ദേവതീർത്ഥ: ഭാഗം 31 – അവസാനിച്ചു

ദേവതീർത്ഥ: ഭാഗം 31 – അവസാനിച്ചു

എഴുത്തുകാരി: AVANIYA

എല്ലാവരുടെയും ശിവുട്ടി ആയി അവള് വളർന്നു….. കുറുമ്പിന് ഒരു കുറവും ഇല്ലായിരുന്നു….. ശിവന്റെയും ദേവുവിന്റെയ്യും മകൾ ആണെങ്കിലും അവള് ഏറ്റവും കൂട്ട് ആരവും ആയായിരുന്നു….. അമ്മു ആണ് അവളുടെ ക്രൈം പാർട്ണർ….. അമ്മുവിന്റെ വിവാഹ കാര്യങ്ങള് നോക്കാൻ തുടങ്ങിയിരുന്നു….. 🦋🦋🦋 4 വർഷങ്ങൾക്ക് ശേഷം…. വീട്ടിലേക്ക് കയറുമ്പോഴെ ശിവന് കേൾക്കാമായിരുന്നു അവന്റെ ദേവയുടെ അലറൽ…. ഇതിപ്പോൾ ഒരു പതിവാണ്….. ശിവുട്ടി അവളെ ശേരിക്കു ഭ്രാന്ത് ആകുന്നുണ്ട്…. പാവം…. ” ശിവൂ നീയായി പുറത്തേക് വന്നാൽ കൊള്ളുന്ന തല്ല് ഒന്നു കുറയും….. ദെ ഇന്ന് അച്ചാച്ചൻ വരും….. ഇവിടേക്ക് വന്നെ….. ” ” എന്താ ദേവാ…. ” ” ഓ നിങ്ങള് വന്ന മനുഷ്യ…..

എല്ലാത്തിനും കൂട്ട് നിന്നോ….. ഇന്ന് ആ പെണ്ണ് കാണിച്ച് കൂട്ടിയത് എന്താണെന്ന് അറിയുമോ ആ അഭിയുമായി വീണ്ടും വഴക്ക് ഉണ്ടാകി….. അവന്റെ ഏതോ കാർ എടുത്ത് വെള്ളത്തിൽ കളഞ്ഞു…. ഇവൾ അല്ലേ മൂത്തത് എന്നിട്ടാണ്….. ” അഭി ആരവിന്‍റെയും ഉണ്ണിയുടെയും മകളാണ്…. പ്രിയയ്ക്ക് മക്കൾ ഇല്ല അത് കൊണ്ട് അവർ ഒരു കുട്ടിയെ ദത്ത് എടുത്തു പേര് മാനവി….. ” എന്നിട്ട് അവള് എന്തേ….. ” ” തല്ലാൻ പോയപ്പോൾ ഓടിയതാണ് പിന്നെ കണ്ടില്ല….. ഞാൻ എത്ര വട്ടമായി വിളിക്കുന്നത് എന്ന് അറിയുമോ…. അതെങ്ങനെയാ ഇവിടെ അഭി വന്നിട്ട് പോലും ഇവളെ അല്ലേ എല്ലാവരും തലയിൽ വെച്ച് നടക്കുന്നത് അതിന്റെയാണ്…. ” ” എന്റെ പൊന്നു ദേവാ നീ ഒന്നു അടങ്ങൂ…. അവള് ഇവിടെ കാണും…. ആരവ് പോയ അച്ഛനെ വിളിക്കാൻ….. ” ” മ്മ് ഏട്ടൻ പോയി…. അമ്മുവും അർജുനും ഇപ്പോ എത്തും….. ” ( അമ്മുവിന്റെ കല്യാണം കഴിഞ്ഞു അത് നമ്മുടെ പഴയ എസിപി പാവം അയാള് എന്താണോ ഇത്ര വലിയ തെറ്റ് ചെയ്തത്….. )

” എന്ന നീ താഴേയ്ക്ക് ചെല്ല്‌ അവള് ഇതിന്റെ അകത്ത് ഉണ്ടാകും ഞാൻ നോക്കട്ടെ കുറച്ച് കൂടി പോകുന്നുണ്ട് പെണ്ണിന് 2 തല്ല് കിട്ടാതെ ഇരുന്നിട്ട് ആണ് ഞാൻ കൊടുക്കാം നീ ചെല്ല്‍…. ” ” മ്മ് ഒന്നു ഉപദേശിക്കു ഏട്ടാ…. ” അവള് പോയതും ശിവൻ കർട്ടന്റെ പുറകിൽ നില്കുന്ന കുഞ്ഞു കാലുകൾ കണ്ടു…. ” എടി കള്ളി പെണ്ണെ…. ഇങ്ങ് വാടി… അമ്മ പോയി… ” ഉടനെ കൊലുസിന്റെ ശബ്ദം കേട്ടു…. ” ഛേ…. മ്മ പോയ….. ” ” പോയ ഡീ കള്ളി…. ” ഉടനെ അവള് ഓടി വന്നു അവന്റെ കൈയിലേക്ക് കയറി….. ” ഇന്നു എന്തിനാ അഭിയോട് അങ്ങനെ ചെയ്തത് അവൻ പാവമല്ലെ….. ” ” അത് ന്നലെ മ്മക്ക്‌ എന്നേലും ഇച്ചം അവനെ ആണ് പഞ്ഞ്….. ” അതും പറഞ്ഞു അവള് വിതുമ്പിയ പോലെ ചുണ്ട് കാട്ടി….. ” എന്റെ മുന്നിൽ വേണ്ടാട്ടോ ഇൗ കള്ളത്തരം…. എനിക് അറിയാം….. അഭികുട്ടൻ മോളുടെ അനിയൻ അല്ലേ അപ്പോ അങ്ങനെ ചെയ്യാമോ….

നീ ചേച്ചി അല്ലേ…. അപ്പോ നീ അല്ലേ അവനെ നോക്കണ്ടത്…. ” ” ആണ ” അവള് ആശ്ചര്യത്തോടെ ചോദിച്ചു…. ” അതേലോ ” ” കുറച്ച് കൂടി കൊഞ്ചിച്ച് പറ അപോ ഇപ്പോ കേൾക്കും….. ” ദേവയുടേ ശബ്ദം കേട്ട് ഉടനെ നമ്മുടെ കള്ളി പെണ്ണ് കരയുന്ന പോലെ കാട്ടി…. ” ഡീ കള്ളി…. അച്ഛനും മോളും ഒറ്റ കെട്ടാണ് ഞാൻ പുറം പോക്ക്….. ഒരു മോൻ ആയാൽ മതിയായിരുന്നു…. ” ” അതിനെന്താ ഡീ ഭാര്യെ നിനക്ക് ഒന്നല്ല ഒരുപാട് മോനെ തരാമല്ലോ….. ” ശിവന് ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു….. ” ചീ നാണം ഇല്ലാത്ത മനുഷ്യൻ കൊച്ച് ഇരിക്കുന്ന കണ്ടില്ലേ….. ” ” ആ എനിച്ച് മാണം കൊറേ കൊറേ വാവകൾ…. ” ” ആ ദെ അവളും സമ്മതിച്ചു….. ഇനി എന്താ കുഴപ്പം നമുക്ക് ഉടനെ വഴി ഉണ്ടാകാം എന്നെ…. ” ( അതേ അവിടുന്ന് ഇങ്ങ് പോര് വെറുതെ അവരുടെ ഇടയിൽ കട്ടുറുമ്പ് ആകേണ്ട….. ) 🦋🦋🦋🦋🦋

ഇതേ സമയം മുംബയിലെ ചുവന്ന തെരുവിൽ കാമ പൂർത്തീകരണത്തിന് ആയി ഒരു വൃദ്ധയുടെ മുന്നിൽ ഒരാള് വന്നു….. അവരുടെ സമ്മതം പോലും ചോദിക്കാതെ ആ പ്രായത്തിൽ പോലും അവർക്ക് ആവോളം വേദന നൽകി….. അവരെ അയാള് പിച്ചി ചീന്തി…. ശരീരം മറക്കാൻ ഒരു വസ്ത്രം പോലും ലഭിക്കാതെ അയാൾക്ക് മുന്നിൽ നിൽകുമ്പോൾ അവർ വെറുമൊരു ശവമായി മാറിയിരുന്നു….. ജീവനുള്ള എന്നാല് ആത്മാവ് ഇല്ലാത്ത വെറുമൊരു ശവം…. ഒരു ഉപഭോഗ വസ്തു….. ആ അവസ്ഥയിൽ നിൽകുമ്പോൾ അവർ തന്റെ ക്രൂരതകളെ കുറിച്ച് ഓർത്തു…. താൻ കാരണം ഇവിടെ എത്തിപെട്ട തനിക്ക് മുന്നിൽ മാനത്തിനായി കേണ ഒരു പാട് പെൺകുട്ടികളെ അവർ ഓർത്തു…..

ഒരിക്കൽ എങ്കിലും മരണം തന്നെ പുൽകിയിരുന്നെങ്കിൽ എന്നവർ ആത്മാർത്ഥമായി ആഗ്രഹിച്ചു….. അത് മറ്റാരും ആയിരുന്നില്ല ലക്ഷ്മി ആയിരുന്നു….. ( ഇനി തുടരുന്നില്ല….. ഇത് ഇവിടെ അവസാനിക്കുക ആണ്….. ചെയ്ത പാപങ്ങൾക്ക് ശിക്ഷ അനുഭവിച്ച് കൊണ്ട് അവരും….. തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ മാറികൊണ്ട് സന്തോഷമായി അവരും…. ) അപ്പോ 💗 ദേവതീർത്ഥ 💗 അവസാനിക്കുക ആണ്…. ഇത് തീരുമ്പോൾ സന്തോഷം തോന്നുന്നുണ്ട്…. ഒരുപാട് പേര് സപ്പോർട്ട് ചെയ്തിട്ട് ഉണ്ട്…. കാണാതെ ആകുമ്പോൾ ചോദിച്ച് വന്നിട്ടുണ്ട്…. എല്ലാവരോടും സ്നേഹം മാത്രം…. അപ്പോ എല്ലാവർക്കും നന്ദി ഗുഡ് നൈറ്റ്….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവതീർത്ഥ: ഭാഗം 30

Share this story