ആത്മിക : ഭാഗം 13

Share with your friends

എഴുത്തുകാരി: ശിവ നന്ദ

“ജെറി വന്നു” അതും പറഞ്ഞ് അകത്ത് നിന്നും ഇറങ്ങി വരുന്ന അമ്മച്ചിയുടെ പിറകെ അമ്മുവും ദേവുവും ദിയയും പുറത്തേക്ക് ഇറങ്ങി..ബാഗ് ടീനയുടെ കൈയിലേക്ക് കൊടുത്ത് ആൽബിയുടെ തോളിൽ കൈയിട്ട് കയറി വരുന്നവനെ അവർ കണ്ടു..കത്രീനാമ്മയെ ചേർത്ത് പിടിച്ച് ഉമ്മ വെക്കുമ്പോഴാണ് അവൻ പിറകിൽ നിൽക്കുന്ന മൂന്ന് പേരെയും ശ്രദ്ധിച്ചത്..ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് വന്ന് അവൻ അമ്മുവിന് നേരെ കൈ നീട്ടി.. “ഹായ്..ഞാൻ ജെറി..ജെറിൻ ഫ്രാൻസിസ് കളരിയ്ക്കൽ..” “ആത്മിക” അവളും തിരികെ കൈകൊടുത്തു. “അയ്യോ കടിച്ചാൽപ്പൊട്ടാത്ത പേരൊന്നും നമുക്ക് വേണ്ടടോ..അമ്മു..അത് മതി” “ആ പേര് എങ്ങനെ അറിയാം” “ആഹ് ബെസ്റ്റ്..എടോ ഇപ്പോൾ കുറച്ച് നാളായിട്ട് ഞങ്ങൾ കേൾക്കുന്നത് തന്നെ കുറിച്ചാണ്..താൻ കുടിച്ചുതീർത്ത കണ്ണീർചാലുകളുടെ കഥ..താൻ കത്തിച്ചുതീർത്ത നൊമ്പരത്തിരികളുടെ കഥ…”

“ടാ പൊട്ടാ മതി..നിന്നെ കുറിച്ച് വേണ്ടാത്ത ബിൽഡപ്പ് കൊടുത്ത് അത്യാവശ്യം ഇമ്പ്രെഷൻ ഉണ്ടാക്കി വെച്ചേക്കുവാ..വന്ന് കയറിയപ്പോൾ തന്നെ നീ അത് നശിപ്പിക്കും.” “ടീനൂച്ചി അങ്ങനെ പറയരുത്..ഞാൻ എന്താണ് എങ്ങനെയാണെന്നൊക്കെ ആദ്യകാഴ്ചയിൽ തന്നെ അമ്മുവിന് മനസിലാകണം.അല്ലെങ്കിൽ നാളെ അമ്മു പറയും താൻ വന്ന സമയത്ത് ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ എന്ന്” അവന്റെ സംസാരം കേട്ടപ്പോൾ അമ്മു ഓർത്തത് കിച്ചന്റെ വാക്കുകൾ ആണ്..അത് 100% ശരിയാണെന്ന് അവൾക്കിപ്പോൾ ഉറപ്പായി..വന്നിരിക്കുന്ന ആള് ഈ കുടുംബത്തിന്റെ തന്നെ എനർജി ബൂസ്റ്റർ ആണെന്ന്. “അല്ല ഇതാര്..എന്റെ കിച്ചൂട്ടായിടെ പെണ്ണോ” ദേവുവിനെ നോക്കിയുള്ള ജെറിയുടെ ചോദ്യത്തിന് ദേവു അവനെ നോക്കി ഇളിച്ച് കാണിച്ചു. “കിച്ചൂട്ടായിയോ?? അതെന്തുവാ?” സംശയം ദിയയുടെ ആണ്.അമ്മുവിനെ നോക്കി “അതാരാ” എന്നർത്ഥത്തിൽ അവൻ ദിയയെ കണ്ണുകാണിച്ചു.

“ഞങ്ങളുടെ കസിൻ ആണ്.ദിയ ചേച്ചി” “ഓ നമ്മുടെ ഹർഷേട്ടന്റെ പെണ്ണ്” അത് കേട്ടതും ദിയയുടെ മുഖം വാടി.അവൾ തലകുനിച്ച് നിൽകുന്നത് കണ്ടതും എല്ലാവർക്കും സങ്കടമായി. “ജെറി..നീ പോയി ഫ്രഷ് ആയിട്ട് വാ” ആൽബി കടുപ്പിച്ച് പറഞ്ഞതും ജെറി അവനെ ചുണ്ടുപിളർത്തി നോക്കി.എന്നിട്ട് ദിയയുടെ അടുത്തേക്ക് ചെന്നു. “താൻ സെന്റി ആകണ്ടടോ..എൻഗേജ്മെന്റിന്റെ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ടീനൂച്ചി തന്റെ കാര്യം പറഞ്ഞിരുന്നു.ആ ഓർമയിൽ ഞാൻ ചുമ്മാ ഒന്ന് കളിയാക്കാൻ നോക്കിയതാ..ആഹ് പിന്നെ താൻ ചോദിച്ചതിന്റെ മറുപടി,,കിച്ചു ചേട്ടായി എന്നത് ലോപിച്ച് കിച്ചൂട്ടായി എന്നായാതാ…ഇപ്പോൾ ക്ലിയർ ആയോ??” അവൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയതും “മ്മ്മ്” എന്നവൾ മൂളി. “മൂളിയാൽ പോരാ..ഒന്ന് ചിരിച്ചേ..” അവന്റെ മുഖത്തേക്ക് നോക്കിയതും അറിയാതെ അവൾ ചിരിച്ച് പോയി.

“കണ്ടോ..സങ്കടപെടുത്തിയെങ്കിൽ സന്തോഷിപ്പിക്കാനും ജെറിക്ക് അറിയാം..അപ്പോൾ ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം..ആരും പോയേക്കരുത്” “ഈ ജെറിച്ചായൻ ഒരു സംഭവം ആണല്ലേ..എനിക്ക് തന്നെ വല്ലാത്തൊരു പോസിറ്റീവ് ഫീൽ കിട്ടി” അവൻ അവരുടെ അടുത്ത് നിന്ന് മാറിയതും അമ്മു ദേവുവിന്റെ ചെവിയിൽ പറഞ്ഞു..പക്ഷെ പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആണെന്ന് അവൾക് മനസിലായത് പോയ ജെറി തിരികെ അവരുടെ അടുത്ത് വന്ന് നിന്നപ്പോഴാണ്.അവന്റെ കൂർത്ത നോട്ടം കണ്ടതും അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു. “ഇയാൾ എന്നെ എന്താ വിളിച്ച??” “അത്…ജെറി..ച്ചായാന്ന്…” “അയ്യടാ ഒരു ജെറിച്ചായൻ…ഈ വീട്ടിൽ എല്ലാവരുടെയും കുഞ്ഞനിയനായി വിലസുന്ന എന്നെ നോക്കി ഇച്ചായാന്ന് വിളിക്കാൻ നിനക്ക് എങ്ങനെ തോന്നി അമ്മു??”

“അത് പിന്നെ..ഞാൻ പെട്ടെന്ന്..” “അല്ല തനിക് ഇപ്പോൾ എത്ര വയസായി??” “ഇരുപത്” “ഇണുപതോ…I’m just 23..അതായത് വെറും മൂന്ന് വയസ്സിന്റെ വ്യത്യാസം..അതുകൊണ്ട് പൊന്നുമോൾ എന്നെ ജെറി എന്ന് മാത്രം വിളിച്ചാൽ മതി..കേട്ടല്ലോ” യാന്ത്രികമായി അവൾ തലയാട്ടിയതും അവളുടെ തലയ്ക്കിട്ടൊരു കൊട്ടും കൊടുത്ത് അവൻ മുകളിലേക്ക് കയറി പോയി. “ഈ ചെക്കന്റെ ഒരു കാര്യം..” കത്രീനാമ്മ ചിരിച്ചുകൊണ്ട് അകത്തേക്കും പോയി. “അല്ല കിച്ചു എവിടെ?” “കിച്ചേട്ടൻ പെട്ടെന്ന് ഒരു കാൾ വന്ന് പോയതാ.ഏട്ടൻ വന്നിട്ട് വേണം ഞങ്ങൾക്ക് പോകാൻ” “ഇപ്പോൾ പോകണമെന്നുണ്ടെങ്കിൽ ഞാൻ കൊണ്ടാക്കാം” “വേണ്ടാ ഇച്ചായ..കിച്ചേട്ടൻ ഉടനെ വരാമെന്നാ പറഞ്ഞത്” “എന്നാലും അവൻ ഇതെങ്ങോട്ടാ പോയത്…” സംശയത്തോടെ ആൽബി അത് ചോദിച്ചതും ടീന അവന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു.

“എന്നതാടി??” “എടാ ആ ഹർഷൻ വിളിച്ചിട്ട കിച്ചു പോയത്..എനിക്കെന്തോ ഒരു പേടി..അയാൾ അവനെ എന്തെങ്കിലും…” “അവനെ ആരും ഒന്നും ചെയ്യില്ല..എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ഹർഷൻ എന്റെ അടുത്തേക്കെ വരൂ..അവന്റെ ശത്രു ഇപ്പോൾ ഞാനാണല്ലോ..അവന്റെ പ്ലാനിങ് എല്ലാം തകർത്തവൻ..” ************* “വന്നിട്ട് ഇപ്പോൾ കുറച്ച് നേരമായി.ഹർഷൻ ഒന്നും പറഞ്ഞില്ല” “കിരൺ..ഇന്നലെ രാത്രിയിൽ നടന്നതൊക്കെ താൻ അറിഞ്ഞ് കാണുമല്ലോ” മറുപടി പറയാതെ അവൻ ഹർഷനെ നോക്കി നിന്നതേയുള്ളൂ. “എടോ തനിക് അറിയാലോ ദേവു എന്റെ ജീവനാണ്..അതുപോലെ തന്നെയാണ് എനിക്ക് ആത്മികയും..ആ അവളെ ചതിക്കാൻ ഞാൻ കൂട്ടുനിൽക്കുമോ..ഇത് തന്റെ ആ കൂട്ടുകാരന് എന്തോ തെറ്റിദ്ധാരണ സംഭവിച്ചതാ” “ആർക്ക് ആൽബിക്കോ??” “ഉം അതേ..എനിക്ക് തോന്നുന്നത് അവനും അവളും തമ്മിൽ എന്തോ ഉണ്ടെന്നാ..

അവളെ വീട്ടിൽ നിന്നിറക്കാൻ അവൻ കളിച്ച കളി ആയിരിക്കും” “അങ്ങനെ ആണെങ്കിൽ ആ ക്രിസ്റ്റി ഇതിന്റെയിടയ്ക്ക് എങ്ങനെ വന്നു ഹർഷാ??” “അ..അത്..ക്രിസ്റ്റിക്ക് അവളെ ഇഷ്ടമായിരുന്നു..അതിന്റെ ഇടയ്ക്കാ ആ ആൽബി വന്നത്..അവൻ പറയുന്നതൊക്കെ കേട്ട് ദേവുവും എന്നെ കുറ്റക്കാരൻ ആയിട്ട് കാണുവാ..അതെനിക് സഹിക്കാൻ പറ്റുന്നില്ല” “തന്റെ പെങ്ങൾ..അതും ഏട്ടനെന്ന് വെച്ചാൽ മരിക്കാൻ കിടക്കുന്നവൾ ആൽബിയുടെ വാക്ക് കേട്ട് തന്നെ സംശയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും സത്യം കാണില്ലേ” “എന്ത് സത്യം..ഒന്നുമില്ല..ദേവുവിനെ നിനക്ക് അറിയില്ലേ..ആര് എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കും” “എന്നിട്ടെന്തേ ഹർഷൻ പറഞ്ഞതൊന്നും അവൾ വിശ്വസികാഞ്ഞത്??” അതിന് ഹർഷന് മറുപടി ഇല്ലായിരുന്നു.

“അല്ലടോ..താൻ ഇത് എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം?? അതും എന്റെ ആത്മസുഹൃത്തിനെതിരെ..ഞാൻ അത് വിശ്വസിക്കുമെന്ന് തോന്നുന്നോ??” “വിശ്വസിക്കണം കിരൺ…കൂട്ടുകാരൻ ആണോ ദേവു ആണോ വലുതെന്ന് നീ ആലോചിക്ക്” “മനസിലായില്ല…” “ഞാൻ പറഞ്ഞല്ലോ ആ ആൽബിക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടായതാണ്.അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.അത് നീ ദേവുവിനോട് പറയണം..അവളുടെ ഏട്ടൻ നിരപരാധി ആണെന്ന് അവൾ അറിയണം..അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കല്യാണത്തെ കുറിച്ച് എനിക്ക് ഒന്നുംകൂടി ആലോചിക്കേണ്ടി വരും..ആൽബിയെ പോലൊരു കൂട്ടുകാരൻ ഉള്ള നിന്റെ കൈയിൽ എന്റെ പെങ്ങളെ തരാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്” ഹർഷന്റെ വാക്കുകളെ അത്രയും നേരം പുച്ഛത്തോടെ കേട്ടുനിന്ന കിച്ചന് ദേഷ്യം അരിച്ചുകയറി.

“ഛി…നിർത്തടാ…നീ എന്താ വിചാരിച്ചത്..നീ പറയുന്നതൊക്കെ കേട്ട് ദേവുവിനെ നഷ്ടപ്പെടുമെന്ന പേടിയിൽ ഞാൻ ആൽബിയെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാകുമെന്നോ??? എടാ..നിനക്ക് നിന്റെ ഹൈദരാബാദിലെ ചെറ്റകളുമായിട്ടുള്ളത് പോലുള്ള സൗഹൃദം അല്ല ഞങ്ങളുടേത്..ഒരു വാക്ക് കൊണ്ട് തുടങ്ങിയ ബന്ധം ഈ ജീവൻ കൊണ്ട് മാത്രമേ അവസാനിക്കു.പിന്നെ നീ പറഞ്ഞല്ലോ അവന് തെറ്റിദ്ധാരണ ഉണ്ടായത് ആണെന്ന്..നിന്റെ ചരിത്രം ഒക്കെ ആൽബി എങ്ങനെയാ അറിഞ്ഞതെന്ന് നീ ചിന്തിച്ചില്ലേ…ഇല്ലെങ്കിൽ വേണ്ട..ഞാൻ പറഞ്ഞ് തരാം..നിന്നേ കുറിച്ചുള്ള എല്ലാ കാര്യങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയത് ഞാൻ ആണ്..ഞാൻ പറഞ്ഞാണ് ആൽബി അറിയുന്നത്…ഞാൻ തന്നെയാണ് ദേവുവിനോടും പറഞ്ഞത്” കിച്ചന്റെ വാക്കുകൾ കേട്ട് ഞെട്ടിനിൽകുന്ന ഹർഷനിലേക്ക് കുറച്ചും കൂടി അവൻ അടുത്ത് നിന്നു. “പിന്നെ നീ എന്താ പറഞ്ഞത് എന്റെയും ദേവുവിന്റെയും കല്യാണം നടത്തില്ലെന്നോ??

അതിന് നിന്റെ സമ്മതം ആർക്ക് വേണമടാ….പെണ്ണിനെ കാമകണ്ണോടെ മാത്രം നോക്കുന്ന നിനക്ക് ആത്മാർത്ഥ പ്രണയത്തെ കുറിച്ച് അറിയില്ലായിരിക്കും..അവളെ ഞാൻ സ്നേഹിച്ചത് ശരീരസുഖത്തിന് വേണ്ടി മാത്രമല്ല…മരണത്തിനപ്പുറവും പിരിയില്ലെന്ന ഉറപ്പിലാണ്..” “ഡാ നീയൊന്നും ജയിച്ചെന്ന് കരുതണ്ട..ഈ ഹർഷൻ അങ്ങനെ തോറ്റുകൊടുക്കുന്നവൻ അല്ല..അത് നീയൊക്കെ അറിയാൻ പോകുന്നതേ ഉള്ളു..കാത്തിരുന്നോ..” ഹർഷനെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് കിരൺ നടന്നു. ************** “എവിടായിരുന്നു കിച്ചേട്ടാ..എത്ര നേരമായി ഞങ്ങൾ കാത്തിരിക്കുവാ..” “എന്റെ ദേവു നീയൊന്ന് അടങ്ങ്..നിന്റെ ഏട്ടൻ എന്നെ വിട്ടാലല്ലേ എനിക്ക് വരാൻ പറ്റു” “അപ്പോൾ ഹർഷേട്ടൻ..ഹർഷേട്ടനാണോ വിളിച്ചിരുന്നത്?” “മ്മ്മ് അതേ…അവനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്..

നമ്മുടെ കല്യാണം നടത്തിലെന്ന അവന്റെ വെല്ലുവിളി” “കിച്ചേട്ടാ…ഞാൻ കാരണം നിങ്ങളുടെ ജീവിതം..” അമ്മുവിന്റെ സങ്കടം കണ്ടതും ദേവു അവളെ ചേർത്ത് പിടിച്ചു. “നീ വിഷമിക്കുന്നത് എന്തിനാ?? ഞങ്ങൾ പിരിയാൻ വേണ്ടിയല്ല സ്നേഹിച്ചത്..ഈ ദേവുവിന് ഒരു ജീവിതം ഉണ്ടെങ്കിൽ അതെന്റെ കിച്ചേട്ടന്റെ ഒപ്പം ആയിരിക്കും” “അതേ അമ്മു..ആരൊക്കെ എതിർത്താലും ദേവുവിനെ ഞാൻ സ്വന്തമാക്കും” അവരുടെ വാക്കുകൾ അമ്മുവിന് താത്കാലിക ആശ്വാസം നൽകി. “ഞങ്ങൾ ഇറങ്ങട്ടെ അമ്മച്ചി..എന്റെ അമ്മൂസിനെ നോക്കിക്കോണെ” കത്രീനാമ്മയുടെ കൈപിടിച്ച് ദേവു പറഞ്ഞതും അവർ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുത്തി.അത് നോക്കി നിൽക്കുന്ന ദിയയ്ക്കും ആ സ്നേഹചുംബനം നൽകി. “ആൽബി..എന്റെയും ദേവുവിന്റെയും കല്യാണം രണ്ട് വർഷം കഴിഞ്ഞ് മതിയെന്ന് പറഞ്ഞെങ്കിലും അത് വരെ പോകുമെന്ന് തോന്നുന്നില്ല” “അതോർത്ത് നീ ടെന്ഷൻ ആകണ്ട…

എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ദേവുവിനെ നമ്മൾ ഇറക്കികൊണ്ട് വരും.” “അതല്ലടാ..ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ അമ്മുവിനെ ഞങ്ങളുടെ കൂടെ നിർത്തും..അതുവരെ അവളെ ഇവിടെ നിർത്തണം..ഒന്നോ രണ്ടോ ദിവസം അഭയം കൊടുക്കുന്നത് പോലല്ലെന്ന് അറിയാം..അതുകൊണ്ടാ ഞാൻ പറഞ്ഞത്” “എന്താടാ കിച്ചു…അവൾക് എത്ര നാള് വേണമെങ്കിലും ഇവിടെ നിൽക്കാം..കണ്ടില്ലേ അമ്മച്ചിയുടെ സന്തോഷം..മിണ്ടിയും പറഞ്ഞും ഇരിക്കാൻ അവളെ കിട്ടിയതിന്റെയാ..ഒറ്റ ദിവസം കൊണ്ട് തന്നെ അവൾക്കും നല്ല മാറ്റം ഉണ്ട്” “കിച്ചൂട്ടായി ഒന്നുകൊണ്ടും പേടിക്കണ്ട..അമ്മുവിനെ ഞങ്ങൾ ഏറ്റെടുത്തു..” ആൽബിയുടെയും ജെറിയുടെയും ഉറപ്പ് കിട്ടിയതോടെ കിച്ചന് വല്ലാത്തൊരു സമാധാനം തോന്നി.എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി..അമ്മുവിന്റെ ഇടവും വലവും അമ്മച്ചിയും ടീനയും അവളെ ചേർത്ത് പിടിച്ച് നിന്നു….. (തുടരും )

ആത്മിക: : ഭാഗം 12

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-