ഈ പ്രണയതീരത്ത്: ഭാഗം 6

ഈ പ്രണയതീരത്ത്: ഭാഗം 6

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കത്ത് വായിച്ചശേഷം ഞാൻ കുറേനേരം നിശ്ചലം ആയിരുന്നു ഈശ്വരാ നന്ദുവേട്ടനു എന്നോട് പ്രണയമോ എനിക്കും ഇഷ്ട്ടം ആരുന്നോ നന്ദുവേട്ടനെ അതായിരിക്കുമോ എനിക്ക് നന്ദുവേട്ടൻ എന്നെ കാണാതെ പോയപ്പോൾ ഒക്കെ സങ്കടം വന്നത് എന്നെ രേഷ്മയോട് തിരക്കാതെ ഇരുന്നപ്പോൾ തോന്നിയ പരിഭവം എല്ലാം എന്തിനാരുന്നു എന്നെ ഓർമ്മ ഇല്ല എന്ന് പറഞ്ഞപ്പോൾ മരിക്കാൻ ആണ് തോന്നിയത് അത്രമേൽ ഞാൻ എന്തിനാണ് നന്ദുവേട്ടന് വേണ്ടി സങ്കടപെട്ടത് ഞാൻ എന്നോട് തന്നെ ചോദിച്ചു പ്രണയത്തിന്റെ വരുംവരായ്കകൾ ആലോചിച്ചു കണ്ടെത്താനുള്ള പ്രായം ഒന്നും ആ പതിനേഴുകാരിക്ക് ഉണ്ടാരുന്നില്ല

ആദ്യം ആയി ആണ് ഒരു ലവ് ലെറ്റർ വായിക്കുന്നത് അതുകൊണ്ട് തന്നെ അവൾക്ക് മറുപടി എന്ത് പറയണം എന്ന് അറിയില്ലാരുന്നു കാലത്ത് എഴുന്നേറ്റ പാടെ രേഷ്മയുടെ വീട്ടിലേക്ക് ആണ് ഓടിയത് “നീ എന്താടി രാവിലെ “ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ “എന്താടി എല്ലാം ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞു ഞാൻ പ്രതീക്ഷിച്ച അത്ഭുതം ഒന്നും അവളുടെ മുഖത്ത് കണ്ടില്ല “എനിക്കു അറിയാരുന്നു “എന്ത് “നന്ദേട്ടന് നിന്നെ ഇഷ്ട്ടം ആരുന്നു എന്ന് “ആര് പറഞ്ഞു “നന്ദേട്ടൻ ഞാൻ ഞെട്ടി അവൾ ആ കഥ പറഞ്ഞു എഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് ഇടക്ക് ഒക്കെ ഞാൻ അമ്പലത്തിൽ വച്ചു നന്ദേട്ടനെ കാണുമരുന്നു “നന്ദേട്ട വന്നിട്ട് എന്താ രാധുവിനെ ഒന്ന് കാണാഞ്ഞത് “വേണ്ടന്ന് വച്ചതാ “അതെന്താ നന്ദേട്ടാ “എന്നെ കാണാതെ ഇരുന്നാൽ അവൾ എന്നെ മറക്കുമൊന്നും ഞാൻ ഒന്ന് നോക്കട്ടെ

“അതെന്താ നന്ദേട്ട അങ്ങനെ “അതൊക്കെ ഉണ്ട് രേഷ്മ എന്നെ കണ്ടു എന്ന് പറയണ്ട “ഉം അന്നേ സംശയം ഉണ്ടാരുന്നു കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഉറപ്പായി “നന്ദേട്ടാ “രേഷ്മ പ്ലസ് ടു അല്ലേ “അതേ “രാധികയുടെ കൂടെ അല്ലേ “അതേ നന്ദേട്ടന്റെ പഠിത്തം ഒക്കെ കഴിഞ്ഞോ “കഴിഞ്ഞു രേഷ്മ എനിക്കു ഒരു സഹായം ചെയ്യാമോ “എന്താണ് “രാധിക അവളുടെ മനസ്സ് എനിക്ക് ഒന്ന് അറിയണം അവളുടെ മനസ്സിൽ ആരേലും ഉണ്ടോ “അവൾക് ആരോടും അങ്ങനെ ഒരു ഇഷ്ട്ടം ഇല്ല നന്ദേട്ട എന്തേ “എനിക്കു രാധികയെ ഒരുപാട് ഇഷ്ട്ടം ആണ് രേഷ്മ “നന്ദേട്ട സത്യം ആണോ “അതേ ഒരുപാട് ഇഷ്ട്ടം ആണ് ആദ്യം കണ്ടപ്പോൾ തൊട്ടേ ഈ നാലുവർഷങ്ങൾ കൊണ്ട് എന്റെ മനസ്സിൽ അവൾ മാത്രം ആയി രേഷ്മ എനിക്കു ഒരു സഹായം ചെയ്യണം

“എന്താണ് “എന്നെ കണ്ടിരുന്നു എന്ന് അവളോട് പറയണം അവളെ കുറിച്ച് ഞാൻ ഒന്നും ചോദിച്ചില്ല എന്ന് പ്രേതേകം പറയണം “അതെന്തിനാ നന്ദേട്ടാ “എനിക്കു വേണ്ടി അവൾ വിഷമിക്കുമോ എന്ന് അറിയാൻ ആണ് “അവൾക് വിഷമം ആണ് നന്ദേട്ടൻ അവളെ മറന്നു എന്ന് അറിഞ്ഞാൽ എപ്പഴും അവൾ നന്ദേട്ടനെ കുറിച്ച് പറയുമരുന്നു അവൻ ചിരിച്ചു “എടി കള്ളി നീ എന്നെ പറ്റിച്ചു അല്ലേ “നിന്റെ സന്തോഷം കാണാൻ വേണ്ടി അല്ലേ നിനക്കും ആളെ ഇഷ്ട്ടം അല്ലാരുന്നോ “എനിക്കു അങ്ങനെ ഒന്നും ഇല്ലാരുന്നു “ഉവ്വ് ഉവ്വ് നന്ദേട്ടൻ നിന്നെ തിരക്കി ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ കണ്ടതല്ലേ നിന്റെ മുഖം ഇപ്പോൾ കരയും എന്ന് പറഞ്ഞ പെണ്ണ് നിന്നത് “ഒന്ന് പോടീ “വാ ചായ കുടികാം “വേണ്ടടി ഞാൻ വീട്ടിൽ പോയി കുടിച്ചോളാം വീട്ടിൽ പറയാതെ ആണ് വന്നത് പിന്നെ വരാം

“ശരിഡി ഓടി വീട്ടിൽ ചെന്നപ്പോൾ അവിടെ അനിയേട്ടൻ ഉണ്ട് അനിയേട്ടൻ പോലീസ് സെലക്ഷൻ കിട്ടി ട്രെയിനിങിന് വേണ്ടി പോകാൻ ഇരിക്കുന്നു അതിനു യാത്ര പറയാൻ വന്നതാണ് “നീ ഇത് എവിടെ ആരുന്നു ഞാൻ നിന്നെ കാത്ത് ഇരികുവരുന്നു “ഞാൻ രേഷ്മയുടെ വീട്ടിൽ പോയതാ അനിയേട്ട “ഞാൻ നാളെ പോകും “ഇനി എനിക്ക് ധൈര്യമായി പറയാല്ലോ എന്റെ ഏട്ടൻ പോലീസ് ആണ് എന്ന് “പോടീ പോലീസ് ആകാൻ ഇനി ഒരുപാട് കടമ്പകൾ കടക്കാൻ ഉണ്ട് “അതൊക്കെ അനിയേട്ടന് ഈസി അല്ലേ “ഉവ്വ നീ പ്ലസ്ടു കഴിഞ്ഞു എന്താ പരുപാടി “ഒന്നും ആലോചിച്ചു ഇല്ല “ഉം എങ്കിൽ ഞാൻ ഇറങ്ങട്ടെ ” കൂട്ടുകാരൻ വന്നിട്ടുണ്ട് കണ്ടില്ലേ “ആര് “നന്ദൻ “അത് നീ എങ്ങനെ അറിഞ്ഞു “നന്ദിതയെ കാണാൻ മേനോൻമഠത്തിൽ പോയപ്പോൾ കണ്ടു “ഞാൻ കണ്ടിരുന്നു അവനെ “ഉം

“അപ്പോൾ ശരി അതും പറഞ്ഞു അനിയേട്ടൻ ഇറങ്ങി ഞാൻ നേരെ മുറിയിലേക്ക് പോയി വൈകുന്നേരം നന്ദുവേട്ടനോട് എന്ത് മറുപടി പറയും ഇതൊക്കെ തെറ്റാണ് എന്ന് ഒരു തോന്നൽ എന്നെ അലട്ടിക്കൊണ്ടിരുന്നു പെട്ടന്ന് ഫോൺ ബെല്ലടിച്ചു ഞാൻ പോയി ഫോൺ എടുത്തു “ഹലോ “രാധു ഞാൻ ആണ് നന്ദിത “എന്താണ് നന്ദേ “നീ ഒന്ന് ഇവിടെ വരെ വരാമോ “എന്താടി “എനിക്കു ഒരിടം വരെ പോകാൻ ആണ് “എവിടെ “അതൊക്കെ പറയാം നീ ഒന്ന് വാ “ശരി ഞാൻ അമ്മയോട് പോയി അനുവാദം വാങ്ങി അവിടേക്ക് പോയി നേരെ അവളുടെ മുറിയിലേക്ക് പോയി “എന്താടി “എടി നമ്മുക്ക് ഒന്ന് അമ്പലത്തിൽ വരെ പോകാം അയ്യോ ഞാൻ കുളിച്ചുകൂടെ ഇല്ല നിനക്ക് നേരത്തെ പറഞ്ഞു കൂടാരുന്നോ

“നീ രാവിലെ കുളിച്ചില്ലേ “അതല്ല ഞാൻ കുളത്തിൽ പോയി കുളിച്ചിട്ടു മാത്രമേ അമ്പലത്തിൽ കയറു കുട്ടികാലം മുതലേ ഉള്ള പതിവ് ആണ് അല്ലെങ്കിൽ ഞാൻ വൈകുന്നേരം വരാം അപ്പോൾ നമ്മുക്ക് ഒരുമിച്ചു പോകാം “അത് ശരിയാവില്ല “അതെന്താ “അപ്പോൾ അച്ഛനും ഏട്ടനും ഒക്കെ ഉണ്ടാകും എനിക്കു ഒരു പ്രതേക വഴിപാട് കഴികാൻ ആണ് “അതെന്ത് വഴിപാട് ആണ് “ഒക്കെ ഞാൻ പറയാം നീ ഒന്ന് അമ്മയെ സമ്മതിപിക്കാമോ അമ്പലത്തിൽ പോകാൻ “ആദ്യം നീ കാര്യം പറ എന്നിട്ട് ഞാൻ ആലോചിച്ചു നോക്കാം “അത്…. പിന്നെ “പറയടി “എനിക്കു ഒരാളെ ഇഷ്ട്ടം ആണ് ആൾടെ പിറന്നാൾ ആണ് ഇന്ന് ഒരു വഴിപാട് കഴിക്കാൻ ആണ് “എന്ത് ഇഷ്ട്ടം “ഒരു ആൺകുട്ടിയോട് ഒരു പെണ്ണിന് തോന്നുന്ന ഇഷ്ട്ടം പ്രേമം

“അതൊക്കെ മോശം അല്ലേ “എന്ത് മോശം എല്ലാർക്കും ഈ പ്രായത്തിൽ ഉണ്ടാകുന്നത് ആണ് ഇത് “അപ്പോൾ കുഴപ്പമില്ല ഇഷ്ട്ടം തോന്നിയാൽ അല്ലേ “എന്ത് കുഴപ്പം സ്നേഹം ആത്മാർത്ഥത ഉള്ളത് ആരിക്കണം എന്ന് മാത്രം “എന്ന് വച്ചാൽ “എന്ത് പ്രശ്നം വന്നാലും സ്നേഹിക്കുന്ന ആളെ മറക്കാൻ പാടില്ല “ഉം “നീ ഒന്ന് സമ്മതിപ്പിക്കാമോ അമ്മയെ നീ അമ്പലത്തിന്റെ വെളിയിൽ നിന്നാൽ മതി പ്ലീസ് ഡി “ഞാൻ ചോദിച്ചു നോക്കാം “നീ ചോദിച്ചാൽ സമ്മതിക്കും “ഉം ശരി ഞാൻ ശ്രീദേവി അമ്മയോട് അനുവാദം വാങ്ങാൻ ആയി പോയി “അമ്മേ “ആഹാ രാധു മോളോ “എപ്പോൾ വന്നു “വന്നേ ഉള്ളു ഞാനും നന്ദിത യും ഒന്ന് അമ്പലത്തിൽ പോകോട്ടെ അമ്മേ “എപ്പഴോ “അതേ അമ്പലത്തിൽ അടുത്ത ആഴ്ച ഉത്സവം അല്ലേ അതുകൊണ്ട് ഒന്ന് പോയി വരാം “എങ്കിൽ പെട്ടന്ന് വരണം “വരാം

“എങ്കിൽ പോയി വാ ഞാൻ മുകളിലേക്ക് കയറി പോകാൻ പോകുമ്പോൾ ആണ് സ്റ്റേയറിൽ തട്ടി പെട്ടന്ന് കാൽ വഴുതി ഞാൻ വീഴാൻ തുടങ്ങി ഉടനെ ഒരു കൈകൾ എന്നെ താങ്ങി നോക്കിയപ്പോൾ നന്ദുവേട്ടൻ ഒരുനിമിഷം കണ്ണുകൾ തമ്മിൽ ഇടഞ്ഞു ആൾ എന്നെ തന്നെ നോക്കി നിൽകുവാ അതേ നിൽപ്പ് നിന്നോണ്ട് ആൾ ചോദിച്ചു “മറുപടി പറയാൻ വന്നത് ആണോ പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു “അല്ല “മറുപടി ആയോ വൈകുന്നേരം ഞാൻ ആ അരയാൽ ചുവട്ടിൽ കാണും ഞാൻ ഒന്നും പറയാതെ മുകളിലേക്ക് നടന്നു “അതേ വൈകുന്നേരം വരുമ്പോൾ ദാവണി വേണ്ട പാട്ടുപാവാട മതി അതാണ് എനിക്കു ഇഷ്ട്ടം പിന്നെ കൈയിൽ നിറയെ കുപ്പിവളകൾ ഇടാൻ മറക്കല്ലേ ഞാൻ ഒന്നും മിണ്ടിയില്ല മുകളിലേക്ക് ഓടി

“ഈ പാദസരകിലുക്കം ആണ് എനിക്ക് ഇഷ്ട്ടം കെട്ടോ ആൾ വിളിച്ചു പറഞ്ഞു അമ്പലത്തിലേക്ക് ഉള്ള യാത്രയിൽ ഞാൻ നന്ദിതയോട് തിരക്കി “ആരാ നിന്റെ ആൾ “നിനക്ക് അറിയില്ല കൂടെ പഠിക്കണ ആൾ ആണ് “ഇഷ്ട്ടം തോന്നിയപ്പോൾ പറയാൻ നിനക്ക് പേടി ഉണ്ടാരുന്നില്ലേ “ആദ്യം ഒക്കെ പേടി ആരുന്നു ഇപ്പോൾ ധൈര്യം ആണ് “എങ്ങനെ നീ ഇഷ്ട്ടം പറഞ്ഞെ “ആദ്യം ആൾ പറഞ്ഞു പിന്നെ ഞാൻ എന്റെ ഇഷ്ട്ടം കത്തിലാക്കി “അത് ഇപ്പോൾ എങ്ങനെ ആണ് കത്ത് എഴുതുന്നെ “നമ്മുടെ മനസ്സിൽ ഉള്ളത് ഒക്കെ പേപ്പറിൽ ആക്കിയാൽ മതിഡി ഒരാളോട് ഇഷ്ട്ടം തോന്നിയാൽ വാക്കുകൾ ഒക്കെ തന്നെ വരും അവൾ ചിരിച്ചു അവൾ അമ്പലത്തിലേക്ക് കയറി നേരം ഒരുപാട് ആയിട്ടും അവളെ കാണുന്നില്ല ഞാൻ പുറത്ത് തന്നെ നിന്നു

“നീ എന്താണ് ഈ സമയത്ത് ഇവിടെ നോക്കിയപ്പോൾ അനിയേട്ടൻ ആണ് എനിക്കു പേടി ആയി ഈശ്വരാ അനിയേട്ടൻ ഇതിന് അകത്തുണ്ടാരുന്നോ നന്ദ വഴിപാട് കഴിക്കുന്നത് വെല്ലോം കണ്ടുകാണുമോ എങ്കിൽ നന്ദുവേട്ടനോട് പറയും എന്ന് ഉറപ്പാണ് “ഞാൻ നന്ദയുടെ കൂടെ വന്നതാ “ഈ സമയത്ത് നീ വരാറില്ലല്ലോ “ഞങ്ങൾ മൈലാഞ്ചി കട ഉണ്ടോന്ന് നോക്കാൻ വന്നതാ അടുത്ത ആഴ്ച ഉത്സവം ആയോണ്ട് അങ്ങനെ ഒരു കള്ളം പറയാൻ പറ്റി “ഉം വേഗം വീട്ടിൽ പോകാൻ നോക്ക് അതും പറഞ്ഞു അനിയേട്ടൻ പോയി അപ്പോഴേക്കും നന്ദയും വന്നു “എന്താടി ഇത് എത്ര നേരമായി “കൗണ്ടറിൽ തിരക്ക് ആരുന്നു

“ഉം നിന്റെ ഏട്ടന്റെ കൂട്ടുകാരൻ ആണ് എന്റെ അനിയേട്ടൻ ആൾ ഇവിടെ ഉണ്ടാരുന്നു “അയ്യോ എന്നിട്ട് “നിന്നെ കണ്ടില്ല എന്ന് തോന്നുന്നു ഞാൻ ഒരു കള്ളം പറഞ്ഞു വിട്ടു “ഭാഗ്യം “വാ പോകാം “ഉം വീട്ടിൽ വന്നപാടെ ഒരു പേപ്പർ എടുത്തു നന്ദുവേട്ടന് മറുപടി എഴുതി വൈകുന്നേരം വിസ്തരിച്ചു ഒരു കുളി കുളത്തിൽ പോയി കുളിച്ചു ആൾ പറഞ്ഞപോലെ ഒരു സെറ്റ് പാട്ടുപാവാടയും ബ്ലൗസും നിറയെ ചുവന്ന കുപ്പിവളകളും അണിഞ്ഞു തലയിൽ മുല്ലപൂ വച്ചു കാതിൽ വെള്ളമുത്തിന്റെ ജിമ്മുക്കി ഇട്ടു അമ്പലത്തിൽ എത്തിയപ്പോൾ ആൾ പറഞ്ഞപോലെ അരയാൽചുവട്ടിൽ ഉണ്ട് എന്നെ കണ്ടപാടെ അടുത്തേക്ക് വന്നു

“നിന്നെ കണ്ടാൽ ഇപ്പോൾ കാവിലെ ഭഗവതി മുന്നിൽ നില്കും പോലെ ഉണ്ട് ഞാൻ ഒന്നും മിണ്ടിയില്ല “മറുപടി ആയോ “ഉം “എങ്കിൽ പറ “അമ്പലത്തിൽ കയറിട്ടു വരാം “പറഞ്ഞിട്ട് പോയാൽ മതി “പോയിട്ട് വന്നിട്ട് പറയാം “എനിക്കു ഒരു കദളിപഴ നേർച്ച ഉണ്ട് അത് നിന്റെ മറുപടി അറിഞ്ഞിട്ട് വേണം എനിക്കു ചിരി വന്നു “കൊഞ്ചാതെ മറുപടി പറ പെണ്ണെ ആൾ കുറുക്ക് കയറി നിന്നു ഞാൻ കൈയിൽ കരുതിയ കത്ത് ആൾക്ക് കൊടുത്തു എന്നിട്ട് അമ്പലത്തിന്റെ അകത്തേക്ക് കയറി പോയി…(തുടരും )

ഈ പ്രണയതീരത്ത്: ഭാഗം 5

Share this story