ഈ പ്രണയതീരത്ത്: ഭാഗം 1

ഈ പ്രണയതീരത്ത്: ഭാഗം 1

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഇത് നന്ദന്റെയും രാധികയുടെയും പ്രണയതിന്റെ കഥ ആണ് ഒരേ സമയം കുന്നികുരുവോളം ചെറുത് ആകാനും ആകാശത്തോളം വലുതാകാനും പ്രണയത്തിനു കഴിയും അതുപോലെ തന്നെ പ്രണയം ഒരു കാത്തിരിപ്പ് കൂടെ ആണ് കാത്തിരിപ്പ് യഥാർത്യം ആകുമ്പോൾ ആണ് പ്രണയം അതിന്റെ പാരമ്യത്തിൽ എത്തുന്നത് ഇത് ഒരു കാത്തിരിപ്പിന്റെ കഥ ആണ് ബാക്കി ഒക്കെ കഥയിൽ കൂടെ പറയാം ഈ പ്രണയതീരത്ത്………

ഭാഗം 1 രാവിലെ അടുക്കളയിൽ നിന്ന് പത്രങ്ങളോട് കലപില കൂട്ടുക ആണ് സുധ ഇടക്ക് ഇടക്ക് ആത്മഗതം പോലെ ഓരോന്ന് പറയുന്നുണ്ട് “ഈശ്വരൻ രണ്ടു പെൺകുട്ടികളെ തന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു എനിക്ക് ഒരു കൈസഹായം ആകുമല്ലോ എന്ന് ഓർത്തു ഇപ്പോൾ കണ്ടില്ലേ ഉച്ച ആയിട്ടും ഉണരാറയില്ല രണ്ടിനും സുധയുടെ ശബ്ദം ഉയർന്നു വന്നു ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു ചായ കുടിക്കുന്ന രഘുനാഥൻ ഇത് കേട്ട് ചിരിച്ചു മുകളിൽ ഇതൊന്നും കേൾക്കാതെ രണ്ടുപേർ കിടന്നു ഉറങ്ങുന്നുണ്ടാരുന്നു രഘുവിന്റേയും സുധയുടെയും രണ്ടു പെണ്മക്കൾ രാധികയും രേവതിയും രാഘുനാഥൻ ഒരു പാവം സ്കൂൾ മാഷ് ആരുന്നു ഇപ്പോൾ റിട്ടേഡ് ആയി പെൻഷൻ പറ്റി വീട്ടിൽ തന്നെ ഇരിക്കുന്നു

ഭാര്യ സുധ ഒരു പാവം വീട്ടമ്മ അത്യാവശ്യം തയ്യലും ഒക്കെ ആയി പോകുന്നു മൂത്തവൾ രാധിക ബി എഡ് കഴിഞ്ഞു ഒരുപാട് ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്ത് നില്കുന്നു അച്ഛന്റെ പാത തന്നെ ആണ് അവൾ പിന്തുടരുന്നത്‌ ഇളയവൾ ഇപ്പോൾ പ്ലസ് ടു പഠിക്കുന്നു സഹികെട്ടു സുധ മുകളിലേക്ക് കയറി ചെന്നു പഴയ ഒരു തറവാട് ആണ് അവരുടെ വീട് ഗോവേണി പടികൾ കയറുന്ന ശബ്ദം കേട്ട് രേവതി ഉണർന്നു “ചേച്ചി ചേച്ചി അമ്മ കയറി വരുന്നുണ്ട് വേഗം എഴുനേല്ക് ഇല്ലെങ്കിൽ ഇന്ന് കോളാണ് അത് കേട്ടപാടെ രാധിക പുതപ്പ് മാറ്റി എഴുനേറ്റു കിടക്ക നല്ലപോലെ വിരിച്ചു രണ്ടുപേരും റൂമിനു വെളിയിലേക്ക് ഇറങ്ങി ചെന്നു “തമ്പുരാട്ടിമാർ എഴുന്നേറ്റോ “ഞങ്ങൾ അങ്ങോട്ട്‌ വേരുവരുന്നു അമ്മ എന്തിനാ വയ്യാതെ ഗോവേണി കയറിയത് “അയ്യടാ അമ്മയോട് എന്ത് സ്നേഹം ഉള്ള മക്കൾ രാവിലെ മുതൽ അടുക്കളയിൽ കിടന്നു കഷ്ട്ടപെടുവാ രണ്ടിനും ഒന്ന് അങ്ങോട്ട്‌ വരാൻ തോന്നിയോ

“ആകെ ഉള്ള ഒരു ഞായർ അല്ലേ അമ്മേ അതുകൊണ്ട് അല്ലേ രേവതി പാറഞ്ഞു “അപ്പോൾ ഇവൾക്കോ ഇവൾക് നേരത്തെ ഉണർന്നു കൂടെ ഈ ചിങ്ങത്തിൽ ഇവൾക് 22 തുടങ്ങും മറ്റൊരു വീട്ടിൽ പോയി കയറണ്ടവൾ ആണ് ഇങ്ങനെ കിടന്ന് ഉറങ്ങാൻ ഒന്നും അവിടെ പറ്റില്ല അവർ രാധികയോട് ആയി പറഞ്ഞു “അത് ശരിയാ ചേച്ചി കുറച്ച് ഉത്തരവാദിത്തം കാണിക്കണം കേട്ടോ രേവതി അമ്മയുടെ സൈഡ് പിടിച്ചു “എടി നിന്നെ ഞാൻ അത് പറഞ്ഞു രാധിക അവളെ പിച്ചി “പോയി കുളിക്കുന്നുണ്ടോ രണ്ടും സുധ പറഞ്ഞു ഇരുവരും ഡ്രെസ് എടുത്ത് കുളത്തിലേക്ക് ഓടി “കുളത്തിൽ നല്ല വഴുക്കൽ ഉണ്ട് രണ്ടാളും സൂക്ഷിക്കണേ സുധ വിളിച്ചു പറഞ്ഞു “അമ്മയുടെ വർത്തമാനം കേട്ടാൽ തോന്നും നമ്മൾ ആദ്യ ആയി ആണ് കുളത്തിൽ പോകുന്നെന്ന് രാധിക പറഞ്ഞു ഇരുവരും കുളിച്ചു വരുമ്പോൾ രഘു ഉമ്മറത്തു ഇരുന്ന് പത്രവായന ആരുന്നു

“ഇന്നും അമ്മയുടെ കൈയിൽ നിന്ന് കണക്കിന് കിട്ടി അല്ലേ “അത് പതിവ് അല്ലേ അച്ചേ രാധിക പറഞ്ഞു അയാൾ ചിരിച്ചു കുളിച്ചു വന്നപാടെ രാധിക അടുക്കളയിൽ പോയി അടുപ്പിന്റെ അടുത്ത് ഉള്ള ഡെസ്കിൽ കയറി ഇരുന്നു എന്നിട്ട് പ്ളേറ്റിൽ ഒരു ദോശ എടുത്ത് അതിലേക്ക് സാമ്പാർ ഒഴിച്ചു സുധ ദോശ ചുടുക ആയിരുന്നു “അമ്മേ ആ ചൂട് ദോശ ഇങ്ങു താ അവൾ പ്ളേറ്റ് നീട്ടികൊണ്ട് പറഞ്ഞു “നിനക്ക് ആ ടേബിളിൽ പോയി ഇരുന്ന് കഴിച്ചൂടെ “അതിനു ഒരു സുഖം ഇല്ല അമ്മേ അടുക്കളയിൽ ഇരുന്ന് കഴിക്കുന്നത് ഒരു പ്രതേക രസം ആണ് അപ്പോഴേക്കും രേവതിയും അവിടേക്ക് വന്നു “നീ എവിടെ ആരുന്നു സുധ ചോദിച്ചു “അവൾ മേക്കപ്പ് ഇടാൻ പോയതാ രാധിക പറഞ്ഞു “അതേ കുളിച്ചു കഴിഞ്ഞാൽ ഒന്ന് ഒരുങ്ങണം എന്ന് ഉള്ളത് എന്റെ നിർബന്ധം ആണ് “നീ ഒരുങ്ങി ചമഞ്ഞു ഇരുന്നോ കഴിച്ചിട്ടു വെല്ലോം പോയി പഠിക്കാൻ നോക്ക് പെണ്ണെ സുധ പറഞ്ഞു

“നടന്നത് തന്നെ രാധിക പറഞ്ഞു “നിനക്ക് ഇവളുടെ പഠിത്തത്തിൽ ശ്രേദ്ധിച്ചു കൂടെ ഒന്നുമില്ലേലും നീ ഒരു ടീച്ചർ ആകാൻ പോകുന്ന ആളല്ലേ സുധ പറഞ്ഞു “ഞാൻ ശ്രേദ്ധിച്ചാൽ ഇരിക്കുന്ന ഒരു ആൾ “എനിക്ക് ആരുടേം സഹായം ഇല്ലാതെ പഠിക്കാൻ അറിയാം അതും പറഞ്ഞു രേവതി ദോശയും കൊണ്ട് ടീവീ വയ്ക്കാൻ ആയി പോയി സുധ പശുവിനു വേണ്ട കച്ചി എടുത്തുകൊണ്ടിരുന്നപ്പോൾ ആണ് പോസ്റ്റ്‌മാൻ വരുന്നത് “രാധിക രഘുനാഥനു ഒരു രജിസ്റ്റേഡ് ഉണ്ട് “മോളെ രാധു സുധ അകത്തേക്ക് നോക്കി വിളിച്ചു അവൾ വന്നു അത് ഒപ്പിട്ടു വാങ്ങി “എന്താ മോളെ സുധ ചോദിച്ചു അത് പൊട്ടിച്ചു വായിച്ച അവളുടെ മുഖം പ്രകാശഭരിതം ആയി “എന്താണ് മോളെ സുധ അക്ഷമ ആയി ചോദിച്ചു

“അന്ന് അമല പറഞ്ഞിട്ട് ഞാൻ ഒരു ഇന്റർവ്യൂനു പോയില്ലേ ഒരു സ്കൂളിൽ ആ ജോലി എനിക്ക് കിട്ടി താത്കാലികമാണ് “ആണോ മോളെ അവർ സന്തോഷം കൊണ്ട് അവളെ കെട്ടിപിടിച്ചു രഘുവേട്ട മോൾക് ജോലി കിട്ടി അവർ ഭർത്താവിനെ തിരഞ്ഞു റൂമിലേക്ക് പോയി രാധിക അപ്പോഴും കത്തും കൈയിൽ പിടിച്ചു ഒരേ നിൽപ് ആരുന്നു അത്രക്ക് സന്തോഷവതി ആരുന്നു അവൾ സുധ ചെല്ലുമ്പോൾ രഘു ഉച്ചമയക്കത്തിൽ ആരുന്നു “രഘുവേട്ട അവർ അയാളെ കുലുക്കി വിളിച്ചു “എന്താ സുധേ അയാൾ ഉറക്കത്തിന്റെ ആലസ്യത്തിൽ ചോദിച്ചു “ദേ മോൾക് ജോലി കിട്ടി “ആണോ എവിടെ “നമ്മുടെ അമല പറഞ്ഞിട്ട് അവൾ പോയില്ലേ ആ സ്കൂളിൽ “എന്നിട്ട് അവൾ എന്തിയെ “ഉമ്മറത്തു ഉണ്ട് അയാൾ ചെല്ലുമ്പോഴും അവൾ അതേ നിൽപ്പ് ആരുന്നു “എന്നാണ് മോളെ ജോയിൻ ചെയ്യണ്ടത് “തിങ്കളാഴ്ച്ച ആണ് അച്ഛൻ “വരുന്ന തിങ്കളോ

“അല്ല നാളെ “അപ്പോൾ രാവിലെ തന്നെ പോയി ജോയിൻ ചെയ്യൂ മോളെ “ശരി അച്ഛാ അവൾ റൂമിലേക്ക് പോയി അവൾക് ഒരുപാട് സന്തോഷം ആയി ഏറെ നാളത്തെ ആഗ്രഹം ആണ് ഈ ജോലി അവൾ ഉണ്ണിക്കണ്ണന് നന്ദി പറഞ്ഞു ഇത് അറിഞ്ഞപ്പോൾ രേവതിക്കും സന്തോഷം ആയി ആദ്യത്തേ ശമ്പളത്തിന് അവൾക് ഒരു പച്ച നിറത്തിൽ ഉള്ള ചുരിദാർ വാങ്ങി കൊടുക്കണം എന്ന് ആദ്യമേ ബുക്ക്‌ ചെയ്തു രാധിക ഫോൺ എടുത്ത് ലോക്ക് തുറന്നു അമലയെ വിളിച്ചു നാളെ ജോയിൻ ചെയ്യാൻ എത്തും എന്ന് അറിയിച്ചു അവൾക്കും സന്തോഷം ആയി ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ ഉള്ള കൂട്ടാണ് അമലയുമായി രേഷ്മ വിവാഹം കഴിച്ചു പോയശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആണ് അമല രേഷ്മ തന്റെ കുട്ടിക്കാലം മുതലേ ഉള്ള കൂട്ടുകാരി ആണ് പ്ലസ് ടു കഴിഞ്ഞതോടെ അവൾ വിവാഹം കഴിഞ്ഞു

ഭർത്താവിനു ഒപ്പം ഡൽഹിയിൽ ആണ് അവൾ ഡിഗ്രി എല്ലാം പഠിച്ചത് അവിടെ ആരുന്നു എങ്കിലും എല്ലാ മാസത്തിലും ഒരിക്കൽ തന്നെ വിളിക്കും രാവിലെ നേരെത്തെ തന്നെ ഉണർന്നു കുളിച്ചു ഒരു സെറ്റ് സാരി ഉടുത്തു അതിനു മാച്ച് ആയ ഒരു ബ്ലു കളർ ബ്ലൗസും ഇട്ടു കൈയിൽ ബ്ലു കളർ കുപ്പിവള അണിഞ്ഞു കുപ്പിവളകളുടെ ഒരു കളക്ഷൻ തന്നെ അവൾക്ക് ഉണ്ട് ഒരു ബ്ലു പൊട്ടും കുത്തി അമ്പലത്തിലേക്ക് ഓടി അമ്പലത്തിൽ എത്തി കണ്ണന് വെണ്ണ നിവേദനം നടത്തി മനസറിഞ്ഞു അവൾ ഉണ്ണികണ്ണന് നന്ദി പറഞ്ഞു തിരികെ വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും അനുഗ്രഹം വാങ്ങി സ്കൂളിലേക്ക് തിരിച്ചു “ഞാൻ കൂടെ ഒപ്പം വരണോ മോളെ “വേണ്ട അച്ഛാ അവൾ നടന്നു ബസ്സ്റ്റോപ്പിൽ എത്തി ആദ്യം വന്ന ബസിന് തന്നെ കൈ കാണിച്ചു ആൾ കുറവായിരുന്നു ബസിൽ സൈഡ് സീറ്റ് തന്നെ കിട്ടി സ്കൂളിലെ ആദ്യത്തെ ദിവസത്തെ കുറിച്ച് ചിന്തിച്ചു ഇരുന്നു സ്കൂൾ എത്താറായപ്പോൾ അമലയുടെ ഫോൺ വന്നു “ഹലോ

“നീ എവിടാ “ബസിൽ “ഞാൻ സ്കൂളിനു മുന്നിൽ കാത്തു നിൽകാം നീ സ്കൂളിൽ മുന്നിൽ ഇറങ്ങിയാൽ മതി “ശരി ഡി ബസ് നിർത്തി സ്കൂളിന്റെ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ തന്നെ കണ്ടു അമല നില്കുന്നത് “ഒത്തിരി ആയോ നീ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് “ഇല്ലാടി വന്നേ ഉള്ളു “ഞാൻ ഒട്ടും പ്രതീക്ഷിച്ചത്‌ അല്ലാടി ഈ ജോലി കിട്ടും എന്ന് “എനിക്ക് അറിയരുന്നു നിനക്ക് കിട്ടും എന്ന് വാ നമ്മുക്ക് കയറാം ആദ്യം തന്നെ പ്രിൻസിപ്പലിന്റെ റൂമിൽ പോയി അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്ത് രജിസ്റ്ററിൽ ഒപ്പിട്ട് ജോലിക്ക് കയറി സ്റ്റാഫ്‌ റൂമിൽ എത്തി എല്ലാ ടീച്ചേർസിനേം അമല പരിചയപെടുത്തി “ഇത് ഹരി സാർ കെമിസ്ട്രി ആണ് “ഇത് ബാല ടീച്ചർ മാത്‍സ് ആണ് അങ്ങനെ ഓരോരുത്തരും പരിചയപെട്ടു എനിക്ക് ആദ്യത്തെ പീരിയഡ് ക്ലാസ്സ്‌ ഇല്ല ഇംഗ്ലീഷ് ആണ് എന്റെ വിഷയം 5 മുതൽ 7 വരെ ഉള്ള ക്ലാസുകൾ ആണ് എനിക്ക് ബെൽ മുഴങ്ങിയപ്പോൾ എല്ലാരും അവരവരുടെ ക്ലാസുകളിലേക്ക് പോയി

സ്റ്റാഫ്‌ റൂമിൽ ഞാനും ബാല ടീച്ചറും മത്രം ആയി ബാല ടീച്ചറിനെ ഒന്നുടെ വിശദമായി പരിചയപെട്ടു ടീച്ചർടെ ഹസ്ബൻഡ് ദുബായ് ആണ് ടീച്ചർക്ക് ഒരു മകൾ പാറു ഒന്നിൽ പഠിക്കുന്നു ഇടക്ക് എന്റെ സീറ്റിൽ ഇരുന്നു ഒരു ബുക്ക്‌ മറിച്ചപ്പോൾ ആണ് ടീച്ചർ വിളിക്കുന്നത് “രാധിക ടീച്ചറെ ഇതാണ് നമ്മുടെ ഡ്രിൽ സാർ സാർ ആണ് ഫുട്ബോളും സ്പോർട്ട്സും ഒക്കെ ഇൻ ചാർജ് രാധിക പുഞ്ചിരിയോടെ ബാല ടീച്ചർ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി ഒരു നോട്ടമേ കണ്ടുള്ളു അവൾ ഞെട്ടി തരിച്ചു നിന്നു നന്ദൻ “ഇത് നന്ദൻ സാർ ബാല ടീച്ചർ പരിചയപ്പെടുത്തി “ഹലോ അയാൾ പുഞ്ചിരിച്ചു രാധിക ഞെട്ടി നില്കുവാണ് പെട്ടന്ന് ബാല ടീച്ചറുടെ ഫോൺ ബെൽ അടിച്ചു “ശ്രീ ഏട്ടൻ ആണ് ഭർത്താവ് വിളിച്ച സന്തോഷത്തിൽ അവർ ഫോൺ കൊണ്ട് പുറത്തേക്ക് ഇറങ്ങി നന്ദൻ അവളുടെ അടുത്തേക്ക് ചെന്നു രാധിക എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ നിൽകുവാണ് “എന്താടി രാധേ ഇങ്ങനെ ഞെട്ടി നില്കുന്നത് പെട്ടന്ന് യഥാർത്യ ത്തിലേക്ക് മടങ്ങി വന്നു അവനെ രൂക്ഷമായി ഒന്ന് നോക്കി

“എന്താടി എല്ലികോലി നോക്കി പേടിപ്പിക്കുന്നെ അതുകൂടെ കേട്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു അവൾ അവനെ തുറിച്ചു നോക്കി “എനിക്ക് ഒരു പേരുണ്ട് അത് വിളിച്ചാൽ മതി “പഴയ സ്വഭാത്തിനു ഒരു മാറ്റവും ഇല്ല അല്ലേ “സമയവും സന്ദർഭവും അനുസരിച്ചു സ്വഭാവം മാറ്റാൻ ഉള്ള കഴിവ് എനിക്ക് ഇല്ല “ഓഹോ ബെൽ അടിച്ചപ്പോൾ അവൾ ക്ലാസ്സിലേക്ക് പോകാൻ ആയി പോയി അവൻ അവളെ തന്നെ നോക്കി നിന്നു എന്നിട്ട് മനസ്സിൽ പറഞ്ഞു “ഞാൻ ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും എന്തിനാ പെണ്ണെ നീ എന്റെ ഹൃദയത്തിന്റെ അറവാതിൽ തുറന്നു അകത്തു കയറിയത്…. അത് കൊണ്ടല്ലേ എനിക്ക് ഇങ്ങനെ പുറകെ വരേണ്ടി വന്നത് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

Share this story