മധുരനൊമ്പരം…..🍒🍒 : ഭാഗം 27

മധുരനൊമ്പരം…..🍒🍒 : ഭാഗം 27

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കേട്ട് നിമിഷം തന്നെ അവളെ വലിച്ച് അവളുടെ മുഖത്തേക്ക് ഒരു അടി കൊടുത്തു കൊണ്ടായിരുന്നു ശ്രീദേവി തൻറെ പ്രതിഷേധം അറിയിച്ചത്. ആ നിമിഷം വരെ തീപ്പൊരി പോലെ നിന്ന് സംസാരിച്ചുകൊണ്ടിരുന്ന അനന്തു ആ നിമിഷം നിശബ്ദനായി പോയിരുന്നു. അവന് ഇനി ഒന്നും പറയാനുണ്ടായിരുന്നില്ല. “മോളെ…!! എല്ലാം തകർന്നു ഉള്ള രവീന്ദ്രന്റെ വിളി എല്ലാത്തിനുമുള്ള മറുപടി ആയിരുന്നു എന്ന് അനുരാധയ്ക്ക് തോന്നിയിരുന്നു……. അച്ഛൻ തൻറെ മേൽ വച്ചിട്ടുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു വേദനയായിരുന്നു ആ വിളിയിൽ അവൾക്ക് കേൾക്കാൻ സാധിച്ചത്….. ‘ എനിക്കിഷ്ടമാണ്, തിരിച്ച് എന്നെയും ഇഷ്ടമാണ്….. സ്നേഹിച്ചു പോയി അച്ഛാ….. “എടി…..!! എവിടുന്നോ വന്നു താമസിക്കുന്ന ഒരുത്തൻ…… അവനെപ്പറ്റി എന്തറിഞ്ഞിട്ടാണ് നീ സ്നേഹിക്കുന്നത്……

സഹോദരിയെ കുറിച്ചുള്ള ആവലാതികളും അനന്തുവിൻറെ ആ വാക്കുകളിൽ തെളിഞ്ഞിരുന്നു……. അവളോട് ഇനി ഒന്നും പറയാൻ തനിക്ക് ഇല്ല എന്ന് അവന് മനസ്സിലായിരുന്നു……. ” അറിയേണ്ട എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്…. അറിയാനും പറയാനും ഇനിയൊന്നും ബാക്കിയില്ല…… അനാഥൻ ആണെന്നുള്ളത് ഉൾപ്പെടെ എല്ലാ എന്നോട് പറഞ്ഞിട്ടുണ്ട്…… പിന്നെ നിങ്ങളൊക്കെ വിചാരിക്കുന്നതുപോലെ ഊരും പേരും അറിയാത്ത ഒരുതനെ കേറി ഞാൻ സ്നേഹിച്ചത് ഒന്നുമല്ല……. ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു ഇഷ്ടം ആണ്….. ആ ഇഷ്ടത്തിന് ഒരു രൂപം കൊടുത്തു എന്ന് മാത്രമേ ഉള്ളൂ…… കൂടുതലൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകില്ല…… ഈ ലോകത്തിലെ എന്തിനുവേണ്ടിയും ഈ ഇഷ്ടം മറക്കാൻ ഞാൻ തയ്യാറല്ല…….

ആ ഇഷ്ടത്തിന് വേണ്ടി നിങ്ങളെ മറക്കാനും ഞാൻ തയ്യാറല്ല……. നിങ്ങളുടെ എല്ലാരുടെയും സമ്മതത്തോടെ ആ ഇഷ്ടം സ്വന്തമാക്കാൻ കഴിയുമെങ്കിൽ ജീവിതകാലം മുഴുവൻ ആ സന്തോഷം എന്നോടൊപ്പം ഉണ്ടാകും…….. അങ്ങനെ അല്ല എങ്കിൽ ഒരിക്കലും അനുരാധയ്ക്ക് ഒരു ജീവിതം ഉണ്ടാവില്ല…… “എടീ…… വീണ്ടും തല്ലാൻ വേണ്ടി കൈ ഓങ്ങി വന്ന അമ്മയെ അച്ഛൻ നോട്ടം കൊണ്ട് എതിർത്തു എന്ന് ആ നിമിഷം അവൾ ഓർത്തു….. ” അമ്മേന്നെ തല്ലിക്കൊന്നാലും എൻറെ മനസ്സിൽ ആ ഇഷ്ടം കൂടുകയല്ലാതെ കുറയാൻ പോകുന്നില്ല…… സ്നേഹിച്ചു പോയി ഞാൻ…… ഞാൻ പറഞ്ഞല്ലോ നിങ്ങൾകാർക്കും ഒരു നാണക്കേടുണ്ടാക്കുന്ന രീതിയിൽ ഒന്നും ഞാൻ ചെയ്യില്ല……. നിങ്ങളുടെ ആരുടേയും സമ്മതമില്ലാതെ ഞാൻ ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ല……. പക്ഷേ മനസ്സിലായിട്ടുണ്ടാകും തല്ലിയാലും കൊന്നാലും ഞാൻ മറക്കാൻ പോകുന്നില്ല…….

മറുപടി ഒന്നും പറയാതെ താൻ അകത്തേക്ക് കയറി പോകുമ്പോൾ അവിടെ ചർച്ചകൾ വിപുലമായ രീതിയിൽ നിലനിൽക്കുന്നത് അവൾ കേട്ടിരുന്നു……. എത്ര പെട്ടെന്നാണ് ഇത്ര ദിവസവും ഈ വീട്ടിൽ മാന്യമായി കരുതിയിരുന്ന ഒരു വ്യക്തിയെക്കുറിച്ച് എല്ലാവരും മാറി മാറി കുറ്റം പറയുന്നത് എന്ന അത്ഭുത പൂർവ്വം ചിന്തിക്കുകയായിരുന്നു…… ചർച്ചക്കളുടെ ഇടയിൽ അനന്തുവിന്റെ ശബ്ദം ഉയർന്നു കേട്ടു, അച്ഛന്റെ ശബ്ദം കേട്ടില്ല എന്നത് മാത്രം അവൾക്ക് അൽപം ആശ്വാസം നൽകിയിരുന്നു…… അച്ഛൻ എതിർത്താലും ഏട്ടൻ ഒപ്പം ഉണ്ടാകും എന്ന് കരുതി….. കുറച്ചു സമയങ്ങൾക്ക് ശേഷം വാതിലിൽ ഒരു മുട്ട് കേട്ടപ്പോൾ അത് അമ്മ ആയിരിക്കും എന്ന് ഉറപ്പായിരുന്നു … തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന അനന്തുവിനെ കണ്ട് അവൾ ഒന്ന് ഞെട്ടിപ്പോയിരുന്നു…….

ഒരുപക്ഷേ അടിക്കാൻ ആണെങ്കിലും അവൾ തയ്യാറായി നിന്നു….. അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…. ” അവനെ എന്ത് കണ്ടിട്ടാണ് നീ സ്നേഹിച്ചത് എന്ന് ഞാൻ ചോദിക്കുന്നില്ല….. കാരണം ഒരു പെണ്ണിന് സ്നേഹിക്കാനും ഇഷ്ടപ്പെടാനുംഉള്ള ഒരുപാട് ഗുണങ്ങൾ അവനുണ്ട്…… കാണാൻ കൊള്ളാം, നല്ല ജോലി…. അങ്ങനെ ഒരു ഭ്രമം തോന്നാൻ കാരണങ്ങൾ നിരവധി ആണ്…… പക്ഷെ ഒരു അന്യജാതികാരനൊപ്പം നിന്നെ ഞങ്ങൾ വിടും എന്ന് തോന്നുണ്ടോ….? ” ഏട്ടൻ ഈ പറഞ്ഞ ഒരു കാരണങ്ങളും എന്നെ ഭ്രമിപ്പിച്ചിട്ടില്ല……. പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ഇതൊരു ഭ്രമം അല്ല…… ഏട്ടൻ തന്നെ എത്രയോ പ്രസംഗത്തിന് പറഞ്ഞിട്ടുണ്ട് മതമില്ല മനുഷ്യൻ മാത്രമേ ഉള്ളുവെന്ന്….. എന്നിട്ട് സ്വന്തം പെങ്ങളുടെ കാര്യം വന്നപ്പോൾ ഏട്ടനും അത് വന്നു……

ഒരുമിച്ച് ചേരാൻ ആഗ്രഹിക്കുന്ന മനസ്സുകളെ തമ്മിൽ ചേർക്കാൻ കഴിയില്ലെങ്കിൽ ഈ മതവും ഈശ്വരന്മാരും ഒക്കെ എന്തിനാ ചേട്ടാ…… പെട്ടന്നുള്ള അവളുടെ ചോദ്യം ഒരു പ്രഹരം പോലെ അവന് തോന്നി….. ” നമ്മുടെ അച്ഛൻ സമ്മതിക്കുന്ന നിനക്ക് തോന്നുന്നുണ്ടോ….. ‘ എനിക്ക് അറിയില്ല ചേട്ടാ….. പക്ഷേ ആരും സമ്മതിച്ചാലും ഇല്ലെങ്കിലും ഇത് എൻറെ തീരുമാനമാണ്….. ” ഇത്ര വലിയ തീരുമാനമെടുക്കാൻ മാത്രം നീ വളർന്നുവന്നത് ഞാൻ അറിഞ്ഞില്ലല്ലോ….. അത് പറയുമ്പോൾ അവൻറെ കണ്ണുകളിൽ ഒരു ചുവപ്പുരാശി പടർന്നു….. ” നീ പറഞ്ഞതുപോലെ ഞാൻ സംസാരിക്കുന്ന കമ്മ്യൂണിസം എൻറെ വാക്കുകൾ മാത്രമല്ല…… പക്ഷെ എന്റെ പെങ്ങളുടെ കാര്യത്തിൽ ഞാൻ ഒരു സഹോദരൻ മാത്രം ആണ് അനു….

സ്വന്തം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ കാര്യം വരുമ്പോൾ ഏതൊരാളും സ്വാർത്ഥൻ ആയി പോകും…… ഞാനും അങ്ങനെ സ്വാർത്ഥൻ ആയി പോയതാണ്…… എനിക്കും ആഗ്രഹമുണ്ട് എൻറെ അനുജത്തി ഒരുപാട് ആളുകൾ ഉള്ള ഒരു കുടുംബത്തിലേക്ക് മരുമകളായി കയറണമെന്ന്…… സ്നേഹംകൊണ്ട് അവളെ പൊതിയാൻ ബന്ധുക്കൾ ഉണ്ടാവണം എന്ന്……. അനാഥൻ ആയത് ഞാൻ ഒരു കുറവായി കാണുന്നില്ല…… പക്ഷേ എന്നും ഒരു ആവശ്യത്തിന് ആരെങ്കിലും ഒക്കെ വേണം മോളെ അത്‌ ഒരു സത്യമാണ്…… പ്രണയിക്കുമ്പോൾ നമുക്ക് തോന്നും ആരും വേണ്ട നമ്മൾ മാത്രം മതി എന്ന്….. പക്ഷേ ജീവിതം അങ്ങനെയല്ല…… മനുഷ്യൻ എന്നും ഒരു സാമൂഹിക ജീവിയാണ്…… സമൂഹത്തിൻറെ സഹായമില്ലാതെ ഒരിക്കലും അവന് ജീവിക്കാൻ കഴിയില്ല…..

എല്ലാവരുടെ എതിർപ്പും മറന്ന് നിങ്ങൾ വിവാഹം കഴിച്ചു എന്ന് തന്നെ ഇരിക്കട്ടെ……. നിങ്ങൾക്കിടയിൽ പൂർണമായും പ്രശ്നങ്ങളുണ്ടാകും….. അടിവരയിട്ടു പറയുന്നു…… സ്നേഹവും പ്രണയവും എല്ലാം കഴിഞ്ഞു കുറച്ച് അപ്പുറത്തേക്ക് മാറി ജീവിതം എന്നൊന്നുണ്ട്…… നീ ഇപ്പൊ പറയുന്നു ഈ മതം തന്നെ അവിടെ നിങ്ങൾക്ക് മുൻപിൽ വില്ലനായി വരും……. ” ഇല്ല എന്ന് ഞാൻ പറയുന്നില്ല…… പക്ഷേ എനിക്ക് മറക്കാൻ കഴിയില്ല….. ” നിന്നെ ഉപദേശിക്കാൻ ഞാൻ ആളല്ല…. ഉപദേശിക്കുന്നുമില്ല….. പ്രണയത്തിലായി പോയ ഒരാളെ ഉപദേശിച്ചിട്ട് യാതൊരു ഗുണവും ഇല്ല എന്ന് എനിക്കറിയാം….. പക്ഷേ ചേട്ടൻറെ സ്ഥാനത്തുനിന്ന് നിന്നോട് ഇത്രയെങ്കിലും പറയാൻ ഞാൻ ബാധ്യസ്ഥനാണ്….. ഞാനും നമ്മുടെ അച്ഛനും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്……

പക്ഷേ അച്ഛനെപ്പറ്റി എനിക്ക് നന്നായി അറിയാം…… എന്നെക്കാൾ കൂടുതൽ അച്ഛൻ എന്നും നിന്നെ സ്നേഹിച്ചിട്ടുണ്ട്…… നിന്റെ കാര്യത്തിൽ ഒരുപാട് പ്രതീക്ഷ വെച്ചിട്ടുണ്ട്….. ആ മനസ്സ് വേദനിപ്പിച്ച് ഇനിയൊരു ജീവിതം തുടങ്ങിയാൽ ഒരിക്കലും അത് നിന്നെ സന്തോഷത്തിൽ കൊണ്ടുചെന്നെത്തിക്കില്ല….. അതു മാത്രം നീ ഓർക്കണം….. അതുകൊണ്ട് ഞാൻ ഇതിനെ കഴിയുന്ന രീതിയിൽ എല്ലാം എതിർക്കും….. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവൻ നിന്നെ കേട്ടില്ല….. അത്രയും പറഞ്ഞ് അവൻ ഇറങ്ങി പോയപ്പോൾ അവളുടെ മനസ്സിലും ഒരു വേദന തോന്നിയെങ്കിലും ജോജി എന്ന പ്രണയത്തിന് ഒരു ചെറിയ ഉലച്ചിൽ പോലും തട്ടാതെ അവിടെ തന്നെ നില്ക്കുന്നുണ്ടായിരുന്നു എന്നതായിരുന്നു സത്യം….. 🌼🌼🌼

പിറ്റേന്ന് രാവിലെ സോഫി വീട്ടിലേക്ക് വന്നപ്പോൾ ആ വീട് ഒരു മൂകതയിൽ നിൽക്കുന്നത് കണ്ടു അവൾക്ക് എന്തോ സംശയം തോന്നിയിരുന്നു……. ” അനു എവിടെ ആൻറി…..? അടുക്കളയിലേക്കു ചെന്ന് ശ്രീദേവിയോടെ അവൾ തിരക്കിയപ്പോൾ, അവരുടെ കരഞ്ഞു തീർത്ത മുഖം അവൾക്ക് അതിനുള്ള മറുപടി പറയാതെ പറയുന്നത് പോലെ തോന്നിയിരുന്നു….. ” അനു കുറച്ചുദിവസത്തേക്ക് കോളേജിലേക്ക് വരുന്നില്ലേ മോളെ………. ” എന്തുപറ്റി ആൻറി……? അവളുടെ ചോദ്യത്തിന് ഒരു കണ്ണുനീരോടെ ആയിരുന്നു ശ്രീദേവി മറുപടി പറഞ്ഞിരുന്നത്…… ” നിനക്കറിയാമായിരുന്നോ മോളെ…… അവളും ആ മാഷും തമ്മിലുള്ള ബന്ധം…… ഒരു നിമിഷം അവരോട് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു…… ” നിനക്ക് അറിയാം എന്ന് എനിക്കറിയാം……

നിന്നോട് പറയാത്ത യാതൊരു രഹസ്യങ്ങളും അവൾക്ക് ഉണ്ടാവില്ല…….. ഞാൻ നിന്നെ എൻറെ സ്വന്തം മോളെ പോലെ കണ്ടത്….. നിനക്ക് എങ്കിലും എന്നോട് പറയാമായിരുന്നില്ലേ……?. അവളുടെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്…. ” ആൻറി ഞാൻ അത് പറയാഞ്ഞത്…… ” ഒന്നും പറയണ്ട എനിക്ക് അറിയാം, അവളെ സംരക്ഷിക്കാനെ നീ ശ്രമിക്കു എന്ന്…. പക്ഷേ ഇന്നലെ ഇത് അറിഞ്ഞ നിമിഷം എല്ലാവരും തകർന്നുപോയി…… അവൾ ഇപ്പോ പറയുന്നത് അവൾ അയാളെ മറക്കില്ലെന്ന്….. വേറെ ആരെയും വിവാഹം കഴിക്കാതെ ഇരിക്കും എന്ന്….. ഇന്നലെ അവളുടെ അച്ഛൻ ഉറങ്ങിയിട്ടില്ല…… രാത്രി മുഴുവൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി…… “ആൻറി വിഷമിക്കാതെ ഞാൻ അവളോട് ഒന്ന് സംസാരിച്ചു നോക്കാം…… ” ആര് സംസാരിച്ചിട്ടും ഫലമുണ്ട് എനിക്ക് തോന്നുന്നില്ല മോളെ…..

” ഞാൻ ഒന്ന് സംസാരിക്കാം….. ” വേണ്ട തൽക്കാലം ആരും അവളെ ഇപ്പൊ കാണേണ്ട…. അനന്തുവിന്റെ ഉറച്ച ശബ്ദം ആയിരുന്നു അവിടെ കേട്ടത്… സോഫിക്ക് ഇതുവരെ പരിചയമില്ലാത്ത ഒരു അനന്തു ആണ് അത് എന്ന് അവൾക്ക് തോന്നിയിരുന്നു…… ” അവൾ വിവാഹം കഴിക്കുന്നില്ലെങ്കിൽ, വിവാഹം കഴിക്കേണ്ട, അത്രയേ ഉള്ളൂ…..! അതിൻറെ പേരിൽ അവളുടെ ജീവിതം പോകുന്നെങ്കിൽ പോട്ടെ……. പക്ഷേ ഈ നാട്ടിൽ അച്ഛന് ഒരു നിലയും വിലയും ഉണ്ട് അത് കളഞ്ഞുകുളിച്ചു ജീവിക്കാന് ഞാൻ സമ്മതിക്കില്ല….. സോഫി പൊക്കോ…. അനു ഉടനെ കോളേജിലേക്ക് വരുന്നില്ല…… അത് അവന്റെ ഉറച്ച ശബ്ദം ആയിരുന്നു….. ആ നിമിഷം സോഫി ഞെട്ടിപ്പോയിരുന്നു…. പിന്നീട് ഒന്നും പറയാൻ അവൾക്ക് തോന്നിയിരുന്നില്ല….. അവൾ ഒന്നും പറയാതെ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു….

നേരെ പോയത് ജോജിയുടെ വീടിനു മുൻപിൽ ആയിരുന്നു…… ജോജി അപ്പോഴേക്കും സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു….. പെട്ടെന്ന് മുന്നിൽ സോഫിയെ കണ്ടപ്പോൾ ജോജിക്ക് കാരണം എന്താണെന്ന് മനസ്സിലായിരുന്നില്ല….. ” എന്താ സോഫി….. എന്തുപറ്റി…..? “കാര്യങ്ങളൊക്കെ കൈവിട്ടുപോയി സാറേ….. അനുവിൻറെ വീട്ടിൽ നിങ്ങളുടെ വിവരമറിഞ്ഞു….. അവളുടെ പഠിത്തം നിർത്തി എന്ന് അവളുടെ ചേട്ടന് പറയുന്നത്…… ഒരു നിമിഷം ജോജി ഒന്നു ഭയപ്പെട്ടു പോയിരുന്നു ….. “ഞാനൊന്നു വിളിച്ചു നോക്കട്ടെ….. ” അയ്യോ വേണ്ട…. സാർ വിളിച്ചാൽ അവർ ആരെങ്കിലും ആയിരിക്കും ഫോൺ എടുക്കുന്നത്……. എന്താണെങ്കിലും അവൾക്ക് കൊടുക്കില്ല…. അത് മാത്രമല്ല ഇനി ഫോൺ കൊടുത്താൽ തന്നെ അരികിൽ ആരെങ്കിലും ഉണ്ടായിരിക്കും…..

“എനിക്ക് ഒന്ന് സംസാരിക്കണം സോഫി……. അവൻറെ ശബ്ദവും ഇടറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു……. ” ഇപ്പോൾ സംസാരിക്കേണ്ട സാറേ……. അത് ശരിയാവില്ല….. ഞാൻ ഈ വിവരം ഒന്നും സാറിനെ അറിയിക്കാൻ വേണ്ടി വന്നതാ….. വിഷമിക്കേണ്ട….. എന്തെങ്കിലും അറിയാമെങ്കിൽ ഞാൻ അറിയിക്കാം….. അത്രയും പറഞ്ഞു സംസാരിച്ചിട്ട് അവൾ പോയി…. ജോജി വല്ലാത്ത അവസ്ഥയിൽ ആയിരുന്നു….. ഇന്നലെ കണ്ടപ്പോൾ ഉള്ള ആ പുഞ്ചിരിയും കൈ ചൂടും ഇപ്പോഴും കൈകളിൽ തന്നെ ഉണ്ട്….. അവൾ ആണ് ഇപ്പോൾ വേദന തിന്നുന്നത്…… അവന് വല്ലാത്ത വേദന തോന്നിയിരുന്നു…… അവളോട് ഒന്ന് സംസാരിക്കണം എന്ന് അവൻറെ ഹൃദയം തപിച്ചു….. കുറച്ചു സമയം അങ്ങനെ തന്നെ നിന്നു….. കുറച്ച് കഴിഞ്ഞപ്പോഴാണ് പടികയറി വരുന്ന ആളെ അവൻ കണ്ടത്….. അനന്ദു….!

തന്നെ കണ്ട നിമിഷം അവനിൽ ആ പതിവ് പുഞ്ചിരി സ്ഥാനം പിടിച്ചിട്ടില്ല എന്ന് ജോജിക്ക് മനസ്സിലായി…. എന്തോ ഗൗരവമായ കാര്യം തന്നോട് പറയാനുള്ള വരവാണ് അയാളെന്നും ജോജി മനസ്സിലായി കഴിഞ്ഞിരുന്നു…… ” ജോജി പോകാൻ ഇറങ്ങിയതാണോ…..? അവൻറെ മുഖത്തേക്ക് നോക്കി അനന്തു ചോദിച്ചു …… “അതെ….. അവൻ പറഞ്ഞു….. ” എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു….. ജോജിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ച് സമയം എനിക്ക് വേണ്ടി ചിലവാക്കാൻ സാധിക്കുമോ….? വളരെ ഔപചാരികമായി ആയിരുന്നു അവന്റെ ഓരോ സംസാരങ്ങളും….. ജോജി ചിന്തിച്ചു….. ഇതിനുമുൻപ് ഇങ്ങനെയായിരുന്നില്ല അവൻ തന്നോട് സംസാരിച്ചിട്ടുള്ളത്…… ചിരിച്ച് രസികൻ ആയിരുന്നു….. ” വരൂ…. സ്നേഹപൂർവം അവനെ ജോജി അകത്തേക്ക് ക്ഷണിച്ചു…. അയാൾ പറയാൻ പോകുന്നത് എന്താണ് എന്ന് അറിയാനായി ആകാംക്ഷാപൂർവ്വം ജോജി ചെവിയോർത്തു………(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 26

Share this story