തമസ്സ്‌ : ഭാഗം 11

Share with your friends

എഴുത്തുകാരി: നീലിമ

അവൾ ആലോചിക്കുകയായിരുന്നു….. അമ്മ പറഞ്ഞത് ശെരിയാ…. അച്ഛനും ഇങ്ങനെ തന്നെയാണ്…. ജോലിയ്ക്ക് പോകുന്നതിനു മുൻപ് അമ്മയെ കുറച്ചൊക്കെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ചപ്പാത്തി ഉണ്ടാക്കാനൊന്നും അറിയില്ലെങ്കിലും ദോശ ചുടാനും ചായ ഉണ്ടാക്കാനും പാത്രങ്ങൾ കഴുകാനും ഒക്കെ അമ്മയെ സഹായിക്കും…… അമ്മയേക്കാൾ ഒരുപടി മുകളിലാണ് തനിക്ക് അച്ഛനോടുള്ള ഇഷ്ടം…. ആ അച്ഛനുമായി മോഹനുള്ള സാമ്യതകളെ എണ്ണിപ്പറക്കുകയായിരുന്നു ജാനകി……… “”””എന്താടോ ചായ കുടിക്കുന്നില്ലേ?”””” മോഹൻ ചോദിച്ചപ്പോൾ അവൾ കപ്പ്‌ ചുണ്ടോടു ചേർത്തു. “”””എന്ത് പറ്റി തന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ? അച്ചനേം അമ്മേം ഓർത്തോ?”””” ചോദ്യം കേട്ടു ഒരു ഞെട്ടലോടെ അവൾ തല ഉയർത്തി മോഹനെ നോക്കി…..

ഇദ്ദേഹത്തിന് മനസ്സ് വായിക്കാനറിയുമോ? മനസ്സിൽ ഉള്ളതൊക്കെ എത്ര കൃത്യമായ പറയുന്നത്? ഓർത്തുകൊണ്ട് അതേ എന്ന അർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു. “””ചായ കുടിച്ചിട്ട് മോള് പോയി റെഡി ആയി വാ…. നമുക്ക് ഒന്ന് അമ്പലത്തിൽ പോയി വരാം…..”””” സരസ്വതി അത് പറഞ്ഞപ്പോഴും ജാനകി തല കുലുക്കിയതേ ഉള്ളൂ….. ❣️❣️❣️❣️❣️❣️❣️❣️❣️❣️ മഹാദേവന് മുന്നിൽ കണ്ണുകളടച്ചു കൂപ്പുകയുമായി നിൽക്കുമ്പോൾ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നു. ആ മനുഷ്യനെ ഉൾക്കൊള്ളാൻ എനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. എന്റെ സങ്കൽപ്പങ്ങളിൽ നിന്നും ഒത്തിരി ദൂരെയാണദ്ദേഹം….. നല്ലൊരു മനുഷ്യനാണെന്ന് ഈ കുറഞ്ഞ സമയത്തിനുള്ളിൽ എനിക്ക് മനസിലായി…. ആ മനസ്സ് വിഷമിക്കാൻ ഞാനൊരു കാരണമാകരുതേ മഹാദേവാ……. ആത്‍മർത്ഥമായി അദ്ദേഹത്തെ സ്നേഹിക്കാൻ എനിക്ക് കഴിയണേ ദൈവമേ…… ഉള്ളുരുകി പ്രാർത്ഥിച്ചു അവൾ…..

പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോഴും സരസ്വതിയ്ക്കൊപ്പമാണ് അവൾ നടന്നത്. മോഹനൊപ്പം നടക്കാൻ അപ്പോഴും അവളുടെ മനസ്സ് മടിച്ചു നിന്നു. തൊഴുതിറങ്ങുമ്പോൾ എതിരെ വരുന്നവരെക്കണ്ടു ആശ്ചര്യമായിരുന്നു ജാനകിയ്ക്ക്. പ്രഭാകരന്റെയും ജയയുടെയും അരികിലേയ്ക്ക് ഓടിച്ചെന്നു അവൾ….. ജയയെ മുറുകെ കെട്ടിപിടിക്കുമ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പി….. മോഹനും സരസ്വതിയും അവർക്കരികിലേയ്ക്ക് വന്നു. “”””മോൻ വിളിച്ച് അമ്പലത്തിലേയ്ക്ക് വരണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കും സന്തോഷമായി മോനേ….. സത്യം പറഞ്ഞാൽ ഇവളെ കാണാൻ വല്ലാത്ത കൊതി ഉണ്ടായിരുന്നു…. ഈ പ്രായത്തിനിടയിൽ ആദ്യമായിട്ടാ ഇവള് ഞങ്ങളെ പിരിഞ്ഞു…..

ഉറങ്ങാൻ പറ്റീല്ല ഇന്നലെ……”””” പ്രഭാകരൻ മോഹനെ നോക്കി പറഞ്ഞു കൊണ്ട് കണ്ണീരൊപ്പി…. “”””എനിക്ക് മനസിലാകും അച്ഛാ…. അതല്ലേ ഞാൻ അമ്മയോടും അച്ഛനോടും ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചത്….. ഇന്നിപ്പോ ശനിയാഴ്ച കൊള്ളില്ല എന്ന് പറഞ്ഞോണ്ടാ … ഇല്ലെങ്കിൽ ഇന്ന് തന്നെ അങ്ങോട്ട് വന്നേനെ….ആദ്യമായി അങ്ങോട്ട് വരുന്നതും ഒരു ചടങ്ങ് ആണല്ലോ…””” മോഹൻ ചിരിയോടെ പറഞ്ഞു. “””ഇനിയിപ്പോ നാളെ വരാം… വേണേൽ ജാനകി രണ്ട് ദിവസം അവിടെ നിന്നോട്ടെ…. അമ്മ വീട്ടിൽ തനിച്ചായോണ്ട് എനിക്ക് തങ്ങാൻ ഒക്കില്ല…..””” നിരാശയോടെ മോഹൻ പറഞ്ഞു നിർത്തി. “”””അത് സാരമില്ല മോനേ… ഞങ്ങൾക്ക് അറിയാല്ലോ…. എന്തായാലും നാളെ മോള് നിൽക്കണ്ട… കുറച്ചു ദിവസം കഴിഞ്ഞു വന്ന്‌ നിന്നോട്ടെ…..””” പ്രഭാകരൻ തന്റെ അഭിപ്രായം പറഞ്ഞിട്ട് ജയയെ നോക്കി. അവരും അത് ശരി വച്ചു. ഏറെ നേരം സംസാരിച്ചതിനു ശേഷം പിരിയുമ്പോൾ ജാനകി പ്രഭാകരന്റെ നെഞ്ചോട് ചേർന്ന് നിന്നു കരഞ്ഞു….

അവളുടെ കണ്ണ്ന്നീർ മോഹനിലും സരസ്വതിയിലും ഒരു കുഞ്ഞ് നോവ് തീർത്തു. സരസ്വതി ജാനകിയെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ അച്ഛനമ്മമാരെ പിരിയുന്നതിലെ വേദനയ്ക്കൊപ്പം മറ്റൊരു ചിന്ത കൂടി അവളിൽ കടന്നു കൂടി. അത്ഭുതം തോന്നി അവൾക്ക്……… രാവിലെ തനിക്കും ഒത്തിരി ആഗ്രഹം തോന്നിയിരുന്നു. അച്ഛനെയും അമ്മയെയും ഒന്ന് കണ്ടാലെങ്കിലും മതി എന്ന്…… തന്റെ ആഗ്രഹം തിരിച്ചറിഞ്ഞു ദേ അതിനുള്ള പരിഹാരം ഉടൻ തന്നെ ഉണ്ടാക്കിയിരുന്നു. അവളുടെ ഉള്ളിൽ മോഹനോട് ഉള്ളിൽ ഉണ്ടായിരുന്ന അനിഷ്ടം അവിടം മുതൽ മാഞ്ഞു തുടങ്ങുകയായിരുന്നു …… ദിവസങ്ങൾ വേഗത്തിൽ കടന്ന് പോയി. മോഹനുമായുള്ള സംസാരം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി അവനിൽ നിന്നും അപ്പോഴും ഒഴിഞ്ഞു മാറി നടന്നു അവൾ…. ❣️❣️

ശരീരമാകെ വല്ലാതെ വേദനിക്കുന്നത് പോലെ…… നാസികയിലൂടെയും വായിലൂടെയും പുറത്തു വരുന്ന വായുവിന് പോലും വല്ലാത്ത ചൂട്. രണ്ട് ദിവസമായി പനി തുടങ്ങിയിട്ട്….. മരുന്ന് വാങ്ങിയിട്ടും കുറയുന്നേ ഇല്ല…. ഇന്നലെ മുതൽ അമ്മയ്ക്കും തുടങ്ങി. എന്നിൽ നിന്നും പകർന്നു കിട്ടിയതാകും. അവളോർത്തു…. തൊണ്ട വരളുന്നത് പോലെ…. വല്ലാതെ ദാഹിക്കുന്നു…. എങ്ങനെയൊക്കെയോ എഴുന്നേറ്റിരുന്നു…… അടുക്കളയിൽ പോയി വെള്ളം കുടിക്കാം എന്ന് കരുതി. എഴുന്നേറ്റപ്പോൾ വീഴാൻ തുടങ്ങി…… ഒന്ന് വേച്ച് കട്ടിലിലേയ്ക്ക് തന്നെ ഇരുന്നു. “”””എന്താടോ താൻ ഈ കാണിക്കുന്നത്….? എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ പോരെ?”””” ശകാരിക്കുന്നത് പോലെ ചോദിച്ചു കൊണ്ട് മോഹൻ ഉള്ളിലേക്ക് വന്നു. കയ്യിൽ ഒരു ഗ്ലാസ്സും ഉണ്ട്. “””””ഇത് കുടിച്ചേ….

കഞ്ഞി വെള്ളമാ… ക്ഷീണത്തിന് നല്ലതാ …. വൈകിട്ട് കരുപ്പട്ടി കാപ്പി ഉണ്ടാക്കി തരാം…. പനി വേഗം മാറും “”””” ഗ്ലാസ് ജാനകിയുടെ നേർക്ക് നീട്ടി…….. മറുത്തൊന്നും പറയാതെ വാങ്ങി കുടിച്ചു തീർത്തു. മനസ്സിൽ കാണുന്നതൊക്കെ ഈ മനുഷ്യൻ എങ്ങനെ അറിയുന്നു എന്നത്ഭുതപ്പെട്ടു. പനി കാരണം ശരീരമൊക്കെ വിറയ്ക്കുന്നു…….വല്ലാതെ കുളിരു തോന്നി അവൾക്ക്…… “”””ദേ ഇത് പുതച്ചു കിടന്നോ…..”””” കട്ടിയുള്ള ഒരു പുതപ്പു അവൾക്കായി നൽകി ക്കൊണ്ട് മോഹൻ പറഞ്ഞു. അവൾ അത് വാങ്ങി കഴുത്തറ്റം പുതച്ചു കിടന്നു. മോഹൻ അവളുടെ നെറ്റിയിലും കവിളിലുമൊക്കെ പുറം കൈ വച്ചു ചൂട് നോക്കി….. “”””പനി വീട്ടിട്ടില്ലല്ലോ……. സാരമില്ല… തുണി നനച്ചു നെറ്റിയിൽ ഇട്ട് തരാം അപ്പൊ ഈ ചൂടോരല്പം കുറയും……”””” മോഹൻ ഒരു തുണി നനച്ചു അവളുടെ നെറ്റിയിലേക്ക് ഇട്ടു കൊടുത്തു.

“”””കുറച്ചു കഴിയുമ്പോ പനി മാറും എന്നിട്ട് എഴുന്നേറ്റാൽ മതി കേട്ടോ……”””” അന്നേരം മോഹന്റെ ശബ്ദത്തിൽ നിറഞ്ഞൂ നിന്നത് വാത്സല്യമായിരുന്നു. താൻ അയാൾക്കപ്പോൾ ഭാര്യ അല്ല മകൾ ആണെന്ന് തോന്നി. പ്രഭാകരനെയാണ് ജാനകിയ്ക്ക് ഓർമ വന്നത്. അവൾ സമ്മതത്തോടെ തലയാട്ടി. മോഹൻ അലക്കാനായി വസ്ത്രങ്ങൾ പെറുക്കി എടുക്കുന്നത് നോക്കി കിടന്നു അവൾ….. ഒടുവിൽ തന്റെ വസ്ത്രങ്ങൾ കൂടി എടുക്കുന്നത് കണ്ടപ്പോൾ ചാടി എഴുന്നേറ്റു. “”””അയ്യോ…. അതൊന്നും എടുക്കണ്ട…..”””” കുഴഞ്ഞ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. “”””തന്നോട് എഴുന്നേൽക്കാൻ ആരാ പറഞ്ഞെ? അവിടെ കിടന്നേ…..”””” “””അത് പിന്നെ ….. എനിക്ക്…… അതൊക്കെ ഞാൻ അലക്കിക്കോളാം “””””. “”””ഇങ്ങനെ വയ്യായേണ്ടിരിക്കുമ്പോഴോ? “””” “”””പെണ്ണുങ്ങൾ മാത്രേ അളക്കാൻ പാടുള്ളൂ എന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ?

എനിക്ക് വയ്യാതാകുമ്പോ എന്റേത് കൂടി താൻ അലക്കി തന്നോ പ്രശ്നം തീർന്നില്ലേ? ഇപ്പൊ താൻ ഒന്ന് ഉറങ്ങാൻ നോക്ക്…… ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒക്കെ സുഖമാകും…..”””” തന്നോട് അത്രയും പറഞ്ഞു അലക്കാനുള്ള വസ്ത്രങ്ങളുമായി പുറത്തേയ്ക്ക് പോകുന്ന ആളിനെ ഇതെന്തു ജീവി എന്ന അർത്ഥത്തിൽ ജാനകി ചിരിയോടെ നോക്കി ഇരുന്നു….. പിന്നെ പതിയെ കിടന്നു കണ്ണുകൾടച്ചു. ❣️❣️❣️❣️❣️❣️❣️❣️❣️ മോഹനിലെ നന്മയുള്ള മനുഷ്യനെ അവൾക്ക് ബഹുമാനമായിരുന്നു…. പക്ഷെ അവനെ ഭർത്താവിന്റെ സ്ഥാനത്തു കാണാൻ അപ്പോഴും അവൾക്കായില്ല. എങ്കിലും ജാനകി പോലും അറിയാതെ അവളുടെ ഉള്ളിൽ ഇതിനോടകം മോഹനോട് ഒരു കുഞ്ഞിഷ്ടം രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഒരു മനുഷ്യന് ഇത്രയും പാവമാകാനോക്കുമോ? ഇത്രയും പാവമായാൽ എങ്ങനെ ജീവിക്കും? അങ്ങനെയും ഓർക്കാതിരുന്നില്ല അവൾ…..

പക്ഷെ തന്റെയും അമ്മയുടെയും മുന്നിൽ മാത്രമാണ് അവൻ ഇത്രയും പാവമെന്ന് പിറ്റേന്ന് ആൽവിയുടെ സംസാരത്തിൽ നിന്നുമാണ് മനസിലായത്. മോഹൻ പുതിയതായി തുടങ്ങിയ ബേക്കറിയിൽ ജോലിയ്ക്ക് നിർത്തിയ ആൾ മോഹന്റെ ശത്രു ഷിഹാബിന്റെ ആളായിരുന്നു അത്രേ….. ഷിഹാബിന്റെ നിർദ്ദേശപ്രകാരം അയാൾ ബേക്കറിയിൽ നിന്നും കുറെ കാശ് വെട്ടിച്ചു…. മനഃപൂർവം പഴകിയ വസ്തുക്കൾ വില്പനയ്ക്ക് കൊണ്ട് വച്ചു…… പിന്നെ ഫുഡ്‌ സേഫ്റ്റി ഓഫീസറിനെ ഇൻഫോം ചെയ്തു. ഭാഗ്യത്തിന് മോഹൻ അത് കണ്ടു പിടിച്ചു. നല്ല തല്ലു കൊടുത്തപ്പോൾ അയാൾ സത്യമൊക്കെ തുറന്നു പറഞ്ഞു. അയാളെ അവൻ തന്നെ ഏൽപ്പിച്ചു. ഒപ്പം ഷിഹാബിനെതിരെ പരാതിയും നൽകി. ഇനിയും അവൻ പ്രശ്നം ഉണ്ടാക്കും എന്ന് ആൽവി ഭയത്തോടെ പറഞ്ഞപ്പോഴും മോഹന്റെ മുഖത്ത് ഭയം ഉണ്ടായിരുന്നില്ല. എന്ത് വന്നാലും ധൈര്യത്തോടെ നേരിടും എന്ന ഭാവമായിരുന്നു ആ മുഖത്ത്.

ഇതൊക്കെ കേട്ടപ്പോൾ വീട്ടിൽ മാത്രേ ഉള്ളൂ ഈ പൂച്ചക്കുട്ടി സ്വഭാവം എന്നവൾ ഒരു നേർത്ത ചിരിയോടെ മനസ്സിൽ ഓർത്തു….. മോഹനെക്കുറിച്ചുള്ള ചിന്തകൾ അവളിൽ പുഞ്ചിരി ഉണർത്താൻ തുടങ്ങിയിരുന്നു….. കുറഞ്ഞ ദിവസത്തിനുള്ളിൽ ജാനകി പൂർണമായും ആ വീട്ടിലെ അംഗമായി മാറി. ആൽവിയും മായായും അവൾക്ക് കൂടെപ്പിറപ്പുകളെപ്പോലെ ആയിരുന്നു. ജോക്കുട്ടനോടൊപ്പം കളിക്കാനായിരുന്നു അവൾക്ക് ഏറെ ഇഷ്ടം……… ജാനമ്മ എന്ന് വിളിക്കാൻ പഠിപ്പിച്ചപ്പോൾ അവനവളെ ജാനീ ന്ന്‌ നീട്ടി വിളിച്ചു…. അവൾക്കും അവന്റെ വിളി കേൾക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു…… പക്ഷെ അപ്പോഴും അവൾ മോഹനിൽ നിന്നും എന്തിനെന്നറിയാതെ ഒരകലം പാലിച്ചു പോന്നിരുന്നു…… ❣️❣️❣️❣️❣️❣️❣️❣️❣️ അന്നും പതിവ് പോലെ ഉച്ചയ്ക്ക് ബേക്കറി പൂട്ടി ഊണ് കഴിക്കാനായി വീട്ടിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പ്രഭാകരന്റെ കാൾ വന്നത്.

ജയശ്രീയ്ക്ക് സുഖമില്ല എന്നു പറഞ്ഞപ്പോൾ ചിന്തിച്ചു നിൽക്കാതെ നേരെ പ്രഭാകരന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ നിന്നും ജയശ്രീയെ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞ്ഞപ്പോഴാണ് മൈനർ അറ്റാക്ക് ആണെന്ന് അറിയുന്നത്….. ജാനകിയെ അറിയിക്കേണ്ട എന്നും സരസ്വതിയോട് മാത്രം പറയാനും ആൾവിയോട് വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞപ്പോൾ ആൾവി വന്നു ഒപ്പം സരസ്വതിയും ജാനക്കിയും….. ജാനകിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിഷാദം നിറഞ്ഞു മുഖവും കണ്ടപ്പോൾ മോഹൻ ആൾവിയെ കൂർപ്പിച്ചൊന്നു നോക്കി. “”””അത് പിന്നെ ടാ…. ഞാൻ അമ്മയോട് നേരിട്ട് പറയാമെന്നു കരുതിയ വീട്ടിലേയ്ക്ക് ചെന്നത്…… അമ്മയോട് പറഞ്ഞപ്പോ ജാനക്കിയും കേട്ടു… അതിനിപ്പോ ഞാൻ എന്ത് ചെയ്യാൻ?”””” നിഷ്കളങ്കമായ മുഖഭാവത്തോടെ ആൽവി പറഞ്ഞപ്പോൾ നിന്നോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന ഭാവമായിരുന്നു മോഹന്.

സരസ്വത യുടെ തോളിൽ തല ചെയ്ച്ചിരിക്കുന്ന ജാനകിയെ കണ്ടപ്പോൾ മോഹന്റെ ഉള്ളിൽ വല്ലാത്ത വേദന തോന്നി….. തന്റെ നേർക്കു നീളുന്ന മോഹന്റെ കണ്ണുകൾ ജാനക്കിയും കാണുന്നുണ്ടായിരുന്നു. അവന്റെ ഓരോ നോട്ടവും ജാനകിയ്ക്ക് ആശ്വാസം ആയിരുന്നു….. അത് മോഹൻ അറിയുന്നുണ്ടായിരുന്നില്ല എന്ന് മാത്രം……. ഹോസ്പിറ്റലിൽ എല്ലാകാര്യങ്ങൾക്കും പ്രഭാകരന് കൂട്ടായി മോഹൻ ഉണ്ടായിരുന്നു. ഒരു മകനായി……. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു എന്നും ഇപ്പോൾ കണ്ടിഷൻ സ്റ്റേബിൾ ആണെന്നും ഡോക്ടർ അറിയിച്ചപ്പോഴാണ് എല്ലാപേർക്കും ആശ്വാസമായത്. എത്ര നിർബന്ധിച്ചിട്ടും ജാനകി വീട്ടിലേയ്ക്ക് പോകാൻ കൂട്ടാക്കാത്തതിനാൾ സരസ്വതിയേ ആൾവിയോടൊപ്പം അവരുടെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. ജാനകിയെയും പ്രഭാകരനെയും റൂമിലേയ്ക്ക് പറഞ്ഞു വിട്ടു icu വിനു പുറത്തെ ചെയറിലേയ്ക്കിരുന്നു മോഹൻ…..

റൂമിലേയ്ക്ക് പോകാൻ വിസമ്മതിച്ച ജാനകിയെ നിർബന്ധിച്ചാണ് പ്രഭാകരൻ കൂട്ടിക്കൊണ്ട് പോയത്. ചുമരിലേയ്ക്ക് തല ചാരി വച്ചു ഓർക്കുകയായിരുന്നു മോഹൻ….. ജാനകി…….അവൾ ഇപ്പോഴും തന്നിൽ നിന്നും അകലം പാലിക്കുന്നതെന്താണ്..?? വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങൾ ആകുന്നു… ഇപ്പോഴും അവൾക്ക് തന്നെ അംഗീകരിക്കാൻ ആയില്ല എങ്കിൽ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ എങ്ങനെ ആകും? അവൾക്ക് പുതിയ ജീവിതവുമായി അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചു സമയം….. അതാണ്‌ ഇത്രനാളും ഒന്നും മിണ്ടാതിരുന്നത്…. ഇനിയും അവൾക്കത് കഴിയുന്നില്ല എങ്കിൽ തന്റെ ജീവിതത്തോട് കൂട്ടിക്കെട്ടി അവളുടെ ജീവിതത്തിൽ കൂടി നശിപ്പിക്കുന്നത് പോലെ ആകും….തുറന്ന് സംസാരിക്കണം അവളോട്… താണുമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല എന്നാണ് പറയുന്നതെങ്കിൽ….. എന്തോ തീരുമാനിച്ചുറച്ചത് പോലെ മോഹൻ കണ്ണുകൾ അടച്ചു. ❣️❣️❣️❣️❣️❣️❣️❣️

രാവിലെ ക്യാന്റീനിൽ നിന്നും ചായ വാങ്ങി തിരികെ വരുമ്പോൾ റൂമിൽ ജാനകി മാത്രമായിരുന്നു. “””””മോള് പോയില്ലേ മോഹനൊപ്പം?”””” “”””ഇല്ലച്ച… ഞാൻ പോയില്ല. അമ്മേ ഇന്ന് റൂമിലേയ്ക്ക് മാറ്റില്ലേ… അതുകൊണ്ടാ ഞാൻ….”””” “”””എന്താ മോളെ നീയീ കാണിച്ചത്? ഇന്നലെ മുതൽക്കേ ഓട്ടം ആയിരുന്നു അത്…. ഓരോ ആവശ്യങ്ങൾക്ക് നഴ്സ് പറയുമ്പോ ഓടിയത് മുഴുവൻ അവനാ…….അച്ഛൻ പോകണ്ട ന്ന്‌ പറഞ്ഞു എന്നെ ഒന്നിനും സമ്മതിച്ചില്ല. ഇന്നലെ രാത്രി മുഴുവൻ icu ന് മുന്നിലിരുന്നു ഉറക്കമിളക്കുകേം ചെയ്തു…. രാത്രീലും ഒന്നും കഴിച്ചില്ല എന്നാ തോന്നുന്നത്. എന്തൊക്കെയോ വിഷമം ഉള്ളത് പോലെ തോന്നി എനിക്ക്…. ഇന്നിപ്പോ രാവിലെ വീട്ടിൽ പോയാലും അവൻ എന്തേലും ഉണ്ടാക്കി കഴിക്കുമോ? സരസ്വതി ചേച്ചി ആൽവിടെ വീട്ടിൽ അല്ലെ? ഇത്രയും വെളുപ്പിന് അവര് വീട്ടിൽ വരികേം ഇല്ല……

ഇവിടെ ഞാൻ ഉണ്ടല്ലോ? ഒപ്പം പോയി നിനക്ക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ വയ്യേ മോളെ….? ഇനി ഞങ്ങളുടെ കാര്യങ്ങളെക്കാൾ അവന്റെ കാര്യങ്ങളാണ് നീ ശ്രദ്ധിക്കേണ്ടത്….. ഇത്രയും നേരം ഒരു മോനെപ്പോലെ കൂടെ നിന്നു ഒക്കെ ചെയ്തതാ… അത് വല്ലോം തിന്നോ കുടിച്ചോ എന്ന് പോലും അന്വേഷിക്കാതെ അവളിവിടെ ഇരിക്കുന്നു…..”””” ഒരല്പം ദേഷ്യത്തോടെയും വിഷമത്തോടെയുമാണ് പ്രഭാകരൻ പറഞ്ഞു നിർത്തിയത്. ഇന്നലെ രാത്രി ആഹാരം വേണ്ട എന്ന് പറഞ്ഞിരുന്ന തന്നെയും അച്ഛനെയും നിർബന്ധിച്ചു ആഹാവും കഴിപ്പിച്ച ആളാണ്‌…. അപ്പോൾ പോലും ആള് എന്തെങ്കിലും കഴിച്ചോ എന്ന് താൻ അന്വേഷിച്ചില്ല….. വല്ലാത്ത വേദന തോന്നി ജാനകിയ്ക്ക്….. അപ്പോൾ തന്നെ ഒരു ഓട്ടോ വിളിച്ചു വീട്ടിലേയ്ക്ക് തിരിച്ചു. മുൻവാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…..

ലൈറ്റ് ഇട്ടിരുന്നില്ല…വീട്ടിനുള്ളിൽ അപ്പോഴും നേരിയ ഇരുൾ പരന്നിരുന്നു….. റൂമിലേയ്ക്ക് ചെല്ലുമ്പോൾ വസ്ത്രം പോലും മാറാതെ കട്ടിലിൽ ചാരി കണ്ണുകൾ അടച്ചിരിക്കുന്ന മോഹനെയാണ് കണ്ടത്…… ആ ഇരിപ്പ് …. ഉള്ളിൽ എവിടെയോ മുള്ള് കൊണ്ടത് പോലെ നോന്തു ജാനകിയ്ക്ക് …… “”””എന്തെ ഡ്രസ്സ്‌ ഒന്നും മാറാതെ ഇരിക്കുന്നത്?”””” മോഹൻ ഞെട്ടലോടെ കണ്ണ് തുറന്ന്. മുന്നിൽ ജാനകിയേക്കണ്ടു ഒന്നമ്പരന്നു. “”””താൻ…. താൻ ഇതെങ്ങനെ…..?”””” “”””പോയി കുളിച്ചു ഈ വസ്ത്രമൊക്കെ മാറി വരൂ… ഞാൻ കഴിക്കാൻ ഉണ്ടാക്കട്ടെ……”””” പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടക്കാനൊരുങ്ങി…. “”””ജാനകി……””” മോഹന്റെ വിളി കേട്ട് ജാനകി തിരിഞ്ഞു നോക്കി . മോഹൻ എഴുന്നേറ്റു അവൾക്ക് മുന്നിലേയ്ക്ക് വന്നു നിന്നു. “”””തനിക്ക് ഇപ്പോഴും എന്നെ സ്നേഹിക്കാൻ കഴിയുന്നില്ല അല്ലെടോ?””

“” ജാനകി അവന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി. എന്തായിരുന്നു ആ കണ്ണുകളിലെ ഭാവം? അവൾക്ക് വായിച്ചെടുക്കാനായില്ല. “””””വിവാഹദിവസം മുതൽ ഞാൻ ശ്രദ്ധിക്കുവാണ് ….. എന്നെ ഉൾക്കൊള്ളാൻ തനിക്ക് കുറച്ചു സമയം വേണമെന്ന് തോന്നി അതാണ്‌ ഇതേവരെ ഒന്നും ചോദിക്കാത്തിരുന്നത്….. ഇനിയും അതിന് കഴിയുന്നില്ല എങ്കിൽ……””””” അവൻ കൂടുതൽ പറയാനാകാതെ നിർത്തി…. കുറച്ചു നിമിഷങ്ങൾ ജാനകി അവനെത്തന്നെ നോക്കി നിന്നു….. “”””ശരിയാണ്…. ഒരു സ്വപ്നലോകത്തായിരുന്നു ഞാൻ…. അവിടെ നിന്നും യാധാർഥ്യത്തിലേയ്ക്കെത്താൻ കുറച്ചു സയമെടുത്തു……പുറമെ കാണുന്ന സൗന്ദര്യമാണ് പ്രധാനം എന്ന് കരുതിയിരുന്നു….. എന്നാൽ മുഖത്തിനല്ല മനസിനാണ് സൗന്ദര്യം വേണ്ടത് എന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളാണ്…. നിങ്ങളുടെ പെരുമാറ്റത്തിലൂടെ…….

ഞാൻ അവഗണിച്ചിട്ടും എനിക്ക് നിങ്ങൾ നൽകിയ സ്നേഹത്തിലൂടെ……ഇപ്പൊ ഞാൻ പ്രണയിക്കുന്നുണ്ട്…. ഈ മുഖത്തിനെയല്ല…. സ്നേഹിക്കാൻ മാത്രം അറിയുന്ന ഈ മനസിനെ…….. എന്റെ അച്ഛനും അമ്മയും എനിക്കായി കണ്ടെത്തിയ ആൾ ഏറ്റവും മികച്ചതാണെന്ന് ഞാനിപ്പോ മനസിലാക്കുന്നു….നിങ്ങളെക്കാൾ എനിക്ക് അനുയോജ്യനായ മറ്റൊരാൾ ഉണ്ടാവില്ല ജയേട്ടാ…… മാപ്പ്…. ഇതുവരെ നിങ്ങളുടെ മനസ്സ് വേദനിനിപ്പിച്ചതിനു……”””” അത്രയും പറയുമ്പോഴേയ്ക്കും കരഞ്ഞു പോയിരുന്നു ജാനകി……. നെഞ്ചോട്‌ ചേർന്ന് നിന്നു കണ്ണീരൊഴുക്കുന്നവളെ വലതു കൈ ഉയർത്തി പൊതിഞ്ഞു പിടിച്ചു …. ഈ ജന്മ മുഴുവൻ കാവലായി ഉണ്ടാകുമെന്ന് പറയാതെ പറഞ്ഞു കൊണ്ട് അവളുടെ സീമന്തരേഖയിലേയ്ക്ക് ചുണ്ടുകൾ ചേർത്തു……….. തുടരും

തമസ്സ്‌ : ഭാഗം 10

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-