കവചം: ഭാഗം 23

കവചം: ഭാഗം 23

എഴുത്തുകാരി: പ്രാണാ അഗ്നി

ഹോളിൽ കൂടി നിന്ന എല്ലാ ഗസ്റ്റുകളെയും സെക്യൂരിറ്റി ഗാർഡ്‌സ് അവിടെ നിന്നും മാറ്റി .എല്ലാവരും അവിടെ നിന്നും പോയി എന്ന് കണ്ടതും ദേവ് പുറകിലായി മറഞ്ഞു നിന്ന അഗ്നിയുടെ കൈകളിൽ പിടുത്തമിട്ടു . അവന്റെ കൈകളിലെ മുറുക്കത്തിൽ നിന്നും തന്നെ അവനിൽ നിറഞ്ഞു നിൽക്കുന്ന ദേശ്യം വ്യക്തമായിരുന്നു .അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ മാന്ഷന്റെ ടെറസിലേക്കു ആണ് പോയത് .അവിടേക്കു ആരും പെട്ടെന്നു വരുകയില്ല എന്ന് അവനു ഉറപ്പുണ്ടായിരുന്നു അവളോട് സംസാരിക്കാൻ മാന്ഷനിൽ അനുയോജ്യമായ സ്ഥലവും അത് തന്നെ ആണ് എന്ന് അവനു നല്ലതുപോലെ അറിയാമായിരുന്നു. “എന്താ അഗ്നി നീ ചെയ്തത് …………”ദേശ്യത്തോടെ അവളെ മുൻപിലേക്ക് വലിച്ചിട്ടു കൊണ്ടു ചോദിച്ചു . “എന്റെ ഡ്യൂട്ടി ……….

“ഒരു കൂസലും ഇല്ലാതെ അവൾ പറഞ്ഞു . “ഡ്യൂട്ടി മൈ ഫൂട് ……..ഒരാളെ എല്ലാവരുടേയും മുൻപിൽ ഇട്ടു കൊല്ലുന്നത് ആണോ നിന്റെ ഡ്യൂട്ടി ……..” “റിഥുവിനെ കൊല്ലാൻ ശ്രമിച്ച അയാളെ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത് പൂവിട്ടു പുജിക്കണോ ………….” “റിഥു …….റിഥു ………ഏതു സമയവും റിഥു ……..നീ നിന്റെ സേഫ്റ്റി എന്താ നോക്കാത്തത് അഗ്നി ……….”ദേശ്യത്തോടെ അവളുടെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് ദേവ് അലറി . “ഈ ദേശ്യം എന്തിനാണ് ദേവാൻശിഷ് രാജ്പൂത് എന്നോട് ഉള്ള കരുതലോ അതോ തന്റെ പ്ലാൻ നടക്കാതെ പോയതിന്റെ ഫ്രസ്‌ട്രേഷനോ ……..”തന്റെ തോളിലെ അവന്റെ കൈകൾ തട്ടി തെറിപ്പിച്ചു കോണ്ട് അവൾ പറഞ്ഞു . “എന്താ നീയി പറയുന്നത് …….എന്ത് പ്ലാൻ നടക്കാതെ പോയെന്നു ……..” “ഓഹ് ….ഗോഡ് ……ഇനിയും തനിക്കു അഭിനയിച്ചു മതിയായില്ലേ …….എന്റെ മുന്പിൽ തന്റെ അഭിനയം വിലപോകില്ല ദേവാൻശിഷ് ………” “എന്തൊക്കെയാ അഗ്നി നീ ഈ പറയുന്നത് ……………..” “ഞാൻ പറയുന്നതിനാണോ കുഴപ്പം .

നിങ്ങൾ ഇത്ര ദുഷ്ടൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ലാ …….സ്വത്തിനു വേണ്ടി സ്വന്തം അനിയനെ കൊല്ലാൻ നോക്കുന്നവൻ .ഹാ ………സ്വന്തം അല്ലല്ലോ അതല്ലേ ………..” “എന്താ നീ പറഞ്ഞേ ………ഞാൻ റിഥുവിനെ കൊല്ലാൻ ശ്രെമിച്ചു എന്നോ ………”അവൻ ദേശ്യം കൊണ്ട് വിറകുകയായിരുന്നു . “അതേ …….നിങ്ങൾ തന്നെ ആണ് റിഥുവിനെ കൊല്ലാൻ നോക്കുന്നത് ഇനി എങ്കിലും എന്റെ മുൻപിൽ അഭിനയം മതിയാകു .അവൻ നിങ്ങളുടെ സ്വന്തം അനിയൻ അല്ലാഞ്ഞിട്ടും അച്ഛന്റെയും അമ്മയുടേയും സ്നേഹവും സ്വത്തും എല്ലാം അവനു പകുത്തു പോവുന്നതിലുള്ള പകയല്ലേ നിങ്ങൾക്കു .അവനിത് അറിയുബോൾ എന്താവും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ .സ്നേഹനിധിയായ അവന്റെ ചേട്ടൻ അവനെ സ്വത്തിനു വേണ്ടി കൊല്ലാൻ നോക്കുന്നു . അവൻ തകർന്നു പോകും …….”ഒറ്റ ശ്വാസത്തിൽ ഇത്രയും ദേശ്യത്തോടെ പറഞ്ഞു നിർത്തി .

“എന്താ നീ പറഞ്ഞത് ……..റിഥു എന്റെ അനിയൻ അല്ലെന്നോ ……..ഇനി ഒരു പ്രാവിശ്യം കൂടി നിന്റെ വായിൽ നിന്നും അത് വന്നാൽ ……..”ദേശ്യകൊണ്ടു മുഖം വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്നു വല്ലാത്ത ഒരു ഭാവത്തിൽ അഗ്നിയുടെ കഴുത്തിൽ കുത്തിപിടിച്ചു കൊണ്ട് ദേവ് അലറി . എന്നും ശാന്തനായി കണ്ടിരുന്ന ദേവിൽ പെട്ടെന്നു ഉണ്ടായ മാറ്റം അഗ്നിയിലും ഭയം ജനിപ്പിച്ചു .അവന്റെ കഴുത്തിലെ പിടി മുറുകിയതും അവൾക്കു ശ്വാസം കിട്ടാതെ കണ്ണുകൾ മിഴിച്ചു . അവളുടെ അവസ്ഥ കണ്ടു അവൻ പെട്ടെന്നു തന്നെ അവന്റെ കൈകൾ പിൻവലിച്ചു . “ദേവാൻശിഷിനു ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണ് അഗ്നി .നീ എന്നെ ആരെക്കാളും മനസ്സിലാകും എന്നാണ് ഞാൻ കരുതിയത് എനിക്ക് തെറ്റി .നീ ഒരിക്കലും എന്നെയും എന്റെ മനസ്സിനേയും തിരിച്ചു അറിയാൻ പോവുന്നില്ല .

ഇനി കണ്ടു പോവരുത് എന്റെ കണ്ണുമുമ്പിൽ പൊയ്‌ക്കോണം എത്രയും പെട്ടെന്ന് ………” അവൻ പറയുന്നത് കേട്ട് അവളൊന്നു ഞെട്ടി അവനെ നോക്കി വേഗം തന്നെ അത് മറച്ചു അവിടെ ഗൗരവം വന്നു നിറഞ്ഞു . “പോകും…… അഗ്നി…… ഉടനെ തന്നെ ……..”അത്രയും അവനോടു പറഞ്ഞു അവൾ അകത്തേക്ക് നടന്നു . പുച്ഛത്തിൽ നിറഞ്ഞ മുഖഭാവത്തോടെ വിജയചിരിയോടെ പതുങ്ങി നിന്ന് തങ്ങളെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്ന ആളെ കാൺകെ അവളുടെ മുഖത്തും പുച്ഛം വന്നു നിറഞ്ഞു . അഗ്നി പോയതും അവൾ പറഞ്ഞത് ഒന്നും വിശ്വസിക്കാൻ ആവാതെ എല്ലാം നഷ്ടപെട്ടവനെ പോലെ മുടിയിഴകളിൽ കൂടി വിരലുകൾ കടത്തി വലിച്ചു അസ്വസ്ഥതയോടെ നിലത്തേക്ക് ഇരുന്നു .

അവന്റെ അവസ്ഥ കണ്ടു സന്തോഷത്തോടെ ദുഷ്ടത നിറഞ്ഞ കണ്ണുകളോടെ അവനെ തന്നെ നോക്കി നിൽക്കുന്ന ആളെ അവൻ കണ്ടതേ ഇല്ലാ . റൂമിലേക്ക് കയറിയ അഗ്നി അസ്വസ്ഥതയോടെ ബെഡിലേക്കു ഇരുന്നു .ഇനി എന്ത് എന്നുള്ളത് അവളുടെ മുൻപിൽ വല്യ ഒരു ചോദ്യചിഹ്നമായി തന്നെ ഇരുന്നു . ദേവ് അവൻ പറഞ്ഞത് ഒന്നും അവൾക്കു വിശ്വസിക്കാൻ ആവുന്നുണ്ടായിരുന്നില്ല .എപ്പോളും അവനിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ ഇനിയും അങ്ങനെ തന്നെ ഉണ്ടാവൂ എന്ന് ഉറച്ച ഒരു തീരുമാനം അപ്പോളേക്കും അവൾ എടുത്തിരുന്നു . വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങിയപ്പോളേക്കും ഡോറിൽ ആരോ മുട്ടുന്നത് കേട്ട് ആണ് അഗ്നിയുടെ ശ്രദ്ധ അങ്ങോട്ടേക്ക് പോയത് . “ഈ നേരത്തു ആരാണാവോ ………” “റിഥു …….എന്താടാ …….എന്താ പറ്റിയത് ……..”ഡോർ തുറന്നു മുൻപിൽ നിൽക്കുന്ന റിഥുവിനെ കണ്ടു അഗ്നി പരിഭവത്തോടെ ചോദിച്ചു .

അഗ്നി ചോദിച്ചതിന് ഒന്നും മറുപടി പറയാതെ ഉറക്ക ചടവോടെ ആടി തുങ്ങി അവളെയും തള്ളി മാറ്റി അവൻ ഉള്ളിലേക്ക് കയറി .എന്താണ് എന്ന് ഒന്നും മനസ്സിലാവാതെ അവൻ കാട്ടിക്കൂട്ടുന്നതും കണ്ടു അഗ്നി വാതിലിന്റെ മുൻപിൽ തന്നെ നിന്നു . “ചേച്ചികുട്ടി ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടേ ……അവിടെ തനിയെ കിടന്നിട്ടു പേടിയാവുന്നു അതാ ……….”കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ റിഥു പറയുന്നത് കേട്ട് ചെറു ചിരിയോടെ അവൾ ഡോറും ചാരി അവന്റെ അടുത്തേക്ക് നടന്നു . “ഉം ……കയറി കിടക്കു ……”ചിരിയോടെ അവൾ പറഞ്ഞതും ഒറ്റ കുതിപ്പിനും അവൻ ബെഡിൽ സ്ഥാനം ഉറപ്പിച്ചു .കംഫോര്ട് എടുത്തു മെല്ലെ അവനെ പുതപ്പിച്ചു അവളും ഒരറ്റത്തായി കയറി കിടന്നു . ഹെഡ്‍റെസ്റ്റിൽ തല വെച്ച് തന്റെ അടുത്ത് കിടക്കുന്ന റിഥുവിന്റെ മുടിയിഴകൾ മെല്ലെ തലോടി കൊണ്ട് അവളും അവിടെ ഇരുന്നു .അവളിൽ ആ നിമിഷം നിറഞ്ഞു നിന്നതു ഒരു അമ്മയുടെ വാത്സല്യവും ഒരു സഹോദരിയുടെ കരുതലും ആയിരുന്നു . അവനെ നോക്കിയിരുന്നു എപ്പോളോ അവളും ഉറക്കം പിടിച്ചിരുന്നു .

ഏറെ സമയം ടെറസിൽ ഇരുന്നു മനസ്സ് ഒന്നു ശാന്തമായപ്പോൾ ദേവ് താഴേക്ക് ഇറങ്ങി തന്റെ റൂം ലക്ഷ്യമാക്കി നടന്നു .അഗ്നിയുടെ റൂം തുറന്നു കിടക്കുന്നത് കണ്ടു അവന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി. “അവൾ ഇതുവരെ ഉറങ്ങിയില്ലേ ……..”മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അങ്ങോട്ടേക്ക് നടന്നു .ഡോർ തുറന്നു അകത്തു കണ്ട കാഴ്ച്ചയിൽ അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു . ഹെഡ്‍റെസ്റ്റിൽ തലയും ചാരി ഉറങ്ങുന്ന അഗ്നി അവളുടെ ഒരു കൈയിൽ ബലമായി പിടിച്ചു കുഞ്ഞുകുട്ടികളെ പോലെ ചുരുണ്ടു കൂടി കിടക്കുന്ന റിഥു .അവന്റെ മനസ്സ് നിറക്കാൻ മാത്രം കഴിവുള്ള കാഴ്ച ആയിരുന്നു അത് . നിറഞ്ഞ ചിരിയോടെ അവൻ ഉള്ളിലേക്ക് കടന്നു .അഗ്നിയെ ഉണർത്താതെ മെല്ലെ ഹെഡ്‍റെസ്റ്റിൽ നിന്നും അവളെ പില്ലോയിലേക്കു കിടത്തി കംഫോര്ട് എടുത്തു പുതപ്പിച്ചു നെറ്റിയിൽ മെല്ലെ ചുണ്ടുകൾ അടുപ്പിച്ചു .അടുത്ത് കിടക്കുന്ന റിഥുവിന്റെ തലയിൽ ഒന്ന് തടവി അവന്റെ നെറ്റിയിലും ചുണ്ടുകൾ ചേർത്തു .

അഗ്നിക്ക് നൽകിയത് പ്രണയത്തിൽ നിറഞ്ഞ ചുംബനം ആയിരുന്നു എങ്കിൽ റിഥുവിനു വാത്സല്യത്തിലും .രണ്ടു പേരും കിടക്കുന്നത് ചിരിയോടെ കണ്ണുനിറഞ്ഞു ഒന്ന് കൂടി അവൻ നോക്കി നിന്നു . “അഗ്നി നിന്നോട് എനിക്കുള്ള പ്രണയം പോലും എന്റെ റിഥുവിനു വേണ്ടിയാണു .സ്വന്തം അല്ലാ എന്ന് അറിയുബോളും അവനെ മകനെ പോലെ ചേർത്തു പിടിക്കുന്ന ഒരു ഏട്ടത്തിയമ്മയാവണം അവനു നൽകേണ്ടത് എന്ന് എന്റെ സ്വാർത്ഥ ആയിരുന്നു .അത് നിനക്കെ കഴിയൂ എന്ന് കണ്ടറിഞ്ഞു മനസ്സിലാക്കിയതാണു .എന്റെ റിഥുവിനു ഞാൻ വാക്ക് കൊടുത്തതാണ് അവന്റെ ഏട്ടത്തിയായി അവന്റെ ചേച്ചികുട്ടിയേ വരുകയുള്ളു എന്ന് ആ വാക്ക് പാലിക്കാൻ പറ്റിയില്ലെങ്കിൽ മറ്റൊരു പെണ്ണ് ഈ ദേവാൻശിഷിന്റെ ജീവിതത്തിൽ ഉണ്ടാവില്ലാ .”അത്രയും അവളെ നോക്കി മെല്ലെ പറഞ്ഞു കുറച്ച സമയം കൂടി അവരെ നോക്കി നിന്ന് അവൻ പുറത്തേക്കു നടന്നു .

ദേവ് ഡോർ അടച്ചു പുറത്തേക്കു ഇറങ്ങിയതും അഗ്നി മെല്ലെ കണ്ണുകൾ തുറന്നു .കൺകോണിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ അവൻ പറഞ്ഞത് മുഴുവൻ കേട്ടു എന്നതിന് അടയാളം ആയിരുന്നു . “സോറി അൻഷ് എന്റെ പ്രണയം എന്നിൽ തന്നെ അവസാനിക്കുകെ ഉള്ളു അത് ഒരിക്കലും നിന്നിലേക്ക്‌ എത്തുകയില്ല .എന്റെ അവഗണന നിന്നിൽ നിന്നും എന്നെ അകറ്റും എന്ന് എനിക്ക് ഉറപ്പുണ്ട് .നിൻറെ കണ്ണിൽ നിന്നും ഞാൻ മറയുന്നതോടെ നീ എന്നെ മറക്കാൻ തുടങ്ങും എന്നും ………”മനസ്സിൽ പറയുബോളും അവളുടെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു .പക്ഷേ അവൾ അത് തടയാൻ ശ്രെമിച്ചില്ല അത് ഒഴുകി കൊണ്ടേ ഇരുന്നു …… രാവിലെ ജിമ്മിലേക്കു കയറുബോൾ കേട്ടു ആരോടോ ഉള്ള ദേശ്യം തീർക്കുന്നത് പോലെ പഞ്ചിങ് ബാഗിൽ ഇടിക്കുന്ന ശബ്ദം …… “ഹോ ………വല്യ ദേശ്യത്തിൽ ആണല്ലോ ……….”വലിഞ്ഞു മുറുകിയ ദേവിന്റെ മുഖം കണ്ടു പിറുപിറുത്തു കൊണ്ട് അവൾ ഉള്ളിലേക്കു നടന്നു.

കൈയിൽ കരുതിയ ബോട്ടിലും ടൗവലും അവിടെ വെച്ച് അവളും ബോക്സിങ് റിങ്ങിലേക്കു കയറി പ്രാക്ടീസ് തുടങ്ങി . അഗ്നി വന്നത് അറിഞ്ഞെങ്കിലും കണ്ട ഭാവം പോലും കാണിക്കാതെ ദേവും അവന്റെ എക്സർസൈസ് തുടർന്നു കൊണ്ടേ ഇരുന്നു . “എന്താണ് ദേവാൻശിഷ് രാജ്പൂത് പിണക്കം ആണോ ………” അണപ്പോടെ ബെഞ്ചിൽ ഇരുന്നു വെള്ളം കുടിക്കുന്ന ദേവിന്റെ അടുത്ത് ഇരുന്നു കൊണ്ട് കുസൃതിയോടെ അഗ്നി ചോദിച്ചു . അവൾ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ അവൻ തിരിഞ്ഞു ഇരുന്നു. ” ഈ വീർത്തിരിക്കുന്നു മുഖം കാണാൻ ഒട്ടും ഭംഗി ഇല്ലാട്ടോ ………” “നീ …….മിണ്ടരുത് ………”ദേശ്യത്തോടെ അവൾക്കു നേരെ വിരൽചൂണ്ടി അത്രയും പറഞ്ഞപ്പോൾ അഗ്നി കണ്ണുകളിൽ ഭയം അഭിനയിച്ചു കൈകൾ കൊണ്ട് വായും പൊത്തി അവനെ നോക്കി . അവളുടെ അഭിനയവും കാട്ടികുട്ടലും കണ്ടു അവൻ പൊട്ടിച്ചിരിച്ചു .അവന്റെ ചിരി കണ്ടു അവളും ….”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

കവചം: ഭാഗം 22

Share this story