സിദ്ധവേണി: ഭാഗം 4

സിദ്ധവേണി: ഭാഗം 4

എഴുത്തുകാരി: ധ്വനി

ചുറ്റും മതിൽ കെട്ടിപൊക്കിയപോലെ 5എണ്ണത്തിന്റെ നടുവിൽ നിക്കുന്ന ഞാൻ എങ്ങോട്ടോടും എന്നറിയാതെ മേലോട്ടും നോക്കി എന്റെ തലയിലെ കിളികൾ എല്ലാം വട്ടമിട്ടു പറക്കാനും തുടങ്ങി പക്ഷെ നേരിയ ഒരു ആശ്വാസം തോന്നിയത് പുള്ളിക്ക് എന്നെ മനസിലായില്ല എന്ന് തോന്നിയപ്പോഴാണ്…. ഇവളെ ഞാൻ എവിടെയോ🤔 എന്ന് പറഞ്ഞു പുള്ളിയവിടെ കൊണ്ടുപിടിച്ച ആലോചനയിലാണ് എവിടെ ഞാൻ പിടി കൊടുക്കുവോ ഞാൻ ഉടനെ മുഖം കോടിച്ചുപിടിച്ചു എന്നെ മനസിലാവല്ലേ എന്ന് പരിജയമുള്ള എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു എല്ലാർക്കും കൈക്കൂലിയും ഓഫർ ചെയ്തു.. Get in ദേ രാവിലത്തെ അലർച്ച വീണ്ടും എന്റെ കാതുകളിലേക്ക് #ഇപ്പോൾ നിങ്ങൾക്ക് മനസിലായി കാണുലോ ആരാന്ന് #

ആരൊക്കെയോ പ്രാർത്ഥന കേട്ടുവെന്ന് തോന്നുന്നു -ആത്മ വേഗം ഞങ്ങൾ പോയി ഇരുന്ന് ലാസ്റ്റ് കിടക്കുന്ന രണ്ട് ബെഞ്ച് അത് ഞങ്ങളുടെ ജന്മാവകാശമാണ് ഞാൻ ഇതുവരെ അവിടെയെ ഇരുന്നിട്ടുള്ളു… കോളേജിൽ വന്നു 3വർഷം ആയിട്ടും ഈ ലാസ്റ്റ് ബെഞ്ചിൽ നിന്നൊരു മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല 😆 ok students…നമുക്കൊന്ന് പരിജയപെടാം I’m sidhartth varmma അപ്പോൾ ഇനി മുതൽ നിങ്ങളെ കെമിസ്ട്രി പഠിപ്പിക്കുന്നത് ഞാനായിരിക്കും ഞാൻ ഭയങ്കര സ്ട്രിക്ട് ആണ് എന്നൊന്നും ഞാൻ പറയുന്നില്ല അത്രക്ക് strict ആയിട്ടുള്ള ആളൊന്നുവല്ല ഞാൻ അത്യാവശ്യം കുരുത്തക്കേടുകൾ ഒക്കെ ആവാം പക്ഷെ നിങ്ങളുടെ എല്ലാ തോന്നിവാസത്തിനും ഞാൻ കണ്ണടക്കുമെന്ന് കരുതണ്ട.. മര്യാദക്ക് ആണെങ്കിൽ ഞാനും മര്യാദക്ക് ആണ് മറിച്ചാണെങ്കിൽ നമ്മുടെ ക്ലാസ്സ്‌ സ്മൂത്ത്‌ ആയി പോയെന്ന് വരില്ലാ ഇയാളെന്തിനാ ഈ തല്ലുകൊള്ളിത്തരത്തിന്റെ കാര്യം പറയുമ്പോൾ എന്നെ നോക്കുന്നേ 🤨

– ആത്മ chorus പോലെ ഒരു അറ്റത്തുനിന്നു കുട്ടികൾ എഴുന്നേറ്റ് പേരും ഊരും ഒക്കെ പറയാൻ തുടങ്ങി എനിക്ക് പിന്നെ ഇവരെ ഒക്കെ നേരത്തെ അറിയാവുന്നതുകൊണ്ട് ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു പെട്ടന്നാണ് aa സിംഹഗർജനം എന്റെ കാതിൽ പതിച്ചത് ഹേയ് you last ബെഞ്ച് 2nd one എവിടെ നമ്മൾ ഇതുവല്ലോം കേൾക്കുന്നുണ്ടോ ഞാൻ അവിടെ ഭയങ്കര വായിനോട്ടത്തിൽ ആയിരുന്നു എടോ വീണ്ടും ആ വിളി കേൾക്കുന്നുണ്ട് എവിടുന്ന് ഞാൻ അവിടെ ഗ്രൗണ്ടിൽ കളിക്കുന്ന പിള്ളേരുടെ എണ്ണമെടുത്ത് കൊണ്ടിരിക്കുകയായിരുന്നു തുടരെ തുടരെ കൈക്കിട്ട് കാർത്തുവിന്റെ തട്ട് കിട്ടിയപ്പോഴാണ് ഞാൻ അവിടുന്ന് തലയുയർത്തി നോക്കിയത് ഹോയ് ദേ അങ്ങേരുടെ കണ്ണ് ഇപ്പോൾ പുറത്ത് വരും നോക്കി പേടിപ്പിക്കുന്നുണ്ട് ഞാൻ പതിയെ എഴുന്നേറ്റ് 😳😳

ദേ അങ്ങേര് അടുത്തേക്ക് വരുന്നുണ്ട് പിന്നെ നമുക്കിതൊന്നും പുത്തിരി അല്ലാത്തതുകൊണ്ട് ഞാൻ cool ആയിട്ട് അവിടെനിന്നു അതുകണ്ടതും പുള്ളിയുടെ മുഖം ഒന്നൂടെ ചുവന്നു “പുറത്തെ കണക്കൊക്കെ എടുത്ത് കഴിഞ്ഞോ മഹതിക്ക് കാണാൻ വേണ്ടി വേണമെങ്കിൽ ഞാൻ പുറത്തേക്ക് വിടാം അതാവുമ്പോൾ കുറച്ചൂടി സൗകര്യം ആകുലോ ” aa ചോദ്യം കേട്ടതും ക്ലാസ്സിലുള്ളവർ മുഴുവനും കിടന്ന് ചിരിച്ചു മറിയുന്നുണ്ട് അതല്ലേലും അങ്ങനാണല്ലോ ടീച്ചേർസ് എന്തേലും ചളി പറഞ്ഞാൽ ചിരിച്ചു മറിയാനായിട്ട് കൊറേ എണ്ണം ഉണ്ട് സ്റ്റാൻഡേർഡ് ഇല്ലാത്ത കോമഡിക്ക് ചിരിച്ചുകൊടുക്കുന്ന ബ്ലഡി ഗ്രാമവാസിസ് 😏😏 ” ആ ചോദ്യം കേട്ടതും താങ്ക്സ് sir വളരെ ഉപകാരം എന്ന് പറഞ്ഞു ഇറങ്ങിപ്പോവാൻ എനിക്ക് തോന്നിയതാ പിന്നെ 1st ഡേ പുള്ളിടെ 1st class ആണല്ലോ എന്നോർത്ത് ഞാൻ സ്വയം നിയന്ത്രിച്ചു എന്താ തന്റെ പേര്?? വേണി എന്ത് ഏണിയോ?? ദേ എന്റെ ഇരട്ടപ്പേര് ഇങ്ങേരെ ഇന്ന് ഞാൻ 😠

അത് കേട്ടതും വീണ്ടും ക്ലാസ്സിൽ കൂട്ടച്ചിരി ഞാൻ നോക്കിയപ്പോൾ എന്റെ chunkz തെണ്ടികൾ കിടന്ന് ഭയങ്കര ചിരി ഏണി അല്ല sir വേണി… വേണി രാഘവ് മ്മ് എവിടെയാ തന്റെ വീട്?? സാറിന്റെ വീടിന്റെ തൊട്ട് അടുത്ത് -ആത്മ എന്തേലും പറഞ്ഞോ?? ഇവിടെ അടുത്ത് തന്നെയാ മ്മ് ഇനി പുറത്തെ കാര്യങ്ങൾ നോക്കി ഇരിക്കാനാണ് ഉദ്ദേശമെങ്കിൽ പുറത്ത്പോയി നിൽക്കേണ്ടി വരും കേട്ടല്ലോ… സിറ്റ് എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് അങ്ങേര് അവിടുന്ന് പോയി ദൈവകൃപ പെട്ടെന്ന് തന്നെ ബെൽ അടിച്ചു ഹാവു രക്ഷപെട്ടു എന്ന് ഞാൻ പറഞ്ഞതും ശബ്ദം ഒരൽപ്പം കൂടിപ്പോയി എന്നെ ഒന്ന് ഇരുത്തിനോക്കിയിട്ട് അങ്ങേരു ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോയി ഉച്ച വരെ കത്തിവെച്ചു സമയം കളഞ്ഞു..

ഉച്ച ആയപ്പോൾ ദേ SFI വക എന്തോ സ്ട്രൈക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണെനിക്ക് തോന്നിയത് ഇന്നത്തെ കണിയായി സാറിനെ കണ്ടപ്പോൾ പറന്നുപോയതാ എന്റെ കിളികൾ അത്രയും ഇതുവരെ തിരിച്ചു കൂട്ടിൽ കേറിയിട്ടില്ല എന്താകുവോ ആവോ… പുതിയ സാർ വരുമ്പോഴേ ഒരു ഇമ്പ്രെഷൻ ഉണ്ടാക്കിയെടുക്കേണ്ടതിനു പകരം അങ്ങേരുടെ കണ്ണിൽ കരടായി ഛേ വേണ്ടായിരുന്നു☹ ഇനിയിപ്പോൾ വരുന്നിടത്ത് വെച്ച് കാണാം എന്നൊക്കെ കണക്കുകൂട്ടി ഞാൻ ക്ലാസ്സിൽ നിന്ന് നമ്മുടെ പടകളെ കൂട്ടി ഇറങ്ങി.. പെട്ടെന്നാണ് പിള്ളേരെല്ലാം പലവഴി ഓടുന്നത് കണ്ടത് എന്തോ അടിയെന്നോ ഒക്കെ പറയുന്നേ കേട്ടു…

പിന്നെ അധികനേരം അവിടെ നിക്കാൻ അവരാരും സമ്മതിച്ചില്ല എനിക്ക് തല്ലു കാണണമെന്ന് ഉണ്ടായിരുന്നു എങ്കിലും കാർത്തിയൊക്കെ കൂടി എന്നെ പറഞ്ഞുവിട്ടു ബസ് ഇറങ്ങി കണ്ട പുല്ലിനോടും പൂവിനോടും വരെ വിശേഷം ചോദിച്ചു ഹോ പണ്ടാരം വെയിലുകൊണ്ട് മടുത്തു ഇപ്പോൾ ഒരു കാർ വന്നെന്നെ പൊക്കിക്കൊണ്ട് പോയിരുന്നെങ്കിൽ പറഞ്ഞു തീർന്നപ്പോഴാണ് വേണിയേച്ചി എന്നൊരു വിളി കേട്ടത് നോക്കുമ്പോൾ ദേ അർപ്പു ( മനസിലായില്ല.. അർപ്പിതിനെ രാവിലെ പരിജയപെട്ടപ്പോൾ അവൻ ഞാൻ പ്രേത്യേകം പേരൊക്കെ ഇട്ടു കൊടുത്തിരുന്നു അർപ്പു 🤪🤪) അവൻ ദേ കൈകാട്ടി വിളിക്കുന്നുണ്ട് ഞാൻ ഓടി പോയി കാറിൽ കേറി വെയിലും കൊണ്ട് മടുത്തു വരുവായിരുന്നല്ലോ ഇങ്ങനൊരു ചാൻസ് കിട്ടിയാൽ ആരേലും വെറുതെ കളയുവോ ഡോക്ടർ കല്പിച്ചതും പേഷ്യന്റെ ഇച്ഛിച്ചതും മിൽക്ക് കേറിയിരുന്നു അവനോട് കത്തിവെച്ചു

“എന്റെ അർപ്പു ഞാൻ ഇന്ന് ആടിപ്പാടി കോളേജിൽ ചെന്നപ്പോൾ എന്നെ കാത്ത് അവിടെ വലിയൊരു സർപ്രൈസ് ഉണ്ടാരുന്നു ” “എന്ത് സർപ്രൈസ് ആ ചേച്ചി ” “അല്ലറചില്ലറ സർപ്രൈസ് ഒന്നുവല്ല A very big സർപ്രൈസ് ഒരു ആറ്റംബോംബ് എന്നൊക്കെ വേണമെങ്കിൽ പറയാം ” “ആറ്റം ബോംബോ ” “മ്മ് ഒരു കണക്കിന് atombomb ആ പക്ഷെ ഒരു മനുഷ്യരൂപമൊക്കെ ഉണ്ട് കക്ഷിക്ക് ” “മനുഷ്യരൂപമുള്ള ആറ്റം ബോംബ് ഓ ” “മ്മ് അതേ പേരുപറഞ്ഞാൽ നീ അറിയും… ചെറുതായിട്ട് നിന്റെ ചേട്ടനായിട്ട് വരും mr. sidharth varmma ” പറഞ്ഞു തീർന്നതും അവൻ എന്നെ കണ്ണും കലശവും കാണിച്ചു എന്തൊക്കെയോ expression ഇടുന്നുണ്ട് എവിടെ ഞാൻ ഇത് വല്ലോം അറിയുന്നുണ്ടോ കത്തിവെച്ചു കത്തിവെച്ചു വീടെത്താറായപ്പോളാണ് driving സീറ്റിലേക് എന്റെ കണ്ണുപാഞ്ഞത് ദേ ഇരിക്കുന്നു മാടൻ സോറി മാഷ് (മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ.. പക്ഷെ ദേഷ്യം വരുമ്പോൾ ഞാൻ അത് ഇടക്കിടക്കു മറക്കും )

ഞാൻ നോക്കുമ്പോൾ ദേ front mirroriloode എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു.. അപ്പോഴാണ് ഞാൻ ഇത്രയും നേരം പറഞ്ഞതൊക്കെ ഇങ്ങേർ ലൈവ് ആയിട്ട് കേട്ടുകൊണ്ട് ഇരിക്കുവായിരുന്നു എന്നെനിക്ക് മനസിലായത് സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു 🎶🎶 എവിടുന്നോ ഒരു chorus കേൾക്കുന്നുണ്ടല്ലോ ഓഹ് ഗോഡ് അതെന്റെ മരണമണി ആണ് പിന്നെ ഞാൻ അങ്ങോട്ട് സൈലന്റ് ആയി വീടെത്തിയതും ഞാനും അഭിയും കാറിൽനിന്ന് ചാടി ഇറങ്ങി അവൻ നേരെ വീട്ടിലേക്ക് ഓടികേറി ഞാൻ എളുപ്പത്തിൽ മതിൽ ചാടി പോവാൻ തുടങ്ങിയതും പുറകിൽ നിന്ന് വിളി വന്നു സ്വിച്ച് ഇട്ടപോലെ ഞാൻ സ്റ്റക്ക് ആയി ഈശ്വരാ എന്റെ ശവപെട്ടിയിലെ അവസാനത്തെ ആണി ആണല്ലോ ഞാൻ അടിച്ചു കയറ്റിയത് -ആത്മ…….. തുടരും….

സിദ്ധവേണി: ഭാഗം 3

Share this story