എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 24

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 24

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഫോൺ വെച്ചു കഴിഞ്ഞതും ട്രീസ മാത്യൂസിനോട് പറഞ്ഞു , “ഈ കാര്യങ്ങൾ നിവിനോട് സംസാരിക്കേണ്ട, ” വേണം പക്ഷേ ഇപ്പഴല്ല കുറച്ചു കൂടി കഴിഞ്ഞിട്ട്, ഞാൻ അവനോട് സംസാരിക്കുന്നുണ്ട്, “അതിനു മുൻപ് മറ്റാരെങ്കിലും പറഞ്ഞു അവൻ അറിഞ്ഞാൽ…. ട്രീസ പറഞ്ഞു “,അത് ശരിയാണ്, ഏതായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ ശേഷം അവനോട് സംസാരിക്കാം, കുറച്ചു നേരം രണ്ടുപേരുടെയും ഇടയിൽ മൗനം നിറഞ്ഞു, ശേഷം പതിയെ ട്രീസ മുറിയിൽ നിന്ന് പിൻവാങ്ങി, കുറച്ചുനേരം കഴിഞ്ഞപ്പോൾ മാത്യൂസിന്റെ ഫോണിൽ ഓർഫനേജിലെ മദറിന്റെ കോൾ വന്നിരുന്നു, “ഹലോ മാത്യു ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്, ” പറയൂ മദർ എന്താണ്, “നിങ്ങളുടെ ഒരു കുടുംബസുഹൃത്ത് മാർക്കോസ് ഇന്നിവിടെ വന്നിരുന്നു,,

അയാൾ മാത്യൂസും ഡയാന മോളും തമ്മിൽ ഉള്ള ബന്ധം തിരക്കി, ഞാൻ പറയാതെ വന്നപ്പോൾ അല്പം ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്, ” ചില കാര്യങ്ങൾ എനിക്ക് അയളോട് തുറന്നു പറയേണ്ടി വന്നു, മാത്യൂസിന് അറിയാമല്ലോ ഡയാന ഇവിടുത്തെ ർഫനേജ്‌ റെക്കോർഡുകളിൽ ഇല്ലാത്ത കുട്ടിയാണ്,അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രശ്നം വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നെയും ഓർഫനേജിനേയും ആയിരിക്കും, അയാൾ പറഞ്ഞത് അയാൾക്ക് എന്തൊക്കെയോ സ്വാധീനങ്ങൾ ഉണ്ട് എന്നാണ്, അത്‌ ഉപയോഗിച്ച് ഈ ഓർഫനേജ് തന്നെ ഇല്ലാതാക്കാൻ കഴിയുമത്രേ, സഭയിൽനിന്നോ മുകളിൽ നിന്നോ ഒരു അന്വേഷണം വന്നാൽ ഡയാന എങ്ങനെ ഇവിടെ വന്നു എന്നൊരു ചോദ്യം വരും, അതിന് മറുപടി പറയേണ്ടത് ഞാനാണ് ,

സഭയിൽ നിന്നും മറ്റും ബന്ധപ്പെട്ടവർ വരുമ്പോൾ ഇവിടെ കുശിനിയിൽ നിൽക്കുന്ന ശോശചേട്ടത്തിയുടെ മകളാണ് എന്നാണ് പറയുന്നത്, അല്ലാതെ ഡയാന മോള് ഓർഫനേജിലെ റെക്കോർഡിൽ ഒന്നുമില്ല, അന്ന് മാത്യുവിന്റെ സാഹചര്യം കണ്ടു അലിവുതോന്നി ഞാൻ സമ്മതിച്ചതാണ്, പക്ഷേ ഇനി ഡയാന മോളെ ഇവിടെ നിർത്താൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല,മാത്യൂസ് വളരെ പെട്ടെന്ന് തന്നെ ഒരു തീരുമാനം എടുക്കണം,ഞങ്ങളുടെ റെക്കോർഡ്സിൽ ഉള്ള ഒരു കുട്ടി ആയിരുന്നെങ്കിൽ ഒരിക്കലും ഡയാനയെ പറ്റിയുള്ള വിവരങ്ങൾ ഞാൻ മറ്റൊരാളുമായി പങ്കുവയ്ക്കില്ലായിരുന്നു,ഇത് ശരിക്കും ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നം ആയതുകൊണ്ടാണ് പറയേണ്ടിവന്നത്, മാത്യൂസിന് നീരസം തോന്നരുത്, “ഒരിക്കലുമില്ല മദർ, എനിക്കറിയാം,

ഒരുപാട് പരിമിതിയിൽ നിന്നുകൊണ്ട് തന്നെ മദർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്, മോളെ ഇനി അവിടെ താമസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് എനിക്കറിയാം,തൽക്കാലം ഞാൻ അവളെ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാം, പിന്നീട് എന്താണ് വേണ്ടത് എന്ന് ആലോചിച്ച് ചെയ്യാം, “അതായിരിക്കും മാത്യൂസ് നല്ലത്, ഞാൻ ധൃതി വെക്കുകയാണ് എന്ന് മാത്യു വിചാരിക്കരുത്, പറ്റുവാണെങ്കിൽ ഉടനെ ഡയാനയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം, ” തീർച്ചയായും മദർ, ഫോൺ വച്ചുകഴിഞ്ഞു മാത്യൂസ് ആലോചിച്ചു, “ഡയാന മോളെ മാറ്റുന്നത് തന്നെ ആണ് നല്ലത്, ഇല്ലെങ്കിൽ മാർക്കോസ് ചിലപ്പോൾ അതിബുദ്ധി കാണിക്കും, ****

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ നിൽകുമ്പോൾ ആണ് നിവിനെ അനൂപ് വിളിക്കുന്നത്, “എന്താണ് അനൂപ് “നിവിന് തിരക്കുണ്ടോ, ഇല്ലങ്കിൽ നമ്മുക്ക് ഒരു കോഫി കുടിക്കാം, “അതിനെന്താ വാ, ക്യാന്റീനിൽ ടേബിളിൽ മുന്നിൽ ഇരിക്കുമ്പോൾ അനൂപിന്റെ മുഖം കണ്ടപ്പോൾ തന്നെ നിവിന് തോന്നി, എന്തൊക്കെയോ അനൂപിന് തന്നോട് പറയാൻ ഉണ്ടെന്ന്, “എടൊ അളിയോ എന്താ കാര്യം പറ, എന്താണ് ടെൻഷൻ, “അത്‌ പിന്നെ നിവിൻ ഞാൻ തന്നോട് ഒരു കാര്യം ചോദിക്കാൻ ആരുന്നു, “അതാണ് ചോദിച്ചേ എന്താണ് വിഷയം, “അന്ന് എൻഗേജ്മെന്റിനു ഒരു കുട്ടി വന്നില്ലേ, നിവിന്റെ പപ്പക്ക് ഒപ്പം, ആ കുട്ടി നിങ്ങൾടെ റിലേഷൻ ആണോ, എനിക്ക് ആ കുട്ടിയുടെ ഡീറ്റെയിൽസ് ഒന്ന് കിട്ടിയാൽ കൊള്ളരുന്നു, നിവിൻ ചിരിയോടെ അവനെ നോക്കി, “എന്താടോ വിവാഹാലോചനക്ക് ആണോ, അനൂപ് വിളറി, തന്റെ കണ്ണട ഒന്ന് എടുത്തു ശെരിക്ക് വച്ചു,

“അത്‌ പിന്നെ നിവിൻ, “താൻ പരുങ്ങികളിക്കാതെ, “എനിക്ക് ഇഷ്ട്ടം ആയി നിവിന്റെ മുഖത്ത് നോക്കാതെ അനൂപ് പറഞ്ഞു, “ഇത് പറയാൻ ആണോ താൻ ഇങ്ങനെ പരുങ്ങിയത്, താൻ ആദ്യം ആയി ഒരു സഹായം ചോദിക്കുമ്പോൾ ഞാൻ ചെയ്തതരാതെ ഇരിക്കുമോ, “നിവിൻ മാതു അറിഞ്ഞാൽ എന്നേ കളിയാക്കും, “ഓ പിന്നെ അവള് പ്രേമിച്ചിട്ടില്ല, ഞാൻ അതൊക്കെ നോക്കിക്കോളാം, തനിക്ക് ഉടനെ ഞാൻ അവളുടെ ഫുൾ ഡീറ്റെയിൽസ് തരും, പോരെ നിവിൻ പറഞ്ഞപ്പോൾ അനൂപിന് ആശ്വാസം തോന്നി, അവന്റെ മുഖം പ്രസന്നം ആയി. വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ ട്രീസ്സയുടെ മുഖത്തിന് പ്രസന്നത ഇല്ലാത്തത് നിവിൻ ശ്രദ്ധിച്ചിരുന്നു, എന്താണെന്ന് ചോദിച്ചപ്പോൾ കാര്യമായി ഒന്നും ഇല്ലെന്ന് അവർ പറഞ്ഞു എങ്കിലും അത് അങ്ങനെയല്ല എന്ന് അവൻറെ മനസ്സിൽ തോന്നിയിരുന്നു,

പക്ഷേ നീനയുടെ മുഖത്ത് പതിവിലും സന്തോഷം ആയിരുന്നു, എക്സാം ആയതിനാൽ നീത പുറത്തേക്ക് വരാറില്ല പഠിക്കുന്ന തിരക്കിലാണ്, എക്സാം ആയതുകൊണ്ട് തന്നെ നിവൻ പല്ലവിയെ അധികം വിളിക്കാതെ ഇരിക്കുകയായിരുന്നു, തൻറെ പ്രണയം അവളുടെ ഭാവിയെ ഒരുതരത്തിലും ബാധിക്കരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു, ഡേവിഡ് അങ്കിളും ലീനയും പുറത്തേക്ക് പോയിരിക്കുകയാണ്,ഇതാണ് അപ്പയോട് സംസാരിക്കാൻ പറ്റിയ സമയമെന്ന് നിവിന് തോന്നി, അവൻ മുകളിലേക്ക് കയറി,മാത്യൂ മുറിയിൽ തന്നെ ഉണ്ടായിരുന്നു, അവൻ അയാൾക്ക് അരികിലേക്ക് ചെന്നു, “അപ്പ വെറുതെ ഇരിക്കുകയാണോ? ” എന്താ നിവിൻ? “ഞാൻ അപ്പയോടെ ഒരുകാര്യം ചോദിക്കാൻ വേണ്ടി വന്നതാ, ഒരുവേള മാത്യൂസിന്റെ മനസ്സിൽ കൂടി ഒരു മിന്നൽ കടന്നു പോയി.

എന്തെങ്കിലും നിവിൻ അറിഞ്ഞു കാണുമോ അയാളുടെ മനസ്സിൽ ആശങ്ക ആയി, “എന്താ മോനെ! “അത് അന്ന് എൻഗേജ്മെന്റിന് വന്ന കുട്ടി ഇല്ലേ? ഞങ്ങളുടെ ചിത്രം വരച്ച കുട്ടി, എനിക്ക് ആ കുട്ടിയെ പറ്റി ഒന്ന് അറിഞ്ഞാൽ കൊള്ളാം എന്നുണ്ടായിരുന്നു, അത് അപ്പയുടെ ആരാണ്, അവൻറെ ചോദ്യങ്ങളെല്ലാം തന്നെ കുത്തുന്നതായി അയാൾക്ക് തോന്നി,ഉള്ളിലെ പരിഭ്രമം മുഖത്തെ വരാതിരിക്കാനായി അയാൾ പരമാവധി ശ്രമിച്ചു, ശേഷം സമചിത്തത വീണ്ടെടുത്തു പറഞ്ഞു, “അത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയാണ്, “വേണ്ടപ്പെട്ട എന്ന് പറയുമ്പോൾ? അപ്പയുടെ കൂട്ടുകാരുടെ ആരുടേലും മകൾ ആണോ? , “അവൾക്ക് വീട്ടുകാരും ബന്ധുക്കളും ഒന്നുമില്ല, ഒരു ഓർഫനേജിൽ ആണ് കഴിയുന്നത്, ഞാൻ സ്പോൺസർ ചെയ്യുന്ന കുട്ടിയാണ്, നിവിന് നേരിയ സങ്കടം തോന്നി,

“എന്താണ് ആ കുട്ടിയുടെ പേര് ? “ഡയാന “എന്താണ് ചെയ്യുന്നത് “അവൾ ഡിഗ്രി “എന്താ നിവിൻ “അത് എൻറെ ഒരു ഫ്രണ്ടിനെ ആ കുട്ടിയെ ഇഷ്ടമായിരുന്നു, ഒരു വിവാഹാലോചന അതുകൊണ്ട് തിരക്കിയത്, മാത്യൂസിന് ആശ്വാസം തോന്നി അവൻ ഒന്നും അറിഞ്ഞിട്ടില്ല, “അവൾ ചെറിയ കുട്ടിയാണ് നിവിൻ 18 വയസ്സ് വയസ്സുള്ള വിവാഹപ്രായം ഒന്നുമായിട്ടില്ല, നിവിൻ ഒരു പുഞ്ചിരി സമ്മാനിച്ച് ആ മുറിയിൽ നിന്നും ഇറങ്ങി, പിറ്റേന്ന് ഓഫീസിൽ വന്നപ്പോൾ പ്രതീക്ഷയോടെ അനൂപ് കാത്തിരിക്കുന്നുണ്ടായിരുന്നു, “അനൂപ് എന്നെ തന്നെ കാത്തുനിൽക്കുകയായിരുന്നു എന്ന് തോന്നുന്നു , നിവിൻപറഞ്ഞു, “അതെ ഞാൻ നിവിനെ തന്നെ കാത്തുനിൽക്കുകയായിരുന്നു, “ഞാൻ തിരക്കി അനൂപ്, പക്ഷേ ഒരു പ്രശ്നം ഉണ്ട്, “എന്താണ് നിവിൻ, “ആ കുട്ടി ഒരു ഓർഫൻ ആണ്, “നിവിൻ…..

അനൂപ് വിശ്വാസം വരാതെ വിളിച്ചു. “അവൾ അനാഥ ആണ് അനൂപ്,അപ്പ സ്പോൺസർ ചെയ്യുന്ന കുട്ടിയാണ്, അനൂപിനന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായിട്ടുണ്ടാകും എന്ന് എനിക്കറിയാം, “എന്തിനാണ് നിവിൻ ഞാൻ ഇഷ്ടപ്പെട്ടത് അവളെ അല്ലേ? അവളുടെ ജീവിത സാഹചര്യങ്ങളേ അല്ലല്ലോ, “അനൂപ്,നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമ ആണ്, ” എനിക്കിഷ്ടമാണ് നിവിൻ, “എങ്കിൽ ബാക്കി ഡീറ്റെയിൽസ് ഞാൻ തപ്പിപ്പിടിച്ച് തരാം, “ഇനി പപ്പയോട് ചോദിക്കേണ്ട നിവിൻ, മോശമല്ലേ, അത്യാവശ്യം നമ്മുക്ക് അറിയാൻ പറ്റും, ഈ സിറ്റിയിൽ തന്നെ ഉള്ള ഏതെങ്കിലും കോളേജിൽ ആയിരിക്കും, “എനിക്ക് വിധിച്ചതാണെങ്കിൽ ഒരിക്കൽ കൂടി എൻറെ കണ്ണിൽ വന്നു പെടും, “അത് ശരിയാണ് നമുക്ക് വിധിച്ചതാണെങ്കിൽ എത്ര വർഷം കഴിഞ്ഞാലും അത് നമ്മളെ തേടി വരും, നിവിൻ ചിരിയോടെ പറഞ്ഞു, °°°

വൈകുന്നേരം ഓഫീസ് കഴിഞ്ഞ് മാത്യു വരുന്ന വഴിയിൽ ആണ് കാർ ആക്‌സിഡന്റ് ആയ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും കൈ കാണിച്ചത്, ആ പെൺകുട്ടിയുടെ നൈറ്റിയിൽ കൂടി ചോര ഒഴുകുന്നുണ്ടാരുന്നു, അതുകൊണ്ടാണ് അയാൾ വണ്ടി നിർത്തിയത്, “സാർ ഒന്ന് സഹായിക്കണം ഒരുപാട് വണ്ടിക്ക് കൈ കാണിച്ചു ആരും നിർത്തിയില്ല, ആക്‌സിഡന്റ് ആയതാണ് വൈഫ്‌ ആണ് അയാൾ പറഞ്ഞു. “വരൂ കയറ് മാത്യു പറഞ്ഞു. ഒട്ടും ആലോചിക്കാതെ മാത്യു അവരെ വണ്ടിയിൽ കയറ്റി, പെൺകുട്ടിയുടെ ഒപ്പം പുറകിലായിരുന്നു അയാൾ ഇരുന്നത്, പെൺകുട്ടി പാതി ബോധരഹിത ആരുന്നു, അതുകൊണ്ടുതന്നെ ആ കുട്ടിയെ അയാൾ ചേർത്തു പിടിച്ചിരുന്നു, “എന്ത് പറ്റിയതാ “ബ്രേക്ക് പോയതാ അടുത്ത് കണ്ട ഹോസ്പിറ്റലിൽ മുന്നിൽ മാത്യു വണ്ടി നിർത്തി,

“ഞാൻ കൂടെ വരണോ എന്തേലും സഹായത്തിനു മാത്യു ചോദിച്ചു. “വേണ്ട സാർ ഇത് തന്നെ വല്ല്യ ഉപകാരം, അയാൾ നന്ദി പറഞ്ഞു അകത്തേക്ക് പോയി, മാത്യു കാർ ഓടിച്ചു പോയി, മാത്യു പോയികഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന്റെ തോളിൽ കിടന്ന പെൺകുട്ടി തല ഉയർത്തി, തന്റെ ഷാൾ കൊണ്ട് ചോര പോലത്തെ ദ്രവകം തുടച്ചു, ശേഷം അവിടെ പാർക്ക്‌ ചെയ്ത സ്കോർപിയോയിൽ കയറി ഇരുന്നു, ശേഷം ആ ചെറുപ്പക്കാരൻ ഫോൺ എടുത്തു ആരെയോ വിളിച്ചു, “ഹലോ അച്ചായ ബഞ്ചമിൻ ആണ്,പ്ലാൻ സക്സ്സ്സ്, വണ്ടി ഇപ്പോൾ അച്ചായൻ പറഞ്ഞ വഴിയേ വരും…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 23

Share this story