നുപൂരം: ഭാഗം 19

Share with your friends

എഴുത്തുകാരി: ശിവ നന്ദ

ശ്രീയുടെ വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ കേൾക്കുന്നത് അച്ചുവിന്റെയും അവന്റെയും കല്യാണത്തെ കുറിച്ചുള്ള ചർച്ചയാണ്..ശ്രീ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി പോയതോടെ കാര്യങ്ങൾ ഇനി എന്റെ കയ്യിൽ ആണെന്ന് മനസ്സിലായി..അല്ലെങ്കിലും ഇതിൽ അഭിപ്രായം പറയേണ്ടത് ഞാൻ ആണല്ലോ. “എല്ലാം തീരുമാനിക്കുന്നതിന് മുൻപ് അച്ചുവിന്റെയും ശ്രീയുടെയും സമ്മതം ചോദിക്കണ്ടേ അപ്പച്ചി” എങ്ങനെ തുടങ്ങും എന്ന് ആലോചിച്ച്‌ നില്കുന്നത് കണ്ടിട്ടാകണം ഹരി തന്നെ തുടക്കം ഇട്ടത്. “അതിൽ ഇപ്പോൾ ചോദിക്കാൻ എന്തിരിക്കുന്നു..രണ്ടുപേരും ഇവിടെ തന്നെ ഉണ്ടല്ലോ.പിന്നേ ഇഷ്ടക്കുറവ് ഉണ്ടാകില്ല.2 പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ജീവൻ ആണല്ലോ…അല്ലേ ആദി?” “ജീവനാണ് രാഗിണിയമ്മേ..പക്ഷെ അവർക്ക് രണ്ടുപേർക്കും മാത്രമല്ല..

എനിക്കും ഉണ്ട് ജീവൻ” “എന്താ ആദി…മോന് എന്തെങ്കിലും പറയാൻ ഉണ്ടോ? ” “ഉണ്ടച്ഛ…അത് ഇങ്ങനെ ഒരു സാഹചര്യത്തിൽ അല്ലായിരുന്നു പറയേണ്ടിയിരുന്നത്..എങ്കിലും ഇനിയും മറച്ചു വെക്കാൻ പറ്റില്ല” “മോൻ കാര്യം പറ” “എനിക്ക് അച്ചുവിനെ ഇഷ്ടമാണ്..” “ആദി….” “അതെ ലക്ഷ്മിയമ്മേ..ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല…എല്ലാവരുടെയും അനുഗ്രഹത്തോടെ മാത്രമേ ഞങ്ങൾ ഒന്നാകു എന്ന് തീരുമാനിച്ചിരുന്നത.ഒന്ന് സെറ്റിൽഡ് ആകാൻ വേണ്ടി കാത്തിരിക്കുവായിരുന്നു.” “പക്ഷെ മോനെ..നിന്റെയും പ്രിയയുടെയും കാര്യം സുഭദ്ര എന്നോട് സൂചിപ്പിച്ചിരുന്നു” “അത് രാഗിണിയമ്മ ഇപ്പോൾ പറഞ്ഞത് പോലെ ബാലമ്മാമയുടെ ഒരു ആഗ്രഹം മാത്രം.ഇന്ന് തന്നെ വീട്ടിൽ ഈ കാര്യം ഞാൻ പറയുന്നുണ്ട്.നാളെ തന്നെ വീട്ടുകാരും ആയിട്ട് വന്നു പെണ്ണുചോദിച്ചോളാം..”

“അച്ചു..അച്ഛന്റെ ചക്കര ഇങ്ങ് വന്നേ” “അച്ഛാ..ഞാൻ…” “എടി കാന്താരി…അപ്പോൾ ഇതായിരുന്നല്ലേ കല്യാണം നീട്ടി വെക്കാൻ ഉള്ള കാരണം” “അച്ഛാ..ഇത്രയും നാളും മറച്ചു വെച്ചതിനു ക്ഷമിക്കണം” “ക്ഷമിച്ചല്ലേ പറ്റു..ശിക്ഷിക്കാൻ ആണെങ്കിൽ നിന്നെയും ഇവനെയും മാത്രം പോരല്ലോ…എവിടെ ശ്രീ…അവനായിരിക്കുമല്ലോ ഇതിലെ ഹംസം” “ശ്രീയേട്ടൻ മാത്രം അല്ല അച്ഛാ..ഹരിയേട്ടനും ഉണ്ട്” അച്ചുവിന്റെ നിഷ്കളങ്കമായ ആ മറുപടിയിൽ ഹരി ഒന്ന് ഞെട്ടി..എന്നിട്ട് എല്ലാവരെയും നോക്കി ഒരു അവിഞ്ഞ ചിരിയും പാസാക്കി.. “അയ്യോ..അങ്ങനെ വലിയ സപ്പോർട്ട് ഒന്നും ഞാൻ ചെയ്തിട്ടില്ല..ഇവൾ എന്നോട് കാര്യം പറഞ്ഞു.ഞാൻ അത് കേട്ടു..അത്രേ ഉള്ളു..” “അച്ചോടാ…എന്റെ പൊന്നുമോൻ ഇത്രക്ക് പാവം ആയിരുന്നോ..അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഒരു പരസ്പര ധാരണ ആയിരുന്നു ഇവിടം വരെ എത്തിച്ചത്..

അല്ലേ..എന്തായാലും കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് 2 നിശ്ചയവും ഒരുമിച്ച് നടത്താം” “അയ്യോ ആന്റി..അത് പറ്റില്ല..ആദ്യം ഹരിയുടെയും ശ്രീകുട്ടിയുടെയും നടക്കട്ടെ..എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി ചെയ്ത് തീർക്കാൻ ഉണ്ട്” “അതിന് കല്യാണം അല്ലല്ലോ ആദി..ഉറപ്പിക്കൽ അല്ലേ” “ആദ്യം വീട്ടുകാർ തമ്മിൽ ഒന്ന് സംസാരിക്ക്…അത് തന്നെ ഒരു ഉറപ്പിക്കൽ ആണല്ലോ” “അത് മതി അപ്പച്ചി..ഇനി ഇവരുടെ ജാതകം ജ്യോത്സ്യനെ കാണിച്ച്‌..വല്ല പ്രശ്നവും ഉണ്ടെങ്കിൽ അതിന് പരിഹാരം കണ്ടു പിടിച്ചു അത് നടത്തി ഓക്കെ വരുമ്പോഴേക്കും ടൈം ഒരുപാട് പോകും” “ഹോ…എന്ത് ആക്രാന്തമാ എന്റെ ഹരിയേട്ടാ ഇത്…ശ്രീക്കുട്ടി നീ സൂക്ഷിച്ചോ” ശ്രീക്കുട്ടി ആകപ്പാടെ നാണംകെട്ടത് പോലെ ആയി.പക്ഷെ ഹരി അങ്ങനെ പറഞ്ഞത് എന്റെ പ്രശ്നങ്ങൾ അവനു അറിയാവുന്നത് കൊണ്ടാണ്..

അത് മറ്റാരോടും പറയാൻ പറ്റില്ലല്ലോ “അല്ല ഇത്രയൊക്കെ ഇവിടെ സംഭവിച്ചിട്ടും ശ്രീ എവിടെ?? അവൻ എങ്ങോട്ട് പോയി” …………………………………… ആദി വന്നത് കൊണ്ട് തത്കാലം ഈ പ്രശ്‌നം അവൻ നോക്കിക്കോളും എന്ന് ഉറപ്പുണ്ട്.എന്നാൽ എന്റെയും അച്ചുവിന്റെയും കല്യാണത്തെ കുറിച് ഒരു സംസാരം വന്നപ്പോൾ അവൾ എന്തിനാ കരഞ്ഞത് എന്ന് മനസ്സിലായില്ല..ഈ അവൾ ആരാണെന്നല്ലേ…കീർത്തന..കിരണിന്റെ അനിയത്തി..അച്ചുവിന്റെയും ശ്രീക്കുട്ടിയുടെയും ഒക്കെ കൂട്ടുകാരി..എന്റെ കോളേജിൽ തന്നെയാ അവൾ പഠിച്ചത്.കിരണിന്റെ പെങ്ങൾ എന്നതിലുപരി അവളെ കുറിച് എനിക്ക് ഒന്നും അറിയില്ല.ഒരു മിണ്ടാപ്പൂച്ച ആണവൾ.എന്തായാലും എന്റെ ഊഹം തെറ്റിയില്ല.

അവൾ കരഞ്ഞു കൊണ്ട് ഓടിക്കയറിയത് എന്റെ മുറിയിൽ തന്നെയാ.ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽകുവാ പെണ്ണ്..കരയുവാണെന്ന് ഉറപ്പാണ്.ഞാൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല.എന്തായാലും ഇതിന്റെ പിന്നിലെ കാരണം ഇന്ന് തന്നെ അറിയണം. മുറിയിൽ കയറി ഞാൻ വാതിൽ അടച്ചു.ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതും മുന്നിൽ എന്നെ കണ്ട് അവൾ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു.. “നീ എന്താ എന്റെ മുറിയിൽ? ” “ഞാൻ…അറിയാതെ…പെട്ടെന്ന്…ശ്രീക്കുട്ടിയുടെ മുറി ആണെന്ന് കരുതി” “പെട്ടെന്ന് നീ എന്തിനാ അവിടുന്ന് പോന്നത്?” “ഏയ്…വെറുതെ.അവിടെ എന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല” “അവിടെ എന്നല്ല..ഈ വീട്ടിലേ ഇന്ന് നിന്റെ ആവശ്യം ഇല്ല.എന്നിട്ട് നീ എന്തിനാ വന്നത്? ” “അത് ശ്രീക്കുട്ടി വിളിച്ചായിരുന്നു”

“ഓക്കേ…ആയിക്കോട്ടെ…നീ എന്തിനാ കരഞ്ഞത്” “ഞാൻ കരഞ്ഞില്ലല്ലോ” “ദേ പെണ്ണേ…എന്റെ വീടാണെന്നോ കിരണിന്റെ പെങ്ങൾ ആണെന്നോ ഒന്നും ഞാൻ നോക്കില്ല…ഒരെണ്ണം അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ..” അത് കേട്ടതും ആ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.ഇപ്പോൾ കാര്യങ്ങൾ ഏകദേശം എനിക്ക് മനസ്സിലായി.പക്ഷെ അത് അവളിൽ നിന്ന് തന്നെ എനിക്ക് അറിയണം. “ശ്ശെടാ…ഇതിപ്പോ കരയാൻ ഞാൻ നിന്നെ വല്ലതും ചെയ്തോ…അല്ല കൊച്ചേ..ഞാൻ അച്ചുവിനെ കെട്ടുന്നതിൽ നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടോ??” “അതിന് കല്യാണം ഉറപ്പിച്ചോ?” “ഉറപ്പിക്കാൻ ഉള്ള ചർച്ചയാണല്ലോ അവിടെ നടക്കുന്നത്.നീ കരഞ്ഞതിന്റെ കാരണം അന്വേഷിക്കാൻ വന്നതല്ലേ ഞാൻ.

പെട്ടെന്ന് പറ എന്നിട്ട് വേണം എനിക്ക് പോയി എന്റെ അഭിപ്രായം പറയാൻ” “എന്താ ശ്രീയേട്ടന്റെ അഭിപ്രായം?” “അതെന്തിനാ നീ അറിയുന്നത്?” “എനിക്ക്….അല്ല..ഒന്നുമില്ല” “ഒന്നുമില്ലെങ്കിൽ വേണ്ട.ശരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ..എന്തായി തീരുമാനങ്ങൾ എന്ന് അറിയണ്ടേ” ഇത്രയും പറഞ്ഞ് ഡോർ തുറക്കാൻ ഞാൻ തിരിഞ്ഞതും പെണ്ണ് വന്നെന്നെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.. “എനിക്ക് ഇഷ്ട ശ്രീയേട്ടനെ…ആർക്കും വിട്ടുകൊടുക്കില്ല ഞാൻ..അതിന് വേണ്ടിയല്ല കഴിഞ്ഞ കുറേ കൊല്ലങ്ങൾ ആയിട്ട് ഞാൻ കാത്തിരിക്കുന്നത്” അവസാനം അവളെ കൊണ്ട് തന്നെ ഞാൻ പറയിപ്പിച്ചു.തിരിഞ്ഞ് നിന്ന് അവളെ നോക്കിയപ്പോഴേക്കും പെണ്ണ് അണകെട്ട് തുറന്ന് വിട്ട് കഴിഞ്ഞു. “അതിന് നീ ഇങ്ങനെ കരയുന്നത് എന്തിനാ..ആദ്യം കണ്ണ് തുടയ്ക്.എന്നിട്ട് പറ” “ഇനി എന്താ ഞാൻ പറയേണ്ടത്”

“പെട്ടെന്ന് ഒരു പെണ്ണ് വന്ന് ഇഷ്ടമാണെന്ന് പറയുന്ന ഉടനെ ഒരു തീരുമാനം എടുക്കാൻ പറ്റുമോ? ” “പെട്ടെന്ന് അല്ല..എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു.ആദ്യമൊക്കെ കാണുന്നത് തന്നെ പേടിയായിരുന്നു.പിന്നേ കിരണേട്ടനെ കാണാൻ വീട്ടിൽ വന്നപ്പോഴൊക്കെ ദൂരെ നിന്ന് ശ്രദ്ധിക്കുമായിരുന്നു.അറിയാതെ എപ്പോഴോ ഒരു ഇഷ്ടം തോന്നി.എങ്കിലും അച്ചുവിന്റെ കാര്യത്തിൽ കാണിക്കുന്ന താല്പര്യം കണ്ടപ്പോൾ എന്റെ ഇഷ്ടം ഞാൻ മറക്കാൻ ശ്രമിച്ചു.പിന്നീട് കോളേജിൽ എത്തിയപ്പോൾ ആണ് ശ്രീയേട്ടൻ അച്ചുവിന് ആരാണെന്ന് ഞാൻ മനസ്സിലാക്കിയത്.അതോടെ എന്റെ ഉള്ളിലെ ഇഷ്ടം പ്രണയമായി മാറി.ഒരിക്കൽ ഒരു പെൺകുട്ടി ശ്രീയേട്ടന് ഒരു ലെറ്റർ കൊണ്ട് വന്നത് ഓർക്കുന്നുണ്ടോ??

ആ ലെറ്റർ ഞാനാ അവളുടെ കയ്യിൽ കൊടുത്ത് വിട്ടത്.പക്ഷെ ശ്രീയേട്ടൻ ആ ലെറ്റർ വായിച്ചു പോലും നോക്കാതെ അവളെ വഴക്ക് പറഞ്ഞ് വിട്ടു.അതോടെ ആരെയും അറിയിക്കാതെ എന്റെ പ്രണയം ഞാൻ കൊണ്ട് നടന്നു.പക്ഷെ കുറച്ച് നാളുകൾക്കു മുൻപ് അച്ചു വീട്ടിൽ വന്നപ്പോൾ എന്റെ ബുക്കിൽ എന്റെ പേരിന്റെ ഒപ്പം ശ്രീയേട്ടന്റെ പേരും എഴുതിയെക്കുന്നത് കണ്ടു.അച്ചുവിന്റെ സ്വഭാവം അറിയാലോ.എന്നെ കൊണ്ട് എല്ലാം പറയിപ്പിച്ചു.2 ദിവസം മുൻപ് അവൾ തന്നെയാ ശ്രീക്കുട്ടിയോടും എല്ലാം പറഞ്ഞത്.അവർ പറഞ്ഞിട്ട ഞാൻ ഇന്ന് വന്നത്.എന്റെ ഇഷ്ടം പറയാൻ കാത്ത് നിന്ന ഞാൻ കേൾക്കുന്നത് അച്ചുവും ആയിട്ടുള്ള കല്യാണക്കാര്യം ആണ്. എനിക്ക് സഹിക്കാൻ പറ്റിയില്ല ശ്രീയേട്ടാ…..”

ഇതെല്ലാം കേട്ടപ്പോൾ അത്ഭുതം ആണ് എനിക്ക് തോന്നിയത്.എന്നെ കാത്തും ഒരു പെണ്ണിരുന്നെന് വിശ്വസിക്കാൻ പറ്റുന്നില്ല.കൂടുതൽ ഒന്നും ചിന്തിച്ചില്ല..അവളെ പിടിച്ചെന്റെ നെഞ്ചിലേക്കിട്ടു..അവളുടെ കണ്ണുകൾ എന്റെ നെഞ്ച് നനയ്ക്കുമ്പോൾ ആണ് ഡോറിൽ മുട്ട് കേൾക്കുന്നത്…ദൈവമേ…ഏത്‌ നേരത്താണ് എനിക്ക് കതക് അടക്കാൻ തോന്നിയത്..എല്ലാരോടും ഞാൻ എന്ത് പറയും..രണ്ടും കല്പിച്ച് കതക് തുറന്നതും മുന്നിൽ നിൽക്കുന്നവരെ കണ്ടു ഇഞ്ചി കടിച്ച ചിരിയും പാസാക്കി എസ്‌കേപ്പ് ആകാൻ നോക്കി…എവിടുന്ന്… “എടാ കള്ളകാമുക…എങ്ങോട്ട് പോകുന്ന്” “ഏയ്‌..ഞാൻ വെറുതെ..അല്ല എല്ലാരും എന്താ ഇവിടെ..കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത് അവിടെ അല്ലേ..

“എടാ ചേട്ടാ..ഒരു പെങ്കൊച്ചിനെയും കൊണ്ട് കതക് അടച്ചിരുന്ന് നീ കൂടുതൽ ഒന്നും തീരുമാനിക്കാതിരിക്കാനാ ഞങ്ങൾ ഇപ്പോൾ വന്നത്.” “കീർത്തി..എന്തായി..പറഞ്ഞോ എല്ലാം?” “അത് പിന്നേ ചോദിക്കേണ്ട ആവശ്യം ഉണ്ടോ അച്ചു…ദേ ഇവന്റെ ഷർട്ട്‌ കണ്ടാൽ അറിഞ്ഞൂടെ..കരച്ചിലും ആശ്വസിപ്പിക്കലും ആയിരുന്നെന്ന് ” എല്ലാവരും കൂടി അവസരം മുതലെടുക്കുവാണ്.എങ്കിലും ആദിയെ അവിടെ കാണാതിരുന്നപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.കാരണം മനസിലാക്കിയത് കൊണ്ടാകണം ഹരി പറഞ്ഞു അവൻ പോയെന്ന്.എന്തായാലും അച്ചുവിന്റെ കാര്യത്തിൽ ഇപ്പോഴെങ്കിലും ആവൻ ഒരു തീരുമാനം എടുത്തല്ലോ..എനിക്ക് അതുമതി… ********

അച്ചുവിന്റെ കാര്യം വീട്ടിൽ എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണ് പെട്ടെന്ന് തന്നെ ശ്രീയുടെ വീട്ടിൽ നിന്നും പോന്നത്.വീട്ടിൽ എത്തിയപ്പോൾ അമ്മായിയും അമ്മയും തമ്മിൽ ഭയങ്കര ചർച്ച.. “ദേ ആദി എത്തിയല്ലോ..ഇനി അവനോട് ചോദിക്കാൻ താമസിക്കണ്ട” “എന്താ അമ്മായി കാര്യം? ” “നിന്റെയും നന്ദുട്ടന്റെയും കാര്യം തന്നെയാ” “അമ്മ ഒന്നിങ്ങു വന്നേ..എനിക്ക് അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട്” “എന്താ ആദി..ഞാൻ അറിയാൻ പാടില്ലാത്ത ഒരു കാര്യം” “അറിയാൻ പാടില്ലാത്ത കാര്യം അല്ല അമ്മായി..തത്കാലം എനിക്ക് അമ്മയോട് ആണ് സംസാരിക്കാൻ ഉള്ളത്” “ഓ ശരി..ഞാൻ മാറി തന്നേക്കാം..സുഭദ്രേ ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ട” …

“നീ എന്തൊക്കെയാ ആദി ഈ പറയുന്നത്? ” “സത്യമാണ് അമ്മേ..എനിക്ക് അച്ചുവിനെ ഇഷ്ടമാണ്..ശ്രീയുടെ വീട്ടിൽ ചെന്ന് എല്ലാരോടും ഈ കാര്യം പറഞ്ഞിട്ടാണ് ഞാൻ വരുന്നത്” “നീ ഒറ്റക്ക് തീരുമാനിക്കേണ്ട കാര്യം ആണോ ഇത്..എന്ന് മുതല എന്റെ മോൻ തന്നിഷ്ടം കാണിക്കാൻ തുടങ്ങിയത്” “അമ്മ എന്താ ഇങ്ങനെ സംസാരിക്കുന്നത്..” “ഞാൻ പിന്നേ എങ്ങനെ സംസാരിക്കണം.ഇവിടെ ഒരുത്തി നിനക്ക് വേണ്ടി കാത്തിരിക്കുവാ..അവളോട് ഞാൻ എന്താ പറയേണ്ടത്..എന്റെ ബാലേട്ടനോട് കാണിക്കുന്ന നന്ദികേട് അല്ലേ ഇത്..ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്ന് പെരുവഴി ആയേനെ..ആ കടപ്പാട് മറക്കാൻ എനിക്ക് പറ്റില്ല..അത് കൊണ്ട് അവർ ആഗ്രഹിച്ചത് പോലെ നന്ദ ഈ വീട്ടിലെ മരുമകൾ ആയിട്ട് വരും..അതാണ്‌ എന്റെ തീരുമാനം”

“അത് അമ്മ മാത്രം തീരുമാനിച്ചാൽ പോരല്ലോ..ഈ നന്ദിയും കടപ്പാടും ഓക്കെ എനിക്കും ഉണ്ട്..പക്ഷെ അതിന്റെ പേരിൽ എന്റെ ജീവിതം കളയാൻ എനിക്ക് പറ്റില്ല” “നന്ദയെ ഒപ്പം കൂട്ടിയാൽ നിന്റെ ജീവിതം എങ്ങനെയാടാ ഇല്ലാതാകുന്നത്??” “നന്ദയെ ഒപ്പം കൂട്ടിയാൽ എനിക്ക് നഷ്ടപ്പെടുന്നത് എന്റെ ജീവൻ തന്നെയാണ്..എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു പെണ്ണുണ്ട്..അവൾക് കാവലായി ശ്രീയും…അവരാണ് എന്റെ ലോകം..അവളുടെ കണ്ണുനീരിന്റെ ശാപം വാങ്ങിയിട്ട് വേണോ അമ്മക്ക് ആങ്ങളയോടുള്ള കടപ്പാട് തീർക്കാൻ” “ആദി…..” “ഏട്ടത്തി…ഏട്ടത്തി കേട്ടില്ലേ അമ്മ പറഞ്ഞതൊക്കെ” “ഒക്കെ കേട്ടു ഞാൻ…എന്ന് കരുതി അമ്മയോട് ഇങ്ങനെയാണോ സംസാരിക്കുന്നത്” “ഏട്ടത്തിക്ക് അറിയാലോ എല്ലാം..

അച്ചുവിനെ അല്ലാതെ മറ്റൊരു പെണ്ണിനേയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല…അവളെ ഇനിയും സങ്കടപെടുത്താൻ വയ്യ ഏട്ടത്തി” “അറിയാം മോനെ..തത്കാലം നീ ചെല്ല്..അമ്മയോട് ഞാൻ സംസാരിക്കാം” ..”ദിവ്യേ…ഇക്കാര്യത്തിൽ എന്റെ തീരുമാനത്തിന് മാറ്റമില്ല” “അമ്മേ നമ്മുടെ ആദിയുടെ ജീവിതം ആണ്..അത് അവന്റെ ഇഷ്ടത്തിന് വിടുന്നത് അല്ലേ നല്ലത്..നിർബന്ധിച്ചു നടത്തേണ്ട ഒന്നാണോ വിവാഹം..അച്ചു നമുക്ക് അറിയാവുന്ന കുട്ടി അല്ലേ..അവനു ചേരുന്നത് അച്ചു തന്നെയാണ്” “പക്ഷെ എനിക്ക് മറ്റാരേക്കാളും വലുത് എന്റെ ബാലേട്ടന്റെ മോളാ..അവളുടെ കണ്ണ് നിറയുന്നത് കാണാൻ വയ്യ” “അപ്പോൾ സ്വന്തം മോന്റെ കണ്ണ് നിറഞ്ഞോട്ടെന്ന്..

അല്ലേ…അമ്മേ നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്..ഒന്ന് ഉറപ്പാ..ആദിയും അച്ചുവും തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള കാര്യം എല്ലാവരേക്കാൾ മുൻപേ അറിഞ്ഞത് നന്ദ ആണ്…അതിന് ശേഷം ആണ് ഈ പ്രൊപോസൽ ഇവിടെ വന്നത്” “പക്ഷെ നന്ദയ്ക്കും അവനെ ഇഷ്ടമാണെന്ന് ആണല്ലോ പറഞ്ഞത്” “അതാ അമ്മേ ഞാൻ പറഞ്ഞത്..ഒരാൾ പറയുന്നത് കേട്ട് കൊണ്ട് നമ്മുടെ ആദിയുടെ ജീവിതം കളയരുത്..അമ്മ ഒരു കാര്യം ചെയ്യ്..അമ്മാവനും ആയിട്ടൊന്ന് സംസാരിക്ക്..” “ഉം…ബാലേട്ടനെ ഒന്ന് കാണട്ടെ ഞാൻ..എന്നിട്ടാകാം ബാക്കി”…. (തുടരും )

നുപൂരം: ഭാഗം 18

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-