അഭിലാഷ: ഭാഗം 11

അഭിലാഷ: ഭാഗം 11

എഴുത്തുകാരി: ഭദ്ര ആലില

“”നോക്കിക്കെ… ഇത് അത്രക് ഇഷ്ടത്തോടെ എഴുതി വച്ചിട്ട് പോയതാ ആ പാവം… വേണ്ടീരുന്നില്ല ചേച്ചി…. ഒരു വാക്ക്… ഇഷ്ട്ടന്ന് പറഞ്ഞിരുന്നേൽ….”” മൗനമായിരിക്കുന്ന നിശയെ നോക്കി കുറച്ചു നേരം അവിടെ തന്നെ നിന്നു ദേവു… ബോറടിച്ചപ്പോൾ വെറുതെ ഡയറിയുടെ താളുകൾ മറിച്ചു…. പിന്നെ ചിരിച്ചു കൊണ്ടു പുറത്തേക് ഓടി. “”അഭിച്ചാ …. ഒന്നിങ്ങു നോക്കെ…”” മുന്നിലേക്ക് നീട്ടി പിടിച്ച ഡയറിയുടെ താളുകളിലൂടെ കണ്ണിമ വെട്ടാതെ നോക്കി… “”ഇത്… ഇത് നിശ എഴുതിയത് ആണോ…”” അത്ഭുതവും സന്തോഷവും കൊണ്ടു കണ്ണുകൾ നിറഞ്ഞു വന്നു . “അല്ല.. ഞാൻ എഴുതിയത് “” കളിയായി പറഞ്ഞവളുടെ കയ്യിൽ നിന്ന് ഡയറി പിടിച്ചു വാങ്ങി… മതി വരാതെ പിന്നെയും പിന്നെയും വായിച്ചു… ചിതറിയ അക്ഷരങ്ങൾക്ക് ഒരുപാട് ഭംഗി തോന്നി …. “””എന്തെന്നില്ലാതെ സന്തോഷം …

ഇത് വരെയില്ലാത്ത സുരക്ഷിതത്വം തോന്നുന്നു ….ആരുമില്ലായ്‍മയിൽ നിന്ന് ആരൊക്കെയോ ഉള്ളത് പോലെ … കണ്ണടച്ചാൽ ഇപ്പോൾ ദുസ്വപ്നങ്ങൾ ഇല്ല… പകരം ഒരാൾ മാത്രം ….”” ആവേശത്തോടെ അടുത്ത പേജ് മറിച്ചു … “”” എപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം…. ഓരോ നിമിഷവും കാണണം കാണണംന്ന് മനസ് വാശി പിടിക്കുന്നത് എന്തേ…. അഭി…. അങ്ങനെ വിളിക്കട്ടെ ഞാൻ .. എന്റെ അഭി എന്ന്… “” പുറകിൽ നിന്ന് എത്തി നോക്കിയിട്ടും വായിക്കാൻ പറ്റാതെ വിഷമത്തിൽ ദേവു മുഖം വീർപ്പിച്ചിരുന്നു…. അവന്റെ മുഖത്തു മിന്നി മായുന്ന പുഞ്ചിരികളിൽ നിന്ന് എന്താവുമെന്ന് ഊഹിച്ചു .ക്ഷമ കേട്ട് അവനെ തോണ്ടി വിളിച്ചു . “”എന്നെ കൂടെ കാണിക്ക് ദുഷ്ടാ ..”” “””ഈ പെണ്ണ് …. ബാ…”” പിടിച്ചു അവളെ അടുത്തിരുത്തി ഓരോന്നും മെല്ലെ വായിച്ചു… “”ഈശ്വര … ഇത് ഡെയിലി എഴുതുന്നുണ്ടല്ലോ… ന്നിട്ട് ഞാൻ അറിഞ്ഞേയില്ല..”” “”നീ പോത്ത് പോലെ കിടന്നുറങ്ങുമ്പോ എഴു‌തീത് ആവും .

“” കളിയാക്കി കൊണ്ടു തന്നെ അടുത്ത പേജ് മറിച്ചു… പെട്ടന്ന് അഭിയുടെ ചിരി മാഞ്ഞു… ഡയറി മടക്കി എഴുന്നേറ്റു.. “”ഞാൻ നിശയുടെ അടുത്ത് ഒന്നു പോയിട്ട് വരാം .. നീ ഇവിടെ ഇരിക്ക് .”” കൂടെ വരാൻ ഒരുങ്ങിയ ദേവുവിനെ തടഞ്ഞു കൊണ്ടു പറഞ്ഞു “”ന്നാ ആ ഡയറി ഇങ്ങു താ…. ഞാൻ ബാക്കി വായിച്ചില്ല…”” “”അയ്യടാ… അത്രയൊക്കെ വായിച്ചാൽ മതി… ഇപ്പോ വരാം…”” പെട്ടന്ന് ഒരു ശൂന്യത തോന്നി ദേവൂന്…. ഉള്ളിൽ എന്തൊക്കെയോ ഉരുകി മറിയുന്നത് പോലെ…. കണ്ണടച്ച് കുറച്ചു നേരം ഇരുന്നു… “”ദേവൂട്ടി ….”” നിശ അവളുടെ അടുത്തായി വന്നിരുന്നു … “”ഒന്ന് ചോദിച്ചാൽ സത്യം പറയോ ചേച്ചിയോട്..?”” “”ഹ്മ്മ്… ന്തേച്ചി …. ചേച്ചി ചോദിക്..??” ആകാംഷയോടെ നോക്കുന്ന അവളുടെ കണ്ണുകളിലേക് തന്നേ നോക്കി… “”അഭിയെ…. അഭിയെ ഇഷ്ടാണോ എന്റെ കുട്ടിക്ക്..?””

“”ഹാ…. ഇഷ്ടാലോ…. എന്തേ…?”” “”ഒന്നുല്ല…. ചേച്ചി വെറുതെ അറിയാൻ….”” എഴുന്നേറ്റു പോകാൻ ഒരുങ്ങിയ അവളുടെ കയ്യിൽ പിടിച്ചു…. എഴുന്നേറ്റു നിന്ന് മുഖത്തോട് മുഖം നോക്കി…. “”അഭിച്ചന്റെ എന്റെ നല്ലൊരു ഫ്രണ്ട് ആണ് … അതിനെക്കൾ എന്റെ ഏട്ടനാണ്… അതുകൊണ്ട് അല്ലെ ഞാൻ അഭിച്ചന്റെ കയ്യിൽ എന്റെ ചേച്ചിയെ ഏൽപ്പിക്കുന്നെ….”” നിശയുടെ മുഖത്തു സന്തോഷം നിറഞ്ഞു…. “” ല്ലാണ്ട്…. ല്ലാണ്ട് ഒരു ഇഷ്ടോമില്ലല്ലോ അല്ലെ… പിന്നെ…. പിന്നെ മോൾക് ഒരു ഇഷ്ടം ഉണ്ടായിരുന്നുന്ന് അറിഞ്ഞാൽ സഹിക്കാൻ കഴിയില്ല ചേച്ചിക്ക്….. “” തോളിലൂടെ കൈ ഇട്ടു ചേർന്നു നിന്ന് നിശയുടെ കവിളിൽ ഒരുമ്മ കൊടുത്തു ദേവു… “” എന്റെ ചേച്ചിക്ക് ഞാൻ തരുന്ന ഏറ്റവും വല്യ സമ്മാനാ അഭിച്ചൻ…. ആ… മാക്രി ചേച്ചിയെ പൊന്ന് പോലെ നോക്കികോളുംന്നേ… “” “”ന്നാ… ന്നാ ഞാൻ പറയട്ടെ അഭിയോട്…. ന്നേ കൂടി കൂടെ കൂട്ടാൻ ..”” “”ധൈര്യമായി പറഞ്ഞോ… ഞാനില്ലേ കൂടെ…

“” സന്തോഷത്തോടെ ഓടി പോകുന്നവളുടെ പിന്നാലെ ചെന്നു മറഞ്ഞു നിന്നു… രണ്ടും രണ്ടു ദിക്കിലേക് നോക്കി മിണ്ടാതെ നിൽക്കുന്നത് കണ്ടു ഇടയിൽ കയറി…. രണ്ടാളുടെയും കൈ പിടിച്ചു പരസ്പരം കൊടുത്തു.. “”ഇനി രണ്ടും ഒരിക്കലും പിരിഞ്ഞു പോകരുത്…. കേട്ടല്ലോ…”” പരസ്പരം നോക്കി ചിരിക്കുന്ന അഭിയേയും നിശയെയും നോക്കി കണ്ണിമ ചിമ്മാതെ നിന്നു…. നിലാവ് പോലെ രണ്ടു പേർ….നിശയുടെ കയ്യിൽ കൈ കോർത്തു നിൽക്കുന്ന അഭി… പിന്നെ പിന്നെ അഭി മാത്രമായി കണ്ണിൽ…. ഏറ്റവും സന്തോഷവാനായി നിൽക്കുന്ന അഭി…. സ്വപ്നം കണ്ടത് നേടിയ സന്തോഷം ….നോക്കി നിൽക്കെ നിൽക്കെ കണ്ണ് നിറഞ്ഞു വന്നു…ഉള്ളിൽ എവിടെയോ എന്തൊക്കെയോ പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്നു…. നിശയെ മാറ്റി അഭിച്ചന്റെ അടുത്തേക് ചെല്ലാൻ ഉള്ള് പറയുന്നു…. കാലുകൾ നിലത്തുറക്കാതെ വിറക്കുന്നു…. കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു …

പറയാമായിരുന്നില്ലേ നിനക്ക്……. ഇഷ്ടമാണ്ന്ന് പറയാമായിരുന്നില്ലേ…. ഇപ്പോൾ… ഇപ്പോൾ ഒക്കെ പോയില്ലേ…. അഭി ഇനി നിന്റേത് അല്ല…. അല്ല….. ഉള്ളിൽ സങ്കടം കുത്തി നോവിക്കുന്നു…. കണ്ണീർ ചാലുകൾ കവിളുകൾ കടന്നു ചുണ്ടുകളെ നനച്ചു…. ഉപ്പില്ല…. കൈപ്പു നിറഞ്ഞ കണ്ണുനീർ….. നഷ്ടത്തിന്റെ കൈയിപ്പ്…. “” ദേവൂട്ടി… “”” വിളി കേട്ടിട്ടും പിന്തിരിഞ്ഞു നോക്കാതെ നടന്നു… “”എവിടെ പോവാ നീ…?”” ചേച്ചി പിന്നെയും വിളിക്കുന്നു .. തിരിഞ്ഞു നോക്കി…. ചേച്ചിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി മതി മറന്നു നിൽക്കുന്ന അഭിച്ചൻ…. ചേച്ചി അപ്പോഴും തന്നെ നോക്കി നിൽക്കുന്നു…ചെറിയൊരു പുഞ്ചിരി നൽകി… “” നിങ്ങളുടെ ഇടക്ക് ഞാൻ ന്തിനാ ചേച്ചി… കുറച്ചു നേരം ഭാവി കാര്യങ്ങൾ ഒക്കെ പറ… സ്കൂൾ മാഷ് അല്ലെ ഈ നിൽപ് നിൽക്കും വെളുക്കും വരെ …. “” ചിരിച്ചു കൊണ്ടു കണ്ണിറുക്കി കാണിച്ചു…

കൈ കൊണ്ടു സൂപ്പർ ജോഡി ആണെന്ന് പറഞ്ഞു….മറ്റേതോ ലോകത്തു നിൽക്കുന്ന അഭിയെ വേദനയോടെ നോക്കി തിരിഞ്ഞു നടന്നു.പിന്തുടർന്ന് വരുന്ന ചേച്ചിയുടെ കണ്ണുകളെ ഒരു നിമിഷം കൊതിയോടെ നോക്കി… അഭിച്ചനെ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കിലെന്നു വെറുതെ കൊതിച്ചു……. ഇല്ല…. എന്റെ ചേച്ചി…. പാവം…. അങ്ങനെ ഒന്നും ആഗ്രഹിച്ചുടാ…. മനസിനെ സ്വയം നിയന്തിച്ചു കൊണ്ടു അച്ഛന്റെ അടുത്തേക് പോയി…. ആ നെഞ്ചിൽ ചാരി വെറുതെ കിടന്നു…. 🔸🔸🔸 “”പറ്റോ…. പൊന്ന് പോലെ നോക്കോ ന്റെ മോളെ…”” “”നോക്കും…. എന്റെ വാക്ക്…. ” മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ അത്ഭുതത്തോടെ നോക്കി രാമചന്ദ്രൻ…. “”ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകാൻ….”” “”കഥകൾ അറിഞ്ഞപ്പോൾ ആളെ കാണാൻ ആയിരുന്നു മോഹം…. വെറുതെ ഒന്ന് കാണാൻ….

ഒരുപാട് വേദനിച്ചായാളല്ലേ എന്നെ പോലെ… ഇവിടെ വന്നു കണ്ടപ്പോൾ ഒറ്റക്കുള്ള ജീവിതം മതിയാക്കാംന്ന് തോന്നി…”” “”നന്നായി…. അല്ലാണ്ട് ആരാ അവളെ….”” ഒരു ദീർഘ നിശ്വാസമെടുത്തു രാമചന്ദ്രൻ …വായിലെ മുറുക്കാൻ നീട്ടി തുപ്പി… “”പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നും ഇല്ലാത്ത കുട്ടിയാ…തന്നെ ഇഷടാവും അവൾക്…”” “”എന്നാ ഞാൻ ഇറങ്ങട്ടെ .. അടുത്തൊരു ദിവസം വന്നു എല്ലാവരെയും കണ്ടോളാം “” വെള്ളമുണ്ടിന്റെ കര പിടിച്ചു നേരെയിട്ട്, ഷർട്ടിന്റെ ചുളിവ് നിവർത്തി മുറ്റത്തേക് ഇറങ്ങി… എതിരെ ഇരിക്കുന്ന ദേവുവിനെയും നിശയെയും നോക്കി പുഞ്ചിരിച്ചു… “”മോന്റെ പേര് പറഞ്ഞില്ലാലോ….”” പിന്നിൽ നിന്ന് രാമചന്ദ്രൻ വിളിച്ചു ചോദിച്ചപ്പോൾ അവർ കൂടി കേൾക്കാൻ പാകത്തിന് ഉറക്കെ പറഞ്ഞു “”ആഷിക്…””….  (തുടരും )

അഭിലാഷ: ഭാഗം 10

Share this story