എടുക്കുന്നതിനു മുൻപ് അമ്മയോട് പറഞ്ഞപ്പോൾ, തന്റെ മുഖത്ത് ഒരു സമാധാനമായിരുന്നു…. എന്തൊക്കെയോ അറിയാനുള്ള ഒരു ആകാംക്ഷയായിരുന്നു…. തന്റെ ഇത്തരം ഒരു ഭാവം ആദ്യമായി കാണുന്നത് കൊണ്ടായിരിക്കും അമ്മ അത്ഭുത പൂർവം നോക്കുന്നുണ്ടായിരുന്നു….. ” സോഫി വിളിച്ചതിന് നിനക്കെന്തിനാ ഇത്ര സന്തോഷം…..!! സ്വന്തമായിട്ട് അത്രയും പറഞ്ഞ് അമ്മ അകത്തേക്ക് പോയപ്പോഴേക്കും ഞാൻ ഫോണെടുത്ത് കാതോട് ചേർത്തിരുന്നു… ” അനു നീ പേടിക്കേണ്ട….!!അത്രയ്ക്ക് കുഴപ്പമൊന്നുമില്ല…… കയ്യില് ചെറിയൊരു മുറിവുണ്ട്…… നെറ്റിയിലും ചെറിയൊരു മുറിവുണ്ട്……. അത്രേയുള്ളൂ….. വേറെ കുഴപ്പമൊന്നുമില്ല….. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്……

രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരും……. പേടിക്കേണ്ട കാര്യമൊന്നുമില്ല……. അവൾ അത്രയും പറഞ്ഞപ്പോൾ ഉരുണ്ടുകൂടി നിന്ന മനസ്സിന് ചെറിയൊരു ആശ്വാസം തോന്നിയിരുന്നു…….. “നമുക്ക് നാളെ ഹോസ്പിറ്റലിൽ പോയി കാണാം…… അവളുടെ അവസാനത്തെ മറുപടിയിൽ ലഭിച്ച ആശ്വാസം ചെറുതായിരുന്നില്ല….. ” നീ വിഷമിക്കാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണെ…… അവൾ പറഞ്ഞു ഫോൺ വച്ചു കഴിഞ്ഞപ്പോഴും മനസ്സിന് ഒരു ആശ്വാസം തോന്നി….. ഒന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി….. രാവിലെ വരെ എങ്ങനെ തള്ളിനീക്കും എന്നായിരുന്നു ആ നിമിഷം അനുരാധ ചിന്തിച്ചിരുന്നത്……. മുറിയിലേക്ക് ചെന്ന് കുറെ നേരം പുസ്തകം തുറന്നു വെച്ചെങ്കിലും ഒന്നും പഠിക്കാൻ തോന്നിയില്ല…….

മനസ്സിപ്പോഴും മറ്റെവിടെയോ ആണ് എന്ന് തോന്നിയിരുന്നു……. കുറേ സമയങ്ങൾക്ക് ശേഷം അമ്മ ഭക്ഷണം കഴിക്കാൻ വേണ്ടി വിളിച്ചപ്പോൾ ഇനിയും ഒരു സംശയത്തിന് ഇട കൊടുക്കണ്ട എന്ന് കരുതി എഴുനേറ്റ് ചെന്നു…… ഊണുമേശയിൽ പോയി ഇരുന്നെങ്കിലും ഭക്ഷണത്തിൽ വെറുതെ കയ്യിട്ട് ഇളക്കിയത് ഉള്ളൂ…… ഒന്നും കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല…… ഒന്നും തൊണ്ടക്കുഴിയിൽ നിന്നും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം…… ” നീ എന്താ അനു ഒന്നും കഴിക്കാതിരിക്കുന്നത്…..!! അമ്മയുടെ ശകാരം കേട്ടാണ് മുഖത്തേക്ക് നോക്കിയത്…. ” എനിക്ക് വേണ്ട….. വിശപ്പില്ല…… അത്രയും പറഞ്ഞു കഴിച്ചിരുന്ന പാത്രമെടുത്ത് അടുക്കളയിലേക്ക് പോകുമ്പോൾ, അമ്മ എന്നോട് പറയുന്നത് കേട്ടു…. ”

പെണ്ണിനെ കുറച്ചു ദിവസമായിട്ട് വിശപ്പും ദാഹവും ഇല്ല….. എന്താണോ എന്തോ….. മുറിയിലേക്ക് ചെന്ന് ഉറങ്ങാനായി ശ്രമിച്ചിട്ടും ഉറക്കം കൺപോളകളെ താഴുകുന്നില്ല എന്ന് തോന്നിയിരുന്നു……. കുറേ ആയിട്ടും ഉറക്കം വരുന്നില്ല എന്ന് തോന്നിയപ്പോൾ അവൾ ചെന്ന് അവൻ നൽകിയ കത്തുകൾ എടുത്തു നെഞ്ചോടുചേർത്തു…… അക്ഷരങ്ങളെല്ലാം മനപ്പാഠം ആണെങ്കിലും ഒരിക്കൽ കൂടി വെറുതെ അത് വായിച്ചു നോക്കി…… എന്തൊക്കെയോ ചിന്തിച്ച് എപ്പോഴോ ഉറങ്ങി പോയിരുന്നു….. വെളുപ്പ് ആയ സമയത്ത് മറ്റോ ആണ് ഉറങ്ങിയത് എന്ന് തോന്നുന്നു…… എങ്കിലും അതിരാവിലെ തന്നെ അമ്പലത്തിലെ ഗാനം കേട്ടപ്പോൾ ഉണർന്നു…… പെട്ടെന്ന് തന്നെ മുറിയിൽ ചെന്ന് കുളിച്ചു റെഡിയായി….. അമ്മ ഉണർന്ന് അടുക്കളയിലേക്ക് വരുമ്പോഴേക്കും അവൾ എല്ലാവർക്കുമുള്ള ചായ ഇട്ടിരുന്നു…….

എന്നെ കണ്ട് അത്ഭുത പൂർവ്വം അമ്മ നോക്കുന്നുണ്ടായിരുന്നു…… ” നിനക്കെന്തുപറ്റി….. “എനിക്ക് ഇന്ന് നേരത്തെ പോണം….. ഒരു സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്….. അതുകൊണ്ട് നേരത്തെ എഴുന്നേറ്റത്….. നേരത്തെ എഴുന്നേറ്റു വെറുതെ ഇരിക്കണ്ട എന്ന് വിചാരിച്ച് അടുക്കളയിൽ കയറി ചായ ഇട്ടത്….. അമ്മയോട് അത്രയും പറഞ്ഞ് ഹോളിലേക്ക് ചെന്ന് ഫോൺ എടുത്തു സോഫിയുടെ വീട്ടിലേക്ക് വിളിച്ചു….. ഫോൺ എടുത്തു കഴിഞ്ഞപ്പോൾ അവൾ ഉണർന്ന് ഇല്ല എന്ന് പറഞ്ഞു….. അത്യാവശ്യമുണ്ട് എന്ന് പറഞ്ഞപ്പോൾ മമ്മി അവളെ ഉണർത്താനായി പോയി….. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന് ഫോൺ പിടിച്ചുവാങ്ങി സോഫി കാര്യം തിരക്കി….. ” എന്താണ് ടി നിനക്ക് ഉറക്കം ഒന്നും ഇല്ലേ….. ” എടീ നീ പെട്ടന്ന് റെഡിയായി ഇവിടേക്ക് വരൂ……

നമുക്ക് ഹോസ്പിറ്റലിൽ പോയതിനുശേഷം കോളേജിലേക്ക് പോകാം….. അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല…… ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല…… പ്ലീസ്….!! ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തിയപ്പോൾ മറുപുറത്ത് നിശബ്ദതയായിരുന്നു….. അവൾ ഇനി ഫോണും പിടിച്ചുകൊണ്ട് ഉറങ്ങിപ്പോയോ എന്ന് പോലും അനുരാധ സംശയിച്ചു…… ” സോഫി……. ” ഞാൻ വരാം…… നീ റെഡിയായിട്ട് നിൽക്ക്…. അവളത് പറഞ്ഞപ്പോൾ സമാധാനമായിരുന്നു തോന്നിയത്….. ” ഞാൻ റെഡിയായി നിൽക്കുവാ…. നീ പെട്ടെന്ന് റെഡിയായാൽ മതി….. അത്രയും പറഞ്ഞു കഴിഞ്ഞു പെട്ടെന്ന് തന്നെ കൊണ്ടുപോകാൻ ഉള്ളതൊക്കെ ബാഗിലാക്കി അനു….. റെഡി ആയി എത്തിയപ്പോഴേക്കും സമയം ആകെ 7 മണി ആകുന്നതേയുള്ളൂ…..

ആ സമയത്ത് തന്നെ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പിൽ കണ്ടതോടെ അച്ഛൻ ഞെട്ടിപ്പോയിരുന്നു….. ” സ്പെഷ്യൽ ക്ലാസ് ഉണ്ട് അച്ചാ…. അച്ഛൻറെ മുഖത്തെ സംശയം കണ്ടുകൊണ്ട് തന്നെ മറുപടി പറഞ്ഞു…… കുറച്ചു സമയങ്ങൾക്കു ശേഷം സോഫിയുടെ വണ്ടിയുടെ ഹോൺ അടി കേട്ടപ്പോൾ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി…… പെട്ടന്ന് റോഡിലേക്ക് ഇറങ്ങിയിരുന്നു…… അവിടേക്ക് കയറി വന്ന് സംസാരിച്ച് അത്രയും സമയം കൂടി പോകണ്ട എന്ന് കരുതി ആയിരുന്നു അവൾ ഇറങ്ങി ചെന്നത്…… അവളെ കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി സോഫിക്ക്….. ” നീ ഇന്നലെ ഉറങ്ങിയിട്ടില്ലേ…… അവളുടെ മുഖത്തേക്ക് നോക്കി സോഫി ചോദിക്കുമ്പോൾ അതിനു മറുപടിയായി ഒരു വിഷാദ ചിരി മാത്രമായിരുന്നു അവൾ നൽകിയിരുന്നത്….

അനുവിന്റെ ഇത്തരത്തിലുള്ള ഭാഗങ്ങളൊക്കെ സോഫിയിലും പുതിയ അനുഭവങ്ങളായിരുന്നു……. ഹോസ്പിറ്റലിലേക്ക് ചെന്നശേഷം റൂം നമ്പർ തിരക്കിയത് മറ്റും സോഫി തന്നെ ആയിരുന്നു…… ആ നിമിഷം എല്ലാംതന്നെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്നത് അറിയുന്നുണ്ടായിരുന്നു അനു…… റൂമിൽ ഒന്ന് കോട്ടിയിട്ടും അനക്കമൊന്നും ഇല്ലാതെ വന്നപ്പോൾ സോഫി തന്നെ റൂം തുറന്നിരുന്നു….. റൂം തുറന്നപ്പോൾ കണ്ണിനു മുകളിൽ കൈ ചേർത്ത് കിടന്ന് ഉറങ്ങുന്ന ആളിനെ ആണ് കണ്ടത്….. ഒരു നിമിഷം ഹൃദയം വല്ലാതെ വീണ്ടും പിടക്കാൻ തുടങ്ങിയിരുന്നെങ്കിലും പുകഞ്ഞു തുടങ്ങിയ മനസ്സിന് ഒരു ആശ്വാസം തോന്നിയിരുന്നു……

സമാധാനമുള്ള ഒരു സ്ഥലത്ത് എത്തിച്ചേർന്നത് പോലെ….. ഏറ്റവും സന്തോഷമുള്ള ആളുടെ സാന്നിധ്യം അറിയാൻ സാധിക്കുന്നത് പോലെ…… “സാർ ഉറക്കമാണോ….? സോഫി ചോദിച്ചപ്പോൾ പെട്ടെന്ന് കണ്ണുകൾ തുറന്നിരുന്നു…. തന്നെ ഇവിടെ കണ്ടതിൻറെ അമ്പരപ്പും സമാധാനവും സന്തോഷവും ഒക്കെ ആ കണ്ണുകളിൽ ആ നിമിഷം അനു കണ്ടിരുന്നു……..(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍️ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 19

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-