എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 23

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 23

എഴുത്തുകാരി: റിൻസി പ്രിൻസ്‌

മർക്കോസ് നേരെ പോയത് ബാറിലേക്ക് ആയിരുന്നു ,അവിടെ ഇരുന്ന് ഒരു തണുത്ത ബിയർ കുടിച്ചുകൊണ്ട് അയാൾ ഫോണെടുത്ത് മാത്യൂസിന്റെ നമ്പർ കോളിൽ ഇട്ടു, രണ്ടു മൂന്നു ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു “ഹലോ മാത്യൂസേ എനിക്ക് തന്നെ ഒന്ന് കാണണം അത്യാവശ്യമായി, മാർക്കോസ് അത്രമാത്രം പറഞ്ഞു, “ഞാനും തന്നെയൊന്ന് കാണാൻ ഇരിക്കുകയായിരുന്നു , ഞാൻ ക്ലബ്ബിലേക്ക് വരാം, വൈകുന്നേരം അവിടേക്ക് വരണം “, ശരി അയാൾ ഫോൺ കട്ട് ചെയ്തു, മർക്കോസ് നേരെ വീട്ടിലേക്ക് ചെന്നു, മകൾക്ക് ഏറെ പ്രിയപ്പെട്ട മധുരങ്ങൾ വാങ്ങി കൊണ്ടായിരുന്നു അയാൾ അവിടേക്ക് ചെന്നത്, “എന്താപ്പാ? അവൾ ആകാംഷയോടെ ചോദിച്ചു, “ഇന്ന് നിൻറെ ദിവസമാണ് മോളെ നീ ഇഷ്ടപ്പെട്ടവനെ ഞാൻ നിനക്ക് നേടിത്തരുന്ന ദിവസം,

ഇന്ന് വൈകുന്നേരം പപ്പാ മാത്യുവിനെ കാണാൻ പോകുന്നുണ്ട് പോയി വരുമ്പോൾ നിനക്കൊരു സന്തോഷവാർത്തയുമായി മാത്രമേ വരൂ, “അയാൾ സമ്മതിച്ചില്ലേല്ലോ ഇച്ചായ ജാൻസി സംശയം പറഞ്ഞു, “സമ്മതിക്കും, സമ്മതിപ്പിക്കും ഞാൻ, ശീതളിനു വല്ലാത്ത സന്തോഷം തോന്നി അവളുടെ മനസ്സിൽ നിവിൻറെ മുഖം തെളിഞ്ഞു, വൈകുന്നേരം പറഞ്ഞതുപോലെ മാർക്കോസ് ക്ലബ്ബിൽ നേരത്തെ തന്നെ എത്തി മാത്യുവിനെ കാത്തിരുന്നു, കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം മാത്യു അവിടേക്ക് വന്നു, അയാൾക്ക് പതിവ് ചിരി സമ്മാനിച്ച മാത്യു അയാൾക്ക് അഭിമുഖമായി ഇരുന്നു, “എന്താടോ താനും തൻറെ കുടുംബവും നിവിന്റെ എൻഗേജ്മെൻറ് വരാതിരുന്നത്? “എൻറെ മകളുടെ ജീവനേക്കാൾ വലുതാണ് തൻറെ മകന്റെ എൻഗേജ്മെൻറ് എന്ന് എനിക്ക് തോന്നിയില്ല,

ഞാൻ പലപ്പോഴായി നിവിനെ പറ്റി അവളോട് പറഞ്ഞു അവളുടെ മനസ്സിൽ അവനെപ്പറ്റി എന്തൊക്കെയോ ആഗ്രഹ മുള പൊട്ടിയിരുന്നു, അത് ഞാനും അറിയുന്നത് അവൻറെ എൻഗേജ്മെൻറ് ദിവസം ആണ് ,ജീവിതം അവസാനിപ്പിക്കാൻ ആണ് അവൾ ശ്രമിച്ചത് ഭാഗ്യത്തിന് ഞാൻ കണ്ടു, ഇല്ലായിരുന്നെങ്കിൽ ഒരു തുമ്പ് സാരിയിൽ എന്റെ മോൾ….. അയാൾ സങ്കടം അഭിനയിച്ചു, മാത്യുവിനും വല്ലാത്ത സങ്കടം തോന്നി, “എടോ ഇതൊന്നും ഞാൻ അറിഞ്ഞില്ല, “തനിക്കറിയോ ഞാൻ ജീവിക്കുന്നത് തന്നെ എന്റെ മോൾക്ക് വേണ്ടി ആണ്, അവളുടെ കണ്ണുനിറയുന്നത് ഒന്നും ഞാൻ ചെയ്യില്ല,അന്ന് ഞാൻ അവളെ കൊണ്ട് ഒരു കൗൺസിലിങ്ങിന് പോയിരിക്കുകയായിരുന്നു, അതുകൊണ്ടാണ് നിശ്ചയത്തിന് വരാതിരുന്നത്, പക്ഷേ ഡോക്ടർമാർ എല്ലാരും പറയുന്നു എത്ര കൗൺസിൽ ചെയ്താലും അവളുടെ സുസൈഡ് ടെന്റൻസി മാറില്ല എന്ന്,

അവൻ അവളുടെ മനസ്സിൽ അതുപോലെ പതിഞ്ഞു പോയി, ഞാനെന്ത് ചെയ്യും എടോ, മാർക്കോസ് നിസ്സഹായനായി ചോദിച്ചു, “താൻ വിഷമിക്കാതെ നമ്മുക്ക് ആലോചിക്കാം, മാത്യു ആശ്വസിപ്പിച്ചു , “, എൻറെ സമ്പാദ്യം മുഴുവൻ ഞാൻ അവൻറെ പേരിൽ എഴുതി വയ്ക്കാം, പകരം അവൻ എൻറെ മകളേ വിവാഹം കഴിക്കണം, “താൻ എന്താണ് ഈ പറയുന്നത് അവൻ സ്നേഹിച്ച പെൺകുട്ടിയെ ആണ് വിവാഹം ഉറപ്പിച്ചത് ,അവളെ മറന്നു തൻറെ മകളെ സ്വീകരിക്കാൻ ഞാൻ പറഞ്ഞാൽ അവൻ കേൾക്കും എന്ന് തനിക്ക് തോന്നുന്നുണ്ടോ, അതുമാത്രമല്ല മറ്റൊരു പെൺകുട്ടിക്ക് പ്രതീക്ഷ കൊടുത്തിട്ട് അതും അമ്മ പോലും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് പ്രതീക്ഷ കൊടുത്തിട്ടു വിവാഹം നടക്കില്ല എന്ന് എനിക്ക് പറയാൻ സാധിക്കുമോ, ഞാൻ വരാം ശീതൾ മോളോട് ഞാൻ പറഞ്ഞു മനസ്സിലാക്കാം,

“വേണ്ട താനൊന്നും പറഞ്ഞ മനസ്സിലാക്കേണ്ട താൻ പറഞ്ഞ മനസ്സിലാക്കേണ്ടത് തന്റെ മകനോട് ആണ് മറ്റവളെ മറക്കാൻ, ശേഷം എൻറെ മകളെ സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടാക്കാൻ , “സാധിക്കില്ല മർക്കോസ്, അത് ഉറച്ച മറുപടിയായിരുന്നു മാത്യൂസിന്റെ മാർക്കോസ് അയാളുടെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞിരുന്നു, “ഉറപ്പാണോ, ” അതെ, ” അപ്പോൾ ഓർഫനേജിൽ ആരും അറിയാതിരിക്കാൻ രഹസ്യമായിട്ട് പാർപ്പിച്ചിരിക്കുന്ന ആ ജാരസന്തതി കഥ ചിലപ്പോൾ ഈ ലോകം അറിഞ്ഞു എന്ന് വരും, മാർക്കോസിന്റെ ആ മറുപടി കേട്ട് മാത്യു ശരിക്കും ഞെട്ടി, “എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ചാണ്ടിയുടെ മുൻപിൽ നിൽക്കുന്നത്,ഇനി തനിക്ക് ആലോചിക്കാം, എന്ത് വേണമെന്ന് ഇന്ന് രാത്രി 10 മണി വരെ ആലോചിക്കാൻ ഞാൻ തനിക്ക് സമയം തരാം, അതിനുള്ളിൽ ഒരു തീരുമാനമെടുത്തു എന്നെ അറിയിക്കണം, മറുപടിക്ക് കാക്കാതെ മാർക്കോസ് എഴുനേറ്റു പോയി,

താൻ അറിഞ്ഞ സത്യത്തിന്റെ ഞെട്ടലിൽ ആരുന്നു മാത്യൂസ്, താൻ ഒരിക്കലും ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് മാർക്കോസ് പറഞ്ഞത്, ഒരു നിമിഷം അവിടെ നിന്നും എഴുനേൽക്കാൻ കഴിയാതെ ഇരുന്നു, വീട്ടിലേക്ക് ചെന്ന് അയാൾ ഒന്നും പറയാതെ റൂമിലേക്ക് ചെന്നു, റൂമിലേക്ക് ചെന്നപാടെ മദ്യക്കുപ്പിയിൽ എടുത്തു, വേഷം പോലും മാറാതെ അവിടെ ഇരുന്നു, അയാൾ വന്ന് എന്ന് ലീന പറഞ്ഞു ഡേവിഡ് മുറിയിലേക്ക് ചെന്നു, “ഇച്ചായൻ വന്നിട്ട് എന്താ ഇവിടെ തന്നെ ഇരിക്കുന്നെ, മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അയാൾക്ക് നല്ല ടെൻഷൻ ഉണ്ട് എന്ന്, “ട്രീസ എവിടെ, “ചേട്ടത്തിയും നിവിനും നീതയും കൂടി പുറത്ത് പോയിരിക്കുകയാണ്, എന്തോ ഷോപ്പിംഗ്,

” നന്നായി എനിക്ക് നിന്നോട് തന്നെ ഒന്ന് സംസാരിക്കണം ആയിരുന്നു, ലീന എവിടെ, ലീനയും നീനയും അടുക്കളയിലാണ്, “ഒരു പ്രശ്നമുണ്ട് ഡേവി, “എന്താണ് ഇച്ചായ എന്നാണെങ്കിലും എന്നോട് തുറന്നു പറ,മാർക്കോസിന്റെ മകളെ നിവിനെ കൊണ്ട് വിവാഹം ചെയ്യിക്കണം എന്ന് അയാൾ ആഗ്രഹിച്ചിരുന്നു, ആ ആഗ്രഹം എന്നോട് പറയുകയും ചെയ്തു, ആദ്യം എനിക്ക് താൽപര്യമായിരുന്നു, പല്ലവിയുടെ കാര്യം അറിയുന്നതിന് മുൻപ്,പക്ഷേ അയാൾ പറയുന്നത് അയാളുടെ മകളുടെ മനസ്സിൽ ഇപ്പോഴും നിവിൻ ഉണ്ടെന്നാണ്, ആ കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു അത്രേ ,ഞാൻ എങ്ങനെയെങ്കിലും നിവിനോട് പറഞ്ഞു, അവളെ വിവാഹം കഴിക്കണമെന്നാണ് അയാൾ പറയുന്നത്, “അത് നടക്കില്ല എന്ന് ഇച്ചായൻ പറഞ്ഞില്ലേ, “ഡേവി അയാൾ അപേക്ഷിക്കല്ല ആഞ്ജപ്പിക്കുക ആണ്.

” മനസ്സിലായില്ല, ” ഡയാന മോളുടെ കാര്യം എങ്ങനെയോ അയാൾ അറിഞ്ഞിരിക്കുന്നു, ഞാനിത് നിവിനെ കൊണ്ട് സമ്മതിച്ചില്ലെങ്കിൽ എൻറെ കുടുംബം തകർക്കുമെന്നാണ് അയാൾ പറയാതെ പറയുന്നത്, ഒരുവേള ഡേവിയും ഒന്ന് തകർന്നു, “അയാൾ അത് എങ്ങനെയാണ് ഇച്ചായ, “എനിക്കറിയില്ല ടാ, ” അയാൾ എനിക്കൊരു ഡെഡ്‌ലൈൻ തന്നിട്ടുണ്ട്, രാത്രി 10 മണി വരെ അതിനുമുൻപ് ഞാൻ ഒരു തീരുമാനം എടുത്തില്ലെങ്കിൽ……. ” മനസ്സിലായി ഇച്ചായ, നമ്മൾ എന്ത് ചെയ്യും, “ഞാൻ എല്ലാം ട്രീസ്സയോടെ തുറന്നു പറയാൻ പോവുകയാണ്, മറ്റൊരാളിൽ നിന്നും എല്ലാം അറിയുന്നതിലും നല്ലത് ഞാൻ പറയുന്നതല്ലേ, “അതേ ഇച്ചായ, അതാണ് ശരിയായ തീരുമാനം, ചേട്ടത്തിയോടെ ഞാനും കൂടി സംസാരിക്കാം, “വേണ്ട ഡേവിഡ് ഞാൻ സംസാരിച്ചോളാം, ട്രീസ വന്നപ്പോൾ തന്നെ ഡേവിഡ് കുറച്ചു സീരിയസ് ആയിട്ട് മാത്യൂസിന് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു,

അതുകൊണ്ടുതന്നെ ട്രീസ വന്നപാടെ മുകളിലേക്ക് ചെന്നു, ” എന്താ ചെയ്യനാ, എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്, ഞാനും നീയും മാത്രം അറിയേണ്ട കാര്യങ്ങൾ, കുറച്ചുകാലം നിന്നില്നിന്നും ഒളിപ്പിച്ചുവെച്ച കുറച്ച് കാര്യങ്ങൾ, അയാളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ വലിയ വിഷയം ആണെന്ന് അവർക്ക് മനസ്സിലായിരുന്നു, “പറയൂ ഇച്ചായ, എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ട്രീസ തളർന്നു പോയിരുന്നു ,ഞെട്ടിക്കുന്ന സത്യങ്ങൾ അവരുടെ തലയ്ക്കു ഭാരം കൂട്ടുന്നത് aayv അവർക്ക് തോന്നി, “ഈ സമയത്ത് എന്നോടൊപ്പം നിൽക്കേണ്ടത് നീയാണ് നീ മാത്രമാണ്,എന്നെ നീ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഇത് വച്ചാണ് നമ്മുടെ മകന് മർക്കോസ് വില ഇടുന്നത്, അയാളോടെ വൈകിട്ട് എനിക്ക് ഒരു തീരുമാനം പറയണം,നിന്റെ തീരുമാനം ആണ് നമ്മുടെ കുടുംബത്തിന്റെ ഭാവി, ”

എൻറെ മകൻറെ ഇഷ്ടത്തെകാൾ വലുതല്ല എനിക്ക് മറ്റൊന്നും എന്ന് ഇച്ചായന് അറിയാമല്ലോ, “ട്രീസ നീ എന്നോടൊപ്പം നിൽക്കുമെന്ന് ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു, എനിക്ക് അതു മാത്രം മതി, ഒരു ഭിത്തിക്ക് അപ്പുറം നിന്ന് അമ്മച്ചി വിളിക്കാൻ വന്ന നീന ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു, അവളുടെ കണ്ണിൽ ഒരു ചിരി മിന്നി, രാത്രി മാർക്കോസിന്റെ കാൾ വന്നിരുന്നു, ഫോൺ എടുത്തത് ട്രീസ ആണ്, “ഹലോ മർക്കോസ്‌ ഇച്ചായ ഞാൻ ട്രീസ ആണ്, ഇച്ചായൻ എന്നോട് എല്ലാം തുറന്നു പറഞ്ഞു, എൻറെ മകൻറെ ജീവിതത്തിന് വിലയിടാൻ നിങ്ങൾ നിൽക്കരുത്,നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകും ഞങ്ങളുടെ നീന മോൾക്കോ നിത മോൾക്കോ ആരുന്നു ഇങ്ങനെ വരുന്നത് എങ്കിൽ ഒരുപക്ഷേ ഞങ്ങളും ഇങ്ങനെ തന്നെ അപേക്ഷിച്ചേനെ,

പക്ഷേ അതിൻറെ പേരിൽ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല, ദയവുചെയ്ത് ഉപദ്രവിക്കരുത്,ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ എന്നെക്കാളും കൂടുതൽ ഇച്ചായന്റെ കാര്യത്തിൽ വിഷമിക്കേണ്ട മറ്റാരും അല്ലല്ലോ, ഇച്ചായൻ ചെയ്ത തെറ്റ് ഞാൻ ക്ഷമിച്ചു, ഒരു ഭാര്യ അല്ലാതെ മറ്റാരാണ് ഭർത്താവിനോടും ക്ഷമിക്കുന്നത്, ഞാനും ഇച്ചായനും കൂടി വന്നു നിങ്ങളുടെ മകളോടെ സംസാരിക്കാം പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കാം, അതിനപ്പുറം മറ്റൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ല, എന്റെ ഭർത്താവ് ചെയ്ത തെറ്റിൽ എനിക്ക് പ്രശ്നം ഇല്ല, അതുകൊണ്ട് ഇത് വച്ചു നിവിന്റെ ഇഷ്ടം മാറ്റം എന്ന് കരുതണ്ട. ട്രീസ ഫോൺ വെച്ചതും മാർക്കോസിന്റെ കടപ്പല്ലകൾ ഞെരിഞ്ഞു , ആ പെൺകുട്ടിയിലൂടെ മാത്യുവിനെ നിലക്കുനിർത്താൻ കഴിയും എന്നാണ് കരുതിയത്,

തന്റെ എല്ലാ ആവിശ്യങ്ങളും സാധിച്ചു എടുക്കാം എന്ന് കരുതി , പക്ഷെ മാത്യൂസ് കുറച്ചു മുന്പേ മിടുക്ക് കാണിച്ചു അതിനുള്ള ശിക്ഷ അയാൾ അനുഭവിക്കണം, മാത്യൂസിനോട് ഒരു തുറന്ന യുദ്ധത്തിനു ഇറങ്ങുക ആണ് മാർക്കോസ്, അയാൾ മനസ്സിൽ ഉറപ്പിച്ചു, ശേഷം ബഞ്ചമിന്റെ നമ്പർ എടുത്തു കാളിങ് ഇട്ടു,…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 22

Share this story