മധുരനൊമ്പരം…..🍒🍒 : ഭാഗം 28

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഗൗരവം ആധികാരികതയും ചേർന്ന അവന്റെ ഓരോ വാക്കും ജോജിയിൽ വല്ലാത്ത അസഹ്യത ഉണ്ടാക്കിയിരുന്നു. “ജോജിയെ ഞാൻ നല്ലൊരു സുഹൃത്തായിരുന്നു കണ്ടിരുന്നത്….. അച്ഛന് ജോജിയോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു ആദ്യം കണ്ടപ്പോൾ മുതൽ……. ഇപ്പോൾ ഞാൻ അറിഞ്ഞ കാര്യങ്ങൾ ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളാണ്……. എല്ലാം അനുവ തുറന്നുപറഞ്ഞു…… നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ഞാനറിഞ്ഞു…… ഇനി എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്, എൻറെ അനുജത്തിയെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്…… അതിലെല്ലാമുപരി അവൾ ചെന്നു കയറുന്നത് നല്ലൊരു കുടുംബത്തിൽ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്…… ഒരുപാട് ബന്ധുക്കളൊക്കെ ഉള്ള ഒരു കുടുംബത്തിൽ……

സ്വന്തം സഹോദരിയുടെ കാര്യത്തിൽ ഏതു ജേഷ്ഠനെയും പോലെ ഞാനും അല്പം സ്വാർത്ഥനാണ്…….. അതുകൊണ്ട് ഇതിൽ കൂടുതൽ വ്യക്തമായി എനിക്ക് പറയാൻ അറിയില്ല…… അവൾ ചെറിയ കുട്ടിയാണ്, വാശിപിടിക്കുന്ന പ്രായമാണ്…… പക്ഷേ താൻ കുറച്ചുകൂടി മുതിർന്ന ഒരു പുരുഷനാണ്…… എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്ന ആളാണ്, തനിക്ക് അറിയാം ജാതി വേറെയാണ്, മതം വേറെയാണ്, പിന്നെ എല്ലാത്തിലുമുപരി സ്വന്തം എന്ന് പറയാൻ നിങ്ങൾക്ക് ഒരു സഹോദരി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുകഴിഞ്ഞു…… അങ്ങനെ ഒരാളെ അല്ല ഞങ്ങളുടെ കുട്ടിക്ക് വേണ്ടി ഞങ്ങൾ മനസ്സിൽ കരുതിയിരിക്കുന്നത്….. അതുകൊണ്ട് ജോജി സ്വയമായി ഇതിൽ നിന്നും പിന്മാറണം….. കുറച്ച് സമയം ജോജി ഒന്നും പറഞ്ഞില്ല……. അവൻറെ മൗനം അവനിൽ ഭീകരതയിൽ ആഴ്ത്തി കഴിഞ്ഞിരുന്നു……

“അനന്ദു പറഞ്ഞതെല്ലാം സത്യമാണ്, ഏതൊരു ജേഷ്ഠനും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്…….. അനന്ദു പറഞ്ഞതുപോലെ സ്വന്തം കാര്യങ്ങൾ വരുമ്പോൾ എല്ലാ മനുഷ്യരും സ്വാർത്ഥർ ആയി പോകും……. ഞാൻ ഒരു സാധാരണ മനുഷ്യനാണ് ഞാനും സ്വാർത്ഥനായി കൂടാ എന്ന് അനന്ദുവിന് പറയാൻ കഴിയില്ല…… പക്ഷേ അനന്ദു പറഞ്ഞ ചില കാര്യങ്ങൾ ഒക്കെ സത്യമാണ്, എന്നെപ്പോലൊരാൾക്ക് ഒപ്പം മകളെ വിവാഹം കഴിച്ച് അയക്കാൻ ഒരു രക്ഷിതാക്കളും ആഗ്രഹിക്കില്ല……. പക്ഷേ എനിക്ക് ഒരിക്കലും അനുരാധയെ മറക്കാൻ കഴിയില്ല…… അനന്ദുവിനോട് ഉള്ള എല്ലാ ബഹുമാനത്തോടും തന്നെയാണ് ഞാൻ ഇത് പറയുന്നത്……. പക്ഷേ ഒരിക്കലും അനന്ദുവിനെയും കുടുംബത്തെയും വേദനിപ്പിച്ച് ഞാൻ അനുരാധയെ സ്വന്തമാക്കില്ല അത്‌ അവളോടും പറഞ്ഞിട്ടുള്ള കാര്യമാണ്……

അവളും സമ്മതിച്ച കാര്യമാണ്……. എൻറെ പേരിൽ ആ കുട്ടിയുടെ പഠിപ്പ് അനന്ദു നിർത്തരുത്….. അതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഞാൻ ആയിരിക്കും…… അനന്ദു പേടിക്കേണ്ട കാര്യമില്ല…… ഒരിക്കലും അനന്ദുവിന്റെ കണ്മുൻപിൽ നിന്നും അനന്ദുവിന്റെ അനുജത്തിയെ കൊണ്ട് ഞാൻ എങ്ങോട്ടും പോകാൻ പോകുന്നില്ല…… എനിക്ക് ഒരു സഹോദരി ഉണ്ട്…. അതുകൊണ്ട് അനന്ദുവിന്റെ വേവലാതി മനസിലാകും….. ഒരിക്കലും അങ്ങനെ ഒരു ജീവിതം ഞാനോ അവളോ ആഗ്രഹിക്കുന്നില്ല…… എന്നെങ്കിലും ഒരിക്കൽ ഞാൻ അവളുടെ കൈ പിടിക്കുന്നുണ്ടെങ്കിൽ അത് പിടിച്ചത് തരുന്നത് അനന്ദുവിന്റെ അച്ഛൻ തന്നെ ആയിരിക്കണം എന്നാണ് എൻറെ ആഗ്രഹം……. പിന്നെ അനന്ദു പറഞ്ഞതുപോലെ ജാതിയും മതവും ഒക്കെ വേറെയാണ്, ഞാൻ അനാഥൻ ആണെന്ന് പറയുന്നതിൽ എനിക്ക് ഒരു നാണക്കേടും ഇല്ല…..

ഒരേ ജാതിയിൽ നിന്നും അനന്ദു കണ്ടുപിടിക്കുന്ന ഒരുപാട് ബന്ധുക്കൾ ഉള്ള ഏതൊരുത്തനേക്കാൾ കൂടുതൽ അനന്ദുവിന്റെ പെങ്ങളെ സ്നേഹിക്കാൻ എനിക്ക് കഴിയും…… ആ ഒരു കാര്യത്തിൽ മാത്രം എനിക്ക് അനന്തുവിന് ഉറപ്പ് തരാൻ സാധിക്കും…… തിരിച്ചു എന്നെ സ്നേഹിക്കാൻ അവൾക്കും…… പരസ്പരം സ്നേഹിച്ച് ഒരു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതാണ് ഏറ്റവും നല്ല കാര്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്…….. എത്ര കാലം വേണമെങ്കിലും നിങ്ങൾടെ ഒക്കെ മനസ്സ് മാറാൻ വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്……. അനുരാധയും അതിന് തയ്യാറാകും എന്ന് തന്നെയാണ് എൻറെ വിശ്വാസം…… എത്ര കാലങ്ങൾ കഴിഞ്ഞാലും എൻറെ തീരുമാനം മാറില്ല……. ” അപ്പോൾ തൻറെ നിലപാടാണ് ഇത്….. പിന്നെ നിങ്ങൾ പറഞ്ഞതുപോലെ എനിക്ക് നിങ്ങളെ ഭയമില്ല….. നിങ്ങളെ പേടിച്ച് ഞാൻ അവളുടെ പഠിത്തം നിർത്തിയിട്ടില്ല…….

ഇപ്പോഴത്തെ സാഹചര്യത്തിൽ അവൾ കോളേജിലേക്ക് പോകേണ്ട എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ…… അവളുടെ വിദ്യാഭ്യാസം നിർത്താൻ മാത്രം ഒരു ഭീരു ഒന്നുമല്ല ഞാൻ…. അവൾ കാത്തിരിക്കും എന്ന് ജോജിക്ക് ഉറപ്പുണ്ടെങ്കിൽ, ഇനി നിങ്ങൾ ഒരു പുരുഷനാണെങ്കിൽ അവളെ കാണരുത്……. ജോജി പറയുന്നു അവൾ കാത്തിരിക്കുമെന്ന്, ഇപ്പോൾ അവൾക്ക് പ്രായം വെറും 19 വയസ്സ് ആണ്……. ഈ പ്രായത്തിനിടയിൽ അവളുടെ മനസ്സിലെ ചിന്തകൾക്ക് പല മാറ്റങ്ങളും സംഭവിക്കാം, ജോജി അവളെ സ്നേഹിക്കുന്നതു ആത്മാർത്ഥമായി തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു….. പക്ഷേ അവൾ കുട്ടിയാണ് ജോജി….!! തീരുമാനങ്ങൾ മാറാൻ അധികം സമയം വേണ്ട…… ഞങ്ങൾ പറയുന്നതിന് അപ്പുറം ഒന്നും ചെയ്യില്ല അവൾ എന്ന് എനിക്കറിയാം…… ജോജിക്ക് അവളെ അറിയാവുന്നത് രണ്ടോ മൂന്നോ മാസങ്ങൾ മാത്രമാണ്……

19 വർഷം ഈ നെഞ്ചിലെ ചൂട് നൽകി ഞാൻ വളർത്തിയ അവളുടെ മനസ്സു മാറിയാൽ എനിക്ക് കാണാൻ പറ്റും….. ജോജിയുടെ ഈ കാത്തിരിപ്പ് വെറുതെ ആണെന്ന് പറഞ്ഞു ഞാൻ നിരാശനാക്കുന്നില്ല…… സംഭവിക്കുന്നത് എന്താണെന്ന് കാലം തെളിയിക്കട്ടെ……. പക്ഷേ ജോജി ഇനി അവളെ കാണരുത്…… അവളുടെ പിന്നാലെ നടക്കരുത്…… മറുപടിയൊന്നും പറയാതെ അവൻ എഴുന്നേറ്റ് പോയപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ജോജി…. വല്ലാത്ത വേദന തോന്നിയിരുന്നു…. ” അനന്ദു….!! പോകുന്നതിനു മുൻപ് അവനെ വിളിച്ച് ജോജി നിർത്തി…. “ഒരിക്കൽ കൂടി… ഒരിക്കൽ കൂടി എനിക്കൊന്ന് കാണണം…. ഒരുവട്ടംകൂടി ഞാൻ കാണും….. സംസാരിക്കും….. ഇത് അനന്ദുവിനോട് പറഞ്ഞിട്ട് തന്നെയാണ് ഞാൻ ചെയ്യുന്നത്….. അത്രയും പറഞ്ഞ് അവനും അകത്തേക്ക് കയറി പോയിരുന്നു…… ഒരു ആശ്വാസത്തിന് എന്നവണ്ണം അവൻ നേരെ പള്ളിയിലേക്ക് ആയിരുന്നു ചെന്നത്…..

ബെഞ്ചമിൻ ഫാദറിനെ കണ്ടപ്പോൾ തന്നെ അവൻ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു….. അവൻ ആകെ തളർന്നു പോയിരിക്കുകയാണ് എന്ന് അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ ഫാദറിന് മനസ്സിലായിരുന്നു……. അവൻറെ തല മുടിയിഴകളിൽ തലോടി….. ” സാരമില്ല മോനെ…! ഇതൊക്കെ നമ്മൾ നേരത്തെ പ്രതീക്ഷിച്ചതല്ലേ…… ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇങ്ങനെ സംഭവിക്കും എന്ന്….. ” സത്യമാണ് ഫാദർ….. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ്….. പക്ഷേ .. ഇത്ര പെട്ടെന്ന് ഒക്കെ അഭിമുഖീകരിക്കേണ്ടിവരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…… അതുകൊണ്ടുതന്നെ ഒരു വല്ലാത്ത ഞെട്ടൽ എനിക്ക് തോന്നുന്നു……. അതിലെല്ലാമുപരി അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാതെ ഒരു സമാധാനവുമില്ല……. എല്ലാം തുറന്നു സമ്മതിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്……

അതിനർത്ഥം എന്നോടുള്ള ഇഷ്ടം അവൾ വീട്ടിൽ സമ്മതിച്ചു എന്ന് തന്നെയാണ്…… ഒരിക്കലും അങ്ങനെ സമ്മതിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…… എന്തെങ്കിലും കള്ളം പറഞ്ഞു നിൽക്കും എന്ന് കരുതിയത്….. തുറന്ന് സമ്മതിച്ചു എങ്കിൽ എല്ലാവരുടെയും മുൻപിൽ എനിക്ക് വേണ്ടി അവൾ ശബ്ദമുയർത്തി എങ്കിൽ അതിനർത്ഥം എന്നെ അവൾ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന് അല്ലേ ഫാദർ….. ” നീ തൽക്കാലം വിഷമിക്കാതെ ഇരിക്ക്….. ഞാൻ ഒന്ന് ചെന്ന് സംസാരിച്ചു നോക്കിയാലോ….. “വേണ്ട….. ഇനിയിപ്പോ അദ്ദേഹത്തിനോട് ഒന്ന് സംസാരിച്ചിട്ട് കാര്യമില്ല….. ആ വീട്ടിൽ ഉള്ള രാധ ഒഴിച്ചുള്ള എല്ലാരുടെയും അഭിപ്രായം ആണ് അനന്ദുവിലൂടെ അറിഞ്ഞത്….. ഏതൊരു സഹോദരനും ആഗ്രഹിക്കുന്നതൊക്കെ അദ്ദേഹവും ആഗ്രഹിച്ചിട്ടുള്ളൂ…… നമുക്ക് തെറ്റ് പറയാൻ പറ്റില്ല…… അർഹിക്കാത്തത് ആഗ്രഹിച്ചു വാശിപിടിക്കുന്നത് ഞാനാണ്…….

പെട്ടെന്നാണ് അവൻറെ ഫോൺ ബെല്ലടിച്ചത്…… “ഓർഫനേജിൽ നിന്ന് ആണ്…. ഞാൻ ഒന്ന് ഫോൺ എടുത്തിട്ട് വരട്ടെ….. ” എടുക്ക്….! കുറച്ചുസമയം ഫാദറും എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു…… കുട്ടിക്കാലം മുതലേ അറിയുന്ന ആളാണ് ജോജി…… അതുകൊണ്ട് തന്നെ അവൻ വേദനിക്കുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം തനിക്ക് ഉടലെടുക്കുന്നുണ്ട് എന്ന് അറിയാമായിരുന്നു…… തിരികെ വന്ന ജോജിയുടെ മുഖം സന്തോഷം നിറഞ്ഞതായിരുന്നു….. അത് കണ്ടപ്പോൾ മനസ്സിലാവാതെ ഫാദർ അവളുടെ മുഖത്തേക്ക് നോക്കി….. ” എൻറെ കാര്യം വിഷമത്തിൽ ആണെങ്കിലും ജിയയുടെ കാര്യത്തിൽ ഒരു സന്തോഷം നടന്നു. ഫാദർ….. ” എന്താടാ….? എന്തുപറ്റി…. “ഇന്ന് അവളെ കണ്ടു ഇഷ്ടം ആയിട്ട് ഒരാൾ അവളെ കാണാൻ വന്നോട്ടെ എന്ന് ചോദിച്ചു എന്ന് ഓർഫനേജിലേക്ക് വിളിച്ച് ചോദിച്ചത്രെ……. ” നീ ഒരുപാട് സന്തോഷിക്കാതെ…..

അവളെ പറ്റി അവരൊക്കെ അറിഞ്ഞൊ…..? “മദർ പറഞ്ഞിരുന്നു…..!! അതൊന്നും അവർക്ക് കുഴപ്പമില്ല എന്ന് പറഞ്ഞത്…. അവളെ കണ്ടപ്പോ ഇഷ്ടമായി എന്ന്….. എനിക്കൊന്ന് നാട്ടിലേക്ക് പോണം ഫാദർ…… “നാളെത്തന്നെ നീ ചെല്ല്…. ” അവർ ആരാണെന്ന് ഡീറ്റെയിൽസ് ഒക്കെ മദറിന് കൊടുത്തിട്ടുണ്ട്….. അവരുടെ വീട്ടിൽ ഒന്ന് പോയിട്ട് ബാക്കി കാര്യങ്ങളൊക്കെ സംസാരിക്കണമെന്ന്….. അവൾക്ക് നല്ല ഒരു ജീവിതം കിട്ടുവാണെങ്കിൽ അതിലും ഉപരി എന്ത് സന്തോഷമാണ് ഫാദർ എനിക്ക് ഉള്ളത്….. അവൾക്ക് ഒരു ജീവിതം കിട്ടുന്നുണ്ടെങ്കിൽ എൻറെ എല്ലാ വേദനകളും മറക്കാൻ അതുതന്നെ ധാരാളം ആയിരിക്കും….. ” നീ ഏതായാലും ചെന്ന് അവരോട് സംസാരിക്കുക….. സത്യമാണെങ്കിൽ അവൾ രക്ഷപ്പെട്ടില്ലേ…. നീ ഇന്ന് തന്നെ പൊയ്ക്കോ….. പോയി ബാക്കി കാര്യങ്ങളൊക്കെ സംസാരിച്ചിട്ട് വാ…… അപ്പോഴേക്കും ഇവിടുത്തെ പ്രശ്നവും കുറച്ചു കുറയും…. ”

അങ്ങനെ എനിക്ക് പോകാൻ കഴിയില്ല ഫാദർ….. അതിനുമുൻപ് രാധയെ എനിക്കൊന്ന് കാണണം….. അവളോട് ഒന്ന് സംസാരിക്കണം….. അതിനുശേഷമേ ഞാൻ പോകു…. ” അനുരാധയെ ഇപ്പോൾ എങ്ങനെ കാണാനാ…… ഞാൻ ഒരു പുരോഹിതനാണ് എനിക്ക് പ്രേമത്തിന് കൂട്ടുനിൽക്കാൻ ഒന്നും പറ്റില്ല…. ” എൻറെ ഊഹം ശരിയാണെങ്കിൽ നാളെ മുതൽ അനുരാധ കോളേജിൽ വരും…… അപ്പോൾ ഞാൻ അവിടെ പോയി കണ്ടോളാം….. അതിനുശേഷം ഞാൻ നാട്ടിലേക്ക് പോകുന്നുള്ളൂ…. ” നീ ഏതായാലും സമാധാനത്തോടെ ഇരിക്ക്…. ” രാധയുടെ കാര്യം ഓർക്കുമ്പോൾ സമാധാനം കിട്ടുന്നില്ല ഫാദർ….. ” നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ…… പിന്നെ ഇപ്പൊൾ വേദനിച്ചിട്ട് എന്ത് കാര്യം…. നിസഹായത്തോടെയുള്ള അവന്റെ നോട്ടം കണ്ടപ്പോൾ എന്ത് പറയണം എന്ന് ഫാദറിനും അറിയില്ലായിരുന്നു……

അനുവിന്റെ കാര്യമായിരുന്നു ഏറെ വേദന….. അവൾക്ക് ജോജിയോട് ഒന്ന് സംസാരിക്കാതെ ഒട്ടും സാധിക്കുന്നില്ല എന്ന അവസ്ഥയായിരുന്നു….. ഒരു വിധത്തിൽ അവൾ ആരും കാണാതെ ഫോണിൻറെ അരികിലെത്തി….. പെട്ടെന്ന് തന്നെ നമ്പർ ഡയൽ ചെയ്തു….. പെട്ടെന്നുതന്നെ അനുവിന്റെ നമ്പർ കണ്ടത് ജോജി ഫോൺ എടുത്തിരുന്നു…. “രാധ….. ആവലാതി യോടുള്ള അവൻറെ സ്വരം കാതിൽ പതിച്ചതും അവൾ പെട്ടെന്ന് തന്നെ കരഞ്ഞു പോയിരുന്നു….. ” നീ കരയണോ മോളെ…..? ” എനിക്ക് ജോജിച്ചായനെ കാണാതെ പറ്റുന്നില്ല…… അവളുടെ ഇടർച്ച നിറഞ്ഞ സ്വരം അവൻറെ ഹൃദയത്തിലേക്കാണ് ചെന്ന് പതിച്ചത്….. “നാളെ എന്ത് പറഞ്ഞതാണെങ്കിലും കോളേജിൽ വരണം….. ഞാൻ അവിടെ ഉണ്ടാകും….. നിന്നെ കാണാതെ എനിക്ക് പറ്റില്ല….. സംസാരിച്ച പറ്റൂ……

“ഇനി കോളേജിലേക്ക് ഒന്നും വിടുമെന്നു തോന്നുന്നില്ല…… ” അതൊക്കെ നിൻറെ തോന്നലാ…. നാളെ എന്തെങ്കിലും പറഞ്ഞു നീ കോളേജിൽ എത്തിയിരിക്കണം….. ഇല്ലെങ്കിൽ തീർച്ചയായിട്ടും നമുക്ക് ഇനി ഉടനെ കാണാൻ പറ്റിയെന്നു വരില്ല……. നാളെ ഞാൻ നാട്ടിലേക്ക് പോവാണ് പിന്നെ കുറച്ചു താമസമെടുക്കും തിരികെ വരാൻ…… അതിനുമുൻപ് നിന്നെ എനിക്ക് കാണണം…… അതുകൊണ്ട് നാളെ ഞാൻ കോളേജിനു മുൻപിൽ ഉണ്ടാകും….. ആ ബസ്സ്റ്റാൻഡിന് മുൻപിൽ ഞാൻ ഉണ്ടാകും….. ” ഞാൻ വരാം…. ഉറച്ചതായിരുന്നു അവളുടെ ശബ്ദം….. പ്രിയപ്പെട്ടവനെ കാണാൻ വേണ്ടി അവൾ ഏതു മാർഗ്ഗവും സ്വീകരിക്കാനുള്ള നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു എന്ന് ആ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു……….(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍️ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 27

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-