ഒരുമ്പെട്ടോള്: ഭാഗം 11

ഒരുമ്പെട്ടോള്: ഭാഗം 11

എഴുത്തുകാരൻ: SHANAVAS JALAL

തനിക്ക് അറിയുമോ ഈ ആദർശിനെ എന്നുള്ള നേഴ്സിന്റെ വീണ്ടുമുള്ള ചോദ്യത്തിന് ചെറുതായി തല അനക്കി . എങ്കിൽ അവരോട് ഒന്ന് വരാൻ പറ . ചിലപ്പോ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് അങ്ങനെ രാഹുൽ പറയുന്നത് എങ്കിലോ എന്ന് പറഞ്ഞിട്ട് നേഴ്‌സ് അവിടെ നിന്ന് പോയി .. അപ്പോഴും എനിക്ക് ഒരു നല്ല ജീവിതം കിട്ടുന്നത് ചേച്ചിക്ക് ഇഷ്ടമകില്ല അല്ലെ എന്ന അമ്മുന്റെ വാക്കുകൾ നെഞ്ചിൽ തറച്ചു കയറുന്നു . എന്തൊരു വിധിയാണ് ദൈവമേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് തിരികെ അമ്മയുടെ അടുക്കലേക്ക് എത്തി. മോളെ ഞാൻ കയറി കണ്ടു രാഹുലിനെ , ഇപ്പൊ ബോധം ഉള്ളപ്പോഴും വലിയ വിഷയം ഇല്ല .

എന്നെ നോക്കി ചിരിച്ചു , കൂടാതെ മോൾ എവിടെ എന്നും ചോദിച്ചു എന്ന അമ്മയുടെ വാക്ക് കേട്ട് എനിക്ക് ഒന്ന് കാണാൻ പറ്റുമോ രാഹുലിനെ എന്നെന്റെ വാക്ക് കേട്ട് എന്റെ മുഖത്തേക്ക് അവൻ ഒന്ന് നേരെ നിന്നിട്ട് പോരെ മോളെ എന്ന അമ്മയുടെ ചോദ്യത്തിന് വൈകും തോറും അപകടം ആണമ്മേ എന്ന് ഞാൻ മറുപടി പറഞ്ഞു .. ഇനി നാളെയെ പറ്റു . എന്താണ് മോളെ അത്യവശ്യം എന്നമ്മ ചോദിച്ചു തീർന്നപ്പോഴേക്കും ഇനി എന്റെ സ്ഥാനത്ത് അമ്മുനെയും കൂടെ കാണാൻ വയ്യ , ‘അമ്മ ഞാൻ തിരിച്ചു വീട്ടിലേക്ക് പോകുവാണ് , നെഞ്ചിൽ ഒരു കൊട്ട തീയുമായിട്ട് ആണ് ഞാൻ പോകുന്നത് . ഇനി ഞാൻ തിരിച്ചു വന്നില്ലെങ്കിൽ ‘അമ്മ രാഹുലിനോട് പറയണം ഒരു പെണ്ണിന്റെ ശാപം മരണം വരെ അവന്റെ തലക്ക് മുകളിൽ ഉണ്ടെന്ന് , പറഞ്ഞിട്ട് തിരികെ നടന്നപ്പോൾ ‘അമ്മ മോളെ എന്ന് വിളിച്ചിരുന്നു എങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ പുറത്തേക്ക് നടന്നു … ആദ്യം എങ്ങോട് പോകണം ,

എവിടെ നിന്ന് തുടങ്ങണം എന്നൊന്നും അറിയില്ല . നേരെ വീട്ടിലേക്ക് ചെന്നാൽ അമ്മുനൊപ്പം ഇനി അമ്മയും കൂടി ചിലപ്പോൾ തള്ളി പറഞ്ഞേക്കാം . വേണ്ട ആദ്യം അവനെ തന്നെ കാണാം എന്ന് കരുതിയാണ് മുന്നിലുള്ള ഓട്ടോയിൽ ആദർശിന് അടുത്തേക്ക് തിരിച്ചത് . തന്റെ മുന്നിൽ എത്ര നല്ലവനായിട്ട് ആണ് അവൻ അഭിനയിച്ചത് . എന്നിട്ട് അവളോട് പോയി എന്നെക്കുറിച്ചു മോശമായി പറഞ്ഞു വെച്ചേക്കുന്നു . ബാക്കി എല്ലാം ഞാൻ സഹിച്ചേനെ . പക്ഷെ എന്റെ അമ്മുന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കുന്നു … ഇതല്ലേ ജ്യൂവല്ലറി എന്ന ഓട്ടോക്കാരന്റെ ചോദ്യം കേട്ട് അതെ എന്ന് പറഞ്ഞു പൈസയും നൽകി ഓട്ടോയിൽ നിന്ന് ഇറങ്ങി നേരെ അകത്തേക്ക് കയറി .

ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് താൻ ജോലി ചെയ്ത സ്ഥാപനത്തിൽ വീണ്ടും വരുന്നത് , സ്റ്റാഫ് എല്ലാം എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട് . സഹതാപത്തോടെ ഉള്ള നോട്ടം കണ്ട് എനിക്ക് എങ്ങോട് എങ്കിലും ഓടി ഒളിച്ചല്ലോ എന്ന് പൊലും തോന്നി . ചേച്ചി എന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഒഴിവിൽ വന്ന പുതിയ ആളാണെന്ന് തോന്നുന്നു , മുതലാളി ചേച്ചിയെ അകത്തേക്ക് വിളിക്കുന്നുണ്ട് എന്നവൾ പറഞ്ഞിട്ട് മുന്നേ നടന്നു … വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ , ദേവി വന്നോ . എനിക്ക് അറിയാമായിരുന്നു മോൾ വരുമെന്ന് . ഇവിടെ ജോലി ചെയ്യാൻ പ്രയാസം ഉണ്ടെങ്കിൽ നമ്മുടെ പുതിയ ഷോപ്പിലേക്ക് മാറ്റി തരാം . എന്തായാലും മോൾ വന്നല്ലോ അത് തന്നെ സന്തോഷം എന്ന് മുതലാളി പറഞ്ഞു നിർത്തിയപ്പോഴേക്കും ഞാൻ വന്നത് ജോലിക്ക് അല്ല മുതലാളി എന്നെന്റെ വാക്ക് മുതലാളിയുടെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടാക്കി .

പിന്നെ എന്താ വേണ്ടേ എന്നെന്റെ ചോദ്യത്തിന് എനിക്ക് വേണ്ടത് ആദർശിനെയാണ് എന്നെന്റെ മറുപടിക്കും ഒന്നും മനസിലാകാത്തത് പോലെ നിക്കുന്ന മുതലാളിയെ കണ്ടിട്ട് എവിടെയാണ് ഇപ്പൊ ആദർശ് എന്ന് ഞാൻ ഒരിക്കൽ കൂടി ചോദിച്ചത് .. അവൻ ഒന്ന് രണ്ട് ദിവസമായി ലീവാണ് എന്താ മോളെ വിഷയം , എന്ന മുതലാളിയുടെ ചോദ്യം കേട്ട് ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ടിട്ടാണ് എന്താ മോളെ വിഷയം അവനും അമ്മുവുമായുള്ളു കല്യാണം എല്ലാം ഉറപ്പിച്ചെന്നൊക്കെ പറയുന്നുണ്ടല്ലോ മോൾ ഒന്നും അറിഞ്ഞില്ലേ എന്ന മുതലാളിയുടെ വീണ്ടുമുള്ള ചോദ്യത്തിന് അവനെ എനിക്ക് ഒന്ന് കാണണം എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും മൊബൈലിൽ അവന്റെ നമ്പർ ഡയൽ ചെയ്തു എനിക്ക് നേരെ നീട്ടി .

രണ്ടാമത്തെ റിംഗിൽ തന്നെ ഫോൺ എടുത്തിട്ട് ഹാലോ സാർ എന്നവൻ പറഞ്ഞപ്പോൾ ഞാൻ ആണ് ദേവി , ആദർശ് ഇപ്പൊ എവിടെയുണ്ട്‌ എന്നെന്റെ ചോദ്യത്തിന് ഹേയ് ദേവി എന്താ സാറിന്റെ ഫോണിൽ നിന്ന് , എന്തെങ്കിലും ആവശ്യം ഉണ്ടോ ഹോസ്പിറ്റലിൽ . ഞാൻ വരണോ എന്ന് തുടങ്ങി ചോദ്യങ്ങളുടെ നിര തന്നെ ആയപ്പോഴാണ് എനിക്ക് ആദർശിനെ ഒന്ന് കാണണം എന്ന് ഞാൻ പറഞ്ഞത് . അതിനെന്താ നാളെ ഞാൻ ഹോസ്പിറ്റലിൽ വരാം പോരെ എന്നെന്റെ ചോദ്യത്തിന് പോരാ ഇന്ന് തന്നെ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ പറ്റില്ല ഇന്ന് കാണാൻ എന്ന് മറുപടി പറഞ്ഞത് അമ്മുവായിരുന്നു .. മോളെ നീ എവിടെയാ എന്നെന്റെ ചോദ്യത്തിന് , ഞങ്ങൾ പുതിയ ഷോപ്പിന്റെ സ്ഥലം ഒക്കെ ഒന്ന് കാണാൻ പോകുവാണ് അതാണ് ഞാൻ നാളെ വരാമെന്ന് ആദർശ് പറഞ്ഞപ്പോൾ “ഏട്ടൻ എന്തിനാ ഇങ്ങനെ താഴ്ന്നു കൊടുക്കുന്നത് അവർക്ക് കുറ്റം പറയാൻ ഒരുപാട് പേരെ കിട്ടും തല്ക്കാലം ചേട്ടൻ എങ്ങോടും പോകുന്നില്ലെന്ന് ”

അമ്മു പറയുന്നത് കേട്ടതും ഫോൺ കട്ടായതും ഒരുമിച്ചായിരുന്നു … മോളെ എന്നെന്റെ വിളി ഓഫീസ് മുറിയിൽ മുഴങ്ങി . ദേവി എന്താ പറ്റിയെ എന്ന മുതലാളിയുടെ ചോദ്യത്തിന് അവനോടൊപ്പം എന്റെ അമ്മു എന്ന് ഞാൻ എങ്ങനെയോ പറഞ്ഞവസാനിപ്പിച്ചു . അത് ഇന്നലെ എല്ലാം ഉറപ്പിച്ചത് അല്ലെ അവർ തമ്മിൽ , അതോ ഇനി അവൻ കള്ളം പറഞ്ഞതാണോ എന്ന മുതലാളിയുടെ വാക്ക് കേൾക്കാൻ നിൽക്കാതെ ഞാൻ പുറത്തേക്ക് ഓടി . മുന്നിൽ കണ്ട ഒരു വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു ….. വീട്ടിലേക്ക് എത്തും വരെയും നെഞ്ചിടിപ്പ് കൂടി കൂടി വന്നു . അമ്മെ നമ്മുടെ അമ്മു എവിടെ എന്നെന്റെ വെപ്രാളത്തോടെയുള്ള ചോദ്യത്തിന് അവൾ ജോലിക്ക് പോയല്ലോ എന്തെ മോളെന്നുള്ള അമ്മയുടെ മറുപടിക്ക് ,ജോലിക്ക് അല്ല ആദർശിന്റെ കൂടെ കറങ്ങാനാണ് പോയതെന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോഴേക്കും അമ്മ ഫോൺ എടുത്ത് അവളെ വിളിച്ചു .

മൂത്ത മോൾ വന്ന് വല്ലതും പറഞ്ഞു കാണും അല്ലെ , അമ്മെ ഞങ്ങളുടെ പുതിയ ജ്യൂവല്ലറിയുടെ സ്ഥലം കാണാൻ വേണ്ടി വന്നതാണ് ഞാൻ , കുറച്ചു താമസിച്ചാലും ആദി എന്നെ വീട്ടിൽ കൊണ്ട് വിടും , അമ്മ ചേച്ചിടെ വാക്ക് കേട്ട് പേടിക്കണ്ട എന്ന് പറഞ്ഞു അവൾ തിരിച്ചു ഒന്നും കേൾക്കാതെ ഫോൺ കട്ട്‌ ചെയ്തു .. നിസ്സഹായായി അമ്മ എന്നെ നോക്കിയപ്പോൾ കയ്യിലുരുന്ന മൊബൈൽ വീണ്ടും റിംഗ്‌ ചെയ്തു . മോളെ ഇത് രാഹുലിന്റെ കൂടെയുള്ള അമ്മയാണ് എന്ന് പറഞ്ഞു എനിക്ക് നേരെ നീട്ടി , ഞാൻ ഫോൺ എടുത്തു ഹാലോ എന്ന് പറഞ്ഞതും , ഞാനാണ് രാഹുൽ എന്ന് മറുപടി കിട്ടി . അമ്മയാണെന്ന് കരുതിയ ഞാൻ ആദ്യം ഒന്ന് ഷോക്ക് ആയെങ്കിലും ഹാലോ എന്ന് ഞാൻ മറുപടി കൊടുത്തു . ഹാ ദേവി ആയിരുന്നോ , ‘അമ്മ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത് താൻ എന്നെ ശപിച്ചിട്ട് എങ്ങോട്ടോ പോയന്ന് . വീട്ടിൽ എത്തിയോ എന്നറിയാൻ വേണ്ടി വിളിച്ചു നോക്കിയതാണ് .

ഒക്കെ അപ്പോൾ അവിടെ എത്തിയല്ലോ എന്ന ശരി എന്ന് പറഞ്ഞു രാഹുൽ ഫോൺ കട്ടക്കാൻ തുടങ്ങിയപ്പോഴേക്കും എന്തിനായിരുന്നു നിങ്ങൾ എല്ലാം കൂടെ എന്നെയും എന്റെ കുടുംബത്തെയും മരണത്തിലേക്ക് വലിച്ചിട്ടത് എന്ന് ചോദിച്ചു പൊട്ടി കരഞ്ഞു പോയിരുന്നു ഞാൻ. കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചെയ്തത് തെറ്റാണ് , തിരുത്താൻ കഴിയില്ലെന്നും അറിയാം . മരിക്കേണ്ടത് ഞാൻ ആണ് , ദേവി അല്ല എന്ന് പറഞ്ഞിട്ട് രാഹുൽ ഫോൺ അമ്മയെ ഏൽപ്പിച്ചു .രാഹുലിന്റെ അടുക്കൽ നിന്ന് അമ്മ പുറത്തേക്ക് ഇറങ്ങിയിട്ട് , എന്താ മോളെ ഉണ്ടായത് എന്ന് ചോദിച്ചപ്പോളേക്കും നടന്ന സംഭവങ്ങൾ എല്ലാം ഞാൻ പറഞ്ഞു . മോൾ വിഷമിക്കാതെ അമ്മു പെട്ടെന്ന് ഇങ്ങ് വരും എന്നമ്മയുടെ വാക്ക് കേട്ട് ഞാൻ ഫോൺ കട്ടാക്കിയപ്പോഴേക്കും അമ്മുന്റെ കോൾ ഫോണിൽ വന്നിരുന്നു . ചേച്ചി എന്നൊരു അലർച്ചയോടെ ഫോൺ കട്ടായപ്പോഴേക്കും തല കറങ്ങി താഴേക്ക് വീണിരുന്നു ഞാൻ …… (തുടരും )

ഒരുമ്പെട്ടോള്: ഭാഗം 10

Share this story