മധുരനൊമ്പരം…..🍒🍒 : ഭാഗം 26

മധുരനൊമ്പരം…..🍒🍒 : ഭാഗം 26

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” ഞാൻ എന്തെങ്കിലും ഒന്ന് പറയുമ്പോഴേക്കും നിൻറെ മുഖം ചുവന്നു തുടുക്കും…… ഇങ്ങനെയാണെങ്കിൽ കല്യാണം കഴിയുമ്പോഴേക്കും കുറെ ബുദ്ധിമുട്ടേണ്ടി വരും….. അവൻറെ വാക്കുകളിൽ വീണ്ടും പൂത്തുലയാൻ വെമ്പിനിൽക്കുന്നവളുടെ മുഖം കണ്ട് അറിയാതെ അവൻ ചിരിച്ചു പോയിരുന്നു….. “കഴിക്കാൻ എന്താ വേണ്ടത്….. “എനിക്കൊന്നും വേണ്ട….. ഞങ്ങൾ ഒരു ഐസ്ക്രീം കഴിച്ചു….. “അപ്പോൾ പോളിങ് ഒക്കെ കഴിഞ്ഞു…. ചിരിയോടെ അവൻ പറഞ്ഞു… ” ഇവിടെ കയറി വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ…… അതുകൊണ്ട്….. അപ്പോഴേക്കും ഓർഡർ എടുക്കാൻ ആൾ വന്നിരുന്നു……. അവൻ ഒരു ലൈം ജ്യൂസിനു പറഞ്ഞതിനുശേഷം വീണ്ടും അവളുടെ മുഖത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു…. ”

ഞാൻ ജിയയൊടെ കാര്യം പറഞ്ഞു….. അവൾക്ക് തന്നെ കാണണമെന്ന് ആഗ്രഹമുണ്ട്…… പക്ഷേ കൊണ്ട് കാണിക്കാൻ ഉള്ള മാർഗം ഒന്നും ഇല്ലല്ലോ….. ” ഇവിടെ ഇപ്പോൾ ജോജിച്ചായൻ ഒറ്റയ്ക്കല്ലേ താമസിക്കുന്നത്…… ജിയയെ കൂടി ഒപ്പം കൊണ്ടുവന്ന് താമസിപ്പിച്ചുടെ….. “അത് ശരിയാവില്ല….. ഒന്നാമത്തെ കാര്യം ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ആൾ… അവൾക്കാണെങ്കിൽ സംസാരിക്കാനുള്ള കഴിവ് പോലും ഇല്ല…… എന്തെങ്കിലും ഒരു അപകടമുണ്ടായാൽ ശബ്ദമുണ്ടാക്കാൻ പോലും കഴിയില്ല…… എനിക്ക് ശ്രദ്ധിക്കുന്നതിൽ ഒക്കെ ഒരു പരിധിയില്ലേ ……? അവിടെ ഓർഫനേജിൽ ആകുമ്പോൾ എല്ലാരുമുണ്ട്…. അവളെ പൊന്നുപോലെ നോക്കുന്നത്….. അതു തന്നെയാണ് എനിക്കും സമാധാനം……

ജീവിതത്തിൽ എനിക്ക് സ്വന്തം എന്ന് പറയാൻ ഉള്ള ഏക കണ്ണി അല്ലേ….. അവളുടെ സന്തോഷത്തിനുവേണ്ടി അവൾക്ക് ഒരു ജീവിതം കിട്ടുന്നതിനു വേണ്ടി ഞാൻ എന്തും ചെയ്യും…… “സ്വന്തം എന്ന് പറയാൻ ജിയ മാത്രമേ ഉള്ളോ…..? പരിഭവത്തോടെ അവൾ അവൻറെ കൈ വിട്ടു കൊണ്ട് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് മിന്നിമായുന്ന പരിഭവം കാണുകയായിരുന്നു അവനും…… ” സ്വന്തമെന്ന് പറയാൻ അവൾ മാത്രമേ ഉള്ളൂ….. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വേദന നിറയുന്നത് അവൻ കണ്ടിരുന്നു….. “താൻ എൻറെ സ്വന്തം അല്ലല്ലോ, വേദനയോടെ അവനെ നോക്കുന്ന ആ മിഴികൾ കണ്ടപ്പോൾ ഒരുവേള അവനും വേദന തോന്നിയിരുന്നു….. അവൾ അകറ്റി മാറ്റിയ കൈകൾ ഒരിക്കൽക്കൂടി തൻറെ കരങ്ങൾകൊണ്ട് ബന്ധിച്ചതിനുശേഷം അവൻ പറഞ്ഞു….. ”

എല്ലാം അല്ലേ….? എൻറെ പ്രാണൻ…… താൻ ഇല്ലെങ്കിൽ ഞാൻ ഉണ്ടോ…..?. എൻറെ ശ്വാസം പോലും താനല്ലേ….? സ്വന്തം എന്ന് പറയുന്നതിൽ ഒരുപാട് വലുതാണ് എന്നിൽ അവശേഷിക്കുന്ന ഒന്നാണ് എന്ന് പറയുന്നത്…… സ്വന്തം എന്ന് പറഞ്ഞാൽ ഒരുപാട് ചെറുതായി പോകും….. അതുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത്… അതിലൊക്കെ ഒരുപാട് ഒരുപാട് ഒരുപാട് വലുതാണ്….. പക്ഷേ രാധയോട് ഞാനൊരു കാര്യം പറഞ്ഞോട്ടെ, തനിക്ക് സങ്കടം തോന്നരുത്….. ” ഇല്ല പറഞ്ഞോ…. ” ജിയാ ഞാൻ അല്ലാതെ ആരുമില്ല…… നമ്മുൾ ഒരു ജീവിതം തുടങ്ങുമ്പോൾ അതിൽ എനിക്ക് പൂർണമായി സന്തോഷിക്കാൻ കഴിയുമെങ്കിൽ മനോഹരമായ ഒരു ജീവിതം അവൾക്ക് ഉണ്ടാവണം…….

അതുകൊണ്ട് തനിക്ക് കാത്തിരിക്കാൻ സാധിക്കില്ലേ എനിക്ക് വേണ്ടി…..? അവൾക്ക് ഒരു ജീവിതം തുടങ്ങിയാൽ അതിൻറെ പിറ്റേദിവസം തൻറെ കൈ ഞാൻ പിടിക്കും ആരെതിർത്താലും…… ” അത് അങ്ങനെ തന്നെയാണ് ജോജിച്ചായാ വേണ്ടത്….. സ്വന്തം സന്തോഷങ്ങൾ കണ്ടെത്തുമ്പോൾ അല്ല മറ്റുള്ളവർക്കും കൂടി സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണ് നമ്മളൊക്കെ യഥാർത്ഥ മനുഷ്യൻ ആവുന്നത്…… ജോജിച്ചായൻ പറഞ്ഞില്ലെങ്കിലും ജിയക്കു ഒരു നല്ല ജീവിതം ഉണ്ടാവാതെ ഞാനൊരിക്കലും ജോജിച്ചായന്റെ ജീവിതത്തിലേക്ക് കടന്നു വരില്ലായിരുന്നു……. നമുക്കൊരു കുടുംബം ആകുമ്പോൾ ഞാൻ ജോജിച്ചായനു താങ്ങും തണലും ആകും…… പക്ഷേ അവൾക്ക് ആ നിമിഷം ഒറ്റപ്പെടല് തോന്നും……

അത് ഒരിക്കലും ഉണ്ടാകാൻ പാടില്ല……. തന്നെ ഇത്രത്തോളം മനസ്സിലാക്കുന്നവളെ അല്ലാതെ മറ്റാരെയാണ് താൻ ജീവിതത്തിൽ തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്ന് ആ നിമിഷം അവൻ ഓർത്തിരുന്നു…….. തൻറെ ജീവിതത്തിൽ താൻ എഴുതിചേർത്ത ഏറ്റവും മനോഹരമായ ഒരു ഏടാണ് അനുരാധ…… തൻറെ ജീവിത പുസ്തകത്തിലെ ഏറ്റവും മനോഹരമായ ഒരു അധ്യായം…… ഏറ്റവും പ്രിയപ്പെട്ടത്…..!! മനസ്സ് നിറഞ്ഞ അവളുടെ കൈകളിൽ ആ നിമിഷം അവൻ പിടിച്ചിരുന്നു….. ചെറുപ്പം മുതലേ അനാഥത്വം വേട്ടയാടിയ താൻ സനാദ്ധനാണെന്ന് ആ നിമിഷം അവനെ തോന്നിയിരുന്നു….. ആയിരം പേരുടെ സ്നേഹത്തെക്കാൾ വില മതിപ്പുണ്ട് ഈ പെണ്ണിൻറെ പ്രാണൻ പകുത്ത് നൽകുന്ന സ്നേഹത്തിന്….. ”

പിന്നെ ജിയയെ കാണാൻ എനിക്കും ഒരുപാട് ആഗ്രഹമുണ്ട്…. “ഒരു ദിവസം ഞാൻ ഇവിടേക്ക് കൊണ്ടുവരാം…. പെട്ടെന്ന് കോളേജ് വിടുന്ന സമയം ആയിരുന്നു….. ഇത്ര പെട്ടെന്ന് സമയം പോയോ എന്ന് രണ്ടുപേരും പരസ്പരം ചിന്തിച്ചിരുന്നു…. അല്ലെങ്കിലും പ്രിയപ്പെട്ട ആളുടെ അരികിൽ ഇരിക്കുമ്പോൾ സമയത്തിന്റെ വേഗത അല്പം കൂടുതലാണ്….. ” ഇറങ്ങാം…..! സോഫി ഓടിവന്ന് ചോദിച്ചപ്പോൾ രണ്ടുപേരുടെയും മുഖം ഒരുപോലെ മങ്ങി….. ക്ഷണികമായ ഈ വിരഹം പോലും താങ്ങാൻ രണ്ടാൾക്കും കഴിയുന്നുണ്ടായിരുന്നില്ല….. സോഫി മുന്നിൽ ഇറങ്ങിയപ്പോൾ പിന്നിലായിരുന്നു രണ്ടുപേരും ഒരുമിച്ച് ഇറങ്ങിയത്…. ”

തനിക്ക് എന്തെങ്കിലും വേണോ….? ഇറങ്ങുന്നതിനു മുൻപ് അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ആദ്യം ചെന്ന് എത്തിയത് പ്രിയപ്പെട്ട ഡയറി മിൽക്കിൽ ആയിരുന്നു….. അത് കണ്ടു ചിരിയോടെ അവൻ മറ്റൊന്നും ചോദിക്കാതെ അതിൽ നിന്നും രണ്ട് പാക്കറ്റ് എടുത്ത് അവളുടെ കൈകളിൽ കൊടുത്തിരുന്നു……. ” ഒന്ന് സോഫിക്കും കൂടി എടുത്തോ…..? അത് കൂടി ചിരിയോടെ അവളോട് പറഞ്ഞ് കാശുകൊടുത്ത് പുറത്തേക്ക് ഇറങ്ങിയ അവനെ നോക്കി അവൾ കുസൃതിയോടെ ഒന്ന് ചിരിച്ചു….. “എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല….. ഈ പെൺപിള്ളേർക്ക് എന്താണ് ഡയറി മിൽക്ക് ഇത്ര ഇഷ്ടമെന്ന്. …. “അപ്പൊൾ വേറെ ഏതു പെൺപിള്ളേർക്ക് ആണ് ഡയറി മിൽക്ക് ഇഷ്ടമെന്ന് ജോജിച്ചായന് അറിയാവുന്നത്…..

കുസൃതി നിറഞ്ഞ അവളുടെ ചോദ്യം കേട്ട് ഒരു നിമിഷം അവൻ വാപൊളിച്ചു നിന്നു പോയിരുന്നു….. ” ജിയയുടെ കാര്യം ഉദ്ദേശിച്ച് പറഞ്ഞത് ആണ്…. മറ്റൊന്നും വിചാരിക്കരുത്…. കൈകൂപ്പി തൊഴുതു പറയുന്നവനെ നോക്കി അവൾ പൊട്ടിച്ചിരിച്ചു….. ജോജിക്കൊപ്പം ഇറങ്ങി വരുന്നവളെ കണ്ടപ്പോൾ ഒരു നിമിഷം അപ്പുറത്തിരുന്നിരുന്ന രണ്ടു കണ്ണുകൾ ജാഗരൂകമായി ആയിരുന്നു…… 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 തിരികെ വീട്ടിലേക്ക് ചെന്ന് ഉത്സാഹപൂർവ്വം ഓരോ ജോലികളും തീർത്തതിനു ശേഷം നാമജപവും മറ്റും കഴിഞ്ഞ് മുറിയിലെത്തി അവൻ തന്ന പ്രണയസമ്മാനം എടുത്ത് പൊട്ടിച്ച് കഴിക്കാൻ തുടങ്ങിയിരുന്നു അനുരാധ…… പുറത്ത് ബൈക്ക് കൊണ്ടുവന്ന് നിർത്തുന്ന ശബ്ദം കേട്ടപ്പോൾ പതിവില്ലാതെ അനന്തുവേട്ടൻ വന്ന സന്തോഷത്തിൽ അവൾ ഉമ്മറത്തേക്ക് ഇറങ്ങി ചെന്നപ്പോൾ…… രൂക്ഷമായ അവന്റെ കണ്ണുകളായിരുന്നു അവളെ വലയം ചെയ്തിരുന്നത്……

അരികിലേക്ക് ഓടിച്ചെന്നവളെ അകറ്റിനിർത്തി ആയിരുന്നു അവൻ പ്രതിഷേധം അറിയിച്ചത്….. പെട്ടെന്നുള്ള അവൻറെ ഭാവമാറ്റം അവൾക്ക് മനസ്സിലാകുന്നത് ആയിരുന്നില്ല….. “നീയും ആ മാഷും തമ്മിൽ എന്താണ് ബന്ധം……? അല്പം ഉറക്കെ ആയിരുന്നു അവൻ ചോദിച്ചത്….. പെട്ടെന്ന് ചോദ്യംകേട്ട് ഹോളിൽ ഇരുന്ന് ടിവി കണ്ടിരുന്ന രവീന്ദ്രന്റെ കണ്ണുകളും ഒന്ന് അവിടേക്ക് ശ്രദ്ധ പതിപ്പിച്ചിരുന്നു…. ” ഏതു മാഷേ….? വിക്കി വിക്കി അവൾ ചോദിച്ചു…. “അനു എല്ലാ അറിഞ്ഞിട്ടാണ് ഞാൻ വരുന്നത്…… ഇനി നീ എന്നോട് കള്ളം പറഞ്ഞു നിൽക്കാം എന്ന് വിചാരിക്കേണ്ട…… ഇന്ന് വൈകുന്നേരം നീയും അവനും കൂടെ ഇറങ്ങി വരുന്നത് ഞാൻ കണ്ടു….. എനിക്ക് സംശയം തോന്നിയിരുന്നു അതുകൊണ്ട് തന്നെയാണ് ഞാൻ നിൻറെ പുറകെ വന്നത്….. ഇനി തമ്മിലുള്ള ബന്ധം എന്താണെന്ന് പറ….

കണ്ട വരത്തനൊപ്പം ആരും അറിയാതെ കറങ്ങി നടക്കാനാണോ നിന്നെ കെട്ടിഒരുങ്ങി ഇവിടുന്ന് കോളേജിലേക്ക് എന്ന് പറഞ്ഞു പറഞ്ഞുവിടുന്നത്……? അവന്റെ ശബ്ദം അധികരിച്ചപ്പോൾ രവീന്ദ്രൻ ടിവി നിർത്തി ഹാളിലേക്ക് ഇറങ്ങി വന്നിരുന്നു…… ഒരു ആങ്ങളയുടെ ഉത്തരവാദിത്വം അവനിൽ ഉണർന്നത് ആ നിമിഷം അയാൾ അറിഞ്ഞു….. ” എന്താടാ പ്രശ്നം…..? അവന്റെ മുഖത്തേക്ക് നോക്കി അയാൾ ഗൗരവത്തോടെ തന്നെ ചോദിച്ചു…… വെറുതെ മകൻ വീട്ടിൽ വന്ന ഒരു പ്രശ്നം ഉണ്ടാകില്ല എന്ന് അയാൾക്ക് ഉറപ്പായിരുന്നു….. അതും അവൻ ജീവൻറെ ജീവനായ കരുതുന്ന അവൻറെ അനുജത്തിയുടെ കാര്യത്തിൽ…. ” എന്താണെന്ന് അച്ഛൻറെ പുന്നാരമോളോട് തന്നെ ചോദിക്ക്…..

ഊരും പേരും അറിയാത്ത ഓരോരുത്തൻമാരെ വീട്ടിൽ വിളിച്ചു കയറ്റി സൽക്കരിക്കുമ്പോൾ ഓർക്കണം ആയിരുന്നു പ്രായം തികഞ്ഞ ഒരു മോൾ ഉണ്ടായിരുന്നു എന്ന്……. ആ സ്കൂളിലെ മാഷുമായി ഇവൾക്കെന്താ ബന്ധമേന്ന് ചോദിക്ക്….. ഞാൻ കണ്ടു രണ്ടു പേരും കൂടെ മുട്ടി ഉരുമി ചിരിച്ചു ഉല്ലസിച്ചു ഇറങ്ങി വരുന്നത്…… അത് മാത്രമല്ല കഴിഞ്ഞ ദിവസം അച്ഛനും അമ്മയും ഇല്ലാത്ത ഒരു ദിവസം അവൻ ഇവിടെ വന്നിരുന്നു…… ഇവളുടെരോഗവിവരം തിരക്കാൻ…… ഞാൻ കണ്ടിരുന്നു….. ശക്തമായ ഒരു ഞെട്ടൽ രവീന്ത്രനിൽ ഉണ്ടായിരുന്നു….. മകളെ കുറിച്ച് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യം…. ” അത് മാത്രമല്ല പല കാര്യങ്ങളിൽ എനിക്ക് സംശയമുണ്ട്….. ഇന്നലെ രാത്രി ഇവൾ എല്ലാരും ഉറങ്ങിയപ്പോൾ ഫോൺ ചെയ്തു….. എൻറെ മനസ്സിൽ സംശയം തോന്നിയ നിമിഷം മുതൽ ഞാൻ ഇവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

നമ്മളെല്ലാം ഉറങ്ങിയ ശേഷം ഇന്നലെ രാത്രി ഇവിടെ വന്നു ആർക്കോ ഫോൺ ചെയ്തു, സംസാരം ഞാൻ കേട്ടില്ല….. എല്ലാവരും ഉറങ്ങി കഴിഞ്ഞ് രാത്രി 11 മണിക്ക് നിനക്ക് ആരോട് ആണെടി ഫോണിൽ സംസാരിക്കാൻ ഉള്ളത്……? അവന്റെ ചോദ്യങ്ങൾ ചാട്ടുളി പോലെ അവളുടെ നേർക്ക് ഉന്നയിച്ചപ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്ന് ഉരുകുകയായിരുന്നു അനുരാധ…… ” എന്താടി അവൻ പറയുന്നതൊക്കെ…..? പേടിയോടെ ശ്രീദേവിയും അടുക്കളയിൽ നിന്നും ഇറങ്ങി വന്നവളോട് ചോദിച്ചു…. രവീന്ദ്രൻ മാത്രം മകളുടെ മറുപടി അറിയാൻ വേണ്ടി കാത്തു നിൽക്കുകയായിരുന്നു…… പറയുന്നതൊന്നും സത്യം ആകരുത് എന്ന് മാത്രമായിരുന്നു അയാളുടെ ഉള്ളിൽ ഉള്ള പ്രാർത്ഥന….. മകളെ പറ്റി അത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടായിരുന്നു….. ” ഇവൻ ചോദിച്ചതൊക്കെ നീ കേട്ടില്ലെ….?

ഇതൊക്കെ സത്യമാണോ…..? അനന്ദു പറഞ്ഞത് സത്യമാണോ…..? നീയും മാഷും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ….? സഹികെട്ട് ശ്രീദേവി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു പോയിരുന്നു….. ” ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടില്ലേ….. അവൾ രാവിലെ കോളേജിലേക്ക് എന്നും പറഞ്ഞു ഒരുങ്ങി ഇറങ്ങിയിട്ട്….. അനന്ദുവിനു ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. “എല്ലാരും കൂടി ആവശ്യമില്ലാതെ കൊഞ്ചിച്ച് വഷളാക്കിയിരിക്കുകയല്ലേ….. അഹങ്കാരം…. “മോളെ….. ഇവൻ ഈ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ….. അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് രവീന്ദ്രൻ ചോദിച്ചപ്പോൾ….. അവൾക്ക് മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല…. ”

സത്യമാണ് അച്ഛാ…. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…..!! അവളുടെ മറുപടി ആ മൂന്ന് പേരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു….. ഉടനെ രവീന്ദ്രൻ കൈ പൊള്ളിയ പോലെ അവളുടെ തലമുടിയിൽ നിന്ന് കൈകൾ വലിച്ചെടുത്തു….. ആ നിമിഷം അയാളുടെ മുഖത്തേക്ക് മുഖമുയർത്തി അനുരാധ നോക്കിയിരുന്നു……….(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 25

Share this story