അവന്തിക: ഭാഗം 12

അവന്തിക: ഭാഗം 12

എഴുത്തുകാരി: വാസുകി വസു

നേരം പുലർന്ന് തുടങ്ങിയിരുന്നു.. ക്ഷേത്രത്തിലേക്ക് പതിയെ ആളുകളുടെ ഒഴുക്ക് തുടർന്നതും മനസ്സില്ലാ മനസ്സോടെ സാറിൽ നിന്നും ഞാൻ അകന്നുമാറി..അപ്പോഴും ചുണ്ടുകൾ പിളർത്തി തേങ്ങിക്കൊണ്ടിരുന്ന എന്നെ സാറ് അലിവോടെ നോക്കണ കണ്ടു” “നിക്ക് വാക്ക് താ.. ആരാധ്യയുടെ കൂടെ പോകൂല്ലെന്ന്” സത്യം ചെയ്തു തരാനായി ഞാൻ സാറിനു മുമ്പിലേക്ക് കൈകൾ നീട്ടി..സാറ് എന്നെ ആദ്യമായി കാണണ പോലെ തുറിച്ചു നോക്കി.. “നീയെന്ത് ഭ്രാന്താ അവന്തി പറയണത്..ആരാധ്യ അവൾ നിന്റെ ചേച്ചിയല്ലേ..അപ്പോൾ എനിക്കും അതേ സ്ഥാനമാണ്. ചേച്ചിയെ തനിച്ച് വിടാൻ അച്ഛനു മനസ്സില്ല.ഒരാൺ തുണയായി കൂടെ പോകാനാ എന്നോട് ആവശ്യപ്പെട്ടത്” സാറ് പറയണതൊന്നും എന്റെ തലയിൽ കയറിയേയില്ല..

എനിക്കാണെങ്കിൽ അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. “ഇല്ല ഞാൻ വിടില്യാ…ആരാധ്യക്കൊപ്പം സാറ് പോണ്ടാ..നിക്ക് ഇഷ്ടല്യാ” ഞാൻ പിന്നെയും ഏങ്ങലടിച്ചു കരഞ്ഞു.. ക്ഷേത്രത്തിൽ തൊഴാൻ പോകുന്നവർ ഞങ്ങളെ തുറിച്ചു നോക്കണത് ഞാൻ ഗൗനിച്ചില്ല. “സാറ് ന്റെയാ…ന്റെ മാത്രം വിട്ടുകൊടുക്കില്ല” “അവന്തീ…” സാറിന്റെ ശബ്ദം എന്റെ കാതിൽ വന്നലച്ചു.. ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. “നിന്നോട് പറഞ്ഞാൽ മനസ്സിലാകണില്യാന്ന് ഉണ്ടോ ..വാ വീട്ടിലേക്ക് പോകാം” സാറ് എന്റെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി.. ഞാൻ വാശി പിടിച്ചു നിന്നു. “എനിക്ക് വാക്ക് തരാതെ ഞാൻ വരില്ല” ഞാൻ വാശിയോടെ പറഞ്ഞു.. സാറിന്റെ മുഖം ദേഷ്യത്താൽ ചുവക്കണത് കണ്ടു..

“നിനക്ക് പ്രാന്താടീ….മുഴുത്ത പ്രാന്ത്” സാറ് ദേഷ്യപ്പെട്ട് തിരിഞ്ഞ് നടക്കണത് കണ്ടപ്പോൾ എന്റെ നെഞ്ച് പൊടിഞ്ഞു..ഓടിച്ചെന്ന് സാറിനു മുമ്പിലൊരു തടസ്സമായി നിന്നു.. “മോഹിപ്പിച്ചിട്ട് ഒഴിവാക്കി കടന്നു കളയാ ഇല്ല്യേ..വിടൂല്യാ ഞാൻ.. നിക്ക് വയ്യ ഇനിയൊരു തകർച്ച കൂടി. താങ്ങാനുളള കരുത്തില്ല” ആ നെഞ്ചിൽ മുഖമിട്ടുരുട്ടി..എന്റെ കണ്ണുനീർ മുഴുവനും സാറിന്റെ മാറിനെ നനച്ചൊഴുകി. “എന്താ അവന്തി നിനക്കെന്നെ വിശ്വാസമില്ലേ” മുഖം കൈക്കുമ്പിളിലെടുത്ത് സാറ് അങ്ങനെ ചോദിച്ചതും ഞാൻ തകർന്നു പോയി.. “സാറിനെ നിക്ക് വിശ്വാസാ..എനിക്ക് എന്റെ ചേച്ചിയെ വിശ്വാസമില്ല.ദുഷ്ടയാ അവൾ..ആഗ്രഹിക്കണതെന്തും സ്വന്തമാക്കാൻ എന്തുവഴിയും നോക്കും” ഞാൻ അലറിപ്പറഞ്ഞു.. സാറ് ആർദ്രമായ് എന്നെ നോക്കി..

“ഇല്ലെടോ താൻ ധൈര്യമായി ഇരിക്ക്…ആരാധ്യ എങ്ങനെ മാറിയാലും ഞാൻ ഞാൻ തന്നെ ആയിരിക്കും” നിമിഷങ്ങൾ കൊഴിഞ്ഞു വീണു… പരിസരം മറന്ന് ഞാൻ സാറിന്റെ നെഞ്ചിലൊട്ടി അങ്ങനെ നിന്നു.. മനസ്സിലൂടെ വിവിധതരം ചിന്തികൾ കടന്നുപോയി..ഞാൻ ഇങ്ങനെ ഒരിക്കലും പെരുമാറില്ലായിരുന്നു..സാറ് സ്നേഹം വെച്ചു നീട്ടുമ്പോഴും ഒഴിഞ്ഞു മാറിയത് വീണ്ടുമൊരു തകർച്ച നേരിടാനുളള കരുത്ത് ഇല്ലാത്തതിനാൽ ആയിരുന്നു.. പക്ഷേ അനുവാദമില്ലാതെ സാറ് ഹൃദയത്തിൽ കടന്നു കൂടി മനസ്സ് കവർന്നു..ഇനി വയ്യ ഇദ്ദേഹമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയായി.. “ഡോ ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട് വാ” സാറ് എന്നെ അടർത്തി മാറ്റി നടന്നു…എങ്കിലും പരസ്പരം കോർത്തിരുന്ന കൈകൾ എടുത്ത് മാറ്റിയില്ല. “അവന്തി കൂടെ പോകാന്ന് തന്റെ അച്ഛനു ഞാൻ വാക്ക് കൊടുത്തു..

പോകാതിരുന്നാൽ എന്റെ വാക്കിനു വിലയില്ലാതാകും..ഞാൻ നാണം കെടും” സാറ് സങ്കടത്തോൽ പറഞ്ഞതെന്റെ നെഞ്ചിലേക്ക് തറച്ചു കയറി.. അടിവയറ്റിലൊരു വിങ്ങലുയർന്നു..അതൊരു നോവായി മുകളിലേയ്ക്ക് ഉരുണ്ട് കയറി. ഞാൻ കാരണം എന്റെ സാറ് നാണം കെടാൻ പോണൂ…ഉള്ളിലിരുന്നാരൊ വിളിച്ചു പറയും പോലെ… “ഞാൻ കാരണം എന്റെ സാറ് നാണം കെട്ടൂടാ” “സാറ് ക്ഷമിക്കണേ ഈ പൊട്ടിപ്പെണ്ണിനോട്..അറിവില്ലാണ്ടാന്ന് പറഞ്ഞതാണെന്ന് കരുതിയാൽ മതി.. നിക്ക് പിണക്കം ഒന്നൂല്ലാ..സാറ് പൊയ്ക്കോളൂ” ഉള്ളിൽ ഇരമ്പുന്ന കടലാഴത്തെ മറച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. സാറിന്റെ അടുത്ത് പിന്നെ നിൽക്കാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ട് വീട്ടിലേക്കോടി..

ഓടിച്ചെന്ന് കിടക്കയിലേക്ക് വീണു പൊട്ടിയൊഴുകി…സങ്കടം സഹിക്കാൻ കഴിയാതെ വീണ്ടും ചുണ്ടുകൾ പിളർത്തി.. ഇന്നലെ പകൽ കണ്ട സ്വപ്നത്തിന്റെ ചൂട് ശരീരവും മനസ്സും ഒരുപോലെ നീറ്റുകയാ..പിന്നെ എങ്ങനാ ഒരു സമാധാനം കിട്ടാ.. തോളിലൊരു കരതലം അമർന്നതും ഞെട്ടിത്തിരിഞ്ഞ് നോക്കി..നിറഞ്ഞ കണ്ണുകളുമായി അച്ഛൻ നിൽക്കണൂ.. “അച്ഛന്റെ തെറ്റാ …മോള് പൊറുക്കണം..സാറ് പോണില്ലാന്ന് പറഞ്ഞു.. ആരാധ്യ ഇതൊന്നും അറിയരുത്.. അവളെങ്ങനാ പ്രതികരിക്കാന്ന് അറിയില്ല” അഗ്നിയിൽ ചവുട്ടിയത് പോലെ പിടഞ്ഞ് എഴുന്നേറ്റു.. “ഞാൻ കാരണം സാറ് പോകണില്ലാന്ന്” സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു…അതുപോലെ ഭയം തോന്നി..

“എല്ലാം അറിഞ്ഞാൽ ആരാധ്യ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല…അവളുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ എല്ലാം തകർത്തെറിഞ്ഞൂന്ന് വരും’ ഞാൻ അടിമുടി ഉരുകി..സന്തോഷിക്കാനും കഴിയില്ല..ഭയം കാരണം അനങ്ങാനും കഴിഞ്ഞില്ല..എല്ലാം തകർന്നവളെ പോലെ ബലമില്ലാതെ ഊർന്നു കിടക്കയിലേക്ക് വീണു.. ” കണ്ണാ എന്തൊരു കിടപ്പാ..എഴുന്നേറ്റേ..കോളേജിൽ പോണ്ടേ ” ചേച്ചിയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്..ഞാൻ നടുങ്ങിപ്പിടഞ്ഞ് അവളെ നോക്കി.. “ഞാനേ എല്ലാം വെച്ചുണ്ടാക്കിയട്ടുണ്ട്..വാ വന്ന് കഴിച്ചിട്ട് പോകാൻ നോക്ക്” ചേച്ചി സന്തോഷത്തോടെ പറയുന്നത് കണ്ടു…അച്ഛൻ റൂമിൽ നിന്ന് പോയതും ചേച്ചി വന്നതും ഞാനറിഞ്ഞില്ല..

ശരീരം മാത്രമേ ഇവിടെയുള്ളൂ..മനസ് അടിയുലയുകയാണ്. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ശാന്തമായ കടലിരമ്പമാണ്..ആളൊന്നും അറിഞ്ഞിട്ടില്ലെന്ന് വ്യക്തം..എനിക്ക് കുറച്ചു ആശ്വാസം അനുഭവപ്പെട്ടു.. “കണ്ണാ അച്ഛൻ പറയാ ബാംഗ്ലൂരിലേക്ക് പോണ്ടാ..നാട്ടിൽ തുടർന്ന് പഠിക്കാന്ന്..ഞാനും അച്ഛനോട് പറയാനിരുന്നത്..കണ്ണന്റെ അഭിപ്രായം എന്താ” മുറിവേറ്റ പോലെ ഞാനൊന്ന് പിടഞ്ഞു..എന്റെ അഭിപ്രായത്തിനു കൂടി ചേച്ചി വില കൽപ്പിക്കുന്നു.. സങ്കടങ്ങൾ എങ്ങടോ പോയി മറഞ്ഞു…എനിക്ക് സന്തോഷം തോന്നി..ഞാൻ ചേച്ചിയെ വെറുതെ തെറ്റിദ്ധരിക്കാണെന്ന് മനസ്സ് പറയണൂ.. “നാട്ടിൽ തുടർന്നോളൂ ചേച്ചി…

നഷ്ടപ്പെട്ട കൂടപ്പിറപ്പിന്റെ സ്നേഹം ആവോളം നുകരാലൊ” ആരാധ്യയുടെ കണ്ണുകൾ നിറയുന്നത് കണ്ടു…എനിക്ക് വല്ലാതെ സങ്കടം വന്നു.. ഞാൻ അവളുടെ മിഴിനീര് തുടച്ചു കളഞ്ഞു.. “വാ ചേച്ചി ഒരുമിച്ച് ഇരുന്ന് കഴിക്കാം” ചേച്ചിയേയും കൂട്ടി ഞാൻ വരണതു കണ്ട് അച്ഛന്റെ മുഖം സന്തോഷത്താൽ നിറയണ കണ്ടു…ഇടുപ്പിൽ ഒരുവശത്തും കൈകൾ തിരുകി ചിരിയോടെ ഞാൻ പറഞ്ഞു.. “എന്താ പൊതുവാളേ സ്വയം കരയാന്നും എല്ലാവരെയും കരയിക്കാന്നും നേർച്ച നേർന്നിട്ടുണ്ടോ?” അച്ഛനും ചേച്ചിയും എന്റെ വർത്തമാനം കേട്ട് പൊട്ടിച്ചിരിച്ചു… ഞാനും അവരോടൊപ്പം കൂടി… ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞാൻ ഇറങ്ങി…അച്ഛനു കൊടുക്കേണ്ട മരുന്നിന്റെ വിധം ചേച്ചിയെ പറഞ്ഞു മനസ്സിലാക്കി..

അവൾ ഉളളതിനാൽ എനിക്ക് അച്ഛന്റെ കാര്യത്തിലിന്നു വേവലാതിയില്ല.. പതിവ് ബസിൽ കയറി ആരാധനക്കൊപ്പം കോളേജിലേക്ക് കയറുമ്പോൾ മനസ്സിലൊരു തീരുമാനം എടുത്തു.. ശിവദ് സാറിനെയൊന്ന് കാണണം… രാവിലെ എന്നിൽ നിന്ന് വന്ന പാകപ്പിഴവിനു ക്ഷമ ചോദിക്കണം…ചേച്ചിക്കൊപ്പം പോകാനും അപേക്ഷിക്കണം… ഫസ്റ്റ് അവർ ശിവദ് സാറിന്റെ ക്ലാസ് ആയിരുന്നു.. പതിവ് പ്രണയാർദ്രമായ നോട്ടം സാറിൽ നിന്നും ഉണ്ടായില്ല..സാധാരണ ക്ലാസ് എടുക്കുനത് പോലെ ആയിരുന്നു.. എന്നിലതൊരു നോവ് ഉണർത്തി…മനസ് നീറി.. ക്ലാസ് കഴിഞ്ഞയുടനെ ഞാനും സാറിന്റെ പിന്നാലെ പുറത്തേക്കിറങ്ങി.. “ഡീ ഞാനിപ്പോൾ വരാ ട്ടൊ” ആരാധനയോട് പറഞ്ഞിട്ടാണു ക്ലാസ് വിട്ടത്… “സാർ…” ഞാൻ പതിയെ നീട്ടി വിളിച്ചു… സാറിന്റെ മുഖം ഗൗരവത്തിൽ ആണ്..

അതെന്നെ വേദനിപ്പിച്ചൂങ്കിലും പുറമേ കാട്ടിയില്ല.. “സാറൂടെ നാളെ ചേച്ചിക്കൊപ്പം പോണം..അവൾ വലിയ പ്രതീക്ഷയിലാണ്” അപേക്ഷയോടെ ഞാൻ പറഞ്ഞു.. “മനസ്സില്ല… നീ പറയുമ്പോഴൊക്കെ അനുസരിക്കാൻ ഞാൻ നിന്റെ ഭാര്യയോ ഭർത്താവോ അല്ല” എടുത്തടിക്കും പോലെയുള്ള മറുപടി നെഞ്ചിൽ തുളച്ചു കയറി… ഒരുനോവായത് നെഞ്ചിൽ കിടന്ന് തികട്ടി..കണ്ണ് നിറഞ്ഞു..സാറിന്റെ വാക്കുകൾ വേദനിപ്പിച്ചൂങ്കിലും കടിച്ചമർത്തി . “ന്നോട് മാപ്പാക്കണം..അറിവില്ലായ്മയിൽ ഓരോന്നും ചിന്തിച്ചു കൂട്ടി പറയണതാ..എന്നോടുളള ദേഷ്യത്താൽ പോകാതിരിക്കരുത്” പറഞ്ഞിട്ട് കണ്ണീരോടെ തിരിഞ്ഞോടി…അതിനു മുമ്പൊരു കരം എന്റെ കൈകളിൽ മുറുക്കി പിടിച്ചു സമീപമുള്ള ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് വലിച്ചു കയറ്റി.. ശിവദ് സാറ്…

ആർദ്രമായ ഭാവത്തിൽ നിൽക്കുന്നു… കതക് മെല്ലെ ചാരി സാറ് എനിക്ക് സമീപം എത്തിയട്ടും തല ഉയർത്തിയില്ല..കുനിഞ്ഞ മുഖവുമായി നിന്നു.. “തനിക്കെന്താടോ പറ്റിയത്…” അലിവുളള സ്വരം…കരുണയുളള മുഖം..ഞാൻ ഏങ്ങലടിച്ചു കരഞ്ഞു സാറിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി.. “നിക്ക് അറീല്ലാ..എന്താ ഇങ്ങനെന്ന്…ക്ഷമിക്കണം” ചുണ്ടുകൾ പിളർത്തി വിങ്ങിപ്പൊട്ടി…സാറ് എന്റെ മുഖം കയ്യിലെടുത്തു മിഴികളിലേക്ക് ഉറ്റുനോക്കി… അനുവാദമില്ലാതെ ചുണ്ടിലൊരു ചുബനം…ഞാൻ പിടഞ്ഞു പോയി…സാറ് എന്റെ അധരങ്ങൾ നുകർന്നു തുടങ്ങിയതും ഞാൻ തളർന്ന് പോയി…പെരുവിരലിൽ കുത്തി ഞാൻ മുകളിലേയ്ക്ക് ഉയർന്നു പൊങ്ങി… തള്ളിയകറ്റണമെന്നുണ്ട് ..കഴിയണില്ല..ആദ്യത്തെ അനുഭവമാണ്.. ആദ്യമായാണ് ഒരു പുരുഷൻ ചുണ്ടുകളിൾ ഉമ്മ വെയ്ക്കുന്നത്..

അതൊരു സുഖമുള്ളൊരു അനുഭൂതി ആയി മാറി.. എനിക്ക് ശ്വാസം മുട്ടി പിടഞ്ഞിട്ടും സാറ് ചുണ്ടുകൾ വേർപ്പെടുത്തിയില്ല..ആഞ്ഞൊരു തള്ള് കൊടുത്തു…ഞാൻ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു.. “എന്നെ കൊല്ലൂലൊ” ഞാൻ കോപത്തോടെ നോക്കി..സാറിൽ ചിരി ആയിരുന്നു… “രാവിലെ എന്നെ നോവിച്ചതിനു ഇത്രയെങ്കിലും തരണ്ടേ” “ദുഷ്ടൻ…എന്നെ ശ്വാസം മുട്ടിച്ചു കൊന്നേനെ” ഞാൻ ദേഷ്യപ്പെട്ടിട്ടും സാറിന്റെ പുഞ്ചിരി മാഞ്ഞില്ല.. “ഇനി ബാംഗ്ലൂരിൽ പോയിട്ട് വന്നിട്ട് തന്നാൽ മതി” സാറ് കുസൃതിയിൽ ആയിരുന്നു.. “ഇനിയിങ്ങ് വന്നേക്ക് അനുവാദമില്ലാതെ ശരീരത്ത് തൊട്ടാൽ കൊല്ലും ഞാൻ” “കൊന്നോളൂ..സാരമില്ല” സാറ് ഇറങ്ങി പോയതിനു പിന്നാലെ ഞാനും ഇറങ്ങി…ആരെങ്കിലും കാണണുണ്ടോന്ന് തലയിട്ട് പുറത്തേക്ക് നോക്കി.ആരും ഇല്ല്യാന്ന് ഉറപ്പിച്ചതും ഞാൻ ക്ലാസിലേക്ക് ചെന്നു..

“ഭാഗ്യം.. അടുത്ത സാറ് വന്നട്ടില്ല” ഞാൻ ആരാധനയുടെ അടുത്ത് ചെന്ന് ഇരുന്നു…അവളുടെ കണ്ണുകൾ എന്നിലായിരുന്നു.. “എന്തുവാടീ ഒരു കളളത്തരം” “എന്ത്” ഞാൻ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു… “മം..മം.. അവാളാക്കി ചിരിച്ചു.. ” ചുണ്ടിലെ നനവ് തുടച്ചു കളഞ്ഞേക്ക്” ആരാധന ചിരി കടിച്ചമർത്തി… ഞാൻ നാണക്കേടിൽ തല താഴ്ത്തി.. “ഛെ…നാണം കെട്ടു” എങ്കിലും എന്നിലൊരു പുഞ്ചിരി ഉണ്ടായിരുന്നു… സാറിനു പിണക്കം ഒന്നൂല്ലല്ലൊ.. വൈകുന്നേരം ക്ലാസ് കഴിഞ്ഞു ഇറങ്ങി… ആരാധ്യ ചായ എടുത്തു കൊണ്ടു വന്നു..അതു കുടിച്ചിട്ട് കുറച്ചു സമയം കിടന്നു… ചേച്ചി സന്തോഷവതി ആയിരുന്നു.. കാലത്തേ സാറിനൊപ്പം ബാംഗ്ലൂരിലേക്ക് പോണൂ…എന്റെ മനസ്സ് വീണ്ടും ചാഞ്ചാടാൻ തുടങ്ങി… ചിലപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞു തൂവി.. രാത്രി ചേച്ചിയുടെ കൂടെ ആണ് ഉറങ്ങിയത്…

പുലർച്ചേ പതിവില്ലാതെ ഉറങ്ങി പോയിരുന്നു..അവളാണെന്നെ വിളിച്ചു ഉണർത്തിയത്.. കുളിച്ചൊരുങ്ങി പോകാനായി തയ്യാറായി നിൽക്കണൂ…ശരീരത്തിനൊരു തളർച്ചയുണ്ടായി.. “ഞാനും സാറും ഇറങ്ങാ വാ കണ്ണാ” നെഞ്ഞ് പിഞ്ഞിക്കീറി… ആർത്തലച്ചു വന്ന സങ്കടം ഉള്ളിലടക്കി… ചേച്ചിക്ക് പിന്നാലെ ഉമ്മറത്തേക്ക് ഞാനും ചെന്നു…അച്ഛനു സാറും നിൽക്കണൂ..സാറ് ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും വിളറിയ ചിരിയാണു തിരികെ കൊടുത്തത്… “എങ്കിൽ ഞങ്ങൾ ഇറങ്ങാ..ബൈക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ചിട്ട് ട്രയിനിൽ പോകും” “ശരി മക്കളേ പോയിട്ടു വാ” സാറിനോടായി അച്ഛൻ പറഞ്ഞു… അച്ഛന്റെ കാലുകൾ തൊട്ടു വന്ദിച്ച് എന്നോടും യാത്ര ചോദിച്ചു ആരാധ്യ ഇറങ്ങി.. സാറ് കണ്ണുകളാൽ മൗനമായി യാത്ര പറഞ്ഞു..

“ന്റെ കുട്ടിയോളെ കാത്തോണേ ഭഗവതി” അച്ഛൻ ക്ഷേത്രം നിൽക്കുന്നയിടത്തേക്ക് നോക്കി നെഞ്ചിൽ കൈവെച്ചു… ശിവദ് സാറ് ബൈക്ക് സ്റ്റാർട്ട് ചെയ്തു… ആരാധ്യ ബൈക്കിനു പിന്നിലേക്ക് കയറുന്നതും സാറിനെ ചുറ്റി പിടിച്ചു ചേർന്നിരിക്കുന്നതും നിറ കണ്ണുകളാൽ ഞാൻ കണ്ടു… അവൾ തല ചായിച്ചു സാറിന്റെ പുറത്തേക്ക് വെച്ചു…ബൈക്ക് പതിയെ അകലേക്ക് മറഞ്ഞു…അതോടെ എന്റെ തകർച്ച പൂർണ്ണമായി… ഉച്ചക്കത്തെ ദുസ്വപ്നം മനസ്സിലേക്ക് ഇരച്ചെത്തി..കണ്ണുകൾ നിറഞ്ഞു തൂവി ഉള്ളിൽ ആർത്തലച്ചു കരഞ്ഞു.. അച്ഛൻ കാണാതിരിക്കാനായി ഞാൻ വേഗം മുറിയിലേക്ക് പോയി.. കിടക്കയിലേക്ക് വീണു തലയണയെ അമർത്തി പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു… ഇരുളിൽ കെട്ടിപ്പിണഞ്ഞു ഇണ ചേരുന്ന രണ്ടു നാഗങ്ങൾ… എന്റെ മനസ്സിന്റെ സമാധാനം കെടുത്തിക്കൊണ്ടിരുന്നു… “വേണ്ടീരുന്നില്ല…ഒന്നും വേണ്ടീരുന്നില്ല…” പ്രാന്തിയെ പോലെ ഞാൻ പിച്ചും പേയും പറയാൻ തുടങ്ങി…….. (തുടരും)

അവന്തിക: ഭാഗം 11

Share this story