🔥അസുരാധിപതി 🔥 : ഭാഗം 27

Share with your friends

എഴുത്തുകാരി: സ്മൃതി ബിജുകുമാർ

അവന്റെ കാർ ഇട വഴിയിൽ കൂടി നല്ലോണം സഞ്ചരിച്ചു…ദേവൂ ആണെകിൽ അതിയായ സന്തോഷത്തിൽ ആണ്… വേദയുടെ കാർ വീടിന്റെ അടുത്ത് എത്തുമ്പോൾ ആ ഇടവഴിയിൽ പതിവിനു വിപരീതമായി ധാരാളം ആളുകൾ ഉണ്ടായിരുന്നു… ഇത്രയും ആളുകൾ എങ്ങോട്ടാണ് ഇത് പോകുന്നതെന്ന് അവളെ ചിന്താ കുഴപ്പത്തിൽ ആക്കി കൊണ്ടിരുന്നു…. വേദ കാർ വീടിനു മുൻപിൽ നിർത്തി അപ്പോളാണ് ദേവൂ ന്റെ ചിന്തകളിൽ നിന്നും ഉണർന്നത്… അവൾ പിടക്കുന്ന ഹൃദയത്തോടെ വീട്ടിലേക്ക് നോക്കി വീടുമുഴുവൻ ധാരാളം ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു… ആർക്കാണ് എന്താണ് സംഭവിച്ചത് എന്ന് ഒന്നും അവൾക്ക് മനസ്സിലായില്ല.അവൾ ഒരു തരം നിർവികാരത്തോടെ വേദയുടെ മുഖത്തേക്ക് നോക്കി…

അവന്റെ മുഖത്ത് ആ സമയം ദയനീയത മാത്രമായിരുന്നു ഉണ്ടായിരുന്നത്.. ദേവൂവിന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറയാൻ തുടങ്ങിയിരുന്നു അപ്പോൾ… അവൾ കാറിന്റെ ഡോർ തുറന്നു കൊണ്ട് അതിവേഗം അതിൽ നിന്നും പുറത്തിറങ്ങി… പക്ഷേ പെട്ടെന്ന് അവൾ നിശ്ചലമായി അവളുടെ കാൽപാദങ്ങൾ ഭൂമിയിൽ തൊട്ടതും അവളുടെ ഹൃദയത്തിൽ എന്തൊക്കെയോ വന്നു നിറയുന്നത് പോലെ അവൾക്ക് തോന്നി അവൾ അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ അതിവേഗം അടച്ചുപിടിച്ചു…. ഇതേസമയം ഉൾക്കണ്ണിലൂടെ അവൾക്ക് പലതും കാണാൻ കഴിഞ്ഞിരുന്നു…. ✨️✨️✨️✨️

“”സരസ്വതിക്ക് നമ്മൾ ഇനി എന്താ ചെയ്യാ..?എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ മാത്യുനെ ഇന്ന് … മൂന്നുവർഷമായി അയാളിൽനിന്നും എടുത്തിരുന്ന പൈസ തിരിച്ചു കൊടുക്കണം പോലും…. എങ്ങനെയാ സരസ്വതി ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യുക..”” “”കൃഷ്ണേട്ടാ അവരോട് എന്തെങ്കിലും ഒഴിവ് ഒന്ന് ചോദിച്ചു നോക്കൂ നമുക്ക് പരിഹാരമുണ്ടാക്കാം..”” “”എങ്ങനെയാ സരസ്വതി നമ്മൾ പരിഹാരം ഉണ്ടാക്കുക നിനക്ക് അവനെ അറിയില്ലേ..?രണ്ടുദിവസം മുൻപ് അവനെ കണ്ടപ്പോൾ അവൻ പറഞ്ഞത് വീട്ടിലേക്ക് വരുമെന്ന… വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് അന്ന് നമ്മൾ ഞാൻ കാശ് എടുത്തതെന് നീ മറന്നു പോയോ…?”” “”അയാൾ അവിവേകം ഒന്നും കാണിക്കില്ല ല്ലോ അല്ലേ.”” സരസ്വതി ഭയത്തോടെ ചോദിച്ചു.. “”എനിക്ക് ഒന്നും തന്നെ അറിയില്ല… അയാളുടെ കാശ് എങ്ങനെ നമ്മൾ തിരിച്ചു കൊടുക്കുക…. ഒരു എത്തും പിടിയും ഇല്ലല്ലോ ഭഗവാനെ ..””

“”ശരിക്കും പറയാണെങ്കിൽ കൃഷ്ണേട്ടാ നമ്മൾ അയാളിൽ നിന്നും എടുത്ത പണത്തിന് ഇരട്ടിയുടെ ഇരട്ടി നമ്മൾ അയാൾക്ക് കൊടുത്തിട്ടില്ലേ പലിശയുടെ കണക്കും പറഞ്ഞ്…എന്നിട്ടും അയാൾ പറയുന്നു നമ്മൾ പൈസ കൊടുക്കാനുണ്ട് എന്ന ഇത് എവിടുത്തെ ന്യായമാണ്..”” “”അയാൾ പറയുന്നത് അയാൾക്ക് 5 ലക്ഷം ഉടനെ വേണം എന്നാണ് നിനക്കറിയില്ലേ എന്റെ കൈ ശരി ആക്കാൻ അല്ലേ അന്ന് നമ്മൾ കാശ് വാങ്ങിച്ചത് എന്നിട്ട് കൈ ശരിയായില്ലെങ്കിൽ കൂടി നമ്മൾ അയാൾക്ക് പൈസ കൊടുത്തു എന്നത് സത്യമാണ്… പക്ഷേ നമ്മളീ ആയിരവും രണ്ടായിരവും ഒക്കെ കൊടുക്കുന്നത് അയാൾക്ക് മുതൽ ആയി കണക്കാക്കൻ പറ്റില്ല പോലും…”” “”എന്തൊരു ഗതികേട് ആണ് ദൈവമേ നമ്മൾ എന്ത് ചെയ്യും .. ദിയ മോളേ ഒരു നല്ല നിലയിൽ എത്തി കണ്ടെ ..

ദേവൂവിന്റെ കാര്യത്തിൽ എനിക്കിപ്പോൾ ഭയമില്ല… കരണം അവൾ നല്ല ഒരു കുടുംബത്തിൽ തന്നെയാണല്ലോ ചെന്നുപെട്ടത് പക്ഷേദി യ നമ്മൾ നമ്മൾ ഇല്ലാതെ ആയ അവൾക്ക് ആരാണുള്ളത്…?”” “”ആ കാര്യം ഓർത്തു നീ വിഷമിക്കാൻ നമ്മൾ ഇല്ലെങ്കിലും അവളെ പൊന്നുപോലെ നോക്കാൻദേവൂ തന്നെ ധാരാളമാണ്,..”” “”പക്ഷേ എന്റെ ദേവൂ എത്ര അനുഭവിച്ചതാ …എന്റെ കുട്ടിക്ക് ഇപ്പോഴാ അവൾക്ക് ഒരു സമാധാനം പോലും ഉണ്ടായേ..”” അവർ അത് പറഞ്ഞ് തീരുമ്പോഴേക്കും പുറത്ത് ആരോ കോളിംഗ് ബെൽ അടിച്ചിരുന്നു.. അവർ രണ്ടുപേരും പുറത്തിറങ്ങിയതും കണ്ടത് ഒരു വെളുത്ത ജുബ്ബയും മുണ്ടും ഉടുത്തുകൊണ്ട് പണക്കാരുടെ സർവ്വ ആഡംബരം ഉള്ള ഒരു വ്യക്തിയാണ് അയാളുടെ ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റ് ഉണ്ടായിരുന്നു..

“”ആഹാ രണ്ടുപേരും ഇവിടെ ഉണ്ടായിരുന്നുലെ “”അയാൾ പുച്ഛത്തോടെ ചോദിച്ചു. “”മാത്യു എന്താ ഇവിടെ…?”” പതർച്ച മാറ്റിവെച്ചു പോകുന്നതാണ് ബാലകൃഷ്ണൻ അത് ചോദിച്ചത്…. “”ഞാൻ ഇവിടെ വരും കാരണം എനിക്ക് ഈ വീടിന്റെ പേരിൽ ഒരു അധികാരം ഉണ്ട്… “” അതിന് അവർക്ക് ഒന്നും പറയാനുണ്ടായില്ല… “”അങ്ങട്ട് മാറി നിൽക്കെന്റെ കൃഷ്ണ… ഞാൻ ഈ വീടൊന്ന് കണ്ടോട്ടെ…. “”എന്നും പറഞ്ഞു അയ്യാൾ ആ വീടിന്റെ ഉള്ളിൽ കയറി അവിടെ ഇട്ടിരുന്ന കസേരയിലിരുന്നു… “”അപ്പോ കൃഷ്ണ തനിക്ക് നാളെ ഒരു ദിവസം കൂടി സമയം തരാം “” “അത് കുറഞ്ഞുപോയില്ലേ….”” “”പ്ഫാ….. നിനക്ക് എണ്ണി എന്റെ ക്യാഷ് വാങ്ങിക്കാ അത് ഞാൻ തിരിച്ചു ചോദികാരുതല്ലേ….””അയാൾ ക്രോധത്തോടെ പറഞ്ഞു.. “”അങ്ങനെ അല്ല…. “”കൃഷ്ണൻ വിയർത്തു.. “”നാളെ ഒരു ദിവസം നാളെ ക്യാഷ് കിട്ടിയില്ല എങ്കിൽ കൊണ്ട് പോകും ഞാൻ നിന്റെ ഈ വീടും നിന്റെ വീട്ടിലെ പെണ്ണിനേയും…””

“”എന്ത്…?””കൃഷ്ണൻ ആക്രോക്ഷിച്ചു…. “”ന്താടാ…? നിന്നെ കൊന്നിട്ടായാലും നിന്റെ മകൾ ഉണ്ടല്ലോ എന്താപേര്… ആ ദിയ അവളെ ഞാൻ കൊണ്ട് പോകും എന്ന് പറഞ്ഞു അയ്യാൾ ഇറങ്ങിപ്പോയി….”” “”കൃഷ്ണേട്ട……””സരസ്വതി അയാളുടെ തോളിൽ ചാഞ്ഞു കരഞ്ഞു… “”വേണ്ട ഏട്ടാ നമ്മുക്ക് നമ്മുക്ക് പോകാം ഈ ലോകംവിട്ട് “” “”നീ എന്താ ഈ പറയുന്നെ അപ്പോ ദിയ…?”” “”അവളെയെയും കൊണ്ട് പോകം … എന്റെ മോളെ ആ ചെന്നായ കൊണ്ട് പോകുന്നത് കാണാൻ ഒന്നും എനിക്ക് പറ്റില്ല….. “” അയാൾ സരസ്വതിയെ എത്ര സമാധാനപെടുത്താൻ നോക്കി എങ്കിലും അവർ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു…. കൊറേ അധികം ആലോചിച്ചത് കൊണ്ട് ആവും അയ്യളും ഭാര്യയുടെതീരുമാനം തന്നെ ആണ് എടുത്തത്….. ഉച്ചക്ക് സ്കൂൾ വിട്ട് വന്നപ്പോൾ സരസ്വതി ദിയക്ക് ചോറ് ആണ് കൊടുത്തത്….. അവൾ എന്തൊക്കെയോ ചോദിച്ചതും അതിനെല്ലാം മറുപടി ഒരു ചിരിയിൽ അവർ ഒതുക്കി..

അതിൽ തന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന കൊടിയ വിഷം ഉണ്ടെന്ന് ദിയ അറിഞ്ഞിരുന്നില്ല…. അവൾ പകുതി കഴിച്ചു കൊണ്ട് vegam എഴുന്നേറ്റ് പോയി……. Itheസമയം കുറച്ച് നേരത്തെകഴിച്ച വിഷവും ഇപ്പോൾ ഭക്ഷണത്തിന്റെയൊപ്പം കഴിച്ചതും കാരണം സരസ്വതിയും കൃഷ്‌ണനും മരണത്തെപുൽകിയിരുന്നു.. ദേവൂ അവസാനമായി കണ്ടത് വായിൽ നിന്നും നുരയും പാതയും വന്നു കൊണ്ട് ജീവന് വേണ്ടി പിടയുന്ന തന്റെ മാതാപിതാക്കളെ ആണ്… അവൾ ഞെട്ടികൊണ്ട് കണ്ണുകൾ തുറന്നു… അതിവേഗത്തിൽ അവൾ വീടിന്റെ ഉള്ളിലേക്ക് ഓടി…….

കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു…. “”അമ്മ അച്ഛാ…… “”ഹാളിൽ കിടത്തിയിരിക്കുന്ന വെള്ള പൊതിഞ്ഞ ശരീരങ്ങളെ നോക്കി അലറിവിളിച്ചു……. അവൾ അവരുടെ കാലിൽ വീണുകൊണ്ട് പൊട്ടി കരഞ്ഞു… “”ദിയ…. “”പെട്ടന്ന് എന്തോ ഓർത്തുകൊണ്ട് അവൾ ചുറ്റും നോക്കി…. അവൾ കണ്ടു അവളെ നോക്കി നിൽക്കുന്ന ആ കണ്ണുകളെ………..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

🔥അസുരാധിപതി 🔥 : ഭാഗം 26

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-