നുപൂരം: ഭാഗം 17

നുപൂരം: ഭാഗം 17

എഴുത്തുകാരി: ശിവ നന്ദ

“ഹലോ…” “അച്ചു…നീ വീട്ടിൽ എത്തിയോ?” “”ദേ ഇപ്പൊ എത്തിയതേ ഉള്ളു.എന്താ ശ്രീക്കുട്ടി?” “ഹരിയേട്ടൻ അവിടെ ഉണ്ടോ?” “ഹരിയേട്ടൻ റൂമിൽ ഉണ്ടെന്ന് തോന്നുന്നു. ഞാൻ നോക്കിയില്ല..എന്താടി??” “അല്ല അച്ചു…ഇന്ന് രാവിലെ ഹരിയേട്ടനും ശ്രീയേട്ടനും കൂടി എങ്ങോട്ടോ പോയിരുന്നു.ശ്രീയേട്ടൻ ഉച്ചക്ക് കഴിക്കാനും വന്നില്ല.കുറച്ച് മുൻപ് വന്ന് കയറിയപ്പോൾ മുതൽ ആരോടും ഒന്നും മിണ്ടുന്നില്ല.ഞാൻ കാര്യം അന്വേഷിക്കാൻ ചെന്നപ്പോൾ എന്നോട് ദേഷ്യപ്പെട്ടു.അപ്പോൾ തൊട്ട് ഞാൻ ഹരിയേട്ടനെ വിളിക്കുവാ.പക്ഷെ ഫോൺ എടുക്കുന്നില്ല.എനിക്കെന്തോ പേടി ആകുന്നു അച്ചു..” “നീ പേടിക്കാതെ.ഞാൻ ഹരിയേട്ടനെ പോയൊന്ന് കാണട്ടെ.എന്നിട്ട് തിരിച് വിളിക്കാം” ….

“ഹരിയേട്ടാ….” “എന്താ അച്ചു?” “എന്താ മോനെ ഒരു ഗൗരവം” “എന്ത് ഗൗരവം..നീ കാര്യം പറ” “ഹരിയേട്ടന്റെ ഫോണിന് എന്തെങ്കിലും പറ്റിയോ?” “ഇല്ലലോ.എന്തെ?” “എന്നിട്ട് എന്താ ശ്രീക്കുട്ടി വിളിച്ചിട്ട് എടുക്കാതിരുന്നത്?” “ആ..അത്..അത് ഞാൻ ശ്രദ്ധിച്ചില്ല” “ഹരിയേട്ടാ…എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? ” “എന്ത് പ്രശ്നം?” “അവിടെ ശ്രീയേട്ടനും ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെയാ.രാവിലെ നിങ്ങൾ ഒരുമിച്ചല്ലേ പോയത്. തിരിച് വന്നപ്പോൾ തൊട്ട് രണ്ടിന്റെയും സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ട്.ആ പെണ്ണ് അവിടെ പേടിച്ചിരിക്കുവാ..എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോടെങ്കിലും പറ ഹരിയേട്ടാ” “ഒരു പ്രശ്നവും ഇല്ല അച്ചു.ശ്രീകുട്ടിയെ ഞാൻ വിളിച്ചോളാം.നീ ചെന്ന് കഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്ക്”

“ഉം…” “അച്ചു… ” “എന്താ ഹരിയേട്ടാ” “ആദി വിളിച്ചായിരുന്നോ?” “ഇല്ല…എന്തേ?” “ഏയ്‌..ചോദിച്ചതാ..ഇന്നലെ പ്രോഗ്രാമിന് അവൻ ഉണ്ടായിരുന്നല്ലോ” “അത് പിന്നേ എന്റെ പ്രോഗ്രാമിന് എന്റെ ചെക്കൻ വരാതിരിക്കുമോ….” “ഉം.. ” …………………………… ഹരിയേട്ടൻ എന്നിൽ നിന്നും എന്തോ ഒളിക്കുന്നുണ്ട്.കാര്യം എന്താണെന്ന് ഇപ്പോൾ ആരോടാ ഒന്ന് ചോദിക്കുക.ശ്രീയേട്ടനെ വിളിക്കാമെന്ന് വെച്ചാൽ അവിടെ മൂഡ് ഓഫ്‌ ആയിട്ട് ഇരിക്കുവാണന്നല്ലേ ശ്രീക്കുട്ടി പറഞ്ഞത്.എന്തായാലും ആദിയേട്ടനെ ഒന്ന് വിളിച്ചു നോകാം..ഹോ..പറഞ്ഞില്ല.

അതിന് മുൻപേ കാൾ എത്തിയല്ലോ: “ഹലോ…” “അച്ചൂട്ടി…ഉറങ്ങിയില്ലേ പെണ്ണേ നീ??” “അത് ശരി..അപ്പോൾ ഞാൻ ഉറങ്ങിയെന്നും കരുതി എന്നെ ശല്യം ചെയ്യാൻ വിളിച്ചതാണല്ലേ” “പിന്നല്ലാതെ” “ഓ… ആയിക്കോട്ടെ” “ഇന്നലത്തെ ഡാൻസ് അത്ര പോരായിരുന്നു ട്ടോ” “മ്മ്…എന്ത് പറ്റി” “എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു” “മ്മ്…ശരിയാ ആദിയേട്ട…എന്റെ ചിലങ്ക ഞാൻ വീട്ടിൽ വെച്ച് മറന്നു..അത് കളഞ്ഞുപോയെന്ന് കരുതി കുറേ ടെൻഷൻ അടിച്ചു. പിന്നേ ശ്രീയേട്ടനും ഹരിയേട്ടനും കൂടി കൊണ്ട് വന്നപ്പോഴാ സമാധാനം ആയത്.” “ഒരു ചിലങ്കയ്ക്ക് വേണ്ടി ഇത്രയ്ക്കും ടെൻഷൻ വേണോ അച്ചു” “ഏതെങ്കിലും ഒരു ചിലങ്ക അല്ലല്ലോ അത്..എന്റെ ആദിയേട്ടൻ തന്നത് അല്ലേ…എന്റെ ശ്വാസം ആണ്.”

“മ്മ്…” “ഇന്നലെ ആദിയേട്ടൻ വരാൻ ലേറ്റ് ആയത് കൊണ്ട് ശ്രീയേട്ടന ചിലങ്ക കെട്ടി തന്നത്” “മ്മ്…അറിയാം അച്ചു..പണ്ടും എന്റെ അഭാവത്തിൽ അവൻ ആയിരുന്നല്ലോ നിന്റെ ശക്തി.അവൻ നിന്റെ കൂടെയുള്ളതാ എന്റെ ധൈര്യം” “എന്താ ആദിയേട്ട ഇങ്ങനൊക്കെ പറയുന്നത്?” “ഒന്നുമില്ല പെണ്ണേ..ഞാൻ വെക്കട്ടെ..ഉറക്കം വരുന്നു” “അയ്യോ വെക്കല്ലേ…ഒരു കാര്യം ചോദിക്കാൻ ഉണ്ട്” “എന്ത് കാര്യം?” “ഇന്ന് ശ്രീയേട്ടനെയോ ഹരിയേട്ടനെയോ കണ്ടിരുന്നോ?” “അത്….മ്മ്…രാവിലെ..എന്താ അച്ചു?” “എന്നിട്ട് എന്താ പറഞ്ഞത്” “എന്ത് പറയാൻ?” “അല്ല…രാവിലെ ഇറങ്ങി പോയ രണ്ട് പേരും തിരിച് വന്നത് എന്തൊക്കെയോ നഷ്ടപെട്ടത് പോലെയാ..അതാ ചോദിച്ചത്..ഞങ്ങൾ അറിയാത്ത എന്തെങ്കിലും പ്രശ്നം നിങ്ങൾക്കിടയിൽ ഉണ്ടോന്ന്?

” “നിനക്ക് അറിയില്ലേ അച്ചു ഞങ്ങളെ..എന്റെയും ശ്രീയുടെയും വഴക് എത്ര മണിക്കൂർ നീണ്ടുനിൽകുമെന്ന് നിനക്ക് അറിയാലോ…പിന്നേ ഇപ്പോഴത്തെ അവന്റെ പ്രശ്നം വേറെ ഒന്നും അല്ല..ശ്രീകുട്ടിയുടെയും ഹരിയുടെയും നിശ്ചയം ഉടനെ നടത്തണ്ടേ..അതിന്റെ ടെന്ഷനാ..” “അതിനെന്തിനാ ടെന്ഷൻ?” “അത് നിനക്ക് മനസ്സിലാകില്ല അച്ചു..എത്രയൊക്കെ പറഞ്ഞാലും സ്വന്തം അനിയത്തിയുടെ ജീവിതത്തിന്റെ കാര്യം വരുമ്പോൾ എല്ലാ ആങ്ങളമാർക്കും കുറച്ച് ടെന്ഷൻ ഓക്കെ ഉണ്ടാകും.” “ഓ അതാണോ കാര്യം…എങ്കിൽ പിന്നേ ഹരിയേട്ടന് എന്താ പറ്റിയത്?” “എടി പൊട്ടിക്കാളി…

അവന്റെ അല്ലേ നിശ്ചയം..അപ്പോൾ അവനും കുറച്ച് ടെന്ഷൻ ഓക്കെ ഉണ്ടാകും” “ഓഹോ…എങ്കിലേ…” “എന്റെ പൊന്നച്ചു…പോയി കിടന്ന് ഉറങ്ങ്.ശ്രീയുടെയും ഹരിയുടെയും ടെന്ഷൻ ഓക്കെ ഞാൻ മാറ്റി കൊടുത്തോളം…തത്കാലം ഞാൻ ഒന്ന് ഉറങ്ങട്ടെ…ഗുഡ് നൈറ്റ്‌” …  ശ്രീകുട്ടിയെ വിളിച്ചപ്പോൾ പെണ്ണിന് ഒരായിരം സംശയങ്ങളും പരാതികളും.അവളുടെ ചേട്ടനെ ഞാൻ കൊണ്ട് പോയി മൂഡ് ഓഫ്‌ ആക്കിയ പോലെയാ പെണ്ണിന്റെ സംസാരം.കെട്ടാൻ പോകുന്ന പെണ്ണല്ലേ പാവമല്ലേ കാര്യം അറിയാതെ അല്ലേ സംസാരിക്കുന്നത് എന്നൊക്കെ കരുതി ക്ഷമിക്കുന്നതിനു അനുസരിച് അവൾ എന്റെ മെക്കട്ട് കയറാൻ നോക്കുവാ.സഹികെട്ട ഫോൺ വെച്ചത്.പാവം…ഇപ്പൊ വിഷമിച്ചിരിക്കുകയാകും.

ഇനി ആരുടെയൊക്കെ സങ്കടം കാണേണ്ടി വരും എന്റെ കണ്ണാ എന്ന് ചിന്തിച്ചപ്പോൾ തന്നെ ആദിയുടെ കാൾ വന്നു..ഈ സമയത്ത് അവൻ വിളിക്കണമെങ്കിൽ എന്തെങ്കിലും അത്യാവശ്യ കാര്യം ആയിരിക്കും: “മ്മ്…പറ ആദി” “ഹരി..എനിക്ക് നിന്നെ നാളെ തന്നെ കാണണം.രാവിലെ ക്ഷേത്രകുളത്തിനു അടുത്ത് വരണം” “എന്താ കാര്യം?” “ഇപ്പോൾ ഉള്ള പ്രശ്നങ്ങളെ കുറിച് പറയാൻ തന്നെയാ” “അതിനെ കുറിച് ഇനി എന്ത് പറയാനാ..അല്ലെങ്കിൽ തന്നെ അത് എന്നോട് എന്തിനാ പറയുന്നത്..എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ശ്രീയോട് പറ” “ഹരി പ്ലീസ്..തത്കാലം എനിക്ക് ഇത് ഹരിയോട് പറഞ്ഞെ പറ്റു..ഇനിയും വയ്യെനിക് എല്ലാം കൂടി ഒറ്റക് അനുഭവിക്കാൻ…സൊ പ്ലീസ്…നാളെ നീ വരണം..ശ്രീ അറിയരുത്” “മ്മ്….” ***

രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് തിരിച്ചു.ചെല്ലുമ്പോൾ എന്നെയും കാത്ത് ആദി നില്പുണ്ടായിരുന്നു: “എന്താ കാര്യം? ” “പറയാം.ഒരാളും കൂടി വരാൻ ഉണ്ട്” “അതാരാ?” “ഹാ..ദേ എത്തി” ബ്ലാക്ക് ഇന്നോവയിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു..ഇതാരപ്പ പുതിയ ഒരു കഥാപാത്രം….. “ഹരി…ഇത് ശരത്…” “ഹലോ…ഹരികിഷോർ” “Yes I know..” “But how? ” “ആദിസൂര്യൻ നിങ്ങളെ എല്ലാവരെയും കുറിച് എന്നോട് പറഞ്ഞിട്ടുണ്ട്..” “സോറി…എന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല” “ഹരി…നന്ദയെ കുറിച്ചുള്ള ചില കാര്യങ്ങൾ പറയാൻ വേണ്ടിയാ ശരത് വന്നിരിക്കുന്നത്.

ഇതുവരെയും ഞാൻ ആരോടും പറഞ്ഞിട്ടില്ലാത്ത ചില സത്യങ്ങൾ.കൂടപ്പിറപ്പിനെപോലെ കൊണ്ട് നടക്കുന്ന എന്റെ ശ്രീയിൽ നിന്നുപോലും ഞാൻ മറച്ചു വെച്ച ചില കാര്യങ്ങൾ..എന്റെ അച്ചുവിനെ അവൾ ഇല്ലാതാകാൻ ശ്രമിച്ചെന്ന് അറിഞ്ഞിട്ടും ഒന്ന് പ്രതികരിക്കാൻ പോലും പറ്റാതിരുന്നതിന്റെ കാരണം…എല്ലാം…എല്ലാം നീ എങ്കിലും അറിയണം ഹരി” “ആദി…എനിക്ക് ഒന്നും മനസ്സിലാകുന്നില്ല…നീ ഒന്ന് തെളിച്ചു പറ” “ഞാൻ പറയാം ഹരി..ഒരുപക്ഷെ പ്രിയയെ കുറിച് പറയാൻ ആദിയേക്കാൾ യോഗ്യൻ ഞാൻ തന്നെയാകും” പിന്നീട് ശരത് പറഞ്ഞ ഓരോ കാര്യങ്ങളും ഒരു മരവിപ്പോടെ കേട്ടുനിൽകാനെ എനിക്ക് സാധിച്ചോളു…എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാത്ത അവസ്ഥ..

“ആദി…എന്താടാ ഞാൻ ഈ കേട്ടതൊക്കെ” “സത്യമാട…ഇനി നീ പറ നന്ദയുടെ കാര്യത്തിൽ എടുത്തടിച്ചത് പോലെ ഒരു തീരുമാനം എടുക്കാൻ പറ്റുമോ?” “വേണ്ട ആദി…ആലോചിച് കൈകാര്യം ചെയ്യണ്ട വിഷയം ആണ് പ്രിയ..പക്ഷെ…” “എന്താ ഹരി?” “ശ്രീയെ അറിയിക്കണ്ടേ…അവൻ നിന്നെ തെറ്റിദ്ധരിച്ചിരിക്കുവാണ്” “അതങ്ങനെ തന്നെ ഇരുന്നോട്ടെ ഹരി..ശ്രീയുടെ സ്വഭാവം നിനക്ക് അറിയാലോ…എന്റെയും അച്ചുവിന്റെയും ഭാവിക്ക് വേണ്ടി മുന്നും പിന്നും നോക്കാതെ എന്തും ചെയ്ത് കളയും അവൻ…തത്കാലം അവൻ ഒന്നും അറിയണ്ട. ഞങ്ങൾ സംസാരിച്ചുകൊണ്ട് നില്കുന്നതിനിടയിൽ ആണ് ശരത്തിന് ഒരു കാൾ വന്നത്… “ആദി…എനിക്ക് urgent ആയിട്ട് ഒരാളെ മീറ്റ് ചെയ്യാൻ ഉണ്ട്…ഒരുപക്ഷെ ഈ കൂടികാഴ്ചയോടെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും” “ആരാ ശരത് വിളിച്ചത്?” “അതൊക്കെ ഞാൻ പോയി വന്നിട്ട് പറയാം..എന്തായാലും സമാധാനം ആയിട്ട് ഇരിക്ക്”… (തുടരും )

നുപൂരം: ഭാഗം 16

Share this story