ശ്രീദേവി: ഭാഗം 29 NEW

ശ്രീദേവി: ഭാഗം 29 NEW

എഴുത്തുകാരി: അശ്വതി കാർത്തിക

രാധു :::: ഹേമന്ത് വിളിച്ചിരുന്നു…… നി അപ്പോൾ കുളിരുന്നു ഞാൻ പിന്നെ പറയാൻ മറന്നുപോയി…. സാരി നോക്കാൻ പോവാൻ ആയിട്ട് നമ്മളോട് എന്നാണെന്ന് വച്ച വിളിക്കാൻ…… ആള് വന്ന് നമ്മളെ കൂട്ടിക്കൊണ്ടു പോകാം….. പിന്നെ സാരി ഒക്കെ നോക്കിയിട്ട് തിരിച്ചു ഇവിടെ കൊണ്ട് വിടാ ന്നു….. #ദേവി :::: ആ…. ഞാൻ രാവിലെ അവനെ വിളിച്ചോളാം…. ഇനി ഒന്നും പറയാനില്ലല്ലോ ഞാൻ കിടക്കാൻ പോവാ എനിക്ക് ഉറക്കം വരുന്നുണ്ട്….. ദേവി തലവഴി പുതപ്പുമൂടി കിടന്നു 🌹🌹🌹🌹🌹🌹

ഇന്ന് ഹേമന്തന്റെ ഒപ്പം കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോവുകയാണ് ദേവിയും രാധുവും…. കൂട്ടികൊണ്ടു പോകാൻ ആയിട്ട് ഹേമന്ത്‌ വരാം എന്ന് പറഞ്ഞെങ്കിലും മഹി നാട്ടിൽ ഉള്ളതുകൊണ്ട് അവരെയും കൂട്ടി വന്നോളാം എന്ന് പറഞ്ഞു….. മഹി എത്തുമ്പോഴേക്കും രണ്ടാളും റെഡിയായി നിൽക്കുകയായിരുന്നു… ചേട്ടത്തിയുടെ യാത്രയൊക്കെ പറഞ്ഞ് അവർ ഇറങ്ങി….. മഹി ഏട്ടൻ വന്നിട്ടുണ്ട് അഭിയേട്ടൻ കൂടി വേണ്ടതായിരുന്നു എന്ന് പരിഭവം പറഞ്ഞു ഇറങ്ങിയ ദേവി കണ്ടത് കാറിൽ ചാരി അവളെ നോക്കി നിൽക്കുന്ന അഭിയെ ആണ്…… ഏഹ്ഹ്…..ഒഴിവ് ഇല്ല പറഞ്ഞിട്ട്…… #അഭി ::: ആകപ്പാടെ ഒരു കല്യാണം അല്ലേ ഉള്ളൂ…..

അതിന് സാരിയൊക്കെ എടുക്കാൻ പോകുമ്പോൾ ഞാൻ ഇല്ലാത്തതുകൊണ്ട് എന്റെ പ്രിയപ്പെട്ടവൾ വിഷമിക്കേണ്ട എന്ന് വിചാരിച്ചു…… ന്തേ വന്നത് ഇഷ്ടം ആയില്ല എന്ന് ഉണ്ടോ…. #ദേവി ::: സത്യായിട്ടും എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അഭിയേട്ടൻ കൂടി വേണമെന്ന്…. മഹി ഏട്ടൻ നും കൂടി ഉണ്ടെന്ന് കേട്ടപ്പോ ആകെ സങ്കടമായി….. എന്നായാലും വന്നല്ലോ അതുമതി…. സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞെങ്കിൽ പോകാമായിരുന്നു…..മഹി ആണ്…. നോക്കുമ്പോൾ മഹിയും രാധുവും കാറിനുള്ളിൽ കയറി അവരെ നോക്കി ഇരിക്കുകയാണ്….. രണ്ടാളും ചിരിച്ചുകൊണ്ട് അവർക്കൊപ്പം കയറി….. ❣🌹❣🌹

ഷോപ്പിൽ ചെല്ലുമ്പോൾ ഹേമന്തും അച്ഛനും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു….. ഒരുപാട് നാൾ ജോലി ചെയ്ത സ്ഥലം ആയിരുന്നിട്ടും അവിടെ ചെന്നപ്പോൾ രണ്ടാൾക്കും എന്തൊക്കെയോ പ്രത്യേകതകൾ തോന്നി….. സ്റ്റാഫ് എല്ലാരും അവരെ കാണാൻ വന്നിരുന്നു….. രണ്ടാൾക്കും നല്ല ഒരു ജീവിതം കിട്ടിയതിൽ എല്ലാവരും ഒരുപാട് സന്തോഷിച്ചു…… ❣🌹❣🌹 #ഹേമന്ത് ::: സാരി നോക്കാം…. കളർ ഏതാ നോക്കുന്നെ…. ഹേമന്ത്‌ ചോദിച്ചത് കേട്ടപ്പോൾ ദേവി അഭിയ നോക്കി….. അഭി ::: എനിക്ക് അങ്ങനെ പ്രത്യേകിച്ച് കളറിനോട് ഒരു ഇഷ്ടം ഒന്നുമില്ല…. പിന്നെ എപ്പോഴും കല്യാണ പെണ്ണ് എന്നൊക്കെ മനസ്സിൽ തോന്നുമ്പോൾ ആദ്യം വരുന്നത് ചുവന്ന പട്ടു സാരി ഒക്കെ ഉടുത്ത ഒരു രൂപമാണ്…..

ദേവിക്ക് ഇഷ്ടക്കേട് ഇല്ലെങ്കിൽ ചുവപ്പ് എടുക്കാം…… #മഹി ::: അതെ…… കല്യാണപ്പെണ്ണ് എന്നൊക്കെ പറയുമ്പോൾ നമുക്ക് പെട്ടെന്ന് ചുവന്ന പട്ടുസാരി തന്നെ ഓർമ വരുന്നേ…… അഭിയുടെയും മഹിയുടെയും അഭിപ്രായം ആയതുകൊണ്ട് രണ്ടാൾക്കും ചുവന്ന പട്ട് സാരി തന്നെ എടുത്തു…… പിന്നെ അത്യാവശ്യം ഒന്നുരണ്ട് നല്ല ഡ്രസ്സും വീട്ടിൽ ഇടുന്നതും ഒക്കെ എടുത്തു……. മഹിക്കും അഭിയ്ക്കും കസവുമുണ്ടും അതിന് മാച്ച് ചെയ്യുന്ന ഓരോ ഷർട്ടും എടുത്തു….. #ഹേമന്ത് ::: ഞാൻ ഒരു അഡ്രസ് തരാം നിങ്ങൾ അവിടെ കൊടുത്താൽ മതി ഇത് സ്റ്റിച്ച് ചെയ്യാൻ….. ഞാനെല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്….. #അഭി ::: നിനക്ക് അവിടെ സ്റ്റിച്ചു ചെയ്യുന്ന ആൾക്കാരെ അറിയുമോ….. #ഹേമന്ത് :::

അത് ഒരു ബൂട്ടിക്ക് ആണ് എന്റെ ഫ്രണ്ടിന്റെ ആണ്…. #മഹി ::: വല്ല ചുറ്റി കളിയും ആണോ അല്ലാതെ ഇത്ര കാര്യമായിട്ട് പറയേണ്ട കാര്യമില്ലല്ലോ….. #ഹേമന്ത് ::: (ചമ്മിയ ചിരി ഒക്കെ ചിരിച്ചു കൊണ്ട് )എന്റെ ഒപ്പം പഠിച്ചതാ…. പിന്നെ ഇപ്പോൾ ഒന്ന് രണ്ടു വർഷമായിട്ട് ഞങ്ങൾ നല്ല അടുപ്പത്തിൽ ഒക്കെയാണ്….. വീട്ടിൽ അവതരിപ്പിക്കണം….. നല്ല ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ…. #ദേവി ::: അമ്പോ എന്തൊരു ദുഷ്ടൻ ആണ് നീ….. ഇങ്ങനെ ഒരു കാര്യം എന്നോട് ഇതുവരെ പറഞ്ഞോ….. ആ കുട്ടിയുടെ പേര് ന്താ …. വീട് എവിടെയാണ്…. ഒരു ഫോട്ടോ എങ്കിലും കാണിക്കടാ…… #ഹേമന്ത് :::

നിന്നോടു എപ്പോ പറയാൻ ആയിട്ട് ആണ് ….. ലോകത്തുള്ള സകലമാന പ്രശ്നങ്ങളും തലയിൽ കയറ്റി വച്ച അല്ലായിരുന്നോ കുറെ നാൾ മുൻപ് വരെ നീ …. ആ നിന്നോട് ഞാൻ ഇത് എപ്പോ പറയാനാണ്….. പേരും ഫോട്ടോയും ഒക്കെ നേരിട്ട് ചെന്ന് ചോദിച്ച മതി….നിങ്ങൾ അങ്ങോട്ടേക്ക് അല്ലേ പോണെ….. #ദേവി ::: എന്നാലും നീ കൊള്ളാം കേട്ടോ… #ഹേമന്ത് :::: ഈ…… നിങ്ങൾ വൈകണ്ട പൊക്കോ അല്ലെങ്കിൽ ഒരുപാട് രാത്രിയാകും വൈകിട്ട് ഭയങ്കര ട്രാഫിക് ആയിരിക്കും…. ഏതൊക്കെ മോഡൽ ആണെന്ന് അവരോട് പറഞ്ഞാൽ മതി ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്….. ❣🌹❣🌹❣

നിഹാര ക്രിയേഷൻസ്…… ഹേമന്ത് പറഞ്ഞുകൊടുത്ത അഡ്രസ്സിൽ എത്തിയതാണ് എല്ലാവരും…. അത്യാവശ്യം വലിയൊരു ഷോപ്പ്….. ഉള്ളിലേക്ക് ചെന്നപ്പോഴേ കണ്ടു അവരെ വെയിറ്റ് ചെയ്തത് പോലെ നിൽക്കുന്ന ഒരു പെൺകുട്ടിയെ…. അവരെ കണ്ടതും ആ കുട്ടി വന്നു.. ശ്രീദേവി…… ദേവി അല്ലെ….. #ദേവി :::: അതെ….. വരു എല്ലാവർക്കും അകത്തിരുന്ന് സംസാരിക്കാം…… എന്റെ പേര് നീഹാര….. ഹേമന്ത്‌ ഫോട്ടോ ഒരുതവണ കാണിച്ചിട്ടുണ്ട് പക്ഷേ അന്ന് അത്രയും വണ്ണം ഒന്നും ഉണ്ടായില്ല….. #ദേവി :: ആ ഇപ്പൊ കുറച്ചു വണ്ണം വെച്ചിട്ടുണ്ട്…. ഹേമന്തിന്റെ?????? ആ അതുതന്നെ നിങ്ങളുദ്ദേശിച്ച ആള് തന്നെയാണ്….. നിങ്ങളോട് ആരോടും എന്നെപ്പറ്റി ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞിരുന്നു ഹേമന്ത്…….

ആദ്യം നമുക്ക് ഡ്രസ്സ് ഡിസൈനും അളവ് ഒക്കെ നോക്കാം അതുകഴിഞ്ഞ് ഇരുന്നു സംസാരിക്കാം ഇപ്പോഴാണെങ്കിൽ തിരക്ക് കുറവാണ്…. ❣🌹❣🌹 പേര് ഞാൻ പറഞ്ഞല്ലോ നീഹാര… ഒറ്റ മകൾ ആണ് അച്ഛൻ ഗൾഫിലായിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട്.. അമ്മ സാധാരണ ഒരു വീട്ടമ്മ തന്നെയാണ്.. എന്റെ വീട് എറണാകുളത്ത് തന്നെയാ…. ഞാനും ഹേമന്തും ഒരുമിച്ച് പഠിച്ചത് ആണ്…..ഇപ്പൊ കുറച്ചു നാളായിട്ട് ഇഷ്ടത്തിലാണ്…… ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞിട്ടില്ലേ… #ദേവി :::: അച്ഛനോട് പറഞ്ഞിട്ടില്ല ഒരുമിച്ച് പഠിച്ചതാണ് എന്നൊക്കെ പറഞ്ഞു ആളുടെ പേര് ചോദിച്ചിട്ട് അവൻ ഒന്നും പറഞ്ഞില്ല….. എന്തായാലും എനിക്കിഷ്ടമായി നിങ്ങൾ രണ്ടാളും നല്ല മാച്ചാണ്…. എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു…… വിശേഷങ്ങൾ ഒക്കെ പങ്കു വെച്ചതിനു ശേഷം അവർ പോയി…… ❣🌹❣🌹❣

ഫ്ലാറ്റിൽ എല്ലാവരും എത്തിയപ്പോഴേക്കും ചേടത്തി അവർക്ക് കഴിക്കാനുള്ള ഒക്കെ എടുത്തു വച്ചിട്ടുണ്ടായിരുന്നു…… ചെന്നപ്പോൾ തന്നെ ദേവിയും രാധുവും കൂടി ചേട്ടത്തിയുടെ കൈയിലേക്ക് ഒരു കവർ വച്ചു കൊടുത്തു…. എന്താ മക്കളേ ഇത്…… ഇത് ഞങ്ങളുടെ കല്യാണത്തിന് ഇടാൻ ചെടത്തിക്ക് ഉള്ള ഡ്രസ്സ്…. ഇഷ്ടം ആയൊന്നു നോക്കിയേ….. #ചേടത്തി ::: ഒരുപാട് സന്തോഷം….. എന്നെ ഓർത്തല്ലോ…. തുറന്നു നോക്കണ്ട ആവശ്യം ഒന്നും ഇല്ല…. എനിക്ക് ഒരുപാട് ഇഷ്ടം അണ്…. ചേടത്തി രണ്ടാളേം കെട്ടിപിടിച്ചു ഉമ്മ കൊടുത്തു… അഭിയും മഹിയും കഴിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും രാത്രി ഇനി കഴിച്ചിട്ട് പോയാൽ മതി എന്നുള്ള ചേട്ടത്തിയുടെ വാക്ക് നിരസിക്കാൻ രണ്ടാൾക്കും തോന്നിയില്ല…..

#അഭി ::: നാളെയല്ലേ സ്വർണ്ണം എടുക്കാൻ വരാം എന്ന് പറഞ്ഞിരിക്കുന്നത്….. ഞാൻ മിക്കവാറും ഉണ്ടാവില്ല എനിക്ക് സ്വർണം എന്നുള്ള പരിപാടിയോട് വലിയ താൽപര്യമൊന്നുമില്ല….. #മഹി ::: മുങ്ങിക്കോ ഇതിന്റെ ഒക്കെ ഇടയ്ക്ക് ഞാൻ നാളെ പെട്ടുപോകും എന്ന് തോന്നുന്നത്…. എന്റെ അവസ്ഥ….. #രാധു :: അത്ര ബുദ്ധിമുട്ടി വരണം എന്നൊന്നും ഇല്ല…. ഞാൻ അമ്മേ വിളിച്ചു പറഞ്ഞോളാം….. #മഹി ::: ഞാൻ വന്നോളാം…. ഇനി അമ്മേടെ വായിലെ മുഴുവൻ ഞാൻ കേക്കാണായിരിക്കും….. എല്ലാവരും കാര്യമായ സംസാരത്തിൽ ആയിരുന്നു എങ്കിലും ദേവിയുടെ മുഖത്തെ വാട്ടം അഭി ശ്രദ്ധിച്ചു….. യാത്ര പറയാൻ വേണ്ടി ദേവിയെ നോക്കിയ അഭി കണ്ടത് ബാൽക്കണിയിൽ നിന്ന് എന്തോ ആലോചിക്കുന്ന ദേവിയെ ആണ്..

നിനക്ക് ന്താ പറ്റിയത് പെട്ടെന്ന്… ഞാൻ സ്വർണം എടുക്കാൻ വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണോ…. #ദേവി ::: ഒന്നുമില്ല അഭി ഏട്ടാ…. വന്നില്ല വിളിച്ചില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങി ഇരിക്കാൻ ഞാൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ…. അഭിയേട്ടന്റെ തിരക്കൊക്കെ എനിക്ക് അറിയാവുന്നതല്ലേ……. #അഭി ::: പിന്നെന്താ നിന്റെ മുഖം ഒക്കെ എന്തോ ആകെ വല്ലാതെ ഇരിക്കുന്ന പോലെ…. #ദേവി ::: ഒന്നുമില്ല എന്തൊക്കെ ഒരു അസ്വസ്ഥത പോലെ തോന്നുന്നു…. കുറച്ചു നാളുകൾ ആയിട്ട് ഒരുപാട് സന്തോഷമാണ് ജീവിതത്തിൽ….. ഒരുപാട് സന്തോഷിച്ചാൽ പുറകെ ദുഃഖം വരും എന്ന് കേട്ടിട്ടില്ലേ പെട്ടെന്ന് അങ്ങനെയൊക്കെ മനസ്സിൽ തോന്നുന്നു……

#അഭി ::: നീ ആവശ്യമില്ലാത്ത ഒക്കെ വെറുതെ ചിന്തിച്ചു കൂട്ടണ്ട അങ്ങനെയൊന്നുമില്ല…. സ്വർണ്ണം എടുക്കാൻ ഞാൻ നാളെ വരാം എന്തായാലും… ബാ ഒറ്റയ്ക്ക് നിക്കണ്ട….. അങ്ങോട്ടേക്ക് വാ ഞാൻ പോവുക ആണ്…. അഭിയും മഹിയും പോയിക്കഴിഞ്ഞ് രണ്ടാളും ഫ്രെഷായി പെട്ടെന്ന് തന്നെ കിടന്നുറങ്ങി നാളെ സ്വർണ്ണം എടുക്കാൻ പോകണം…… ❣🌹❣🌹 അച്ഛനും എല്ലാവരും രാവിലെ തന്നെ എത്തിയിട്ടുണ്ട്….. നഗരത്തിലെ തന്നെ പ്രശസ്തമായ ഒരു ജൂവലറിയിലേക്ക് ആണ് പോയത്…. അഭിയെട്ടനും മഹിയെട്ടനും കൂടി അവിടേക്ക് എത്തി കൊള്ളാം എന്ന് പറഞ്ഞു……

പാലയ്ക്കാ മാലയും ഒരു ലോങ്ങ് ചെയിനും പിന്നെ ഒരു ഷോ മാലയും.. പിന്നെ ആറു വളയും കമ്മലും മോതിരവും രണ്ടാൾക്കും ഒരേ പോലെ ഇത്രയും സ്വർണമാണ് എടുത്തത്….. പിന്നെ താലിയും എടുത്തു….. ഞങ്ങളെ വീട്ടിൽ ആക്കി അവർ നാട്ടിലേക്ക് പോയി സ്വർണം ഒക്കെ അവർ തന്നെ കൊണ്ടുപോയി… ഇനി കഷ്ടിച്ച് രണ്ടാഴ്ച വിവാഹത്തിനോള്ളൂ…. അടുത്താഴ്ച കൂടെ ക്ലാസ്സ് നു പോകും…..അതുകഴിഞ്ഞ് അച്ഛൻ വരും കൊണ്ടുപോകാൻ…. ചേട്ടത്തി അപ്പൊ അഭിയേട്ടന്റെ കൂടെ താമസിക്കുന്ന സ്ഥലത്തേക്ക് പോകും….. ❣🌹❣🌹❣

ഇന്ന് കൂടെ ക്ലാസ്സിൽ പോകുന്നുള്ളു….. എല്ലാരെയും വിവാഹത്തിന് ക്ഷണിച്ചു…. തിരിച്ചു പോരുമ്പോൾ അധ്യാപകരും കൂട്ടുകാരും കൂടെ ഗിഫ്റ്റ് ഒക്കെ തന്നാണ് വിട്ടത്… രാവിലേ അച്ഛൻ വരും…. നാളെ നാട്ടിലേക്ക്…. അവിടെ ചെന്നിട്ടു വേണം വീട്ടിൽ ഒന്ന് പോവാൻ… രാധുവും പോണം എന്ന് പറഞ്ഞു…….. തുടരും …. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 28

Share this story