മനപ്പൊരുത്തം: ഭാഗം 1

മനപ്പൊരുത്തം: ഭാഗം 1

എഴുത്തുകാരി: നിവേദിത കിരൺ

ഇന്ന് എന്റെയും സിദ്ധുവേട്ടന്റെയും വിവാഹമാണ്, രണ്ടാം വിവാഹം എന്ന് പറയുന്നതാവും ശരി.. എന്റെ പേര് ആവണി, ആവണി മാധവ്…. അല്പ സമയത്തിന് ശേഷം ഞാൻ ആവണി സിദ്ധാർത്ഥ് ആകും…… വിവാഹമെന്നാൽ എല്ലാവരിലും ആനന്ദം നിറയ്ക്കുന്ന ഒന്നാണ്…. ചുറ്റുമുള്ള എല്ലാ മുഖങ്ങളിലും ആ സന്തോഷം പ്രകടമാണ്… രണ്ട് മുഖങ്ങളിൽ ഒഴികെ….. വിവാഹ ദിവസം ഏതൊരു പെൺകുട്ടിയും ഏറെ സന്തോഷത്തോടെ ഇരിക്കേണ്ട സമയമാണ്… എന്നാൽ ഞാൻ ജീവിതത്തിൽ ഏറ്റവും പേടിക്കുന്നതും വെറുക്കുന്നതും ഇതെ വിവാഹത്തെ തന്നെയാണ്……

വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഇന്ന് ഈ വിവാഹം നടക്കുന്നത്… വാർദ്ധക്യത്തിലെത്തിരിക്കുന്ന അച്ഛൻറെ ആകുലതകളിൽ ഒന്നാണ് ബന്ധം വേർപെടുത്തി വീട്ടിൽ നിൽക്കുന്ന ഏകമകൾ… അവരുടെ മരണശേഷം ഞാൻ ഒറ്റപ്പെട്ടു പോകുമോ എന്ന പേടിയാണ് അച്ഛനെ ഈ വിവാഹാലോചന യിൽ എത്തിച്ചത്…. ഒരു നനുത്ത സ്പർശനമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്…. സിദ്ധുവേട്ടന്റെ കരങ്ങളാൽ എൻറെ കഴുത്തിൽ താലിചാർത്തി ഇരിക്കുന്നു… ആ വിരലുകൾ കൊണ്ട് ഒരു നുള്ള് സിന്ദൂരം എൻറെ നെറുകയിൽ ചാർത്തി തന്നു…. യാതൊരു ഭാവവ്യത്യാസവും ഞാൻ ആ മുഖത്ത് കണ്ടില്ല …തികച്ചും നിർവികാരത മാത്രം ആയിരുന്നു ആ മുഖത്ത്….. അച്ഛൻ എന്നെ സിദ്ദുവേട്ടൻറെ കൈകളിൽ ഏൽപ്പിച്ചു… ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു….

രണ്ടു വർഷങ്ങൾക്കു മുമ്പ് ഏറെ സന്തോഷത്തോടെ എൻറെ ഈ കൈകൾ ഹരിയേട്ടന്റെ കൈകളിൽ ഏൽപ്പിച്ചതാണ്…. ഒരിക്കലും എന്നെ വേദനിപ്പിക്കരുത്… അതുമാത്രമാണ് അച്ഛൻ ഹരി ഏട്ടനോട് ആവശ്യപ്പെട്ടത് എന്നാൽ…… പിന്നീട് സംഭവിച്ചത്….. ചടങ്ങുകളെല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരം എത്ര ശ്രമിച്ചിട്ടും എൻറെ കണ്ണുനീരിനെ നിയന്ത്രിക്കാൻ എനിക്കായില്ല….. അമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല….. ഒടുവിൽ എല്ലാവർക്കുമായി ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് ഞാൻ സിദ്ധുവേട്ടനൊപ്പം യാത്രയായി……. ഇത്രയും നേരമായിട്ടും സിദ്ധുവേട്ടൻ എന്നെ നോക്കുകയോ എന്നോടൊന്നും സംസാരിക്കുകയോ ചെയ്തില്ല…. ഒരുതരത്തിൽ എനിക്ക് അതൊരു ആശ്വാസമായിരുന്നു…. ക്ഷീണം കൊണ്ട് ഇടക്കെപ്പോഴോ ഒന്നു മയങ്ങി പോയി….. 🌸 🌸 🌸 🌸 🌸

അച്ചു എണീറ്റേ മണി എത്രയായി എന്നറിയോ?? കുറച്ചൂടെ ഉറങ്ങട്ടെ അമ്മേ ഞാൻ… എണീക്ക് മോളെ സമയമായി…. ഇതാണ് എന്റെ മാതാശ്രീ ശ്രീദേവി മാധവ് അതിന് ഇന്ന് ഞായറാഴ്ച അല്ലേ അമ്മ ഇന്നെങ്കിലും ഞാൻ കുറച്ച് ഉറങ്ങട്ടെ പ്ലീസ്… ദേ അച്ചു അവരൊക്കെ ഇപ്പോ ഇങ്ങെത്തും…. ആര്??? മറന്നോ നീ… കഴിഞ്ഞ ദിവസം കൂടി അച്ഛൻ പറഞ്ഞതല്ലേ മോളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരൂന്ന്…. അമ്മെ…. ഞാൻ കുട്ടിയല്ലേ എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട…. ആര് കുട്ടിയാണ് എന്നാ നീ പറയണേ… നിൻറെ അതേ പ്രായമല്ലേ ശ്രീക്കുട്ടിക്ക്… അവളുടെ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ടായി…. അമ്മേ… എനിക്ക് ഇനിയും പഠിക്കണം… ജോലി വാങ്ങണം…. എൻറെ അച്ഛനേം അമ്മേനേം പൊന്നുപോലെ നോക്കണം …. മോളെ വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ…… അമ്മേ…. അച്ചു… (അച്ഛൻ) ഇതെന്റെ അച്ഛൻ മാധവ് …..

അങ്ങോട്ട് മാറിയെ …ഞാൻ എൻറെ അച്ഛേടെ അടുത്ത് പറഞ്ഞോളാം… അച്ഛാ…. ആഹാ… അച്ഛേടെ മോള് എണീറ്റോ …. അച്ഛാ എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട…. അതെന്താ എൻറെ മോളുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ…. ഉണ്ടെങ്കിൽ പറ നമുക്ക് നടത്താം….. ഒന്നു പോ അച്ഛാ…. അതൊന്നും അല്ല… എനിക്ക് നീ പഠിക്കണം ജോലി വാങ്ങണം…… വിവാഹം കഴിഞ്ഞാലും മോൾക്ക് പഠിക്കാം….. മോളെ അച്ഛന് പ്രായമായമായി വരുകയാ …. മോളുടെ വിവാഹം കാണണമെന്നുണ്ട് അച്ഛൻ…. എന്റെ കൊച്ചുമക്കളെ ഒക്കെ കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ….. പിന്നെ… എൻറെ അച്ഛൻ അതിനുമാത്രം പ്രായമായിട്ടില്ല…. പിന്നെ പത്ത് ഇരുപത് വർഷം കൂടി ഹാപ്പി ആയിട്ട് ജീവിക്കും…. ആണോ??? അതേന്നേ…. എന്നാ …അച്ഛന്റെ പൊന്ന് വേഗം കുളിച്ച് ഒരുങ്ങ്….. മ്ം.. ശരി….

എന്തോ അച്ഛനെ വേദനിപ്പിക്കാൻ തോന്നിയില്ല …പെട്ടെന്ന് തന്നെ കുറിച്ച് ഒരു ഇളം നീല നിറത്തിലുള്ള സാരി ഉടുത്തു… കണ്ണെഴുതി മുടി അഴിച്ചിട്ടു… ഒരു ചെറിയ മാലയും രണ്ടു വളകളും അണിഞ്ഞു… നെറ്റിൽ ഒരു ചെറിയ പൊട്ടും തൊട്ടൂ…. ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും മുറ്റത്ത് ഒരു കാർ വന്നു…. കുറച്ചു കഴിഞ്ഞതും അച്ഛൻ എന്നെ വിളിച്ചു… ചായ’യുമായി ഞാൻ പൂമുഖത്തേക്ക് ചെന്നു…. എല്ലാവർക്കും ചായ കൊടുത്തു… ഞാൻ മുഖം ഉയർത്തി നോക്കാത്തത് കൊണ്ടാവും അച്ഛൻ എന്നോട് പയ്യനെ നോക്കാൻ പറഞ്ഞത്…. ഞാൻ മെല്ലെ തല ഉയർത്തി നോക്കി…. വെട്ടിയൊതുക്കിയ മുടി.. കട്ടി മീശ ട്രിം ചെയ്ത താടി…. നല്ല ഉയരമുണ്ട്…. ബ്രൗൺ നിറത്തിലുള്ള ഷർട്ടും അതെ കരയുള്ള മുണ്ടും…. ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവാം… ഏതോ ഒരമ്മാവൻ പറഞ്ഞൂ…. ഞാൻ അച്ഛൻറെ മുഖത്തേക്ക് നോക്കി… ചെല്ല എന്ന് അച്ഛൻ ആംഗ്യം കാണിച്ചു….

ഞാൻ പയ്യെ പുറത്തേക്ക് നടന്നു… എന്റെ മുന്നിലായി ഹരിയേട്ടനും…. ഞാൻ നന്നായി വിറക്കുന്നുണ്ടായിരുന്നു…. അത് കണ്ടതും ഒന്നു ചിരിച്ചിട്ട് ചോദിച്ചു…. ആദ്യമായി ആണോ ഇങ്ങനെ??? മ്ം… എനിക്ക് തോന്നി… താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നേ…. എനിക്ക് പേടി ഒന്നുമില്ല… ശരി… തന്റെ പേര് … ആവണി എന്നല്ലേ… മ്ം.. ഡിഗ്രി ഫൈനൽ ഇയർ അല്ലെ… മ്ം.. അതെ താൻ ഊമ ആണോ?? അല്ല… പിന്നെ… എന്തേലും ഒക്കെ സംസാരിക്കടോ… തനിക്ക് ഒന്നും എന്നോട് ചോദിക്കാനില്ലേ??? ഞാൻ.. എന്താ.. ഇപ്പോ.. ചോദിക്കാ… താൻ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെന്നാണല്ലോ തന്റെ അച്ഛൻ പറഞ്ഞത്…. ടെൻഷൻ ഉണ്ടല്ലേ??? ചെറുതായി…. ഒക്കെ… എന്റെ പേര് ഹരി… ഹരി ദേവ്… അച്ഛന്റെ പേര് വാസുദേവ്… അച്ഛന് ക്യഷി ആണ്… അമ്മ ലക്ഷ്മി… ലക്ഷ്മി വാസുദേവ്… അനിയൻ ഹേമന്ദ് വാസുദേവ്…..

ഞാൻ ഇപ്പൊ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ വർക്ക് ചെയ്യാണ്…. അവന് ഇപ്പോ എംബിഎ ചെയ്യാ… പിന്നെയും ഞങ്ങൾ ഏറെ നേരം സംസാരിച്ചു….. നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഹരിയേട്ടൻ…. പതിയെ ഞാനും സംസാരിച്ചു തുടങ്ങി…. കോളേജ് ജീവിതത്തിലെ തമാശകളും ഇഷ്ടവും അനിഷ്ടവും എല്ലാം…… ആഹാ… നിങ്ങളുടെ സംസാരം ഇതുവരെ കഴിഞ്ഞില്ലേ??? ബാക്കി സംസാരം ഇനി വിവാഹശേഷം ആവാട്ടോ…. യാത്ര പറഞ്ഞു അവർ ഇറങ്ങി…. അച്ചു…. ഞാൻ അച്ഛനെ നോക്കി…. നമുക്കിതങ്ങട് ഉറപ്പിക്കാമല്ലേ??? ഞാൻ മറുപടി ഒന്നും പറയാതെ മുകളിലേക്ക് പോയി…. മോളെ…. നീ ഒന്നും പറഞ്ഞില്ല…… എല്ലാം അച്ഛൻ തീരുമാനിച്ചോളൂ….

എനിക്ക് സമ്മതമാണ്…… ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി…. ഇതിനിടയിൽ ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ഒത്തു നോക്കി… നല്ല പൊരുത്തം ആണെന്ന് പറഞ്ഞു…. നിശ്ചയത്തിന്റെയും വിവാഹത്തിന്റെയും തിയതിയും കുറിച്ചൂ… അച്ചു…. എന്താ അച്ഛാ…. മോള് പഠിക്കുകയായിരുന്നോ?? അതെ അച്ഛാ… അടുത്ത മാസം 25 ന് ഫൈനൽ എക്സാം ആണ്…. മ്ം.. തിയതി കുറിച്ച് കിട്ടിയോ ഏട്ടാ?? ഉവ്വ്…. നിശ്ചയം അടുത്ത മാസം പതിനഞ്ചാം തിയ്യതി.. വിവാഹം ഇരുപത്തഞ്ചാം തിയതി…. അച്ഛാ… അന്നെനിക്ക് പരീക്ഷ ഉള്ള ദിവസമാണ്… വേറെ ഏതേലും തിയതി നോക്കാം എന്ന് പറ ഏട്ടാ അവരോട്…. വിവാഹത്തിന് ഏറ്റവും ശുഭകരമായ മുഹൂർത്തം ആണെന്നാ ജോൽസ്യൻ പറഞ്ഞത്….. ഇത് കഴിഞ്ഞ ഇനി മോളുടെ വിവാഹം നടക്കാൻ രണ്ട് വർഷം കഴിയൂന്നാ പറയണെ…. മോളേ… അച്ചു… നീ എന്താ ഒന്നും പറയാത്തത്?? ഞാൻ എന്ത് പറയാനാണ് അച്ഛാ… എല്ലാം എല്ലാവരും തീരുമാനിച്ചില്ലേ….

മോളെ.. വിവാഹം കഴിഞ്ഞും മോൾക്ക് പഠിക്കാലോ… അച്ഛന്റെ മോള് ഇതിന് സമ്മതിക്കണം…. എനിക്ക് സമ്മതമാണ്…. അത്രമാത്രം പറഞ്ഞു ഞാൻ മുറിയിലേക്ക് ഓടി…. കരഞ്ഞു കൊണ്ട് ബെഡിലേക്ക് വീണൂ…. ഏറെ ആശിച്ചതാണ് സ്വന്തമായി ഒരു ജോലി… ഞാൻ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് അച്ഛനെയും അമ്മയെയും നോക്കുന്നത്…. പക്ഷേ ഇപ്പോ….. നിശ്ചയവും കല്യാണവും എല്ലാം കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് നടന്നൂ… ഹരിയേട്ടന്റെ നല്ല പാതിയായി പഠിപ്പുര വീടിന്റെ പടി കയറി…. അവിടെ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു… അച്ഛനും അമ്മയും ഹേമന്ദിനുമെല്ലാം… ഏട്ടൻ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടുച്ചൂ… ഇവിടെ വന്നതിന് ശേഷമാണ് ഒരു കൂടപ്പിറപ്പില്ലാത്ത ദുഃഖം മാറിയത്… പ്രായത്തിൽ ഞാൻ ഹേമന്ദിന് താഴെ ആണെങ്കിലും അവൻ എന്നെ ഏടത്തി എന്നാണ് വിളിച്ചിരുന്നത്……

സന്തോഷത്തിന്റെ നാളുകൾ ഞങ്ങൾക്കിടയിൽ അതികം നീണ്ടു നിന്നിരുന്നില്ല…. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളും പൊരുത്തക്കേടുകളും ഉടലെടുത്തു….. വിവാഹ ശേഷം പഠിക്കാൻ അനുവാദം ചോദിച്ച എന്നെ ഒരു പുച്ഛ ഭാവത്തോടെ ആണ് ഏട്ടൻ നോക്കിയത്…. അച്ഛൂ… ഈ വീട്ടിലെ സ്ത്രീകൾ ഇന്നെവരെ ജോലിക്ക് പോയിട്ടില്ല… നീ ഇനി പഠിച്ച് ജോലി ചെയ്ത് വേണ്ട ഈ വീട്ടിലെ കാര്യങ്ങൾ നടത്താൻ… നീ വീട്ടിലെ കാര്യങ്ങളും പറമ്പിലെ കാര്യങ്ങളിലും ഒക്കെ ശ്രദ്ധിച്ച് നല്ലൊരു മരുമകൾ ആകാൻ നോക്കൂ…. അപ്പോ ഏട്ടൻ പറഞ്ഞതോക്കെ വെറുതെ ആയിരുന്നു അല്ലെ… എല്ലാവരും കൂടി എന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു അല്ലേ?? നീ എന്തൊക്കെയാണ് ഈ ചിന്തിച്ച് കൂട്ടുന്നത്….

കൂടൂതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ നീ പോയി അമ്മയെ സഹായിക്കാൻ നോക്ക് ആവണി….. അച്ചുവിൽ നിന്ന് എത്ര പെട്ടെന്നാണ് ആവണി ആയത്… കൊള്ളാം ഏട്ടാ… ആവണി ഞാൻ പോകുന്നു… ശരി ഏട്ടാ …. ആവണി എന്തായിരുന്നു റൂമിൽ… എന്താ അമ്മേ… ഇനി ഇത് പോലെ നിന്റെ ശബ്ദം ഈ വീട്ടിൽ പൊങ്ങരുത്… കേട്ടല്ലോ…. മ്ം… ഞാൻ പതിയെ മൂളി…. ഇവിടത്തെ കാര്യം ഒക്കെ നോക്ക്… ശരി അമ്മേ.. എന്താണ് തനിക്ക് സംഭവിച്ചത്… എല്ലാവരും തന്നെ സമർഥമായി വഞ്ചിക്കുകയായിരുന്നോ??? ഇത്രയും നാൾ മോളെ പോലെ സ്നേഹിച്ച അമ്മയാണോ ഇന്ന് തന്നോട് ഇങ്ങനെ സംസാരിച്ചത്……. ഓർക്കും തോറും അവളുടെ മിഴികൾ നിറഞ്ഞു തൂകി…. ഏട്ടത്തി…. എന്താ അപ്പു ( ഹേമന്ദ്) ഏട്ടത്തി എനിക്ക് ഒരു ചായ ഇട്ട് തരുവോ?? തിരക്കാണേൽ പിന്നെ മതീട്ടോ…. ഞാൻ ഇപ്പൊ കൊണ്ട് വരാം ……

അപ്പു… ദാ… ചായ… താങ്ക്സ് ഏടത്തി… അല്ല എന്താണ് മുഖം വല്ലാതെ ഇരിക്കുന്നത്??? ഒന്നുമില്ല അപ്പൂ… ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് റൂമിൽ പോയത്….. അച്ഛാനാണല്ലോ…. ഹലോ അച്ഛാ… അച്ചു… മോളെ സുഖമല്ലേ ടാ.. അതെ അച്ഛാ… അമ്മ എവിടെ?? മോളെ അമ്മ ഇവിടെ ഉണ്ട്… എല്ലാവരും എവിടെ… സുഖം അല്ലെ എല്ലാവർക്കും?? അതെ അമ്മേ.. മോളെ അച്ചൂ.. എന്തേലും സങ്കടം ഉണ്ടോ എന്റെ മോൾക്ക്… ഇല്ലാ അച്ഛാ… എന്തോ മോൾടെ ശബ്ദം കേട്ടപ്പോൾ അച്ഛന് അത് പോലെ തോന്നി…. ഏയ്.. അങ്ങനെ ഒന്നുമില്ല അച്ഛാ… പിന്നീട് അച്ഛൻ ചോദിച്ചതിനെല്ലാം ചിരിച്ചു സന്തോഷത്തോടെ മറുപടി പറഞ്ഞു… പിന്നീടങ്ങോട്ട് എന്റെ വിഷമങ്ങൾ എല്ലാം ഉള്ളിലൊതുക്കാൻ ഞാൻ ശ്രമിച്ചു… എനിക്ക് വേണ്ടിയാണ് എന്റെ അച്ഛനും അമ്മയും ജീവിക്കുന്നത് അവരെ വേദനിപ്പിക്കാൻ തോന്നിയില്ല….

പതിയെ ഏട്ടന്റെ സ്നേഹം കിടപ്പറയിൽ മാത്രം ആയി…. മറ്റെന്തിനെക്കാളും അതെന്നെ വല്ലാതെ തളർത്തി… ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ആഗ്രഹിക്കുന്ന നിമിഷമാണ് ആർത്തവ ദിനങ്ങൾ , അസഹ്യമായ വേദനകൊണ്ട് ഞാൻ കരയുമ്പോഴും അയാളെന്നെ കണ്ട ഭാവം പോലും നടിച്ചില്ല… പക്ഷേ ആ ഏഴ് ദിനങ്ങൾ അയാളെന്നെ വെറുതെ വിട്ടു… ആദ്യമായി ഞാൻ ആ രക്തത്തുള്ളികളെ ഇഷ്ടപ്പെടുന്നു തുടങ്ങി… അതി കഠിനമായ വേദനയിലും അല്പം ആശ്വാസം ആ ദിനങ്ങൾ എനിക്ക് നൽകി….. വേദനകൊണ്ട് ഞാൻ ബുദ്ധിമുട്ടുന്നത് കണ്ടത് കൊണ്ടാവും അപ്പു എനിക്ക് ചൂട് കാപ്പി കൊണ്ട് തന്നു.. ചൂട് പിടിക്കാൻ വെള്ളം കൊണ്ട് വന്നു….

അപ്പോഴെല്ലാം ഞാൻ അറിയുകയായിരുന്നു ഒരു കൂടെപിറപ്പിന്റെ വില… ഒരിക്കൽ ഏട്ടന്റെ ഫോണിലേക്ക് വന്ന ഒരു കാൾ അതിനെ ചൊല്ലി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി… ഏട്ടന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും അമ്മ കൂട്ടായിരുന്നു…. അന്നും അമ്മ സംസാരിച്ചു എല്ലാവരുടേയും വാ അടപ്പിച്ചു… എനിക്കനുകൂലമായ് സംസാരിച്ചതിന്റെ പേരിൽ വീട്ടിൽ വലിയൊരു യുദ്ധം തന്നെ നടന്നു…… ഏട്ടനും അമ്മയും ഒരുപാട് മാറിയിരിക്കുന്നു….. വിവാഹ കഴിഞ്ഞ ആദ്യനാളുകളിൽ കണ്ട ഏട്ടനെ പിന്നീട് ഞാൻ കണ്ടിട്ടില്ല… ആ സ്നേഹവും…. എല്ലാവരും എന്നെ ചതിക്കുകയായിരുന്നു… എന്തിനാണ് ഈശ്വര എന്നോട് ഇത്രയും ക്രൂരത കാട്ടുന്നത്?? ആവണി…… ആവണി…. ഞാൻ പതിയെ കണ്ണുകൾ തുറന്നു… സിദ്ധുവേട്ടൻ…. എടോ വീടെത്താറായി…… ഏട്ടൻ പറഞ്ഞു…. ഞാൻ ചുറ്റും നോക്കി….

നല്ലൊരു ഗ്രാമപ്രദേശം… എങ്ങും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു…. ആ കാഴ്ചകൾ എന്റെ മനസ്സിലെ വിങ്ങലുകൾ ക്ക് അല്പം ആശ്വാസം തന്ന പോലെ…. വാ… ഇറങ്ങ്… കാറിൽ നിന്നും ഇറങ്ങി…. അമ്മ ആരതി ഉഴിഞ്ഞു ഞങ്ങളെ സ്വീകരിച്ചു… കത്തിച്ച നിലവിളക്കുമായ് ആ പടി കയറുമ്പോൾ ഒരു വേള ഞാൻ ഭയന്നു… കുറച്ചു നാളുകൾക്കു മുൻപ് ഇത് പോലെ നിലവിളക്കുമായിയാണ് ഞാൻ പഠിപ്പുര വീടിന്റെ പടി കയറിയത് ഓർമ വന്നു…. മോളെ… വിളക്ക് പൂജ മുറിയിൽ വെച്ചോളൂ നിറഞ്ഞ മിഴികളോടെ ഞാൻ കണ്ണനോട് പ്രാർത്ഥിച്ചു… എന്റെ ക്യഷ്ണാ… ഇനിയും എന്നെ പരീക്ഷിക്കരുത്…. എന്നെ ഓർത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയാൻ ഇടവരുത്തരുതേ ക്യഷ്ണാ ….. തുടരും…..

Share this story