അവന്തിക: ഭാഗം 14

അവന്തിക: ഭാഗം 14

എഴുത്തുകാരി: വാസുകി വസു

വീട്ടിൽ എത്തിയത് തന്നെ എങ്ങനെ എന്ന് അറിഞ്ഞില്ല…ഓടിച്ചെന്ന് ചേച്ചിയുടെ കാൽപ്പാദങ്ങളിൽ വീണു.. പൊട്ടിയൊഴുകി.. “മാപ്പ്…മാപ്പ്…എന്നോട് ക്ഷമിക്കണം ചേച്ചി..ഞാനൊന്നും അറിയാതെ തെറ്റിദ്ധരിച്ചു പോയി.അറിവില്ലായ്മയായി കരുതണം ചേച്ചി.. സജ്ജ്ലമായ എന്റെ മിഴികൾ ചേച്ചിയുടെ കാൽപ്പാദങ്ങളെ നനച്ചൊഴുകി ” എന്തോന്നാടീ കണ്ണാ” ഇതെന്ന് ചോദിച്ചു ചേച്ചിയെന്നെ എഴുന്നേൽപ്പിച്ചതും വിങ്ങിപ്പൊട്ടി അവളിലേക്ക് വീണു..ചുണ്ടുകൾ പിളർത്തിയ എന്നെ ചേച്ചിയാൽ കഴിയും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. എല്ലാം കണ്ട് ഒന്നും മനസ്സിലാകാതെ നിന്നെങ്കിലും അച്ഛന്റെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു. “ഒന്നൂല്യാച്ഛാ എനിക്കും കണ്ണനും ഇടയിലൊരു തെറ്റിദ്ധാരണ. പരസ്പരം മനസ്സ് തുറക്കാഞ്ഞതിനാൽ അത്രയെയുള്ളൂ.

അച്ഛാ സങ്കടപ്പെടേണ്ടാ” നനഞ്ഞ മിഴികളോടെ ചേച്ചി അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “വാടാ കണ്ണാ നമുക്ക് പറമ്പിലേക്കിറങ്ങാ” “വേണ്ടാ നിക്ക് ചേച്ചിയോടൊട്ടിയിങ്ങനെ നിന്നാൽ മതീട്ടൊ..എന്റെ സങ്കടങ്ങൾ തീരട്ടെ” “ഇതിനു മാത്രം സങ്കടപ്പെടാൻ മാത്രം ഒന്നൂല്ലെടീ..നീയിത്ര പാവായല്ലോ ന്റെ കണ്ണാ” ചുണ്ടുകൾ അമർത്തി ചേച്ചിയെന്റെ കവിളിൽ ചുംബിച്ചു.. അരുമയോടെ മുടിയിഴകളിൽ തലോടി..അതുവരെ ഞാൻ അനുഭവിക്കാതിരുന്ന,എനിക്ക് നഷ്ടമായ എന്റെ അമ്മയുടെ സ്നേഹവും വാത്സല്യവും ഞാൻ തിരിച്ചറിയുകയായിരുന്നു..ഞാൻ ഒന്നൂടെ ചേച്ചിയെ അമർത്തി ചുറ്റിപ്പിടിച്ചു.. ഇനിയും എന്റെ വാവയെ നഷ്ടപ്പെടാതിരിക്കാനായിട്ട്.. ഞാൻ പെയ്തൊഴിയും വരെ ക്ഷമയോടെ ചേച്ചി എന്നെ ചേർത്തു പിടിച്ചു ആശ്ലേഷിച്ചു..

എന്നെക്കൂട്ടി പുറത്തേക്കിറങ്ങാൻ ശ്രമിച്ചതും ഞാനൊന്നൊടെ ഇളകി ചേർന്നു..ചേച്ചി ബലമായി പിടിച്ചു എന്നെ പുറത്തേക്ക് നടത്തിച്ചു… പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ ചേച്ചി ഇരുന്നു…ആ മടിയിൽ തല ചായിച്ചു ഞാനും കിടന്നു… “ന്റെ കണ്ണാ നീ കരുതണ പോലത്തെ ബന്ധമൊന്നും അല്ലാട്ടൊ ശിവദ് സാറുമായി എനിക്കുളളത്” ചേച്ചിയുടെ വാക്കുകൾ എന്നെ പൊള്ളിച്ചു തുടങ്ങിയതും വീണ്ടും ഞാൻ ചുണ്ടുകൾ പിളർത്തി. “ന്റെ കണ്ണാ ഇങ്ങനെ കരയാതെ ട്ടൊ..നിക്കും സങ്കടം വരണൂ” ചേച്ചിയുടെ മിഴികളും നിറഞ്ഞ് വരണത് ഞാൻ കണ്ടു..വിരൽ തുമ്പ് ഉയർത്തി എന്റെ കണ്ണുനീര് ഞാൻ തുടച്ചു കളഞ്ഞശേഷം പുഞ്ചിരിയോടെ പറഞ്ഞു. “ഇല്ലാ ട്ടൊ..വാവയുടെ കണ്ണൻ ഇനി കരയൂല്ലാ” “പോടീ കുറുമ്പി നിക്ക് നിന്നെ അറിയാത്തോളാണോ” സ്നേഹത്തോടെ ആരാധ്യയെന്റെ കവിളിൽ നുള്ളി…

“കണ്ണാ ശിവദ് സാറ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്….സാറുമായുളള പരിചയം കുറച്ചു പഴക്കമുണ്ട് ട്ടൊ” “ങേ….” കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ചാടി എഴുന്നേറ്റു ചേച്ചിയെ തുറിച്ചു നോക്കി..എനിക്ക് വിശ്വാസമായില്ലെന്ന് ആരാധ്യക്ക് മനസ്സിലായി..എന്നെ അവൾ ചേർത്ത് പിടിച്ചു അവർ തമ്മിലുള്ള പരിചയത്തിന്റെ കഥ പറഞ്ഞു തുടങ്ങി. “ഞാനും ഇന്ദ്രനും തമ്മിൽ പിരിയാൻ കഴിയാത്ത വിധം അടുപ്പത്തിലായിരുന്നു..ആരെയും അറിയിക്കരുതെന്ന് അവന്റെ കർശനമായ നിർദ്ദേശം ആയിരുന്നു.. പലപ്പോഴും അയാളുടെ നിലപാടുകളോട് എനിക്ക് എതിർപ്പായിരുന്നു.എന്നിട്ടും ഞാൻ എതിർത്തില്ല.എനിക്ക് അത്രയും ഇഷ്ടമായിരുന്നു” ചേച്ചിയുടെ സ്വരം ഇടറിയെങ്കിലും കരഞ്ഞില്ല..കരയാൻ അവൾ മറന്ന് പോയിരുന്നു..

“എന്നിട്ടും കണ്ണൻ അറിഞ്ഞു…വീട്ടിൽ വിവാഹം ഉറപ്പിച്ചപ്പോൾ കണ്ണൻ ചോദിച്ചിരുന്നോല്ലോ എന്റെ ഇഷ്ടം അച്ഛനെ അറിയിക്കാൻ. എന്നിട്ടും ഞാൻ അനുസരിക്കാതിരുന്നത് ഇന്ദ്രന്റെ വാക്കോർത്താണ്..സത്യം ചെയ്തത് പാലിക്കണമെന്ന് കരുതി കണ്ണാ… “എല്ലാം വീട്ടുകാർ ഉറപ്പിക്കട്ടെയെന്നും വിവാഹത്തിനു മുമ്പ് ഒളിച്ചോടാമെന്നും അവനാ പറഞ്ഞത്…ഇന്ദ്രനോടുളള പ്രണയത്തിൽ അന്ധയായി തീർന്ന എനിക്ക് അവന്റെ ചതി മനസ്സിലാക്കാൻ കഴിഞ്ഞില്ല..ശ്രമിച്ചില്ല..” എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഒന്നും…ഞാൻ വേദനയോടെ ഓർത്തു..ആരാധ്യ ഒരാൾ കാരണം തകർന്നു പോയത് ഞാനും അച്ഛനും ആയിരുന്നു.. എന്റെ ജീവിതം തന്നെ ഇല്ലാണ്ടായി… ചേച്ചീ വീണ്ടും പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഓർമ്മയിൽ നിന്ന് തിരിച്ചെത്തി..

“കരുതിവെച്ച സ്വർണ്ണവും പണവും എടുത്തു ഞാൻ ഇന്ദ്രനൊപ്പം വിവാഹത്തലേന്ന് ഒളിച്ചോടി..സ്വർണ്ണം എടുക്കണ്ടാന്ന് ഞാൻ പറഞ്ഞിട്ടും നമ്മൾ എങ്ങനെ കുറച്ചു നാൾ ഒളിച്ചു ജീവിക്കുമെന്നുളള അവന്റെ ചോദ്യത്തിനു മുന്നിൽ എനിക്ക് മറ്റ് വഴികൾ ഇല്ലായിരുന്നു..” “നാട് വിട്ട് കുറച്ചു നാൾ ദൂരെയൊരിടത്ത് വാടക വീട് എടുത്ത് താമസിച്ചു… എന്റെ സ്വർണ്ണം മുഴുവനും ഇന്ദ്രൻ ധൂർത്തടിച്ചു…ഒരുമാസത്തെ പുതുമ കഴിഞ്ഞപ്പോൾ ഞാനവനു മടുപ്പായി തുടങ്ങിയത്രേ..ഹൃദയം പൊള്ളിപ്പോയി സ്നേഹിച്ചവനിൽ നിന്നത് കേട്ടപ്പോൾ..അന്ന് എന്റെ മനസ്സിൽ എന്നോട് സ്നേഹം മാത്രം ഉണ്ടായിരുന്നവരുടെ രൂപം മനസ്സിൽ തെളിഞ്ഞു..എന്റെ അച്ഛന്റെയും എന്റെ കണ്ണന്റെയും.അപ്പോഴേക്കും ഞാൻ ഒരുപാട് താമസിച്ചു പോയെടാ കണ്ണാ..” ചേച്ചി അലമുറയിട്ട് കരയണത് കണ്ടപ്പോൾ എന്റെ ഹൃദയം വിങ്ങിപ്പൊട്ടി…

ആദ്യമായാണ് അവൾ ഇങ്ങനെ കരയണത് കാണണത്.. “ന്റെ വാവ കരയാതെ..നിക്കും സങ്കടാകുന്നു ചേച്ചിയേ” ഏങ്ങലടിച്ചു കരയുന്ന ചേച്ചിയെ ആശ്വസിപ്പിക്കാൻ കഴിയാതെ ഞാനും കൂടെ കരഞ്ഞു…ചേച്ചി പെട്ടെന്ന് കണ്ണുതുടച്ചു.. “പോട്ടെടാ കണ്ണാ…ചിലതൊക്കെ ഓർത്തപ്പോൾ സഹിക്കാൻ പറ്റണില്ല..ഉള്ളിലത്രയും ണ്ട് സങ്കടങ്ങൾ” “ഹ്മ്മ്ം… ഹ്മ്മ്മ്മ്ം” കണ്ണുനീരോടെ ഞാൻ മൂളി.. “പണം തീർന്നപ്പോൾ ഇന്ദ്രൻ എന്നെ വിൽക്കാൻ ശ്രമിച്ചു… എന്റെ കഥകൾ അറിഞ്ഞ അവന്റെ ഒരു സുഹൃത്ത് ആണ് എന്നെ അവിടെ നിന്ന് രക്ഷിച്ചതും വീട്ടിലേക്ക് അച്ഛനെ വിളിച്ചു പറഞ്ഞതും വന്നു കൂട്ടിക്കൊണ്ട് പോകാനും..അത്രയും ദിവസം അയാളുടെ സംരക്ഷണത്തിലായിരുന്നു ഞാൻ.. അയാളോട് നിന്നെ കുറിച്ചും അച്ഛനെ കുറിച്ചും ഞാൻ പറഞ്ഞിരുന്നു” എനിക്ക് ഓർമ്മയുണ്ട് അച്ഛനെ ഒരു അജ്ഞാതൻ ഫോണിൽ വിളിച്ചത്…

ഇന്ന സ്ഥലത്ത് ഉണ്ടെന്നും കൂട്ടിക്കൊണ്ട് പോകാനും അറിയിച്ചത്..അങ്ങനെ അച്ഛൻ ചെന്ന് ചേച്ചിയെ കൂട്ടിക്കൊണ്ട് വന്നതും നാട്ടിൽ നിന്ന് മാറ്റി നിർത്തി ബാംഗ്ലൂരിൽ ചേച്ചിയെ പഠിപ്പിക്കാൻ അയച്ചതും അയാളുടെ നിർദ്ദേശമായിരുന്നു..കുറച്ചു നാൾ ആരാധ്യ നാട്ടിൽ നിന്ന് മാറി നിൽക്കണതാണ് നല്ലതെന്ന്… ഞാനും അച്ഛനും അയാളെ കണ്ടട്ടില്ല..ആ നല്ല മനുഷ്യനെ…ഒരിക്കലെങ്കിലും നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.. നന്ദി പറയണം.. എന്റെ കൂടപ്പിറപ്പിനെ രക്ഷപ്പെടുത്തിയതിന്..കയ്യിൽ കിട്ടിയപ്പോൾ എന്ത് ചെയ്യാമായിരുന്നിട്ടും അതിൻ ശ്രമിക്കാതെ അവളെ സംരക്ഷിച്ചതിനു..കടലോളം സ്നേഹവും നന്ദിയും ഉണ്ട് ഞങ്ങൾ കാണാത്ത ആ വലിയ മനുഷ്യനോട്…ഞാൻ ഓരോന്നും ഓർത്തു… “ബാംഗ്ലൂരിൽ എത്തിയ ഞാൻ സ്വയം മാറിയില്ല…

എന്റെ സുഹൃത്ത് എന്നെ ഒരുപാട് മാറ്റി..നിങ്ങളെ ഓർക്കാത്ത കരയാത്ത ഒരുദിവസം പോലുമില്ല..കണ്ണന്റെ ജീവിതം തകർന്നതും ഞാൻ കാരണമാണെന്ന് അയാൾ പറഞ്ഞാണു അറിഞ്ഞത്…അതോടെ ഞാൻ പൂർണ്ണമായും തകർന്നു പോയി കണ്ണാ..നിങ്ങൾ എന്നെ വെറുക്കാനായി സ്വയം വെറുപ്പിച്ചു..നിങ്ങളുടെ ശാപത്തിൽ വെന്തുരുകി നീറി മരിക്കാൻ ഞാൻ ആഗ്രഹിച്ചു..അതാണ് ഒരിക്കലും ഇങ്ങോട്ട് വരാൻ ശ്രമിക്കാഞ്ഞത്” “ഇല്ല ചേച്ചി ഒരിക്കലും ഞാനും അച്ഛനും ചേച്ചിയെ ശപിച്ചിട്ടില്ലാ ട്ടൊ..അതിനു കഴിയില്ല വാവേ..കൂടെ ചേർത്ത് പിടിച്ചിട്ടെയുള്ളൂ എന്റെ കൂടപ്പിറപ്പിനെ” ആരാധ്യ അനുഭവിച്ചു തീർത്ത സങ്കടങ്ങൾ എന്നെ നീറ്റി…ഇന്ദ്രനോട് അടങ്ങാത്ത ദേഷ്യവും തോന്നി… “ആ ദുഷ്ടൻ ഇപ്പോൾ എവിടെയുണ്ട് ചേച്ചി.. ഇന്ദ്രൻ” കണ്ണുകൾ തുടച്ചു ഞാൻ പല്ലിറുമ്മി…

കുറച്ചു സമയം ചേച്ചിയൊന്നും മിണ്ടിയില്ല..പതിയെ അവളിലൊരു പുഞ്ചിരി തെളിഞ്ഞു… “മരിച്ചു പോയി…അല്ല കൊന്നു കളഞ്ഞൂന്ന് പറയുന്നതാകും ശരി” ശാന്തമായിരുന്നു ചേച്ചിയുടെ സ്വരം…ഞെട്ടിപ്പിടഞ്ഞ് അവളെ പകപ്പിൽ നോക്കി.. “പ്രണയം നടിച്ചു ബാംഗ്ലൂരിൽ വന്ന് എന്നെ ശല്യം ചെയ്തപ്പോൾ,, ഒരുപാട് പെൺകുട്ടികൾ അവൻ കാരണം നശിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സ്നേഹം നടിച്ച് ഞാൻ അവനെ വിളിച്ചു വരുത്തി…അമിതമായി മദ്യം കഴിപ്പിച്ചു..ഒടുവിൽ തിരക്കേറിയ ബാംഗ്ലൂർ സിറ്റിയിലെ റോഡിൽ അമിതമായ മദ്യപാനം മൂലം കാറ് ആക്സിഡന്റിൽ അവൻ കൊല്ലപ്പെട്ടു” ചെറിയ ഒരു ചിരിയോടെ ചേച്ചി പറഞ്ഞു… വിശ്വാസം വരാതെ ഞാനവളെ സൂക്ഷിച്ചു നോക്കി.. “സത്യാടാ കണ്ണാ…അവനെ പോലെയുളള ദുഷ്ടന്മാർ ജീവിച്ചിരുന്നാൽ ഇനിയും ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിക്കും…

സ്ത്രീയെന്നാൽ കാമം തീർക്കാനുളള ഉപകർണമാണെന്ന ഇവരുടെയൊക്ക ധാരണ മരണത്തിലൂടെയെങ്കിലും മാറട്ടേ” നിമിഷങ്ങൾ പതിയെ കടന്നു പോയി… പെട്ടന്നൊരാൾ വിങ്ങിപ്പൊട്ടുന്ന ശബ്ദം കേട്ടു തിരിഞ്ഞ് നോക്കി… അച്ഛൻ… ഞങ്ങൾ ചാടിയെഴുന്നേറ്റു… “അറിഞ്ഞിരുന്നില്ല കുട്ടി ഒന്നും…ന്റെ വാവയും തീ തിന്നുവാരുന്നെന്ന്” “സാരല്യാ അച്ഛാ…ഞാൻ ചെയ്ത തെറ്റിനല്ലേ ശിക്ഷ അനുഭവിച്ചത്…എനിക്കിനി എന്റെ അച്ഛന്റെയും കണ്ണന്റെയും വാവയായി കഴിഞ്ഞാൽ മതി…” സങ്കടത്താൽ ചുണ്ടുകൾ പിളർത്തിയ എന്നെയും ചേച്ചിയേയും അച്ഛൻ ചേർത്തു പിടിച്ചു… അച്ഛന്റെ വാത്സല്യമേറ്റ് ഞങ്ങൾ അങ്ങനെ നിന്നു.. “കണ്ണാ നിനക്കും അച്ഛനും അറിയേണ്ടേ ആ അജ്ഞാതൻ ആരാണെന്ന്… എന്നെ രക്ഷിച്ചയാൾ…” ചേച്ചി കുസൃതിയോടെ പുഞ്ചിരി പൊഴിച്ചു..

“നിക്ക് അറിയണം ചേച്ചി ആ വലിയ മനുഷ്യനെ കുറിച്ച്… നന്ദി പറയണം.. ഞങ്ങൾക്ക് ഞങ്ങളുടെ വാവേനെ തിരികെ തന്നതിനു..ആനന്ദാശ്രുക്കളാൽ ആ പാദങ്ങളിൽ പൂജ ചെയ്യണം..ജീവനുള്ള ആ ദൈവത്തിന്റെ കാൽപ്പാദത്തെ” ഞാൻ ആവേശത്തോടെ പറഞ്ഞു… “എന്നെ അന്ന് രക്ഷപ്പെടുത്തിയ ആ വലിയ മനുഷ്യൻ…എന്റെ ഏറ്റവും നല്ല സുഹൃത്ത് നിന്റെ ശിവദ് സാറ് ആണ്.നിനക്ക് ലഭിച്ച പുണ്യം…” അഗ്നിയിൽ വീണത് പോലെ ഞാൻ പൊള്ളിപ്പിടഞ്ഞു… നടുങ്ങിപ്പോയി… അഗാധമായൊരു ഗർത്തത്തിലേക്ക് ഞാൻ വീണു പോയിരുന്നു..ചുറ്റിനും കൂരിരുട്ട്.. കൂടെ ആരുമില്ല..ഭയമാകണൂ… സാറിനെയും ചേച്ചിയേയും തെറ്റിദ്ധരിച്ചത് ഓർത്ത് ഞാൻ ജീവനോടെ നീറി മരിച്ചു…

ഈ പാപങ്ങളെല്ലാം ഞാനേത് ഗംഗയിൽ ഒഴിക്കി കളഞ്ഞാലാ ന്റെ ഭഗോതി തീരാ… എല്ലാമൊരു തെറ്റിദ്ധാരണയിൽ സംഭവിച്ചത്…മനസ്സാൽ ശിവദ് സാറിന്റെ കാലിൽ വീണു കണ്ണീരാൽ ഞാൻ ക്ഷമ ചോദിച്ചു… എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല… നീറ്റൽ ശരീരമാകെ വ്യാപിക്കയാ…എന്റെ ബലമെല്ലാം നഷ്ടപ്പെട്ടത് പോലെ… ഒരാശ്രയത്തിനായി ഞാൻ ചേച്ചിയുടെ കയ്യിൽ മുറുക്കി പിടിച്ചു… ശരീരം തളർന്നു അങ്ങടേക്ക് ചാരി…താഴെ വീഴാതെ ചേച്ചിയെന്നെ പൊതിഞ്ഞ് പിടിക്കണത് ഞാനറിഞ്ഞു…. എന്റെ അമ്മയുടെ സാമീപ്യം വീണ്ടും എനിക്ക് അനുഭവപ്പെട്ടു….എന്റെ ചേച്ചിയിലൂടെ……. (തുടരും)

അവന്തിക: ഭാഗം 13

Share this story