തമസ്സ്‌ : ഭാഗം 20

തമസ്സ്‌ : ഭാഗം 20

എഴുത്തുകാരി: നീലിമ

“””നിന്റെ മകൾ….. കാണണോ നിനക്കവളെ?””””” വല്ലാത്തൊരു ഭാവത്തോടെ അവൻ ചോദിക്കുമ്പോൾ വിറച്ചു പോയി ജാനകി…. അവൾ എന്തെങ്കിലും ചിന്ദിക്കുന്നതിനു മുന്നേ അവന്റെ മൊബൈലിൽ കാൾ എത്തി…. അതൊരു വീഡിയോ കാൾ ആയിരുന്നു. കാൾ അറ്റൻഡ് ചെയ്തു അവൻ അത് ജാനകിയ്ക്ക് നേരെ പിടിച്ചു …. കുഞ്ഞിയെ നെഞ്ചോഡ് ചേർത്ത് പിടിച്ചു നിൽക്കുന്ന മോഹനെയാണ് അതിൽ അവൾ കണ്ടത്…അവന് ചുറ്റും അഞ്ചാറു തടിയന്മാരും….. മൊബൈലിലൂടെ ആയതിനാൽ അവരെവിടെ ആണെന്ന് അവൾക്ക് വ്യക്തമായില്ല…. ഭയം കാരണം അനങ്ങാൻ കഴിഞ്ഞില്ല ജാനകിയ്ക്ക്…..നിലവിളിക്കായിപ്പോലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. “”””കണ്ടല്ലോ നിന്റെ ഭർത്താവും കുഞ്ഞും…

ഈ കുഞ്ഞിയെ അല്ലെ നീ എന്റെ കണ്ണെത്താതെ പൊതിഞ്ഞു പിടിക്കും എന്നൊക്കെ പറഞ്ഞത്……? ഇപ്പൊ നീ എന്ത്‌ പറയുന്നു? രക്ഷിക്കാൻ പറ്റുമോ നിനക്ക് അവളെ….? നിന്റെ ജയേട്ടന് കഴിയുമോ? കുഞ്ഞിനേയും കയ്യിൽ പിടിച്ചു ആയുധ ധാരികളായ ആറ് പേരെ ഒറ്റയ്ക്ക് എതിരിട്ടു ജയിക്കാൻ നിന്റെ ജയേട്ടൻ ഫിലിമിലെ സൂപ്പർ സ്റ്റാർ ഒന്നുമല്ലല്ലോ? ഒരു സാധാരണ മനുഷ്യനല്ലേ? . ഞാൻ ഒന്ന് മൂളിയാൽ മതി നിന്റെ ജയേട്ടനെ കൊന്നിട്ട് നിന്റെ മോളെ അവരെന്റെ കയ്യിൽ കൊണ്ട് തരും…. കാണണോ? അല്ലെങ്കിൽ വേണ്ട… കൊല്ലണ്ട അവനെ… കയ്യും കാലും തല്ലി ഓടിച്ചു എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ കിടത്താം…. ആ അവസ്ഥയിൽ കിടന്നു മകളെ കാണാനാകാത്ത വിഷമത്തിൽ ഉരുകി ഉരുകി തീരണം നിന്റെ ഭർത്താവ്…. നീ കാരണം…. വേണോ അത്?””

“” അവന്റെ അപ്പോഴത്തെ ചിരിയും ഭാവവും ഒരു രാക്ഷസനെ അനുസ്മരിപ്പിച്ചു. “”””എന്നെക്കുറിച്ചുള്ള ഒരു ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയെ ഞാൻ ഇവിടെ നിന്ന്‌ മുങ്ങൂ ….ഒപ്പം നീയും ഉണ്ടാകും….. കുറച്ചു റിസ്ക് എടുക്കേണ്ടി വരും…… ഇടയ്ക്ക് പിടിക്കപ്പെട്ടാൽ നിന്നെ എനിക്ക് നഷ്ടമാകും…. അപ്പോഴും ഞാൻ ഊരിപ്പോരും…..എന്നെ സംരക്ഷിക്കാൻ ആളുണ്ടെന്നു കൂട്ടിക്കോളൂ ….. അന്ന് നീ എന്നെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടാലും എനിക്ക് ഒന്നുമില്ല… നിന്റെ മോളെ ഞാനാണ് കൊണ്ട് പോയത് എന്നതിന് ഒരു തെളിവും ഉണ്ടാകില്ല…… ഒന്നു ഓർത്ത് നോക്ക്….. നിന്റെ കുഞ്ഞി ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ വെറുമൊരു ഭിക്ഷക്കാരിയായി ആരുടെയൊക്കെയോ ആട്ടും തുപ്പും സഹിച്ചു നേരെ ആഹാരം പോലും കിട്ടാതെ തെരുവിൽ ഭിക്ഷയെടുക്കുന്നു…. നിനക്ക് അത് അറിയാം…. പക്ഷെ അവളെ രക്ഷിക്കാൻ നിനക്ക് കഴിയില്ല…

നിന്റെ ജയേട്ടൻ എഴുന്നേൽക്കാൻ പോലും വയ്യാതെ… മകളെയും ഭാര്യയെയും കാണാനില്ലാത്ത വിഷമത്തിൽ ഉരുകി ഉരുകി മരിക്കും ……ഒക്കെ നീ കാരണമാണെന്ന ചിന്തയിൽ നിനക്ക് പിന്നീട് ജീവിക്കാൻ കഴിയുമോ? ഇപ്പൊ നീ എന്റെ ഒപ്പം വന്നാൽ മോഹനും കുഞ്ഞിയും രക്ഷപെടും… എനിക്ക് വേണ്ടത് നിന്നെയാണ്… നീ സ്വമേധയാ എന്റെ ഒപ്പം വരണം….. അതാണ്‌ എന്റെ ആവശ്യം…. നിന്നെ കാണാതായതിന്റെ പേരിൽ ഒരൻവേഷണം ഉണ്ടാകാൻ പാടില്ല…. ആരും നിന്നെ തിരക്കി എന്റെ പിറകെ വരാനും പാടില്ല…. പ്രത്യേകിച്ച് നിന്റെ ജയേട്ടനും ആൽവിയും…. ഒരിക്കൽ എനിക്ക് ഒരു അബദ്ധം പറ്റിയതാണ്…. നിന്നെപ്പോലെ ഒരുത്തി എന്റെ അശ്രദ്ധ കാരണം എന്ത് കയ്യിൽ നിന്നും വഴുതി പോയി….. പിന്നീട് ഞാനുമായൊരു ഡീലിന് താല്പര്യമില്ലാതെ അകന്നു നിന്നതാണ് ഡോക്ടർ….അത് കൊണ്ട് നിന്റെ ഫോട്ടോ കാണിച്ചത് രുക്കു ചേച്ചിയെയാണ്……

നിന്നെ ഡോക്ടറിനും ഇഷ്ടമായി… അതാണല്ലോ അയാള് നിനക്ക് ലക്ഷങ്ങൾ വിലയിട്ടത്….. ഡോക്ടറിനോട് ഒരിക്കൽക്കൂടി അടുക്കാനുള്ള അവസരമാണ് എനിക്ക് നിന്നിലൂടെ കിട്ടുന്നത്….. നഷ്ടമാക്കില്ല ഞാനത്…..പണം കായ്ക്കുന്ന മരമാണയാള്..അത് കൊണ്ടല്ലേ ഇത്രയേറെ ഞാൻ പ്ലാൻ ചെയ്തത്…. ഇതാകുമ്പോ ഇപ്പൊ നാട്ടിൽ സ്ഥിരമായി നടക്കുന്നതൊക്കെ തന്നെയാ… ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകനൊപ്പം പോകുന്ന പെണ്ണ്….. ആദ്യത്തെ വിഷമത്തിൽ മോഹൻ കുറെ കരയുമായിരിക്കും…. പിന്നെ പതിയെ നിന്നെ മറക്കും… കുഞ്ഞിക്ക് മോഹൻ ഉണ്ടാകും…. അവര് സന്തോഷത്തോടെ ജീവിക്കും….. നീ വിസമ്മതിച്ചാൽ ഇല്ലാതാകുന്നത് ഒന്നല്ല മൂന്ന് ജീവിതങ്ങളാണ്…..””””” ഇമോഷനലി ജാനകിയെ തളർത്തുകയായിരുന്നു വിനോദിന്റെ ഉദ്ദേശം…..

അവൻ പറഞ്ഞ വാക്കുകളിലൂടെ അവളുടെ മനസ്സ് വീണ്ടും വീണ്ടും സഞ്ചരിച്ചു. അവന്റെ ശബ്ദം വാക്കുകളായല്ല ചെവിയിലൂടെ അമ്പുകൾ പോലെ പാഞ്ഞു ഹൃദയത്തിലേയ്ക്ക് തറച്ചു കയറുകയാണ് ചെയ്‌തത്. ഹൃദയം മുറിഞ്ഞു ചോര ഒഴുകുമ്പോ വികാരം വിചാരത്തെ കീഴടക്കുകയായിരുന്നു….. ഒരു ചക്രവ്യൂഹത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്നു തോന്നി അവൾക്ക്… പുറത്ത് കടക്കാനുള്ള വാഴിയെല്ലാം പൂർണമായും അടഞ്ഞിരിക്കുന്നു…. “””””നീ ഇപ്പൊ എന്നോടൊപ്പം വരാമെന്നും ഞാൻ പറയുന്നത് പോലെ കേൾക്കാമെന്നും സമ്മതിച്ചാൽ നിന്റെ ഭർത്താവും കുഞ്ഞും പരിക്കുകളൊന്നും കൂടാതെ രക്ഷപെടും… ഇല്ലെങ്കിൽ……”””” വിനോദ് പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുഖത്തേയ്ക്ക് നോക്കി ജാനകി അലറി.,. “”””ദുഷ്ട…. സ്വന്തം അനിയനെപ്പോലെ കണ്ടതല്ലെടാ ആ മനുഷ്യൻ നിന്നെ….

അദ്ദേഹത്തെ നീ……? ഇല്ല…. നീയിനി എന്ത് പറഞ്ഞാലും ഞാൻ എങ്ങോട്ടും വരില്ല….. ജീവനോടെ എന്നെ ഇവിടെ നിന്നും കൊണ്ട് പോകില്ല നീ…….. “””” അലറികരഞ്ഞു കൊണ്ടവൾ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞപ്പോഴും അവൻ ചിരിക്കുക മാത്രം ചെയ്തു…. അവന്റെ ചിരി തന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നത് പോലെ തോന്നി ജാനകിയ്ക്ക്. “”””സൈമൺ……”””” അവൻ ഫോണിൽ നോക്കി ഒന്നുറക്കെ വിളിച്ചു. അപ്പോൾ മാത്രമാണ് അവർ അപ്പോഴും വീഡിയോ കാളിൽ ആണെന്ന് ജാനി ഓർത്തത്…. വിനോദിന്റെ വാക്കുകൾ കേട്ട് സ്വബോധം നഷ്ടമായ അവസ്ഥയിൽ ആയിരുന്നു അവൾ….. വിനോദിന്റെ വിളി കേട്ട് ഒരു തടിയൻ മുന്നിലേയ്ക്ക് വരുന്നത് കണ്ടു. ഒപ്പം മോഹന്റെ തലയിലേയ്ക്ക് ശക്തിയായി എന്തോ പതിക്കുന്നതും….. പിറകിലൂടെയായിരുന്നു അടി……

അലറി വിളിച്ചു പോയി അവൾ…… തലയിലൂടെ രക്തം ഒലിച്ചിറങ്ങുമ്പോഴും ആ മുറിവിൽ ഒന്നമർത്തി പിടിക്കുക പോലും ചെയ്യാതെ ഇരു കൈകൾ കൊണ്ടും കുഞ്ഞിയെ സംരക്ഷിച്ചു പൊതിഞ്ഞു പിടിച്ചിരിക്കുന്ന മോഹനെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് ഉറക്കെ കരഞ്ഞു പോയി അവൾ…..തന്റെ പ്രാണനാണ് കണ്മുന്നിൽ വേദന കൊണ്ട് പിടയുന്നത്…..കണ്ടു നിൽക്കാനായില്ല അവൾക്ക്….. “””””വേണ്ട…. ഒന്നും ചെയ്യല്ലേ…. ഞാൻ വരാം… എവിടേയ്ക്ക് വേണമെങ്കിലും വരാം……””””” കിതച്ചു കൊണ്ടവൾ കേണ് പറഞ്ഞു…… അവൾക്കപ്പോൾ തന്നെക്കാൾ മോഹന്റെയും കുഞ്ഞിയുടെയും ജീവനായിരുന്നു വലുത്. വിനോദ് ഒന്ന് ചിരിച്ചു. “”””മിടുക്കി….””” ഒരു വിജയചിരിയോടെ അവൻ പറഞ്ഞു… “””””സൈമൺ…..””””” അവൻ ഒന്ന് കൂടി വിളിച്ചു…. മൊബൈലിലൂടെ അവൾ കണ്ടു മോഹന് ചുറ്റും കൂടി നിന്നവരൊക്കെ എന്തോ നിർദേശം കിട്ടിയത് പോലെ പെട്ടന്ന് മാറി നിൽക്കുന്നത്….. “”

“”ഞാൻ ഒന്നു കൂടി വിളിച്ചാൽ അവരിപ്പോ പുറത്തിറങ്ങും….. അത് പക്ഷെ നീ എന്നോടൊപ്പം ഈ വീടിന്റെ പടി കടന്ന ശേഷം മാത്രം…… എത്ര വേഗം തീരുമാനം പറയുന്നോ നിന്റെ ജയേട്ടന് അത്രയും നല്ലത്….. മുറിവ് അത്ര ആഴം ഉള്ളതാകില്ല. പക്ഷെ ചോര വാർന്നു മരണം സംഭവിക്കാൻ ഈ മുറിവ് ധാരാളം മതിയാകും……”””” മോഹന്റെയും കുഞ്ഞിയുടെയും മുഖം ഒരിക്കൽക്കൂടി കാണാൻ കൊതി തോന്നി ജാനകിയ്ക്ക്…. ജയേട്ടാനില്ലാതെ ജാനി ഇല്ല എന്ന് പറഞ്ഞിരുന്ന ഞാൻ….. ആ കരവലയത്തിൽ ഒതുങ്ങി ജീവിച്ചു തീർക്കാനാണ് കൊതിച്ചത്….. അരികിൽ നിന്നും അകന്നു പോവുകയാണ്……. എന്നെന്നേക്കുമായി……!!!!! പക്ഷെ മോഹനിൽ നിന്നും ഒരു അകൽച്ച ഉണ്ടെങ്കിൽ അത് മരണത്തിലേയ്ക്ക് എന്ന് എന്നോ തീരുമാനിച്ചതാണ്….

ആ തീരുമാനം നടപ്പാക്കാൻ എനിക്ക് ഒരു വിനോദിന്റെയും സഹായം വേണ്ട….. സ്വയം ഇല്ലാതാകാൻ എനിക്ക് ആരുടേയും സഹായം വേണ്ട…. മാപ്പ്!!!!! ജയേട്ടനോട് മാത്രമല്ല…. ജയേട്ടനോട് പറയുന്നതിനേക്കാൾ ഏറെ വേദനയോടെ മറ്റൊരു ജീവനോട് ഞാൻ മാപ്പ് പറയേണ്ടിയിരിക്കുന്നു….. എന്നോടൊപ്പം ഇല്ലാതാകാൻ പോകുന്ന ഒരു കുഞ്ഞ് ജീവനോട് ….. അറിയാതെ കൈകൾ വയറിനെ വലയം ചെയ്തു. എന്തിനാണ് കുഞ്ഞേ നീ എന്റെ ഉള്ളിൽ വന്ന് ജന്മമെടുത്തത്? വിടരുന്നതിനു മുന്നേ പിച്ചി എറിയപ്പെട്ട ഒരു പൂമോട്ടായിപ്പോയല്ലോ നീ…. നിനക്ക് ജന്മം നൽകേണ്ട ഞാൻ തന്നെ നിന്നെ നശിപ്പിക്കേണ്ടി വരികയാണല്ലോ? ഞാൻ ഇല്ലാതാകുമ്പോൾ ഒപ്പം നീയും ഇല്ലാതായല്ലേ മതിയാകൂ …..

മൂന്ന് വയസ് വരെ സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകൾക്ക് വേണ്ടി ജീവനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവിന് വേണ്ടി പിറക്കുന്നതിനു മുന്നേ നിന്നെ ഇല്ലാതാക്കേണ്ടി വരികയാണല്ലോ കുഞ്ഞേ…… നീയും ഒരു ജീവനാണ്… ജീവിക്കാൻ അവകാശം ഉള്ളവൾ…. പക്ഷെ…… എനിക്ക് മറ്റു മാർഗം ഇല്ല മോളെ…. ഒരുകണക്കിന് നീ എന്റെ ഉള്ളിലുള്ള വിവരം ജയേട്ടൻ അറിയാത്തത് നന്നായി. അത്രയും വിഷമം കുറഞ്ഞു കിട്ടുമല്ലോ….. ഈ പിശാചിന്റെ മുന്നിൽ നിന്നും രക്ഷ നേടാൻ എനിക്കാവില്ല….. എന്റെ ഉള്ളിലെ നിന്റെ സാന്നിധ്യം എന്നെ കൂടുതൽ ക്ഷീണിതയാക്കിയിരിക്കുന്നു….. അവനോട് ഒന്ന് എതിരിട്ടു നിൽക്കാനുള്ള ആരോഗ്യം പോലും എനിക്കിപ്പോ ഇല്ല….. ആറേഴു പേരോട് എതിരിട്ടു ജയിച്ചു ജയേട്ടൻ എന്നെയും കുഞ്ഞിയെയും രക്ഷിക്കും എന്ന് വിശ്വസിച്ചു ഇവനെ എതിർക്കാൻ മാത്രം വിഡിയുമല്ല ഞാൻ…..! അവരെയെങ്കിലും രക്ഷിക്കാൻ ഇവനോടൊപ്പം പോയെ മതിയാക്കൂ…..

ജയേട്ടനും കുഞ്ഞിയും സുരക്ഷിതരായാൽ മരണം തന്നെയാണ് എന്റെ ഉള്ളിലുള്ളത്….. രണ്ട് ജീവൻ സംരക്ഷിക്കാൻ മറ്റു രണ്ട് ജീവൻ ഇല്ലാതാകുന്നു…..!!! എത്ര വേഗമാണ് ജീവിതം മാറിമറിഞ്ഞത്…..സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നും നിമിഷം കൊണ്ട് ദുഖത്തിന്റെ പടു കുഴിയിലേക്ക് ഏറിയപ്പെട്ടിരിക്കുന്നു… നാളെ ഒരു തെറ്റും ചെയ്യാതെ തെറ്റുകാരിയാകാൻ പോകുന്നു.,…! ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയവൾ! നാട്ടുകാരെന്നെ കാർക്കിച്ചു തുപ്പും!!!! അത് വരെ സ്നേഹത്തോടെ മാത്രം വിളിച്ചിരുന്ന ജാനകി എന്ന വിളിയിൽ വെറുപ്പും പുച്ഛവും ആവക്ഞയും കലരും …. ജാനിയുടെയും മോഹന്റെയും സ്നേഹത്തെ അസൂയയോടെ കണ്ടിരുന്നവർ അറപ്പോടെ എന്റെ പേരുച്ചരിക്കും……!!!

ഇരു കൈകൾ കൊണ്ടും മുഖം പൊത്തി ഉറക്കെ കരഞ്ഞു കൊണ്ട് നിലത്തേയ്ക്കിരുന്നു അവൾ…… വിനോദ് അവൾക്കരികിലായി മുട്ടുകുത്തി ഇരുന്നു…. അവളിലേയ്ക്ക് മുഖം അടുപ്പിച്ചു പതിയെ പറഞ്ഞു….. “””””ഞാൻ പറഞ്ഞതല്ലേ ജാനകി…? മറുപടി നൽകാൻ വൈകും തോറും അവിടെ നിന്റെ ജയേട്ടന്റെ ശരീരത്തിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരിക്കുകയാണ്….. നമുക്ക് പോകാം…. കളയാൻ സമയം തീരെയില്ല…..””””” അവൻ എഴുന്നേറ്റു നിവർന്നു നിന്ന്…. “””””പിന്നെ ഇവിടെ നിന്നിറങ്ങിയിട്ട് ജീവൻ കളയാം എന്നെങ്ങാനുമാണ് നിന്റെ പ്ലാൻ എങ്കിൽ നടക്കില്ല മോളെ….. നിന്നെ എനിക്ക് ജീവനോടെ ഡോക്ടർ സാറിനടുത്തെത്തിക്കണം……. അത് കഴിഞ്ഞു ഈ ഗ്രൂപ്പിലേയ്ക്ക് ഞാൻ ഒരു sold out എന്ന മെസ്സേജ് .അയക്കും…. വിറ്റു പോയി എന്ന്….!!!!! അങ്ങനെ ഒരു മെസ്സേജ് വന്നാൽ പിന്നീട് ആ കുട്ടിയെക്കുറിച്ച് ഗ്രൂപ്പിൽ ഒരു ചർച്ച ഉണ്ടാകാറില്ല……

നിന്റെ മകൾ രക്ഷപെടും…. നിനക്ക് പറഞ്ഞുറപ്പിച്ച വില എനിക്ക് കിട്ടിയില്ലെങ്കിൽ അടുത്ത ഇര നിന്റെ മകളാണ്…..എന്ന് വച്ചാൽ നീ ഇല്ലാതായാൽ അതിനൊപ്പം നിന്റെ മോളും തെരുവിന്റെ സന്തതി ആകുമെന്ന്….. ഇപ്പോ നീ എന്നോടൊപ്പം വന്നാൽ നിന്റെ മകളും മോഹനും രക്ഷപെടും…..””””” അവന്റെ കണ്ണുകളിലെ വന്യത ഒന്നുകൂടി വർധിച്ചു…. അവന്റെ വാക്കുകൾ തലയ്ക്കേറ്റ പ്രഹരം ആണെന്ന് തോന്നി അവൾക്ക്….. മരിക്കുവാൻ പോലും കഴിയില്ലെന്നോ???? ഭൂമി തനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നി ജാനകിയ്ക്ക്…. ആ നിമിഷം ഭൂമി പിളർന്നു താഴേയ്ക്ക് പോയെങ്കിൽ എന്നവൾ കൊതിച്ചു… തല ഉയർത്തി അവനെ നോക്കി….. “””””നീ ഒരുപാട് ഹൃദയങ്ങളെ നോവിക്കുന്നത് കാശിനു വേണ്ടി അല്ലെ വിനോദ്? നീ ഈ സാമ്പാദിച്ചു കൂട്ടുന്ന കാശിനു ഒരിക്കൽ നിന്നെ സംരക്ഷിക്കാൻ കഴിയാതെ വരും …..

എന്നിലൂടെ നീ ഇപ്പൊ ഉണ്ടാക്കാൻ പോകുന്നു കാശിന് കുറെ പേരുടെ കണ്ണീറിന്റെ ഉപ്പ് രസം കൂടി ഉണ്ടാകും. അതിന് ആയുസുണ്ടാകില്ല…..ഒരമ്മയുടെ…. അച്ഛന്റെ…. മകളുടെ ശാപം നിന്റെ തലയ്ക്ക് മുകളിൽ ഉണ്ടാകും…..എന്നും…..””””” കണ്ണുകൾ തുടച്ചു അവൾ എഴുന്നേറ്റു… “””””പോകാം….””””” ആ ശബ്ദം ഉറച്ചതായിരുന്നു….. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ….. ഒരു കുഞ്ഞു ഉള്ളിൽ ജന്മമെടുക്കുമ്പോൾ ഒരമ്മയ്ക്ക് അനുഭവപ്പെടുന്ന ക്ഷീണം മാത്രമല്ല കഴിഞ്ഞ് പോയ കുറച്ചു സമയം കണ്ടതും കേട്ടതും അനുഭവിച്ചതും ഒക്കെ കൂടി ആയപ്പോൾ ജാനകി മുന്നിലേയ്ക്ക് നടക്കാൻ പോലും ആകാത്ത വിധം ക്ഷീണിതയായിക്കഴിഞ്ഞിരുന്നു…… അവളുടെ കയ്യിൽ മുറുകെ പിടിച്ച് വിനോദ് അവളെ പുറത്തേയ്ക്ക് വലിച്ചിറക്കി….

വിനോദിന്റെ കാറിനരികിൽ എത്തുമ്പോൾ വീട്ടിലേയ്ക്കൊന്നു തിരിഞ്ഞു നോക്കി അവൾ ….. പൊട്ടിച്ചിരിച്ചു കൊണ്ട് കുസൃതി കാട്ടി ഓടി നടക്കുന്ന കുഞ്ഞി…..അവളെ പിടികൂടാനായി ഉറക്കെ ചിരിച്ചു പിറകെ ഓടുന്ന ജയേട്ടനും താനും…… കണ്മുന്നിൽ കാണുന്നത് പോലെ….. അതിനിടയിലേയ്ക്ക് ഒരു കുഞ്ഞു മുഖം കൂടി തെളിഞ്ഞു വരാൻ തുടങ്ങിയപ്പോൾ കാണാനാകാത്തത് പോലെ കണ്ണുകൾ ഇറുക്ക് പൂട്ടി ജാനകി. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ജാനകിയുടെ കണ്ണുകൾ അപ്പോഴും ചുമരിൽ തന്നെ ആയിരുന്നു….. അവിടെ എഴുതി വച്ച കഥ വായിക്കുന്നത് പോലെയാണ് അവൾ ഓരോ വാക്കും പറഞ്ഞു തീർത്തത്….. ഒക്കെ ചെയ്തത് വിനോദ് ആണെന്ന് ഊഹം ഉണ്ടായിരുന്നുവെങ്കിലും അവൻ ഇത്രയും ദുഷ്ടൻ ആണെന്ന് മദറും ശരത്തും കരുതിയിരുന്നില്ല…. ആ ഞെട്ടൽ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു. ഭീകരമായ നിശബ്ദത ആയിരുന്നു ചുറ്റും…

ആ നിശബ്ദതയെ ഭേടിച്ചു ആദ്യം ഉയർന്നത് ശരത്തിന്റെ ശബ്ദമാണ്…. “””””ജാനകി അവനോടൊപ്പം പോയാലും കുഞ്ഞി രക്ഷപെടും എന്ന് ഉറപ്പ് പറയാനോക്കില്ലലോ? അവന് കുഞ്ഞിയെ കൂടി കൊണ്ട് പോകാൻ പിന്നെയും അവസരം കിട്ടും എന്ന് എന്തെ ജാനകി അന്ന് ഓർക്കാത്തത് …?””””” അവൾ ചുമരിൽ നിന്നും കണ്ണുകൾ പിൻവലിച്ചു ശരത്തിനെ നോക്കി…. “””””അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ ഒന്നും ചിന്ദിക്കാൻ കഴിയുമായിരുന്നില്ല സാർ…. അതിന് പോലും കഴിയാത്ത വിധം മരവിച്ചു പോയിരുന്നു തലച്ചോറ്…. ഞാൻ ഇല്ലാതായാലും മോഹനേട്ടനും കുഞ്ഞിയും രക്ഷപ്പെടണം എന്ന് മാത്രമേ അപ്പൊ ചിന്ദിച്ചുള്ളൂ…. കുഞ്ഞി…. അവളെ അവനിപ്പോഴും ഒന്നും ചെയ്യാത്തത് എനിക്ക് ആശ്വാസം തരുന്നു സാർ…..”””” “””””ശെരി….. അത് സമ്മതിക്കുന്നു….

ഒറ്റയ്ക്ക് ഒരു പെണ്ണിന് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല എന്ന് വരും… പക്ഷെ അന്ന് സ്റ്റേഷനിൽ വച്ചെങ്കിലും നിങ്ങൾക്ക് എല്ലാം പറയാമായിരുന്നു….”””” ഒരു കുറ്റപ്പെടുത്തലിന്റെ ധ്വനി ഉണ്ടായിരുന്നു ശരത്തിന്റെ സ്വരത്തിൽ…. “””””അവൻ സ്റ്റേഷനിലേയ്ക്ക് വരുന്നു എന്ന് പറഞ്ഞപ്പോഴേ അങ്ങനെ തന്നെയാണ് ഞാനും കരുതിയത്…. ഒരു പഴുതു തുറന്ന് കിട്ടി എന്ന് കരുതി ഞാൻ….. ജയേട്ടനും ആൾവിയുമൊക്കെ അവിടെ ഉണ്ടാകും… ആരെന്ത് ചോദിച്ചാലും നിനക്ക് എന്നോടൊപ്പം ജീവിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞേക്കാൻ എന്നവൻ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു പൊട്ട് സന്തോഷം ആണ് തോന്നിയത്… രക്ഷപെടാൻ ഒരു വഴി തുറന്ന് കിട്ടി എന്നോർത്തു….

സ്റ്റേഷനിൽ ജയേട്ടനും കുഞ്ഞിയും ഒക്കെ ഉണ്ടാകും അവിടെ വച്ച് ഞാൻ ഒക്കെ തുറന്നു പറഞ്ഞാൽ അവനവരെ ഒന്നും ചെയ്യാനാകില്ല എന്ന് കരുതി ഞാൻ….. അവൻ ഒരു ബുദ്ധി രാക്ഷസനാണെന്ന് ഒരു നിമിഷം ഞാൻ മറന്നു പോയി…..””””” 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 സ്റ്റേഷന് മുന്നിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങുമ്പോൾ ജാനകിയുടെ മനസ്സിൽ പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു. വിനോദ് കറിലിരുന്നു തന്നെ ആരെയോ ഫോൺ വിളിക്കുന്നത് കണ്ടു. പിന്നെ ഫോൺ കയ്യിൽ പിടിച്ചു കാറിൽ നിന്നും ഇറങ്ങി അവളുടെ അരികിലേയ്ക്ക് നടന്നു വന്നു….. “””””അകത്തു ചെന്നു എല്ലാം തുറന്ന് പറയാം എന്നാകും ഇപ്പൊ നിന്റെ ഉള്ളിലെ മോഹം? “”””” അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞപ്പോൾ ജാനകിയിൽ ഒരു ഞെട്ടൽ ഉണ്ടായി. “””

“”ഇത് ഒന്നു കേട്ടിട്ട് നീ തീരുമാനിക്ക്….””””” അത്രയും പറഞ്ഞു അവൻ ഫോൺ ലൗഡ് സ്പീക്കറിലിട്ടു. “”””നീ അവിടെ എത്തിയോ സൈമൺ?””””” “””””എത്തി സാറേ… ആ വീടിന്റെ ഫ്രണ്ടിൽ ഉണ്ട്…രണ്ടും വീടിനു മുന്നിൽ നിൽപ്പുണ്ട്….നമ്മുടെ സുഭാഷ് ഉള്ളിലേയ്ക്ക് പോയിട്ടുണ്ട്. സെയിൽസ് മാൻ എന്ന വ്യാജന…. സാറ് പറ…. തീർക്കട്ടെ രണ്ടിനേം….””””” “””””ഹാ… തിരക്ക് കൂട്ടാതെ സൈമൺ… ഞാൻ പറയാം….””””” വിനോദ് ജാനാകിയുടെ നേരെ നോക്കി ഒന്നു ചിരിച്ചു…… “””””അവൻ പറഞ്ഞ രണ്ട് പേര് ആരൊക്കെ ആണെന്നറിയാമോ? നിന്റെ അച്ഛനും അമ്മയും…. ബാക്കി കേട്ടോ….”””” ലൗഡ് സ്പീക്കർ മാറ്റി അവൻ ഫോൺ ചെവിയിലേയ്ക്ക് വച്ചു…. “””””സൈമൺ… ഞാൻ കാൾ കട്ട്‌ ആക്കുന്നില്ല….

സ്റ്റേഷനുള്ളിൽ നടക്കുന്നതൊക്കെ നിനക്ക് ഈ ഫോണിൽ കൂടി കേൾക്കാം…. ഇവളുടെ വായിൽ നിന്നും എന്തെങ്കിലും വീഴുവാണെങ്കിൽ ഒന്നും നോക്കണ്ട… രണ്ടിനേം അപ്പൊത്തന്നെ തീർത്തേക്കണം….. എന്നെ കുരുതി കൊടുത്തിട്ട് ഇവൾ അങ്ങനെ സന്തോഷിക്കാൻ പാടില്ലല്ലോ…..”””” പറഞ്ഞത് സൈമണോടാണെങ്കിലും നോട്ടം ജാനകിയുടെ മുഖത്തായിരുന്നു….. “””””വാ… അകത്തേയ്ക്ക് പോകാം….””””” ഫോൺ പോക്കറ്റിൽ ഇട്ട് അവൻ മുന്നിൽ നടന്നപ്പോൾ പിന്നിൽ തറഞ്ഞു നിൽക്കുകയായിരുന്നു ജാനകി…!!!!…… തുടരും

തമസ്സ്‌ : ഭാഗം 19

Share this story