കവചം: ഭാഗം 22

കവചം: ഭാഗം 22

എഴുത്തുകാരി: പ്രാണാ അഗ്നി

അവിടെ കൂടിയിരിക്കുന്ന അത്രയും ആളുകൾ തങ്ങളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടു അഗ്നി പലയാവർത്തി ദേവിന്റെ കൈകളിലെ പിടി വിടുവിക്കാൻ ശ്രമിച്ചുവെങ്കിലും അവൻ അവളുടെ കൈകളിലെ പിടി മുറിക്കിയതല്ലാതെ അതിനു യാതൊരു അയവും വരുത്തിയില്ല . രണ്ട്‌ പേരും ചേർന്ന് ആണ് അഭികാംഷിന്റയും ലക്ഷ്മിയുടേയും അടുത്തേക്ക് ചെന്നത് .അവരുടെ അടുത്തു നിന്ന് തന്നെ ദേവ് അഗ്നിക്കു പാർട്ടിയിൽ വന്ന ഓരോരുത്തരെയായി പരിചയപ്പെടുത്തി കൊടുത്തു .ബിസിനസ്സ് മേഖലയിൽ ഉള്ള വമ്പന്‍ന്മാരും രാഷ്ട്രീയക്കാരും എന്ന് വേണ്ട സമൂഹത്തിലെ എല്ലാ ഉന്നതന്മാരും ആ കുട്ടത്തിൽ ഉണ്ടായിരുന്നു .

അഗ്നി ആരെന്ന ചോദ്യത്തിന് അബികാംഷിന്റെ സഹോദരിയുടെ മകൾ എന്നാണ് എല്ലാവരോടും പറഞ്ഞത് .ഇതൊന്നും തീരെ ഇഷ്ടപ്പെടാതെ ദേശ്യം കടിച്ചുപിടിച്ചു ഉണ്ടാക്കി ചിരിയോടെ അവൾ അവിടെ നിന്നു .ദേശ്യം സഹിക്കാതെ ആവുബോൾ ദേവിന്റെ കൈയിൽ ഞെരിക്കാനും അഗ്നി മറന്നില്ല .പക്ഷേ അതിനെല്ലാം അവൻ ചിരി മാത്രമാണ് തിരിച്ചു നല്‍കിയത്. താൻ ദേശ്യം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ വന്ന അതിഥികളുടെ മുൻപിൽ രാജ്‌പൂത്തുകൾക്കു അത് നാണക്കേടിന് ഇടയാക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ സമ്യപനം പാലിച്ചു .അഗ്നിയുടേയും ദേവിന്റയും ഓരോ കാട്ടിക്കൂട്ടലുകൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു റിഥുവും അഞ്ചലും .ഇടക്കിടക്ക് അഗ്നിയുടെ നോട്ടം അവരിലേക്ക്‌ ചെല്ലുബോൾ അത് കണ്ടു കളിയാക്കി ചിരിക്കാനും അവർ മറന്നില്ല .അതിനു ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു അഗ്ന്നിയുടെ മറുപടി .

ദേവ് ഗസ്റ്റുകളോടു സംസാരിക്കുന്ന തിരക്കിൽ അഗ്നിയുടെ കൈകളിലെ പിടിത്തം അയഞ്ഞതും കിട്ടിയ അവസരം മുതലാക്കി അവന്റെ കൈകളിലെ പിടി വിടുവിച്ചു അവൾ റിഥുവിന്റയും അഞ്ജലിന്റയും അടുത്തേക്ക് ഓടിയിരുന്നു . ജ്യൂസ് കൗണ്ടറിലെ ഹൈ ചെയറിൽ വർത്തമാനം പറഞ്ഞു ഇരിക്കുന്ന അവരുടെ അടുത്ത് കിടന്ന ചെയറിലേക്കു അവൾ ഇരുപ്പുറപ്പിച്ചു ടേബിളിൽ സെറ്റ് ചെയ്തു വെച്ചിരുന്ന ഒരു ഫ്രൂട്ട് പഞ്ച് ഒറ്റവലിക്ക് അകത്താക്കി . “ഏട്ടൻ എവിടെ ചേച്ചികുട്ടി …….” “ഏട്ടൻ മിണ്ടി പോവരുത് .ആന്റിയെയും അങ്കിളിനേയും ഓർത്താണ് അല്ലായിരുന്നേ അങ്ങേരെ ഞാൻ കാലേ വാരി നിലത്തു അടിച്ചേനെ ………” “ഹാ …ഹാ ………” “ഒരുപാടു ചിരിക്കരുത് പൊന്നുമോൻ ഇതു ഒന്ന് കഴിയട്ടെ രണ്ടിനും ഞാൻ വെച്ചിട്ടുണ്ട് ……ഇതെല്ലാം നിങ്ങള് രണ്ടെണ്ണം കൂടി അറിഞ്ഞുകൊണ്ട് ആണ് എന്ന് എനിക്ക് നല്ലതുപോലെ അറിയാം ……..

“രണ്ടു പേരെയും ഒന്ന് കൂർപ്പിച്ചു നോക്കി പറയുന്നത് കേട്ട് റിഥുവും അഞ്ചലും നല്ലതു പോലെ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു . അവരുടെ വർത്തമാനത്തിന്റെ ഇടയിലേക്ക് അപ്പോളേക്കും ദേവും എത്തിയിരുന്നു .റിഥുവിന്റെ അടുത്ത് കിടന്ന ഒഴിഞ്ഞ ചെയറിൽ അവൻ ഇരുപ്പു ഉറപ്പിച്ചു .കൈയിൽ ഒരു ഗ്ലാസ് ഫ്രൂട്ട് പഞ്ച് എടുത്തു അഗ്നിയെ നോക്കി അതിൽ നിന്നും ഓരോ സിപ് നുകർന്നു . ദേവിനെ ദേശ്യത്തോടെ നോക്കി ഓരോന്ന് പിറുപിറുത്തു കൊണ്ട് അഗ്നി ഇരിക്കുന്നതു കണ്ടു കുസൃതി നിറഞ്ഞ ചിരിയോടെ അവൻ അവളെ തന്നെ നോക്കി ഇരുന്നു . “ദേവാൻശിഷ് ……..”എന്നുള്ള ശബ്ദം കേട്ടിട്ടാണ് ദേവിന്റയും അഗ്നിയുടേയും റിഥുവിന്റയും നോട്ടം അങ്ങോട്ടേക്ക് പോകുന്നത് .

തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ഒരു അമ്പതു വയസു തോന്നിക്കുന്ന ഒരു വ്യക്തി .ബ്ലൂ കളറിലെ സ്യൂട്ട് ആണ് വേഷം ആറ് അടിയിൽ കൂടുതൽ ഉയരം നല്ല വെളുത്ത നിറം ചെമ്പൻ മുടി നെറ്റിയിലേക്ക് വീണു കിടക്കുന്നു .ആരേയും ആകർഷിക്കാൻ മാത്രം ഉതകുന്ന കണ്ണുകൾ .കട്ടി മീശയും താടിയും .അമ്പത് വയസ്സ് ഒട്ടും തോന്നിക്കാത്ത ആരോഗ്യ ദൃഢ ഗാത്രനായ വ്യക്തി . രാജകിയ കലയോടെ മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ വരുന്ന ആളിൽ ആയി എല്ലാവരുടേയും നോട്ടം .ദേവിന്റെ മുഖഭാവത്തിൽ നിന്നും തന്നെ അവനു അയാളെ നേരുത്തെ പരിചയം ഉണ്ടെന്നു വ്യക്തം . അയാളെ കണ്ടതും ദേവ് ചെയറിൽ നിന്നും എഴുനേറ്റു. ദേവിന്റെ പ്രവർത്തി കണ്ടു മറ്റുള്ളവരും എഴുനേറ്റു നിന്നു . “ഹായ് ….mr ഖാൻ ……”അയാൾക്കു ഹസ്തദാനം നല്‍കിക്കൊണ്ട് ദേവ് പറഞ്ഞു .

“ഹൌ ആർ യൂ യങ് മാൻ ………..”സന്തോഷത്തോടെ ദേവിനെ തോളിലേക്ക് കൈയിട്ടു തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് അയാൾ ചോദിച്ചു .ദേവും ഒരു ചിരിയോടെ അയാളുടെ ഒപ്പം നിന്നു . “ഇതൊക്കെ ………”അഗ്നിയെ നോക്കി ആണ് അയാൾ അത് ചോദിച്ചത് .തനിക്കു നേരെ നീളുന്ന അയാളുടെ കണ്ണുകൾ എന്തോ അവളിൽ ഒരു നെഗറ്റീവ് വൈബ് ആണ് നൽകിയത് .അവൾക്കു ഉണ്ടായ അസ്വസ്ഥത മറച്ചു വെച്ച് ചെറിയ പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു അവൾ അവിടെ തന്നെ നിന്നു . “ഓഹ് സോറി mr ഖാൻ പരിചയപ്പെടുത്താൻ മറന്നു .ഇതു അഗ്നി ഡാഡിയുടെ സിസ്റ്ററിന്റെ മകൾ ആണ് …….”അത് പറഞ്ഞതും അയാളുടെ കണ്ണിൽ മിന്നിമറഞ്ഞ ഞെട്ടൽ അഗ്നി വ്യക്തമായി കണ്ടു .വേഗം തന്നെ അത് ചിരിയായി അയാളിൽ മാറുന്നതും അവൾ ശ്രദ്ധിച്ചു . “ഇതു അഞ്ചൽ റിഥഹാന്റെ ഫ്രണ്ട് ആണ് .

പിന്നെ ഇതു എന്റെ ഒരേ ഒരു സഹോദൻ റിഥഹാൻ രാജ്പൂത് …….”എല്ലാവരേയും പരിചയപെടുത്തുബോൾ അയാളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു എങ്കിലും കണ്ണിൽ മിന്നി മറയുന്ന ഭാവവ്യത്യാസം അഗ്ന്നി സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടു ഇരിന്നു .അയാളിലെ ഓരോ നോട്ടവും അവൾ തന്റെ കണ്ണുകളിൽ ഒപ്പി എടുത്തു . “അഗ്ന്നി …….മീറ്റ് mr ആദം അലി ഖാൻ ……” ദേവ് അവൾക്കു അയാളെ പരിചയപെടുത്തിയതും അവളിൽ ഒരു ഞെട്ടൽ ഉണ്ടാവുകയും പെട്ടെന്നു അത്ഭുതത്തോടെ ദേവിനെ നോക്കുകയും ചെയ്തു. “താൻ ഉദ്ദേശിച്ച ആള് തന്നെ ആണ് .ദി ഫെയ്മസ് ആം ഡീലർ ആദം അലി ഖാൻ” ആദം ഖാൻ റിഥുവിനോടും അഞ്ജലിനോടും സംസാരിക്കാൻ തിരിഞ്ഞ സമയത്തു ദേവ് അഗ്നിക്ക് അടുത്തേക്ക് ചേർന്ന് നിന്ന് അവളുടെ ചെവിലായി ആരും കേൾക്കാതെ രീതിയിൽ അവളുടെ സംശയത്തിന് മറുപടി എന്നോണം പറഞ്ഞു . ആദം അലി ഖാൻ ബിസിനസ്സ് ലോകത്തെ രാജാവ് .

അലി അഹമ്മദ് ഖാൻ എന്ന വാപ്പയിൽ നിന്നും ചതിയിലൂടെ നേടിയെടുത്ത ബിസിനസ്സ് സാമ്രാജ്യം .മറ്റു ബിസിനെസ്സുകളുടെ മറവിൽ ഇല്ലീഗൽ ആയി നടത്തുന്ന ആം ബിസിനസ്സ് ആണ് അയാളെ ലോകത്തിലെ കോടിശ്വരൻമാരുടെ പട്ടികയിൽ മുൻപന്തിയിൽ എത്തിക്കുന്നത് . ഇതു രഹസ്യമായ ഒരു പരസ്യം ആണെങ്കിലും ആരും അയാളെ എതിർക്കാൻ ഇതുവരെ തയ്യാറായിട്ടില്ലാ . “അപ്പോൾ ഇതാണ് വരും കാല രാജ്പൂത്തിലെ മഹാറാണി എല്ലേ ……..”ചിരിയോടെ ദേവിന്റെ തോളിൽ തട്ടി അഗ്നിയെ നോക്കി അയാൾ പാഞ്ഞു . ദേവ് അതിനു മറുപടി ഒന്നും നൽകാതെ ചിരിച്ചു കൊണ്ട് അവിടെ നിന്നു .പക്ഷേ അഗ്നിയിൽ ദേശ്യം ഇരച്ചു കയറി .അവളുടെ കോപത്തിൽ നിറഞ്ഞ നോട്ടം ദേവ് ഒരു പുഞ്ചിരിയോടെ ആണ് നേരിട്ടത് .ദേവിന്റെ കുസൃതി നിറഞ്ഞ ചിരി കാൺകെ അവളിലെ കോപം കൂടുന്നത് കണ്ടു റിഥു അഗ്നിയുടെ കൈയിൽ പിടുത്തമിട്ടു .

അവന്റെ ആ സ്പർശനത്തിൽ അവൾ മെല്ലെ ശാന്തമായി .പിന്നീട് അങ്ങോട്ട് അവൾ ദേവിനെ നോക്കിയത് പോലും ഇല്ലാ . എന്തോ അരുതാത്തതു നടക്കാൻ പോകുന്നു എന്ന് മനസ്സിൽ തോന്നിയപ്പോൾ ആണ് അഗ്നി റിഥുവിനെ വേഗം ശ്രദ്ധിക്കുന്നത് .തന്നിൽ നിന്നും കുറച്ചു മാറി കൂട്ടുകാരോട് ചിരിയോടെ വർത്തമാനം പറഞ്ഞു നിൽക്കുകയായിരുന്നു അവൻ .അവനിൽ നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കമായ ചിരി കാൺകെ അവളിലും സന്തോഷം വന്നു നിറഞ്ഞു . മനസ്സിൽ തോന്നിയ ഉൾപ്രേരണയിൽ ആണ് അഗ്നി റിഥുവിന്റെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചതു .താൻ കണ്ട കാഴ്ച്ചയിൽ അവൾ വെപ്രാളത്തോടെ അവന്റെ അടുത്തേക്ക് പാഞ്ഞു . ജ്യൂസ് ഗ്ലാസ് നിറച്ച ട്രേയുടെ അടിയിലായി ഒളിപ്പിച്ച ഗണ്ണുകൊണ്ട് റിഥുവിനെ ലക്ഷം വെക്കുന്ന സെർവറിന്റെ വേഷം ധരിച്ച ഒരാൾ .

“റിഥു………”എന്ന അലർച്ചയോടെ അഗ്നി അവന്റെ അടുത്തേക്ക് കുതിച്ചു . തന്നെ അഗ്നി കണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ അയാൾ ട്രേയ് ദൂരേക്ക്‌ വലിച്ചെറിഞ്ഞു റിഥുവിന്റെ അടുത്തേക്ക് പാഞ്ഞു .അഗ്നി അവന്റെ അടുത്ത് എത്തുന്നതിനു മുൻപ് തന്നെ അയാൾ ഗൺ റിഥുവിന്റെ തലയിലേക്ക് ലക്‌ഷ്യം വെച്ചിരുന്നു . ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ അഗ്നിയും ദേവും ഉൾപ്പെടെ ഉള്ള എല്ലാവരും സ്തബ്ധരായി നിന്നുപോയി . “ഡോണ്ട് മൂവ് .ആരെങ്കിലും അനങ്ങിയാൽ ഇവൻ പിന്നെ ജീവനോടെ ഉണ്ടാവില്ല “റിഥുവിന്റെ തലയിൽ തോക്കു ഒന്നും കൂടി ചൂണ്ടി .അവനെ വലിച്ചു അയാളുടെ അടുത്തേക്ക് ചേർത്ത് നിർത്തി കൊണ്ട് അയാൾ ആക്രോശിച്ചു . റിഥുവിന്റെ ജീവൻ വെച്ച് ഒരു സാഹസത്തിനു തയ്യാർ അല്ലാത്തത് കൊണ്ട് അഗ്നി അവിടെ തന്നെ നിന്നു .

അവളുടെ നെറ്റിത്തടത്തിൽ കൂടി വെയർപ്പു ഒഴുകി .താൻ അനുഭവിക്കുന്ന ടെൻഷന്റെ പ്രീതിഭലനം എന്നോണം അവളുടെ കണ്ണുകളുടെ ചലനം കൂടി . ദേവും എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ ഉറഞ്ഞു നിന്നു .അഗ്നിയെ നോക്കിയപ്പോൾ അവൾ കണ്ണുകൾ ചിമ്മി അവനെ കാണിച്ചതും അവൾ എന്തോ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് അവനു മനസ്സിലായി . അവളുടെ ആ പ്രവർത്തിയിൽ അവന്റെ ടെൻഷനു കുറച്ചു ആശ്വാസം ആയതു പോലെ തോന്നി . അവൾ ആരും കാണാതെ അവളുടെ സ്മാർട്ട് വാച്ച് ടാപ്പ് ചെയ്തു . “ഷട്ട് ഡൌൺ ……”കോൾ കണക്ട് ആയതും അവൾ മെല്ലെ പറഞ്ഞു . “5” “4” “3” “2” “1” ഒരു ചില്ലു കുപ്പി പൊട്ടുന്ന ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങിയതും മാന്ഷനിലെ മുഴുവൻ ലൈറ്റുകളും ഓഫ് ആയി .പെട്ടെന്നു തന്നെ അവിടെ ഒരു വെടിയൊച്ചയുടെ ശബ്ദവും പ്രീതിധ്വനിച്ചു .

പേടിയോടെ വന്ന ഗുസ്റ്റുകളിൽ ചിലരെങ്കിലും അലറി വിളിച്ചു .അപ്പോളേക്കും മാന്ഷനിൽ വീണ്ടും പ്രീകാശം വന്നു നിറഞ്ഞു . എല്ലാവരും വെപ്രാളത്തോടെയും ഭയത്തോടെയും പരസ്പരം നോക്കി . റിഥുവിനു നേരെ ഗണ്ണു ചൂണ്ടിയ ആള്‍ കഴുത്തു മുറിഞ്ഞു നിലത്തു കിടന്നു പിടയുന്നു. എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായതുമില്ലാ. പക്ഷേ ദേവിന്റെ കണ്ണുകളില്‍ പെട്ടത് കൈയിൽ ചോര കറയുമായി നിൽക്കുന്ന അഗ്നിയെ ആണ് .വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അഗ്ന്നി ഇപ്പോൾ നില്കുന്നത് എന്ന് മനസ്സിലാക്കിയ ദേവ് അവളുടെ അടുത്തേക്ക് പാഞ്ഞു .എല്ലാവരുടേയും നോട്ടം അവളിലേക്ക്‌ എത്തുന്നതിനു മുൻപ് തന്നെ അവൾക്കു ഒരു കവചം എന്നോണം അവളുടെ മുൻപിലായി അവൻ സ്ഥാനം പിടിച്ചു .

“സെക്യൂരിറ്റീസ് ………..”അത് ഒരു അലർച്ച തന്നെ ആയിരുന്നു .അപ്പോളേക്കും യൂണിഫോം ധാരികളായ ബ്ലാക്ക് ക്യാറ്റ്സ് അവിടെ വന്നു നിറഞ്ഞു .അവർ അവിടെ കൂടിയ ആളുകളെ ഒഴുപ്പിച്ചു . മരണത്തോട് മല്ലടിക്കുന്ന പ്രതിയെ അവിടെ നിന്നും വേഗം പുറത്തേക്കു കൊണ്ടുപോയി . അപ്പോളെല്ലാം ആരുടേയും കണ്ണിൽ പെടാതെ വിദക്തമായി ദേവ് അഗ്നിയെ ഒളിപ്പിച്ചു .ഒരാളുടെ കണ്ണിൽ പോലും അവളാണ് അയാളെ കൊല്ലാൻ ശ്രമിച്ചതെന്ന് വരരുത് എന്ന് നിർബന്ധത്തോടെ .അതേപോലെ അവൾ ഒരു സീക്രെട് സെക്യൂരിറ്റി ഓഫീസർ ആണ് എന്ന് ആരും അറിയരുത് എന്ന തീരുമാനത്തോടെ . പക്ഷേ അഗ്നിയുടെ ദൃഷ്ടി ഒരാളിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു .തന്റെ പ്ലാൻ നടക്കാതെ പോയതിന്റെ നിരാശയിൽ കലർന്ന മുഖഭാവത്തോടെ കണ്ണിൽ നിറഞ്ഞ കോപത്തോടെ നിൽക്കുന്ന ഒരാളിൽ .

റിഥുവിന്റെ നേരെ നീളുന്ന ആ കണ്ണുകളിൽ നിറയുന്ന വന്യതയിൽ നിന്നും എന്ത് മാത്രം വൈരാഗ്യം ആണ് റിഥുവിനോട് അയാൾക്കു ഉള്ളത് എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു .അയാളെ തന്നെ നോക്കി നിന്ന അഗ്നിക്ക് അത് വ്യക്തമായി കാണുവാനും സാധിച്ചു . തന്റെ ശത്രുവിനെ തിരിച്ചറിഞ്ഞ അഗ്നിയിൽ പുച്ഛത്തിൽ കലർന്ന ഒരു ചിരി സ്ഥാനം പിടിച്ചു …….ഇനി ഒന്നിനും അയാളുടെ നാശത്തിൽ നിന്നും തടുക്കുവാൻ കഴിയില്ല എന്ന പോലുള്ള വന്യമായ ഒരു ചിരി .”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 21

Share this story