രുദ്രവീണ: ഭാഗം 1

രുദ്രവീണ: ഭാഗം 1

എഴുത്തുകാരി: മിഴിമോഹന

…. രുക്കു…….. നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് ഞാൻ അവളോട് കൂട്ടു കുടരുതെന്നു….. ഇത് പോലെ തല തെറിച്ച ഒന്നിനെ ഈ കുടുംബത്തിൽ വേറെ കണ്ടിട്ടില്ല…. കലി തുള്ളി നില്ക്കുവാണ് രുദ്രൻ… രുദ്രൻ ips എസിപി ആണ്….. വേറെ ആരെ പറ്റിയും അല്ല സ്വന്തം അപ്പച്ചിയുടെ മകളെ ആണ്…. അതായത് ഈ ഞാൻ……” വീണ”…. വേറെ എങ്ങും അല്ല കട്ടിലിന്റെ അടിയിൽ തന്നെ ഉണ്ട്…. ഇതെല്ലാം കേട്ടു കൊണ്ട്…. കൊക്കെത്ര കുളം കണ്ടതാ… പറയട്ടെ…പറയട്ടെ….. . തല്ലരുത് അമ്മാവാ ഞാൻ നന്നാവില്ല….. കുണ്ടിക്ക് ഒന്ന് തടവി…. തൊഴിലുറപ്പ് പെണ്ണുങ്ങടെ പോലെ ആയി… ഇരുന്നല്ല.. തല്ലു കൊണ്ടാണ്… അവസാനം അമ്മാവൻ വടി എന്റെ മുൻപിൽ വച്ചു അടിയറവ് പറഞ്ഞു.. ആ അമ്മവന്റെ മക്കളാണ് ഈ രണ്ട് എണ്ണം..

രുദ്രേട്ടനു രുഗ്മ എന്ന രുക്കുവും… എന്റെ രാക്കിളി… അവളാണ് എനിക്ക് എല്ലാം…. അച്ഛൻ മരിച്ച ശേഷം ഇനി എന്ത് എന്ന് ആലോചിച്ചു കരയുന്ന അമ്മ…. പത്താംക്ലാസ് എഴുതി നിക്കുന്ന ഏട്ടൻ… 5 വയസുള്ള ഞാൻ… ഞങ്ങളെ നോക്കാൻ പഠിത്തം ഉപേക്ഷിച്ചു കൂലി പണിക് പോകാൻ ഒരുങ്ങുന്ന ഏട്ടൻ…… പക്ഷെ ദൈവ ദൂതനെ പോലെ അമ്മാവൻ ഞങ്ങളെ തറവാട്ടിലേക് കൂട്ടി…. ഏട്ടൻ പഠിച്ചു IAS കിട്ടി ഇപ്പൊ പാലക്കാട്‌ സബ്‌കളക്ടർ….ഏട്ടനും രുദ്രേട്ടനു ഒരേ പ്രായം ആണ്… കട്ട ചങ്ക്‌സും.. സിവിൽ സർവീസ് ഒകെ ഒരുമിച്ചാണ് എഴുതിയെ.. രുക്കു എന്നെക്കാൾ ഒരു വയസ് കുടുതലും ആളു പ്ലസ് ടു ഞാൻ പ്ലസ് വണ്ണും…… അന്ന് തറവാട്ടിലേക് വന്നപ്പോ ഓടി വന്നു വീണ മോളെ….. എന്ന് പറഞ്ഞു എടുത്തതാണ് രുദ്രേട്ടൻ…

പിന്നെ ഒന്നും ഓർമ്മ ഇല്ല ആൾക്ക് ആദ്യത്തെ കടി മൂക്കിനിട് തന്നെ… എന്റെ കുഞ്ഞരിപ്പല്ലിന്റെ പാട് ഇപ്പോഴും ആ മൂക്കിന്റെ സൈഡിൽ ഉണ്ട്….അന്ന് തൊട്ടു തക്കം കിട്ടിയാൽ ആൾക്ക് പണി കൊടുക്കും… രുദ്രേട്ടനു മാത്രം അല്ല മൊത്തത്തിൽ നാട്ടുകാർക്കു വരെ ശല്യം ആയി തുടങ്ങിട്ടുണ്ട്…. പാവം രുക്കു അവൾ ഇതിലൊന്നും പെടില്ലേലും എന്റെ കൂടെ ഉള്ള നടപ്പ് കാരണം അവൾക്കും കിട്ടുന്നുണ്ട് ആവശ്യത്തിന്… ഹാ….. മേടിച്ചോട്ടെ… കൂടെ കൂടല്ലേ എന്ന്‌ പറഞ്ഞ കേകണ്ട … അവളുടെ ജീവൻ ആണ് ഞാൻ… തിരിച്ചും.. അപ്പൊ ഇന്നത്തെ പുകിൽ എന്തിനാണെന്ന് വച്ചാൽ…..സ്കൂൾ ബസിൽ കയറാതെ പതുക്കെ അടി തൂങ്ങി വരുന്ന വഴി…. പറമ്പിലെ പണിചെയുന്ന വക്കനെ കാണുന്നെ കൈയിൽ ഒരു കുടം കള്ളും… വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചാൽ…….

പറയാൻ ഉള്ള ഉത്തരം…… ഇതെന്താ….. കള്ളാണോ…..? അതേ കുഞ്ഞേ… വക്കനു വൈകിട്ട് ഇച്ചിരി മോന്ത്യ അടിക്കണം… അയാൾ തല ചൊറിഞ്ഞു…. കുഞ്ഞു അമ്മാവനോടൊന്നും പറയാൻ നിക്കല്ലേ… പറയില്ല… പക്ഷെ ഇച്ചിരി എനിക്ക് തരണം….. അയ്യോ കുഞ്ഞേ… മ്മ്.. എന്താ പറ്റില്ലേ…… ഇപ്പൊ അമ്മാവനോട് പറയും…. അല്ലെ തന്നെ ചെല്ലമ്മേ നിങ്ങൾ കള്ളുകുടിച്ചു ഉപദ്രവിക്കുന്നു എന്ന പരാതി…. അമ്മാവൻ കാണാൻ ഇരിക്കുവാ….. അയ്യോ വേണ്ട ഞാൻ തരാം…. അയാൾ ചുറ്റും നോക്കി… നിനക്ക് വേണോടി……. രാക്കിളി.. നിക്ക്‌ വേണ്ട … അച്ഛൻ അറിഞ്ഞാൽ കൊല്ലും…. വേണ്ടങ്കിൽ വേണ്ട…..എനിക്ക് വേണം…എന്റെ കൈകുമ്പിളിലേക് വക്കൻ കള്ള് ഒഴിച്ച് തന്നു…. കുടിച്ചോണ്ടിരിക്കുമ്പോ ഒരു അലർച്ച…. ഡീ അസത്തെ……. അമ്മാവൻ ….. വക്കൻ ഓടി …രുക്കു നിന്നു വിറകുകയാണ്…… കൈയിൽ കിട്ടിയ മടൽ എടുത്ത് മുതുകിനു തന്നെ തന്നു…… പാവം അവക്കും കിട്ടി…

അതിന്റെ ബാക്കി ആണ് ഇവിടെ നടക്കുന്ന കോലാഹലം…. ഇങ്ങേര്ക് നിർത്താൻ ആയില്ലേ… കട്ടിലിന്റെ അടിയിൽ കിടന്നു ചെവി ഒന്ന് തോണ്ടി…… അവൾ എന്തിയെടി വിളിക്… അയ്യോ എന്റെ ഊഴം എത്തി…കാലൻ ഇന്ന് എന്നെ വറത്തെടുക്കും….. നിന്നോടല്ലേ ചോദിച്ചേ…. നീ പറഞ്ഞില്ലേൽ നിനക്കായിരിക്കും അടി വീഴുന്നെ…. ഓ… ഇറങ്ങി ചെന്നേക്കാം…. അല്ലേൽ ആ പാവത്തിനെ എടുത്തിട്ട് മെതിക്കും… മുഴുവൻ നിന്നു കൊണ്ടാലും അത് എന്നെ ഒറ്റി കൊടുക്കില്ല…. പതുക്കെ കട്ടിലിന്റെ അടിയിൽ നിന്നും നിരങ്ങി മുകളിലോട്ടു നോക്കി…. രുദ്രന്റെ കണ്ണുകൾ നിന്നു കത്തുവാന്…. ദൈവമേ സംഹാരതാണ്ഡവം ആണല്ലോ…. ഇതിന്റെ അടിയിൽ ആരുന്നോടി….. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു… ഒരു കൈ കൊണ്ട് തുക്കി എടുത്ത് നിർത്തി….. വിട് രുദ്രേട്ട വേദനിക്കുന്നു…..

അവളുടെ കൈകൾ അവൻ ഞെരുക്കി…. എന്ത് ധൈര്യത്തിൽ ആണ് നീ ഈ തോന്നിവാസം കാണിച്ചത്… നിനക്കുള്ള അവസാന വാണിങ് ആണ്… നീ നന്നാവില്ല… അത് ഞങ്ങള്ക്ക് ഉറപ്പായി…. ഇനി ഇവളെ കൂടി ചീത്ത ആക്കാൻ ആണെങ്കിൽ വച്ചേക്കില്ല ഞാൻ…. അയ്യടാ ഏട്ടന്റെ പുന്നാര പെങ്ങള് …. കണ്ണേട്ടനും ആയിട്ടുള്ള അവടെ ചുറ്റിക്കളി എനിക്ക് അല്ലെ അറിയൂ….. അവൾ പിറു പിറുത്തു എന്താടി നോക്കി പേടിപ്പിക്കുന്നെ…. ഒന്നുല്ല….. എന്നാൽ പൊക്കോ…. അവൾ രുക്കുന്റെ അടുത്തേക് പോകാൻ ഒരുങ്ങി.. അങ്ങോട്ടല്ല….. പുറത്തേക് രണ്ടിന്റേം ഒരുമിച്ചുള്ള കിടപ്പും പഠിപ്പും എല്ലാം ഇന്നത്തെ കൊണ്ട് നിറതോക്കോണം…. നിന്റെ സാധങ്ങൾ എല്ലാം എടുത്ത് അപ്പച്ചിടെ മുറിയിലേക്കു പൊക്കോണം… അത് പറഞ്ഞു അവൻ കലിപ്പിച്ചു ഒന്ന് നോക്കിട് ഇറങ്ങി പോയി….. രാക്കിളി പണി പാളിയല്ലോ….

എല്ലാം നിന്റെ കുഴപ്പമാ…. ഞാൻ അപ്പോഴേ പറഞ്ഞതാ… വേണ്ടാന്ന്…. നീ പോയ ഞാൻ എങ്ങനാടാ…. എനിക്ക് നീ പറഞ്ഞു തന്നാലേ വല്ലോം തലേ കേറൂ… നീ ഉള്ള കൊണ്ടാണ് ഞാൻ ജയിക്കുവെലും ചെയ്യുന്നേ….. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് മോളെ ദാസാ… തത്കാലം ഞാൻ വിട…. രണ്ട് ദിവസം കഴിയുമ്പോ ഞാൻ ഇങ്ങു വരില്ലേ….. അവൾ ബുക്‌സും കുറച്ചു തുണി ആയി പുറത്തിറങ്ങി…. എല്ലാം കെട്ടു കൊണ്ട് അമ്മയും അമ്മായിയും…. അമ്മായി ചിരിക്കുന്നുണ്ട്…… ഇവർ മൂന്നു പേരെകാളും അമ്മായിക്ക് കാര്യം എന്നെ തന്നെ ആണ്….. എന്നെ കൊഞ്ചിച്ചു വഷളാകുന്നത് അമ്മായി ആണന്നു പറഞ്ഞു പാവത്തിനെ അമ്മാവൻ ഒരുപാട് വഴക് പറയാറുണ്ട്…. അമ്മയുടെ മുഖം ഒരു കൊട്ട ഉണ്ട്…..

അയ്യോടാ എന്റെ തങ്കുന് എന്തുപറ്റി……. അമ്മയുടെ തോളിൽ കൈ ഇട്ടു.. കൈ തട്ടി മാറ്റി കലിപ്പിച്ചു ഒന്ന് നോക്കിട്ട് ഒറ്റ പോക്ക്… എവിടെ പോവാൻ പോയിരുന്നു പതം പറഞ്ഞു കരയാൻ അല്ലാതെന്ത്….. ശോഭകുട്ടി … നെക്സ്റ്റ് ഊഴം അമ്മായിക്കണ്… പോഡി ഞാൻ നിന്നോട് മിണ്ടില്ല…. ഇത് ഇത്തിരി കടന്നു പോയി….. കെട്ട് ഇറങ്ങിയില്ലേൽ കുറച്ചു മോര് എടുകാം… എന്റെ ശോഭകുട്ടി ഇതാ ഇപ്പോ തമാശാ ആയെ…. ഞാൻ കൈയിൽ മേടിച്ചു എന്ന്‌ സത്യമാ… പക്ഷെ ഒന്ന് രുചി അറിയാൻ പോലും പറ്റിയില്ല…. അതിനു മുൻപ് വല്യ കാർന്നോരു പൊക്കിയില്ലേ….. ഡി.. നിന്നെ ഞാൻ….. അവർ അവളെ ചെറുതായി ഒന്ന് തല്ലി….. ചെല്ല് മോളെ അമ്മേടെ അടുത്തേക്… നാത്തൂന് ഭയങ്കര വിഷമം ആയിട്ടുണ്ട്…. തങ്കുനേ ഞൻ പതപ്പിച്ചോളാം… അമ്മായി എനിക്ക് ഒരു ഗ്ലാസ് ചായ വല്ലാത്ത വിശപ്…

രുദ്രേട്ടൻ പെട്ടന്ന് വന്ന കൊണ്ട് ഒന്നും കഴിച്ചില്ല… പേടിച്ചിട്ടൊന്നും അല്ല… പിന്നെ… പിന്നെ…. ഞാനായിട്ട് എന്തിനാ… സ്വയം തല്ലു വാങ്ങി കൂട്ടുന്നെ….. ശോഭ ഒന്ന് ചിരിച്ചു…. മ്മ്മ്… ഞാൻ കൊണ്ട് വരാം… വാവ ചെല്ല്… അവൾ അടുക്കളയിലേക് പോയി…. തങ്കു………ഏയ്…… തങ്കമണി……. നീ എന്നോടൊന്നും മിണ്ടണ്ട…. അവർ സാരി തലപ്പ് കൊണ്ട് മൂക്ക് ചീറ്റി….. അയ്യേ…. ഇതെന്താ ഒരു മാനേഴ്സ് ഇല്ലാതെ… ഒന്നില്ലേലും സബ് കല്ലെക്ടറുടെ അമ്മ അല്ലെ…. പിന്നെ ips കാരന്റെ പുന്നാര അപ്പച്ചിയും…. ഓ നിനക്ക് വല്യ മാനേഴ്സ് ആണല്ലോ അതാണല്ലോ വഴിന്ന് കണ്ട….. ഓ കമ്മോൺ തങ്കു…. ഇത് ഒകെ എന്റെ ചിന്ന തമാശ അല്ലെ….. വാവേ…. മോള് അമ്മാവനെ ഇങ്ങനെ വേദനിപ്പിക്കരുത്…. രുക്കു പഠിക്കാൻ മോശം ആണെങ്കിലും നിന്റെ ഏട്ടനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ആണ്… പക്ഷെ നിയോ….

പഠിക്കാൻ നീ മിടുക്കി ആയത് കൊണ്ടാണ് അമ്മാവൻ നിന്റെ കുസൃതി പലതും ക്ഷമിക്കുന്നെ….. പക്ഷെ ഇത്…. നിങ്ങൾ രണ്ട് കുഞ്ഞുങ്ങളേം കൊണ്ട് ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചതാ ഞാൻ…… അമ്മാവനാ നമുക്ക്…… നീ ആയിട്ട് നന്ദി കേട് കാട്ടരുത്….. അയ്യോ എന്റെ തങ്കു എനിക്ക് ഇത് ഒകെ അറിയാം….. അമ്മാവന്റെ മക്കടെ കൂടെ നിങ്ങളെ പഠിപ്പിച്ചു…. അവർ പഠിക്കുന്ന അതേ സ്കൂളിൽ….. നിയാണ് ഇന്ന് അമ്മാവന്റെ സങ്കടം…… എന്റെ നാത്തൂനേ കൊച്ചിനെ കൂടി വിഷമിപ്പിക്കാതെ….. ഇത് ഒകെ അവൾക് അറിയാവുന്ന കാര്യം അല്ലെ…. പിന്നെ ഈ വീട് ഒന്ന് ഉണരാണേൽ എന്റെ വാവ വരണം… രുക്കു ആണേൽ വാ തുറന്നു ഒന്നും മിണ്ടില്ല…. രുദ്രൻ ഇരുപത്തിനാലു മണിക്കൂറും ദേഷ്യവും…..

ഇപ്പൊ അത് കുടുതലുമാ ചന്ദു ഇവിടെ ഇല്ലതെന്റെയാ അത്….. ഒന്നിലേൽ ഇവനെ പാലക്കാട്ടേക് ട്രാൻസ്ഫർ കിട്ടണം അല്ലെ അവൻ ഇവിടെ വരണം…. എന്നാലേ അവൻ തണുക്കു… ഇന്നാ മോളെ ചായേം പലഹാരോം…. eന്റെ കൊച്ചു ഒന്നും കഴിച്ചിട്ടില്ല ഇത് വരെ….. ശോഭ ചായ കൊടുത്തു കൊണ്ട്…. കയ്യിൽ ഇരുന്ന ഇല അട മുറിച്ചു അവളുടെ വായിൽ വച്ചു കൊടുത്തു……. “ഒരു തൊട്ടിൽ കെട്ടി താരാട്ടു പാടി ഉറക്കുവേം കൂടി ചെയ്യ്….. ” അവർ തിരിഞ്ഞു നോക്കി… രുദ്രൻ ആണ്….. നിന്റെ എക്സാം അല്ലെ അടുത്ത ആഴ്ച…. മ്മ്…അതേ….. അവളേം കൂട്ടി വാ…. രണ്ട് ദിവസം ഞാൻ ലീവാ… നന്നാകാൻ പറ്റുവോ എന്ന്‌ നോക്കട്ടെ….. “നന്നാക്കാൻ ഞാൻ എന്താ റേഡിയോ ആണോ… “അവൾ പിറു പിറുത്തു… ശോഭ അവളുടെ കയ്യിൽ മുറുകെ ഒന്നു ഞെക്കി കണ്ണുകൾ കൊണ്ട് മിണ്ടരുതെന്നു കാണിച്ചു…

വേണം മോനെ ഇവളെ നേരെ ആക്കാൻ നിനക്കെ പറ്റു….. ഒരാളെ പോലും പേടി ഇല്ല…. യൂ ടു ബ്രൂട്ടസ് തങ്കു….. അവൾ അമ്മയെ നോക്കി…. ഹും….. കഴിച്ചു കഴിഞ്ഞു വന്നേക്കണം…. അവൾ തല ആട്ടി…. മോള് മൊത്തം കഴിക്ക്…. പിന്നെ പടിക്കുന്ന കാര്യത്തിൽ എന്റെ കുഞ്ഞിനെ തോപ്പിക്കാൻ അവൻ അല്ല അവന്റെ അച്ഛൻ വിചാരിച്ചാൽ നടക്കില്ല… ആഹാ… ശോഭ പോയി… അപ്പോ തങ്കു ഞാൻ അങ്ക തട്ടിലേക് പോകുന്നു… അനുഗ്രഹിച്ചു വിട് പെറ്റൊരമ്മേ…. പോടീ അവിടുന്ന്….. രാക്കിളി… നീ എന്ത് എടുക്കുവാ… വേഗം വാ രുദ്രേട്ടൻ പഠിക്കാൻ ചെല്ലാൻ പറഞ്ഞു… അയ്യോ വാവേ… ഞാനില്ല… എനിക്ക് രുദ്രേട്ടൻ പടിപ്പിക്കണ്ട…. തല്ലി കൊല്ലും… ഒന്നും മനസ്സിൽ അകത്തും ഇല്ല…. രാക്ഷസൻ കടിച്ചു കീറാൻ വരുന്ന പോലാ എനിക്ക് തോന്നുന്നേ…. നിന്നെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു…

വന്നില്ലേൽ കൊമ്പ് കുലുക്കി ഇങ്ങോട് വരും…. വരാം…. പ്രോബ്ലെംസ് വല്ലോം തന്നാൽ നീ എന്നെ ഹെല്പ് ചെയ്യാമോ…. പ്ലസ് വണ്ണിൽ പഠിക്കുന്ന ഞാൻ പ്ലസ് ടു നു പഠിക്കുന്ന നിന്റ പ്രോബ്ലെംസ് സോൾവ് ചെയ്യാൻ…. സോൾവ് ചെയ്യണ്ട ഒന്ന് സഹായിച്ച മതി….. മ്മ്… നോക്കട്ടെ…. നീ വാ… രണ്ട് പേരും ഡൈനിങ്ങ് ടേബിൾ ന്റെ ഇരുവശത്തും സ്ഥാനം ഉറപ്പിച്ചു…. രുദ്രൻ വന്നു… കയ്യിൽ ഒരു വല്യ ചൂരൽ ഉണ്ട്…. രണ്ടിന്റേം കണ്ണ് തള്ളി…. എന്തായാലും വാങ്ങി കൂട്ടും അത് പോലെ കലിപ്പിലാണ് ആളു… എന്താ നോക്കി ഇരിക്കുന്നെ രണ്ടും…. മ്മ്…. മാത്‍സ് എടുക്… അവൻ വീണയുടെ ബുക്സ് പിടിച്ചു വാങ്ങി…രണ്ട് പ്രോബ്ലംസ് ടിക്ക് ചെയ്തു കൊടുത്തു… മ്മ്മ്… സോൾവ് ചെയ്യ്…. രുദ്രേട്ട…ഇത്.. ഞങ്ങളെ പഠിപ്പിച്ചിട്ടില്ല…. പിന്നെ എക്സമിനു ഈ പോർഷൻ…. അവളുടെ പുറം അടിച്ചു പൊളിയുന്ന ശബ്ദം ആണ് പിന്നീട് കേട്ടത്….. അവൾ അലറി കരഞ്ഞു പോയി രുക്കു ചെവി പൊത്തി കണ്ണടച്ചു ഇരുന്നു…

അവൾ വിറക്കുന്നുണ്ട്…. വീണ അടി കിട്ടിയ ഇടത്ത് പൊത്തി പിടിച്ചു കരയുവാണ്…. വാ പോത്തെടി…. നിന്റെ ശബ്ദം ഇവിടെ കെട്ടു പോകരുത്…. വേണ്ട വേണ്ട എന്ന്‌ വക്കും തോറും അഹങ്കരിക്കുന്ന വന്നു വന്നു പഠിക്കണം എന്നും ഇല്ല…. സത്യത്തിൽ അവൻ അവളെ തല്ലാൻ ഓരോ കാരണം ഉണ്ടാക്കുവാന്…. ശോഭ ഓടി വന്നു…. നിർത്തെടാ… നിന്റെ ട്യൂഷൻ… അവള് പഠിച്ചോളും നിന്റെ സഹായം വേണ്ട… അവർ ആ വടി വാങ്ങി ഓടിച്ചു കളഞ്ഞു… നീ വാ മോളെ അവർ അവളെ താങ്ങി പിടിച്ചു…. അവൾ ഏങ്ങൽ അടിച്ചു കരയുകയാണ്…എന്നിട്ടും അവന്റെ മനസ്‌ ഒരു ശകലം പോലും അലിഞ്ഞില്ല.. അവൻ രുക്കുനെ നോക്കി അവൾ പേടിച്ചു ഇരികുവാണ്… ഓ നിന്റെ കാര്യം പിന്നെ പറയണ്ടല്ലോ… മാത്‍സ് എന്ന്‌ ഒരുമിച്ച് എഴുതണേൽ അപ്പുറത്തെ പേപ്പറിൽ നോക്കണം…. എണിറ്റു പോടീ…. അവൻ ദേഷ്യത്തോടെ ഒടിഞ്ഞ ചൂരൽ വലിച്ചു എറിഞ്ഞു… അവന്റെ മുറിയിലേക്കു പോയി….

മോളെ നീ ഇങ്ങനെ കരയാതെ…. ശോഭ അവളെ ആശ്വസിപ്പിച്ചു…. ഞാൻ….. എനിക്ക്.. ആ പോർഷൻ ഇല്ല അമ്മായി അത് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല… പിന്നെ… ഞാൻ എങ്ങനാ…. അവൾ ഏങ്ങൽ അടിച്ചു…. രുദ്രേട്ടൻ മനപ്പൂർവമാ എന്നെ… പോട്ടെ അമ്മാവൻ വരട്ടെ അമ്മായി പറഞ്ഞു കൊടുകാം… നമുക്ക് അവനെ ഇരുട്ടത് കിടത്തി വെളിച്ചത് ഉരുട്ടാം…. എന്താ ശോഭേ ഇവിടെ… ഇവളുമാര് പഠിക്കാൻ പോയത് അല്ലെ… ഞാൻ ആ തക്കാളിക്ക് കുറച്ചു വെള്ളം ഒഴിക്കുവരുന്നു… എന്റെ നാത്തൂനേ ആ ചെറുക്കൻ കൊച്ചിന്റെ പുറം തല്ലി പൊളിച്ചു… ദാ നോകിയെ… കണക്കായി പോയി ഒരെണ്ണം തരണം എന്ന്‌ ഞാൻ വിചാരിച്ചതാ…. അവനായിട് തന്നലോ.. എന്തോ കിട്ടിയാലും നാണം എന്ന ഒന്നില്ലല്ലോ…. അമ്മാവൻ അടിച്ചാൽ എനിക്ക് ഇത്രേം സങ്കടം വരില്ല പക്ഷെ രുദ്രേട്ടൻ….. പോട്ട് മോളെ… കരയാതെ ശോഭ അവളെ ചേർത്തു പിടിച്ചു…

രുദ്രനും മനസ്‌ ആകെ അസ്വസ്ഥമായി…. ചെ അത്രേം വേണ്ടാരുന്നു…. ഒന്നില്ലേലും അവൾ കുഞ്ഞു അല്ലെ…. അവളോട് കൂടരുത് എന്നൊക്കെ രുക്കുനോട് പറയും എങ്കിലും അവരുടെ കൂട്ട് എല്ലാർക്കും ഇഷ്ടം ആണ്… അവൾ രുക്കുനെ പോലെ അല്ല പഠിക്കാൻ മിടുക്കി ആണ്… പക്ഷെ അവളുടെ കുസൃതികൾ… ഒരു പരിധി വരെ സഹികം… ചിലപ്പോ അവൾ അതിരു വിടുന്നു അതാ തനിക് അവളോടുള്ള ദേഷ്യം….. എന്നാലും അവൾ കുഞ്ഞു അല്ലെ…. വേണ്ടാരുന്നു നൊന്ത് കാണും ഒരു പാട്…. അവൻ അവളുടെ മുറിയിലേക്കു ചെന്നു… അവൾ തലയിണയിൽ മുഖം താഴ്ത്തി കിടക്കുവാണ് വാവേ… അവൾ അനങ്ങിയില്ല….. ഡി വാവേ…………… പിണക്കം ആണോ…. ആണെങ്കിൽ….. അപ്പൊ പിന്നെ ഞാൻ ഇത് ആർക്കു കൊടുക്കും… അവൾ തല പൊക്കി നോക്കി ഡയറി മിൽക്ക് സിൽക്ക്….

എന്റെ പോന്നു തമ്പുരാനെ പിന്നെ ചുറ്റും ഒന്നും കാണാൻ പോലും പറ്റില്ല…. അവൾ അത് തട്ടി പറിച്ചു വാങ്ങി… അപ്പൊ ഇതിനു പിണക്കം ഇല്ലേ… ഡയറി മിൽക്ക് എന്ത് പിഴച്ചു…. അത് മുഴുവൻ മുഖത്തു തേച്ചോണ്ട് അവൾ കഴിക്കുകയാണ്…. ഡി ആ മുഖത്തെ എങ്കിലും തുടച്ചു കള…. ഈൗ അവൾ ഒന്ന് ഇളിച്ചു….. ഇനി ഇങ്ങനെ ഒന്നും കാട്ടരുത് കേട്ടോ…… ഓ…. നോക്കാം…. രുദ്ര അച്ഛൻ വിളിക്കുന്നു താഴോട്ട് ചെല്ലാൻ…. എല്ലാവരും എന്താ അപ്പച്ചി….. കാര്യം.. ഓ ഇവിടെ നടക്കുന്നെ ഒന്നും കാര്യം അല്ലല്ലോ… വൈകിട്ടതിന്റെ ബാക്കി ആരിക്കും… അവൾ പുറം ഒന്ന് നിവർത്തി… മടല് കൊണ്ട് ആഞ്ഞൊരെണ്ണം കിട്ടിതാ… ഊൗ….. രുദ്രേട്ട….. മ്മ്…. എന്താ…. അത്… പിന്നെ…..അമ്മാവൻ എന്തേലും പറഞ്ഞ ഒന്ന് സപ്പോർട്ട് ചായ്‌വോ… ഞാനോ…. എന്റെ പോന്നു വാവേ…..

അങ്ങേരു ഡിജിപി ആണ് അറിയാല്ലോ… വോ…. വല്യോത് ദുർഗ പ്രസാദ് അല്ലെ… അവൾ മുഖം കോട്ടി… അല്ലാതെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അല്ലല്ലോ…. അല്ലല്ലോ… എന്ന എന്റെ പൊന്നു മോൾടെ വക്കാലത്തു ഞാൻ റിജെക്ട് ചെയ്തു.. തന്നെ അനുഭവിച്ചോ…. ശോ…… ഒരു തമാശ പറയാനും പറ്റില്ലേ… കൊച്ചുകള്ളൻ.. അവന്റെ താടിക്കു ഒരു കുത്തു കൊടുത്തു…. മ്മ്മ്മ്…. നീ വാ… നമുക്ക് നോകാം…. പ്ലീസ് അവൾ കെഞ്ചി….. താഴെ എല്ലാവരും വട്ട മേശ സമ്മേളനത്തിലാണ്…. നടുക്ക് പ്രൗഢ ഗംഭീരൻ ആയി വല്യോത് ദുർഗ പ്രസാദ്… ചുറ്റിനും പ്രജകൾ… മ്മ്മ്….. ഇവിടെ വന്നിരിക്ക്…. അയാൾ ആജ്ഞാപിച്ചു…. ഈശ്വര…. കലിപ്പ് തീർന്നില്ലേ…. അവൾ രുദ്രന്റെ പുറകിൽ ഒളിച്ചു…. അവൻ ഇരുന്നു…. തൊട്ടു അടുത്ത കസേരയിൽ ഇരിക്കാൻ അവൾ കസേര പുറകോട്ടു വലിച്ചു….

നീ അവിടെ അല്ല……. എന്റെ അടുത്ത്….. പെട്ടു…. അവൾ പതുക്കെ രുദ്രന്റെ ചെവിയിൽ പറഞ്ഞു…. മ്മ് ചെല്ല് ചെല്ല്….. ദുർഗ പ്രസാദിന്റെ അടുത്ത് ചെന്നു ഇരുന്നു അവൾ…. അയാളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ല അവൾ തല കുനിച്ചു തന്നെ ഇരുന്നു….. ഞാൻ പറയാൻ പോകുന്നത് എന്താണന്നു മനസ്സിലായോ……. അയാൾ ശബ്ദം കനപ്പിച്ചു തന്നെ ചോദിച്ചു…… വീണെടെ കാര്യം അല്ലെ…… അവൾ ഇനി അങ്ങനെ ചെയ്യില്ല ഏട്ടാ….. ഞാൻ നോക്കിക്കൊള്ളാം..തങ്കം പറഞ്ഞു….. ഹഹ.. ആരു പറഞ്ഞു അവളുടെ കാര്യം ആണന്നു… അവൾ ഒരു കുസൃതി കാണിച്ചു… പ്രായത്തിന്റെ കുറുമ്പ്…ഞാൻ അവളെ ശിക്ഷിച്ചു… എനിക്ക് അതിനു അധികാരം ഇല്ലേ…. ഹോ…. രക്ഷപെട്ടു…. അമ്മാവനെ ഒന്ന് നോക്കി…. തലക്കു പുറകിൽ വട്ടത്തിൽ പ്രകാശം ഉണ്ടോ എന്ന്‌…. ഉണ്ട്.. ഉണ്ട് പുറകിലേ ബൾബിന്റെ വെട്ടം ഉണ്ട്…

തത്കാലം അത് വച്ചു അഡ്ജസ്റ്റ് ചെയ്യാം….. ചിന്തിച്ചു കൊണ്ട് നോക്കിത് രുദ്രേട്ടനെ ആണ്…. തനിക്കു വച്ചിട്ടുണ്ട്….അടിയുടെ വേദന….. ഹോ…. അവൾ കൈ തിരുമ്മി…. അവൻ പതുക്കെ “ഡയറി മിൽക്ക്” എന്ന്‌ പറഞ്ഞു എപ്പ…. എനിക്ക് ഒന്നും അറിഞ്ഞുട…. ദുഷ്ടേ……. അവൻ പല്ല് കടിച്ചു….. അവൾ അമ്മാവനോട് ചേർന്നിരുന്നു…. അപ്പൊ ഞാൻ വിളിച്ചത്….. രുക്കുവിന്റെ കാര്യം സംസാരിക്കാൻ ആണ്….. എല്ലാവരും മുഖത്തോട് മുഖം നോക്കി…. രുക്കു എന്ത് ചെയ്തു…. അവൾ ഒന്ന് ഞെട്ടി….വീണേ നോക്കി… ഒന്നൂല്ല… ഞാൻ ഇല്ലേ…. അവൾ പതുക്കെ കൈ കൊണ്ട് കാണിച്ചു…. വീണയുടെ ഉള്ളിൽ ആധി കയറി….. (തുടരും )…

Share this story