നുപൂരം: ഭാഗം 10

Share with your friends

എഴുത്തുകാരി: ശിവ നന്ദ

അച്ചുവിനെ അന്വേഷിച്ച് വീട്ടിൽ ചെന്നപ്പോൾ അവൾ കീർത്തിയുടെ വീട്ടിൽ പോയെന്ന് അറിഞ്ഞു.കിരണിനെ വരുന്ന വഴി കണ്ടത് കൊണ്ട് ഇനി അവനെ കാണാൻ എന്നാ വ്യാജേനെ അങ്ങോട്ട് ചെല്ലാനും പറ്റില്ല..എന്തായാലും ഇറങ്ങിയ സ്ഥിതിക്ക് ശ്രീയെ കണ്ടിട്ട് പോകാമെന്നു കരുതി ചെന്നപ്പോൾ ചെക്കൻ തലപുകഞ്ഞുള്ള ആലോചനയിൽ… “ടാ പൊട്ടാ..എന്തുവാ ഇത്രക്ക് ആലോചിക്കാൻ..” “വേറെ എന്ത് ആലോചിക്കാനാ…എന്റെ കാര്യം തന്നെ” “നിന്റെ എന്ത് കാര്യം?” “എടാ..വയസ്സ് 24 ആയി..ഒരു പെണ്ണൊക്കെ കെട്ടി ലൈഫ് settled ആകാൻ എനിക്കും ആഗ്രഹം ഉണ്ടാകില്ലേ..” “അയ്യോ കഷ്ടം!! ഇപ്പോഴേ കെട്ടാൻ മുട്ടി നില്ക്കുവാണോ നിനക്ക്? ” “ഹും…നിനക്ക് അത് പറയാം.

ഒരു കാമുകി പോലും ഇല്ലാത്ത എന്റെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല.’single life pwoli’ എന്നൊക്കെ പറഞ്ഞുനടക്കാമെന്നെ ഉള്ളു.” “നിനക്ക് ഇപ്പൊ എന്താ വേണ്ടത്…ഒരു കല്യാണം കഴിക്കണം.അത്രയല്ലേ ഉള്ളു.. അത് ഇപ്പോൾ തന്നെ ഞാൻ set ആക്കി തരാം.രാഗിണിയമ്മ എന്തിയെ? ” “അമ്മയോട് പറഞ്ഞ് set ആകാൻ ആണെങ്കിൽ പൊന്നുമോൻ കഷ്ടപെടണ്ട.അമ്മ ഒരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്” “ആഹാ..അപ്പോൾ അവിടം വരെയൊക്കെ ആയോ കാര്യങ്ങൾ.എന്നിട്ടാണോ നീ ഇങ്ങനെ ശോകമടിച് ഇരിക്കുനത്. ആരാ കക്ഷി?ഈ നാട്ടിൽ ഉള്ളതാണോ?” “പിന്നെ..ഈ നാട്ടിൽ തന്നെ ഉള്ളതാ.നമ്മുടെ തൊട്ടടുത്ത്..പേര് അർച്ചന ലക്ഷ്മി.വയസ്സ് 21.ഡാൻസർ ആണ്.

അച്ഛനും അമ്മയ്ക്കും ഒറ്റമകൾ” “ടാ ചെക്കാ..എന്തൊക്കെയാ നീ ഈ വിളിച്ച് പറയുന്നത്??” “സത്യം…പരമാർത്ഥം..” “മനസ്സിലായില്ല” “അമ്മയുടെ വിചാരം ഞാനും അച്ചുവും തമ്മിൽ ഒടുക്കത്ത പ്രേമം ആണെന്ന..അവളുടെ അമ്മയോട് സംസാരിക്കാൻ ഇരിക്കുവാ.” “എടാ അതെങ്ങനെ ശെരിയാകും..എല്ലാം അറിയാവുന്ന നീ ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെയാ” “പിന്നെ ഞാൻ എന്താടാ കോപ്പേ ചെയ്യേണ്ടത്??അവളുടെ വീട്ടിൽ പോയി കാര്യം അവതരിപ്പിക്കേണ്ടത് നീയാ..ഇനിയും എത്രനാൾ പ്രണയിച്ചു നടക്കാന ഉദ്ദേശം” “ഇല്ലടാ..ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല.എന്നെ നഷ്ടപെടുമെന്നുള്ള അവളുടെ പേടി ഇപ്പൊ കൂടി വരുന്നുണ്ട്..എന്തായാലും അമ്മൂസിന്റെ ചോറൂണിനു എല്ലാവരും വരും.അന്ന് ഞങ്ങളുടെ കാര്യം ഞാൻ അവതരിപ്പിക്കും”

“സത്യം ആണോ ആദി നീ പറഞ്ഞത്?” “അതേടാ..പക്ഷെ തത്കാലം ഇത് അച്ചു അറിയണ്ട” “ഇല്ലടാ..പ്രതീക്ഷിക്കാതെ അവളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം എനിക്ക് കാണണം..” ശ്രീയോട് യാത്രയും പറഞ്ഞ് ഇറങ്ങിയപ്പോൾ ആണ് ഫോൺ റിങ് ചെയ്തത്: “ഹലോ..ആദിസൂര്യൻ ആണോ?” “അതെ..ആദിസൂര്യൻ ആണ്.ഇതാരാ?” “ഞാൻ ശരത്..ശരത് കൃഷ്ണ!” ********** “ഹലോ..” “അച്ചൂസേ.. ഉറങ്ങിയോ നീ?” “പാതിരാതിയിൽ വിളിച്ചിട്ട് ഉറങ്ങിയോന്ന് ചോദിക്കാൻ ശ്രീയേട്ടന് എന്താ വട്ടുണ്ടോ?” “എടി പെണ്ണേ..അതല്ല..എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല” “പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് പകൽ കിടന്ന് ഉറങ്ങരുതെന്ന്.അതല്ലേ ഇപ്പോൾ ബാക്കി ഉള്ളവരുടെ ഉറക്കം കളയാൻ വിളിക്കുന്നത്” “ഡീ..ഇത് അതൊന്നും അല്ല.

സന്തോഷം കൊണ്ട ഉറക്കം വരാത്തത്” “ഈ സമയത്ത് ഇത്രയ്ക്കും സന്തോഷിക്കാൻ എന്താ ഉണ്ടായത്” “ഇപ്പൊ ഉണ്ടായത് അല്ല..വൈകുന്നേരം മുതൽ തുടങ്ങിയ സന്തോഷമ..നിന്നോട് പറയുന്നത് വരെ ഒരു സമാധാനം ഇല്ല” “ങ്ങേ…അതെന്താ ശ്രീയേട്ടാ ഇത്ര വലിയ സംഭവം.. പറ കേൾക്കട്ടെ” “അല്ലെങ്കിൽ വേണ്ട..ഇപ്പോൾ അത് നിന്നോട് പറഞ്ഞാൽ അതെന്റെ ശരീരത്തിന് കേടാ..അത് കൊണ്ട് എന്റെ മോള് കിടന്ന് ഉറങ്ങിക്കോ ട്ടോ” “ദേ ശ്രീയേട്ടാ..വിളിച്ചുണർത്തി ചോറില്ലെന്ന് പറയുന്ന പരിപാടി കാണിക്കല്ലേ..മര്യാദക്ക് കാര്യം പറയുന്നുണ്ടോ” “ഇല്ല അച്ചു..അത് ഞാൻ പറഞ്ഞാൽ ശെരിയാകില്ല… എന്തായാലും ഒരു കാര്യം പറയാം..അമ്മൂസിന്റെ ചോറൂണിനു നിനക്ക് ഒരു വലിയ സർപ്രൈസ് കാത്തിരിപ്പുണ്ട്..

തത്കാലം എന്റെ അച്ചു ഇത്രയും അറിഞ്ഞാൽ മതി.അപ്പോൾ ശെരി..ഗുഡ് നൈറ്റ്‌” “ഹലോ ശ്രീയേട്ടാ…ഹലോ…” ശ്ശോ..ഈ ശ്രീയേട്ടൻ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്..മനുഷ്യന്റെ ഉറക്കവും പോയി..എന്നാലും എന്തായിരിക്കും ആ surprise…. ” ********* “നന്ദ…നാളെ ചോറൂണ് കഴിഞ്ഞിട്ട് എന്റെയും നിന്റെയും കാര്യത്തിൽ തീരുമാനം എടുക്കാൻ ഇരിക്കുവാ ബാലമ്മാമ..ആ സമയത്ത് നിന്റെ കാര്യം പറയാമെന്ന ഞാൻ കരുതിയത്.. അതിന്റെയിടക്ക് നീ ഇങ്ങനെ വന്ന് പറഞ്ഞാൽ ഞാനിപ്പോൾ എന്ത് ചെയ്യാനാ??” “ആദി പ്ലീസ്..ഈ സമയത്ത് എന്നെ സഹായിക്കാൻ നീ മാത്രമേയുള്ളു.അവന് മലേഷ്യയിൽ എന്തോ പ്രോബ്ലം.ഉടനെ നാട്ടിലേക്ക് വരാൻ പറ്റില്ല..അത് വരെ എനിക്ക് പിടിച്ചുനിന്നേ പറ്റു..നീ എന്റെ കൂടെ നിൽക്കില്ലേ ആദി???” “നന്ദ ഞാൻ എന്ത്‌ ചെയ്യാനാ…”

“അതൊന്നും എനിക്ക് അറിയില്ല ആദി..ഇപ്പോൾ നീ എന്നെ സഹായിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും നിനക്ക് എന്നെ സഹായിക്കേണ്ടി വരില്ല” “നീ ഇങ്ങനൊക്കെ ചിന്തിക്കാനും മാത്രം ഒന്നും സംഭവിച്ചിട്ടില്ല..അവൻ വരുന്നത് വരെ നിനക്ക് ഒന്ന് പിടിച്ചുനിൽകണം…അത്രയല്ലേ ഉള്ളു..അതിന് എന്തെങ്കിലും ഒരു വഴി ഞാൻ കണ്ടോളാം..ഇപ്പൊ നീ പോയി കിടക്കാൻ നോക്ക്” “ശെരി ആദി..നിന്നെ വിശ്വസിച്ച് ഞാൻ പോകുവാ” ആരും കാണാതെ ഒരു വിജയചിരി ചുണ്ടിൽ ഒളിപ്പിച്ച് പ്രിയനന്ദ ആ മുറി വിട്ട് പോയി….എന്തോ തീരുമാനിച്ചുറപ്പിച്ച് ആദിയും കിടന്നു…… (തുടരും )

നുപൂരം: ഭാഗം 9

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-