ഇന്ദീവരം: ഭാഗം 1

ഇന്ദീവരം: ഭാഗം 1

എഴുത്തുകാരി: ഭദ്ര ആലില

പുറത്തു ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോഴേ ഇന്ദു വിന്റെ ഉള്ള് വിറച്ചു. .ശിവ… ശിവ വന്നു… ഒറ്റക്കെ ഉള്ളു… ആ ഓർമ്മയിൽ അവൾ ആകെ വിയർക്കാൻ തുടങ്ങി..തിടുക്കത്തിൽ അടുക്കള വിട്ടു ഇറങ്ങിയതും മുന്നിൽ ഒരു വഷ ള ചിരിയോടെ ശിവ.. “”എങ്ങോട്ടാ ഏടത്തി ദൃതിയിൽ… മുറിയിൽ കയറി കതക് അടക്കാനാ…”” അവളുടെ അടുത്തേക്ക് രണ്ടു ചുവട് കൂടി വച്ചു… ഭയന്നു പിന്നോട്ട് മാറുന്ന അവളെ അവൻ അടിമുടി നോക്കി…. “” പേടിച്ചു നിൽക്കുമ്പോഴാ ഏടത്തിയെ കാണാൻ കൂടുതൽ ഭംഗി.. “” “” മാറ് ശിവാ…. എനിക്ക് പോണം.. “” “” പോവാലോ…. നമുക്ക് ഒരുമിച്ചു പോവാ… വാ.. “” കയ്യിൽ കടന്നു പിടിച്ച അവന്റെ മുഖമടച്ചു കൊടുത്തു ഒരെണ്ണം… ദേഷ്യം കൊണ്ട് വിറക്കുന്ന ശിവയെ കണ്ടപ്പോൾ ഭയം കൂടി..

“” ഇതാ… ഇതാ എനിക്ക് നിന്നോട് ഇത്ര ഇഷ്ടം… പക്ഷേ… ഈ വേദന….”” അടികൊണ്ട കവിളിൽ ശിവ പതുക്കെ തലോടി.. “” ഇതിന് ഞാൻ നിനക്ക് ന്തേലും തിരിച്ചു തരണ്ടേ.. വേണ്ടേ… “” ഭയന്നു പിന്നോട്ട് മാറും മുൻപേ ശിവയുടെ കൈക്കുള്ളിൽ ആയി കഴിഞ്ഞിരുന്നു അവൾ.. “”വിട്… വിടാൻ..”” ദേഹമാശകലം പെരുപ്പ് കയറും പോലെ…ആകെ പൊള്ളി പിടഞ്ഞു പോയി അവൾ.. “”ഞാൻ നിന്റെ ഏടത്തിയാണ് ശിവ..നിന്റെ ഏട്ടന്റെ ഭാര്യ “” കഴുത്തിലേക് അടുത്ത് വന്ന അവന്റെ മുഖം കൈ കൊണ്ട് തടഞ്ഞു അവൾ അപേക്ഷിച്ചു.. “” മിണ്ടരുത്… “” അവളുടെ കവിളിൽ കുത്തി പിടിച്ചു ശിവ മുരണ്ടു.. “” മിണ്ടരുത് നീ… നീ എന്റെയാ… എന്റെ മാത്രം.കേട്ടല്ലോ.. “” വേദനകൊണ്ട് പുളയുകയായിരുന്നു അവൾ.. കവിളിൽ നിന്ന് കയ്യെടുത്തു ശിവ അവളെ ദേഹത്തോട് വലിച്ചു ചേർത്തു .

“”പ്രേമിച്ചു നടന്ന കാലത്തും നീ ഇങ്ങനെയായിരുന്നു… ഞാൻ തൊടാൻ വരുമ്പോഴൊക്കെ നീ ഒഴിഞ്ഞു മാറും…”” കണ്ണ് നിറച്ചു അവളുടെ മുഖത്തേക് നോക്കി. “” അന്നൊക്കെ എന്റെ അടുത്തേക്ക് കൊതിയോടെ ഓടി വന്ന പെണ്ണിന് പിന്നെ എപ്പോഴാ എന്നെ കാണുന്നത് ഭയമായി മാറിയത്… എപ്പോഴാ എന്നെ വേണ്ടാ… അവനെ മതിയെന്ന് തോന്നിയത്..? “” ശിവയുടെ ചോദ്യങ്ങളെ നേരിടാനുള്ള ശക്തിയില്ലായിരുന്നു അവൾക്.. അവളുടെ കണ്ണുകൾ കലങ്ങി… നെഞ്ച് നീറി… “” വയ്യ…ഓർക്കുമ്പോഴേ നെഞ്ച് പിടയുന്നു…വയ്യ… “” “” എന്താടി മിണ്ടിയാൽ… നാവിറങ്ങി പോയോ നിന്റെ..?? “” കണ്ണുകൾ നിറച്ചു അവനെ നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. അവളുടെ മൗനം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.

“” അന്നത്തെ പോലെ നമുക്ക് ഒന്ന് സ്നേഹിക്കാം… വാ… “” ചുണ്ടുകൾ ലക്ഷ്യമാക്കി വന്ന അവന്റെ മുഖം അവൾ കൈ കൊണ്ട് തടഞ്ഞു. അവളുടെ രണ്ടു കൈകളും പിടിച്ചു പിന്നിലേക്ക് ആക്കി ചുവരോട് ചേർത്ത് നിർത്തി ശിവ. “” അടങ്ങി നിന്നോണം.. “” അവന്റെ ബലത്തിനു മുന്നിൽ അവൾ നിസ്സഹായയാവുകയായിരുന്നു..കണ്ണുകൾ കവിളുകളെ നനച്ചു തുടങ്ങി… ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടന്നു.. “” പറയെടി… ഈ നാടും നാട്ടരും അറിഞ്ഞു തന്നെയാ ഈ ശിവ നിന്നെ സ്നേഹിച്ചത്… നീയും… പിന്നെ എപ്പോഴാ നിനക്ക് എന്നെ വേണ്ടാന്ന് തോന്നിയത്… അവനെ… ശക്തിയെ.. അവന്റെ പെണ്ണായാൽ മതി എന്ന് തോന്നിയത്… “” ശിവയുടെ കൈ ഒന്നയഞ്ഞ നിമിഷം അവനെ തള്ളി മാറ്റി അവൾ പുറത്തേക് ഓടി. പിന്നാലെ ശിവയും.പുറത്തു അമ്മയുടെ ശബ്ദം കേട്ടപ്പോൾ ശിവ ഉൾവലിഞ്ഞു.

കയ്യിൽ കരുതിയ കവറുകൾ ഇന്ദുവിനെ ഏല്പിച്ചു അമ്മ. “”ഒക്കെ ശക്തി മോൾക് വാങ്ങിയ ചുരിദാറും സാറിയുമൊക്കെയാ..ഒന്ന് പോയി ഇട്ട് നോക്കിക്കേ.. ചേരുവോന്നു..”” കവറുകൾ വാങ്ങി ശക്തിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അകത്തേക്കു കയറി.പാക്കറ്റുകൾ കാട്ടിലിലേക് അലക്ഷ്യമായി വലിച്ചെറിഞ്ഞു… ഉള്ള് നിറയെ ശിവയായിരുന്നു.. അവന്റെ വേദനിക്കുന്ന കണ്ണുകൾ.. “”താൻ ഇതൊന്നും തുറന്നു നോക്കിയില്ലേ…”” ശക്തി പാക്കറ്റ് പൊട്ടിച്ചു ഒരു പിങ്ക് ചുരിദാർ എടുത്തു അവളുടെ ദേഹത്തോട് ചേർത്ത് വച്ചു.. “”കൊള്ളാം.. ഇത് തനിക് നന്നായി ഇണങ്ങുന്നുണ്ട്…”” “” മാറി നിൽക്കു … തൊട്ടു പോകരുത് എന്നെ . “” അവൾ ചീറി കൊണ്ട് കൈ തട്ടി മാറ്റി. “” എന്താടി ഞാൻ തൊട്ടാൽ… ഉരുകി പോവോ… അങ്ങനെ പോവാൻ ആണേൽ അന്നു രാത്രിയിലെ പോയേനെ.. “”

ശക്തി പുച്ഛത്തോടെ പറഞ്ഞു. “”ഇനി ഞാനെ നിന്നെ തൊടൂ .. ഞാൻ മാത്രം…”” “”ദുഷ്ടനാണ് നിങ്ങൾ.. സ്വന്തം അനിയന്റെ പെണ്ണിനെ …എങ്ങനെ തോന്നി ശക്തി തനിക് എന്നോട് ഇങ്ങനെ ചെയ്യാൻ…”” കരച്ചിലിൽ അവളുടെ ശബ്ദം ചിലബിച്ചു പോയിരുന്നു. “” കുഞ്ഞു നാളിലെ എല്ലാവർക്കും കാര്യം അവനെയായിരുന്നു… എന്ത് ആദ്യം കൊടുക്കുന്നതും അവനു.. ആര് വന്നാലും തിരക്കുന്നത് അവനെ… അവൻ മാത്രം മിടുക്കൻ…. ഞാനോ.. ഞാൻ എപ്പോഴും രണ്ടാമൻ.. ചോദിച്ചാൽ അവൻ നിന്റെ അനിയൻ അല്ലെന്നു…. എല്ലാം വിട്ടു കൊടുത്തു ഞാൻ… സ്ഥാനവും അച്ഛനെയും അമ്മയെയും എല്ലാം… പക്ഷേ… ഉള്ളിൽ അപ്പോഴും നീ ഉണ്ടായിരുന്നു… പക്ഷേ നീയും.. സ്വന്തമാക്കാൻ വേറെ വഴി കാണാഞ്ഞിട്ടാ ഞാൻ…. ശെരിക്കും ഇഷ്ടാ എനിക്ക് നിന്നെ… ഒരുപാട് ഇഷ്ടം… “””

അവൻ അർദ്രമായി പറഞ്ഞു.. “” ഇഷ്ടം പോലും…. ഒരു ദയയും കൂടാതെ എന്നെ പിച്ചി ചീന്തിയിട്ട്…. എന്റെ സ്വപ്‌നങ്ങൾ എല്ലാം തകർത്തിട്ട്…. ഇഷ്ടമാണ് പോലും… വെറുപ്പാണ് എനിക്ക് തന്നോട്… അറപ്പാണ്… അത് ഈ ജന്മം മുഴുവൻ അങ്ങനെ തന്നെ ആയിരിക്കും. “” കരച്ചിൽ പുറത്തേക് കേൾക്കാതെ ഇരിക്കാൻ അവൾ വാ തപ്പി പിടിച്ചു. “””ഇന്ദു .ഇന്ദു പറയുന്നത് കേൾക്കു..” അശ്വസിപ്പിക്കാൻ എന്നോണം ശക്തി അവളുടെ അടുത്തേക് ചെന്നു. “” ഇനി എന്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ…”” പുറകോട്ടു മാറിയ അവൾ വേച്ചു താഴേക്കു വീണു പോയി . “” ഒന്ന് പോയി താ ശക്തി… അല്ലെ എന്നെ ഒന്ന് കൊന്ന് താ… എനിക്ക് വയ്യ ഇങ്ങനെ ഉരുകി തീരാൻ… ഒന്നും അറിയാതെ എന്റെ ശിവ… “”

അടച്ചിട്ട വാതിലിനു അപ്പുറം കുറച്ചു അകലെയായി നിന്ന ശിവയുടെ ഉള്ള് നിറയെ ഇന്ദുവിനോടും ശക്തിയോടുമുള്ള ദേഷ്യം ആളി കത്തുകയായിരുന്നു. “”” എന്നെ പൊട്ടനാക്കിയിട്ട് രണ്ടും കൂടി സുഖിച്ചു ജീവിക്കണ്ട… സമ്മതിക്കില്ല ഞാൻ.. “” മുറിക്കുള്ളിൽ വെറുകിനെപോലെ ഓടി നടക്കുകയായിരുന്നു ശിവ. അവന്റെ ചിന്തകൾക്ക് ചൂട് പിടിച്ചു തുടങ്ങിയപ്പോൾ കയ്യിൽ കിട്ടിയതെല്ലാം മുറിയിലൂടെ പറന്നു നടന്നു . മറിഞ്ഞു വീണ അലമാരയിലെ കണ്ണാടി ചില്ലുകൾ അവനെ മുറിവേല്പിച്ചു.. വലിയൊരു ചില്ല് കഷ്ണം കുനിഞ്ഞു കയ്യിൽ എടുത്തു… “” ഇത് മതി നിന്നെ തീർക്കാൻ … കൊല്ലും ഞാൻ… എന്നെ ചതിച്ച എല്ലാവരെയും കൊല്ലും ഞാൻ… “” വാതിൽ തുറന്നു ഇറങ്ങി വന്ന ശക്തി അനിയന്റെ നിൽപ് കണ്ടു സംശയിച്ചു..

ഒക്കെ ശിവ കെട്ട് കാണുമോ എന്ന് ഭയന്നു.. “” ഹ്മ്മ്… നീ എന്താ ഇവിടെ.. “” കയ്യിലെ കണ്ണാടി ചില്ല് പിറകോട്ടു മറച്ചു പിടിച്ചു ശിവ ഒന്ന് പുഞ്ചിരിച്ചു. “” ഏടത്തി എവിടെ ഏട്ടാ?… “ഏടത്തി…” ചോദിച്ചിട്ട് അകത്തേക്കു നോക്കി ശിവ നീട്ടി വിളിച്ചു. ” ഏടത്തി… “അകത്തിരുന്നു ആ വിളി കേട്ട ഇന്ദുവിന്റെ നെഞ്ച് വിങ്ങി…ഓർമ്മയിൽ ശിവയുടെ ഇന്ദൂട്ടിയേന്നുള്ള വിളി അകലെ എവിടെയോ മുഴങ്ങി കേൾക്കുന്നു.. നീട്ടിയുള്ള ആ വിളി കേൾക്കാൻ വല്ലാത്ത കൊതിയായിരുന്നു അവൾക്… പലപ്പോഴും പറഞ്ഞു വിളിപ്പിച്ചിട്ടുണ്ട്… എന്നിട്ട് താടയിൽ കൈ ചേർത്ത് വിളിക്കുന്നതും കെട്ടിരുന്നിട്ടുണ്ട് പലപ്പോഴും..പക്ഷേ ഇപ്പോൾ എടത്തീന്ന്…. “”ഏടത്തി.. എന്തെടുക്കുവാ അവിടെ… ഒന്നിങ്ങു വായോ… ഒരു കാര്യം പറയാൻ ഉണ്ട്..”” പിന്നെയും ശിവയുടെ ശബ്ദം.. ഇന്ദു കണ്ണൊക്കെ തുടച്ചു എഴുന്നേറ്റു…

കണ്ണാടി നോക്കി മുടിയൊക്കെ ഒതുക്കി “” ഏടത്തി വരുന്നുണ്ടോ…? “” ശിവയുടെ ക്ഷമ കെട്ട സ്വരം അവൾ തിരിച്ചറിഞ്ഞു . അവൻ പെട്ടന്ന് എങ്ങാനും മുറിയിലേക് കയറി വന്നേക്കുമോ എന്നവൾ ഭയന്നു. പെട്ടന്ന് തന്നെ വലിച്ചെറിഞ്ഞ ഡ്രസ്സ്‌ പാക്കറ്റുകൾ എല്ലാം ഒതുക്കി പുറത്തിറിങ്ങി. “”രണ്ടു പേരും വായോ… എന്റെ അലമാര മറിഞ്ഞു വീണു. ഒന്ന് നിവർത്തി വക്കണം “‘ “”എന്നാ വാ… എടുത്തു വക്കാം… ശബ്ദം ഞാനും കെട്ടായിരുന്നു…”” “”ഓഹ്… അപ്പോൾ കേട്ടായിരുന്നു അല്ലെ.. ഏടത്തിയുമായി റൊമാൻസ്ൽ ആയതു കൊണ്ടാകും വരാഞ്ഞത് അല്ലെ..”” ഇന്ദുവിനെ നോക്കി പുച്ഛത്തോടെ അവൻ പറഞ്ഞു.. “”ഈ ചെക്കൻ… എന്തൊക്കെയാ പറയണേ.. ഞാൻ അങ്ങ് വരാൻ തുടങ്ങുവായിരുന്നു…””

മുഖത്തു കൃത്രിമ നാണം വരുത്തി ശക്തി ചിരിച്ചു കൊണ്ട് ശിവക്ക് ഒരു കിഴുക്ക് കൊടുത്തു. “”കുറച്ചു കൂടുന്നുണ്ട് നിനക്ക്… ഹ്മ്മ്. വാ…””.ശക്തി മുൻപേ പോയി.. “” നീ നടക്ക്… “”ശിവ ഇന്ദുവിനെ പിന്നാലെ പറഞ്ഞു വിട്ടു. ഇന്ദുവിന്റെ പിന്നാലെ ശിവയും മുറിയിലേക് ചെന്നു. “” ഇതെങ്ങനെ മറിഞ്ഞെടാ.. നീ ഇതിന്റെ മേലെ എങ്ങാനും കയറിയോ. “” മറിഞ്ഞു കിടക്കുന്ന അലമാര നോക്കി എളിക്ക് കൈ കൊടുത്തു നിൽക്കുകയായിരുന്നു ശക്തി. “”ഇത് നമ്മൾ മൂന്നാളും പിടിച്ചാൽ പൊങ്ങില്ല..അമ്മ ആണേൽ കുന്നേലും പോയി… ഞാൻ പോയി ആരെയെങ്കിലും വിളിച്ചു കൊണ്ട് വരാം..”” മുറിക്കു വെളിയിൽ ഇറങ്ങിയ ശക്തി ഒരു നിമിഷം സംശയിച്ചു നിന്നു “”അല്ലെങ്കിൽ അമ്മ വരട്ടെ…

എന്നിട്ട് മാറ്റാം നമുക്ക്..”” ശിവയുടെ മുഖത്തു ദേഷ്യമിരച്ചു കയറി. എങ്കിലും എല്ലാം ഉള്ളിൽ അടക്കി പിടിച്ചു ശിവ. “”ഇനിയും അവസരം കിട്ടും എനിക്ക്… അന്ന് തീർക്കും ഞാൻ രണ്ടിനെയും….”” അവർ രണ്ടു പേരും മുറി വിട്ടു ഇറങ്ങിയപ്പോൾ ശിവ ഭിത്തിയിൽ ആഞ്ഞിടിച്ചു. പിറ്റേന്ന് അമ്മ ബാത്‌റൂമിൽ വീണു ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുകയാണ് എന്ന് പറഞ്ഞു ശക്തിയുടെ കാൾ വന്നപ്പോൾ ശിവ ഏറെ സന്തോഷിച്ചു. ഇന്ദു ഇപ്പോൾ ഒറ്റക്കെ ഉണ്ടാവു വീട്ടിൽ… അവളെ കൊണ്ട് എല്ലാം പറയിക്കണം… ഇത്രയും വലിയ ചതി എന്തിനായിരുന്നു എന്നറിയണം… എന്നിട്ട് തന്നോട് ചെയ്തതിനു കണക്കു പറയിക്കണം… അങ്ങനെ അവന്റെ കൂടെ എന്റെ മുന്നിൽ ജീവിക്കണ്ട അവൾ.. പെട്ടന്ന് തന്നെ അവൻ വീട്ടിലേക്കു തിരിച്ചു. ഇന്ദു അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിൽ ആയിരുന്നു…

ശിവ പിന്നിൽ വന്നത് അവൾ അറിഞ്ഞതെയില്ല… ശിവ അവളെ നോക്കി കാണുകയായിരുന്നു… തന്റെ താലി അണിഞ്ഞു തന്റെ കൈ പിടിച്ചു ഈ വീട്ടിലേക്കു കയറി വരേണ്ടവൾ… പക്ഷേ വന്നതോ… സ്വന്തം ഏട്ടന്റെ കൂടെ. “””ഇന്ദൂട്ടി ..””” അതിവേഗം ചലിച്ചു കൊണ്ടിരുന്ന ഇന്ദു പെട്ടന്ന് നിശ്ചലയായി… കണ്ണുകൾ നിറഞ്ഞൊഴുകി … വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടന്നു… ശിവ അവളെ പിടിച്ചു തനിക് അഭിമുഖമായി നിർത്തി… “”” എന്നോട് വെറുപ് ആണോ നിനക്ക്…? “” അവളുടെ നിറഞ്ഞ കണ്ണുകളിലേക് നോക്കി അവൻ വേദനയോടെ ചോദിച്ചു. “”മ്മ്ങ്‌ ഹും…””അവൾ ഇല്ലെന്നു തലയാട്ടി.. “”പിന്നെ എന്തിനായിരുന്നു എല്ലാം…”” അവൾ മൗനമായി കണ്ണീർവർത്താതെ ഉള്ളൂ. “”പറ… ഇന്ദു…”” “” ഒന്നുല്ല… “” അവൾ പിന്തിരിഞ്ഞു നിന്നു.. “” ഒന്നും ഇല്ലേ…. അപ്പോൾ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ.. ”

” അവന്റെ ശബ്ദത്തിലെ മാറ്റം അവൾ അറിയുന്നുണ്ടായിരുന്നു. പിന്നിൽ മറച്ചു പിടിച്ചിരുന്ന കത്തിയിൽ ശിവയുടെ കൈ അമർന്നു.””എന്നെ ചതിക്കാൻ എങ്ങനെയാ ഇന്ദൂ നിനക്ക് പറ്റിയത്…വേദന തോന്നിയില്ലേ നിനക്ക്..നിനക്കായ്‌ താലിയും പണിത് കതീർ മണ്ഡപത്തിൽ കാത്തിരുന്ന ന്നോട് ഒരിറ്റു പോലും ദയ തോന്നിയില്ലേ നിനക്ക്.. “” മറുപടികൾ എല്ലാം കണ്ണീരായി അവളിൽ ഒഴുകിയിറങ്ങുന്നത് അവൻ കാണുന്നില്ലായിരുന്നു. “””നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നുന്നു അറിയോ…?? ഒരുപാട്… ഒരുപാട്ഒരുപാട് ..”” ശിവ കണ്ണുകൾ ഇറുക്കി അടച്ചു… തിളങ്ങുന്ന കത്തിയുടെ അഗ്രം അവൾക്കു നേരെ ഉയർത്തി…അവസാനമായി അവന്റെ കൈകൾ അവളുടെ നിറകയെ തലോടി കടന്നു പോയി.  (തുടരും )

Share this story