അഭിലാഷ: ഭാഗം 10

അഭിലാഷ: ഭാഗം 10

എഴുത്തുകാരി: ഭദ്ര ആലില

.”” നിശ….. എന്നിലും ഭ്രാന്ത്‌ പൂക്കുന്നു…… ചുവന്നു തുടുത്ത അതിന്റെ പൂക്കൾക് എന്നെ ഉന്മത്തനാക്കാൻ കഴിയും…. പൊഴിഞ്ഞു വീണ ഇതളുകൾക്ക് എന്നെ പൊള്ളിക്കാനും… അത്രമേൽ മോഹമായി നീ എന്നിൽ വേരാഴ്ത്തുന്നു…. “” വെറുതെ അവൾക്കായി കൊടുത്ത ഡയറിയുടെ അവസാന പേജിൽ കുറിച്ച് വച്ചു… പുറത്തിറങ്ങുമ്പോൾ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുണ്ടായിരുന്നു … ഉള്ളിൽ ഒരായിരം വീണകൾ പാടും പോലെ… 🔸🔸🔸 പകൽ ഓടിയണഞ്ഞു സന്ധ്യയുടെ പടിവാതിൽക്കൽ കിതച്ചു നിന്നു…. ചന്ദ്രനെ കാത്തിരുന്ന സന്ധ്യയുടെ കവിൾ നാണം കൊണ്ടു ചുവന്നിരുന്നു… കുളിരുള്ളൊരു കാറ്റ് ആ കാത്തിരുപ്പിന് ആവേശം പകർന്നു…. “”യ്യോ…. കവിത… കവിത…”” അഭിയുടെ പിന്നിൽ ചെന്നു നിന്ന് ഡയറിയിലേക് ഒളിഞ്ഞു നോക്കി ദേവു ഉറക്കെ പറഞ്ഞു…

പെട്ടന്ന് ആയതു കൊണ്ടു അഭി ഒന്ന് ഞെട്ടി .. “”അല്ല സ്കൂൾ മാഷേ…. ഇങ്ങള് കുട്ട്യോളെ കവിതയാ പഠിപ്പിക്കണേ… കണക്കല്ലേ…??”” “”അതേടി .. കണക്ക് തന്നെയാ… വാ… വാ… ഇവിടെ വാ…”” ചെവിക്കു പിടിച്ചു അവളെ മുന്നിലേക്ക് ഇരുത്തി. “”ഒളിഞ്ഞു നോക്കരുത്ന്ന പറഞ്ഞിട്ടില്ലേ നിന്നോട്..?”” “”വിട്… വിട്… പുതിയ ശീലങ്ങൾ ഒക്കെ കണ്ടപ്പോൾ ചുമ്മാ നോക്കിയേയാ…”” ചെവിയിൽ നിന്ന് പതുക്കെ കൈ വിടുവിച്ചു പറഞ്ഞു.. “”പിന്നേ…. ഞാനും കുറച്ചു ഒക്കെ എഴുതി തുടങ്ങി കേട്ടോ… കേൾക്കണോ…”” “”നീയോ….?”” അവൻ കളിയാക്കി കൊണ്ടു ചോദിച്ചു.. “”ഹ്മ്മ്… ന്താ ഞാൻ എഴുതിയാലു…? ഒന്ന് കേട്ട് നോക്ക്… ന്നിട്ട് പറ എങ്ങനെ ഉണ്ടെന്നു..??”” “”ഹാ…. വല്ല പൊട്ട കവിതയും ആകും.”” അഭി ചിരിച്ചു കൊണ്ടു പറഞ്ഞു… അവളുടെ ഗൗരവം കണ്ടപ്പോൾ ചിരിയൊതുക്കി കേൾക്കാനിരുന്നു…

തൊണ്ടയോന്നനക്കി നിവർന്നിരുന്നു അവൾ.. “”എന്നിലും ഭ്രാന്ത്‌ പൂക്കുന്നു… ചുവന്നു തുടുത്ത അതിന്റെ പൂക്കൾ….. ശേ..മറന്നുലോ….. എന്തെന്നായിരുന്നു…..ഹാ…. നീ എനിക്ക് അത്രമേൽ മോഹ്‌മാണ്… അല്ലെ…. അങ്ങനെ അല്ലെ…??”” അഭി ആകെ ചമ്മി വിളറി വെളുത്തു…. “”അത് ദേവു…. ഞാൻ..”” വാക്കുകൾക്കായി പരതി… വെപ്രാളംപെട്ടു നിൽക്കുന്ന അവനെ കണ്ടു അവൾ ഉറക്കെ പൊട്ടി ചിരിച്ചു. “”അത് മുഴുവൻ കറക്റ്റ് ആയിട്ട് ഒന്ന് പറയോ അഭിചാ…. ഒന്നുടെ കേൾക്കാനാ…”” കൊഞ്ചിക്കൊണ്ട് ചോദിച്ചു.. “”ഒന്ന് പോയേ നീ…”” ഗൗരവത്തിൽ ഒഴിഞ്ഞു മാറിയ അവനെ പിടിച്ചു നിർത്തി.. ”എന്നോട് പറയണ്ട….ക്ക് കേൾക്കാൻ അല്ല ചോദിച്ചേ “” “”പിന്നെ..?”” “”പറയോ… എന്റെ ചേച്ചിയോട്…. ഉള്ളിലുള്ള മൊത്തം സ്നേഹത്തോടെയും .. കൂടെ കൂട്ടോ…. വേദനിപ്പിക്കാതെ…. ജന്മം മുഴുവൻ നോക്കോ….

പാവല്ലേ ന്റെ ചേച്ചി…. ഹ്മ്മ്…..??”” മുന്നിൽ നിന്ന് ചേച്ചിക്ക് വേണ്ടി കെഞ്ചുന്നവളെ തോളോട് ചേർത്ത് പിടിച്ചു… “”അറിയില്ല എന്തിനാ ഈ ഇഷ്ടംന്ന്…. ആദ്യം നിശ പറഞ്ഞു സഹതാപം കൊണ്ടാണ്ന്ന്… അന്ന് ഒരുപാട് ആലോചിച്ചു…. വേണോ… വേണ്ടയോ… എന്നൊക്കെ… അതങ്ങനെ തന്നെ ആവുംന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ നോക്കി… പക്ഷേ…. പക്ഷേ അവളെ കാണുമ്പോൾ അവളെ കുറിച്ച് ഓർക്കുമ്പോൾ എന്റെ ഉള്ളിൽ വരുന്നൊരു ഫീൽ ഉണ്ടല്ലോ…. എന്തോ …. പറഞ്ഞു തരാൻ എനിക്ക് അറിയില്ല….അവളെനിക്…. അവളെന്റെ കൂടെ വേണം ദേവു… എന്നും… എന്റെ മാത്രം പെണ്ണായിട്ട്…”” ദേവുവിന്റെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ മെല്ലെ തുടച്ചു… “”വിട്ടു കളയില്ലെടോ തന്റെ ചേച്ചിയേ…. അത്രക് ജീവനാ അവളെനിക്ക്…”” “”ഇങ്ങനെ… ഇങ്ങനെ ഒക്കെ കാണുമ്പോ അഭിച്ചനെ ക്ക് പ്രേമിക്കായിരുന്നുന്ന് തോന്നാ… ചേച്ചിയോട് കുശുമ്പ് തോന്നാ…””

മെല്ലെ അവൻ കേൾക്കാതെ പറഞ്ഞു… പിന്നെ പറഞ്ഞതിനെ കുറിച്ച് ഓർത്തു ഒരു നിമിഷം നിന്നു.. എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ… അഭിച്ചനെ ഇഷ്ടപ്പെട്ടിരുന്നോ ഞാൻ… വേണ്ട… വേണ്ട…. ന്റെ നിശേച്ചി….. അറിയാതെ പോലും ദ്രോഹം ചെയ്യാൻ പാടില്ല… ചിരിച്ചു കൊണ്ടു അവനെ തല ഉയർത്തി നോക്കി ..അവന്റെ കയ്യും പിടിച്ചു നിശയുടെ മുറിയിലേക് കൊണ്ടു പോയി… കുളി കഴിഞ്ഞു തോർത്തു തലയിൽ ചുറ്റി കണ്ണാടിക് മുന്നിൽ മറ്റേതോ ലോകത്തു ആയിരുന്നു നിശ… ‘”ചെന്നു പറ… “” അഭിയെ പിന്നിൽ നിന്ന് തള്ളി വിട്ടു … “”നോ… നോ.. പിന്നെ പറയാം…”” അഭി തിരിഞ്ഞു ദേവൂന്റെ അടുത്ത് വന്നു… “”എന്റെ മുട്ട് വിറക്കുന്നു…”” കാലുകളിലേക് നോക്കി പറഞ്ഞു.. “”ഒന്ന് പോണുണ്ടോ അഭിച്ച … മര്യാദക്ക് പൊക്കോ .. ല്ലേ ഞാനിപ്പോ വിളിച്ചു കൂവേ…””

അവളെ നോക്കി കണ്ണുരുട്ടി കൊണ്ടു അകത്തേക്കു കയറി… അവന്റെ നെഞ്ചിടിപ്പ് അവനു തന്നെ കേൾക്കാമായിരുന്നു… കയ്യും കാലും ഒരുപോലെ വിറച്ചു…. “”നിശാ…”” ശബ്ദം വിറച്ചു … “”യ്യോ…. നശിപ്പിച്ചു…”” തിരിഞ്ഞു നോക്കിയപ്പോൾ തലയിൽ കൈ വച്ചു നിൽക്കുന്ന ദേവുവിനെ കണ്ടതും ഉള്ള ധൈര്യം കൂടി ഇല്ലാണ്ട് ആയി… പെട്ടന്ന് അവൾ കതകിനു പിന്നിലേക്ക് മറയുന്നത് കണ്ടപ്പോൾ തിരിഞ്ഞു നോക്കി…. തന്നെ തന്നെ നോക്കി നിൽക്കുന്ന നിശ…. “”എന്താ…?”” അവളുടെ കണ്ണുകൾ തന്നെ ചൂഴ്ന്ന് നോക്കുന്നു… അഭി നിന്ന് വിറച്ചു.. വാക്കുകൾ ഒളിച്ചു കളിക്കുന്നു…ചുണ്ടുകൾ വിറച്ചു… മേൽചുണ്ടിന് മേലെ വിയർപ് കണങ്ങൾ പൊടിഞ്ഞു… “”അത്… ഞാൻ….. ദേവു….. പറയാൻ…”” പിന്നിലേക്ക് കൈ ചൂണ്ടി എന്തൊക്കെയോ പറഞ്ഞു. “”ഇങ്ങേ….രു….കുളമാക്കും…””

ദേവു അഭിക്ക് ഒപ്പം ചേർന്ന് നിന്നു . “”നാണമില്ലല്ലോ നിന്ന് വിറക്കാൻ…”” അവനു മാത്രം കേൾക്കാൻ പാകത്തിന് പതുക്കെ പറഞ്ഞു… “”പോടീ മരമാക്രി…”” “”രണ്ടു പേരും കൂടി എന്താ പറയുന്നേ…??? എനിക്ക് കേൾക്കാവോ.?”” “”വേണം… ചേച്ചിയാണ് കേൾക്കണ്ടത്…”” പിന്നിൽ മറച്ചു പിടിച്ചിരുന്ന നിശയുടെ ഡയറി എടുത്തു പിടിച്ചു…അഭിയുടെ നെഞ്ചിടിക്കാൻ തുടങ്ങി… അതേ സമയം നിശയുടെയും “”ചിലരുടെ ഉള്ളിലിരുപ് ഒക്കെ ഇപ്പോഴാ പുറത്തു വരുന്നത്… അതിനു ഈ ഡയറിയാ കാരണം “” “”അത് അത് ഞാൻ എഴുതിയത് ല്ലേ… മോൾക്ക് ന്തിനാ അത്..”” ഡയറിയിലേക്ക് ആകുലതയോടെ നോക്കി.. “”നിശേച്ചി ന്തിനാ പേടിക്കണേ… ഞാനൊരു കൂട്ടം കാണിക്കാൻ വന്നതാ..”” “”അതൊന്നും വേണ്ട ..ഇങ്ങു താ..”” നിശ ഡയറിക്ക് വേണ്ടി കൈ നീട്ടി.. “”നിക്ക്… ഞാൻ വായിച്ചിട് തരാം..

അടുത്തേക്ക് വന്ന അഭിയേയും നിശയെയും തടഞ്ഞു കൊണ്ടു കട്ടിലിനു മേലെ കയറി നിന്നു … ടെൻഷൻ അടിച്ചു നിൽക്കുന്ന രണ്ടു പേരെയും നോക്കി ചിരിച്ചു കൊണ്ടു ഡയറിയുടെ പേജ് മറിച്ചു.മറ്റെങ്ങോ ദൃഷ്ടിയുറ പ്പിച്ചു നിൽക്കുകയായിരുന്നു അഭി … നിശ തല കുനിച്ചു നിന്നു..ഒന്ന് മുരടനക്കി ആർദ്രമായി ദേവു പറഞ്ഞു തുടങ്ങി… “””നിശാ….. “” നിശ….. എന്നിലും ഭ്രാന്ത്‌ പൂക്കുന്നു…… ചുവന്നു തുടുത്ത അതിന്റെ പൂക്കൾക് എന്നെ ഉന്മത്തനാക്കാൻ കഴിയും…. പൊഴിഞ്ഞു വീണ ഇതളുകൾക്ക് എന്നെ പൊള്ളിക്കാനും… അത്രമേൽ മോഹമായി നീ എന്നിൽ വേരാഴ്ത്തുന്നു…. “” എന്ന് അഭിച്ചൻ …! ഏതോ മായിക ലോകത്തിലെന്ന പോലെ കേട്ട് നിന്നു നിശ… വായിച്ചു തീർത്തു ദേവു രണ്ടു പേരെയും മാറി മാറി നോക്കി… “”രണ്ടു ദിക്കിലേക് നോക്കി നിക്കാതെ ഇതിനുള്ള മറുപടി പറയ്‌ രണ്ടാളും…?””

നിശ പെട്ടന്ന് ഡയറി വാങ്ങി മേശക് ഉള്ളിലേക്കു വച്ചു… “”ക്ക്… ക്ക് ഡ്രസ്സ്‌ മാറണം..”” മുഖത്തു നോക്കാതെ പറഞ്ഞു… “”നിശാ …”” അഭി ആർദ്രമായി വിളിച്ചു.. “”എനിക്ക് ഇഷ്ടാ തന്നെ . … സഹതാപം ഒന്നും അല്ല… ശെരിക്കും നീയെന്റെ ജീവനാ…. തനിക്… തനിക് ഇഷ്ടല്ലേ എന്നെ…??”” ദേവുവിനെ വെപ്രാളത്തോടെ നോക്കി ….ചിരിയോടെ നിൽക്കുന്ന ദേവു… ന്താ ഇത്…. ന്താ ഇങ്ങനെ ഒക്കെ…. ദേവൂന്റെ അഭിച്ചൻ…അഭി ദേവൂന്റെയല്ലേ … ദേവൂന്റെ മാത്രം…. പിന്നെ… പിന്നെ…. സംശയത്തോടെ രണ്ടു പേരെയും മാറി മാറി നോക്കി…. രണ്ടു മുഖതും സന്തോഷം…വേണ്ട … ക്ക് വേണ്ടാ…. ദേവൂന്റെ അഭിച്ചനെ ക്ക് വേണ്ട്….തെറ്റല്ലേ അത്… കണ്ണു നിറഞ്ഞു വന്നപ്പോൾ തിരിഞ്ഞു നിന്നു “”ഒരു മറുപടി പറയോ നിശാ….

കേൾക്കാൻ കൊതിയായിട്ടാ . “”” ഉള്ളിൽ ഉണ്ടായിരുന്ന സങ്കടങ്ങൾ എല്ലാം കൂടി തികട്ടി വന്നത് പോലെ അവൾ എങ്ങി കരഞ്ഞു… അഭിയും ദേവൂവും പരസ്പരം നോക്കി… “”എന്നെ ഇഷ്ടല്ലാലെ …സാരല്യ .. മറന്നോളാം ഞാൻ…”” വാതിൽ ചാരി അഭി പുറത്തേക് ഇറങ്ങി…. നെഞ്ച് പൊട്ടും പോലെ കരച്ചിൽ ഉള്ളിൽ തന്നെ കുടുങ്ങി കിടന്നു വേദനിപ്പിക്കുന്നു… ഒന്നും വേണ്ടായിരുന്നുവെന്ന് ഉള്ള് പറയുന്നു … നിശ ദേവൂനെ നിറഞ്ഞ കണ്ണുകളോടെ നോക്കി… എങ്ങനെ… എങ്ങനെ പറ്റുന്നു നിനക്ക്…. “”നോക്കിക്കെ… ഇത് അത്രക് ഇഷ്ടത്തോടെ എഴുതി വച്ചിട്ട് പോയതാ ആ പാവം… വേണ്ടീരുന്നില്ല ചേച്ചി…. ഒരു വാക്ക്… ഇഷ്ട്ടന്ന് പറഞ്ഞിരുന്നേൽ….”” മൗനമായിരിക്കുന്ന നിശയെ നോക്കി കുറച്ചു നേരം അവിടെ തന്നെ നിന്നു ദേവു… ബോറടിച്ചപ്പോൾ വെറുതെ ഡയറിയുടെ താളുകൾ മറിച്ചു…. പിന്നെ ചിരിച്ചു കൊണ്ടു പുറത്തേക് ഓടി…..  (തുടരും )

അഭിലാഷ: ഭാഗം 9

Share this story