അലെയ്പായുദേ: ഭാഗം 19

അലെയ്പായുദേ: ഭാഗം 19

എഴുത്തുകാരി: നിരഞ്ജന R.N

അച്ഛൻ കഴിഞ്ഞാൽ ഈ ലോകത്ത് അവൾ ഏറ്റവും കൂടുതൽ സുരക്ഷിതയായിട്ടുള്ള കരങ്ങളാൽ വലയം ചെയ്ത് നിൽക്കവേ പേരറിയാത്തൊരു ഭാവം അവളിൽ ചേക്കേറി………… നോക്കി നടക്കണ്ടേ പെണ്ണെ…. കുറച്ച് കോപവും അതിനേക്കാളേറെ കരുതലും അവനിൽ നിറഞ്ഞുനിന്നത് അറിയവേ അവളിലൊരു തരം പുഞ്ചിരി വിടർന്നു….. വീഴ്ച നല്ലതാ ദേവേട്ടാ… ഉയിർത്തെഴുന്നേൽക്കാൻ അത്‌ നമുക്ക് ഒരുതരം വാശി നൽകും….. ആ കൈകളിൽ നിന്ന് മാറി നേരെ നിന്നുകൊണ്ടവൾ പറഞ്ഞതും അവന്റെ മുഖം അവൾക്ക് നേരെ തിരിഞ്ഞു…. ശ്രദ്ധിക്കണം എന്ന് ഞാൻ പറയില്ല… എനിക്കറിയാം നീ എല്ലാം നോക്കിയും കണ്ടുമെ ചെയൂ.. പക്ഷെ സൂക്ഷിക്കണം.. അറിയാലോ ഇനിയൊരു അവസരം പാഴായാൽ പിന്നേ വർഷങ്ങളായുള്ള നമ്മുടെ കാത്തിരിപ്പാണ് വെള്ളത്തിൽവരച്ച വരയാകുന്നത്……..

അവൻ പറഞ്ഞ വാക്കുകളിലൂടെ തന്നെ അവളുടെ മനസ്സ് ഒരുവേള കടന്നുപോയി…… പിന്നീടെന്തോതീരുമാനിച്ചുറപ്പിച്ചതുപോലെ അവ അവന് നേരെ തിരിഞ്ഞു……… എല്ലാം പെട്ടെന്ന് വേണം ആലി,,, എനിക്ക് ട്രെയിനിങിന് പോകും മുൻപ് എല്ലാം കെട്ടടങ്ങിയിരിക്കണം…. കലങ്ങി മറിഞ്ഞ മനസ്സോടെ ആകരുത് എന്നേ നീ യാത്രയ്ക്കേണ്ടത്…നിന്റെ പുഞ്ചിരിച്ച മുഖം കണ്ടിട്ട് വേണം പെണ്ണെ എനിക്കെന്റെ ലക്ഷ്യത്തെ കൈ എത്തി പിടിക്കാൻ…. അവളുടെ കവിളിൽ ചെറുതായ് തട്ടി കണ്ണ് ചിമ്മിക്കൊണ്ടവൻ പറഞ്ഞു…. ദേവേട്ടാ….. മ്മ്…… തനിക്കവൻ പ്രാണനാണെന്ന് പറയാൻ മനസ്സ് വെമ്പൽ കൊള്ളുമ്പോഴും ഒരു കുസൃതിചിരി അവന് സമ്മാനിച്ചുകൊണ്ടവൾ വണ്ടിയിൽ കയറി…. പിറകിലേക്ക് നോക്കി യാത്ര ചോദിക്കാനെന്നവണ്ണം തലയാട്ടി കൊണ്ട് അവൾ വണ്ടി സ്റ്റാർട്ട്‌ ചയ്തു… അവൾ പോകുന്നതും നോക്കി നിൽക്കേ ആ കണ്ണിൽ കനലാളി….

അലെയ്‌ദ എന്ന പെണ്ണിന് വേണ്ടി സ്വയം ശാന്തമാകാൻ വിധിക്കപ്പെട്ട ദേവരുദ്ര് എന്ന രുദ്രന്റെ തേജസ്സാർന്നവന് ഇനിയും അധികനാൾ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ….തന്നോട് കിന്നരിക്കാൻ വൈഗ വരുന്ന ഓരോ നിമിഷവും അവൻ സ്വയം അടക്കുകയായിരുന്നു തന്നിൽ നുരഞ്ഞുപൊന്തിയ കോപത്തെ……. അവളുടെ വിരൽ പോലും തന്നിലേൽപ്പിക്കുന്ന സ്പർശം അവനിൽ അത്രത്തോളം അറപ്പാണുണ്ടാക്കിയത്……………. ഇല്ല, വൈഗ.. നിന്റെയും നിന്റെ കൂട്ടരുടെയും ഒരു ആഗ്രഹവും ഇനി നടക്കില്ല… ഈ ദേവരുദ്ര് അലെയ്‌ദഅലോകിന് മാത്രം അവകാശപ്പെട്ടതാണ്….. പൂർത്തീകരിക്കാത്ത ഒരു പ്രണയസാക്ഷാൽകാരത്തിനെന്നപോലെ എന്റെ പെണ്ണിന് വേണ്ടി ജന്മം എടുത്തവനാണ് ഞാൻ,,,, അവളിൽ നിന്നെനിക്കൊരു മോചനം ഈ ജന്മം എന്നല്ല ഒരു ജന്മവും ഉണ്ടാകില്ല…

അതിന് നീ എന്നല്ല ആരൊക്കെ ശ്രമിച്ചാലും…. ഹൃദയം കൊണ്ടല്ല പരസ്പരം ആത്മാവിനാൽ ബന്ധിതയായവരാണ് ഞങ്ങൾ…………………. പതിയെ ദിവി കണ്ണുകളടച്ചു,…കണ്മുന്നിൽ നിറഞ്ഞ രൂപം അവന്റെ ചൊടികളിൽ പുഞ്ചിരി വിരിയിച്ചു…… നാളുകൾ കുറച്ചായി, ആലി ഓഫിസിലേക്ക് വന്നിട്ട്….. സംഭവം ആള് ട്രെയിനി ആണെങ്കിലും അമ്മയുടെ എല്ലാം കഴിവും ഇതിനോടകം തന്നെ ആ മകളിൽ നിറഞ്ഞുനിന്നതുകൊണ്ടാകാം അവൾ ആ മീഡിയക്ക് ഒരു മുതൽക്കൂട്ടായി വളരെ പെട്ടെന്ന് മാറിയത്…………തങ്ങളുടെ മക്കൾ ആരും തങ്ങളുടെ സ്വാധീനത്താൽ ആകരുത് ഉയർന്ന സ്ഥാനത്തേക്ക് എത്തുന്നത് എന്ന് ആ അച്ഛനമ്മമാർക്ക് നിർബന്ധം ഉണ്ടായിരുന്നതിനാൽ ഒന്നിനും വേണ്ടിയും അവരാരും ഇടപെട്ടില്ല….. ഓഹോ എത്തിയോ തമ്പ്രാട്ടി……..

പാർക്കിംഗ് ഏരിയയിൽ വണ്ടി വെച്ച് ഇറങ്ങിയപ്പോഴേക്കും ഉണ്ടക്കണ്ണും കൂർപ്പിച്ച് നോക്കിനിൽക്കുന്നുണ്ടായിരുന്നു അവൾ…, ആരതി നമ്പ്യാർ …. ആലിയുടെ ഉണ്ടക്കണ്ണി ആരു….!!!ട്രെയിനിങിനായി വന്നപ്പോൾ കണ്ടതാണ് ഈ നമ്പ്യാര് കുട്ടിയെ….തന്നെപോലെ തന്നെ വലിയ പേടിയൊന്നുമില്ലാതെ കൂൾ ആയി ഇന്റർവ്യൂവിന് വന്നവളെ കണ്ടപ്പോൾ കൊള്ളാമെന്നു തോന്നി…,,, ഇന്റർവ്യൂ പാസ്സായവരിൽ ലേഡീസ് തങ്ങൾ രണ്ടാളും മാത്രമേ ഉള്ളൂ ന്നറിഞ്ഞപോ തോന്നിയ കൗതുകം.. മെല്ലെ മെല്ലെ അത്‌ സൗഹൃദത്തിലേക്ക് നീണ്ടു… ഇന്ന് രണ്ടാളും നല്ല കൂട്ടുകാരാണ്…,എല്ലാമവളോടും തുറന്ന് പറയാറുണ്ടെങ്കിലും തന്റെ ലക്ഷ്യം മാത്രം അവൾ ആരുവിൽ നിന്നൊളിച്ചുവെച്ചു….. ആരു മാത്രമല്ലട്ടോ നമ്മുടെ ആലിയുടെ കൂട്ടുകാർ…… വാ നമുക്കവരെ യെല്ലാം പരിചയപ്പെടാം…… 💖

എന്താടി ഉണ്ടക്കണ്ണി…. ആരുവിന്റെ കണ്ണിലേക്ക് കുത്തുന്നതുപോലെ ആംഗ്യം കാണിച്ചുകൊണ്ട് ആലി ചോദിച്ചു………… ദേ പെണ്ണെ,,, കൂടുതൽ പൊട്ടൻ കളിക്കല്ലേ..എന്ന് വരുമെന്ന് പറഞ്ഞതാ നീ… പരിഭവത്തോടെ ആരു മുഖം തിരിച്ചു…. ദേ, ആരൂട്ടി വന്ന് കയറിയപാടെ പിണങ്ങാതേടി, വയ്യാത്തൊണ്ടല്ലേ വരാഞ്ഞേ.. അല്ല എങ്ങെനെയുണ്ടായിരുന്നു ഞാനില്ലാത്ത നിന്റെ ഓഫിസ് ദിവസങ്ങൾ???? നമ്മുടെ മനോഹരൻ മംഗളോദയം എന്ത് പറയുന്നു 🤭🤭🤭🤭(ഹെഡ് മനോഹർ കുരിശിങ്കലിനെ ഇവര് കളിയാക്കുന്ന പേരാണ് ഇത് ) ഓ… എന്നാന്നെ ദിവസം പ്രതി വാർത്തകൾ കൂടുന്നതുകൊണ്ട് എന്നും പണി തന്നെ.. കൂടെ ആ പഞ്ചാരെടെ ഒലിപ്പീരും…. ഹും…. അറപ്പോടെ അവൾ മുഖം തിരിച്ചു……

ഹാ, അതൊക്കെ നമുക്കങ്ങ് മാറ്റാടി മോളെ, അതിനുള്ള ഉഗ്രൻ വഴിയും കൊണ്ടാ ഇത്തവണ എന്റെ വരവ്…. ഇട്ടിരുന്ന ടോപ്പിന്റെ കഴുത്ത് ഭാഗം മെല്ലെ പിറകിലേക്ക് പൊക്കി അവൾ പറഞ്ഞതുകേട്ട് ആരുവിന്റെ കണ്ണ് തള്ളി…. എന്ത് വഴി??? എല്ലാം വഴിയേ പാക്കലാം കണ്ണാ… ഇപ്പോ യൂ ഫോളോ മി…… ബാഗ് ഇടത്തെ കൈയിൽ കറക്കി പിറകിലേക്കിട്ട് സ്ലോമോഷനിൽ പോകുന്ന ആലിയെ നോക്കി ഇവളിതെല്ലാം ചളമാക്കും എന്ന മട്ടിൽ പിന്നാലെ ആരുവും നടന്നു…. നേരെ ക്യാന്റീനിലേക്ക്….. അവിടെ അവർക്കായിട്ടുള്ള സ്ഥിരം കോർണർ സീറ്റിൽ രണ്ട് പേര് ഇരിക്കുന്നുണ്ട്…. ആഹാ ഈനാപേച്ചിയും മരപ്പട്ടിയും നേരത്തെ എത്തിയല്ലോ…….. ഡീ…… വേണ്ടാ… ഒന്ന് പോ എന്റെ നവിയേട്ടാ…… കൂട്ടത്തിൽ ജിം ബോഡികാരനായ നിവേദ് റാമിന്റെ ഒതുക്കിയ മുടി അലോസരപ്പെടുത്തികൊണ്ട് അവൾ തൊട്ടടുത്ത സീറ്റിൽ ഇരുന്നു…….

പിന്നാലെ വന്ന ആരുആകട്ടെ, ഇരുന്നതോ കയ്യിലിരിക്കുന്ന ലെമൺ ജ്യൂസിന്റെ അവസാന കണികയും ഊറ്റികുടിക്കാൻ പാടുപെടുന്ന അറുപിശുക്കൻ എന്ന വിളിപ്പേര് ജന്മനാതനിക്ക് മാത്രം അവകാശപ്പെട്ടത് എന്ന് വാദിക്കുന്ന കൂട്ടത്തിലെ മൂത്താപ്പയായ ഷിബിൽ റഹ്മാൻ എന്ന ഷിബി ഇക്കയുടെ അടുത്ത്… ന്റെ പൊന്ന് ഇക്കാ…. ഇനി ആ ഗ്ലാസ് കൂടിയുള്ളൂ ഊറ്റാനായിട്ട്….. ഹോ ഇങ്ങെനെയും ഒരു പിശുക്കൻ…… ആരു തലയ്ക്കടിച്ചുപോയി…. ഓൾടെ ഭാവം കണ്ടതും അവളെ ഒന്ന് നോക്കി കൂർപ്പിച്ചമുഖവുമായി ഇക്ക ഞങ്ങളിൽ നിന്നും തിരിഞ്ഞിരുന്നു… ഡീ എന്റെ ഇക്കയെ പറഞ്ഞാലുണ്ടല്ലോ… ഇജ്ജ് മുത്തല്ലേ ഇക്കാ…. നല്ല ലക്സ് സോപ്പ് കൊണ്ട് ആലി നന്നായി അങ്ങട് പതപ്പിച്ചുകൊടുത്തു…. ഹും, മതി രണ്ടും വന്നുകയറിയപാടെ എന്റെ നെഞ്ചത്തോട്ട് കേറാൻ…….

വലിയ സോഡാകുപ്പി കണ്ണട നേരെവച്ചുകൊണ്ട് അവൻ അവർക്ക് നേരെ തിരിഞ്ഞു…. അല്ല മോളൂസേ, എന്നാ പറയുന്നു നിന്റെ പൈങ്കിളി പ്രേമം? ഇത്തവണയെങ്കിലും പറഞ്ഞോ നീ നിന്റെ ദേവേട്ടനോട്????? നവിയുടേതായിരുന്നു ചോദ്യം………….. അതിനൊരു പരുങ്ങലോടെ ഇല്ല എന്നർത്ഥത്തിൽ ചുമലുകൂച്ചികൊണ്ട് അവൾ ചിരിച്ചു… ബെസ്റ്റ് ബെസ്റ്റ്……നീ ഇനി എപ്പോഴാ പെണ്ണെ പറയുന്നത് അങ്ങേര് കെട്ടി രണ്ട് പിള്ളേരാകുമ്പോഴോ??? അങ്ങെനെയൊന്നുംഅങ്ങേര് കെട്ടൂല മോളെ……. ഒരു പ്രത്യക ഈണത്തിൽ ആലി ആരുവിന് മറുപടി നൽകികൊണ്ട് എണീറ്റതും മുന്നിൽ അവളെത്തന്നെ നോക്കിനിൽക്കുന്ന അയാളെ കണ്ട് ഒന്ന് ഞെട്ടി…….. മനോഹർ സർ…… അയാളെ കണ്ടതും ഇരിപ്പിടത്തിൽ നിന്നും മൂന്നും എണീറ്റു……… ഇത്ര ഡേ ലീവ് ആയതും പോരാ വന്നയുടനെ കളിചിരിയും തുടങ്ങിയോ……..???

നോൺസെൻസ്…. അത് സർ……. ആരതി എന്തോ പറയാൻ തുടങ്ങിയതും അയാളുടെ കൈ വേണ്ടാ എന്നർത്ഥത്തിൽ അവർക്ക് നേരെ ഉയർന്നു…. നോ മോർ എക്സ്പ്ലേനേഷൻ…. മിസ്സ്‌ അലെയ്‌ദ കം ടു മൈ ക്യാബിൻ…….. ചോരഊറ്റികുടിക്കും വിധം ആലിയെ ഒന്ന് ഉഴിഞ്ഞുനോക്കിക്കൊണ്ടയാൾ അവിടെനിന്നും പോയി…. നാശം അയാളുടെ ഒരു നോട്ടം കണ്ടില്ലേ………….. കണ്ണ് കുത്തി പൊട്ടിക്കാനാ തോന്നിയെ…. അമർഷത്തോടെ മുന്നിലിരിക്കുന്ന ഗ്ലാസ് മേശമേൽ അമർത്തി വെച്ചുകൊണ്ട് നവി ആലിയെ നോക്കി….. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ആ മുഖം ദേഷ്യത്താൽ വിറയ്‌ക്കേണ്ടിയിരുന്ന മുഖം ഇന്ന് ശാന്തത കൈവരിക്കുന്നത് കണ്ടപ്പോൾ അവനാദ്യം ആശ്ചര്യം തോന്നി…. ആരു, ഈ ബാഗ് കൂടി കൊണ്ട് പൊയ്ക്കോ, ഞാൻ ക്യാബിനിൽ പോയിട്ട് വരാം…. ആലി നീ…… ഇക്കാ ഞാൻ പോയിട്ട് വരാം…….. ആരെയും ഒന്നും പറയാൻ അനുവദിക്കാതെ അവൾ മുന്നേ അയാൾ പോയ വഴിയേ പോയി……… അവളെന്തോ തീരുമാനിച്ചിട്ടുണ്ട്……..

ഒരുൾപ്രേരണ പോലെ അത്രയും പറഞ്ഞുകൊണ്ട് ആ സുഹൃത്തുക്കൾ അവിടുന്നിറങ്ങി………… മെ ഐ കം സർ????? വിനയം ആവോളം അവളുടെ സ്വരത്തിൽ കലർന്നു… യെസ് കമിങ്.. സർ…. ഡസ്ക്ടോപ്പിലേക്ക് നോക്കുവാണെന്ന വ്യാജെനെ ഇരിക്കുന്ന അവൾ വിളിച്ചു….. പറയൂ മിസ്സ്‌ അലെയ്‌ദ……. സർ വരാൻ പറഞ്ഞത്????? അതെന്താ എനിക്ക് തന്നെ ഇങ്ങോട്ടേക്ക് വിളിച്ചൂടെ???? സർ….???? ഓഹ്, ഐ മീൻ താൻ ലീവിൽ ആയിരുന്നല്ലോ കുറച്ചു നാൾ അപ്പോൾ അതിന്റെ എക്സ്പ്ലേനേഷനുവേണ്ടി….. സീറ്റിൽ നിന്ന് അയാൾ പയ്യെ എണീറ്റു….. സുഖമില്ലായിരുന്നു സർ. ഞാൻ എല്ലാം മെയിൽ ചെയ്തിരുന്നുവല്ലോ……. എന്നിട്ട് ഇപ്പോ കുറവുണ്ടോ അലെയ്ദ? കാത്തു കിട്ടിയ അവസരം പോലെ അയാൾ അവളുടെ നെറ്റിയിലേക്ക് കൈ മുട്ടിക്കാൻ കൊണ്ട് വന്നതും അവൾ ഒഴിഞ്ഞു മാറി……… സർ, ഐ വാണ്ട്‌ ടു ലീവ്…………

തിരിഞ്ഞു പോകാനാഞ്ഞ അവളെ അയാൾ തടഞ്ഞു… എന്താടോ ഇത്ര ദൃതി………. എത്ര നാളായി തന്നെ ഒന്ന് കണ്ടിട്ട്……. കൺകുളിർക്കെ ഞാനൊന്ന് കണ്ടോട്ടെ….. വഷളൻ ചിരിയോടെ അയാളുടെ കഴുകൻ കണ്ണുകൾ അവൾക്കുമേൽ ഇഴഞ്ഞുനടന്നു……….. കുറച്ചു നാൾ വീട്ടിൽ ഇരുന്നപ്പോൾ താനാകെ അങ്ങ് സുന്ദരി ആയല്ലോ…..കിടിലൻ ആയിട്ടുണ്ട്…… ഒരുതരം ആവേശത്തോടെ അയാളുടെ ബലിഷ്ഠ കരങ്ങൾ ആലിയുടെ തോളിൽ വീണു…. യൂ നോ അലെയ്‌ദ.. താൻ പോയതിന് ശേഷം ഞാനാകെ മൂഡ്ഔട്ട്‌ ആയിരുന്നു…ഇപ്പോഴാ എനിക്ക് സന്തോഷം ആയത്……. അവളുടെ ശരീരത്ത് അയാളുടെകൈകൾ കൂടുതൽ കരുത്തോടെ അമർന്നതും അവളുടെ കൈകൾ അവിടെ കിടന്നിരുന്ന കസേരയിൽ പിടിയിലാഴ്‌ത്തി……… കണ്ണുകൾ പതിയെ കോപത്തെ ആവാഹിച്ചു……………

അവളുടെ പാറി പറക്കുന്ന മുടിയിഴകളെ തലോടാൻ വന്ന കൈ തട്ടി തെറിപ്പിച്ചുകൊണ്ട് അയാളുടെ കരണത്ത് ആഞ്ഞടിക്കുമ്പോൾ അവൾ പെണ്ണായിരുന്നു…….., തന്റെ ശരീരത്ത് അനുവാദമില്ലാതെ സ്പർശിച്ച പുരുഷനോട് പ്രതികരിക്കാൻ ത്രാണിയുള്ള പെണ്ണ്….. യൂ…….. പിന്നിലേക്ക് വേച്ച് വീണ അയാൾ അവൾക്ക് നേരെ അലറിയതും അവളുടെ കൈകൾ അയാളുടെ ഷർട്ടിൽ പതിഞ്ഞു….. ശ്……… പതിയെ…….. ഇല്ലെങ്കിൽ പുറത്തുള്ളവരൊക്കെ ഇങ്ങട് കേറി വരും അപ്പോ പിന്നെ ദാ ഇവിടെ നടന്നതൊക്കെ അവരോട് എനിക്ക് പറയേണ്ടി വരും…….. അവളുടെ ആ ഒരൊറ്റവാക്കിൽ അയാളുടെ സ്വരം താഴ്ന്നു…………. പക്ഷേ ആ കണ്ണുകളിൽ ദേഷ്യം ഇരമ്പൽ കൊണ്ടു……..

എല്ലായ്പോഴും പെണ്ണ് എല്ലാം സഹിക്കുമെന്ന് വിചാരിക്കല്ലേ സാറെ…… അവൾ പ്രതികരിച്ചു തുടങ്ങിയാൽ അവിടെ തീരും തന്നെപോലെ ഉള്ളവന്മാരുടെ അസുഖം… അത് ചെയ്യാൻ അറിയാഞ്ഞിട്ടല്ല,,,തന്റെ പ്രായത്തെ ബഹുമാനമുള്ളതുകൊണ്ട്……. ഡീ…… നീ എന്നേ അടിക്കും അല്ലെ…. നോക്കിക്കോ ഇനി നീ ഇവിടെ ഉണ്ടാകില്ല.. വിതിൻ ടെൻ മിനിട്സ് യൂ ആർ ഡിസ്മിസ്ഡ്….. ട്രെയിനിങ് ടൈമിലെ ഡിസ്മിഷൻ നിന്റെ കരിയർ തന്നെ ഇല്ലാതാകും…. കുറുക്കന്റെ കൗശലത്തൊടെ അയാൾ അവളെ നോക്കി…………….. അയ്യോ സാറെ…. ചതിക്കല്ലേ.. ഞാനൊരു ആവേശത്തിന്….ഈ ജോലി അതെന്റെ അവസാനത്തെ പ്രതീക്ഷയാ……….ഹഹഹഹ… എന്നൊക്കെ ഞാൻ പറയുമെന്നാണോ താൻ വിചാരിച്ചത്?????

ദയനീയതയുടെ ആവരണമണിഞ്ഞ മുഖം പെട്ടെന്ന് അഹങ്കാരമയമായത് കണ്ട് തറഞ്ഞുനിന്ന അയാൾക്കരികിലേക്ക് അവൾ കൂടുതൽ അടുത്ത് നിന്നു…. നിവൃത്തിയില്ലാതെ തന്നെ പോലെയുള്ളവരുടെ ചൂഷണങ്ങൾ സഹിച്ചുകൊണ്ട് വീണ്ടും വീണ്ടും കാൽകീഴിൽ അമരുന്നവരുണ്ടാകും…….. ഒരു നേരത്തെ അന്നത്തിനായ് കഷ്ടപ്പെടുന്ന പെണ്ണിന്റെ നിവൃത്തികേട്……. !!!അവരോട് കാണിക്കുന്ന ഈ പിറപ്പുകേട്‌ കൊണ്ട് ദാ ഈ അലെയ്‌ദയുടെ നേർക്ക് വരുമ്പോൾ ഒന്നോർത്തോ…. അലെയ്‌ദയ്ക്ക് പിന്നിലെ അലോകിനെ മാത്രമേ തനിക്കറിയുള്ളൂ…. എന്റെ ഞരമ്പിലൂടെ ഒഴുകുന്ന പാതിചോരയ്ക്ക് ശ്രാവണിവിശ്വനാഥ്‌ എന്നൊരു അർത്ഥം കൂടിയുണ്ട്………… !!

അവളുടെ നാവിൽ നിന്ന് കേട്ട ആ പേര്….. അതയാളിലുണ്ടാക്കിയ ഞെട്ടലിന്റെ തെളിവെന്നോണം ആ കൈകൾ ചുമരോട് ചേർത്തിരുന്ന ശില്പത്തെ താഴേക്ക് തട്ടിയിട്ടു….. ഓർമകളിലേക്ക് വർഷങ്ങൾ പിന്നിലെ രണ്ട് മുഖങ്ങൾ ഇരച്ചെത്തി… അന്ന് തന്നെ ചുരുട്ടികൂട്ടിയ അയോഗിന്റെ മുഖം ഓർക്കവേ അയാളുടെ തൊണ്ട വരണ്ടു……… ഞരമ്പുകൾ തെളിഞ്ഞുകാണത്തക്കവിധം ആ വിരളൽ അയാളിൽ വ്യക്തമായതും അവളുടെ കണ്ണുകളിൽ അറപ്പ് ഉളവായി……… ഇപ്പോഴും എന്റെ അമ്മയുടെ പേര് കേട്ടാൽ ആ നെഞ്ചിൽ ഒരു ആളൽ ഉണ്ടല്ലേ……………………. പുച്ഛത്തോടെയുള്ള അവളുടെ ചോദ്യത്തിന് അയാളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു……….

ഇനി മേലാൽ എന്റെ എന്നല്ല ഏതെങ്കിലും പെങ്കുട്യോളുടെ നേർക്ക് നിങ്ങളുടെ ഈ പെറപ്പ്കേട് കലർന്ന നോട്ടം നീണ്ടാൽ പിന്നെ അതിനുള്ള ഉത്തരം പറയുക എന്റെ അയോഗച്ഛനാകുമെന്ന് പറയാൻ പറഞ്ഞേൽപ്പിച്ചുകൊണ്ടാ എന്നെ ഇങ്ങോട്ട് വിട്ടത്…. അപ്പോൾ എങ്ങേനെയാ സാറെ ഞാൻ ജോലിയ്ക്ക് കയറട്ടെ…??? പരിഹാസം കലർന്നൊരു നോട്ടം നൽകിക്കൊണ്ടവൾ ക്യാബിൻ വിട്ടിറങ്ങി…….. പുറത്ത് അക്ഷമരായി തന്നെ നോക്കിനിൽക്കുന്നവരുടെ അടുത്തേക്ക് പുഞ്ചിരിയോടെ അവൾ നടന്നുചെന്നു…. എന്തായി എന്നുള്ള അവരുടെ ചോദ്യത്തിന് കണ്ണിറുക്കി ഒന്നുല്ല എന്നർത്ഥത്തിൽ ചിരിച്ചുകൊണ്ട് തന്റെ സീറ്റിലേക്ക് അവളിരിന്നു…… ആ ഒരു പകൽ അവൾ ശെരിക്കും ആസ്വദിക്കുകയായിരുന്നു….

ഏറെ നാൾക്കുശേഷമുള്ള തിരക്കുകൾ നിറഞ്ഞ ഒരു പകൽ……… ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുമ്പോഴും തന്നെ തേടിയെത്തുന്ന ആ ചാരകണ്ണുകളെ അവൾ ശ്രദ്ധിക്കാതിരുന്നില്ല…….. തന്റെ നീക്കങ്ങളെല്ലാം അപ്പപ്പോൾ തന്റെ ശത്രുക്കളെ അറിയിക്കാൻ നിയുക്തപ്പെട്ട ആ മിഴിയെ പുച്ഛത്തോടെ അവഗണിച്ചുകൊണ്ട് അവൾ ജോലിയിൽ മുഴുകി….. വൈകിട്ട് ഇറങ്ങാൻ നേരമാണ് ദിവിയുടെ മെസേജ് അവൾക്ക് വരുന്നത്….. ഒന്ന് കാണണം…. കൂടണം……. ഇതായിരുന്നു മെസേജ്…………… ചെറു പുഞ്ചിരിയോടെ അവൾ ok എന്ന് റിപ്ലേ സെൻറ് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു……………. അലോകിന്റെ കൂട്ടുകാരന്റെ ഹൗസ്വാർമിംഗ് പാർട്ടിയിൽ പങ്കെടുക്കാൻ ശ്രീയും കണ്ണനും പോയതുകൊണ്ട് തന്നെ ആലി എത്തുമ്പോൾ വീട് ലോകെട് ആയിരുന്നു..

തന്റെ കൈയിലെ സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നവൾ അകത്തുകയറി…… ബാഗ് സോഫയിലേക്ക് എറിഞ്ഞ് ദിവാനിലേക്ക് വീണു……..ക്ഷീണം… അതാ മിഴികളെ തലോടുന്നുണ്ടായിരുന്നു…… ഒരു ഫോൺ റിങ് ആ കണ്ണുകളെ ഊർജ്വസ്വലമാക്കിയത്….. എണീറ്റുപോയി ഫ്രഷ് ആകെടി പെണ്ണെ യാം കമിങ്….. അറ്റൻഡ് ചെയ്തുടനെ കേട്ട വാക്കുകളിൽ പൊട്ടിചിരിച്ചുകൊണ്ട് അവൾ ചാടിയെണീറ്റു…. ബാഗുമായി നേരെ മുകളിലെ തന്റെ റൂമിലേക്ക്……… ഫ്രഷ് ആയി വന്ന് ബേബിപിങ്ക് കളർ കുർത്തയും വൈറ്റ് സ്കർട്ടും എടുത്തിട്ട് വെള്ളം തോരാത്ത മുടിയിഴകൾ വിടർത്തിയിട്ട് കാതോരം മാത്രം മാടിയൊതുക്കി സ്ലൈഡ് ചെയ്തു, കഴുത്തിലെ ഡയമണ്ട് ഹാർട്ട്‌ ഷേപ്പ് ചെയിനെ ഒന്ന് തലോടിക്കൊണ്ട് വൈറ്റ് സ്റ്റോൺ വെച്ച കമ്മലുകൾ അവൾ അണിഞ്ഞു……..

തിൻ ആയി മാത്രം കണ്ണുകളെഴുതി ഒരു കുഞ്ഞ് പൊട്ടും കൂടി പെണ്ണ് കുത്തി…. തന്റെ പ്രണയത്തെ കാണാനുള്ള ഒരു പൊട്ടിപ്പെണ്ണിന്റെ കാട്ടികൂട്ടലുകൾ… !! താഴെ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും ആഹ്ലാദത്തോടെ അവൾ പടികളിറങ്ങി……….. അണച്ചുകൊണ്ട് വാതിൽ തുറന്ന് തന്നെ തന്നെ നോക്കിനിൽക്കുന്നവളെ കാൺകെ കാൺകെ അവന്റെ മിഴികളിൽ പ്രണയം നിറഞ്ഞു…………….. സായാഹ്നത്തിന്റെ ശാന്തതയോടൊപ്പം മൂളിപാഞ്ഞെത്തിയ കാറ്റിന്റെ ഓളങ്ങൾക്ക് അനുസരിച്ച് പാറിപ്പറക്കുന്ന മുടിയിഴകൾ അവനെ ഒരുവേള സ്തബ്ധമാക്കി……………. വാ ദേവേട്ടാ…. അവളുടെ ശബ്ദം കേട്ടതും പെട്ടെന്ന് സ്വബോധത്തിലേക്ക് ദിവി വന്നു… മ്മ്….

അവൾക്ക് പിന്നാലെ അകത്തേക്ക് കയറുമ്പോൾ അവനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ….. ഞാൻ ചായ എടുക്കട്ടെ??? വേണ്ടാ……… നീ ഇവിടെ ഇരിക്ക്…. തന്റെ അരികിലേക്ക് അവളെ പിടിച്ചിരുത്തി അവൻ…. കണ്ണുകൾ ഉടക്കിയ ആ നിമിഷവും കടന്ന് അവന്റെ മുഖത്ത് ഗൗരവം പടർന്നു…… ഹൌ വാസ് ദി ഡേ? ഗുഡ്…… ചാരകണ്ണുകൾ ഇന്നും തന്റെ പണികൾ മുടക്കമില്ലാതെ ചെയ്തില്ലേ???? പിന്നില്ലേ.. 100%ആത്മാർത്ഥതയോടെ… പുച്ഛത്തോടെയുള്ള അവന്റെ ചോദ്യത്തിന് അതേ ഭാവത്തിൽ തന്നെ അവൾ മറുപടി നൽകി……….. അല്ല, എന്താ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്….?????? അത്…. എന്താ ദേവേട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ???? തല താണിരിക്കുന്ന അവനെ നോക്കികൊണ്ട് അവൾ ചോദിച്ചതും മുറ്റത്ത് ഒരു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു……….

ദേവേട്ടാ പറയ്.. എന്താ..??? അവൻ പറയില്ല ആലി….. !!! ദിവിയോട് ആലി ചോദിച്ചതിനുത്തരമായി കേട്ട സ്വരം ആരെന്നറിയാൻ വാതിൽക്കലേക്ക് നോക്കിയ ആലി ഒരുനിമിഷം ഞെട്ടി…… മാറിമാറി വാതിൽകലേക്കും ദിവിയിലേക്കും നോക്കിക്കൊണ്ടവൾ സ്തബ്ധമായി……. നീ എന്ത് കരുതി ആലി ഞങ്ങളെ പറ്റിച്ചുകൊണ്ട് ദാ ഇവന്റെ കൂട്ട് പിടിച്ച് നിനക്കങ്ങ് കളിക്കാമെന്നോ??? ഹഹഹഹ തെറ്റിപ്പോയി നിനക്ക്…………. ദേഷ്യം നിറഞ്ഞ വാക്കുകളിൽ മറ്റെന്തൊക്കെയോ ഭാവങ്ങളുടെ ഇടകലർച്ചയും ചേർന്നിരുന്നു….. ആ നിമിഷം ദിവിയിലേക്ക് നീണ്ട ആലിയുടെ മിഴികൾക്ക് എന്ത് ഭാവമെന്ന് തിരിച്ചറിയും മുൻപ് തനിക്കേറ്റ പ്രഹരത്തിന്റെ ആധിക്യത്താൽ അവൻ നിലത്തേക്ക് വീണിരുന്നു…………(തുടരും )

അലെയ്പായുദേ: ഭാഗം 18

Share this story