അഭിലാഷ: ഭാഗം 7

അഭിലാഷ: ഭാഗം 7

എഴുത്തുകാരി: ഭദ്ര ആലില

“”” അച്ഛാ…. “” മകളുടെ വിളി കേട്ട് കണ്ണ് നിറഞ്ഞു…മൗനമായി അകത്തേക്ക് നടന്നു… “””അച്ഛാ…. എന്നോട് എന്തെങ്കിലും ഒന്നു പറ അച്ഛാ…”” നിശ കരഞ്ഞു കൊണ്ടു പിന്നാലെ ചെന്നു.. അടഞ്ഞ വാതിലിൽ തുരു തുരെ തട്ടി വിളിച്ചു..ആകെ തളർന്നു കാട്ടിലിലേക് ഇരുന്നു രാമചന്ദ്രൻ … ഉള്ളിൽ മകളോടുള്ള സ്നേഹം ഇപ്പോഴും കെടാതെ ബാക്കി നിൽക്കുന്നത് അയാൾ അറിഞ്ഞു. “”ഒന്നു തുറക്ക് അച്ഛാ…”” വാതിൽക്കൽ പിന്നെയും അവളുടെ ശബ്ദം… “”ഇവിടെ വാടി… ഒരുമ്പെട്ടോളെ…”” മുടിക്ക് പിടിച്ചു ഗംഗ വലിച്ചെഴുന്നേൽപ്പിക്കുമ്പോഴും വാതിൽക്കലേക്ക് നോക്കി കരഞ്ഞു കൊണ്ടിരുന്നു “”എന്റെ അച്ഛനല്ലേ ചെറിയമ്മേ ഒന്ന്….ഒന്ന് കണ്ടോട്ടെ ഞാൻ.”” കൈ കൂപ്പി നിന്നു കെഞ്ചി.. കവിളിൽ കുത്തിയിറങ്ങിയ ഗംഗയുടെ കൈ വേദനയോടെ തട്ടിനീക്കാൻ ശ്രെമിച്ചു.. അറിയാതെ വാ തുറന്നു പോയി…. തള്ള വിരലും നടുവിരലും കവിളുകൾ തുളച്ചു ഉള്ളിൽ കടക്കുമെന്ന് തോന്നി. “”മിണ്ടരുത് നീ…ഭ്രാന്ത്‌ കാണിക്കാതെ എങ്ങോട്ടെന്ന് വച്ചാൽ ഇറങ്ങി പൊക്കോണം…. “” ശക്തിയിൽ ഭീതിയിലേക്ക് ഇടിച്ചു വീണു. പക്ഷേ അപ്പോഴും അച്ഛൻ ഇറങ്ങി വന്നില്ലല്ലോ എന്നായിരുന്നു സങ്കടം.വെറും നിലത്തു തണുപ്പിലേക് തല ചായ്ച്ചു കിടന്നു.. “” എണീറ്റ് പോടി ശവമേ… എത്ര കൊണ്ടാലും നാണം ഇല്ലന്ന് വച്ചാൽ!”” “”ഞാൻ എന്റെ അച്ഛനെ കണ്ടിട്ടേ പോവൂ..”” വാശിയോടെ തിരിച്ചു പറഞ്ഞു.ചെറിയമ്മയുടെ കാലുകൾ വയറിനെ ലക്ഷ്യമാക്കി വന്നപ്പോഴേക്കും അഭി ഓടി വന്നു. “”നിങ്ങൾക് ന്താ ഭ്രാന്തുണ്ടോ..?”” “”ഉണ്ടെടാ… എനിക്കല്ല… ഇവൾക്ക്… നീയൊക്കെ അതിനു കൂട്ട് നിന്നോ.”” “”ഹാ നിക്കും….

ഞങ്ങൾ മാത്രം അല്ല… ഒക്കെ അറിഞ്ഞു കഴിയുമ്പോ അച്ഛനും നിക്കും.അന്ന് അമ്മയുടെ ഒപ്പം ആരരുംണ്ടാവില്ല..”” “”എന്ത് സത്യങ്ങളാടി…. ഹേ…. നീയൊക്കെ ന്തു തെളിയിക്കുമെന്നാ..?” മകളുടെ നേരെ മുരണ്ടു കൊണ്ടു പാഞ്ഞു ചെന്നു ഗംഗ. “”എല്ലാം… അമ്മ അച്ഛനെ പറ്റിച്ചു കൂടെ കൂടിയതും സുമാമേ കൊന്നതും ഒക്കെ… ഒക്കെ പറയും ഞങ്ങൾ… ഭ്രാന്ത്‌ ഇല്ലാത്ത നിശേച്ചിയെ ഭ്രാന്തിയാക്കി ചങ്ങലക് ഇട്ടില്ലേ… ഒക്കെ അറിയുമ്പോ അച്ഛൻ ക്ഷമിക്കുന്നു തോന്നുണ്ടോ അമ്മക്ക്..”” “” നീയൊക്കെ ഇത് വിളിച്ചു പറഞ്ഞാൽ അങ്ങേരിത് വിശ്വസിക്കുന്നാണോ നിന്റെ ഒക്കെ വിചാരം? “” പുച്ഛത്തോടെ ചുണ്ട് കോട്ടി കൂസലില്ലാതെ പറഞ്ഞു. “”വിശ്വസിക്കും… ന്റെ അച്ഛൻ വിശ്വസിക്കും… എനിക്ക് ഉറപ്പാ…”” കണ്ണ് തുടച്ചു ധൈര്യത്തോടെ പറഞ്ഞു… ഉള്ളിൽ അപ്പോഴും ഒരു വിങ്ങൽ ബാക്കിയായിരുന്നു.

ദേവൂട്ടിയുടെ കൈ പിടിച്ചു അവിടുന്ന് പോകുമ്പോഴും അടഞ്ഞ വാതിലിലേക്ക് പ്രതീക്ഷയോടെ നോക്കി. “”എന്തിനാടോ തല്ല് കൊള്ളാൻ പിന്നെയും പിന്നാലെ പോയത് .”” വേദനയോടെ പറയുന്ന അഭിയുടെ മുഖത്തു നോക്കി ചിരിച്ചു. “”ക്ക് വേദനിച്ചുന്ന് ആരാ പറഞ്ഞെ…?”” തിരിഞ്ഞു നിന്ന് കണ്ണുനീർ ഒപ്പിയെടുത്തു.. “”ക്ക് അച്ഛനെ കാണണം… ഇത് വരെ ഉള്ളിൽ അടക്കിയത് ഒക്കെ തുറന്നു പറയണം… ന്നിട്ട്… ന്നിട്ടും അച്ഛന് ന്നേ വേണ്ടാച്ചാൽ….””” പറഞ്ഞു തീരാക്കാതെ ഇരുവരെയും കടന്നു തോട്ടത്തിലേക്ക് നടന്നു… പിന്നാലെ വന്ന ദേവുവിനെയും അഭിയേയും തടഞ്ഞു. “” കുറച്ചു നേരം തന്നെ ഇരിക്കട്ടെ ദേവൂട്ടി ഞാൻ… “” “”അതൊന്നും പറ്റില്ല… ഇത്രയും വർഷം തന്നെ ഇരുന്നത് പോരാഞ്ഞിട്ട ഇനി….

സമ്മതിക്കില്ല ഞാൻ.”” കുറുമ്പോടെ വട്ടം കെട്ടിപിടിച്ച അവളെ അടർത്തി മാറ്റാൻ തോന്നിയില്ല… നെഞ്ചിൽ വിങ്ങൽ കെട്ടി ശ്വാസം മുട്ടുന്നത് പോലെ… നിയന്ത്രണം വിട്ടു കരഞ്ഞു പോകുമോ എന്ന് ഭയന്നു.അകലെ പാടത്തേക്ക് ശ്രെദ്ധ കൊടുത്തിരുന്നു. “”കരയില്ല അമ്മേ…. ക്ക് അച്ഛനോട് ല്ലാം പറയണം…ന്നിട്ട്… ന്നിട്ട് അച്ഛൻ തീരുമാനിക്കട്ടെ..”” മൗനമായി അമ്മയോട് സംസാരിച്ചു.. “”അച്ഛൻ വിശ്വസിക്കോ നമ്മളെ… ചേച്ചിയെ സ്വീകരിക്കോ .?” ദേവൂട്ടി സംശയത്തോടെ അവളെ നോക്കി. “”പറയണം എല്ലാം… ന്നിട്ടും വിശ്വാസംആയില്ലച്ചാൽ… ന്നേ വേണ്ടാന്ന് വച്ചാൽ….എങ്ങോടെക്കെങ്കിലും പോവാ ഞാൻ… ആർക്കും ശല്യം ആവാതെ.”” “”അങ്ങനെ ആർക്കും വേണ്ടേൽ കൂടെ കൂട്ടട്ടെ ഞാൻ… വരുമോ ന്റെ കൂടെ ….? “” അഭിയുടെ ഉള്ള് മന്ത്രിച്ചു കൊണ്ടേയിരുന്നു..

പക്ഷേ ശബ്ദം പുറത്തേക് വരാതെ ഒളിച്ചു കളിച്ചു. “”ഈ മൂടൊക്കെ ഒരു ചായ കുടിച്ചാൽ മാറും…”” “”ഈ നട്ട പാതിരക്കു ചായയോ ..”” കളിയാക്കുന്ന അഭിയെ നോക്കി കൊഞ്ഞനം കുത്തി ദേവൂട്ടി അടുക്കളയിലേക്ക് ഓടി.. തിളയ്ക്കുന്ന വെള്ളത്തിലേക് പൊടി ഇട്ടു രണ്ടു ഏലക്കയും ഇടിച്ചിട്ടു.. തിളയ്ക്കുന്ന ചായയുടെ മണം മൂക്കിലെക് വലിച്ചെടുത്തു.. “”ഇത് ചേച്ചിക് ഇഷടാവും..”” മൂന്നു ഗ്ലാസുകളിൽ ചായ പകർന്നു തോട്ടത്തിലേക് ചെന്നു.. മുള കൊണ്ടു കെട്ടിയ ബെഞ്ചിൽ അകലേക്ക്‌ കണ്ണും നാട്ടിരിക്കുകയായിരുന്നു നിശ.. അവളെ തന്നെ നോക്കി കൊണ്ടു അഭിയും. “”ഈ കട്ട പിടിച്ച ഇരുട്ടിൽ താൻ ന്തോ നോക്കുവാ “” പതുങ്ങി ചെന്നു അഭിയുടെ കാതോരം ചോദിച്ചു..അവൻ ഞെട്ടി തിരിഞ്ഞപ്പോൾ അവനു എടുത്ത ചായ കൈ തട്ടി ദേവുവിൻറെ മേലെ വീണു.. “”അയ്യോ… പൊള്ളിയേ….””

ചൂട് ചായ വീണ ഭാഗതേക്ക് നോക്കി അവൾ അലറി കരഞ്ഞു.. “”നിന്നോട് ആരാടി ഇരുട്ടത് ചായയും കൊണ്ടു പുറകിലൂടെ വരാൻ പറഞ്ഞെ…?? പൊള്ളിയോ… എവിടെ…നോക്കട്ടെ..വന്നു പേടിപ്പിച്ചു ചായ വീഴ്ത്തിയതും പോരാ കാറി കൂവുന്നു…”” ദേഷ്യത്തോടെ അവളുടെ കൈ പിടിച്ചു നോക്കി.. “”ഇയാള് നിശേച്ചിയേ വായ് നോക്കി ഇരുന്നിട്ടാ ഞാൻ വന്നത് കാണാഞ്ഞേ..”” വേദനക്കിടയിലും അവൾ വിളിച്ചു പറഞ്ഞു. നിശയുടെ നോട്ടം നേരിടാനാകാതെ അവൻ ദേവുവിനെ നോക്കി പേടിപ്പിച്ചു. “”വെട്ടത്തോട്ട് വാടി മാക്രി… കൈ പൊള്ളിയൊന്ന് നോക്കട്ടെ..”” വരാന്തയിലേക്ക് കയറിയിരുന്നു ദേവുവിന്റെ കൈ പരിശോധിച്ചു.. “”അത്രക് പൊള്ളിയൊന്നുമില്ല… കാറി കൂവുന്ന കേട്ടപ്പോൾ ഞാൻ പേടിച്ചു പോയി..”” അഭി ചിരിച്ചു കൊണ്ടു പറഞ്ഞു. “”കുറച്ചു തേൻ പുരട്ടിയാൽ മതി…. ”

” അകത്തു പോയി അവൻ തന്നെ തേൻ എടുത്തു വന്നു.. “”നോക്കട്ടെ ദേവൂട്ടി….”” നിശ സങ്കടത്തോടെ അവളുടെ കൈ പിടിച്ചു.. “”നീറുന്നുണ്ടോ…. ഞാൻ പുരട്ടി തരാം…”” അഭിയുടെ കയ്യിൽ നിന്ന് തേൻ വാങ്ങി തൂവലിൽ മുക്കി എടുത്തു.. “”എന്ത് പറ്റി എന്റെ മോൾക്….” നിലവിളിച്ചു കൊണ്ടു ഗംഗ ഓടി വന്നു.. ഒപ്പം രാമചന്ദ്രനും “”എന്താ മോളെ… എന്ത് പറ്റി…”” മകളുടെ കൈ പിടിച്ചു അധിയോടെ നോക്കി.. “”പൊള്ളി… നീറുന്നു അച്ഛാ ..”” ദേവു കൈ നീട്ടി കാണിച്ചു..ചുവന്നു കിടക്കുന്ന കയ്യിൽ കുനിഞ്ഞു ഊതി കൊടുത്തു അയാൾ. “”വേദനിക്കുന്നോടാ…സാരല്ല്യട്ടോ..”” പതുക്കെ അവളുടെ പൊള്ളലിൽ തേൻ പുരട്ടി കൊടുത്തു.ഗംഗയുടെ മുഖതും വേദന കണ്ടു… എല്ലാവരും ദേവുവിന്റെ ചുറ്റുമായപ്പോൾ നിശ അകത്തേക്കു നടന്നു.

കട്ടിലിൽ കാൽ കയറ്റി വച്ചു ഉണങ്ങാത്ത മുറിവിലേക് നോക്കി…നനവുണങ്ങാത്ത മുറിവ് ഇടക്ക് ചുളു ചുളാ കുത്തി നോവിക്കും. അവൾക് വേദന തോന്നി…. അച്ഛൻ എന്റെ മുറിവ് കണ്ടേയില്ലേ …. അതുപോലെ അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ…. അങ്ങനെ തന്നെ കിടന്നു മയങ്ങി പോയി.. കാലുകളിൽ ആരോ തൊടും പോലെ തോന്നിയപ്പോൾ കണ്ണ് തുറന്നു…. “”ആരുമില്ലെന്ന തോന്നൽ ഒന്നും വേണ്ടാട്ടോ…”” അഭി ചിരിച്ചു കൊണ്ടു ഉപ്പിട്ട് തിളപ്പിച്ച് ചെറു ചൂട് വെള്ളത്തിൽ പഞ്ഞി മുക്കി മുറിവ് തുടച്ചു… “” ഞാൻ… വേണ്ട…. ഞാൻ ചെയ്‌തോളാം.. “” കാൽ ഉള്ളിലേക്കു വലിച്ചു ഇടറിയ ശബ്ദത്തിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു… “”ഇങ് കൊണ്ട് വാടോ…”” ബലമായി കാൽ അടുപ്പിച്ചു മുറിവ് വൃത്തിയാക്കുന്ന അഭിയെ ഏറ്റവും ഇഷ്ടത്തോടെ നോക്കി. “”ദേവു…?”” “”അവിടെ ഉണ്ട്….

അവളെ നോക്കാൻ അവളുടെ അച്ഛനും അമ്മയും ഉണ്ട് അടുത്ത്… തനിക്കു ഞാൻ മാത്രം അല്ലെ ഉള്ളൂ…”” അവൾക് വേദനിക്കാതെ പതുക്കെ മുറിവ് വൃത്തിയാക്കികൊണ്ടിരുന്നു … “”ശ്..”” നീറ്റൽ എടുത്തു ശബ്ദം ഉണ്ടാക്കിയപ്പോൾ പതുക്കെ ഊതി ഊതി ശ്രെദ്ധയോടെ സമയം എടുത്തു വൃത്തിയാക്കി… ഇടക്ക് ഇടക്ക് അവൾക് വേദനിക്കുന്നോന്ന് മുഖത്തേക് നോക്കി. “”അഭി….”” ഇറങ്ങാൻ നേരം അവൾ പിന്നിൽ നിന്ന് വിളിച്ചു. “” എന്താടോ…. “” “””ഒരുപാട് നന്ദി ഉണ്ട് …. എന്നെ ഇങ്ങനെ….”” പറഞ്ഞു തീർക്കും മുൻപേ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.. “”എനിക്ക് താൻ ജീവനാടോ…”” അന്തം വിട്ടു നോക്കുന്ന അവളെ കണ്ടപ്പോൾ ചെയ്തത് അബദ്ധം ആയി പോയെന്നു മനസിലായി. “”ആം… ആം സോറി…”” അവളുടെ നിറഞ്ഞ കണ്ണുകളെ നോക്കി ഇരു ചെവിയിലും കൈ പിണച്ചു ക്ഷമ പറഞ്ഞു.

അവൾ തല കുമ്പിട്ടു ഇരുന്നു… “അറിയില്ലെടോ തന്റെ അടുത്ത് വരുമ്പോൾ ഞാൻ… ഞാനല്ലാണ്ടായി പോകുന്നത് പോലെ..”” അവളുടെ കൈ എടുത്തു സ്വന്തം കൈ വെള്ളയിലേക് വച്ചു.. “”പേടിക്കണ്ട…. ദുരുദ്ദേശം ഒന്നും അല്ല… പ്രേമവും അല്ല .. എന്തൊ… താൻ എനിക്ക്…. അറിയില്ല… ന്തൊക്കെയോ ആണ്… അത്… അത് ന്താണ്ന്ന് പറയാൻ എനിക്കിപ്പോൾ അറിയില്ല..”” “”സഹതാപം…!”” വാക്കുകൾക്കായി പരതുന്ന അവന്റെ മുഖത്തു നോക്കി പറഞ്ഞു. “”വെറും സഹതാപം ആണ് ഇത്… സ്നേഹം അല്ല.. അല്ല .”” നിഷേധർത്ഥയത്തിൽ തലയാട്ടി പറഞ്ഞു. ഉള്ളിൽ മുള്ള് കുത്തുന്ന വേദന തോന്നി അഭിക്ക്. വെറും സഹതാപം മാത്രമാണോ നിശയോട്… ആലോചിച്ചു കൊണ്ടു പുറത്തേക് ഇറങ്ങുമ്പോഴാണ് ദേവൂട്ടി ഓടി വരുന്നത് “”ചേച്ചിയേ അച്ഛൻ വിളിക്കുന്നു..”” കിതാപ്പോടെ… അതിലേറെ ഉല്സഹാത്തോടെ അവൾ മുന്നിൽ നിൽക്കുന്നു… കേട്ടത് വിശ്വസിക്കാനാവാതെ അഭിയും നിശയും പരസ്പരം നോക്കി. “”എന്താ പറഞ്ഞെ “” “”അച്ഛൻ … അച്ഛൻ പറഞ്ഞു ചേച്ചിയെ കാണണംന്ന്.”” “”എന്താ ദേവു ..??””” പിന്നെയും പിന്നെയും നിശ ചോദിച്ചു കൊണ്ടേയിരുന്നു…വീണ്ടും വീണ്ടും അത് കേൾക്കണമെന്ന് തോന്നി… കണ്ണുകൾ മഴയായി പെയ്തു … “”അച്ഛൻ വിളിക്കുന്നു വാ ചേച്ചി .”” കൈ പിടിച്ചു ദേവൂന് ഒപ്പം അച്ഛന്റെ അടുത്തേക് അവൾ ഓടുകയായിരുന്നു…..  (തുടരും )

അഭിലാഷ: ഭാഗം 6

Share this story