പെയ്‌തൊഴിയാതെ: ഭാഗം 3

പെയ്‌തൊഴിയാതെ: ഭാഗം 3

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അൽപ്പം നുണഞ്ഞു കഴിഞ്ഞതും അവൾ പതിയെ കണ്ണുകളടച്ചുറങ്ങി.. ആ ഉറക്കം നോക്കി കിടന്ന അവന്റെ ചുണ്ടിലും വേദന നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൾ വീണ്ടും ഞരങ്ങിയതും അവനവളുടെ തുടയിൽ മെല്ലെ തട്ടി കൊടുത്തു.. വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനംഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം,കുനു കുനെ നിന്‍ ചെറു മറുകില്‍ ചാര്‍ത്താം ചന്ദനംപൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത് തൂമിന്നല്‍ തട്ടാന്‍ അവൻ പാടുന്നത് കേട്ട് കുഞ്ഞിളം ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരുന്നു.. ********* എന്നാടാ ജോയിൻ ചെയ്യേണ്ടത്.. അഞ്ചു വന്ന് ചോദിച്ചു…. ഈയാഴ്ച തന്നെ ജോയിൻ ചെയ്യണം.. അവൻ പുറത്തേയ്ക്ക് നോക്കിയിരുന്നു പറഞ്ഞു..

ടാ.. അഞ്ചു അവനരികിൽ ഇരുന്നു വിളിച്ചു.. മ്മ്.. എന്താ ചേച്ചി.. അവൻ ചോദിച്ചു.. ഞാനൊരു കാര്യം ചോദിക്കട്ടെ.. അഞ്ചു ചോദിച്ചു.. മ്മ്.. അതിനെന്തിനാ ഒരു മുഖവുര.. അവൻ ചോദിച്ചു.. വേണം.. പറയാൻ പോകുന്ന കാര്യം അങ്ങനെയുള്ളതാണ്.. അഞ്ചു അതും പറഞ്ഞു അവനരികിൽ ഇരുന്നു.. അപ്പോഴേയ്ക്കും ശരത്തും അവർക്കരികിൽ വന്നിരുന്നിരുന്നു.. ആർദ്ര ഇനി നിങ്ങളുടെ ജീവിതത്തിൽ ഇല്ല എന്നത് ഒരു സത്യമല്ലേ.. ശരത്ത് ചോദിച്ചു… അവൻ ശരത്തിനെ നോക്കി.. ഗിരീ.. നിനക്ക് വയസ്സ് 30 ആകുന്നതെയുള്ളൂ.. ഈ പ്രായത്തിൽ ഈ പൊടികുഞ്ഞുമായി ഈ ഒറ്റയ്ക്ക് കഴിയുന്നത് എല്ലാവർക്കും സങ്കടമുള്ള കാര്യമാണ്.. ശരത്തു പറഞ്ഞു.. ആർക്കാ ശരത്തേട്ടാ സങ്കടം..

അമ്മയ്ക്കോ അച്ഛനോ.. അതോ നിങ്ങൾക്കോ.. ഗിരി ചോദിച്ചു.. ഗിരീ… എല്ലാവർക്കും സങ്കടം തന്നെയാണ്.. ഞങ്ങളുടെ അറിവിൽ നീ ഒരു തെറ്റും ചെയ്തിട്ടില്ല.. അവളുടെ ഒരാളുടെ തെറ്റുകൊണ്ടാണ് നിങ്ങളുടെ ജീവിതം ഇങ്ങനെ ആയത്.. അതിന്റെ പേരിൽ മോൾക്ക് കിട്ടേണ്ട ഒരമ്മയുടെ സ്നേഹവും സാമീപ്യവും നഷ്ടപ്പെടുത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത്.. അഞ്ചു പറഞ്ഞു.. നിനക്ക് വളർന്നു വരുന്നത് ഒരു പെണ്കുഞ്ഞാ.. അവൾക്ക് ഏറ്റവും അത്യവിശം ഒരമ്മയുടെ കെയർ ആണ്.. ഇപ്പോൾ തൽക്കാലം ഞാനുണ്ട്… ശരത്തേട്ടൻ അവിടെ പറ്റിയ ഒരു തമാശ സ്ഥലം നോക്കുന്നുണ്ട്. അത് ശെരിയായാൽ ഞങ്ങളും പോകും. പിന്നെ വയ്യാത്ത രണ്ട് അമ്മമാരാ ഇവിടെ ഉള്ളത്..

അവർക്ക് മോളുടെ കാര്യം എത്രേന്നും പറഞ്ഞു നോക്കാൻ പറ്റും.. അഞ്ചു ചോദിച്ചു.. വയ്യാത്ത അമ്മമാർ മാത്രമല്ലല്ലോ.. ഞാനും ഉണ്ടല്ലോ.. പിന്നെ ഈ ലോകത്ത് ജീവിക്കുന്ന എല്ലാ കുട്ടികൾക്കും അമ്മ ഉണ്ടാകണം എന്നില്ല.. അമ്മയില്ലാതെയും അച്ഛനില്ലാതെയും ഒക്കെ കുഞ്ഞുങ്ങൾ വളരുന്നുണ്ട്.. എന്റെ ശങ്കരി മോള് തൽക്കാലം അമ്മയില്ലാതെ വളർന്നാൽ മതി.. അവൾക്ക് അച്ഛനും അമ്മയും ആകാൻ ഇപ്പൊ ഞാനൊരുത്തൻ ഉണ്ടല്ലോ.. അതും പറഞ്ഞവൻ അകത്തേയ്ക്ക് നടന്നു.. അവിടെ വാതിൽക്കൽ തന്നെ നിന്നു സവിത്രിയമ്മ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു..

എനിക്കറിയാം… അവരെ ഉപദേശിക്കാൻ അയയ്ച്ചതാണെന്നു.. എന്തിനാ അമ്മേ.. എല്ലാം അറിയുന്നതല്ലേ അമ്മയ്ക്ക്.. ഗിരി വേദനയോടെ ചോദിച്ചതും അവർ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി.. ഗിരീ.. അമ്മയ്ക്ക് എല്ലാമറിയാം. പക്ഷെ ഒന്നുണ്ട്.. നിന്റെ അമ്മയ്ക്ക് പ്രായം 20ഓ 25ഓ അല്ല. വയസ്സ് 60 ആയി..അത് ഓർമ വേണം.. എനിക്കും ആയി 59 വയസ്സ്.. ഞങ്ങളൊക്കെ എന്നാണ് അങ്ങോട്ട് പോകേണ്ടത് എന്നറിയില്ല. അത് കഴിഞ്ഞാൽ ആ പൊടികൊച്ചിനേം കൊണ്ട് നീ എന്ത് ചെയ്യും.. ഇത്തിരിയില്ലാത്ത അതാകും നിന്റെയീ വാശിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.. ലേഖ ചൂടായി.. തള്ള ഒരുത്തി ഉള്ളത് അങ്ങനെ പോയി. അവൾക്ക് വേണ്ട അതിനെ.. അവളുടെ വാശി.. ഇതിപ്പോ അതിന്റെ ബാക്കിയായി നീയും വാശി പിടിക്ക്.. എന്തേലും കാണിക്ക്.

അതും പറഞ്ഞു ലേഖയും അകത്തേയ്ക്ക് നടന്നു.. ഗിരി വേദനയോടെ ശ്രദ്ധമോൾക്കൊപ്പം കളിക്കുന്ന കുഞ്ഞിനെ നോക്കി. മുട്ടിൽ ഇഴഞ്ഞു നടക്കുകയാണ് അവൾ.. ********** എങ്ങോട്ടാടാ കുഞ്ഞിനേം കൊണ്ട് കാലത്തെ.. ലേഖ പാലുമായി കയറിവന്നു ചോദിച്ചു.. ഒന്ന് അമ്പലത്തിൽ പോവാ ലേഖാമ്മായി..ഇവിടെ വന്നിട്ട് അമ്പലത്തിൽ ഒന്നു കേറിയില്ലല്ലോ.. മോൾക്ക് ഒരു തുലാഭാരവും നടത്തണം.. അവൻ പറഞ്ഞു. ഒറ്റയ്ക്കാണോ.. ലേഖ ചോദിച്ചു.. അല്ല.. അമ്മയുണ്ട്.. അച്ഛൻ വരുന്നില്ലെന്നു പറഞ്ഞു.. അവൻ പറഞ്ഞു.. ആ എന്നാൽ പോയിട്ട് വാ. വരുന്ന വഴിക്ക് മീൻ വല്ലോം കിട്ടിയാൽ വാങ്ങി പോരേട്ടോ..

ഇന്നലെ പറമ്പീന്നു ദിവകാരേട്ടൻ കുറച്ചു കപ്പ കൊണ്ടുവന്നു.. നമുക്ക് കുഴച്ചു വേവിക്കാം.. ലേഖ പറഞ്ഞു.. ആ ഞാൻ വരുമ്പോ കവലേൽ നോക്കാം.. കൊച്ചെന്തിയെ.. അവളും വരുന്നെന്നു പറഞ്ഞു. അവൻ ചോദിച്ചു.. എത്തിപോയി.. ശ്രദ്ധ ഒരു പട്ടുപാവാട ഒക്കെയണിഞ്ഞോടി വന്നു പറഞ്ഞു.. കാറിൽ കേറിക്കോ മോളെ.. അമ്മൂമ്മ ഇപ്പൊ വരും.. അവൻ പറഞ്ഞതും അവൾ ബാക്ക് സീറ്റിൽ കേറി ഇരുന്നു.. അപ്പോഴേയ്ക്കും സാവിത്രിയമ്മയും ഇറങ്ങി വന്നിരുന്നു.. ലേഖേ.. ദേ ഒറ്റയ്ക്കെ ഉള്ളൂട്ടോ.. ചായ ഞാൻ കൊടുത്തിട്ടുണ്ട്.. എന്തേലുമുണ്ടേൽ ഒന്നു നോക്കിയെക്കണേ.. സാവിത്രി പറഞ്ഞു..അത് ഞാൻ നോക്കിക്കോളാം.. ഏട്ടത്തി ചെല്ലു.. അവർ പറഞ്ഞു.. അമ്പൊറ്റി പോവാണോടി ചുന്ദരീ.. സാവിത്രിയുടെ കയ്യിൽ ഒരു സെറ്റ് പാവാട ഒക്കെയുടുത് ഒരുങ്ങി ഇരിക്കുന്ന ശങ്കരി മോളെ ഇക്കിളി ആക്കിക്കൊണ്ട് ലേഖ ചോദിച്ചു..

അത് കേട്ടതും അവൾ കിലുങ്ങനെ ഒന്നു ചിരിച്ചു.. പോയിട്ട് വരാം ലേഖേ.. സാവിത്രി പറഞ്ഞു.. ശെരി ഏട്ടത്തി.. അവർ പറഞ്ഞു.. അവർ പോകുന്നതും നോക്കി നിന്നു ലേഖയും ഒരാശ്വാസത്തോടെ അകത്തേയ്ക്ക് നടന്നു.. കൊച്ചു പോയോ അമ്മേ.. അഞ്ചു ചോദിച്ചു.. ആ.. ഗിരീടെ മുഖത്ത് ദിവസങ്ങൾക്ക് ശേഷം ഒരു തെളിച്ചം കണ്ടു.. പാവം ഇനിയേലും അവനൊരു നല്ല ജീവിതം കിട്ടിയാൽ മതിയായിരുന്നു.. ലേഖ പറഞ്ഞു…. അതൊക്കെ കിട്ടും അമ്മേ.. നോക്കിക്കോ അവന്റെ മനസ്സ് മാറി ഒരു പെണ്ണിനെ കെട്ടിയാൽ അമ്പലത്തിൽ ഒരു താലി ഞാൻ നേർന്നിട്ടുണ്ട്.. അഞ്ചു പറഞ്ഞു . മ്മ്..അതങ്ങു നടന്നു കിട്ടിയാൽ മതിയായിരുന്നു.. അവരും പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് നടന്നു.. *****

ക്ഷേത്ര നടയിൽ തൊഴുതു നിൽക്കുമ്പോൾ ഗിരിയുടെ ഉള്ളം ശൂന്യമായിരുന്നു.. അവനൊന്നും പ്രാർത്ഥിക്കുവാൻ തോന്നിയില്ല. എങ്കിലും കയ്യിലിരുന്ന മോളെ കൈപിടിച്ചു തൊഴുവിപ്പിക്കുവാൻ അവൻ ശ്രദ്ധിച്ചു.. അവൾക്ക് വലിയ ശീലമില്ലാത്ത പണിയാണ് ഇത്.. ടാ. മോളെ ഇങ്ങു താ.. നീ പോയി തുലാഭാരത്തിനുള്ള കാര്യങ്ങൾ നോക്ക്.. സാവിത്രി പറഞ്ഞതും കുഞ്ഞിനെ അവരെ ഏല്പിച്ചവൻ കൗണ്ടറിലേയ്ക്ക് നടന്നു.. തുലാഭാരത്തിന് പറഞ്ഞിരുന്നു.. അവൻ പറഞ്ഞു . പേരെന്താ.. അവിടെ ഉള്ളവർ ചോദിച്ചു.. ആത്മീക ഗിരിധർ.. അവൻ പറഞ്ഞു.. ആ.. അവിടെ തിരുമേനിയോട് പറഞ്ഞാൽ മതീട്ടോ.. അയാൾ പറഞ്ഞു.. ശെരി.. അവൻ നടയിലേയ്ക്ക് നടന്നു..

തുലാഭാരത്തിനാണെങ്കിൽ കുഞ്ഞിനെ ഉടുപ്പ് മാറ്റി മുണ്ടുടുപ്പിച്ചു കൊണ്ടുവന്നോളൂ.. തിരുമേനി പറഞ്ഞു.. അമ്മയും.ഗിരിയും ചേർന്ന് മോളെ മുണ്ടുടുപ്പിച്ചു.. കുഞ്ഞി ചുണ്ട് പിളർത്തി അവൾ എല്ലാവർക്കും പുഞ്ചിരി നൽകി.. തുലാഭാര തട്ടിലിരുന്നു മറുവശത്ത് വെച്ചിരിക്കുന്ന പഞ്ചസാരയ്ക്ക് ഒപ്പം ഒന്നുയർന്നപ്പോൾ പോലും അവൾ കിലുങ്ങനെ ചിരിക്കുകയായിരുന്നു.. അവളുടെ കുഞ്ഞിളം ചിരിയിൽ ആ ശ്രീകോവിലിനുള്ളിലിരിക്കുന്ന ദേവീ വിഗ്രഹം പോലും ഒന്നു പുഞ്ചിരിച്ചുവെന്നപോലെ തോന്നി.. അപ്പോഴും സാവിത്രിയമ്മയുടെ മനസ്സ് കേഴുകയായിരുന്നു.. തന്റെ മകന്റെ നഷ്ടപ്പെട്ടുപോയ ജീവിതത്തിനെ കുറിച്ച്. **********

ശരത്തേട്ടാ.. നമ്മുടെ കിഴക്കേ പറമ്പിലെ കുളം ക്ളീൻ ആണോ.. ഗിരി മോളെ മടിയിൽ വെച്ചുകൊണ്ട് ആട്ട് കട്ടിലിൽ ഇരിക്കവെയാണ് ചോദിച്ചത്.. അല്ലടാ.. അത് മൊത്തം പായലാ.. ഇപ്പൊ ശ്രദ്ധയെ പേടിച്ചു ഇപ്പൊ മുള്ളുവേലിയും കെട്ടി ഗേറ്റും പിടിപ്പിച്ചേക്കുവാ.. ശരത്ത് പറഞ്ഞു.. നമുക്ക് പറമ്പൊക്കെ ഒന്നു നടക്കാം ശരത്തേട്ടാ.. ഗിരി ചോദിച്ചു.. അതിനെന്താ നീ വാ.. ശരത്ത് പറന്നു.. ഗിരി മോളേയുമെടുത്തു പുറത്തേക്കിറങ്ങി.. ഇവിടമൊക്കെ മൊത്തം കാടാണല്ലോ ശരത്തേട്ടാ.. ഗിരി പറഞ്ഞു.. ഒരു രക്ഷയുമില്ല.. കഴിഞ്ഞ വട്ടം ഞാൻ വരുന്നതിനു രണ്ടാഴ്ച മുൻപും അച്ഛനത് വൃത്തിയാക്കിയിട്ടതാ.. എവിടെ.. ശരത്ത് പറഞ്ഞു.. ച്..മ..എ.. കയ്യിലിരുന്നു ശങ്കരിമോള് എണ്ണിപ്പറക്കി എന്തൊക്കെയോ പറയുവാൻ ശ്രമിക്കകയായിരുന്നു.. എന്താടാ.. ശരത്ത് ചോദിച്ചു.

അവളിതൊക്കെ ആദ്യായി കാണുകയല്ലേ.. അതിന്റെ സന്തോഷമാ.. അവൻ പറഞ്ഞു.. പൂവും ചുറ്റിനും പറക്കുന്ന പൂമ്പാറ്റകളും ആ കുഞ്ഞു കണ്ണിൽ വിസ്മയം നിറച്ചു.. ഓഗസ്റ്റിൽ അല്ലെ മോളുടെ പിറന്നാൾ…. ശരത്ത് ചോദിച്ചു.. ആ ഏട്ടാ സെപ്റ്റംബർ 6.. അവൻ പറഞ്ഞു.. നമുക്ക് പിറന്നാൾ ആഘോഷമാക്കണം.. ശരത്ത് പറഞ്ഞു.. അതിനിനിയും 4 മാസം കൂടെ ഇല്ലേ.. ഗിരി പറഞ്ഞു.. ആ . അപ്പോഴേയ്ക്കും ചങ്കരികുട്ടി കുറച്ചൂടെ വളരും.. അച്ഛനേം മാമനെയുമൊക്കെ അച്ഛാന്നും മാമാന്നും ഒക്കെ വിളിക്കൂല്ലോ.. ശരത്ത് അവന്റെ കയ്യിലിരുന്ന മോളെ കൊഞ്ചിച്ചു പറഞ്ഞതും അവളാ കുഞ്ഞു ചുണ്ട് പിളർത്തി എന്തൊക്കെയോ പറഞ്ഞുകൊണ്ട് ചിരിക്കുകയായിരുന്നു.. അവളൊരു ചിരിക്കുടുക്കയാ അല്ലേടാ.. ശരത്ത് ചോദിച്ചു..

അത് ഏട്ടൻ ഇപ്പൊ കാണുന്നതുകൊണ്ടാണ്.. മോൾക്ക് 34 ദിവസമുള്ളപ്പോഴാണ് ആർദ്ര മുംബൈക്ക് പോകുന്നത്.. അന്ന് മുതൽ ഏകദേശം ഒരു മാസത്തോളം എന്റെ കുഞ്ഞു പലപ്പോഴും കരച്ചിലായിരുന്നു.. വിശന്നിട്ട് ഏങ്ങി ഏങ്ങി അവൾ കരയുമ്പോൾ നെഞ്ചു നീറിയിട്ടുണ്ട് ഏട്ടാ.. ഗിരിയുടെ കണ്ണുകൾ നിറഞ്ഞു.. ആർദ്രയോട് ആ കാര്യത്തിൽ മാത്രമേ എനിക്ക് ദേഷ്യമുള്ളു.. അവൾ കരിയർ തേടി പോകും മുൻപ് എന്റെ കുഞ്ഞിനുവേണ്ടി കുറച്ചു മാസങ്ങൾ കൂടി നൽകാമായിരുന്നു അവൾക്ക്… ഒന്നുമില്ലേലും ജീവിതത്തിൽ മനസ്സറിഞ്ഞു അവളെയൊന്ന് വേദനിപ്പിച്ചിട്ട് പോലും ഇല്ലാത്ത ഒരാളല്ലേ എന്റെ കുഞ്ഞി..

അവൻ കുഞ്ഞിനെ ആർദ്രമായി തഴുകിക്കൊണ്ടു പറഞ്ഞു.. അവളോടാണ് അവനെന്തോ പറഞ്ഞതെന്ന ഭാവത്തിൽ ആ കുഞ്ഞു പിന്നെയും കാര്യമായി എന്തൊക്കെയോ മൂളികൊണ്ട് കൈയ്യും കാലും ഇളക്കി.. അവളുടെ കുഞ്ഞു കളികൾ അവനിലും അവന്റെ വേദനയിലും ചെറു പുഞ്ചിരി വിരിച്ചു. അല്ല ആ വീട്ടിൽ ആരാ ശരത്തേട്ടാ താമസം.. അവരുടെ പറമ്പിന്റെ നേരെ എതിർവശത്തുള്ള വീട് ചൂണ്ടി ഗിരി ചോദിച്ചു.. അവിടെയിപ്പോ രാഘവേട്ടനൊന്നും ഇല്ല. കോളേജിലെ ഏതോ ടീച്ചറാണ് അവിടെ താമസം.. ഒരു കുഞ്ഞുമുണ്ട്.. ഭർത്താവ് ഒമാനിലോ മറ്റോ ആണെന്ന് പറഞ്ഞു കേട്ടു.. ഇവിടെ വന്നിട്ടില്ലത്രേ.. ഇതൊക്കെ തന്റെ ചേച്ചി പറഞ്ഞതാട്ടോ.. ശരത്ത് പറഞ്ഞു.. മ്മ്.. ഇപ്പൊ അവരവിടെ ഇല്ല..

അച്ഛനോ അമ്മയ്ക്കോ മറ്റോ സുഖമില്ലാന്നു പറഞ്ഞു ലീവെടുത്തു പോയതാ.. ഏതായാലും ഇനി ലീവ് കഴിഞ്ഞു വരുമ്പോ നിനക്ക് പരിചയപ്പെടാമല്ലോ.. നീയിവിടെ ഉണ്ടല്ലോ.. ശരത്ത് പറഞ്ഞു.. ച.. മ.. ഏയ്.. ഗോ.. നീയെന്താടി കുറുമ്പി ഈ പറയുന്നത്.. ഞങ്ങളോട് സംസാരിക്കുവാണോടി ചക്കരെ.. ശരത്ത് ചോദിച്ചു.. അവളത്തിന് മറുപടിയായി ഒന്നു ചിരിച്ചു.. ആരുടെയും മനം മയക്കുന്ന ആ പുഞ്ചിരി കാണേ ഗിരിയുടെ മനസ്സിൽ ആർദ്രയുടെ പുഞ്ചിരിക്കുന്ന മുഖം തെളിമയോടെ നിറഞ്ഞു.. മറക്കുവാൻ ശ്രമിക്കുംതോറും ആയിരം കഠാര ഒന്നിച്ചു കയറും പോലെ നിന്റെ മുഖം ഉള്ളിൽ നിറയുകയാണ് ആർദ്രാ..

പെയ്തൊഴിഞ്ഞിട്ടും വീണ്ടുമൊരു തുലാമഴപെയ്‌ത്തിനായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാൻ വീണ്ടും കാത്തിരിക്കുകയാണ്… രാത്രി ഉറങ്ങിക്കിടക്കുന്ന മോളെ ഒന്നുകൂടി നോക്കി പതിവ് പോലെ ഡയറിയിലേയ്ക്ക് അവൻ കുറിക്കുമ്പോൾ ദൂരെയെവിടെയോ വിധി കാത്ത് കിടന്ന ഒരു ഹൃദയം തന്റെ ഒരായുസ്സിലെ തന്റെ പ്രവർത്തനം നിർത്തി വിശ്രമത്തിലേയ്ക്ക് കടന്നിരുന്നു.. ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകും മോളെ.. അപ്പോൾ പുറത്തെ വരാന്തയിൽ ശ്രദ്ധമോളോട് എന്തോ പറഞ്ഞൊരു ഉപമ പറഞ്ഞു കൊടുക്കുകയായിരുന്നു ശങ്കരൻ.. അതേ.. ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകും.. അവനും മനസ്സിൽ അത് ഉരുവിട്ടു…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 2

Share this story