അലെയ്പായുദേ: ഭാഗം 13

അലെയ്പായുദേ: ഭാഗം 13

എഴുത്തുകാരി: നിരഞ്ജന R.N

ആശുപത്രിയിൽ ആകെ തളം കെട്ടിനിൽക്കുന്ന മൂകത അവനെ വല്ലാതെ വേദനിപ്പിച്ചു…. തളർന്നിരിക്കുന്ന അല്ലുവിനെയും ശ്രീയെയും കാൺകെ അവനെന്തേന്നില്ലാത്ത ഒരു കുറ്റബോധം തോന്നിതുടങ്ങി…………. അക്കുവേട്ടാ……… മ്മ്…. ആ ശബ്ദത്തിൽ നിഴലിച്ച ഗൗരവം പിന്നേ ഒരക്ഷരം മിണ്ടാൻ അവനെ അനുവദിച്ചില്ല……………. ഒരു കസേരയിൽ പോയിരുന്ന് തലയ്ക്ക് മേൽ കൈ വെച്ച് അവൻ മെല്ലെ പിറകിലേക്ക് ചാഞ്ഞു……. കണ്ണിൽ നിന്ന് ചാലിട്ടൊഴുകുന്ന കണ്ണുനീർ ചാലുകൾ അവനെ പതിയെ വൈഗയുടെ വാക്കുകളിലേക്ക് എത്തിച്ചു…………. അന്ന് വൈദുവിന് കിട്ടിയ ടാസ്ക് റിക്സിചായന്റെ പ്രൊപോസൽ അംഗീകരിക്കുക എന്നായിരുന്നു……….

പേടിയോടെ അവളെന്നെനോക്കി… ഒന്നുമില്ല, എന്ന് ഞാൻ കണ്ണടച്ച് കാണിച്ചിട്ടും പെണ്ണിന്റെ പേടി മാറിയില്ല……… ഒടുവിൽ റിക്സിച്ചായൻ അവളുടെ മുന്നിൽ വന്ന് നിന്നു..കിടുകിടെ വിറയ്ക്കുന്ന പെണ്ണിനെ ഒളികണ്ണിട്ട് നോക്കികൊണ്ട് ആ മനുഷ്യൻ പുഞ്ചിരിക്കുന്നത് കണ്ടതും വൈഗയ്ക്ക് അതിശയമായി…….. കൊച്ച് പേടിക്കണ്ടാ… പോയിരുന്നോ……… സൗമ്യമായി ആ മനുഷ്യൻ അത്‌ പറഞ്ഞതും കപ്പല് കേറിപ്പോയ അവളുടെ നല്ല ജീവൻ തിരികെവന്നു ………… ഓടി എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു ഇരുന്നു കുറേനേരം….. പിന്നേ മെല്ലെ തല പൊക്കി ഇച്ചായനെ നോക്കി… ഇപ്പോഴും ആ കണ്ണുകൾ അവളിൽ തന്നെ ചുറ്റിവളഞ്ഞിരിന്നു……….. ആർക്കൊക്കെയോ എന്തൊക്കെയോ ടാസ്ക് കൊടുത്തിട്ട് സീനിയർസ് പോയി…..

അപ്പോഴേക്കും ക്ലാസ്സ്‌ മുഴുവൻ പാട്ടായി കഴിഞ്ഞിരുന്നു റിക്സിച്ചായന് വൈദുവിനോട് ഉള്ള സോഫ്റ്റ്‌ കോർണർ……………… ഒരോദിവസം കഴിയും തോറും അത്‌ കോളേജിലാകെ പാട്ടായി മാറി……..കോളേജിൽ വരാൻ തന്നെ വൈദു മടിച്ചു…… എങ്ങെനെയൊക്കെയോ അവളെ ഞാൻ നിർബന്ധിച്ചു കോളേജിൽ കൊണ്ട് വന്നാലും പെണ്ണിന് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല……………. ആകെപ്പാടെ അവൾ വല്ലാതെ ഒറ്റപ്പെട്ടപോലെ………. ഇനിയും അവളുടെ ആ അവസ്ഥ കണ്ട്നിൽക്കാൻ കഴിയാത്തതുകൊണ്ട് റിക്സിച്ചായനോട് നേരെ ചെന്ന് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു….. നല്ല തലവേദനയെന്ന് പറഞ്ഞ് സെക്കന്റ്‌ ലാംഗ്വേജ് ക്ലാസ്സിൽ കയറാതെ ഞാൻ വാകമരച്ചുവട്ടിലേക്ക് ചെന്നു…. അവിടെ അവർ ആറുപേരുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു….

ആലി ചേച്ചിയുടെ തോളിൽ കൈയിട്ട് കാര്യം പറഞ്ഞിരുന്ന ഇച്ചായനെ ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ ഇച്ചായൻ എന്റെ അരികിലേക്ക് വന്നു….. ഇച്ചായന് വൈദുവിനെ ഇഷ്ടാണോ??? എന്റെ ഓപ്പൺ ആയിട്ടുള്ള ചോദ്യത്തിൽ ആളൊന്ന് പകച്ചു എന്നത് ആ ഭാവമാറ്റം കേട്ടപ്പോഴേ എനിക്ക് മനസിലായി… പറയ് ഇച്ചായാ ഇച്ചായന്‌ ഇഷ്ടാണോ???? അതൊക്കെ എന്തിനാ നീ അറിയുന്നേ?? അല്പം ഗൗരവത്തോടെ ഇച്ചായന്‌ പിന്നിൽ നിന്നുകൊണ്ട് ആലി ചേച്ചി ചോദിച്ചപ്പോൾ ഞാൻ നോക്കിയത് ആ മുഖത്തേക്കായിരിന്നു………. എന്നെ ഏല്പിച്ചിട്ടാ അവളുടെ അമ്മ പോയത്….. ആ മനസ്സ് ഓരോ ദിവസം കഴിയും തോറും നിങ്ങള് കാരണം വേദനിക്കുവാ.. ഇനിയും എനിക്കതൊന്നും കണ്ടു നിൽക്കാൻ കഴിയില്ല.. അതുകൊണ്ട് നിങ്ങൾ പറ ഇച്ചായാ ഇഷ്ടാണോ നിങ്ങൾക്ക് എന്റെ വൈദുവിനെ?????????

പെട്ടെന്ന് അത്രയും ചോദിച്ചപ്പോൾ ഉള്ളിൽ നിന്നെന്തോ ഒന്ന് സ്വാതന്ത്രമായതിന്റെ അനുഭൂതിയാണ് തോന്നിയത്.. ഉത്തരമറിയാൻ ആകാംഷയോടെ ഞാൻ ആ മുഖത്തേക്ക് നോക്കി……… എന്തൊക്കെയോ ഭാവമാറ്റങ്ങൾ കൊണ്ട് ആ മുഖം വിവർണ്ണമായിരുന്നു…… ഇച്ചായാ.. പ്ലീസ് ഉത്തരം പറയ്…… വെറുതെ ആ പാവത്തിന്റെ ജീവിതം വെച്ച് കളിക്കരുത്.. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ട് ഇവിടേക്ക് വന്നവളാ അവള്…… എന്റെ സ്വരം വീണ്ടും ആർദ്രമായതും ഇച്ചായന്റെ കണ്ണുകൾ തന്റെ കൂട്ടുകാരിലേക്ക് നീണ്ടു………………….. അവർ എന്തോ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും അവൾ എവിടെ എന്ന് എന്നോട് ചോദിച്ചു….. ഞാൻ ക്ലാസ്സിന് കയറാത്തതുകൊണ്ട് അവളും കയറിയിട്ടില്ല.. ലൈബ്രററിയിൽ കാണും…….. മ്മ് നീ വാ…… എന്നെയും കൂട്ടി ഇച്ചായൻ ലൈബ്രററി ലക്ഷ്യമാക്കി നടന്നു………..

മാധവിക്കുട്ടിയുടെ നീർമാതളം പൂത്തപ്പോൾ എന്ന പുസ്തകത്തിലേക്ക് മിഴിനട്ടിരിക്കുന്ന വൈദുവിന്റെ അരികിൽ ഞാനും ഒപോസിറ്റ് ഇച്ചായനും ഇരുന്നു……. ഡീ….. ആഹ്…. എന്താ നിന്റെ പ്രശ്നം?? ഇവള് പറയുന്നു ഞാൻ കാരണം നിന്റെ ജീവിതം തകരുന്നു എന്ന്….. എന്താ എന്താ കാര്യം????? വൈദുവിനെ കൂർപ്പിച്ചു നോക്കികൊണ്ട് ഇച്ചായൻ ചോദിക്കുമ്പോൾ ആ പെണ്ണിന്റെ മിഴികൾ എന്തെന്നില്ലാതെ പിടയുകയായിരുന്നു….. ഡീ.. നിന്റെ നാവിൽ നാക്കില്ലേ? വാ തുറന്ന് പറയെടി….. ലൈബ്രററിയാണെന്ന് പോലും മറന്നുള്ള ഇച്ചായന്റെ ഒച്ചയെടുപ്പിൽ ഞങ്ങൾ രണ്ടാളും ഞെട്ടി.. പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞുതൂകി……….. ആ കണ്ണുകൾ നിറഞ്ഞതും ഇച്ചായന്റെ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചു….. ഏയ്.. താൻ എന്തിനാ ഇങ്ങെനെ കരയുന്നെ?????… ഈ റിക്സിന്റെ പെണ്ണ് ഇങ്ങെനെ കരയുന്നത് എനിക്ക് നാണക്കേടാ……..

ഹേ???? പെട്ടെന്ന് ഇച്ചായൻ പറഞ്ഞത് എന്താണെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും കത്തിയില്ലെങ്കിലും പിന്നീട് മനസിലാക്കിയപ്പോൾ ആ മുഖത്തേക്ക് അതിശയത്തോടെ നോക്കി… പതിവ് പോലെ നുണകുഴി വിരിഞ്ഞ ഒരു പുഞ്ചിരി നൽകികൊണ്ട് ഇച്ചായൻ വൈദുവിന്റെ അരികിൽ വന്നുനിന്നു…….. ആ വിരലുകൾ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പി……….. കുനിഞ്ഞ് വന്ന് കാതോരം ആ ചുണ്ടുകൾ പതിപ്പിച്ചു…. നീ ആരെന്നോ എന്തെന്നോ അറിയേണ്ടെനിക്ക്……. അന്ന് ആ ആലിൻചോട്ടിൽ വെച്ച് കണ്ട നിമിഷം മുതൽ നെഞ്ചിൽ വീണ ഒരു സ്പാർക്ക് ദാ ഈ നിമിഷം വരെ ഇവിടെയുണ്ട്…..നിന്റെ കണ്ണ് നിറയുമ്പോൾ എന്തോ എന്റെ ഹൃദയത്തിൽ ഒരു കൊളുത്തിവലിവാണ്… സൊ, ഇനി അത്‌ വേണ്ടാ…. നിനക്കിഷ്ടമാണെങ്കിൽ ee ഭൂമിയിലെ മറ്റൊന്നിനെയും നോക്കേണ്ട കാര്യമില്ല എനിക്ക്………..

ആൻഡ് ഓൺസ് എഗൈൻ ഐ ലവ് യൂ…. കാതോരം അത്രയും മന്ത്രിച്ചുകൊണ്ട് റിക്സിച്ചായൻ ഞങ്ങളെ കടന്നുപോയി……. ഒരുനിമിഷം നടന്നതൊക്കെ സ്വപ്‌നമാണെന്ന്‌ പോലും സംശയിച്ചെങ്കിലും പെട്ടെന്ന് ആ മുഖത്ത് വിരിഞ്ഞ നാണം എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു… അമ്പടി കേമി…. നിനക്കുമപ്പോൾ ഇച്ചായനെ ഇഷ്ടാണ് ല്ലേ.. എന്നിട്ടാണോടി ദുഷ്ടേ നീ ഇങ്ങെനെ ശകുന്തളയെപോലെ ജീവിച്ചേ…… അവളെ ഇക്കിളിയാക്കികൊണ്ട് ഞാൻ പറഞ്ഞതൊക്കെ ആ പെണ്ണിൽ കൂടുതൽ നാണം വിരിയിച്ചു…… പിന്നീടങ്ങോട്ട് അ ക്യാമ്പസിൽ അവർ രണ്ടുപേരുമായിരുന്നു നിറഞ്ഞുനിന്നത്… ഇച്ചായനും ആലികൊച്ചും എന്ന പേരിന് പകരം വൈദൂന്റെ ഇച്ചായൻ എന്ന് ആ ക്യാമ്പസ് തിരുത്തി പാടി………..

കൂട്ടുകാരില്ലാതെ ഒരുനിമിഷം പോലും കോളേജിൽ കാണാത്ത ഇച്ചായനെ പിന്നെ അവരുടെ കൂടെ കാണുന്നതേ ഒരു അത്ഭുതമായി മാറി.. പതിയെ പതിയെ ആ കൂട്ടുകാരിൽ നിന്നും ഇച്ചായൻ വൈദുവിലേക്കും അത്‌ വഴി ഞങ്ങൾ രണ്ടാളും മാത്രമായിരുന്ന കൊച്ചുലോകത്തേക്ക് വന്നു ……. സന്തോഷമായിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ ഇടയിൽ…….. പക്ഷെ, ആ സന്തോഷം ചിലരുടെയൊക്കെ കണ്ണിലെ കരടായി മാറുമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങളാരും വിചാരിച്ചില്ല…….. ഒരിക്കൽ കോളേജിലെത്തിയ ഞങ്ങൾ കേൾക്കുന്നത് ഇച്ചായൻ ആരോടോ തല്ല് കൂടുന്നുവെന്നാ… ഓടി കോളേജ് ഗ്രൗണ്ടിലെത്തിയപ്പോൾ കണ്ടു,, ഇച്ചായനും ജിത്തുവും തനുവും കൂടി അടിയിടുന്നത്..

മരിയയും ആലിയും അവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ, മൂന്നാളും പരസ്പരം പോരുകോഴികളെപോലെ തമ്മിൽ തമ്മിൽ അടിയിട്ടു കൊണ്ടേയിരുന്നു…….. ഇച്ചായാ…… വൈദു ഇച്ചായനെ തടയാനായി ചെന്നതും ആലി ചേച്ചി അവളെ തള്ളി മാറ്റി……… നീ യാ… നീ യാ ഇതിന് കാരണം………. ഞെട്ടിത്തരിച്ചുനിന്ന ആ പെണ്ണിന്റെ കവിളിൽ ആഞ്ഞടിച്ചുകൊണ്ട് അവർ പറഞ്ഞ വാക്കുകളൊന്നും ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല…….. ഞാ…… നോ …………… അതേടി… നീ……. നിന്റെ ഒടുക്കത്തെ ഒരു പ്രേമമാ ഞങ്ങളെ തമ്മിൽ തെറ്റിച്ചത്… എന്നിട്ടിപ്പോ ഒരു ശീലാവതി ചമഞ്ഞ് വന്നേക്കുന്നു വൃത്തികെട്ടവൾ….. !!!! മരിയയുടെ വാക്കുകൾ വൈദൂവിന്റെ നെഞ്ചിനെ കീറിമുറിക്കുമ്പോൾ ആലിയുടെ കൈകൾ അവളുടെ മുടികളിൽ ആഴ്ന്നിറങ്ങി……. ആഹ്ഹ്ഹ്…….

എനിക്ക് വേദനിക്കുന്നു.. വിട്.. വിട്…. അവരുടെ കൈകളിൽ പിടിച്ച് കരയുന്ന വൈദൂവിന്റെ അരികിലേക്ക് ഓടിച്ചെന്ന എന്നെ മരിയ എതിർത്തു…….. വേദനയിൽ അപ്പോഴും അവൾ കരഞ്ഞുകൊണ്ടിരുന്നു…….. അടിയുടെ ഇടയിലെപ്പോഴോ ആ സ്വരം കാതിൽ അലയടിച്ചതുകൊണ്ടാകാം ഇച്ചായന്റെ മിഴികൾ തന്റെ പാതിയിലേക്ക് വീണത്….. ആലിയുടെ കൈകളിൽ വേദനിക്കുന്ന അവളെ കണ്ടതും ആ കണ്ണിൽ തീപാറി…. അടിക്കാനോങ്ങിയ കൈകളെ തട്ടിമാറ്റി, നേരെ അവൾക്കരികിലേക്ക് ഓടിയെത്തുമ്പോൾ ആ ശരീരം വിറയ്ക്കുകയായിരുന്നു…. ആലി…….. !!! ഗർജ്ജനത്തോടെ ആ ബലിഷ്ഠകരങ്ങൾ വൈദുവിനെ ആലിയിൽ നിന്ന് മോചിപ്പിച്ചു… ഒപ്പം അന്നാദ്യമായി ആ കൈകൾ ഒരു പെണ്ണിന്മേൽ വീണു….

നിലതെറ്റി താഴേക്ക് വീണ ആലിയെ വീണ്ടും തല്ലാൻ കൈ ഓങ്ങുമ്പോൾ ആ കണ്ണുകളിൽ ആ ക്യാമ്പസ് കണ്ടത് തന്റെ പ്രണയത്തെ നോവിച്ചവരോടുള്ള അടങ്ങാത്ത കോപത്തെക്കാളുപരി വേദനയായിരിന്നു………… ഡാ.. നീ… എന്നെ.. അതും ഇന്നലെകണ്ടവൾക്കായ്.????? ആ അടിയിൽ പൊട്ടിയ ചുണ്ടോ പുകഞ്ഞ കരണമോ ആയിരുന്നില്ല പകരം ഇച്ചായൻ അടിച്ചതിലായിരുന്നു ആലിയ്ക്ക് വിഷമം വന്നത്……. എന്റെ പെണ്ണിനെ നോവിച്ചാൽ തല്ലുകയല്ല, കൊല്ലും ഈ റിക്സ്….. കനലാളുന്ന മിഴികളുമായി വൈദുവിന്റെ കൈ പിടിച്ച് മുന്നോട്ട് പോകുന്നതിനിടയ്ക്ക് ആരോടെന്നില്ലാതെ ഇച്ചായൻ പറഞ്ഞു………………… അന്ന് ആ വിഷയം കോളേജിൽ ചൂടുപിടിച്ച വാർത്തയായി മാറി………

പ്രിൻസിപ്പൽ എല്ലാരേയും ഓഫീസിൽ വിളിപ്പിച്ചു…… ആർട്സ് ഡേ അടുത്ത് വരുന്നതുകൊണ്ടും കോളേജിന്റെ അഭിമാനതാരങ്ങൾ ആണ് അവരെന്നുള്ളതുകൊണ്ടും വാണിംഗ് കൊടുത്ത് സർ അന്നവരെ വിട്ടു….ഇനിയൊരു പ്രശ്നം ഉണ്ടാകരുതെന്ന താക്കീതോടെ……. ദിവസങ്ങൾ വീണ്ടും കടന്നുപോയി…. ക്യാമ്പസ് പഴയതുപോലെ ശാന്തമായി.. പക്ഷെ അപ്പോഴും ചിലരുടെ മനസ്സ് മാത്രം പ്രക്ഷുബ്ധമായിരുന്നു… അത്‌ ഞങ്ങൾ അറിഞ്ഞത് ആർട്സ് ഡേയുടെ ഫസ്റ്റ് ഡേ ആയിരുന്നു………… നന്നായി നൃത്തം ചെയ്യുമായിരുന്ന വൈദൂഇച്ചായന്റെ നിർബന്ധപ്രകാരം സ്റ്റേജിൽ കയറാമെന്ന് പറഞ്ഞു… ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി ഇത് മൂന്നുമായിരിന്നു അവളുടെ ഐറ്റംസ്……………… ഇതേ ഐറ്റംസിൽ തന്നെ ആലിയും മത്സരിക്കുന്നുണ്ടെന്ന് അരിഞ്ഞതും ഒരു പ്രശ്നം ഉണ്ടാക്കാതെ ഒഴിന്നുമാറാമെന്ന് വൈദു വാശിപിടിച്ചു…

എന്നാൽ ആരുടേയും മുൻപിൽ തോൽക്കാൻ ആ വെള്ളാരം കണ്ണിന് കഴിയാത്തതുകൊണ്ടാകാം അവളുടെ നിർബന്ധത്തെ അവഗണിച്ചുകൊണ്ട് അവൾ നൃത്തം ചെയ്യണമെന്ന് വാശിപിടിച്ചത്…………………… ആലിയുടെ ചെസ്സ് നമ്പറിന് ശേഷമായിരിന്നു വൈദുവിന്റെ നമ്പർ…… അതുകൊണ്ട് തന്നെ പോർവിളി നടത്തിയതിന് ശേഷമാണ് അവർ ഗ്രീൻറൂമിൽ നിന്ന് പോയത്………. വൈഗേ… എനിക്ക് വല്ലാത്ത ടെൻഷൻ….. അവസാന ടച്ച്‌അപ്‌ ചെയ്യുന്നതിനിടയ്ക്ക് ആവലാതിയോടെ ആ പെണ്ണ് പതിവ് പല്ലവി പാടിക്കൊണ്ടിരുന്നു… ഒറ്റ ഒരെണ്ണം തന്നാലുണ്ടല്ലോ………… നീ പോയി കളിച്ച് വാ പെണ്ണെ.. തോറ്റാലും ജയിച്ചാലും ഒന്നുമില്ല.. എന്നാലും നിന്റെ 100%നീ കൊടുക്കണം…… ഞാൻ പകർന്ന ആത്മവിശ്വാസത്തിലും വാതിലിൽ മാറിൽ കൈ പിണഞ്ഞുകെട്ടി നിൽക്കുന്ന ഇച്ചായന്റെ സൂപ്പെർ എന്ന ആംഗ്യത്തിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു……

നീണ്ട മിഴികൾ എന്തിനോ ആയി പിടഞ്ഞു……………………… ഗ്രീൻ റൂമിൽ നിന്നിറങ്ങാൻ നേരമാണ് ആരൊക്കെയോ പുറത്തേക്ക് ഓടുന്നത്കണ്ടത്…. തിരക്കിയപ്പോൾ അറിഞ്ഞു,,, സ്റ്റേജ് എങ്ങേനെയോ തകർന്നു.. ഡാൻസ് ചെയ്തുകൊണ്ടിരുന്ന ആലി താഴേക്ക് വീണു ന്ന്…… മനഃപൂർവം അത്‌ ഇച്ചായൻ ചെയ്തു എന്ന് പറഞ്ഞ് ആലിയുടെ കൂടെയുള്ള ചങ്കുകളും ഇച്ചായനും കൂടി വീണ്ടും അടിയായെന്ന്…… കേൾക്കേണ്ട താമസം ഒരുങ്ങിയിറങ്ങിയ വേഷത്തിൽ വൈദുവും ഞാനും അവിടേക്കോടി………………… കാലിൽ നീരും കരഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന ആലിയെയാണ്ആദ്യം കണ്ടത്, പിന്നാലെ ചോരതുപ്പി വീഴുന്ന ഇച്ചായനെയും………….. അവൾ കൂട്ടുകാരോട് വേണ്ടാ വേണ്ടാ എന്ന് പറയുന്നുണ്ട്.. പക്ഷേ അതൊന്നും കേൾക്കാതെ ആ മൂന്നുപേർ ഇച്ചായനിലേക്ക് പടർന്നുകയറി… എന്നെക്കണ്ടതും ആലിയുടെ കണ്ണുകൾ രക്തവർണ്ണമായി…

അടിക്കാനോങ്ങിയ തനുവിന്റെ കൈകൾ എങ്ങെനയൊ നേരെനിന്ന് തടഞ്ഞുകൊണ്ട് അവൾ വൈദുവിന്റെ അടുക്കലേക്ക് ഏന്തിവലിഞ്ഞു നടന്നു…….. പുച്ഛം നിറഞ്ഞ ഒരു നോട്ടം മാത്രം സമ്മാനിച്ചുകൊണ്ട് അവൾ ഇച്ചായനെയും വൈദുവിനെയും മാറി മാറി നോക്കി…….. ശേഷം പ്രോഗ്രാംകൺവീനറെ വിളിച്ച് താൻ പ്രോഗ്രാമിൽ നിന്ന് പിന്മാറി എന്നറിയിച്ചു……….. ആലി… ഞാൻ. എനിക്കറിയില്ല…………. ഇടറിയ ശബ്ദമായിരുന്നു ഇച്ചായന്‌ ആ സമയം….. വേണ്ടാ റിക്സ്……. കൂടുതൽ ഒന്നും പറയേണ്ട……………………. കൂടെപ്പിറപ്പിനെപോലെ കണ്ടതല്ലേ ഞാൻ… ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ നിന്റെ പെണ്ണിനായ് ഒഴിഞ്ഞുമാറില്ലായിരുന്നോ ഞാൻ??????? വേദനയോ പകയോ എന്തോ ആ ശബ്ദത്തിൽ കലർന്നിരുന്നു………………………….. അന്നത്തെ ദിവസം പിന്നീട് പ്രോഗ്രാം വെച്ചില്ല…………

എല്ലാരുടെയും മനസ്സിൽ ആ സംഭവം ഒരു കരടായി തന്നെ നിന്നു.. പ്രത്യകിച്ച് ഇച്ചായന്റെ… ചെയ്യാത്ത കുറ്റത്തിന് പേരുദോഷം വന്നതിനേക്കാൾ ആലികൊച്ച് അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു ഇച്ചായന്….. ആ മനപ്രയാസം വൈദുവിനെയും വല്ലാതെ അലട്ടി……. അങ്ങേനെയിരിക്കെ ഒരു ദിവസം, എന്തിനോ വേണ്ടി ഇച്ചായനെ വിളിക്കാൻ HOD പറഞ്ഞയച്ചയതായിരുന്നു എന്നെ……… കോളേജിന്റെ കോറിഡോറിലൂടെ നടന്ന് പോകും വഴി അവിചാരിതമായി ഞങ്ങൾ കേട്ട aa ശബ്ദം ഞങ്ങളുടെ മനസ്സിൽ സംശയത്തിന്റെ തീപ്പൊരി വിതറി…. ആാാ സംശയം പിന്നീട് സാധൂകരിച്ചത് അന്നത്തെ പ്രോഗ്രാം കൺവീനറേ ഇച്ചായൻ ശെരിക്കുമോന്ന് കുടഞ്ഞപ്പോഴാണ്…. മനഃപൂർവം ഒരു പ്രശ്നമുണ്ടാക്കാനായി അവർ ഒരുക്കിയ പണി ആയിരുന്നു അത്‌…

അതിലൂടെ വൈദു തകരും, ആലി മത്സരിക്കാത്തതുകൊണ്ട് വൈദുവും മത്സരിക്കില്ല……….യൂണിവേഴ്സിറ്റി പ്രോഗ്രാമിന് ഒരാൾ പോയെ പറ്റൂ എന്നുള്ളതുകൊണ്ട് എല്ലാവരും ആലിയെ തന്നെ സമീപിക്കും അങ്ങെനെ ഇച്ചായന്റെ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം അവൾ വീണ്ടും ചിലങ്കഅണിയും…… ഇതായിരുന്നു അവരുടെ പ്ലാൻ.. ഇതിന് മരിയ അവനോട് സംസാരിച്ചതിന്റെ വോയിസ്‌ അടക്കം അവൻ ഞങ്ങളെ കേൾപ്പിച്ചു……. എല്ലാമറിഞ്ഞപ്പോൾ ദേഷ്യത്തെക്കാൾ വെറുപ്പായിരുന്നു ഞങ്ങളുടെ തലച്ചോറിൽ നിറഞ്ഞത്….. ചോദിക്കാൻ പോകാൻ തുനിഞ്ഞ ഇച്ചായനെ വൈദു ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ തടഞ്ഞു… എന്നെ വിട് വൈദു……. എനിക്ക് അറിയണം അവർക്ക് നിന്നോടും എന്നോടും ഇത്രയ്ക്ക് ദേഷ്യം എന്തെന്ന്? എന്റെ പെണ്ണിനെ ഇനിയും നോവിക്കാതിരിക്കാൻ എനിക്ക് പോണം അവരെ കാണാൻ…….

വാശിയോടെ കൈ തട്ടിപ്പറിച്ചുപോകാൻ തുനിഞ്ഞ ഇച്ചായന്‌ മുന്നിൽ അവൾ തൊഴു കൈയാൽ കയറി നിന്നു… നിറഞ്ഞുതൂകുന്ന ആ മിഴികൾ ആ മനുഷ്യന്റെ ശക്തിയെചോർത്തി കളഞ്ഞുകൊണ്ടിരിന്നു…. ഇച്ചായാ…. നമുക്കൊരിക്കൽ കൂടി ആ പ്രോഗ്രാം നടത്താം…. അതല്ലേ അവർക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ തിരിച്ചടി? എന്റെ അഭിപ്രായം ഇച്ചായനും ശെരിവെച്ചു……. അത്‌ പ്രിൻസിപ്പൽ സാറിനെ അറിയിക്കുകയും ചെയ്തു.. ആദ്യം എതിർത്തെങ്കിലും ഒടുവിൽ ഒരിക്കൽ കൂടി പ്രോഗ്രാം നടത്താൻ തീരുമാനിച്ചു…. വല്ലാത്ത ഒരു വെപ്രാളമായിരുന്നു അന്ന് ആലിയിൽ കണ്ടത്……. തീരുമാനിച്ച ദിവസം തന്നെ പ്രോഗ്രാം നടത്തി…… ആലിയെ തോല്പിച്ചുകൊണ്ട് വൈദു അത്തവണ മത്സരിച്ച ഇനങ്ങളിൽ എല്ലാം ഒന്നാമതെത്തി……………. പക്ഷെ……. അത്രയും പറഞ്ഞവൾ നിർത്തി……………. കേട്ടുകൊണ്ടിരുന്ന കഥയ്ക്ക് വന്ന മുടക്കം അവനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി…….

ഇനി അങ്ങോട്ട് ഞാൻ പറയാൻ പോകുന്നത് ഇങ്ങെനെ ഏട്ടൻ താങ്ങും എന്നെനിക്കറിയില്ല………….ആലി പറഞ്ഞത് മാത്രം വിശ്വസിച്ച ഒരു മനസ്സിന് ഇനി കേൾക്കാൻ പോകുന്നത് അംഗീകരിക്കാൻ ആകുമോ എന്നെനിക്കറിയില്ല……. പക്ഷെ, സത്യം അതാണ്…………… വൈഗയിൽ നിന്ന് വന്ന വാക്കുകൾ അവന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു ……. തനിക്ക് പ്രിയപെട്ടവർ എന്നും തന്നെ മാത്രം സ്നേഹിക്കാവൂ എന്നൊരു പിടിവാശി കുഞ്ഞുനാൾ മുതൽ അവൾക്കുള്ളതാണെന്ന് മറ്റാരേക്കാളും അവന് നല്ല ബോധ്യമുണ്ടായിരുന്നു……. പക്ഷെ, അന്നൊക്കെ അവൻ കരുതിയത് അവളുടെ ആ സ്വാർത്ഥത തനിക്ക് മാത്രം വേണ്ടി ആയിരുന്നു എന്നാണ്… പക്ഷെ…………

സൗഹൃദത്തിന് വേണ്ടി ഒരു പെണ്ണിനെ……. ആശുപത്രിയിൽ വരാന്തയിൽ കണ്ണടച്ചിരിക്കും തോറും അവന്റെ ഉള്ളിൽ ആ ചിന്തകളായിരുന്നു……………………അലറിയോടി തന്നെ കെട്ടിപിടിച്ച് വാവിട്ട് കരഞ്ഞ ആ പെണ്ണിൽ അവൻ ഒരു സ്വാർത്ഥരൂപിയെ തിരഞ്ഞുതുടങ്ങിയത് ഒരുപക്ഷെ പ്രണയം കൊണ്ട് തന്നെയാകാം… അതോ തന്റെ പ്രാണനിൽ തോന്നിയ സംശയം കൊണ്ടോ….????…… 💖💖 (തുടരും )

അലെയ്പായുദേ: ഭാഗം 12

Share this story